കൊച്ചി: ഫിന്‍ ടെക്, ഇന്‍ഷുര്‍ ടെക് എന്നീ മേഖലയില്‍
മൊബൈല്‍ ആപ് വികസിപ്പിക്കുന്നതിനുള്ള `` ഐസിഐസിഐ ആപ്പത്തോണ്‍'' രണ്ടാം സീസണ്‍
മത്സരം ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ചു.
മൊബൈല്‍, വെബ് എന്നിവയില്‍ അടുത്ത
തലമുറ ബാങ്കിംഗ് മൊബൈല്‍ ആപ്‌ളിക്കേഷന്‍ സൃഷ്‌ടിക്കുന്നതിനാണ് രണ്ടാം പതിപ്പ്
മത്സരം. മൊബൈല്‍ ആപ് വികസിപ്പിക്കുന്നതിനായി ഫിന്‍ ടെക്, ഇന്‍ഷുര്‍ ടെക്
മേഖലയില്‍നിന്നുള്ള ഇരുനൂറ്റമ്പതിലധികം ആപ്‌ളിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫേസ്
(എപിഐ) ലഭ്യമാക്കിയിട്ടുണ്ട്.
മൊബൈല്‍ ആപ് ഡെവലപ്പേഴ്‌സ്, ടെക് കമ്പനീസ്,
സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍, ടെക്‌നോപ്രണേര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി
ലോകത്തിന്റെ ഏതു കോണില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ഈ മാസം 20 വരെ പേരു രജിസ്റ്റര്‍
ചെയ്യാം.
മത്സരവിജയികളായ മൂന്നു പേര്‍ക്ക് 20 ലക്ഷം രൂപയ്‌ക്കു മുകളില്‍
സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു ബാങ്ക് മുന്‍കൈയെടുത്തു നടത്തുന്ന
രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ ആപ് വികസന മത്സരമാണിത്. കഴിഞ്ഞവര്‍ഷം നടത്തിയ
ആദ്യപതിപ്പില്‍ രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്തിരുന്നു. ഇതില്‍ നല്ലൊരു പങ്കും
രാജ്യാന്തര ഡെവലപ്പര്‍മാരും സ്റ്റാര്‍ട്ടപ്പുകളുമായിരുന്നു.
ഐസിഐസിഐ ആപ്പത്തോണ്‍
പൂര്‍ത്തിയാക്കി 100 ദിവസത്തിനുള്ളില്‍ മത്സരത്തില്‍ വിജയിച്ച മൊബൈല്‍ ഇന്നോവേഷന്‍
ടെക്‌നോളജി ബാങ്ക് സ്വീകരിച്ചു നടപ്പാക്കിയിരുന്നു. ഡിജിറ്റല്‍ കീബോര്‍ഡ്
ഉപയോഗിച്ച് പേമെന്റ് നടത്തുന്നതിനുള്ള ആപ്ലിക്കേഷനാണ് ആദ്യ ആപ്പത്തോണില്‍ ഒന്നാം
സ്ഥാനത്ത് എത്തിയിരുന്നത്. അത് `ഐ മൊബൈല്‍ സ്‌മാര്‍ട്ട്‌കീസ്' എന്ന പേരില്‍
ബാങ്ക് നടപ്പാക്കി. സ്‌മാര്‍ട്ട്‌ഫോണ്‍ കീബോര്‍ഡില്‍നിന്നു ബാങ്കിംഗും പേമെന്റും
നടത്താവുന്ന ഏഷ്യയിലെ ആദ്യത്തെ പേമെന്റ് സര്‍വീസ് ആണിത്.
`` ഐസിഐസിഐ
ബാങ്കിന്റെ കാതല്‍ തന്ത്രമെന്നത് ടെക്‌നോളജിയാണ്. ഇതിന്റെ ചുവടുപിടിച്ചാണ്
ആദ്യമായി കഴിഞ്ഞവര്‍ഷം ആഗോള മൊബൈല്‍ ആപ് മത്സരം ആപ്പത്തോണ്‍ സംഘടിപ്പിച്ചത്.
