Wednesday, February 8, 2017

ഭാരത്‌ ബില്‍ പേയ്‌മെന്റ്‌ സംവിധാനവുമായി എച്ച്‌ഡിഎഫ്‌സി




കൊച്ചി : എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ ഭാരത്‌ ബില്‍ പേയ്‌മെന്റ്‌ സിസ്റ്റം (ബിബിപിഎസ്‌) ഏര്‍പ്പെടുത്തി. ബിബിപിഎസ്‌ ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ്‌ എച്ച്‌ഡിഎഫ്‌സി. ദേശീയ തലത്തില്‍ പരസ്‌പര പ്രവര്‍ത്തനക്ഷമതയുള്ള ബില്‍ പേയ്‌മെന്റ്‌ സംവിധാനം എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ നെറ്റ്‌ ബാങ്കിംഗ്‌ സൗകര്യത്തിലൂടെ ഉപഭോക്താക്കള്‍ക്ക്‌ ലഭിക്കും.
ബില്‍ പേയ്‌മെന്റ്‌ സേവനങ്ങള്‍ ലഭ്യമാക്കുന്ന ബാങ്കുകള്‍, ബാങ്കിംഗ്‌ ഇതര സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന കേന്ദ്രീകൃത സംവിധാനം എപിസിഐ-ആണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. വൈദ്യുതി, പാചകവാതകം, വാട്ടര്‍ ബില്ലുകള്‍ ഇന്‍സ്റ്റന്റ്‌ ആയി അടയ്‌ക്കാന്‍ ഉപഭോക്താക്കള്‍ക്ക്‌ കഴിയും.
ഉപഭോക്താക്കള്‍ക്ക്‌ നെറ്റ്‌ ബാങ്കിംഗിലൂടെ ബിബിപിഎസ്‌ സംവിധാനം ലഭ്യമാണ്‌. ഉപഭോക്താക്കള്‍ അല്ലാത്തവര്‍ക്കും ഈ സംവിധാനം ഉടന്‍ ലഭിക്കുന്നതാണ്‌. ഉപഭോക്താക്കള്‍ അല്ലാത്തവര്‍ക്ക്‌ മൊബൈല്‍ ബാങ്കിംഗിലൂടെയാണ്‌ പ്രസ്‌തുത സേവനം ലഭ്യമാവുക. 
എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ ഉപഭോക്താക്കള്‍ക്ക്‌ നെറ്റ്‌ ബാങ്കിംഗ്‌ പേജില്‍ ലോഗിന്‍ ചെയ്‌ത്‌ ബിബിപിഎസ്‌ സംവിധാനം ഉപയോഗിക്കാം. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ്‌ സേവനവുമായി ഇത്‌ ബന്ധിപ്പിക്കും.
ബില്ലുകള്‍ അടയ്‌ക്കാനായി വിവിധ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ല എന്നതാണ്‌ പ്രധാന നേട്ടം. ബില്ലുകള്‍ അടയ്‌ക്കാന്‍ ചെക്ക്‌ നല്‍കേണ്ട ആവശ്യമില്ല. ബില്ലറുമായി രജിസ്റ്റര്‍ ചെയ്യണമെന്നുമില്ല. 
എച്ച്‌ഡിഎഫ്‌സി ഉപഭോക്താക്കള്‍ക്ക്‌ ഡിജിറ്റല്‍ ബാങ്കിംഗ്‌ സേവനങ്ങളുടെ പുതിയ ശ്രേണി അവതരിപ്പിക്കുന്നതിന്റെ ഭാഗമാണ്‌ ബിബിപിഎസ്‌ എന്ന്‌ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ ഡിജിറ്റല്‍ ബാങ്കിംഗ്‌ കണ്‍ട്രി ഹെഡ്‌ നിതിന്‍ ചോ പറഞ്ഞു.

ആദ്യമായി വായ്‌പയ്‌ക്കെത്തുന്നവര്‍ക്ക്‌ തത്സമയ അംഗീകാരം ലഭ്യമാക്കും


 

കൊച്ചി: ആദ്യമായി വായ്‌പയ്‌ക്ക്‌ എത്തുന്നവര്‍ക്കായി ഐഡിഎഫ്‌സി ബാങ്കും ഇന്ത്യ ലെന്‍ഡ്‌സുമായി ചേര്‍ന്ന്‌ പ്രത്യേക വ്യക്തിഗത വായ്‌പാ പദ്ധതി ലഭ്യമാക്കും.
ബാങ്കിന്റെ നിലവിലെ ഇടപാടുകാര്‍ക്കും മികച്ച വായ്‌പാ ചരിത്രവുമുള്ള ഇടപാടുകാര്‍ക്കും വായ്‌പയ്‌ക്ക്‌ തത്സമയ അംഗീകാരം നല്‍കിവരുന്ന ബാങ്ക്‌ ഇനി മുതല്‍ പൂര്‍ണമായും ഡിജിറ്റൈസ്‌ഡ്‌ രീതിയില്‍്‌ പുതിയതായി വായ്‌പ എടുക്കുന്നവര്‍ക്കും തത്സമയ അംഗീകാരം നല്‍കും. ഐഡിഎഫ്‌സി ബാങ്കുമായി ബന്ധമില്ലാത്തവര്‍ക്കും വായ്‌പ അനിവദിക്കും.
നേരത്തെ വായ്‌പ എടുത്തിട്ടില്ലാത്ത, ശമ്പളക്കാരായ ആളുകളുടെ അപേക്ഷകള്‍ തത്സമയം പരിശോധിച്ചു നടപടിക്രമം പൂര്‍ത്തിയാക്കി വായ്‌പ അനുവദിക്കും. ഫിനാന്‍ഷ്യല്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ്‌ ആയ ഇന്ത്യ ലെന്‍ഡ്‌സ്‌ ആണ്‌ ഇതിനുള്ള സൊലൂഷന്‍ ലഭ്യമാക്കിയിട്ടുള്ളത്‌. 
`` നിലവില്‍ വായ്‌പയെടുത്ത ചരിത്രമില്ലാത്തവര്‍ക്കു വായ്‌പ ലഭിക്കുകയെന്നത്‌ പ്രയാസകരവും സമയമെടുക്കുന്ന പ്രക്രിയയുമാണ്‌. ഇത്തരം ആളുകള്‍ക്ക്‌ എളുപ്പത്തില്‍ വായ്‌പ ലഭിക്കുവാന്‍ ഐഡിഎഫ്‌സിയുടെ ഈ സവിശേഷ പദ്ധതി സഹായിക്കുമെന്ന്‌ ഐഡിഎഫ്‌സി ബാങ്കിന്റെ വ്യക്തിഗത വായ്‌പാ വിഭാഗം തലവന്‍ ബിജു പിള്ള പറഞ്ഞു.
എക്‌സ്‌കാപ്പിറ്റല്‍ വണ്‍ മുന്‍ പ്രഫഷണലുകളാണ്‌ ഗൗരവ്‌ ചോപ്ര, മായങ്ക്‌ കച്ച്‌വ എന്നിവരാണ്‌ ഇന്ത്യ ലെന്‍ഡ്‌സിന്റെ സ്ഥാപകര്‍. 

