Thursday, February 16, 2017

സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി ചേര്‍ന്ന്‌ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍




കൊച്ചി: ആസ്‌റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ ഇതിഹാസ ക്രിക്കറ്റ്‌ താരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി ചേര്‍ന്ന്‌ 'ആസ്‌റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ പാര്‍ട്ട്‌ണര്‍ഷിപ്പ്‌ സ്‌കീം' ആരംഭിച്ചു. ഈ പദ്ധതി അനുസരിച്ച്‌ 18 വയസില്‍താഴെ പ്രായമുള്ളതും പാവപ്പെട്ട കുടുംബങ്ങളില്‍നിന്നുള്ളതുമായ കുട്ടികള്‍ക്ക്‌ സൗജന്യമായി ഹൃദയ ശസ്‌ത്രക്രിയയും അര്‍ബുദ ചികിത്സയും ലഭ്യമാക്കും. തുടക്കത്തില്‍ നാലു വര്‍ഷത്തേക്കാണ്‌ ആസ്‌റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ പാര്‍ട്ട്‌ണര്‍ഷിപ്പ്‌ സ്‌കീം ആരംഭിച്ചിരിക്കുന്നത്‌. 
സച്ചിന്‌ കേരളത്തോടുള്ള സ്‌നേഹവും അദ്ദേഹം നേതൃത്വം നല്‌കിയ കേരളത്തിലെ ഫുട്‌ബോള്‍ ടീം പോലെയുള്ള വിവിധ സംരംഭങ്ങളും എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന്‌ ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറും ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ സ്ഥാപകനും മാനേജിംഗ്‌ ട്രസ്റ്റിയുമായ ഡോ. ആസാദ്‌ മൂപ്പന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ എല്ലായ്‌പ്പോഴും സച്ചിനോട്‌ സ്‌നേഹവും വാത്സല്യവും കാണിച്ചിട്ടുണ്ട്‌. ഈ താത്‌പര്യമാണ്‌ സംസ്ഥാനത്തെ ജനങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ടതെന്തെങ്കിലും നല്‍കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌. സമൂഹത്തിലെ പാര്‍ശ്വവത്‌കരിക്കപ്പെട്ട വിഭാഗം നേരിടുന്ന മാരകമായ അര്‍ബുദം, ഹൃദ്രോഗം പോലുള്ള രോഗങ്ങള്‍ക്ക്‌ സാമ്പത്തികമായി അവരുടെ കുടുംബത്തെ ബുദ്ധിമുട്ടിക്കാതെ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാനായി ഈ കുഞ്ഞുങ്ങളെ സഹായിക്കാന്‍ മുന്നോട്ടുവന്ന സച്ചിനോടൊപ്പം പങ്കാളിയാകാന്‍ കഴിഞ്ഞത്‌ ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‌ ലഭിച്ച ബഹുമതി ആയി കരുതുന്നുവെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
കോട്ടയം ജില്ലയിലെ കുറവിലങ്ങാട്‌ ഗ്രാമത്തില്‍നിന്നുള്ള റിജോ ജോണ്‍സണ്‍ എന്ന ശിശുവാണ്‌ ആസ്‌റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ പാര്‍ട്ട്‌ണര്‍ഷിപ്പ്‌ സ്‌കീമിന്റെ ആദ്യ ഗുണഭോക്താവ്‌. ഏഴാം മാസത്തില്‍ പ്രായപൂര്‍ത്തിയാവാതെ ജനിച്ച കുഞ്ഞിന്റെ അമ്മ പ്രസവസമയത്തുള്ള സങ്കീര്‍ണ്ണതകള്‍മൂലം മരിച്ചുപോയി. കുഞ്ഞിന്റെ അച്ഛന്‍ പരിമിതവരുമാനം മാത്രമുള്ള ഡ്രൈവറായതിനാല്‍ ക്രിസ്‌ത്യന്‍ സിസ്‌റ്റേഴ്‌സ്‌ നടത്തുന്ന ഒരു സ്ഥാപനത്തില്‍ കുഞ്ഞിനെ ഏല്‍പ്പിക്കുകയും ചെയ്‌തു. കുഞ്ഞിന്‌ പ്രശ്‌നങ്ങളുണ്ടെന്ന്‌ സംശയം തോന്നിയതിനേത്തുടര്‍ന്ന്‌ തുടര്‍പരിശോധനകളില്‍ എക്കോ പരിശോധന നടത്തുകയും കുഞ്ഞിന്റെ ഹൃദയത്തില്‍ ഒരു ദ്വാരം കണ്ടെത്തുകയും ചെയ്‌തു. 
കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആസ്‌റ്റര്‍ ഡിഎം ഫൗണ്ടേഷന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന്‌ ആസ്‌റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ പാര്‍ട്ട്‌ണര്‍ഷിപ്പ്‌ സ്‌കീമിന്റെ വക്താവ്‌ പറഞ്ഞു. ഗുരുതരരോഗങ്ങളുമായി ബുദ്ധിമുട്ടുന്ന കുഞ്ഞുങ്ങളെ സഹായിക്കാന്‍വേണ്ടി ഫൗണ്ടേഷനുമായി യോജിച്ച്‌ പ്രവര്‍ത്തിക്കണമെന്ന്‌ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുന്‍പ്‌ താത്‌പര്യം പ്രകടിപ്പിച്ചിരുന്നതനുസരിച്ച്‌ ഈ കുഞ്ഞിന്റെ കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന്‌ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ കുഞ്ഞിന്‌ വിജയകരമായി ശസ്‌ത്രക്രിയ നടത്തുകയും കുഞ്ഞ്‌ ജീവിതത്തിലേക്ക്‌ തിരികെവരികയും ചെയ്‌തു. 
ആസ്‌റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ പാര്‍ട്ട്‌ണര്‍ഷിപ്പ്‌ സ്‌കീമിന്റെ ആദ്യ സംരംഭം വിജയമായതിനേത്തുടര്‍ന്ന്‌ അര്‍ബുദവും ഹൃദ്രോഗവുംമൂലം വേദന അനുഭവിക്കുന്ന, അര്‍ഹരായ കൂടുതല്‍ കുഞ്ഞുങ്ങളിലേക്ക്‌ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്‌. അടുത്ത നാലുവര്‍ഷത്തേക്ക്‌ ചികിത്സിക്കാന്‍ കുടുംബത്തിനു കഴിവില്ലാത്ത, അര്‍ഹരായ നിരവധി കുഞ്ഞുങ്ങള്‍ക്ക്‌ ചികിത്സ ലഭ്യമാക്കാനും അങ്ങനെ അവര്‍ക്ക്‌ സാധാരണ ജീവിതം നയിക്കാനുള്ള അവസരം ഒരുക്കാനും ആസ്‌റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ പാര്‍ട്ട്‌ണര്‍ഷിപ്പ്‌ സ്‌കീം സഹായകമാകും.

മുത്തൂറ്റ്‌ എക്‌സിം, ഡിവൈന്‍ സോളിറ്റയേഴ്‌സുമായി ഡയമണ്ട്‌ ആഭരണങ്ങള്‍ പുറത്തി



കൊച്ചി: മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പിന്റ പ്രഷ്യസ്‌ മെറ്റല്‍സ്‌ വിഭാഗമായ മുത്തൂറ്റ്‌ എക്‌സിം പ്രൈവറ്റ്‌ ലിമിറ്റഡ്‌ സ്വര്‍ണവര്‍ഷം ഡയമണ്ട്‌ ആഭരണങ്ങള്‍ വിപണിയിലെത്തിച്ചു. ഡിവൈന്‍ സോളിറ്റയേഴ്‌സ്‌ പ്രഥം ഡയമണ്ടുമായി ചേര്‍ന്നാണ്‌ ആഭരണങ്ങള്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളത്‌. 
പതിനെട്ട്‌ കാരറ്റ്‌ സ്വര്‍ണത്തില്‍ 0.14 സെന്റ്‌ ഡയമണ്ട്‌ പതിപ്പിച്ച റിംഗുകളാണ്‌ തുടക്കത്തില്‍ ലഭ്യമാക്കുക. പന്ത്രണ്ട്‌ മില്ലിമീറ്റര്‍, 14 മില്ലി മീറ്റര്‍, 16 മില്ലി മീറ്റര്‍ വലുപ്പത്തില്‍ ലഭിക്കുന്ന റിംഗുകള്‍ക്ക്‌ രണ്ടു ഗ്രാം മുതല്‍ 2.4 ഗ്രാം വരെയാണ്‌ ഭാരം. കൂടുതല്‍ വൈവിധ്യമാര്‍ന്ന ഡയമണ്ട്‌ ആഭരണങ്ങള്‍ തുടര്‍ന്നു വിപണിയിലെത്തിക്കുമെന്ന്‌ മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ തോമസ്‌ മുത്തൂറ്റ്‌ പറഞ്ഞു. 
ഓരോ ആഭരണത്തിലും ലേസര്‍ ഉപയോഗിച്ച്‌ യുണീക്‌ ഐഡന്റിഫിക്കേഷന്‍ കോഡ്‌ പതിപ്പിച്ചിരിക്കും. ക്വാളിറ്റി ഗാരന്റി സര്‍ട്ടിഫിക്കറ്റ്‌, ബൈബാക്ക്‌ ഗാരന്റി എന്നിവയും ആഭരണത്തോടൊപ്പം നല്‍കുമെന്ന്‌ മുത്തൂറ്റ്‌ പ്രഷ്യസ്‌ മെറ്റല്‍സ്‌ ഡിവിഷന്‍ സിഇഒ കെയൂര്‍ ഷാ അറിയിച്ചു.
മൂന്ന്‌-ആറു മാസം വരെ തവണവ്യവസ്ഥയില്‍ ആഭരണങ്ങള്‍ വാങ്ങാന്‍ സാധിക്കും. ഒരു മാസം കഴിഞ്ഞു പണമടയ്‌ക്കാവുന്ന പദ്ധതിയുമുണ്ട്‌. തുടക്കത്തില്‍ മുത്തൂറ്റ്‌ ഫിന്‍കോര്‍പ്പിന്റെ ഒമ്പതു നഗരങ്ങളിലെ 76 ശാഖകളിലാണ്‌ സ്വര്‍ണവര്‍ഷം ആഭരണങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്‌.
മുംബൈയില്‍ നടന്ന ചടങ്ങില്‍ മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ തോമസ്‌ മുത്തൂറ്റ്‌, മുത്തൂറ്റ്‌ പ്രഷ്യസ്‌ മെറ്റല്‍സ്‌ ഡിവിഷന്‍ സിഇഒ കെയൂര്‍ ഷാ, ഡിവൈന്‍ സോളിറ്ററീസ്‌ സ്ഥാപകനും മാനേജിംഗ്‌ ഡയറക്‌ടറുമായ ജിഗ്‌നേഷ്‌ മേത്ത, ഡിവൈന്‍ സോളിറ്ററീസ്‌ ഡയറക്‌ടര്‍മാരായ ശൈലന്‍ മേത്ത, ഹിതേഷ്‌ മേത്ത തുടങ്ങിയവര്‍ പങ്കെടുത്തു.


മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ തോമസ്‌ മുത്തൂറ്റ്‌, മുത്തൂറ്റ്‌ പ്രഷ്യസ്‌ മെറ്റല്‍സ്‌ ഡിവിഷന്‍ സിഇഒ കെയൂര്‍ ഷാ, ഡിവൈന്‍ സോളിറ്ററീസ്‌ സ്ഥാപകനും മാനേജിംഗ്‌ ഡയറക്‌ടറുമായ ജിഗ്‌നേഷ്‌ മേത്തയും ചേര്‍ന്ന്‌ മുംബൈയില്‍ നടന്ന ചടങ്ങില്‍ സ്വര്‍ണവര്‍ഷം ഡയമണ്ട്‌ ആഭരണങ്ങള്‍ പുറത്തിറക്കുന്നു. 

ജീവനക്കാരില്‍ 92 ശതമാനവും സ്വന്തം ആദായത്തെ ആശ്രയിക്കുന്നുവെന്ന്‌ സര്‍വേ







കൊച്ചി: അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍, അംഗവൈകല്യം, സ്വത്തുക്കള്‍ നഷ്‌ടപ്പെടല്‍, വരുമാന നഷ്‌ടം എന്നിങ്ങനെ പ്രധാനപ്പെട്ട നാലു അടിയന്തര ഘട്ടങ്ങളില്‍ പകുതിയിലധികം ജീവനക്കാര്‍ ആശ്രയിക്കുന്നത്‌ സ്വന്തം ആദായത്തെ തന്നെയാണെന്ന്‌ മാര്‍ഷ്‌ ഇന്ത്യ പുറത്തിറക്കിയ സര്‍വേ റിപോര്‍ട്ട്‌ പറയുന്നു. 

മാര്‍ഷിന്റെ ഒമ്പതാമത്‌ എംപ്ലോയീ ഹെല്‍ത്ത്‌ ആന്‍ഡ്‌ ബെനിഫിറ്റ്‌സ്‌ വാര്‍ഷിക സര്‍വേ അനുസരിച്ച്‌ തൊഴിലുടമ വാഗ്‌ദാനം ചെയ്യുന്ന വോളന്ററി ഇന്‍ഷുറന്‍സ്‌ പ്ലാനുകളുടെ പ്രീമിയം ചെലവില്‍ പങ്കാളികളാകാന്‍ 92 ശതമാനം തൊഴിലാളികളും തയ്യാറാണെന്ന്‌ വ്യക്തമാക്കുന്നു. 33 ശതമാനം പേരും 1-2 ശതമാനം വിഹിതം അടക്കാന്‍ തയ്യാറാണെങ്കില്‍ 37 ശതമാനം പേര്‍ വാര്‍ഷിക ശമ്പളത്തിന്റെ 3-5 ശതമാനം വിവിധ ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍ക്കായി ചെലവിടാന്‍ ഒരുക്കമാണ്‌.

തൊഴിലുടമകള്‍ നല്‍കുന്ന മെഡിക്കല്‍-അപകട ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍ ആവശ്യത്തിന്‌ തികയാത്തതാണെന്നും കൈയില്‍ നിന്നും പണം മുടക്കേണ്ട അവസ്ഥയാണെന്നും സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം ജീവനക്കാര്‍ പറഞ്ഞു.

വിവിധ ഇന്‍ഷുറന്‍സ്‌ പദ്ധതികള്‍ക്കായി പണം ചെലവഴിക്കാന്‍ ഭൂരിഭാഗം തൊഴിലാളികളും തയ്യാറാണെന്ന്‌ റിപോര്‍ട്ട്‌ വ്യക്തമാക്കുന്നു. 78 ശതമാനം പേരും വോളന്ററി പാരന്റ്‌ ഇന്‍ഷുറന്‍സ്‌ പ്ലാനുകള്‍ക്കായി 2000 രൂപവരെ ചെലവിടാന്‍ തയ്യാറാണ്‌. 

വൈവിധ്യമാര്‍ന്ന തൊഴില്‍ മേഖലയില്‍നിന്നുള്ള 500-ലധികം തൊഴില്‍ദാതാക്കളും വിവിധ പ്രായപരിധിയിലുള്ള അവരുടെ 2000-ലധികം തൊഴിലാളികളും സര്‍വേയില്‍ പങ്കെടുത്തു.

Wednesday, February 15, 2017

ഏകീകൃത മാനദണ്ഡങ്ങളും, സുതാര്യതയും സ്‌പൈസസ്‌ മേഖലയുടെ സുസ്ഥിര വികസനത്തിന്‌ അനിവാര്യം: നില്‍സ്‌ മെയര്‍ െ്രെപസ്‌




തിരുവനന്തപുരം: മികവുറ്റ സുഗന്ധവ്യഞ്‌ജനങ്ങളുടെ തടസ്സമില്ലാത്ത ഉല്‍പാദനവും, വിതരണവും ആഗോള വിപണിയില്‍ ഉറപ്പുവരുത്താന്‍ ലോകരാഷ്ട്രങ്ങള്‍ ഏകീകൃത മാനദണ്ഡങ്ങളും, നടപടി ക്രമങ്ങളും ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന്‌ യൂറോപ്യന്‍ സ്‌പൈസ്‌ അസോസിയേഷന്‍ ചെയര്‍മാന്‍ നില്‍സ്‌ മെയര്‍ െ്രെപസ്‌ പറഞ്ഞു. ഓള്‍ ഇന്‍ഡ്യാ സ്‌പൈസസ്‌ എക്‌സ്‌പോര്‍ട്ടേഴ്‌സ്‌ ഫോറം(അകടഋഎ)ന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന രണ്ടാമത്‌ അന്താരാഷ്ട്ര സ്‌പൈസസ്‌ സമ്മേളനത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കൃഷിഭൂമിതൊട്ട്‌ അന്താരാഷ്ട്ര വിപണിവരെ ഏകീകൃത ഗുണനിലവാര മാനദണ്ഡങ്ങളനുസരിച്ച്‌ സുഗന്ധവ്യഞ്‌ജനങ്ങളുടെ കൃത്യമായ ഉല്‍പാദനവും, വിതരണവും സാധ്യമാക്കാന്‍ ഇന്ന്‌ ശാസ്‌ത്ര വിവരസാങ്കേതിക വിദ്യകള്‍ക്ക്‌ സാധിക്കും. ഉല്‍പന്നങ്ങളുടെ ശ്രോതസ്സിലേക്ക്‌ നയിക്കുന്ന 'ട്രേസബിലിറ്റി' ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സംഭാവനയാണ്‌. ബാര്‍ കോഡിങ്ങ്‌, മെട്രിക്‌സ്‌ ബാര്‍ കോഡിങ്ങ്‌ എന്നിവയില്‍ മൊബൈല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഉല്‍പാദനം, സംസ്‌കരണം, സംഭരണം, വിതരണ ശൃംഖല എന്നീ വിവരങ്ങളെല്ലാം ഉല്‍പന്നത്തോടൊപ്പം ഉപഭോക്താവിന്‌ ലഭ്യമാക്കാന്‍ സാധിക്കും. ഉപഭോക്താവിന്റെ ഹൃദയം കീഴടക്കാന്‍ ശ്രോതസ്സിന്റെ സല്‍പ്പേരിന്‌ സാധിക്കണം. സുതാര്യതയാണ്‌ വിപണി കീഴടക്കാനുള്ള ആയുധമെന്ന്‌ നില്‍സ്‌ മെയര്‍ പറഞ്ഞു. 

ട്രേസെബിലിറ്റി ഉല്‍പാദന വിതരണ ശൃംഖലയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന അനുകൂല ഘടകം കൂടിയാണിതെന്ന്‌ അമേരിക്കന്‍ സപൈസ്‌ ട്രേഡ്‌ അസോസിയേഷന്‍ എക്‌സി. ഡയറക്ടര്‍ ഷെറില്‍ ഡീന്‍ അഭിപ്രായപ്പെട്ടു അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള കൃഷിയും, വിളവെടുപ്പും, സംസ്‌കരണവും, സംഭരണവും, വിതരണവും ഇത്‌ സാധ്യമാക്കും. ഭക്ഷ്യ സുരക്ഷ, ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍, പരിശോധന എന്നിവ സുഗമമാക്കാനും ട്രേസെബിലിറ്റി സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനം ചെയ്യുമെന്ന്‌ ഷെറില്‍ പറഞ്ഞു.

ചൈന എസന്‍ഷ്യല്‍ ഓയില്‍്‌ ആരോമ ആന്റ്‌ സ്‌പൈസസ്‌ ട്രേഡ്‌ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍മിസ്‌. ലീയീ, ഗ്ലോബല്‍ ക്വാളിറ്റി ആന്റ്‌ റെഗുലേറ്ററി മക്‌കോര്‍മിക്‌ ആന്റ്‌ കമ്പനി കോര്‍പറേറ്റ്‌വൈസ്‌ പ്രസിഡന്റ്‌ റോജര്‍ടി. ലോറന്‍സ്‌, ടോറു അസാമി പ്രസിഡന്റ്‌ നിപ്പോണ്‍ സ്‌പൈസ്‌ അസോസിയേഷന്‍ (ജപ്പാന്‍), ജോര്‍ജ്ജ്‌ ലിക്‌ഫെറ്റ്‌ (ജര്‍മ്മനി) എന്നിവര്‍ സ്‌പൈസ്‌ ഗുണനിലവാര മാനദണ്ഡ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കി. 
അശാസ്‌ത്രീയവും, അപ്രായോഗികവുമായ മാനദണ്ഡങ്ങള്‍ ഒഴിവാക്കുകയും, അതേസമയം ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയുംചെയ്യുന്ന സുഗന്ധവ്യഞ്‌ജനങ്ങളുടെ സന്തുലിതമായ ലോകവിപണി സൃഷ്ടിക്കുന്നത്‌ സംബന്ധിച്ച ചര്‍ച്ചകള്‍ ശ്രദ്ധേയമായി. കീടനാശിനികളുടെയും, രാസവസ്‌തുക്കളുടെയും അവശിഷ്ടപരിധികളും, കോഡെക്‌സ്‌ മാനദണ്ഡങ്ങളും, അവയ്‌ക്ക്‌ ആവശ്യമായ പരിഷ്‌കരണങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ക്ക്‌ കാന്‍കോര്‍ ഇന്‍ഗ്രീഡിയന്റ്‌സ്‌ സിഇഒയും എഐഎസ്‌ഇഎഫ്‌ മുന്‍ ചെയര്‍മാനുമായ ജീമോന്‍ കോര നേതൃത്വം നല്‍കി. ഡോ: വേണുഗോപാല്‍ കെ.ജെ., ഡോ: രമേശ്‌ ഭട്ട്‌, മിലന്‍ ഷാ, റോബിന്‍ ആന്‍ഡേഴ്‌സണ്‍, പോള്‍ ഹ്യൂബ്‌നര്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ച്‌ സംസാരിച്ചു. 

സിന്തൈറ്റ്‌ ഇന്‍ഡസ്‌ട്രീസ്‌ വൈസ്‌ ചെയര്‍മാന്‍ ശ്രീ. ജോര്‍ജ്ജ്‌ പോള്‍, എഐഎസ്‌ഇഎഫ്‌ ചെയര്‍മാന്‍ ശ്രീ. പ്രകാശ്‌ നമ്പൂതിരി എന്നിവര്‍ സുഗന്ധവ്യഞ്‌ജന വ്യവസായത്തിലെ സാങ്കേതിക വിദ്യയിലധിഷ്‌ഠിതമായ നൂതന സംരംഭക ആശയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നയിച്ചു. 
മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ നല്ല വിളകളുടെ ഉല്‍പാദനത്തിനായി കാര്‍ഷിക രസതന്ത്ര മേഖലയും, കര്‍ഷകരും തമ്മില്‍ നിരന്തര സമ്പര്‍ക്കം ഉറപ്പുവരുത്തുന്നതിന്‌ സ്വീകരിക്കേണ്ട നടപടികള്‍ കെ.എസ്‌. ത്യാഗരാജന്‍ (ബിഎഎസ്‌എഫ്‌ ഇന്ത്യ) വിശദീകരിച്ചു.

