Thursday, June 22, 2017

ഗുരുവായൂരപ്പന്‌ ഫോര്‍ഡ്‌ ഇക്കോസ്‌പോര്‍ട്ട്‌ സമര്‍പ്പിച്ചു




ഗുരുവായൂര്‍: ഗുരുവായൂരപ്പന്‌ ഫോര്‍ഡ്‌ ഇക്കോസ്‌പോര്‍ട്ട്‌ കാര്‍ സമര്‍പ്പിച്ചു. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നടന്ന ചടങ്ങില്‍ രാജ്യത്തെ ഏറ്റവും വലിയ ഫോര്‍ഡ്‌ ഡീലറായ കൈരളി ഫോര്‍ഡിന്റെ ഉടമകളായ ഇന്‍ഡല്‍ ഓട്ടോമോട്ടീവിനു വേണ്ടി ഇന്‍ഡല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജി. മോഹനനാണ്‌ കാര്‍ സമര്‍പ്പിച്ചത്‌. ഫോര്‍ഡ്‌ ഇന്ത്യ കസ്റ്റമര്‍ സര്‍വീസ്‌ വിഭാഗം വൈസ്‌ പ്രസിഡന്റ്‌ എന്‍. പ്രഭു മുഖ്യാതിഥിയായ ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ ചെയര്‍മാന്‍ എന്‍. പീതാംബരക്കുറുപ്പും ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റര്‍ സി. സി. ശശിധരനും ജി. മോഹനനില്‍ നിന്ന്‌ താക്കോല്‍ ഏറ്റുവാങ്ങി. ഇന്‍ഡല്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍മാരായ ഉമേഷ്‌ മോഹനന്‍, അനീഷ്‌ മോഹനന്‍, ഇന്‍ഡല്‍ ഓട്ടോമോട്ടീവ്‌ സിഇഒ ആര്‍. കൃഷ്‌ണകുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 

ഫോട്ടോ ക്യാപ്‌ഷന്‍: രാജ്യത്തെ ഏറ്റവും വലിയ ഫോര്‍ഡ്‌ ഡീലറായ കൈരളി ഫോര്‍ഡിന്റെ ഉടമകളായ ഇന്‍ഡല്‍ ഓട്ടോമോട്ടീവിനു വേണ്ടി ഇന്‍ഡല്‍ കോര്‍പ്പറേഷന്‍ ഗുരുവായൂരപ്പന്‌ സമര്‍പ്പിച്ച ഫോര്‍ഡ്‌ ഇക്കോസ്‌പോര്‍ടിന്റെ താക്കോല്‍ ഇന്‍ഡല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജി. മോഹനന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ ചെയര്‍മാന്‍ എന്‍. പീതാംബരക്കുറുപ്പിനും ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റര്‍ സി. സി. ശശിധരനും കൈമാറുന്നു

No comments:

Post a Comment

23 JUN 2025 TVM