Tuesday, February 7, 2017

പിഎന്‍ബി മെറ്റ്‌ലൈഫിന്റെ അര്‍ബുദ-ഹൃദ്രോഗ ഇന്‍ഷ്വറന്‍സ്‌ പോളിസി വിപണിയില്‍




കൊച്ചി : ലോക അര്‍ബുദ ദിനം പ്രമാണിച്ച്‌ പിഎന്‍ബി മെറ്റ്‌ലൈഫ്‌ �മേരാ ഹാര്‍ട്‌ ആന്റ്‌ ക്യാന്‍സര്‍ കെയര്‍� ഹെല്‍ത്‌ ഇന്‍ഷ്വറന്‍സ്‌ പോളിസി വിപണിയിലെത്തിച്ചു. ഹൃദ്രോഗങ്ങളുടെയും അര്‍ബുദത്തിന്റേയും എല്ലാ ഘട്ടങ്ങളിലും ഇന്‍ഷ്വറന്‍സ്‌ സംരക്ഷണം ഉറപ്പുവരുത്തുന്ന ഈ പോളിസി ഓഹരി വിപണിയുമായി ബന്ധപ്പെടുത്താത്തതാണ്‌.

ക്യാന്‍സറിനും ഹൃദ്രോഗങ്ങള്‍ക്കും ഒന്നിച്ചോ അല്ലെങ്കില്‍ ഇതില്‍ ഏതെങ്കിലും ഒരു രോഗത്തിനോ ഇന്‍ഷ്വര്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം പോളിസി ഉടമയ്‌ക്കുണ്ട്‌. അര്‍ബുദത്തിന്റെ തുടക്കം, മിതമായ തോതില്‍ മാത്രം രോഗം ബാധിക്കുന്ന ഘട്ടം, രോഗം ഗുരുതരമായി പടരുന്ന സ്ഥിതി എന്നിവയിലെല്ലാം പോളിസി ഉടമയ്‌ക്ക്‌ ചികില്‍സാ സഹായം ലഭിക്കുന്നതാണ്‌. രോഗം കണ്ടുപിടിക്കപ്പെട്ടാല്‍ അടുത്ത 5 വര്‍ഷത്തേക്ക്‌ പ്രീമിയം അടക്കേണ്ടതില്ല. ഇന്‍ഷ്വറന്‍സ്‌ തുകയ്‌ക്ക്‌ പുറമെ എല്ലാ മാസവും വരുമാനം ലഭ്യമാക്കുന്ന പ്ലാറ്റിനം പ്ലാനിലും പോളിസി ഉടമയ്‌ക്ക്‌ ചേരാവുന്നതാണ്‌. പോളിസി കാലാവധി എത്തിയാല്‍ അടച്ച പ്രിമിയത്തിന്റെ ഒരു ഭാഗം കമ്പനി തിരിച്ചു നല്‍കുകയും ചെയ്യും. 10, 15, അല്ലെങ്കില്‍ 20 വര്‍ഷ കാലാവധിയില്‍ ഇന്‍ഷ്വര്‍ ചെയ്യാവുന്നതാണ്‌.

വനിതകള്‍ക്ക്‌ പ്രീമിയത്തില്‍ ഇളവ്‌ അനുവദിക്കും. അര്‍ബുദത്തിനും ഹൃദ്രോഗത്തിനും ഹെല്‍ത്‌ ഇന്‍ഷ്വറന്‍സ്‌ വേണമെന്ന്‌ കമ്പനി നടത്തിയ സര്‍വേയില്‍ 61 ശതമാനം ഇടപാടുകാരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ �മേരാ ഹാര്‍ട്‌ ആന്റ്‌ ക്യാന്‍സര്‍ കെയര്‍� പോളിസി തുടങ്ങിയതെന്ന്‌ പിഎന്‍ബി മെറ്റ്‌ലൈഫ്‌ ഹെഡ്‌ (പ്രോഡക്‌റ്റ്‌സ്‌) ഖാലിദ്‌ അഹമ്മദ്‌ പറഞ്ഞു. 

