നെടുമ്പാശേരി: ഇന്ത്യയുടെ പ്രഥമ രാജ്യാന്തര എയര്‍ലൈന്‍സ്
ആയ ജെറ്റ് എയര്‍വേസ്, എയര്‍ ഫ്രാന്‍സ്, കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈന്‍സ്,
ഡെല്‍റ്റ എയര്‍ലെന്‍സ് എന്നീ കമ്പനികളുമായുള്ള കോഡ്‌ഷെയര്‍ ബന്ധം
മെച്ചപ്പെടുത്തും. ഇതോടെ ഇന്ത്യയ്‌ക്കും യൂറോപ്പിനുമിടയില്‍ യാത്രക്കാര്‍ക്ക്
മെച്ചപ്പെട്ട കണക്‌ടീവിറ്റിയും യാത്രാ തെരഞ്ഞെടുപ്പും ലഭ്യമാകും.
ജെറ്റ്
എയര്‍വേസിന്റെ മുംബൈയ്‌ക്കും പാരീസിനുമിടയിലുമുള്ള ഇപ്പോഴത്തെ സേവനങ്ങള്‍ എയര്‍
ഫ്രാന്‍സ്, ഡെല്‍റ്റ എന്നീ കമ്പനികള്‍ കോഡ്‌ഷെയര്‍ ചെയ്യും. കൂടാതെ, അടുത്ത
ഒക്‌ടോബര്‍ 29 മുതല്‍ ചെന്നൈയ്‌ക്കും പാരീസിനുമിടയില്‍ ജെറ്റ് എയര്‍വേസ്
ആരംഭിക്കുന്ന ഫ്‌ളൈറ്റുകള്‍ എയര്‍ ഫ്രാന്‍സ്, കെഎല്‍എം റോയല്‍ ഡച്ച്
എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍ലൈന്‍സ് എന്നീ കമ്പനികള്‍ സംയുക്തമായി കോഡ്‌ഷെയര്‍
ചെയ്യും.
അടുത്ത ഒക്‌ടോബര്‍ 29 മുതല്‍ കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈന്‍സ്,
ഡെല്‍റ്റ എയര്‍ലൈന്‍സ് എന്നീ കമ്പനികള്‍ ജെറ്റ് എയര്‍വേസിന്റെ ബംഗളരൂവിനും
ആംസ്റ്റര്‍ഡാമിനുമിടയിലുള്ള പ്രതിദിന ഫ്‌ളൈറ്റുകള്‍ കോഡ്‌ഷെയര്‍ ചെയ്യും. ഇതിനു
പുറമേ ജെറ്റ് എയര്‍വേസിന്റെ മുംബൈ- ലണ്ടന്‍ സര്‍വീസ് ഡെല്‍റ്റ എയര്‍ലൈന്‍സ്
കോഡ്‌ഷെയര്‍ ചെയ്യും.
ഇതോടെ ഏഥന്‍സ്, ബാഴ്‌സലോണ, ബില്‍ബാവോ, ബുഡാപെസ്റ്റ്,
ഡബ്‌ളിന്‍, ക്രാക്കോ,ലീഡ്‌സ്, ലിസ്‌ബണ്‍, ലണ്ടന്‍ ഹീത്രൂ, ലിയോണ്‍, നൈസ്, വാര്‍സോ
എന്നീ നഗരങ്ങളില്‍ കോഡ്‌ഷെയര്‍ വഴി മെച്ചപ്പെട്ട ഫ്‌ളൈറ്റ് സര്‍വീസ്
ലഭ്യമാകും.
കെഎല്‍എം പുതിയതായി മുംബൈയ്‌ക്കും ആംസ്റ്റര്‍ഡാമിനുമിടയില്‍
പ്രഖ്യാപിച്ചിട്ടുളള ഫ്‌ളൈറ്റ്‌് (ആഴ്‌ചയില്‍ മൂന്നു എണ്ണം) ജെറ്റ് എയര്‍വേസ്
കോഡ്‌ഷെയര്‍ ചെയ്യും. ഒക്‌ടോബര്‍ 29-നാണ് ഈ ഫ്‌ളൈറ്റ് ആരംഭിക്കുന്നത്. മുംബൈ-
പാരീസ് റൂട്ടിലെ എയര്‍ ഫ്രാന്‍സ് സര്‍വീസിലും ജെറ്റ് എയര്‍വേസ് കോഡ്‌ഷെയര്‍
ചെയ്യുന്നുണ്ട്. പുതിയ എല്ലാ ഫ്‌ളൈറ്റുകളുടേയും ടിക്കറ്റ് വില്‍പ്പന
ആരംഭിച്ചിട്ടുണ്ട്.
കോഡ് ഷെയറിംഗ് വഴി ആംസ്റ്റര്‍ഡാംവഴി യൂറോപ്പിലെ 43
ലക്ഷ്യങ്ങളിലേക്കും പരീസ് വഴി 27 ലക്ഷ്യങ്ങളിലേക്കും ഒപ്പം 34 വടക്കേ അമേരിക്കന്‍
ലക്ഷ്യങ്ങളിലേക്കും ഫ്‌ളൈറ്റ് സര്‍വീസ് ലഭ്യമാക്കുവാന്‍ ജെറ്റ് എയര്‍വേസിനു
സാധിച്ചിട്ടുണ്ട്. മാത്രവുമല്ല, യൂറോപ്പ് അല്ലെങ്കില്‍ വടക്കേ അമേരിക്ക
എന്നിവിടങ്ങളില്‍നിന്നു ഇന്ത്യയിലെ 45 ഇന്ത്യന്‍ നഗരങ്ങളിലേക്ക് ജെറ്റ്
എയര്‍വേസിന്റെ വിപുലമായ ഫ്‌ളൈറ്റ് സര്‍വീസ് ശൃംഖല ഉപയോഗപ്പെടുത്തി എളുപ്പത്തില്‍
എത്തിച്ചേരാന്‍ സാധിക്കും.
