കൊച്ചി,
:ലോകത്തിലെ ഏറ്റവും വലിയ
ആയുര്‍വേദസോപ്പ് നിര്‍മ്മാതാക്കളായ മെഡിമിക്‌സിന്റെ ഉടമകളായ എവിഎ ഹെല്‍ത്ത്
കെയര്‍ തങ്ങളുടെ ഏറ്റവും പുതിയ കേശ-ത്വക്
പരിരക്ഷാ
ഉല്‍പന്നങ്ങള്‍ക്കുവേണ്ടണ്‍ി പ്രശസ്‌ത കേശാലങ്കാര വിദഗ്‌ദ്ധയും മേക്കപ്
ആര്‍ട്ടിസ്റ്റുമായ അംബിക പിള്ളയുമായികൈകോര്‍ക്കുന്നു. കേത്ര എന്ന ബ്രാന്‍ഡിനു
കീഴിലുള്ള പ്രകൃതിദത്ത
കേശ-ത്വക് പരിരക്ഷാ ഉല്‍പന്നങ്ങള്‍ കേരള വിപണിയില്‍
ഉടനീളം ലഭ്യമാകും.
പ്രകൃതിദത്ത ആയുര്‍വേദ ഉല്‍പന്നങ്ങളുടെകാര്യത്തില്‍എവിഎ
ഗ്രൂപ്പിനുള്ള ദശാബ്ദങ്ങള്‍ നീണ്ടണ്‍ പ്രവര്‍ത്തനപരിചയവുംബോളിവുഡിലും
മറ്റ്‌സെലിബ്രിറ്റികള്‍ക്കൊപ്പവും പ്രവര്‍ത്തിച്ച
അംബികാപിള്ളയുടെ പ്രവര്‍ത്തന
പരിചയവും ഒരേകുടക്കീഴില്‍കൊണ്ടണ്‍ുവരികയാണ് ഈ ബ്രാന്‍ഡ് ചെയ്യുന്നത്. കേത്ര
ബ്രാന്‍ഡ് ആദ്യം പുറത്തിറക്കുന്നത് കേരളത്തിലായിരിക്കുമെന്നും പിന്നീട്
ഇത്
മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നുംഎവിഎ ഹെല്‍ത്ത് കെയര്‍
പ്രമോട്ടറായഡോ. എ.വി.അനൂപ് പറഞ്ഞു.
പ്രകൃതിദത്ത സൗന്ദര്യവര്‍ധക
ഉല്‍പന്നങ്ങളുടെരംഗത്ത് തനിക്ക് വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനപരിചയംകൂടുതല്‍
ആളുകളിലേക്ക് എത്തിക്കുകയെന്ന സ്വപ്‌നമാണ്‌കേത്രയിലൂടെ സഫലമാകുന്നതെന്ന് അംബിക
പിള്ള പറഞ്ഞു. എവിഎ ഗ്രൂപ്പുമായികൈകോര്‍ക്കുന്നതിലൂടെ ഉയര്‍ന്ന
ഗുണമേ�യുള്ള
സൗന്ദര്യ ഉല്‍പന്നങ്ങളെചെറിയ പായ്‌ക്കറ്റുകളിലാക്കി ലഭ്യമാക്കാന്‍
സാധിക്കുകയാണെന്നും അവര്‍വ്യക്തമാക്കി.
ഇന്ത്യയിലേയുംവിദേശത്തേയുംകേശാലങ്കാര മേഖലയില്‍ ഏറെ പ്രശസ്‌തയായ അംബിക
പിള്ള വിവിധ പ്രദര്‍ശനങ്ങളിലുള്‍പ്പെടെ
ചലച്ചിത്രതാരങ്ങളെയുംമറ്റുംസ്ഥിരമായിഅണിയിച്ചൊരുക്കുന്ന വ്യക്തിയാണ്. ഐശ്വര്യ
റായ്, സുസ്‌മിത സെന്‍, കത്രീന കെയ്‌ഫ്, ദീപിക പദുകോണ്‍, സോനം
കപൂര്‍തുടങ്ങിയവരെല്ലാം അംബികാ പിള്ളയുടെ ഇടപാടുകാരാണ്. ഇന്ത്യയിലെ
സെലിബ്രിറ്റികള്‍ക്കു പുറമേ രാജ്യാന്തര ഫാഷന്‍ മേഖലയിലുംവ്യക്തിമുദ്ര
പതിപ്പിച്ചിട്ടുള്ള അവര്‍ ന്യൂയോര്‍ക്ക്, ലണ്‍ണ്ടന്‍, പാരിസ്, സിംഗപ്പൂര്‍,
ദുബായ്, മൗറീഷ്യസ്, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഫാഷന്‍
ഷോകള്‍ സംഘടിപ്പിച്ചിട്ടുണ്‍ണ്ട്.