ഹുണ്ടായ്‌ പുതിയ 2017 ഗ്രാന്റ്‌ ഐ 10 പുറത്തിറക്കി






കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളായ ഹുണ്ടായ്‌ മോട്ടേഴ്‌സ്‌ ഇന്ത്യ പുതിയ 2017 ഗ്രാന്റ്‌ 10 പുറത്തിറക്കി. വിപണിയിലെ മാറുന്ന പ്രവണതകളും ഉപഭോക്താക്കളുടെ പ്രതീക്ഷകളും കണക്കിലെടുത്തു മുന്നേറുന്ന ഹുണ്ടായി 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനോടെയും പുതിയ വലുതും ശക്തിയേറിയതുമായ 1.2 ഡീസല്‍ എഞ്ചിനോടേയുമാണ്‌ പുതിയ 2017 ഗ്രാന്റ്‌ ഐ 10 അവതരിപ്പിച്ചിട്ടുള്ളത്‌. സ്‌പോര്‍ട്ടി സ്‌റ്റൈലും അത്യാധുനീക സാങ്കേതികവിദ്യയും ഉയര്‍ന്ന സുരക്ഷയും ഏറ്റവും മികച്ച സൗകര്യങ്ങളും സംയോജിപ്പിച്ചാണു പുതിയ 2017 ഗ്രാന്റ്‌ ഐ 10 പുറത്തിറക്കിയിരിക്കുന്നത്‌. പുതുക്കിയ പുറം രൂപകല്‍പ്പനയും ഹൈടെക്‌ ഫീച്ചറുകളും മെച്ചപ്പെടുത്തിയ പ്രകടനവും ഇന്ധന ക്ഷമതയുമെല്ലാം ഇതിന്റെ മുഖ്യ സവിശേഷതകളാണ്‌.
സമൂഹത്തില്‍ ഉന്നത സ്ഥാനത്തോടെ മുന്നേറുന്ന, പ്രതീക്ഷകള്‍ ഉള്ള ഉപഭോക്താക്കള്‍ക്കായി പ്രത്യേകം രൂപപ്പെടുത്തിയതാണ്‌ ഈ പുതിയ 2017 ഗ്രാന്റ്‌ ഐ 10. പതിവു ചിന്താഗതികള്‍ക്കുപരിയായി ആധുനീകതയും മൂല്യങ്ങളും ഇതില്‍ സമന്വയിപ്പിച്ചിട്ടുണ്ട്‌. ഉയര്‍ന്ന ശേഷിയുള്ള പ്രകടനവും ഇന്ധനക്ഷമതയും ഇതില്‍ ഒരേ സമയം ലഭ്യവുമാണ്‌ കൂടുതല്‍ മെച്ചപ്പെടുത്തിയതും മികച്ച പ്രതികരണശേഷിയുള്ളതും ഡ്രൈവ്‌ ചെയ്യാന്‍ ഏറെ സൗകര്യമുള്ളതുമാണ്‌ പുതിയ 1.2 ഡി.എസ്‌.എല്‍ എഞ്ചിനും പെട്രോളിലെ 1.2 എഞ്ചിനും. 
ആഗോള വ്യാപകമായി ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കിയ കാറാണ്‌ ഗ്രാന്റ്‌ ഐ 10 എന്ന്‌ പുതിയ 2017 ഗ്രാന്റ്‌ ഐ 10 പുറത്തിറക്കുന്ന വേളയില്‍ ഹുണ്ടായ്‌ മോട്ടോര്‍ ഇന്ത്യയുടെ എം.ഡി.യും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫിസറുമായ വൈ.കെ. കൂ ചൂണ്ടിക്കാട്ടി. ഹുണ്ടായ്‌ മോട്ടോര്‌സ്‌ ഇന്ത്യയുടെ വളര്‍ച്ചാ പാതയിലെ ഒരു നാഴികക്കല്ലാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിര്‍മിച്ച 5.5 ലക്ഷം ഗ്രാന്റ്‌ ഐ 10 കാറുകളാണ്‌ രാജ്യത്തിനകത്തും പുറത്തുമായി വില്‍പ്പന നടത്തിയിട്ടുള്ളത്‌. ഈ ബ്രാന്‍ഡിന്റെ ശക്തി തന്നെയാണിതു സൂചിപ്പിക്കുന്നത്‌. ഉപഭോക്താക്കള്‍ക്കിടയില്‍ പുതിയൊരു മാനദണ്ഡം കൂടി സൃഷ്ടിക്കുന്ന രീതിയിലാവും പുതിയ 2017 ഗ്രാനന്റ്‌ ഐ 10 ന്റെ കടന്നു വരവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
മുന്നില്‍ പുതിയ പുതിയ റേഡിയേറ്റര്‍ ഗ്രില്‍ രൂപകല്‍പ്പന, പുനര്‍ രൂപകല്‍പ്പന ചെയ്‌ത ബംബര്‍, പകല്‍ സമയത്തു തെളിയുന്ന പുതിയ എല്‍.ഇ.ഡി. ലൈറ്റുകള്‍ എന്നിവയെല്ലാം പുതിയ 2017 ഗ്രാന്റ്‌ ഐ 10 ന്‌ ഒരു ശക്തമായ രൂപഭംഗി നല്‍കുന്നു. പിന്നിലുള്ള ഇരട്ട ടോണിലുള്ള ബംബര്‍ കൂടുതല്‍ മികച്ച ആകര്‍ഷണവും നല്‍കുന്നു. ഈ വിഭാഗം കാറുകളില്‍ ആദ്യമായി എയര്‍ കര്‍ട്ടന്‍ ലഭ്യമാക്കിയെന്ന സവിശേഷതയും മുന്‍ ഭാഗത്തു ദൃശ്യമാണ്‌. 
ഇതിന്റെ 1.2 ലിറ്റര്‍ ഡ്യൂവല്‍ വി.ടി.വി.ടി. പെട്രോള്‍ എഞ്ചിന്‍ 19.77 കിലോമീറ്ററും 1.2 യു2 ഡീസല്‍ എഞ്ചിന്‍ 24.95 ലിറ്ററും ഇന്ധന ക്ഷമത നല്‍കും. 
ഇന്റീരിയറിന്റെ കാര്യത്തിലും ആകര്‍ഷകമായ സവിശേഷതകള്‍ പുതിയ 2017 ്ര്രഗാന്റ്‌ ഐ 10 ല്‍ ദൃശ്യമാണ്‌. ഏറ്റവും ഉന്നത മേന്‍മയുള്ള വസ്‌തുക്കളില്‍ നിര്‍മിച്ച അത്യാധുനീക രീതിയിലെ ഇന്റീരിയര്‍ രൂപകല്‍പ്പന ഇതിന്റെ സവിശേഷതയാണ്‌. പുതിയ 2017 ഗ്രാന്റ്‌ ഐ 10 ന്റെ വലിയ 7 ഇഞ്ച്‌ ടച്ച്‌ സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ്‌ സംവിധാനത്തില്‍ ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്‌ഡ്‌ ഓട്ടോ, മിറര്‍ ലിങ്ക്‌ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്‌. തടസ്സങ്ങളില്ലാത്ത കണക്ടിവിറ്റിയും സ്‌റ്റിയറിങിലുള്ള ശബ്ദം തിരിച്ചറിയുന്ന ബട്ടണുമെല്ലാം അത്യാധുനീക സാങ്കേതികവിദ്യയും സുരക്ഷിതമായ ഡ്രൈവിങും ഒരേ സമയം അവതരിപ്പിക്കുകയാണ്‌. 
പൂര്‍ണമായും ഓട്ടോമാറ്റിക്‌ ആയി താപം നിയന്ത്രിക്കുന്ന സംവിധാനം, പിന്നിലെ എ.സി. വെന്റ്‌, പിന്‍ ഭാഗത്ത ഡീ ഫോഗര്‍, ഡ്രൈവര്‍ സീറ്റിന്റെ ഉയരം ക്രമീകരിക്കാനുള്ള സംവിധാനം, ടില്‍റ്റ്‌ സ്‌റ്റിയറിങ്‌, സ്‌മാര്‍ട്ട്‌ കീ പുഷ്‌ ബട്ടണ്‍ സ്റ്റാര്‍ട്ട്‌, പാര്‍ക്കിങു സഹായിക്കുന്ന പിന്നിലെ ക്യമാറയും സെന്‍സറും എന്നിവയെല്ലാം പുതിയ 2017 ഗ്രാന്റ്‌ ഐ 10 ന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്ന മറ്റു ഘടകങ്ങളാണ്‌. 
പെട്രോള്‍ പതിപ്പിന്‌്‌ ഡെല്‍ഹിയില്‍ 458,400 രൂപ മുതല്‍ 639,890 രുപ വരേയും ഡീസല്‍ പതിപ്പിന്‌ 568,400 രൂപ മുതല്‍ 732,890 രൂപ വരേയുമാണ്‌ ഡൈല്‍ഹിയിലെ എക്‌സ്‌ ഷോറും വില. 


തേക്കടിയിലെ പെപ്പര്‍ വൈന്‍ ത്രീ സ്റ്റാര്‍ഹോട്ടലും ഫെഡറല്‍ ബാങ്ക്‌ ഏറ്റെടുത്തു




കൊച്ചി,:വായ്‌പ എടുത്ത ഇനത്തില്‍ 11 കോടിരൂപയുടെതിരിച്ചടവ്‌ മുടക്കിയതേക്കടിയിലെ ത്രീ സ്റ്റാര്‍ഹോട്ടലായ 'ദി പെപ്പര്‍ വൈന്‍' ഫെഡറല്‍ ബാങ്ക്‌ കൈവശമെടുത്തു. ഡാഫിന്‍ ഹോട്ടല്‍ ആന്‍ഡ്‌ ടൂറിസം എന്ന കമ്പനിയുടെഉടമസ്ഥതയിലായിരുന്നു ഈ ഹോട്ടല്‍. നേരത്തേ സമനാമായ രീതിയില്‍വായ്‌പാ തിരിച്ചടവ്‌
മുടക്കിയതേക്കടിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ദി എലഫന്റ്‌കോര്‍ട്ടും ഫെഡറല്‍ ബാങ്ക്‌ കൈവശമെടുത്തിരുന്നു. ഏതാണ്ട്‌ 25 കോടിയിലധികംരൂപയായിരുന്നു ഇവരുടെകുടിശ്ശിക. സര്‍ഫാസി നിയമപ്രകാരമാണ്‌ രണ്ടു ഹോട്ടലുകള്‍ക്കുമെതിരെ ബാങ്ക്‌ 
നടപടി എടുത്തത്‌. 