നാല്‍പ്പതോളം രാജ്യങ്ങളില്‍നിന്നുള്ള വ്യവസായ പ്രമുഖരും, അന്താരാഷ്ട്ര സ്‌പൈസ്‌ അസോസിയേഷന്‍ പ്രതിനിധികളും നയരൂപീകരണ വിദഗ്‌ധരും, വന്‍കിട ഉപഭോക്താക്കളുമുള്‍പ്പടെ എഴുനൂറിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്‌.

വാഹനങ്ങളില്‍ സ്‌ത്രീകളുടെ സുരക്ഷയ്‌ക്കായി ഡിവൈസ്‌ ഷീല്‍ഡ്‌




കൊച്ചി
ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ സുരക്ഷയ്‌ക്കായി ബാംഗ്ലൂര്‍ ആസ്ഥാനമായ തിഞ്ചര്‍ ടെക്‌നോളജീസ്‌ എന്ന സ്‌റ്റാര്‍ട്ട്‌ അപ്‌ കമ്പനി ഇന്ത്യയില്‍ ആദ്യമായി അത്യാധൂനികമായ റൈഡര്‍ സേഫ്‌റ്റി ഡിവൈസ്‌ ഷീല്‍ഡ്‌ പുറത്തിറക്കി. സ്‌ത്രീകളെ ഉദ്ദേശിച്ചാണ്‌ പ്രധാനമായും ഇത്‌ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. റോഡില്‍ വെച്ച്‌ നാഹനത്തിനുഎന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഉടനടി പ്രിയപ്പെട്ടവരെ എസ്‌എംഎസ്‌ അഥവാ ഫോണ്‍കോള്‍ വഴി അറിയിക്കാന്‍ ഈ ഡിവൈസിനു കഴിയും . ഇതില്‍ മുന്നു ഫോണ്‍ നമ്പരുകള്‍ സെറ്റ്‌ ചെയ്‌തുവെക്കാനാകും. അപകടത്തില്‍പ്പെട്ടാല്‍ ഇവ മൂന്നിലേക്കും അപകട സന്ദേശം റെക്കോര്‍ഡ്‌ ചെയ്‌ത സംഭാഷണം ആയും എസ്‌എംഎസ്‌ ആയും എത്തും. അതേപോലെ വിശാലമായ പാര്‍ക്കിങ്ങ്‌ ഏരിയയില്‍ പാര്‍ക്ക്‌ ചെയ്‌തിരിക്കുന്ന വാഹനം കണ്ടെത്താനും വാഹനം മോഷണ ശ്രമം തടയുന്നതിനുള്ള അലാറം, അതോടൊപ്പം മറ്റാരെങ്കിലും വാഹനം എടുത്തുകൊണ്ടുപോയാല്‍ ഉടനെ എന്‍ജിന്‍ ഓഫ്‌ ചെയ്യാനും ഈ ഡിവൈസ്‌ ഉപയോഗിച്ചാല്‍ സാധിക്കും. വാഹനം എവിടെയാണെന്നും അറിയാനുള്ള ട്രാക്കിങ്ങ്‌ തുടങ്ങിയ സംവിധാനങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നതായി ഡിവൈസ്‌ ഷീല്‍ഡ്‌ എം.ഡി. സാബു ജോര്‍ജ്‌ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡി ലഭിക്കുകയാണെങ്കില്‍ ചുരുങ്ങിയ വിലയ്‌ക്ക്‌ ഡിവൈസ്‌ ഷീല്‍ഡ്‌ ലഭ്യമാക്കാനുകും.നിലവില്‍ 4900 രൂപയാണ്‌ വില. ഇന്ത്യ കൂടാതെ യൂറോപ്പ്‌, വടക്കേ അമേരിക്ക, പശ്ചിമേഷ്യ എന്നിവടങ്ങളിലും വിപണനം തുടങ്ങിയിട്ടുണ്ട്‌. 

മുത്തൂറ്റ്‌ ഫിനാന്‍സ്‌ അറ്റാദായം 291 കോടി രൂപ;




കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ കമ്പനിയായ മുത്തൂറ്റ്‌ ഫിനാന്‍സ്‌ ലിമിറ്റഡ്‌ ഡിസംബറിലവസാനിച്ച മൂന്നാം ക്വാര്‍ട്ടറില്‍ 291 കോടി രൂപ അറ്റാദയം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 187 കോടി രൂപയേക്കാള്‍ 56 ശതമാനം വര്‍ധനയാണ്‌ അറ്റാദായത്തിലുണ്ടായിട്ടുള്ളതെന്ന്‌ ചെയര്‍മാന്‍ എം ജി ജോര്‍ജ്‌ മുത്തൂറ്റ്‌ പറഞ്ഞു. 
നടപ്പുവര്‍ഷത്തിന്റെ ആദ്യഒമ്പതു മാസക്കാലത്ത്‌ അറ്റാദായം മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ 58 ശതമാനം വര്‍ധനയോടെ 858 കോടി രൂപയിലെത്തി. 2015-16 മുഴുവര്‍ഷത്തെ അറ്റാദായം 810 കോടി രൂപയായിരുന്നു.
നടപ്പുവര്‍ഷത്തിന്റെ ആദ്യ ഒമ്പതു മാസക്കാലത്ത്‌ റീട്ടെയില്‍ വായ്‌പ 11 ശതമാനം വര്‍ധനയോടെ 2583 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിതേ കാലയളവില്‍ നല്‍കിയ വായ്‌പ 1583 കോടി രൂപയാണ്‌. ഡിസംബര്‍ 31 വരെ കമ്പനി മൊത്തം നല്‍കിയിട്ടുള്ള വായ്‌പ 26,962 കോടി രൂപയാണെന്നും അദ്ദേഹം അറിയിച്ചു.
നടപ്പുവര്‍ഷത്തിന്റെ ആദ്യ ഒമ്പതു മാസക്കാലത്ത്‌ മുത്തൂറ്റ്‌ ഫിനാന്‍സ്‌ ലിമിറ്റഡിന്റെ ഉപകമ്പനികളെല്ലാം മികച്ച പ്രകടനം കാഴ്‌ച വച്ചതായി മാനേജിംഗ്‌ ഡയറക്‌ടര്‍ ജോര്‍ജ്‌ അലക്‌സാണ്ടര്‍ മുത്തൂറ്റ്‌ പറഞ്ഞു. ഉപകമ്പനിയും മൈക്രോ ഫിനാന്‍സ്‌ കമ്പനിയുമായ ബെല്‍സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ആന്‍ഡ്‌ ഫിനാന്‍സ്‌ പ്രൈവറ്റ്‌ ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം റിപ്പോര്‍ട്ടിംഗ്‌ ക്വാര്‍ട്ടറില്‍ മുത്തൂറ്റ്‌ ഫിനാന്‍സ്‌57.16 ശതമാനത്തില്‍നിന്ന്‌ 64.60 ശതമാനമായി ഉയര്‍ത്തിയതായി അദ്ദേഹം അറിയിച്ചു.
ബെല്‍സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ ലോണ്‍ പോര്‍ട്ട്‌ഫോളിയോ ഒമ്പതു മാസക്കാലത്ത്‌ 72 ശതമാനം വര്‍ധനയോടെ 454 കോടി രൂപയിലെത്തി. ഈ കാലയളവിലെ കമ്പനിയുടെ അറ്റാദായം 7 കോടി രൂപയാണ്‌. 2015-16- മുഴുവര്‍ഷത്തിലെ അറ്റാദായം ആറു കോടി രൂപയായിരുന്നു. ഡിസംബറിലവസാനിച്ച ക്വാര്‍ട്ടറില്‍ ബെല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ നിഷ്‌ക്രിയ ആസ്‌തി 0.02 ശതമാനമാണ്‌.
മുത്തൂറ്റ്‌ ഫിനാന്‍സിന്റെ ഭവനവായ്‌പ സബ്‌സിഡിയറിയാ മുത്തൂറ്റ്‌ ഹോംഫിന്‍ ഇന്ത്യയുടെ നടപ്പുവര്‍ഷത്തിന്റെ ആദ്യ ഒമ്പതു മാസക്കാലത്ത്‌ 204 കോടി രൂപ വായ്‌പ നല്‍കി. മുന്‍വര്‍ഷമിതേ കാലയളവില്‍ നല്‍കിയത്‌ 173 കോടി രൂപയായിരുന്നു. ഈ കാലയളവില്‍ കമ്പനിയുടെ വരുമാനം 11 കോടി രൂപയും അറ്റാദായം 73 ലക്ഷം രൂപയുമാണ്‌. 2015-16 മുഴുവര്‍ഷത്തില്‍ നേടിയ വരുമാനം രണ്ടു കോടി രൂപയും അറ്റാദായം 1.47 ലക്ഷം രൂപയുമായിരുന്നു. 
മുത്തൂറ്റ്‌ ഫിനാന്‍സിന്റെ സമ്പൂര്‍ണ സബ്‌സിഡിയറിയായ മുത്തൂറ്റി ഇന്‍ഷുറന്‍സ്‌ ബ്രോക്കേഴ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ നടപ്പുവര്‍ഷത്തിന്റെ ആദ്യ ഒമ്പതു മാസക്കാലത്ത്‌ 44 കോടി രൂപ പ്രീമിയം ശേഖരിച്ചു. മുന്‍വര്‍ഷം മുഴുവര്‍ഷത്തില്‍ നേടിയ പ്രീമിയം 49 കോടി രൂപയായിരുന്നു.
കമ്പനിയുടെ ശ്രീലങ്കന്‍ സബ്‌സിഡിയറിയായ ഏഷ്യ അസറ്റ്‌ ഫിനാന്‍സ്‌ നടപ്പുവര്‍ഷത്തിന്റെ ആദ്യ ഒമ്പതു മാസക്കാലത്ത്‌ നല്‍കിയ വായ്‌പ 25 ശതമാനം വളര്‍ച്ചയോടെ 856 കോടി ശീലങ്കന്‍ രൂപയിലെത്തി. ഈ കാലയളവിലെ വരുമാനം 155 കോടി എല്‍കെആറും (മുന്‍വര്‍ഷം മുഴുവര്‍ഷത്തെ വരുമാനം 139 കോടി എല്‍കെആര്‍) അറ്റാദായം 19 കോടി എല്‍കെആറും (മുന്‍വര്‍ഷം മുഴുവര്‍ഷത്തില്‍ 18 കോടി എല്‍കെആര്‍) ആണ്‌. 

