6
ജി.ബി. റാം, 16 എം.പി. ഫ്രണ്ട്, ബാക്ക് ക്യാമറകള്‍, 6 ഇഞ്ച്
എഫ്.എച്ച്.ഡി.
സാമോലെഡ് ഡിസ്‌പ്ലെ
കൊച്ചി: സാംസങ് ഇന്ത്യ അതിന്റെ
ഏറ്റവും പുതിയ സ്‌മാര്‍ട്ട് ഫോണ്‍ പവ്വര്‍ ഹൗസ് ഗാലക്‌സി സി 9 പ്രോ
പുറത്തിറക്കി. തങ്ങളുടെ സ്‌മാര്‍ട്ട് ഫോണില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്ന
ഉപഭോക്താക്കള്‍ക്കായി രൂപകല്‍പ്പന ചെയ്‌ത മെറ്റല്‍ യൂണിബോഡിയിലുള്ള ഈ സ്‌മാര്‍ട്ട്
ഫോണ്‍ ശക്തമായ സവിശേഷതകളുമായാണ് പുറത്തിറങ്ങുന്നത്.
ഉപഭോക്താക്കള്‍ക്ക്
അത്യാകര്‍ഷകമായ കാഴ്‌ചയും ഏറ്റവും മികച്ച മള്‍ട്ടി മീഡിയയും ക്യാമറാ അനുഭവവും
പ്രദാനം ചെയ്യുന്ന സൂപ്പര്‍ സ്‌ക്രീന്‍, സൂപ്പര്‍ മെമ്മറി, സൂപ്പര്‍ ക്യാമറ
എന്നിവയുമായാണ് ഇതെത്തുന്നത്.
ഏറ്റവും വേഗത്തില്‍ വളരുന്ന സ്‌മാര്‍ട്ട്
ഫോണ്‍ വിപണികളിലൊന്നാണ് ഇന്ത്യയെന്നും ഇവിടെയുള്ള ഉപഭോക്താക്കള്‍ കൂടുതല്‍ വലിയ
സ്‌മാര്‍ട്ട് ഫോണ്‍ സ്‌ക്രീനുകളാണ് താല്‍പ്പര്യപ്പെടുന്നതെന്നും സാംസങ്
ഇന്ത്യയുടെ മൊബൈല്‍ ബിസിനസ് സെയില്‍സ് വൈസ് പ്രസിഡന്റ് രാജു പുല്ലന്‍
ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഉപഭോക്താക്കള്‍ അവരുടെ രണ്ടാമത്തേയോ മൂന്നാമത്തേയോ
സ്‌മാര്‍ട്ട് ഫോണിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതനുസരിച്ചുള്ള വിപുലമായ
ആവശ്യങ്ങളാണ് അവരില്‍ നിന്നുയരുന്നത്. ഏറ്റവും മികച്ച സാങ്കേതികവിദ്യയും
സവിശേഷതകളും ലഭ്യമാക്കാനുള്ള ഉപഭോക്താക്കളോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഗാലക്‌സി
സി 9 പ്രോ അവതരിപ്പിക്കുന്നതിലൂടെ തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിന്റെ 6 ഇഞ്ച് ഫുള്‍ എച്ച്.ഡി. സാമോലെഡ് ഡിസ്‌പ്ലെ വഴി ഏറ്റവും മികച്ച
മള്‍ട്ടീ മീഡിയാ അനുഭവങ്ങളാവും ലഭ്യമാകുക. അത്യാധുനീക പ്രോസസ്സര്‍ വഴി പവ്വര്‍
ഹൗസ് പ്രകടനവും ലഭ്യമാകും. 6 ജി.ബി. റാം, ഉയര്‍ന്ന ബാറ്ററി ശേഷിയും സ്റ്റോറേജും
ഇതിനു പിന്തുണ നല്‍കുകയും ചെയ്യും. ഇതിനെല്ലാം പുറമേ മുന്നിലും പിന്നിലുമുള്ള 16
എം.പി. ക്യാമറകള്‍ എഫ് 1.9 ലെന്‍സിന്റെ സഹായത്തോടെ കുറഞ്ഞ വെളിച്ചത്തില്‍ പോലും
ഏറ്റവും മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുമെന്ന് അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
അതിന്റെ വിപ്ലവകരമായ സവിശേഷതകളിലൂടെ ഉപഭോക്താക്കള്‍ക്ക്
സമ്പൂര്‍ണമായ അനുഭവങ്ങളാവും സാംസങ് ഗാലക്‌സി സി9 േ്രപ്രാ നല്‍കുക.