പെപ്പര്‍ വൈന്‍ എന്ന ഹോട്ടലിന്റെ നിര്‍മാണത്തിനും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി ഫെഡറല്‍ ബാങ്കില്‍ നിന്ന്‌ വായ്‌പയെടുത്ത ഡാഫിന്‍ ഹോട്ടല്‍സ്‌
ആന്‍ഡ്‌ ടൂറിസം പ്രൈവറ്റ്‌ ലിമിറ്റഡ്‌ഹോട്ടല്‍ പണി പൂര്‍ത്തിയാക്കി പൂര്‍ണമായും
പ്രവര്‍ത്തനസജ്ജമായിട്ടും വായ്‌പ തിരിച്ചടയ്‌ക്കാതെ 2015 ജൂണ്‍ മുതല്‍ മനപ്പൂര്‍വ്വം
നിഷ്‌ക്രിയ ആസ്‌തിസൃഷ്ടിക്കുകയായിരുന്നു. സര്‍ഫാസി ആക്ട്‌ പ്രകാരം ബാങ്ക്‌ സ്വീകരിച്ച നടപടികള്‍ വിവിധ മേഖലകളില്‍ നിന്ന്‌ പ്രശംസ പിടിച്ചുപറ്റുകയുംവിവിധ നിയമസ്ഥാപനങ്ങളിലൂടെ ബാങ്കിന്റെ നടപടികള്‍ വൈകിപ്പിക്കുന്ന വന്‍കിട കോര്‍പ്പറേറ്റ്‌
സ്ഥാപനങ്ങള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാകുകയുംചെയ്‌തിട്ടുണ്ട്‌. പൊതുപണം സംരക്ഷിക്കാനായി ബാങ്ക്‌ നടത്തിയ നിയമപോരാട്ടങ്ങള്‍ വിജയിക്കുകയായിരുന്നു. 
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്റ്റാര്‍ഹോട്ടലുകള്‍ക്കെതിരായ ബാങ്കിന്റെ നടപടികള്‍ ഇന്‍ഡ്യന്‍ ബാങ്ക്‌ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്തതാണ്‌. 

തൊടുപുഴയിലെ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌കോടതിയുടെ ഉത്തരവു ലഭിച്ചതിനെ തുടര്‍ന്ന്‌ കോടതി നിയോഗിച്ച അഡ്വക്കേറ്റ്‌ കമ്മീഷണറുടേയും ലോക്കല്‍ 
പോലീസിന്റെയുംസഹായത്തോടെ ഫെബ്രുവരി നാലിനാണ്‌ഹോട്ടലിന്റെ ഉടമസ്ഥാവകാശം ബാങ്ക്‌കൈവശമാക്കിയത്‌. കഴിഞ്ഞ ഡിസംബറില്‍ നടപടികളുടെ ഭാഗമായി
വായ്‌പക്കാര്‍ എറണാകുളം ഡിആര്‍ടിയെ സമീപിപ്പിച്ച തല്‍സ്ഥിതിതുടരുന്നതിനുള്ള 
ഉത്തരവ്‌വാങ്ങിയിരുന്നു. മൂന്നു കോടിരൂപ അടയ്‌ക്കണമെന്ന ഡിആര്‍ടിയുടെ നിര്‍ദ്ദേശം സമയത്ത്‌ പാലിക്കാനാകാതെ വന്നതിനെതുടര്‍ന്ന്‌ നിയമനടപടികളുമായിമുന്നോട്ടുപോകാന്‍ ബാങ്കിന്‌ അനുമതി ലഭിക്കുകയായിരുന്നു. ബാങ്കിന്റെ നടപടികളെഹൈക്കോടതിയിലുംവായ്‌പക്കാര്‍ചോദ്യംചെയ്‌തെങ്കിലുംഹൈക്കോടതി നിര്‍ദ്ദേശിച്ചതു പ്രകാരമുള്ള തുക പറഞ്ഞ സമയത്തിനുള്ളില്‍തിരിച്ചടയ്‌ക്കാനും വായ്‌പക്കാര്‍ക്ക്‌ സാധിച്ചില്ല. 


തുടര്‍ന്ന്‌ വായ്‌പക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍റിട്ട്‌ സമര്‍പ്പിച്ചപ്പോള്‍ 2.5 കോടിരൂപ തിരിച്ചടയ്‌ക്കാന്‍ ഫെബ്രുവരിമൂന്നു വരെ സമയമനുവദിക്കുകയും അതിനുള്ളില്‍ പണം അടച്ചില്ലെങ്കില്‍തൊട്ടടുത്തദിവസംതന്നെ സര്‍ഫാസി പ്രകാരം സെക്യൂരിറ്റിയായി നല്‍കിയിട്ടുള്ള വസ്‌തു ഏറ്റെടുക്കാന്‍ ബാങ്കിന്‌ അധികാരമുണ്ടായിരിക്കുമെന്ന്‌ വിധിക്കുകയുമായിരുന്നു. കോടതി നിര്‍ദ്ദേശിച്ച സമയത്തിനുള്ളില്‍ പണം അടയ്‌ക്കാതെവന്നതിനെ തുടര്‍ന്നാണ്‌ ഫെഡറല്‍ ബാങ്ക്‌ഹോട്ടല്‍കൈവശമെടുത്തത്‌. 

കൈവശമെടുക്കുന്നതിനായി ബാങ്ക്‌ നടത്തിയ നിരന്തരമായ ശ്രമങ്ങളുംവിവിധ നിയമസ്ഥാപനങ്ങള്‍വഴിവായ്‌പക്കാര്‍ കഴിഞ്ഞ കുറേനാളുകളായി നടത്തിയ പ്രതിരോധ ശ്രമങ്ങളെവിജയകരമായിതരണംചെയ്‌ത്‌ വസ്‌തുകൈവശമെടുക്കാനായതും
ബാങ്കിംഗ്‌ മേഖലയില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണ്‌. ബാങ്കിന്റെമുഖ്യ ഓഫീസിലെറിക്കവറിവിഭാഗത്തിലേയുംറിക്കവറിശാഖകളിലേയും ജീവനക്കാരുടെസഹകരണത്തോടെഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഹരികൃഷ്‌ണ പിഷാരടി, അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ ടി.എ.മുഹമ്മദ്‌ സാഗര്‍ എന്നിവരാണ്‌ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. 

നീരജ്‌ അഖൗറി ചുമതലയേറ്റു




കൊച്ചി: എ.സി.സി. ലിമിറ്റഡിന്റെ മാനേജിങ്‌ ഡയറക്ടറും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫിസറുമായി നീരജ്‌ അഖൗറി ചുമതലയേറ്റു. ഇതിനു മുന്നോടിയായി 2016 ഡിസംബര്‍ 16 ന്‌ അദ്ദേഹം എ.സി.സി. ബോര്‍ഡ്‌ അംഗമായിരുന്നു. ഉരുക്ക്‌, സിമന്റ്‌ വ്യവസായ മേഖലകളില്‍ 24 വര്‍ഷത്തെ ശക്തമായ പ്രവര്‍ത്തന പരിചയവുമായാണ്‌ അകൗറി ഈ സ്ഥാനത്തെത്തുന്നത്‌. ലാഫാര്‍ജ്‌ സുര്‍മ സിമന്റിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫിസര്‍, ലാഫാര്‍ജ്‌ ഹോള്‍കിം ബംഗ്ലാദേശിന്റെ കണ്‍ട്രി റെപ്രസന്റേറ്റീവ്‌ തുടങ്ങിയ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1993 ല്‍ ടാറ്റാ സ്റ്റീലില്‍ തന്റെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ച അദ്ദേഹം 1999 ലാണ്‌ ലാഫാര്‍ജ്‌ ഹോള്‍കിം ഗ്രൂപ്പില്‍ ചേര്‍ന്നത്‌. സമ്പന്നമായ പാരമ്പര്യവും മികച്ച വ്യക്തികളും ഉന്നത നിലവാരമുള്ള ഉല്‍പ്പന്നങ്ങളുമുള്ള ഇത്തരത്തിലൊരു മുന്‍നിര കമ്പനിയെ നയിക്കാനാവുന്നതില്‍ അതിയായ ആഹ്ലാദമുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. സാമ്പത്തിക വളര്‍ച്ച ഉയര്‍ത്താനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്ന ഇപ്പോഴത്തെ സാഹചര്യം കമ്പനിക്കും സിമന്റ്‌ വ്യവസായ മേഖലയ്‌ക്കും ഏറെ ആവേശം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