ഡെല്‍ പാര്‍ട്‌ണര്‍ പ്രോഗ്രാമിന്‌ തുടക്കമായി




കൊച്ചി : ആഗോള കംപ്യൂട്ടര്‍ ഡാറ്റാ സ്‌റ്റോറേജ്‌ കമ്പനിയായ ഡെല്‍ ഇഎംസി പുതിയ ഇന്റഗ്രേറ്റഡ്‌ പാര്‍ട്‌ണര്‍ പ്രോഗ്രാമിന്‌ തുടക്കം കുറിച്ചു. 
പുതിയ ഡെല്‍ ഇ എം സി പാര്‍ട്‌ണര്‍ പ്രോഗ്രാം അതിവേഗം മാറുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റില്‍ വളര്‍ച്ചയും വിജയവും നേടാന്‍ തങ്ങളുടെ പങ്കാളികളെ സുസജ്ജരാക്കുമെന്ന്‌ ഡെല്‍ ഇഎംസി ഇന്ത്യയുടെ ചാനല്‍സ്‌ വൈസ്‌ പ്രസിഡണ്ട്‌ അനില്‍ സേഥി പറഞ്ഞു. 
ചാനല്‍ പാര്‍ട്‌ണര്‍മാര്‍, സിസ്റ്റം ഇന്റഗ്രേറ്റര്‍മാര്‍, ഡിസ്‌ട്രിബ്യൂട്ടര്‍മാര്‍ എന്നിവര്‍ ഡെല്‍ ഇഎംസി ഉപഭോക്താക്കളെ അവരുടെ ചുമതലകള്‍ നിറവേറ്റുന്നതില്‍ നിര്‍ണായക സഹായം നല്‍കുന്നുണ്ട്‌. 
സൊല്യൂഷന്‍ പ്രൊവൈഡര്‍മാര്‍ക്ക്‌ അവരുടെ ഉപഭോക്താക്കളെ മുന്‍നിര ക്ലൗഡ്‌ സര്‍വീസ്‌ പ്രൊവൈഡര്‍മാരുമായി മിതമായ നിരക്കില്‍ ബന്ധപ്പെടുത്താനും അവര്‍ക്കിടയിലുള്ള ബന്ധം വളര്‍ത്തിയെടുക്കാനും ഡെല്‍ ഇഎംസിയുടെ ക്ലൗഡ്‌ പാര്‍ട്‌ണര്‍ കണക്ട്‌ പ്രോഗ്രാം സഹായകമാണ്‌. 
കസ്റ്റം ഹാര്‍ഡ്‌ വെയര്‍- സോഫ്‌ട്‌വെയര്‍ ഇന്റഗ്രേഷന്‍, അസംബ്ലി, ടെസ്റ്റ്‌, ഇന്‍വെന്ററി മാനേജ്‌മെന്റ്‌, കണ്‍സോളിഡേഷന്‍, ഷിപ്പിംഗ്‌, കസ്റ്റം സപ്പോര്‍ട്ട്‌, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്‌ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഡെല്‍ ഇഎംസിയുടെ ഒ ഇ എം പാര്‍ട്‌ണര്‍ പദ്ധതി കൂടിയാണിത്‌. 
പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ മികച്ച പേമെന്റ്‌ സൗകര്യങ്ങളും വര്‍ധിച്ച ക്രെഡിറ്റും പങ്കാളികള്‍ക്ക്‌ ലഭ്യമാക്കുന്ന ഡെല്‍ ഇഎംസി വര്‍ക്കിംഗ്‌ ക്യാപിറ്റല്‍ സൊല്യൂഷന്‍സ്‌ എന്നിവ ഇന്റഗ്രേറ്റഡ്‌ പ്രോഗ്രാമിന്റെ ഭാഗമാണ്‌.

ഐടെല്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ഐടി1518 അവതരിപ്പിക്കുന്നു



 

കൊച്ചി: �ട്രാന്‍ഷന്‍ ഹോള്‍ഡിങ്‌സിന്റെ മൊബൈല്‍ ബ്രാന്‍ഡായ ഐടെല്‍, സെല്‍ഫി പ്രോ പരമ്പരയില്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ഐടി1518 വിപണിയിലിറക്കി. സ്‌മാര്‍ട്ട്‌ഫോണ്‍ ഐടി1518ല്‍ എട്ട്‌ എംപി റെയര്‍ ക്യാമറയും അഞ്ച്‌ എംപി മുന്‍ ക്യാമറയുമുണ്ട്‌. 5പി ലെന്‍സും എഫ്‌ 2.0 അപെര്‍ച്ച്വറും വൈഡ്‌ ആംഗിളില്‍ മികച്ച പിക്‌ചര്‍ ക്വാളിറ്റിയും നല്‍കുന്നു. ഓട്ടോഫോക്കസ്‌, ഫേസ്‌ ഡിറ്റക്ഷന്‍, ഫേസ്‌ ബ്യൂട്ടി ഫീച്ചര്‍ തുടങ്ങിയവയുമുണ്ട്‌. ആന്‍ഡ്രോയിഡ്‌ 6.0 മാര്‍ഷ്‌മല്ലോവിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. 4ജി വോള്‍ട്ടും രണ്ട്‌ ജിബി റാമും ചേര്‍ന്ന്‌ പരിധിയില്ലാത്ത നെറ്റ്‌വര്‍ക്കും സാധ്യമാക്കുന്നു. സെല്‍ഫി പ്രേമികള്‍ക്കും ഇന്ത്യന്‍ ടെക്കികള്‍ക്കുമായി മികച്ചൊരു ഉല്‍പ്പന്നമാണ്‌ ഐടെല്‍ പുതുവര്‍ഷത്തില്‍ സമ്മാനിക്കുന്നത്‌.ഈ സ്‌മാര്‍ട്ട്‌ഫോണിന്‌ 7550 രൂപയാണ്‌ വില. 
ഏറ്റവും പുതിയ 1.3 ജിഗാഹേര്‍ട്‌സ്‌ മീഡിയ ടെക്‌ ക്വാഡ്‌-കോര്‍ പ്രോസസര്‍ ബഹുമുഖ ദൗത്യങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കുന്നതിനാല്‍ ഉപയോഗം സുഖകരമാക്കുന്നു. ഫോണിന്റെ സ്റ്റോറേജ്‌ കപാസിറ്റി എട്ടു ജിബിയാണ്‌. ഇത്‌ 128 ജിബിവരെ വര്‍ധിപ്പിക്കാം. ഐടി1518 കറുപ്പ്‌, വെളുപ്പ്‌, ഷാംപെയ്‌ന്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണ്‌. 2016 മികച്ച വര്‍ഷമായിരുന്നെന്നും ഇന്ത്യന്‍ ഉപഭോക്താക്കള്‍ നല്‍കിയ സ്വീകരണത്തിന്‌ നന്ദിയുണ്ടെന്നും ഐടെല്‍ ഇന്ത്യ സിഇഒ സുധീര്‍ കുമാര്‍ പറഞ്ഞു. രാജ്യത്തെ ഉപഭോക്താക്കള്‍ക്ക്‌ ഏറ്റവും മികച്ച ഉല്‍പ്പന്നം നല്‍കി ഈ വിജയത്തില്‍ മുന്നോട്ടു കുതിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ ഐടി1518 സ്‌മാര്‍ട്ട്‌ഫോണിന്റെ അവതരണമെന്നും അദേഹം പറഞ്ഞു. കനം കുറഞ്ഞ ബോഡി, 5 ഇഞ്ച്‌ എച്ച്‌ഡി ഐപിഎസ്‌ ഓണ്‍സെല്‍ ഡിസ്‌പ്ലേ, 1280x720 പിക്‌സല്‍ സ്‌ക്രീന്‍ റെസലൂഷന്‍, 2500 എംഎഎച്ച്‌ ബാറ്ററി തുടങ്ങിയ സവിശേഷതകളുള്ള ഐടി1518 കാര്യക്ഷമമായ പവര്‍ ബാക്ക്‌ അപ്പ്‌ നല്‍കുന്നുണ്ട്‌. 

എംഎസ്സ്‌എംഇ എക്‌സലന്‍സ്‌ അവാര്‍ഡ്‌



എംഎസ്സ്‌എംഇ ഫണ്ടിംഗിലെ വിശിഷ്ടമായ സംഭാവനയ്‌ക്കുള്ള ഫെഡറേഷന്‍ ഓഫ്‌ ഇന്‍ഡസ്‌ട്രി ആന്റ്‌ സര്‍വ്വീസസ്‌ ഏര്‍പ്പെടുത്തിയ എംഎസ്സ്‌എംഇ എക്‌സലന്‍സ്‌ അവാര്‍ഡ്‌ 2017 ഐഡിബിഐ ബാങ്കിന്‌ ലഭിച്ചു. എംഎസ്സ്‌എംഇ മന്ത്രാലയം കേന്ദ്ര സഹമന്ത്രി ഹരിഭായി പി. ചൗദരിയില്‍നിന്ന്‌ ചീഫ്‌ ജനറല്‍ മാനേജര്‍ ലളിത ശര്‍മ്മ അവാര്‍ഡ്‌ ഏറ്റുവാങ്ങു

മഹീന്ദ്ര മോജോ ഇന്ത്യന്‍ ബുക്ക്‌ ഓഫ്‌ റിക്കോര്‍ഡ്‌സില്‍



കൊച്ചി: മഹീന്ദ്ര ടൂവീലേഴ്‌്‌സിന്റെ `300 സിസി' ടൂറര്‍ മോജോ' ദേശീയ റിക്കാര്‍ഡുകളുടെ ശേഖരമായ `ഇന്ത്യന്‍ ബുക്ക്‌ ഓഫ്‌ റിക്കോര്‍ഡ്‌സി'ല്‍ പ്രവേശിച്ചു. അരുണാചല്‍ പ്രദേശി യില്‍നിന്നു ഗുജറാത്തിലേക്ക്‌ ഏറ്റവും കുറഞ്ഞ സമയംകൊണ്ട്‌ മോജോ മോട്ടോര്‍ സൈക്കിളില്‍ എത്തിയാണ്‌ റിക്കാര്‍ഡ്‌ ഇട്ടത്‌.

അരുണാചല്‍ പ്രദേശിലെ ടെസുവില്‍നിന്നു 3706 കിലോമീറ്റര്‍ താണ്ടി ഗുജറാത്തിലെ കോട്ടേശ്വറില്‍ എത്താന്‍ മോജോ റൈഡര്‍മാരും പങ്കാളികളുമായ എന്‍ എസ്‌ സുധീപിനും യോഗേഷ്‌ ചവാനും വെറും 85 മണിക്കൂറേ വേണ്ടി വന്നുള്ളു. മോട്ടോര്‍ സൈക്കിളില്‍ നേരത്തെ ഈ ദൂരം താണ്ടാന്‍ എടുത്തിട്ടുള്ള കുറഞ്ഞ സമയം 107 മണിക്കൂറായിരുന്നു.

വര്‍ഷങ്ങളായി ആസൂത്രണം ചെയ്‌തുകൊണ്ടിരുന്ന ഈ പര്യവേക്ഷണം പൂര്‍ത്തിയാക്കാന്‍ യോഗേഷിനും സുധീപിനും സാധിച്ചത്‌ മോജോ വാങ്ങിയതയോടെയാണ്‌. ``ഞാന്‍ നിരവധി വര്‍ഷങ്ങളായി മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നു. പക്ഷേ മോജോ അതില്‍നിന്നെല്ലാം വ്യത്യസ്‌തവും യാത്രയ്‌ക്ക്‌ ഏറ്റവും സുഖകരവും ആത്മവിശ്വാസം പകരുന്നതുമായി. അതുകൊണ്ടുതന്നെ ഈ പര്യവേക്ഷണത്തിനായി മോജോ തെരഞ്ഞെടുക്കുകയായിരുന്നു.'' യോഗേഷ്‌ പറഞ്ഞു. ഇത്തരം യാത്രയ്‌ക്ക്‌ ഇതിനേക്കാള്‍ മെച്ചപ്പെട്ടെ മറ്റൊരു ബൈക്കില്ലെന്ന്‌ യോഗേഷിന്റെ പങ്കാളിയായ സുധീപ്‌ കൂട്ടിച്ചേര്‍ക്കുന്നു.

