കൊച്ചി: പ്രധാനമന്ത്രി ഉജ്ജ്വല യോജന ( പി എം
യു വൈ ) പ്രകാരം ആരംഭിച്ച 1.5 കോടി പാചക വാതക കണക്ഷന്‍ എന്ന ലക്ഷ്യം എട്ട്
മാസത്തിനുള്ളില്‍ കൈവരിച്ച് പദ്ധതി റെക്കോഡ് നേട്ടം സൃഷ്‌ടിച്ചു. സംസ്ഥാനങ്ങളിലും
കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആണ് പദ്ധതി നടപ്പാക്കുന്നത്.
രാജ്യത്തെ പാവപ്പെട്ട
കുടുംബങ്ങളില്‍ പാചകവാതകം എത്തിക്കുകയെന്ന പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ
വീക്ഷണമാണ് പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജന.
സാമൂഹിക- സാമ്പത്തിക-ജാതി സെന്‍സസ്
പ്രകാരം ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ള കുടുംബത്തിലെ പ്രായമായ സ്‌ത്രീയ്‌ക്ക്
ഒരു കണക്ഷന്‍ 1600 രൂപ സാമ്പത്തിക സഹായത്തോടെയാണ് പാചക വാതക കണക്ഷന്‍
നല്‍കുന്നത്. ഇതിന് ഡെപ്പോസിറ്റ് നല്‍കേണ്ടതില്ല.
ദാരിദ്ര്യരേഖയ്‌ക്ക്
താഴെയുള്ള കുടുംബങ്ങള്‍ക്ക് മൂന്നു വര്‍ഷത്തിനുള്ളില്‍ അഞ്ച് കോടി പാചക വാതക
കണക്ഷന്‍ നല്‍കാനുള്ള തീരുമാനം 2016 ഫെബ്രുവരി 29ലെ കേന്ദ്ര ബജറ്റിലാണ്
പ്രഖ്യാപിച്ചത്. ഇതിന് ബജറ്റില്‍ 8000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശിലെ ബാലിയയില്‍ 2016 മേയ് ഒന്നിന്
പ്രസ്‌തുത പദ്ധതി ഉദ്‌ഘാടനം ചെയ്‌തു.
പാചക വാതക ഉപയോഗം ദേശീയ ശരാശരിയേക്കാള്‍
കുറവായ 14 സംസ്ഥാനങ്ങള്‍ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ മലയോരപ്രദേശങ്ങളായ
ജമ്മു-കശ്‌മീര്‍, ഉത്തരാഖണ്‌ഡ്, ഹിമാചല്‍ പ്രദേശ്, വടക്കു-കിഴക്കന്‍
സംസ്ഥാനങ്ങള്‍ എന്നിവ പദ്ധതി നടപ്പാക്കുന്നതിന് മുന്‍ഗണനാ സംസ്ഥാനങ്ങളായി
തിരിച്ചറിഞ്ഞിട്ടുണ്ട്.
പരമാവധി കണക്ഷനുകളുമായി മുന്‍പന്തിയിലുള്ള
സംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശ്(46 ലക്ഷം), പശ്ചിമ ബംഗാള്‍(19 ലക്ഷം), ബിഹാര്‍(19
ലക്ഷം), മധ്യപ്രദേശ്(17 ലക്ഷം), രാജസ്ഥാന്‍(14 ലക്ഷം) എന്നിവയാണ്. മൊത്തം നല്‍കിയ
കണക്ഷനുകളുടെ 75 ശതമാനം വരും ഇത്. ഇതില്‍ 35 ശതമാനം ഗുണഭോക്താക്കള്‍
പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്ളവരാണ്.
പ്രധാന്‍മന്ത്രി
ഉജ്ജ്വലയോജനയിലൂടെ ദേശീയ പാചക വാതക ഉപയോഗം 2016 ജനുവരി ഒന്നിലെ 61 ശതമാനത്തില്‍
നിന്ന് 2016 ഡിസംബര്‍ ഒന്നിന് 70 ശതമാനമായി ഉയര്‍ന്നു.