സ്‌പൈസ്‌ജെറ്റിനെ അടിമുടി മാറ്റി പുതിയ യൂണിഫോം






ഗുഡ്‌ഗാവ്‌: രാജ്യത്തെ പ്രിയപ്പെട്ട എയര്‍ലൈന്‍ സര്‍വീസായ സ്‌പൈസ്‌ജെറ്റ്‌ ജീവനക്കാരുടെ പുതിയ യൂണിഫോമില്‍ കൂടുതല്‍ ചുവപ്പും എരിവും ചേര്‍ത്ത്‌ പ്രതിച്ഛായയില്‍ മാറ്റം വരുത്തുന്നു. 
സ്‌പൈസ്‌ജെറ്റ്‌ വിമാനങ്ങളുടെ നിറമായ ചുവപ്പു നിലനിര്‍ത്തിക്കൊണ്ടു തന്നെ ജീവനക്കാരുടെ യൂണിഫോമില്‍ ആകര്‍ഷകമായ നൂതന രൂപകല്‍പ്പനയാണ്‌ സംയോജിപ്പിച്ചിരിക്കുന്നത്‌. ചുവന്ന, ഹോട്ട്‌ സ്‌പൈസിയായ എയര്‍ലൈന്റെ പ്രതിച്ഛായയുടെ ചുവടുപ്പിടിച്ച്‌ യൂണിഫോമില്‍ ഗ്ലാമറും സ്റ്റൈലും ചേര്‍ത്ത്‌ യുവത്വവും കുലീനതയും നിലനിര്‍ത്തുന്ന രൂപകല്‍പ്പനയാണ്‌ നല്‍കിയിരിക്കുന്നത്‌. 
വേനല്‍, ശീതകാലം തുടങ്ങി ഓരോ സീസണിലേക്കും യോജിച്ച തരത്തില്‍ വ്യത്യസ്‌തങ്ങളായ സ്റ്റൈലിലാണ്‌ ഓരോ ഡിപാര്‍ട്ട്‌മെന്റിനും യൂണിഫോം ഡിസൈന്‍ ചെയ്‌തിരിക്കുന്നത്‌. ഉദാഹരണത്തിന്‌ വേനലിനുള്ള വനിത കാബിന്‍ ക്രൂവിന്‌ വണ്‍ പീസ്‌ ഡ്രെസ്സാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. ഇറക്കം കുറഞ്ഞ വസ്‌ത്രത്തിനൊപ്പം സ്ലിങ്‌ ബാഗ്‌, ബോക്‌സ്‌ ഹീലുകള്‍ എന്നിവയോടൊപ്പം പിനാഫോറിന്റെ മാതൃകയിലുള്ള ഏപ്രണുമുണ്ട്‌. ത്രീ പീസ്‌ സ്യൂട്ടാണ്‌ പുരുഷന്മാര്‍ക്കായി ഒരുക്കിയിട്ടുള്ളത്‌. ഒപ്പം ചുവന്ന വെയ്‌സ്റ്റ്‌കോട്ടും വെളുത്ത ഷര്‍ട്ടുമുണ്ട്‌. ഉപയോക്താവിന്റെ സുഖവും സൗകര്യവും കണക്കിലെടുത്ത്‌ ലേസുള്ള ഓക്‌സ്‌ഫോഡ്‌ ഷൂവുകളാണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌. ചുവപ്പും കറുപ്പും ചേര്‍ന്ന നൂതനമായ കളര്‍ സ്‌കീമില്‍ വ്യക്തിയുടെ യുവത്വം പ്രതിഫലിക്കും. 
പൈലറ്റുമാര്‍ക്ക്‌ സിംഗിള്‍ ബട്ടണോടു കൂടിയുള്ള സ്ലിം കട്ട്‌ ബ്ലാക്ക്‌ സ്യൂട്ടാണ്‌ നല്‍കിയിട്ടുള്ളത്‌. ഓണ്‍ ഗ്രൗണ്ട്‌ സ്റ്റാഫുകളില്‍ വനിതകള്‍ക്ക്‌ ചുവപ്പും വെള്ളയും ചേര്‍ന്ന കുത്തുകളോടു കൂടിയ ബട്ടണ്‍ ബാക്ക്‌ ബ്ലൗസും സ്‌കേര്‍ട്ടും ചുവന്ന സ്യൂട്ടുകളുമാണ്‌ നല്‍കിയിട്ടുള്ളത്‌. പുരുഷന്മാര്‍ കറുത്ത സ്ലിം കട്ട്‌ സിംഗിള്‍ ബട്ടണ്‍ സ്യൂട്ടും ചുവന്ന ട്രിമ്മോടു കൂടിയ വെള്ളുത്ത ഷര്‍ട്ടും ധരിക്കും. എന്‍ജിനീയറിങ്‌ ഡിപാര്‍ട്ട്‌മെന്റിലുള്ളവര്‍ പോളോ ടി-ഷര്‍ട്ടും യൂട്ടിലിറ്റി ജാക്കറ്റിലുമായിരിക്കും. 
വിമാനത്തിനകത്തും പുറത്തും ബ്രാന്‍ഡ്‌ ഇമേജ്‌ സ്വാധീനമുണ്ടാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ സ്‌പൈസ്‌ജെറ്റ്‌ സിഎംഒ ഡെബോജോ മഹര്‍ഷി പറഞ്ഞു. ആഗോള നിലവാരത്തിനൊപ്പം സ്‌പൈസ്‌ജെറ്റിന്റെ ബ്രാന്‍ഡ്‌ മൂല്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പുതിയ യൂണിഫോമുകള്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നതെന്നും അദേഹം കൂട്ടിചേര്‍ത്തു. 
പ്രീമിയം ഫാഷന്‍, ലൈഫ്‌ സ്റ്റൈല്‍ ബിസിനസില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന `ഷിഫ്‌റ്റ'ാണ്‌ പുതിയ ഡ്രസ്‌ കോഡ്‌ തയ്യാറാക്കിയിരിക്കുന്നത്‌. പ്രമുഖ ഡിസൈനര്‍ നിമിഷ്‌ ഷായാണ്‌ മുംബൈയില്‍ പുതിയ യൂണിഫോം അവതരിപ്പിച്ചതും പ്രമോട്ട്‌ ചെയ്യുന്നതും. 