2015-16-ലെ മികച്ച ബൈക്കായി രാജ്യത്തു സഹര്‍ഷം സ്വാഗതം ചെയ്യപ്പെട്ട മോജോയ്‌ക്ക്‌ എട്ട്‌ അവാര്‍ഡുകളാണ്‌ ലഭിച്ചത്‌.

``മോജോ അതിന്റെ പ്രഭാവം ഈ യാത്രയിലൂടെ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്‌. യോഗേഷിന്റേയും സുധീപിന്റേയും ഈ അഭ്യാസ പ്രകടനം അനിതരസാധാരണമായ നേട്ടാമാണ്‌. ദീര്‍ഘദൂരങ്ങള്‍ പിന്നിടുവാന്‍ യോജിച്ച മറ്റൊരു ബൈക്കില്ലെന്ന്‌ മോജോ എന്നു തെളിയിച്ചിരിക്കുകയാണ്‌'' മഹീന്ദ്ര ടൂവീലേഴ്‌സ്‌ ലിമിറ്റഡിന്റെ സെയില്‍സ്‌, മാര്‍ക്കറ്റിംഗ്‌ ആന്‍ഡ്‌ പ്രോഡക്‌ട്‌ പ്ലാനിംഗ്‌ സീനിയര്‍ ജനറല്‍ മാനേജര്‍ നവീന്‍ മല്‍ഹോത്ര പറഞ്ഞു.

ടാറ്റാ ഗ്ലോബല്‍ ബിവറേജസിന്റെ പുതിയ ടെറ്റ്‌ലി സൂപ്പര്‍ ഗ്രീന്‍ ടീ വിപണിയില്‍


ഗിന്നസ്‌ ലോക റിക്കാര്‍ഡ്‌ ചടങ്ങിലാണ്‌ പുതിയ ഉത്‌പന്നങ്ങള്‍ വിപണിയിലിറക്കിയത്‌

കൊച്ചി: ടാറ്റാ ഗ്ലോബല്‍ ബിവറേജസ്‌ പുതിയ ടെറ്റ്‌ലി സൂപ്പര്‍ ഗ്രീന്‍ ടീ വിപണിയിലിറക്കി. മും ബൈയില്‍ സൂംബ ഡാന്‍സ്‌ വേദിയില്‍ ടെറ്റ്‌ലിയുടെ ഇന്ത്യയിലെ പുതിയ മുഖമായ സൗരവ്‌ ഗാംഗുലി, ബോളിവുഡ്‌ താരം നേഹ ധൂപിയ, അവതാരകയും സുംബ പരിശീലകയുമായ ശിബാനി ദന്‍ഡേക്കര്‍, ശ്വേതാംബരി ഷെട്ടി എന്നിവര്‍ക്കൊപ്പം കേപ്പുകള്‍ അണിഞ്ഞ രണ്ടായിരംപേര്‍ അണിനിരന്നാണ്‌ ഗിന്നസ്‌ ലോക റിക്കോര്‍ഡില്‍ സ്ഥാനം പിടിച്ചത്‌.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടീ ബ്രാന്‍ഡായ ടാറ്റാ ഗ്ലോബല്‍ ബിവറേജസ്‌ ഇതാദ്യമായിട്ടാണ്‌ വിറ്റമിനുകളാല്‍ സംപുഷ്ടമായ സൂപ്പര്‍ ഗ്രീന്‍ ടീ അവതരിപ്പിച്ചത്‌. ഇന്ത്യയിലാകെ ഗ്രീന്‍ ടീ തരംഗം സൃഷ്ടിക്കാന്‍ ടാറ്റ ഗ്ലോബല്‍ ബിവറേജസിന്‌ സാധിച്ചിരുന്നു. പുതുമകളോടെ അതിമാനുഷിക കാര്യങ്ങള്‍ നേരിടേണ്ടി വരുന്നവര്‍ക്കായി തയാറാക്കിയതാണ്‌ ടെറ്റ്‌ലി സൂപ്പര്‍ ഗ്രീന്‍ ടീ. 
വിറ്റമിനുകള്‍ ചേര്‍ന്ന ആരോഗ്യകരമായ പാനീയം എന്ന നിലയില്‍ ഗ്രീന്‍ ടീകളിലെ സൂപ്പര്‍ ഹീറോയാണ്‌ ടെറ്റ്‌ലി സൂപ്പര്‍ ഗ്രീന്‍ ടീ. നാരങ്ങയും മിന്റ്‌ ഗ്രീന്‍ ടീയും വിറ്റമിന്‍ ബി6-ഉം ചേര്‍ന്ന ടെറ്റ്‌ലി ഗ്രീന്‍ ബൂസ്റ്റ്‌ ക്ഷീണവും തളര്‍ച്ചയും അകറ്റാന്‍ സഹായിക്കും. നാരങ്ങയും തേനും ചേര്‍ന്ന ഗ്രീന്‍ ടീയായ ടെറ്റ്‌ലി സൂപ്പര്‍ ഗ്രീന്‍ ഇമ്മ്യൂണില്‍ വിറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്‌. കൂടുതല്‍ പ്രതിരോധശേഷി നല്‌കാന്‍ ഇത്‌ സഹായിക്കും. 
ഉപയോക്താവിനെ ലക്ഷ്യമിട്ടാണ്‌ ടാറ്റാ ഗ്ലോബല്‍ ബിവറേജ്‌സ്‌ എല്ലാകാര്യങ്ങളും ചെയ്യുന്നതെന്നും ടെറ്റ്‌ലി ഗ്രീനിന്റെ കാര്യത്തില്‍ ഇത്‌ തികച്ചും സത്യമാണെന്നും ടാറ്റാ ഗ്ലോബല്‍ ബിവറേജസ്‌ ഇന്ത്യ റീജണല്‍ പ്രസിഡന്റ്‌ സുശാന്ത്‌ ദാഷ്‌ പറഞ്ഞു.
ടെറ്റ്‌ലി സൂപ്പര്‍ ഗ്രീന്‍ ഇമ്യൂണ്‍, ടെറ്റ്‌ലി സൂപ്പര്‍ ഗ്രീന്‍ ബൂസ്റ്റ്‌ എന്നിങ്ങനെ രണ്ട്‌ ഗ്രീന്‍ ടീകള്‍ 10, 30 എസ്‌കെയുകളില്‍ 65 രൂപ, 170 രൂപ എന്നീ നിരക്കുകളിലാണ്‌ വിപണിയിലെത്തിക്കുന്നത്‌. 

Sunday, February 12, 2017

Tata Motors Aplication Expo- ടാറ്റാ മോട്ടോര്‍സ്‌ ആപ്ലിക്കേഷന്‍ എക്‌സ്‌പോ സംഘടിപ്പിച്ചു





കൊച്ചി: വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്ക്‌ മികച്ച പര്‍ച്ചേസിംഗ്‌ അനുഭവം പകരുന്നതിനായി ടാറ്റാ മോട്ടോര്‍സ്‌ സ്‌മോള്‍ കൊമേര്‍സ്യല്‍ വെഹിക്കിള്‍ ആപ്ലിക്കേഷന്‍ എക്‌സ്‌പോ സംഘടിപ്പിച്ചു. പ്രശസ്‌തമായ എയ്‌സ്‌ ബ്രാന്‍ഡിന്റെ മിനി ട്രാക്ക്‌ ഉള്‍പ്പെടെ സ്റ്റീല്‍ കണ്ടെയ്‌നറുകള്‍, റെഫ്രിജറേറ്റഡ്‌ കണ്ടെയ്‌നറുകള്‍, ഇന്‍സുലേറ്റഡ്‌ കണ്ടെയ്‌നറുകള്‍, ഹോപ്പറുകള്‍, ബോക്‌സ്‌ ടിപ്പറുകള്‍, വാട്ടര്‍ ടാങ്കുകള്‍, കഫെറ്റീരിയ ഓണ്‍ വീല്‍സ്‌ എന്നിവയുടെ വിപുലമായ ശ്രേണി പ്രദര്‍ശനത്തിനൊരുക്കിയിരുന്നു. 

നിലവിലുള്ളതും പുതുതായി ചെറു വാണിജ്യ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതുമായ ഉപഭോക്താക്കള്‍ക്ക്‌ പുതിയ ബിസിനസ്‌, തൊഴിലവസരങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനും ഫുള്ളി ബില്‍റ്റ്‌ വാണിജ്യ വാഹനങ്ങളുടെ ഗുണമേ� തിരിച്ചറിയുവാനും അവസരമൊരുക്കുന്നു. മെച്ചപ്പെട്ട സുരക്ഷ, ഏത്‌ സാഹചര്യങ്ങളിലും മികച്ച പെര്‍ഫോമന്‍സ്‌, ഈസി മെയിന്റനന്‍സ്‌, കംഫര്‍ട്ടബിള്‍ ഡ്രൈവിംഗ്‌ എന്നിവയും എയ്‌സ്‌ റേഞ്ചിലുള്ള കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ ഉറപ്പു നല്‍കുന്നു.





SAMSUNG Service van -കേരളത്തില്‍ സര്‍വീസ്‌ വാനുകളുമായി സാംസംങ്‌ ഉപഭോക്തൃ സേവനം വ്യാപിപ്പിക്കുന്നു