അതുല്യമായ പ്രകടനം
മള്‍ട്ടീ ടാസ്‌കിങ് അനുഭവങ്ങള്‍ തടസ്സമില്ലാതെ
നല്‍കാന്‍ സഹായിക്കുന്ന 6 ജി.ബി. റാമിന്റെ ശക്തിയുമായി എത്തുന്ന ആദ്യ സാംസങ്
ഫോണാണ് സാംസങ് ഗാലക്‌സി സി9 പ്രോ. ഇതോടൊപ്പം 64 ജി.ബി. ഇന്‍ ബില്‍ട്ട്
മെമ്മറിയും ലഭ്യമാക്കിയിട്ടുണ്ട്. ഇത് 256 ജി.ബി. വരെ ഉയര്‍ത്താനുമാകും. 64
ബിറ്റ് ഒക്ടാ കോര്‍ പ്രോസസ്സറുമായാണ് സാംസങ് ഗാലക്‌സി സി 9 പ്രോ എത്തുന്നത്.
യഥാര്‍ത്ഥ പവ്വര്‍ഹൗസ് പ്രകടനവുമായി ഉപഭോക്താക്കള്‍ക്ക് മള്‍ട്ടീ മീ്‌ഡിയ,
ഗെയിമിങ്, ആപ്പുകള്‍ എന്നിവ തുടര്‍ച്ചയായി ഉപയോഗിക്കാനുള്ള അവസരമാണ് സാംസങ് സി9
പ്രോ ഒരുക്കുന്നത്.
ജീവിതത്തിലെ അസുലഭ നിമിഷങ്ങള്‍ പകര്‍ത്താം
സാംസങ്
ഗാലക്‌സി സി 9 പ്രോയുടെ മികച്ച 16 എം.പി. മുന്‍ ക്യാമറയും പിന്‍ ക്യാമറയും
സൂപ്പര്‍ വൈഡ് എഫ്. 1.9 അപെര്‍ച്ചറുമായി കുറഞ്ഞ വെളിച്ചത്തില്‍ പോലും വ്യക്തമായ
ചിത്രങ്ങള്‍ പകര്‍ത്തുവാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. ഉയര്‍ന്ന റെസലൂഷനോടെയുള്ള
മുന്‍ ക്യാമറ ഉയര്‍ന്ന നിലയിലുള്ള സെല്‍ഫി അനുഭവം നല്‍കുമ്പോള്‍ 16 എം.പി. പിന്‍
ക്യാമറ ഇരട്ട ലെഡ് ഫ്‌ളാഷോടെ ഏറ്റവും മികച്ച ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍
നല്‍കുന്നു.
മികച്ച വിപുലമായ ഡിസ്‌പ്ലേ
ഇതിന്റെ 6.0 ഇഞ്ച് ഫുള്‍
എച്ച്.ഡി. സാമോലെഡ് സ്‌ക്രീന്‍ കൂടുതല്‍ മെച്ചപ്പെട്ട ദൃശ്യചാരുത നല്‍കുന്നു.
കൂടുതല്‍ വലിയ സ്‌ക്രീനോടൊപ്പമുള്ള ഇരട്ട സ്‌പീക്കര്‍ ഉയര്‍ന്ന നിലയിലുള്ള മള്‍ട്ടീ
മീഡിയാ ഉപയോഗം സാധ്യമാക്കുന്നു.