ഹെയര്‍ഓയില്‍, ഷാംപൂ, ഹെയര്‍ പാക്കുകള്‍
എന്നിവ ഉള്‍പ്പെടെ ഒരുപിടി
കേശസംരക്ഷണ ഉല്‍പന്നങ്ങളാണ്‌കേത്ര പുറത്തിറക്കുക.
`കായ സൂത്ര'`കേശ'
എന്ന വാക്കില്‍ നിന്നുമാണ്‌കേത്ര എന്ന ബ്രാന്‍ഡ് പേര്
രൂപപ്പെടുത്തിയിരിക്കുന്നത്. ആദ്യംകേശസംരക്ഷണ ഉല്‍പന്നങ്ങളുമായിവിപണിയിലെത്തുന്ന
കേത്ര പിന്നീട്‌ത്വക് സംരക്ഷണ ഉല്‍പ്പന്നങ്ങളിലേക്കും കടക്കും.
കേത്രയുടെഹെയര്‍ഓയില്‍ അഞ്ച് ഇനം എണ്ണകളുംഎട്ട്
ഔഷധങ്ങളുംചേര്‍ത്തുണ്‍ണ്ടാക്കുന്ന
പ്രത്യേക ഉല്‍പന്നമാണ്. തലയോട്ടിയിലെ
രക്തചംക്രമണംമെച്ചെപ്പെടുത്തി മുടിയേയും അതിന്റെവേരുകളേയുംശക്തിപ്പെടുത്തുകയും
വളര്‍ച്ച വര്‍ധിപ്പിക്കുകയുമാണ് ഇത് ചെയ്യുന്നത്. അകത്തുനിന്നും പുറത്തുനിന്നും
തലമുടിയുടെസ്വാഭാവികമായ തിളക്കവും മിനുക്കവും നിലനിര്‍ത്താനുതകുന്ന
ഉല്‍പന്നമാണ്‌കേത്ര ഹെയര്‍ പാക്ക്. തലമുടിയുടെ വളര്‍ച്ചയെശക്തിപ്പെടുത്താനുതകുന്ന
നൂറുശതമാനം പ്രകൃതിദത്തവും സമ്പന്നവുമായ ഘടകങ്ങളാണ് ഇതിലുള്ളത്.
ഉറപ്പുംതിളക്കമുള്ളതുമായ മുടിക്കായി പുരുഷ�ാര്‍ക്ക് ദിവസവും
ഉപയോഗിക്കാവുന്ന മൃദുത്വമാര്‍ന്ന ക്രീമാണ്‌കേത്രഹെയര്‍ റീവൈറ്റലൈസിംഗ് ക്രീം.
മുടിനാരുകള്‍ വിണ്ടണ്‍ുപൊട്ടുന്നതും
മുടികൊഴിയുന്നതും തടയാന്‍ ഇതിനു
സാധിക്കും. ചുരുണ്‍ണ്ടുപോകുന്ന മുടിയെ അതില്‍ നിന്നും
സംരക്ഷിക്കുന്നതിനായിവെളിച്ചെണ്ണയില്‍ നിന്നും മറ്റുമുള്ള ഘടകങ്ങള്‍ ചേര്‍ത്ത്
ഉണ്‍ണ്ടാക്കുന്നതാണ്‌കേത്രഷാംപൂ ഫോര്‍ ഫ്രിസ്‌ഡ്‌ഹെയര്‍. സ്‌ട്രെയിറ്റന്‍
ചെയ്യുകയും കളര്‍ ട്രീറ്റ്‌ചെയ്യുകയും
ചെയ്‌തിട്ടുള്ള മുടിയുടെ സംരക്ഷണത്തിനായി
നിര്‍മ്മിച്ചിട്ടുള്ള പിഎച്ച് ബാലന്‍സ്‌ഡ്
അള്‍ട്രാ
മോയിസ്‌ച്വറിംഗ്‌ഷാംപുവാണ്‌കേത്രഷാംപൂ ഫോര്‍ ട്രീറ്റഡ്‌ഹെയര്‍.
