Wednesday, June 14, 2017

പിയാജിയോ പുതുതലമുറ പോര്‍ട്ടര്‍ 700 അവതരിപ്പിച്ചു



കൊച്ചി: ചെറുയാത്രാ ആവശ്യങ്ങള്‍ക്കു മികച്ച പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിലുള്ള തങ്ങളുടെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടിക്കൊണ്ട്‌ പിയാജിയോ പുതിയ പോര്‍ട്ടര്‍ 700 അവതരിപ്പിച്ചു. 
യൂറോപ്യന്‍ ഇരുചക്ര വിപണിയിലെ മുന്‍നിരക്കാരായ ഇറ്റാലിയന്‍ പിയാജിയോ ഗ്രൂപ്പിന്റെ 100 ശതമാനം സബിസിഡിയറിയും ഇന്ത്യയിലെ മുന്‍നിര ചെറുകിട വാണിജ്യ വാഹന നിര്‍മാതാക്കളുമായ പിയാജിയോ ചെറുകിട യാത്രകള്‍ക്ക്‌ ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന തങ്ങളുടെ ചിന്താഗതിയുടെ �ഭാഗമായാണ്‌ 700 കിലോഗ്രാം �ഭാരം വഹിക്കാവുന്ന പുതിയ പോര്‍ട്ടര്‍ 700 അവതരിപ്പിച്ചിരിക്കുന്നത്‌. നാലു ചക്ര ചരക്കു വാഹനങ്ങള്‍ ഉപയോഗിച്ച്‌ ചരക്കുകള്‍ ലക്ഷ്യത്തിലെത്തിക്കാനുള്ള യാത്രകള്‍ സുഗമമാക്കുന്നതില്‍ വിപ്ലവകരമായ മാറ്റങ്ങളാവും ഇതു സാധ്യമാക്കുക. ഉപഭോക്താക്കളില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്ന പരിപാടിയുടെ �ഭാഗമായി ലഭിച്ച വിവരങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ്‌ പിയാജിയോ ഇത്‌ അവതരിപ്പിച്ചിരിക്കുന്നത്‌. 
രൂപകല്‍പ്പന, സ്റ്റൈല്‍, പ്രകടനം, സാങ്കേതികവിദ്യ തുടങ്ങിയവയിലെല്ലാം ഉന്നത നിലവാരം കാത്തു സൂക്ഷിക്കുന്ന പോര്‍ട്ടര്‍ 700 ഈ വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്ധന ക്ഷമതയും നല്‍കുന്നുണ്ട്‌. 14.75 എച്ച്‌.പി. എന്ന ഉയര്‍ന്ന ശേഷി, 40 എന്‍.എം. ടോര്‍ക്ക്‌ എന്നിവയിലൂടെ ഉയര്‍ന്ന പിക്ക്‌ അപ്പും ആക്‌സിലറേഷനും ഉറപ്പാക്കുന്നു. 700 കിലോഗ്രാം ഭാരം വഹിക്കുന്ന ഇതിന്‌ 30 ചതുരശ്ര അടി വരുന്ന നീളമേറിയ ഡെക്കും ഉണ്ട്‌. കുഴികളും മറ്റുമുള്ള റോഡുകളില്‍ സൗകര്യപ്രദമായ യാത്ര എന്നതും പോര്‍ട്ടര്‍ 700 സാധ്യമാകും. നഗരങ്ങളിലെ ഫ്‌ളൈ ഓവറുകള്‍, ഗ്രാമങ്ങളിലെ ഇടുങ്ങിയ റോഡുകള്‍ എന്നിവിടങ്ങളിലെല്ലാം ഡ്രൈവിങ്‌ സുഖകരമാക്കുന്നതാണിതിന്റെ സവിശേഷതകളിലൊന്നായ 21 ശതമാനം സുപ്പീരിയര്‍ ഗ്രേഡ്‌ എബിലിറ്റി. മികച്ച രൂപ �ഭംഗി നല്‍കുന്ന ഇരട്ട ഹെഡ്‌ ലാമ്പുകള്‍ ഉള്ള ഈ വിഭാഗത്തിലെ ഏക വാഹനമായ പോര്‍ട്ടര്‍ 700 ഇറ്റാലിയന്‍ രൂപകല്‍പ്പനയുടെ സവിശേഷ �ഭംഗിയും സുരക്ഷയുമായാണ്‌ എത്തുന്നത്‌. അഞ്ച്‌ സ്‌പീഡ്‌ ഗിയര്‍, ഫ്‌ളോര്‍ മൗണ്ടഡ്‌ ഗിയര്‍ ബോക്‌സ്‌ എന്നിവയെല്ലാം സുഗമമായ യാത്ര ഉറപ്പാക്കുന്നു. 
യാത്രയുടെ അവസാന ഘട്ടങ്ങളിലേക്കായുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കുന്ന പിയാജിയോ ഈ രംഗത്തു മീകച്ച സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കുന്നതില്‍ തുടര്‍ന്നും ശ്രമങ്ങള്‍ തുടരുമെന്ന്‌ പിയാജിയോ വെഹിക്കിള്‍സ്‌ ചെയര്‍മാന്‍ രവി ചോപ്ര വ്യക്തമാക്കി. ഈ രംഗത്ത്‌, പ്രത്യേകിച്ച്‌ ചെറുകിട ചരക്കു വാഹനങ്ങളുടെ മേഖലയില്‍ കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ വരുത്താനും തങ്ങളുടെ മേല്‍ക്കൈ തുടരാനും ഉള്ള നടപടികള്‍ ഉണ്ടാകും. ത്രിചക്ര, നാലു ചക്ര വാഹന മേഖലകളില്‍ ഒരുമിച്ചുള്ള മുന്നേറ്റമാകും ഉണ്ടാകുക എന്നും അദ്ദേഹം പറഞ്ഞു. 
തങ്ങളുടെ പുതുതലമുറ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞാണ്‌ പോര്‍ട്ടര്‍ 700 രൂപകല്‍പ്പന ചെയ്‌തിരിക്കുന്നതെന്ന്‌ പിയാജിയോ വെഹിക്കിള്‍സിന്റെ പുതിയ സി.ഇ.ഒ. ഡിഗോ ഗ്രാഫി പറഞ്ഞു. മികച്ച ശേഷി, മികച്ച ഇന്ധന ക്ഷമത എന്നിവയെല്ലാം ഉള്‍പ്പെടുത്തി നിരവധി സവിശേഷതകളുമായാണ്‌ പോര്‍ട്ടര്‍ 700 എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 
രണ്ടു വര്‍ഷം അല്ലെങ്കില്‍ 75,000 കിലോമീറ്റര്‍ വരെയുള്ള ദീര്‍ഘിപ്പിച്ച വാറണ്ടിയുമായാണ്‌ പുതിയ പോര്‍ട്ടര്‍ 700 എത്തുന്നത്‌. ഒരു ടണ്ണിനു താഴെയുള്ള നാലുചക്ര ചരക്കു വാഹനങ്ങളുടെ വിഭാഗത്തില്‍ മറ്റുള്ളവയെ പിന്നിലാക്കുന്ന പ്രകടനമായിരിക്കും പോര്‍ട്ടര്‍ 700 ന്റേത്‌ എന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...