കേരളത്തില്‍ സര്‍വീസ്‌ വാനുകളുമായി സാംസംങ്‌ 
ഉപഭോക്തൃ സേവനം വ്യാപിപ്പിക്കുന്നു

കൊച്ചി: സാംസംങ്‌ ഉപഭോക്താക്കള്‍ക്ക്‌ അവരുടെ വീട്ടുമുറ്റത്ത്‌ സേവനം ലഭ്യമാക്കുന്നതിനായി സാംസംങ്‌്‌ ഇന്ത്യ കേരളത്തിലും തമിഴ്‌നാട്ടിലും ലോകോത്തര നിലവാരത്തിലുള്ള സര്‍വീസ്‌ വാനുകള്‍ പുറത്തിറക്കി.
കേരളത്തില്‍ 20-ഉം തമിഴ്‌നാട്ടില്‍ 47-ഉം സര്‍വീസ്‌ വാനുകളാണ്‌ പുറത്തിറക്കിയിട്ടുള്ളത്‌. സാംസംങ്‌ ഇന്ത്യ കസ്റ്റമര്‍ സാറ്റിസ്‌ഫാക്‌ഷന്‍ വൈസ്‌ പ്രസിഡന്റ്‌ അനുരാഗ്‌ പ്രഷാര്‍ ആണ്‌ വാനുകള്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തത്‌. കേരളത്തിലെ 25 താലൂക്കുകളും തമിഴ്‌നാട്ടിലെ 104 താലൂക്കൂകളും ഈ വാനുകള്‍ കവര്‍ ചെയ്യും. ഇതോടെ ദക്ഷിണേന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലുംതന്നെ കമ്പനിക്ക്‌ സാന്നിധ്യമായി. 
ജനറേറ്റര്‍ സെറ്റും മറ്റു ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുള്ള വാനില്‍ വിവിധ മേഖലകളില്‍ നൈപുണ്യം നേടിയിട്ടുള്ള സര്‍വീസ്‌ എന്‍ജിനീയറുടെ സേവനവും ലഭ്യമാണ്‌. ഇതു മൂലം ഉപഭോക്താവിന്റെ പരാതികള്‍ക്ക്‌ അപ്പോള്‍ തന്നെ സേവനം ലഭ്യമാകുമെന്ന്‌ അനുരാഗ്‌ പ്രഷാര്‍ പറഞ്ഞു.
2016 ഒക്‌ടോബറിലാണ്‌ ഈ സവിശേഷ ഉപഭോക്തൃ സേവന സംരംഭത്തിനു കമ്പനി തുടക്കം കുറിച്ചത്‌. ഇപ്പോള്‍ 6,000 താലൂക്കുകളെ ബന്ധിപ്പിച്ചുകൊണ്ട്‌ 535 സര്‍വീസ്‌ വാനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഗ്രാമീണ ഉപഭോക്താക്കള്‍ക്കിടയില്‍ സാങ്കേതികവിദ്യ വേഗത്തില്‍ എത്തിക്കു മാത്രമല്ല ഈ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക്‌ നൈപുണ്യ പരിശീലനവും തൊഴിലും നല്‍കുകയും ചെയ്യുന്നു. സര്‍വീസ്‌ വാനുകള്‍ക്കു പരിപൂരകമായി ഇന്ത്യയൊട്ടാകെ 250 സര്‍വ്വീസ്‌ പോയിന്റുകളും 250 റസിഡന്റ്‌ എഞ്ചിനീയര്‍മാരെയും കമ്പനി നിയമിച്ചിട്ടുണ്ടെന്ന്‌ അനുരാഗ്‌ പ്രഷാര്‍ അറിയിച്ചു. ഈ പുതിയ സംരംഭത്തിലൂടെ സാംസംങിന്റെ ടച്ച്‌ പോയിന്റുകളുടെ എണ്ണം 2,000 ല്‍ നിന്ന്‌ 3,000 ആയി ഉയര്‍ന്നു. ഉപഭോക്താക്കള്‍ക്ക്‌ 1800407267864 ഡയല്‍ ചെയ്‌ത്‌ ഈ സേവനം സ്വീകരിക്കുവാന്‍ കഴിയും. 


Watch station international factory in Cochin-- ഇന്ത്യയിലെ ഏറ്റവും വലിയ വാച്ച്‌ സ്‌റ്റേഷന്‍ ഇന്റര്‍നാഷണല്‍ ഫാക്ടറി ഔട്ട്‌ലെറ്റ്‌ കൊച്ചിയില്‍




കൊച്ചി, ഫെബ്രുവരി 11,2017: സ്വിസ്‌ ആഡംബര വാച്ചുകളുടെ പ്രമുഖ റീട്ടെയിലര്‍മാരായ സ്വിസ്‌ വാച്ച്‌ ബൊത്തിക്‌, വാച്ച്‌ സ്റ്റേഷന്‍ ഇന്റര്‍നാഷണലിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഫാക്ടറി ഔട്ട്‌ലെറ്റ്‌ കൊച്ചിയില്‍ തുറന്നു. എംജി റോഡില്‍ സിറ്റി ബാങ്കിന്‌ എതിര്‍വശത്തുള്ള ഈ 2,000 ചതുരശ്രഅടി സ്‌റ്റോറില്‍ ഫോസിലിന്റെ വിവിധ ബ്രാന്‍ഡ്‌ വാച്ചുകളാണ്‌ ലഭ്യമാവുക. വാച്ച്‌ സ്‌റ്റേഷന്‍ ഇന്റര്‍നാഷണല്‍ അവതരിപ്പിക്കുന്ന പുതിയ മൈക്കേല്‍ കോര്‍സ്‌ സ്‌മാര്‍ട്ട്‌ വാച്ചുകള്‍ ചലച്ചിത്രതാരം നിക്കി ഗല്‍റാണി വിപണിയിലവതരിപ്പിച്ചു.
�ഫാക്ടറി ഔട്ട്‌ലെറ്റ്‌ എന്ന നിലയില്‍ വര്‍ഷം മുഴുവനും സ്‌റ്റോറിലെ എല്ലാ കലക്ഷനുകള്‍ക്കും 30% ഡിസ്‌കൗണ്ടണ്ട്‌ നല്‍കുന്നു വാച്ച്‌ സ്‌റ്റേഷന്‍ ഇന്റര്‍നാഷണല്‍. അത്യാഡംബര പൂര്‍ണമായ വാച്ചുകള്‍ ആകര്‍ഷകമായ വിലയില്‍ സ്വന്തമാക്കാനുള്ള അവസരമാണ്‌ ഇതൊരുക്കുന്നത്‌. ഫോസില്‍ ഗ്രൂപ്പിന്റെ പ്രമുഖ ബ്രാന്റുകളായ ഫോസില്‍, മൈക്കേല്‍ കോര്‍സ്‌, എംപോറിയോ അര്‍മാനി, ഡീസല്‍, ഡികെഎന്‍വൈ, ചാപ്‌സ്‌, സ്‌കാഗന്‍ എന്നിവയെല്ലാം വാച്ച്‌ സ്റ്റേഷന്‍ ഇന്റര്‍നാഷണലില്‍ ലഭിക്കുന്നു.��സ്വിസ്‌ വാച്ച്‌ ബൊത്തീക്‌ ഡയറക്ടര്‍ ഹഫീസ്‌ സലാഹുദീന്‍ പറഞ്ഞു.
വാച്ച്‌ സ്റ്റേഷന്‍ ഇന്റര്‍നാഷണല്‍ അവതരിപ്പിച്ച മൈക്കേല്‍ കോര്‍സ്‌ ആക്‌സസ്‌ സ്‌മാര്‍ട്ട്‌ വാച്ചുകള്‍ ആന്‍ഡ്രോയിഡ്‌ വെയര്‍ ടെക്‌നോളജി ഉപയോഗിക്കുന്നതും, ഐഒഎസിലും ആന്‍ഡ്രോയിഡിലും പ്രവര്‍ത്തിക്കുന്നതുമാണ്‌. �ഫാഷനും ടെക്‌നോളജിയും സമന്വയിക്കുന്ന ഈ വാച്ചുകളിലെ ആനിമേറ്റഡ്‌ ഡിസ്‌പ്ലേ, ഫിറ്റ്‌നെസ്‌ ട്രാക്കിംഗ്‌, ടെക്‌സ്റ്റ്‌, ഇമെയില്‍ അലര്‍ട്ട്‌ സൗകര്യങ്ങള്‍ തുടങ്ങിയവ ഏറെ സൗകര്യപ്രദമാണ്‌� കലക്ഷന്‍ വിപണിയിലവതരിപ്പിച്ചുകൊണ്ടണ്ട്‌ ചലച്ചിത്രതാരം നിക്കി ഗല്‍റാണി പറഞ്ഞു.
അമേരിക്കന്‍ റിക്രിയേഷണല്‍ ഗുഡ്‌സ്‌ നിര്‍മാതാക്കളായ ഫോസില്‍ ഗ്രൂപ്പ്‌ ഇന്‍ കോര്‍പ്പറേറ്റഡിന്റെ ലക്ഷ്വറി വാച്ച്‌ റീട്ടെയില്‍ ശൃംഖലയാണ്‌ വാച്ച്‌ സ്റ്റേഷന്‍ ഇന്റര്‍നാഷണല്‍. 150 ലധികം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഗ്രൂപ്പിന്റെ സ്വന്തം ബ്രാന്റുകളാണ്‌ ഫോസില്‍, മൈക്കേല്‍, മിസ്‌ഫിറ്റ്‌, റെലിക്‌, സ്‌കാഗന്‍, സോഡിയാക്‌ തുടങ്ങിയവ. ലൈസന്‍സ്‌ഡ്‌ ബ്രാന്റുകളായ അഡിഡാസ്‌, അര്‍മാനി എക്‌സ്‌ചേഞ്ച്‌, ബര്‍ബറി, ചാപ്‌സ്‌, ഡീസല്‍, എംപോറിയോ അര്‍മാനി, കാള്‍ ലാഗര്‍ഫെല്‍ഡ്‌, കേറ്റ്‌ സ്‌പെയ്‌ഡ്‌ ന്യൂയോര്‍ക്ക്‌. മാര്‍ക്ക്‌ ജേക്കബ്‌സ്‌, മൈക്കിള്‍ കോര്‍സ്‌, ടോറി ബര്‍ച്ച്‌ എന്നിവയും ഫോസില്‍ വിപണിയിലെത്തിക്കുന്നു.
1946ല്‍ സ്ഥാപിതമായ സ്വിസ്‌ ഗ്രൂപ്പ്‌ സ്ഥാപനമാണ്‌ സ്വിസ്‌ വാച്ച്‌ ബൊത്തിക്ക്‌. റോളക്‌സ്‌, യുലീസ്‌ നാര്‍ഡന്‍, ഒമേഗ, ഹൂബ്ലോ, ഒറിസ്‌, ലോന്‍ജിന്‍, ടാഗ്‌ഹോയര്‍, മോബ്ലോ, റാഡോ തുടങ്ങിയ ലക്ഷ്വറി വാച്ചുകളുടെ റീട്ടെയില്‍ വില്‍പനയ്‌ക്ക്‌ പുറമേ കാസിയോ, ഫോസില്‍, പൊലീസ്‌, ഡികെഎന്‍വൈ, സീക്കോ, സ്വാച്ച്‌, ടീസോ, കാല്‍വിന്‍ ക്ലൈന്‍, സിറ്റിസണ്‍, ഡേവിഡോഫ്‌ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ വിപണനവും സ്വിസ്‌ ഗ്രൂപ്പ്‌ നിര്‍വഹിക്കുന്നു. കാസിയോ വാച്ചുകളും, ക്ലോക്കുകളുടെയും കാല്‍കുലേറ്ററുകളുടെയും കേരളത്തിലെ ഡിസ്‌ട്രിബ്യൂട്ടര്‍മാര്‍ കൂടിയാണ്‌ സ്വിസ്‌ ഗ്രൂപ്പ്‌. 



വമ്പിച്ച ഓഫറുകളുമായി ഫാസ്‌ട്രാക്ക്‌
കൊച്ചി: ഇന്ത്യയിലെ പ്രമുഖ യൂത്ത്‌ ഫാഷന്‍ ബ്രാന്‍ഡായ ഫാസ്‌ട്രാക്ക്‌ അത്യാകര്‍ഷകമായ ഓഫറുകള്‍ക്കും എന്റ്‌ ഓഫ്‌ സീസണ്‍ സെയിലിനും തുടക്കം കുറിച്ചു. വാച്ചുകള്‍, ബാഗുകള്‍, ബെല്‍റ്റുകള്‍, വാലറ്റുകള്‍ എന്നിവയ്‌ക്ക്‌ 50% വരെ കിഴിവ്‌ ലഭ്യമാണ്‌.
ഫെബ്രുവരി 1 മുതല്‍ 19 വരെ നടക്കുന്ന എന്റ്‌ ഓഫ്‌ സീസണ്‍ സെയിലില്‍ ഉല്‍പന്നങ്ങള്‍ക്ക്‌ 245 രൂപ മുതലാണ്‌ വില. ഈ ആനുകൂല്യം ഇന്ത്യയില്‍ ഉടനീളമുള്ള എല്ലാ ഫാസ്‌ട്രാക്ക്‌ സ്റ്റോറുകളിലും, വേള്‍ഡ്‌ ടൈറ്റന്‍ സ്റ്റോറുകളിലും, അംഗീകൃത മള്‍ട്ടി ബ്രാന്‍ഡ്‌ ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്‌.