സംതൃപ്‌തരാക്കുന്ന രീതിയിലെ
രൂപകല്‍പ്പന
തികഞ്ഞ മികവോടെയുള്ള രൂപകല്‍പ്പനയാണ് ഗാലക്‌സി സി 9 പ്രോയുടേത്.
ഇതിന്റെ മെറ്റല്‍ യൂണിബോഡി രൂപകല്‍പ്പനയും 6.9 മില്ലീ മീറ്റര്‍ ഘനവും
ഹാന്‍ഡ്‌സെറ്റിനെ തികച്ചും സുഖകരമായി കൈകാര്യം ചെയ്യാനാവുന്നതാക്കുന്നു.
നീണ്ടു നില്‍ക്കുന്ന ബാറ്ററി
ദീര്‍ഘമായി നില്‍ക്കുന്ന 4,000 എംഎ.എച്ച്.
ബാറ്ററിയുമായാണ് സാംസങ് ഗാലക്‌സി സി9 പ്രോ എത്തുന്നത്. ഇതോടൊപ്പം അതിവേഗ
ചാര്‍ജ്ജിങ് സാങ്കേതികവിദ്യയുമുണ്ട്. ഗെയിമുകളും മള്‍ട്ടീ മീഡിയയും
ഉപയോഗിക്കുന്നവര്‍ക്ക് ഇതേറെ ഗുണകരമായിരിക്കും. അതിവേഗ ഡാറ്റാ കൈമാറ്റത്തിനു
വഴിയൊരുക്കുന്ന യു.എസ്.ബി. ടൈപ്‌ഫ് സി ആണ് മറ്റൊരു സവിശേഷത. രണ്ടു സിം
കാര്‍ഡുകളും പ്രത്യേകമായ അധിക മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ടും സാംസങ്
ഗാലക്‌സി സി9 പ്രോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയ്‌ക്കായി
നിര്‍മ്മിച്ചത്
എസ്. സെക്യൂര്‍, എസ്. പവ്വര്‍ പ്ലാനിങ്, അള്‍ട്രാ ഡാറ്റാ
സേവിങ്, മൈ ഗാലക്‌സി തുടങ്ങിയ ഇന്ത്യയ്‌ക്കായി നിര്‍മ്മിച്ച സവിശേഷതകളെ
പിന്തുണക്കുന്നതാണ് സാംസങ് ഗാലക്‌സി സി9 പ്രോ ഈ വിഭാഗത്തിലെ ഏറ്റവും മികച്ച
ഹാര്‍ഡ് വെയറുമായി എത്തുമ്പോള്‍ ഇതിനെ മറ്റുള്ളവയില്‍ നിന്നു വ്യത്യസ്ഥമാക്കുന്നു.
ലഭ്യതയും നിര്‍ദ്ദേശിക്കുന്ന ചില്ലറ വിലയും
ആകര്‍ഷകമായ രണ്ടു
നിറങ്ങളിലാണ് സാംസങ് ഗാലക്‌സി സി9 പ്രോ ലഭ്യമാകുക. കറുപ്പും സ്വര്‍ണ നിറവും.
എല്ലാ റീട്ടെയില്‍ ചാനലുകളും വഴി ഫെബ്രുവരി രണ്ടാം പകുതി മുതല്‍ ഇത് 36,900
രൂപയ്‌ക്ക് ലഭ്യമാകും.
താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുത്ത
സ്‌റ്റോറുകളും ഓണ്‍ലൈന്‍ ചാനലുകളും വഴി ജനുവരി 27 മുതല്‍ ഇത് പ്രീ ബുക്ക്
ചെയ്യാവുന്നതാണ്. പ്രീ ബുക്കിങ് നടത്തുന്നവര്‍ക്ക് 12 മാസത്തേക്ക്
ഒറ്റത്തവണത്തെ സ്‌ക്രീന്‍ റീപ്ലെയ്‌സ്‌മെന്റ് ലഭ്യമായിരിക്കും.
കൂടുതല്‍
വിവരങ്ങള്‍ http://www.samsung.com/in/microsite/galaxy-c9-pro/ എന്ന വെബ് പേജില്‍
ലഭ്യമാണ്.