സമി സബിന്‍സ യുഎഇയിലേയ്‌ക്ക്‌ പ്രവര്‍ത്തനം വ്യാപിപ്പിച്ചു




കൊച്ചി : യുഎസ്‌ ആസ്ഥാനമായ ബഹുരാഷ്ട്ര ഹെല്‍ത്ത്‌ സയന്‍സ്‌ കമ്പനിയായ സമി സബിന്‍സ ഗ്രൂപ്പ്‌ നൂതന ഉല്‍പ്പന്നങ്ങളുമായി യുഎഇയിലേയ്‌ക്ക്‌ പ്രവര്‍ത്തനം വിപുലീകരിച്ചു. ഇതിന്റെ ഭാഗമായി ദുബായില്‍ ശാഖ ആരംഭിച്ചു. 
പുതിയ വിപണന കേന്ദ്രം വിതരണക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും മെച്ചപ്പെട്ട സേവനമൊരുക്കുമെന്ന്‌ കമ്പനി അറിയിച്ചു. യുഎഇയിലെ വിറ്റുവരവ്‌ വര്‍ധിപ്പിക്കാനാണ്‌ കമ്പനി ലക്ഷ്യം വെക്കുന്നത്‌. രണ്ട്‌ വര്‍ഷത്തിനകം കൂടുതല്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍ സാന്നിധ്യം അറിയിക്കാനും കമ്പനിയ്‌ക്ക്‌ പദ്ധതിയുണ്ട്‌.
മലയാളിയായ ഡോ. മുഹമ്മദ്‌ മജീദ്‌ നേതൃത്വം നല്‍കുന്ന സമി സബിന്‍സ ഗ്രൂപ്പിന്‌ 125 ലേറെ പേറ്റന്റുകള്‍ സ്വന്തമായുണ്ട്‌. പ്രോട്ടീന്‍, ഫൈബര്‍, കുര്‍ക്യുമിന്‍, പ്രോബയോട്ടിക്‌സ്‌, സ്‌പോര്‍ട്‌സ്‌ ന്യൂട്രിയന്റ്‌സ്‌ എന്നീ വിഭാഗങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ഡയബറ്റിക്‌ ആന്‍ഡ്‌ മെറ്റബോളിസം മാനേജ്‌മെന്റ്‌ പ്രൊഡക്ടുകളും സമി ഡയറക്ട്‌ വിപണിയിലെത്തിക്കുന്നുണ്ട്‌. അമ്പതിലധികം പ്രകൃതിദത്ത സൗന്ദര്യപരിചരണ ഉല്‍പ്പന്നങ്ങളും സമി സബിന്‍സയുടേതായി വിപണിയില്‍ ലഭ്യമാണ്‌.
ലോകമെങ്ങും വര്‍ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന്‌ ഉതകുന്ന ഉല്‍പ്പന്നങ്ങളാണ്‌ തങ്ങള്‍ ലഭ്യമാക്കുന്നതെന്ന്‌ സമി സബിന്‍സ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌ സ്ഥാപകനും ഗ്രൂപ്പ്‌ ചെയര്‍മാനുമായ ഡോ. മുഹമ്മദ്‌ മജീദ്‌ പറഞ്ഞു. 
ദുബായിയിലെ പുതിയ കേന്ദ്രത്തില്‍ ന്യൂട്രാസ്യൂട്ടിക്കല്‍സ്‌, ജൊഹാര ബ്രാന്‍ഡിലുള്ള സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പടെ സമി ഡയറക്‌റ്റിന്റെ എല്ലാവിധ ഉള്‍പ്പന്നങ്ങളും ലഭ്യമാണ്‌. വിതരണക്കാര്‍ക്കും ഉപഭോക്താക്കല്‍ക്കും കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ വില്‍പ്പന വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു പുതിയ സെന്റര്‍ ആരംഭിച്ചത്‌ ഡോ.മജീദ്‌ പറഞ്ഞു.
കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഹെല്‍ത്ത്‌ സയന്‍സ്‌ മള്‍ട്ടിനാഷണല്‍ ഓര്‍ഗനൈസേഷനായി വളര്‍ന്ന സമി സബിന്‍സ ഗ്രൂപ്പ്‌ യുഎസ്‌എ, ഇന്ത്യ, യുഎഇ, ജപ്പാന്‍, ചൈന, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വിയറ്റ്‌നാം, കൊറിയ, തായ്‌ലാന്‍ഡ്‌, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ ശക്തമായ സാന്നിധ്യമാണ്‌. 

സുരക്ഷിതമായ ഭക്ഷണമൊരുക്കാൻ ഇനി, ജൈവ വർണ്ണങ്ങളും

.

ചീരയും മഞ്ഞളും, ബീററ്റൂട്ടും, മുളകും, വെച്ച് ജൈവ വർണ്ണങ്ങൾ ഒരുക്കിയ 2 സ്റ്റാളുകൾ ഭക്ഷ്യ സംസ്ക്കരണ മേഖലക്ക് തുണയായി.
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ബോൽഗാട്ടി ഐലന്റ്
റിസോർട്ടിൽ നടത്തിയ കേരള അഗ്രോ ഫുഡ് പ്രോ 2017ൽ ആണ് ഈ സ്റ്റാളുകൾ  ഉണ്ടായിരുന്നത്  .കളമശ്ശേരി പ്രസൻ സൊലൂഷൻസും, ഏറ്റുമാനൂർ ആഗസ്റ്റ് ഫുഡ് ഇൻഗ്രീഡിയൻസും ആണ്
ഈ പ്രദർശന സ്റ്റാൾ ഒരുക്കിയത്.
സുരക്ഷിതമല്ലാത്ത ചേരുവകളാൽ നിർമ്മിച്ച 
ഭക്ഷണം കഴിച്ചുണ്ടാകുന്ന
ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന സാധ്യതകളുടെ വാതായനങ്ങളാണ് തുറന്നത്.
ഫാഷൻ ഫ്രൂട്ട്, പച്ച മാങ്ങ കാന്താരി ജൂസുകളും, ജാതിക്ക തൊണ്ട് 
സ്കാഷും, റോബസ്റ്റ പഴം സ്ക്വാഷും, മേളയിലെ പ്രധാന ആകർഷണമായിരുന്നു.
കൂടുതൽ ദിവസങ്ങൾ ഉള്ള മേളകളും, ഉല്പ്ന്ന ഗുണമേന്മ ,സാങ്കേതീ ക വിദ്യ, പാക്കിങ്ങ്‌, എന്നിവക്കായി നടപടികൾ ഉണ്ടാകണമെന്ന് സംരംഭകർ ആവശ്യപ്പെട്ടു.
കാർഷിക വിള സംസ്കരണ മേഖലയിലെ ഉല്പ്പന്നങ്ങളടെ ,സ്റ്റാൻഡൈസേഷൻ, ടെക്നോളജി, അഭ്യന്തര
വിദേശ വിപണി, എന്നിവ സാധ്യമാക്കുന്നതിനുള്ള 
നടപടികൾ സ്വീകരിക്കുമെന്ന് വ്യവസായ വാണിജ്യ വകുപ്പ് ജോയന്റ് ഡയറക്ടർ എസ്. സുരേഷ് കുമാർ പറഞ്ഞു.
മികച്ച സ്റ്റാളുകൾക്കുള്ള അവാർഡ് കോഴിക്കോടൻസ് ഒന്നാം സ്ഥാനവും, നവൃ ബേക്കേഴ്സ് രണ്ടാം സ്ഥാനവും. മലനാട് ഫാഷൻ ഫ്രൂട്ട് മൂന്നാം സ്ഥാനവും ലഭിച്ചു.
മൂന്ന് ദിവസമായി നടന്ന
മേള ഇന്ന് സമാപിച്ചു.

Monday, February 6, 2017

സിസിഎസ്‌സിഎച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗന്ധവ്യഞ്ജന മേഖലയുടെ നിലവാരമുയര്‍ത്തും: കേന്ദ്ര വാണിജ്യ സെക്രട്ടറി



കൊച്ചി: ആഗോള സുഗന്ധവ്യജ്ഞന മേഖലയില്‍ സുതാര്യവും മാതൃകാപരവുമായ വിപണന രീതികള്‍ ഉറപ്പാക്കാന്‍ കോഡക്‌സ് അലിമെന്റേറിയസ് കമ്മിഷനു(സിഎസി) കീഴില്‍ പ്രവര്‍ത്തിക്കുന്ന കോഡക്‌സ് കമ്മിറ്റി ഫോര്‍ കളിനറി ഹെര്‍ബ്‌സി(സിസിഎസ്‌സിഎച്ച്)ന്റെ സംരംഭങ്ങള്‍ക്കു പ്രശംസയുമായി കേന്ദ്ര വാണിജ്യ സെക്രട്ടറി റീത ടിയോതിയ. 