ടാറ്റാ മോട്ടോര്‍സ്‌ ആപ്ലിക്കേഷന്‍ എക്‌സ്‌പോ സംഘടിപ്പിച്ചു
കൊച്ചി: വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്ക്‌ മികച്ച പര്‍ച്ചേസിംഗ്‌ അനുഭവം പകരുന്നതിനായി ടാറ്റാ മോട്ടോര്‍സ്‌ സ്‌മോള്‍ കൊമേര്‍സ്യല്‍ വെഹിക്കിള്‍ ആപ്ലിക്കേഷന്‍ എക്‌സ്‌പോ സംഘടിപ്പിച്ചു. പ്രശസ്‌തമായ എയ്‌സ്‌ ബ്രാന്‍ഡിന്റെ മിനി ട്രാക്ക്‌ ഉള്‍പ്പെടെ സ്റ്റീല്‍ കണ്ടെയ്‌നറുകള്‍, റെഫ്രിജറേറ്റഡ്‌ കണ്ടെയ്‌നറുകള്‍, ഇന്‍സുലേറ്റഡ്‌ കണ്ടെയ്‌നറുകള്‍, ഹോപ്പറുകള്‍, ബോക്‌സ്‌ ടിപ്പറുകള്‍, വാട്ടര്‍ ടാങ്കുകള്‍, കഫെറ്റീരിയ ഓണ്‍ വീല്‍സ്‌ എന്നിവയുടെ വിപുലമായ ശ്രേണി പ്രദര്‍ശനത്തിനൊരുക്കിയിരുന്നു. 
നിലവിലുള്ളതും പുതുതായി ചെറു വാണിജ്യ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതുമായ ഉപഭോക്താക്കള്‍ക്ക്‌ പുതിയ ബിസിനസ്‌, തൊഴിലവസരങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനും ഫുള്ളി ബില്‍റ്റ്‌ വാണിജ്യ വാഹനങ്ങളുടെ ഗുണമേന്മ തിരിച്ചറിയുവാനും അവസരമൊരുക്കുന്നു. മെച്ചപ്പെട്ട സുരക്ഷ, ഏത്‌ സാഹചര്യങ്ങളിലും മികച്ച പെര്‍ഫോമന്‍സ്‌, ഈസി മെയിന്റനന്‍സ്‌, കംഫര്‍ട്ടബിള്‍ ഡ്രൈവിംഗ്‌ എന്നിവയും എയ്‌സ്‌ റേഞ്ചിലുള്ള കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ ഉറപ്പു നല്‍കുന്നു.




Ready made Dresses sales starts -റെഡിമെയ്‌ഡ്‌ വസ്‌ത്രങ്ങളുടെ ഡിസ്‌കൗണ്ട്‌ വില്‍പ്പന ആരംഭിച്ചു




കൊച്ചി: ടി ഡി എം ഹാളില്‍ ബ്രാന്‍ഡഡ്‌ എക്‌സ്‌പോര്‍ട്ട്‌ സര്‍പ്ലസ്‌ വസ്‌ത്രങ്ങളുടെ വില്‍പ്പന ആരംഭിച്ചു. ഈ മാസം 16 വരെ ഉണ്ടാകും. വിവിധ മോഡലുകളിലുള്ള പാന്റുകള്‍, ഷര്‍ട്ടുകള്‍, ജീന്‍സുകള്‍, ടി- ഷര്‍ട്ടുകള്‍, ലോവര്‍, ത്രീ ഫോര്‍ത്ത്‌ എന്നിവയെല്ലാം ഇവിടെ അണിനിരത്തിയിരിക്കുന്നു. 999 രൂപയ്‌ക്ക്‌ നാലു ഷര്‍ട്ടുകളോ അല്ലെങ്കില്‍ മൂന്നു പാന്റുകളോ ഇപ്പോള്‍ ഇവിടെ നിന്നു സ്വന്തമാക്കാം. 399 രൂപ മുതല്‍ ജീന്‍സുകളും കോട്ടണ്‍ ഷര്‍ട്ടുകളും ലഭ്യമാണ്‌. എല്ലാ ഡെബിറ്റ്‌ കാര്‍ഡുകളും ക്രെഡിറ്റ്‌ കാര്‍ഡുകളും സ്വീകരിക്കുന്നതായിരിക്കും.
റെഡിമെയ്‌ഡ്‌ ഗാര്‍മെന്റ്‌സ്‌ മേഖലയിലെ മാന്ദ്യം മൂലം സ്റ്റോക്കുകള്‍ വിറ്റഴിക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ്‌ മികച്ച വസ്‌ത്രങ്ങള്‍ ഇത്രയും കുറഞ്ഞ വിലയില്‍ എറണാകുളത്ത്‌ അവതരിപ്പിക്കുന്നതെന്ന്‌ സംഘാടകര്‍ വ്യക്തമാക്കി. ചിന്നോസ്‌ കോട്ടണ്‍, റിംഗ്‌ ഡെനിം, മസറൈസ്‌ കോട്ടണ്‍, സില്‍ക്കി, സാറ്റിന്‍ സില്‍ക്കി, ലൈക്ര, ഡബിള്‍ ഡോബ്ബി, കോട്ടണ്‍ സ്രെച്ച്‌, ഡെനിം സ്രെച്ച്‌ ഫെയ്‌ഡ്‌ ജീന്‍സ്‌ എന്നിവയ്‌ക്കു പ്രത്യേക കൗണ്ടറുണ്ട്‌. വ്യത്യസ്‌ത മാതൃകകളിലുള്ള ജീന്‍സുകളുടെ വലിയ ശേഖരം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്‌. 
കംഫര്‍ട്ട്‌ ഫിറ്റ്‌, നാരോ ഫിറ്റ്‌, പെന്‍സില്‍ ഫിറ്റ്‌, ബൂട്ട്‌ കട്ട്‌, പ്ലെയ്‌റ്റഡ്‌ ഫിറ്റ്‌, റിംഗിള്‍ ഫ്രീ സ്ര്‌ടീറ്റ്‌ ഫിറ്റ്‌, ലിനന്‍ സ്‌ട്രെച്ച്‌ തുടങ്ങിയ വിവിധ സ്റ്റൈലിഷ്‌ വസ്‌ത്രങ്ങളും ഈ പ്രദര്‍ശനത്തിലുണ്‌ട്‌. ഷര്‍ട്ടുകള്‍, ടീ ഷര്‍ട്ടുകള്‍, ബിസിനസ്‌ ക്ലാസ്‌, ഓഫിസ്‌ വെയര്‍, പാര്‍ട്ടി വെയര്‍, കാഷ്വല്‍, ഫോര്‍മല്‍, സ്ലിം ഫിറ്റ്‌ തുടങ്ങിയവയ്‌ക്കും പ്രത്യേക കൗണ്‌ടര്‍.
വനിതകള്‍ക്കായി രാജസ്ഥാനി കുര്‍ത്തി, ലെക്ഷിന്‍സ്‌, ലേഡീസ്‌ കാപ്രി, നൈറ്റി എന്നിവയുടെ വിപുലമായ ശേഖരം ഇവിടെ കാണാം. രാജസ്ഥാനി പ്രിന്റ്‌, കോട്ടണ്‍ എംബ്രോയ്‌ഡറി, ലോംഗ്‌ ബാട്ടിക്‌ പ്രിന്റ്‌, ജയ്‌പുര്‍ പ്രിന്റ്‌, അഹമ്മദാബാദ്‌ പ്രിന്റ്‌, കോട്ടണ്‍ പാച്ച്‌വര്‍ക്ക്‌. ഗോള്‍ഡ്‌ ചെറി ബോര്‍ഡര്‍ ലേഡീസ്‌ ടോപ്പുകളും രാജസ്ഥാന്‍ ഹാന്‍ഡ്‌ലൂം ബെഡ്‌ഷീറ്റുകളും സോഫാ കവറുകളും ഇവിടെ ലഭ്യം. എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെയാണു പ്രദര്‍ശന വില്‍പ്പനാ സമയം. പ്രവേശനം സൗജന്യമാണ്‌. 