എഫ്‌എംസിജി മേഖലയിലും ആരോഗ്യ പരിരക്ഷ, റിയല്‍ എസ്റ്റേറ്റ്,
സിനിമാനിര്‍മ്മാണ മേഖലകളിലുമായിവ്യാപിച്ചുകിടക്കുന്നതാണ്‌എവിഎ ഗ്രൂപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ കുറേയേറെ
വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന എല്ലാ
മേഖലകളിലും നേതൃസ്ഥാനം കയ്യാളാന്‍ ഈ ഗ്രൂപ്പിന് സാധിച്ചിട്ടുണ്ടണ്‍്.
ഗ്രൂപ്പിന്റെ സാരഥിയായഡോ. എ.വി. അനൂപിന് സോപ്പ്, ഫാര്‍മസ്യൂട്ടിക്കല്‍,
കോസ്‌മെറ്റിക്‌സ്, ഫുഡ്‌വ്യവസായമേഖലകളില്‍ 33 വര്‍ഷത്തെ പ്രവര്‍ത്തന
പരിചയമുണ്ടണ്‍്. ലോകത്ത്
ഏറ്റവുമധികംവില്‍ക്കപ്പെടുന്ന ആയുര്‍വേദിക്
ബ്രാന്‍ഡഡ് സോപ്പായമെഡിമിക്‌സ്‌കൂടാതെ
ആയുര്‍വേദ ചികില്‍സയ്‌ക്കും
ആരോഗ്യഭക്ഷണത്തിനും പേരുകേട്ട സഞ്‌ജീവനം ബ്രാന്‍ഡും ഈ ഗ്രൂപ്പിന്റേതായുണ്‍ണ്ട്.
എഫ്‌എംസിജി പ്രവര്‍ത്തനങ്ങളില്‍ രണ്‍ണ്ട് സ്ഥാപനങ്ങളായാണ്‌എവിഎ ഗ്രൂപ്പ്
പ്രവര്‍ത്തിക്കുന്നത്. സോപ്പ്, ഹാന്‍ഡ് വാഷ്, ഫെയ്‌സ്‌വാഷ്‌തുടങ്ങിയവ
നിര്‍മ്മിക്കുന്ന മാനുഫാക്‌ച്വറിംഗ് കമ്പനിക്ക് തമിഴ്‌നാട്, പോണ്ടണ്‍ിച്ചേരി,
കര്‍ണാടക എന്നിവടങ്ങളിലായി ആറ് ഫാക്ടറികളുണ്‍ണ്ട്. കേന്ദ്രസര്‍ക്കാരിന്റെശാസ്‌ത്ര
സാങ്കേതിക മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടുള്ള ഗവേഷണ വികസന വിഭാഗമാണ്
രണ്‍ണ്ടാമത്തേത്.
ഭക്ഷ്യവ്യവസായ മേഖലയിലെ വൈവിധ്യവല്‍ക്കരണത്തിന്റെ
ഭാഗമായിഎവിഎ ഗ്രൂപ്പ് കേരളത്തിലെ പ്രമുഖ കറിപ്പൗഡര്‍ നിര്‍മ്മാണ ബ്രാന്‍ഡായ `മേളം'
ഏറ്റെടുക്കുകയുംസ്വദേശത്തുംവിദേശത്തുമുള്ള വിപണിവിപുലമാക്കുകയുംചെയ്‌തിരുന്നു.
ദുബായ്, യുഎഇ എന്നിവയ്‌ക്കുവെളിയിലുള്ള രാജ്യാന്തര വിപണി ലക്ഷ്യമിട്ട് എവിഎ
ഗള്‍ഫ് എഫ്‌ഇസെഡ് സിഒയും ഗ്രൂപ്പിനു കീഴില്‍
നിലവില്‍വന്നിട്ടുണ്ടണ്‍്.
നിലവില്‍ കമ്പനിയുടെസേവനം ലഭ്യമാകുന്ന ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍,
ബഹ്‌റിന്‍,
കുവൈറ്റ്, യുകെ, യുഎഇ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കു
വെളിയിലേക്ക് കമ്പനിയുടെ ബ്രാന്‍ഡുകള്‍ എത്തിച്ചേരാന്‍ ഇത്
ഉപകരിച്ചിട്ടുണ്ടണ്‍്.
.