സ്‌പൈസസ് ബോര്‍ഡിന്റെ ആതിഥ്യത്തില്‍, ഫെബ്രുവരി ആറു മുതല്‍ 10 വരെ നടക്കുന്ന സിസിഎസ്‌സിഎച്ചിന്റെ മൂന്നാമത് സമ്മേളനം ഗേറ്റ്‌വേ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു റീത ടിയോതിയ. ഭക്ഷ്യ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും രാജ്യാന്തര ഭക്ഷ്യവ്യാപാരത്തില്‍ മാതൃകാപരമായ രീതികള്‍ ഉറപ്പാക്കുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കൃഷി സംഘടനയ്ക്കു കീഴില്‍ റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമിതിയാണ് കോഡക്‌സ് എലിമെന്റേറിയസ് കമ്മിഷന്‍.    

സിസിഎസ്‌സിഎച്ചിന്റെ രൂപീകരണത്തിലൂടെ ആഗോള സുഗന്ധവ്യഞ്ജന മേഖലയില്‍ സുതാര്യതയും ഉന്നതമായ വിപണന രീതികളുമുറപ്പാക്കാന്‍ ആധുനികവും ശാസ്ത്രീയവുമായ സംവിധാനമൊരുക്കാന്‍ കഴിഞ്ഞതായും റീത പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നീ മേഖലകളിലെ 37 രാജ്യങ്ങളില്‍നിന്നായി നൂറോളം പ്രതിനിധികളാണു സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. മൂന്നു രാജ്യാന്തര നിരീക്ഷക സംഘടനകളും പങ്കാളികളാണ്. 

2015ല്‍ ഗോവയില്‍ നടന്ന സിസിസിഎസ്എച്ച് സമ്മേളനം രൂപം നല്‍കി, കഴിഞ്ഞവര്‍ഷം ജൂലൈയില്‍ റോമില്‍ നടന്ന കോഡക്‌സ് അലിമെന്റേറിയസ് സമ്മേളനം അംഗീകരിച്ച ജീരകത്തിനും കാശിത്തുമ്പയ്ക്കുമായുള്ള കരട് മാനദണ്ഡങ്ങളിന്മേല്‍ കൂടുതല്‍ ചര്‍ച്ചയും നടക്കും. കുരുമുളകിനും പനിക്കൂര്‍ക്കയ്ക്കുമുള്ള കരട് മാനദണ്ഡങ്ങളുടെ ചര്‍ച്ചയും ഇതിനൊപ്പമുണ്ടാകും. സുഗന്ധവ്യഞ്ജനങ്ങളുടെ തരംതിരിക്കലിനെപ്പറ്റിയും സുഗന്ധ വ്യഞ്ജന ശബ്ദകോശത്തെപ്പറ്റിയുമുള്ള ചര്‍ച്ചകളും അവതരണങ്ങളുമുണ്ടാകും. 
ഭക്ഷ്യഗുണനിലവാരം ഉറപ്പാക്കാനുള്ള സിഎസിയുടെ പരിശ്രമങ്ങള്‍ ശരിയായ ദിശയിലേക്കു നയിക്കാനുള്ള ശാസ്ത്രീയ അറിവുകള്‍ സമ്മേളനം നല്‍കുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യപ്രഭാഷണം നടത്തിയ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ) ചെയര്‍മാന്‍ ആശിഷ് ബഹുഗുണ പറഞ്ഞു. ഭക്ഷ്യസുരക്ഷയും മാതൃകാപരമായ വിപണന രീതികളും ലക്ഷ്യമിട്ടുള്ള നടപടികളിലൂടെ മാനദണ്ഡങ്ങള്‍ മെച്ചപ്പെടുത്താനും അവ തമ്മില്‍ യോജിപ്പുണ്ടാക്കാനും സിസിഎസ്‌സിഎച്ച് ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുഗന്ധ വ്യഞ്ജനങ്ങള്‍ക്കും പാചക സസ്യങ്ങള്‍ക്കും ആഗോള ഗുണനിലവാര മാനദണ്ഡങ്ങളുറപ്പാക്കുന്നതില്‍ അഭിപ്രായസമന്വയവും സുതാര്യതയും കൊണ്ടുവരാനുള്ള സിസിഎസ്‌സിഎച്ചിന്റെ ശ്രമങ്ങള്‍ ഫലം കാണുന്നുണ്ടെന്ന് സ്‌പെസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എ. ജയതിലക് പറഞ്ഞു. 

ഇന്ത്യ ആതിഥേയ രാജ്യമായും സ്‌പൈസസ് ബോര്‍ഡ് ആതിഥേയ സംഘടനയായും നിശ്ചയിച്ച്ച് നൂറ്റിയഞ്ചു അംഗരാജ്യങ്ങള്‍ ചേര്‍ന്ന് 2013ല്‍ തുടക്കമിട്ട സിസിഎസ്‌സിഎച്ച് സുഗന്ധ വ്യഞ്ജനങ്ങളുടെയും പാചക സസ്യങ്ങളുടെയും ആഗോള ഗുണനിലവാര മാനദണ്ഡങ്ങള്‍ നിര്‍ണയിക്കാന്‍ ലക്ഷ്യമിട്ടാണു പ്രവര്‍ത്തിക്കുന്നത്. മാനദണ്ഡ നിര്‍ണയങ്ങളില്‍ ഇരട്ടിപ്പ് ഒഴിവാക്കാന്‍ സമാനസ്വഭാവമുള്ള മറ്റു രാജ്യാന്തര സംഘടനകളുമായി നിരന്തര ആശയവിനിമയവും നടത്തുന്നു. സിസിഎസ്‌സിഎച്ചിന്റെ ആദ്യ സമ്മേളനം 2014ല്‍ കൊച്ചിയിലും രണ്ടാം സമ്മേളനം 2015 ഗോവയിലുമാണ് നടന്നത്. 

സ്വര്‍ണത്തിന്റെ ഡിമാന്‍ഡ്‌ കഴിഞ്ഞ നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍


ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ്‌ 2% വര്‍ദ്ധിച്ചുകഴിഞ്ഞ നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍


കൊച്ചി: ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ്‌ 2013-നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സിലിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌. കഴിഞ്ഞ വര്‍ഷം ആഭരണങ്ങളുടെ ആവശ്യകത കുറഞ്ഞെങ്കിലും ആഗോളതലത്തിലെ സാമ്പത്തിക, രാഷ്ട്രീയ രംഗത്തെ അനിശ്ചിതത്വങ്ങളുടെ ഫലമായി കൂടുതല്‍ പേര്‍ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടണ്ട്‌ (ഇടിഎഫ്‌) നിക്ഷേപത്തിനായി ഉപയോഗപ്പെടുത്തിയതാണ്‌ സ്വര്‍ണത്തിന്റെ ആവശ്യകത ഉയരാന്‍ കാരണം.
2016-ല്‍ സ്വര്‍ണത്തിന്റെ ആഗോളതലത്തിലുള്ള ആവശ്യകത 4308.7 ടണ്ണായിരുന്നെങ്കില്‍ 2015-ല്‍ 4215.8 ടണ്‍ മാത്രമായിരുന്നു. സ്വര്‍ണാഭരണങ്ങളുടെ ആകെ ഡിമാന്‍ഡ്‌ 15 ശതമാനം കുറയുകയും. അതേ സമയം ഇടിഎഫുകളുടെ ആവശ്യകത 531.9 ടണ്ണായി ഉയര്‍ന്നു. 
ഇന്ത്യയിലെ സ്വര്‍ണാഭരണങ്ങളുടെ ആവശ്യകത കഴിഞ്ഞ വര്‍ഷം 22.4 ശതമാനം കുറഞ്ഞ്‌ 514 ടണ്ണിലെത്തി. കഴിഞ്ഞ ഏഴു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ അളവാണിത്‌. 2015-ല്‍ 662.3 ടണ്ണായിരുന്നു ഇന്ത്യയിലെ സ്വര്‍ണത്തിന്റെ ആവശ്യകത. നിക്ഷേപാവശ്യത്തിനായുള്ള ഇന്ത്യയിലെ സ്വര്‍ണത്തിന്റെ ആവശ്യകത 17 ശതമാനം കുറഞ്ഞു. ഇന്ത്യയിലെ കറന്‍സി പിന്‍വലിച്ചതിനെത്തുടര്‍ന്ന്‌ നവംബര്‍ എട്ടിനുശേഷം ഡിമാന്‍ഡ്‌ പെട്ടെന്ന്‌ വര്‍ദ്ധിച്ചിരുന്നു. എന്നാല്‍, അതിനുശേഷം സ്വര്‍ണാഭരണങ്ങളുടെ വില്‍പ്പന കുത്തനെ കുറഞ്ഞു. 
2016 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള നാലാം പാദത്തില്‍ ഇന്ത്യയില്‍ സ്വര്‍ണാഭരണങ്ങളുടെ ആവശ്യകത മുന്‍വര്‍ഷത്തേക്കാള്‍ 3.5 ശതമാനം ഉയര്‍ന്ന്‌ 182.2 ടണ്ണായി. അതേസമയം നാലാം പാദത്തിലെ സ്വര്‍ണമൂല്യം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ചൈനയില്‍ സ്വര്‍ണാഭരണങ്ങളുടെ ഡിമാന്‍ഡില്‍ കഴിഞ്ഞ വര്‍ഷം 17 ശതമാനവും മിഡില്‍ ഈസ്റ്റില്‍ 16 ശതമാനവും കുറവുണ്ടായി. ഇന്ത്യയില്‍ സ്വര്‍ണക്കട്ടികളുടെയും നാണയങ്ങളുടെയും ആവശ്യകതയില്‍ 17 ശതമാനം കുറവുണ്ടായി. അതേസമയം ചൈനയിലെ ആവശ്യകത 24 ശതമാനം വര്‍ദ്ധിച്ചു. 

എഞ്ചിനീയർ ബിരുദദാരികൾ കപ്പ സംസ്കരണ വ്യവസായത്തിലേക്ക് വരുന്നു






.

പഠിച്ചത് എഞ്ചിനീയറിംഗ് ആണെങ്കിലും മൂന്ന് എഞ്ചിനീയറിങ്ങ് ബിരുദദാരികൾ തൊഴിൽ മേഖലയായി തിരഞ്ഞെടുത്തത് കപ്പ കൊണ്ടുള്ള ഭക്ഷ്യ സംസ്കരണ വ്യവസായം തുടങ്ങാനാണ്. പത്തനം തിട്ട കാർമൽ എഞ്ചിനീയർ കോളേജിൽ നിന്നും പഠിച്ചിറങ്ങിയ  26 വയസ്സുള്ള ഹരിശങ്കർ എസ് തിരുവനന്തപുരം സി.ഇ.ടി എഞ്ചിനീയറിംഗ് കോളേജ് ബിരുദദാരി 29കാരനായ ജലീൽ ജലാലുദീനും, തമിഴ്നാട്ടിൽ നിന്നും എഞ്ചിനീയറിങ്ങ് ബിരുദവും ആയി ഇറങ്ങിയ 26കാരൻ മുഹമ്മദും ആണ് ത്രിമൂർത്തികളായ ഈ യുവ സംരംഭകർ.സംസ്ഥാന യുവജന ക്ഷേമ വകുപ്പ് നടത്തിയ സംരംഭകത്വ പരിശീലനത്തിലാണ് ഇവർ കണ്ട് മുട്ടിയത്. പരിശീലനത്തിനിടെ കിട്ടിയ സൂചനയിൽ നിന്നും ഇവർ തിരുവനനന്തപുരം ശ്രീകാര്യത്തുള്ള, ' കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രത്തിലെത്തിയത്.
ശാസ്ത്രജ്ഞനായ  ഡോക്ടർ എം.എസ്.സജീവ് കപ്പയിലെ പുതു തലമുറ ഭക്ഷണമായ മക്രോണിയും, പാസ്റ്റയും, ന്യൂഡിൽസും പരിചയപ്പെടുത്തിയപ്പോൾ ഇവർ ഉറപ്പിച്ചു, കപ്പ സംസ്കരണ സംരംഭകത്വത്തിലേക്ക് വരാൻ.
യുവതലമുറ ഈ മേഖലയിലേക്ക് വരുന്നത് ശുഭ സൂചനയാണ് ഡോ.എം.എസ്. സജീവ് പറഞ്ഞു. കപ്പയിൽ ആവശ്യമായ പോഷകങ്ങൾ പ്രത്യേകിച്ചും ഇറക്കുമതി ചെയ്ത  വേ പ്രോട്ടീൻ അടക്കമുള്ള പോഷക ഘടകങ്ങൾ ചേർത്താണ്
നിർമ്മിക്കുന്നത് .പ്രമേഹ രോഗികൾക്ക്‌ കുടി ഉത്തമമായ കപ്പ ഉല്പന്നങ്ങളും ഇവിടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
സംരംഭകർക്ക് വേണ്ട സാങ്കേതീ ക സഹായങ്ങൾക്കായി കൃഷി വകുപ്പിന്റെ സഹായത്തോടെ തുടങ്ങിയ ഇൻകുബേഷൻ സെന്റർ പ്രയോജനപ്പെടുത്താനും പരിശീലനത്തിനും സാങ്കേതീ ക സ ഹാ യ ത്തിനും ബഡപ്പെടുക
ഡോ.എം.എസ്. സജീവ്
കിഴങ്ങ് വിള ഗവേഷണ കേന്ദ്രം ശ്രീകാര്യം തിരുവനന്തപുരം.
ഫോൺ 9446102911.
കപ്പക്ക് പുറമേ,ചക്ക, നാളികേ രം, മാങ്ങ, പൈനാപ്പിൾ,തേൻ,അരി, സുഗന്ധ വ്യജ്ഞനങ്ങൾ 
എന്നിവയിലേ മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ സ്റ്റാളുകൾ ഇവിടെയുണ്ട് .
ഹോൾസെയിൽ വിപണിക്കായുള്ള അന്വേഷണങ്ങൾ ഇന്നുണ്ടായി.
സംരംഭകത്വ ക്ലബുകളിലെ 
വി ദ്വാത്ഥികളും ഇന്ന് സ്റ്റാളുകൾ സന്ദർശിച്ചു.
ബോൽഗാട്ടി പാലസ് ഐലന്റ് റിസോർട്ടിൽ വെച്ച് നടക്കുന്ന എക്സ്പോ നാളെ വൈകീട്ട് സമാപിക്കും.

Persons in the attached photo : Jameel Jalaludheen(Left) and Harishankar S (Right)

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...