Etihad Airways growth-ഇത്തിഹാദ്‌ എയര്‍വേയ്‌സിന്‌ മികച്ച വളര്‍ച്ച




കൊച്ചി : യുഎഇയുടെ ദേശീയ എയര്‍ലൈന്‍ കമ്പനിയായ ഇത്തിഹാദിന്‍ 2016-ല്‍ ലഭിച്ച യാത്രക്കാരുടെ എണ്ണത്തില്‍ ആറ്‌ ശതമാനം വര്‍ധന. കഴിഞ്ഞവര്‍ഷം 1.85 കോടി യാത്രക്കാരെയാണ്‌ ഇത്തിഹാദിനു ലഭിച്ചത്‌. വ്യോമയാന ഗതാഗത മേഖലയില്‍ കടുത്ത മത്സരം നടക്കുമ്പോഴും സുസ്ഥിരമായ വളര്‍ച്ച നേടാനായതില്‍ സന്തോഷമുണ്ടെന്ന്‌ ഇത്തിഹാദ്‌ ഏവിയേഷന്‍ ഗ്രൂപ്പ്‌ പ്രസിഡന്റും സിഇഒയുമായ ജെയിംസ്‌ ഹോഗന്‍ പറഞ്ഞു.
2016ല്‍ പാസഞ്ചര്‍, കാര്‍ഗോ ഇനങ്ങളിലായി 1.09 ലക്ഷം ഫ്‌ളൈറ്റുകളാണ്‌ ഇത്തിഹാദ്‌ എയര്‍വേസ്‌ കൈകാര്യം ചെയ്‌തത്‌. 112 വിമാനത്താവളങ്ങളില്‍ നിന്നായി വിമാനങ്ങള്‍ പറന്നത്‌ 44.6 കോടി കിലോമീറ്റര്‍.
ഇത്തിഹാദ്‌ എയര്‍വേസിന്‍ നിലവില്‍ 119 വിമാനങ്ങളാണുള്ളത്‌. ലോകത്ത്‌ ഏറ്റവും പഴക്കം കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ വിമാനങ്ങള്‍ ഉപയോഗിക്കുന്ന കമ്പനിയെന്ന കീര്‍ത്തി ഇത്തിഹാദ്‌ എയര്‍വേസിനുണ്ട്‌. ആറ്‌ വര്‍ഷമാണ്‌ ഇത്തിഹാദ്‌ വിമാനങ്ങളുടെ ശരാശരി പഴക്കം. 2016ല്‍ പുതിയ പത്ത്‌ വിമാനങ്ങള്‍ ഇത്തിഹാദ്‌ സ്വന്തമാക്കി. ഇതില്‍ മൂന്ന്‌ എയര്‍ബസ്‌ എ 380, അഞ്ച്‌ ബോയിങ്‌ 787, രണ്ട്‌ ബോയിങ്‌ 777-200 കാര്‍ഗോ വിമാനങ്ങള്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷം 
12 വിമാനങ്ങള്‍ കൂടി സ്വന്തമാക്കാനാണ്‌ ഇത്തിഹാദിന്റെ പദ്ധതി. അബുദാബി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്‌തവരില്‍ 76 ശതമാനത്തിലധികവും തെരഞ്ഞെടുത്തത്‌ ഇത്തിഹാദ്‌ എയര്‍വേസിനെയാണ്‌. ഇത്തിഹാദിന്റെ പങ്കാളികളായ വിമാന കമ്പനികളിലെ യാത്രക്കാരുടെ എണ്ണവും കൂടി പരിഗണിക്കുമ്പോള്‍ അബുദാബി വിമാനത്താവളത്തിലെ 86 ശതമാനം യാത്രക്കാര്‍ വരും.
2016ല്‍ നിരവധി പുതിയ കേന്ദ്രങ്ങളിലേയ്‌ക്ക്‌ കൂടി ഇത്തിഹാദ്‌ സര്‍വ്വീസ്‌ ആരംഭിച്ചു. ഇറ്റലിയിലെ വെനീസ്‌, മെറോക്കോയിലെ റാബറ്റ്‌, ടര്‍ക്കിയിലെ സേബിഹാ ഗാക്കന്‍ എന്നിവിടങ്ങളിലേയ്‌ക്ക്‌ സര്‍വ്വീസ്‌ തുടങ്ങിയത്‌ കഴിഞ്ഞ വര്‍ഷമായിരുന്നു. മുംബൈയില്‍ നിന്ന്‌ മെല്‍ബണിലേയ്‌ക്ക്‌ എയര്‍ബസ്‌ എ 380 ഫ്‌ളൈറ്റും ഇത്തിഹാദ്‌ യാഥാര്‍ത്ഥ്യമാക്കി. കോഴിക്കോട്‌, കെയ്‌റോ എന്നിവടങ്ങളിലേയ്‌ക്ക്‌ ദിവസേന ഒരു സര്‍വ്വീസ്‌ അധികം നല്‍കി. ദോഹ റൂട്ടില്‍ അഞ്ചാമതൊരു സര്‍വ്വീസ്‌ കൂടി ആരംഭിച്ചു. ദമാം, മനില, ടെഹ്‌റാന്‍ എന്നിവിടങ്ങളിലേയ്‌ക്കുള്ള സര്‍വ്വീസുകളുടെ എണ്ണം കൂട്ടി. ഇവയും 2016ല്‍ ഇത്തിഹാദ്‌ കൈവരിച്ച നേട്ടങ്ങളുടെ പട്ടികയില്‍ പെടുന്നു.
ലോകത്തിലെ വിവിധ വിമാന കമ്പനികളുമായി ഉണ്ടാക്കിയ പങ്കാളിത്തം ഇത്തിഹാദിന്‌ ഏറെഗുണം ചെയ്‌തു. ഈ പങ്കാളിത്തം വഴി 55 ലക്ഷം യാത്രക്കാരെയാണ്‌ ലഭിച്ചത്‌. 2015 നെ അപേക്ഷിച്ച്‌ ഒമ്പത്‌ ശതമാനം അധികമാണിത്‌. കാര്‍ഗോ സര്‍വ്വീസ്‌ പരിഗണിച്ചാല്‍ മറ്റു വിമാന കമ്പനികളുമായി സഹകരിച്ച്‌ കൂടുതല്‍ കേന്ദ്രങ്ങളിലേയ്‌ക്ക്‌ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഇത്തിഹാദിനു കഴിഞ്ഞു. 5,92,700 ടണ്‍ കാര്‍ഗോയാണ്‌ 2016ല്‍ ഇത്തിഹാദ്‌ കൈകാര്യം ചെയ്‌തത്‌.
2016 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച്‌ 26,635 ജീവനക്കാര്‍ ഇത്തിഹാദ്‌ എയര്‍വേസിനുണ്ട്‌ 150 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ജീവനക്കാരില്‍ 3,000 പേര്‌ എമിറേറ്റ്‌ പൗരന്മാരാണ്‌. ഇതില്‍ 52 ശതമാനം സ്‌ത്രീകളാണ്‌. എന്‍ജിനീയര്‍, പൈലറ്റ്‌ തസ്‌തികളിലും സ്‌ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.
ഒട്ടേറെ അംഗീകാരങ്ങളും ബഹുമതികളും ഇത്തിഹാദ്‌ എയര്‍വേസിനെ തേടിയെത്തിയ വര്‍ഷം കൂടിയാണ്‌ കടന്നുപോയത്‌. ഏറ്റവും നിലവാരമുള്ള വിമാനസര്‍വ്വീസ്‌ നടത്തിയതിനുള്ള സ്‌കൈട്രാക്‌സ്‌ സര്‍ട്ടിഫൈഡ്‌ ഫൈവ്‌ സ്റ്റാര്‍ എയര്‍ലൈന്‍ റേറ്റിങ്‌ ലഭിച്ചതാണ്‌ 
അതില്‍ പ്രധാനം. ഏറ്റവും മികച്ച എയര്‍ലൈനുള്ള വേള്‍ഡ്‌ ട്രാവല്‍ അവാര്‍ഡ്‌ തുടര്‍ച്ചയായ എട്ടാം തവണയും ഇത്തിഹാദ്‌ നേടി. ഏറ്റവും നല്ല ക്യാബിന്‍ ഡിസൈനുള്ള ക്രിസ്റ്റല്‍ ക്യാബിന്‍ അവാര്‍ഡ്‌ ഇത്തിഹാദിന്റെ ബോയിങ്‌ 787 സ്വന്തമാക്കി.

LULU FLOWER FESTIVAL- പൂക്കൾ കൊണ്ട് വിസ്മയം തീർത്ത് ലുലു മാൾ; ലുലു ഫ്ളവർ ഫെസ്റ്റിവലിന് തുടക്കമായി



കൊച്ചി: ഒരു ലക്ഷത്തിലേറെ പുഷ്പ തൈകളും ഔഷദ സസ്യങ്ങളും പ്രദർശിപ്പിക്കുന്ന ലുലു ഫ്ളവർ ഫൈസ്റ്റിവലിന് ലുലു മാളിൽ തുടക്കമായി. ലുലു ഗ്രൂപ്പിന്റെ കീഴിലുള്ള ലുലു ഇവന്റ്സ് ഒരുക്കിയ ഫ്ളവർ ഫെസ്റ്റിവൽ ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം.എ.നിഷാദ് ഉദ്ഘാടനം ചെയ്തു. ലുലു മാളിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ 12 പൂക്കളിൽ തീർത്ത ഇൻസ്റ്റലേഷനുകളിൽ ഫോട്ടോ എടുക്കുവാൻ സന്ദർശകരുടെ തീരക്കാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്തങ്ങളായ പുഷ്പ തൈകകളുടെ പ്രദർശനവും വിൽപ്പനയും മാളിൽ നടക്കുന്നുണ്ട്. ഹോർട്ടിക്കൾച്ചർ, വ്യവസായം, പുന്തോട്ട നിർമ്മാണം, വളം നിർമ്മാണം തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും പിന്തുണയേകുന്നതിനാണ് ഫ്ളവർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. 18 നഴ്സറികൾ ഉൽപാദിപ്പിച്ച പുഷ്പ തൈകളുടെ വൻ ശേഖരം വിൽപ്പനക്കായി എത്തിച്ചിട്ടുണ്ട്. വിദേശികൾക്കൾ ഉൾപ്പെടെ ആയിരങ്ങളാണ് ഉദ്ഘാടന ദിവസം ഫ്ളവർ ഫെസ്റ്റിവൽ സന്ദർശിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുഷ്പ വിന്യാസത്തിൽ മികച്ച വൈദഗ്ദ്ധ്യമുള്ള ഒരു സംഘമാണ് പ്രദർശനയിനങ്ങൾ രൂപകൽപന ചെയ്തു തയ്യാറാക്കിയത്.പുഷ്പ  കർഷകർക്ക് നാലു ദിവസവും ലുലു മാളിൽ സൗജന്യമായിട്ടാണ് പ്രദർശനത്തിനും വിൽപ്പനക്കും അവസരം നൽകിയത്. ഫ്ളവർ ഫെസ്റ്റിനോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വിവിധ കലാപരിപാടികൾ നടക്കും.
പ്രദർശനം 14ന് സമാപിക്കും. 

പ്ലാറ്റിനം വാലന്റൈന്‍സ്‌ ലവ്‌ ബാന്‍ഡ്‌സ്‌




കൊച്ചി : വാലന്റൈന്‍സ്‌ ദിനം പ്രമാണിച്ച്‌, പ്ലാറ്റിനം ഗില്‍ഡ്‌ ഇന്ത്യ, പ്ലാറ്റിനം ലവ്‌ ബാന്‍ഡ്‌സ്‌ വിപണിയില്‍ അവതരിപ്പിച്ചു. അനശ്വര പ്രണയത്തിന്റെ പ്രതീകം കൂടിയായ ഡയമണ്ട്‌ പതിച്ച ചാനല്‍ സെറ്റോടുകൂടിയ ലവ്‌ ബാന്‍ഡ്‌ ആണ്‌ ഇതില്‍ പ്രധാനം. പ്രകൃതിദത്ത വെള്ള ലോഹമായ പ്ലാറ്റിനം 95 ശതമാനവും പരിശുദ്ധമാണ്‌. 
സമാനതകളില്ലാത്ത ഡിസൈനും ആഴത്തിലുള്ള അര്‍ത്ഥങ്ങളുമാണ്‌ പ്ലാറ്റിനം ആഭരണങ്ങളുടെ പ്രത്യേകത. കരകൗശല വിദഗ്‌ദ്ധരുടെ കൊത്തുപണിയുടെ ചാരുതയില്‍ വിരിഞ്ഞ പ്ലാറ്റിനം ആഭരണങ്ങള്‍ അനുയോജ്യമായ സമ്മാനമാണ്‌. 
പ്ലാറ്റിനം ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പുവരുത്താന്‍ പ്ലാറ്റിനം ഗില്‍ഡ്‌ ഇന്ത്യ, അമേരിക്കയിലെ അണ്ടര്‍ റൈറ്റേഴ്‌സ്‌ ലബോറട്ടറീസിനെയാണ്‌ നിയമിച്ചിരിക്കുന്നത്‌. പ്ലാറ്റിനം ആഭരണങ്ങളുടെ ക്വാളിറ്റി അഷ്വറന്‍സ്‌ സ്‌കീം മോണിറ്റര്‍ ചെയ്യുന്നതും ഓഡിറ്റ്‌ ചെയ്യുന്നതും അണ്ടര്‍ റൈറ്റേഴ്‌സ്‌ ലബോറട്ടറീസാണ്‌. 
ഈ സ്‌കീം അനുസരിച്ച്‌ ഇന്ത്യയിലെ അംഗീകൃത പ്ലാറ്റിനം ആഭരണങ്ങളോടൊപ്പം ക്വാളിറ്റി അഷ്വറന്‍സ്‌ കാര്‍ഡ്‌ ലഭ്യമാണ്‌. ഗുണമേ� ഹാള്‍മാര്‍ക്ക്‌ ആയ പി ടി 950 ഓരോ ആഭരണത്തിനുള്ളിലും മുദ്രണം ചെയ്‌തിട്ടുണ്ട്‌. ഇത്‌ ബൈബാക്കിന്റെ ഉറപ്പുകൂടിയാണ്‌. പ്ലാറ്റിനത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ www.preciousplatinum.in 


പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...