കൊച്ചി: പ്രശസ്‌തമായ എന്‍ഡ് ഓഫ് റീസണ്‍ സെയില്‍സിന്റെ ആറാം പതിപ്പ്
പ്രഖ്യാപിച്ച് മൈന്ത്ര. ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷന്‍ സെയിലില്‍ 1 കോടിയിലേറെ
ഉല്‍പ്പന്നങ്ങളും 80% ഡിസ്‌കൗണ്ടും ഓഫര്‍ ചെയ്യുന്നു. ജൂണ്‍ 24 മുതല്‍ 26 വരെയാണ്
സെയില്‍സ് നടക്കുക. 1800ല്‍ കൂടുതല്‍ ആഗോള, ഇന്ത്യന്‍ ബ്രാന്‍ഡുകള്‍
പങ്കെടുക്കുന്ന സെയിലില്‍ 25ഷലധികം വില്‍പ്പനയാണ് മൈന്ത്ര
പ്രതീക്ഷിക്കുന്നത്.
സെയില്‍സ് വേളയില്‍ നൈക്ക്, അഡിഡാസ്, പ്യുമ, ഫോറെവര്‍
21, സ്വരോവ്‌സ്‌കി, ടോമി ഹില്‍ഫിംഗര്‍, ജാക്ക് ആന്‍ഡ് ജോണ്‍സ്, ഫ്‌ളൈ മെഷീന്‍,
മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍, മാംഗോ തുടങ്ങിയ പ്രമുഖ ആഗോള ബ്രാന്‍ഡുകളും
മൈന്ത്രയുടെ െ്രെപവറ്റ് ലേബലുകളായ റോഡ്‌സ്റ്റര്‍, എച്ച്‌ആര്‍എക്‌സ്, ഓള്‍
എബൗട്ട് യു, അനോക്ക്, ഡ്രെസ്‌ബെറി എന്നിവയും മറ്റുള്ളവരും ആകര്‍ഷകമായ വിലയില്‍
ലഭ്യമാകുന്നതാണ്.
ഓരോ സീസണിലും എന്‍ഡ് ഓഫ് റീസണ്‍ സെയില്‍ കൂടുതല്‍
മികവ് കൈവരിക്കുകയാണെന്നും ജബോംഗിന്റെ പങ്കാളിത്തത്തിനൊപ്പം ആറാം സീസണ്‍
ഇതുവരെയുള്ളതില്‍ ഏറ്റവും വലുതായിരിക്കുമെന്നും മൈന്ത്ര ജബോംഗ് സിഇഒ ആനന്ദ്
നാരായണന്‍ പറഞ്ഞു. മൂന്ന് ദിവസത്തെ കാര്‍ണിവലില്‍ 80% വരെയുള്ള ആകര്‍ഷകമായ
ഡിസ്‌കൗണ്ടില്‍ ഏറ്റവും മികച്ച ഫാഷന്‍ തിരഞ്ഞെടുക്കാന്‍ 20 ദശലക്ഷം ഉപയോക്താക്കളുടെ
പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ട്രാഫിക്ക് കണക്കിലെടുത്ത് 20 ദശലക്ഷം
സെഷനുകളാണ് ഒരു ദിവസം ഒരുക്കുന്നത്. കഴിഞ്ഞ എഡിഷനേക്കാള്‍ 18% അധികവും കഴിഞ്ഞ
വര്‍ഷത്തേക്കാള്‍ 45% അധികവുമാണിത്. രാജ്യത്തുടനീളം ഓരോ ദിവസവും 3 ലക്ഷം
വിതരണങ്ങള്‍ ലോഗിസ്റ്റിക്‌സ് ടീം ലക്ഷ്യമിടുന്നു. വില്‍പ്പന അവസാനത്തോടെ 3 ദശലക്ഷം
ഷിപ്പ്‌മെന്റുകളാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം
വ്യക്തമാക്കി.
സെയിലിന്റെ നിലവിലെ പതിപ്പില്‍ സാധാരണ ദിവസത്തേക്കാള്‍
നാലുമടങ്ങ് ട്രാഫിക്കാണ് മൈന്ത്ര പ്രതീക്ഷിക്കുന്നത്. ഇതാദ്യമായി 'മൈന്ത്ര
ഷോപ്പിംഗ് ഗ്രൂപ്പുകള്‍' എന്നുവിളിക്കുന്ന സോഷ്യല്‍ ഷോപ്പിംഗിനായുള്ള നൂതനമായ ആശയം
മൈന്ത്ര സമാരംഭിച്ചിട്ടുണ്ട്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും അടങ്ങുന്ന
ഷോപ്പര്‍മാരുടെ ഒരു ഗ്രൂപ്പിന് രൂപം നല്‍കാനും ഒന്നിച്ച് ഷോപ്പ് ചെയ്യാനും ഇത്
ഉപഭോക്താക്കളെ അനുവദിക്കും. മൈന്ത്ര ഷോപ്പിംഗ് ഗ്രൂപ്പുകളില്‍ ഏകദേശം 5 ലക്ഷം
പേര്‍ ഭാഗമാകുമെന്ന് മൈന്ത്ര പ്രതീക്ഷിക്കുന്നു. ഷോപ്പിംഗ് ബാഗുകളുടെ വലുപ്പം
അനുസരിച്ച് ഒന്നിലേറെ റിവാര്‍ഡുകള്‍ക്കും ഡിസ്‌കൗണ്ടുകള്‍ക്കും ഗ്രൂപ്പ്
അംഗങ്ങള്‍ക്ക് യോഗ്യതയുണ്ടായിരിക്കും. വിഐപി സ്ലോട്ടുകള്‍ വഴി നേരത്തേയുള്ള
പ്രവേശനത്തിനും ഉപഭോക്താക്കള്‍ക്ക് യോഗ്യതയുണ്ടായിരിക്കും. മൂന്ന് ദിവസത്തെ
സെയിലിലൂടെ 4 ലക്ഷം പുതിയ ഉപഭോക്താക്കളെ നേടാമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
ലോഗിസ്റ്റിക്‌സ് ഭാഗത്ത്, 800 റീടെയില്‍ സ്‌റ്റോര്‍ പങ്കാളികളുടെ
നെറ്റ്‌വര്‍ക്ക് വഴി ലാസ്റ്റ് മൈല്‍ ഡെലിവറികള്‍ പ്രാപ്‌തമാക്കുന്നതിലൂടെ മൈന്ത്ര
അതിന്റെ ശേഷി വര്‍ദ്ധിപ്പിച്ചിരിക്കുന്നു.
No comments:
Post a Comment