`` എയര്‍ ഫ്രാന്‍സ്, കെഎല്‍എം, ഡെല്‍റ്റ
എയര്‍ലെന്‍സ് എന്നീ കമ്പനികളുമായുള്ള കോഡ്‌ഷെയറിംഗ് വഴി യൂറോപ്പിലും വടക്കേ
അമേരിക്കയിലുമുള്ള തങ്ങളുടെ അതിഥികള്‍ക്ക് നിരവധി ലക്ഷ്യങ്ങളിലേക്കുള്ള യാത്ര
സുഗമമാക്കുകയാണ്. മാത്രവുമല്ല, പ്രധാന വിപണികളില്‍ തങ്ങളുടെ സാന്നിധ്യം
മെച്ചപ്പെടുത്താനും നിലവിലുള്ള രാജ്യാന്തര നെറ്റ്‌വര്‍ക്ക്‌കൂടുതല്‍
ലക്ഷ്യങ്ങളിലേക്കു വ്യാപിപ്പിക്കുവാനും ഈ ബന്ധങ്ങള്‍ സഹായിക്കുന്നു. ഇത്
ഇന്ത്യയുടെ പ്രഥമ രാജ്യാന്തര എയര്‍ലൈന്‍സ് എന്ന ജെറ്റിന്റെ സ്ഥാനം
അരക്കിട്ടുറപ്പിക്കുകയും ചെയ്യും.'' ജെറ്റ് എയര്‍വേസ് ചീഫ് കൊമേഴ്‌സ്യല്‍
ഓഫീസര്‍ ജയരാജ് ഷണ്മുഖം പറഞ്ഞു
ജെറ്റ് എയര്‍വേസ്:
രാജ്യത്തെ പ്രീമിയര്‍ രാജ്യാന്തര വിമാന സര്‍വീസ് കമ്പനിയായ ജെറ്റ് എയര്‍വേസ്
ഇന്ത്യയ്‌ക്കത്തും പുറത്തുമായി 65 ലക്ഷ്യങ്ങളിലേക്കു നേരിട്ടു വിമാന സര്‍വീസ്
നടത്തുന്നു. രാജ്യത്തിനകത്ത് മെട്രോ നഗരങ്ങളേയും സംസ്ഥാന തലസ്ഥാനങ്ങളേയും മറ്റു
ഉയര്‍ന്നുവരുന്ന നഗരങ്ങളേയും ബന്ധിപ്പിക്കുന്നു.
ഇന്ത്യയ്‌ക്കു പുറത്ത് ദക്ഷിണ
കിഴക്കന്‍ ഏഷ്യ, ദക്ഷിണേഷ്യ, പശ്ചിമേഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, തുടങ്ങിയ
പ്രധാനപ്പെട്ട രാജ്യാന്തര ലക്ഷ്യങ്ങളിലേക്കെല്ലാം ജെറ്റ് എയര്‍വേസ് സര്‍വീസ്
നടത്തുന്നുണ്ട്. ഡെല്‍റ്റ എയര്‍ലൈന്‍സ്, കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈന്‍സ്,
എയര്‍ ഫ്രാന്‍സ്, വര്‍ജിന്‍ അറ്റ്‌ലാന്റിക് എന്നീ വിമാനക്കമ്പനികളുമായുള്ള
കോഡ്‌ഷെയറിംഗിലൂടെ അബുദാബി, ആംസ്റ്റര്‍ഡാം, പാരീസ്, ലണ്ടന്‍ ഹീത്രൂ എന്നീ നാലു
ഗേറ്റ്‌വേകളിലൂടെയാണ് ഫ്‌ളൈറ്റ് സര്‍വീസുകള്‍ ലഭ്യമാക്കുന്നത്.
ഏറ്റവും
പ്രായം കുറഞ്ഞ വിമാനങ്ങളുടെ ശേഖരമാണ് കമ്പനിയുടേത്. ശരാശരി 7.33 വര്‍ഷമാണ്.
ബോയിംഗ് 777-300 ഇആര്‍, എയര്‍ബസ് എ 330-200/300, പുതുതലമുറ ബോയിംഗ് 737, എടിആര്‍
72-500/600 തുടങ്ങിയവ ഉള്‍പ്പെടെ 113 വിമാനങ്ങളാണ് കമ്പനിക്കുള്ളത്.
.
എയര്‍ബെര്‍ലിന്‍, എയര്‍ സെര്‍ബിയ, എയര്‍ ഷിസെല്‍സ്, അലിറ്റാലിയ,എതിയാഡ്
എയര്‍വേസ്, ഡാര്‍വിന്‍ എയര്‍ലൈന്‍, നികി തുടങ്ങിയവയോട് ജെറ്റ് എയര്‍വേസ്
സഹകരിച്ചു പ്രവര്‍ത്തിച്ചുപോരുന്നു.
No comments:
Post a Comment