അതില്‍നിന്നു ഉരുത്തിരിഞ്ഞുവന്ന ബാങ്കിംഗ് മൊബൈല്‍ ആപ്ലിക്കേഷന്‍ `ഐ മൊബൈല്‍
സ്‌മാര്‍ട്ട്‌കീസ്' എന്ന പേരില്‍ നടപ്പാക്കുകയും ചെയ്‌തു. ഐസിഐസിഐ ആപ്പത്തോണ്‍
രണ്ടാം സീസണിലും ഇത്തരത്തില്‍ കൂടുതല്‍ ടെക്‌പ്രണര്‍മാരുമായി സഹകരിച്ചു
പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. യുവ ഡെവലപ്പര്‍മാരെ പ്രോത്സാഹിപ്പിക്കുവാനും
ലോകോത്തര ബാങ്കിംഗ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കുവാനുമാണ് ബാങ്കിന്റെ
ലക്ഷ്യം.'' ഐസിഐസി ഐ ബാങ്ക് മാനേജിംഗ് ഡയറക്‌ടറും സിഇഒയുമായ ചന്ദ കൊച്ചാര്‍
പറഞ്ഞു.
ഐബിഎം ബ്ലൂമിക്‌സ് ക്ലൗഡ് പ്ലാറ്റ്‌ഫോമിലാണ് ഇതു ഹോസ്റ്റ്
ചെയ്‌തിട്ടുള്ളത്. ഐസിഐസിഐ ബാങ്ക്, അതിന്റെ ഗ്രൂപ്പ് കമ്പനികളായ ഐസിഐസിഐ
പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഐസിഐസിഐ ലൊംബൈര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ്,
ഐസിഐസിഐ സെക്യൂരിറ്റീസ് തുടങ്ങിയ കമ്പനികളില്‍നിന്നുള്ള 60 എപിഐയും വിസ ഗ്രൂപ്പ്,
എന്‍പിസിഐ എന്നിവയില്‍നിന്നുള്ള 190-ഓളം എപിഐയും ലഭ്യമാക്കിയിട്ടുണ്ട്.
ഈ
സംരഭത്തില്‍ വിസ ഗ്രൂപ്പ്, ഐബിഎം ഇന്ത്യ, ഗൂഗിള്‍, എന്‍പിസിഐ, ഇന്‍ഫോസിസ്
ഫിനാക്കിള്‍, ടിസിഎസ്, 91 സ്‌പ്രിംഗ് ബോര്‍ഡ് എന്നിവര്‍ പങ്കാളികളാണ്.
ലഭ്യമാക്കിയിരിക്കുന്ന എപിഐ ഉപയോഗിച്ചു ഉപഭോക്താക്കള്‍ക്കു മികച്ച അനുഭവം
പ്രധാനം ചെയ്യുന്ന മത്സരാര്‍ത്ഥികള്‍ക്കു നവീനമായ മൊബൈല്‍ ആപ്ലിക്കേഷന്റെ
പ്രോട്ടോടൈപ് സൃഷ്‌ടിക്കാം.
രജിസ്‌ട്രേഷന്‍
പങ്കെടുക്കാന്‍
ആഗ്രഹിക്കുന്നവര്‍ക്കു ഈ മാസം 20 വരെ പേരു രജിസ്റ്റര്‍ ചെയ്യാം.
തെരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക ഈ മാസം 27-ന് പ്രസിദ്ധീകരിക്കും. അവര്‍ക്ക് 28
മുതല്‍ എപിഐ ഹോസ്‌റ്റ് ചെയ്‌തിട്ടുള്ള ഐബിഎം ബ്ലൂമിക്‌സ് പ്ലാറ്റ്‌ഫോം
ലഭ്യമാക്കും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഏപ്രില്‍ 18-ന് മുമ്പ് കുറഞ്ഞത് ഒരു
ഇന്നോവേറ്റീവ് വര്‍ക്കിംഗ് പ്രോട്ടോടൈപ് സൃഷ്‌ടിക്കണം. ഇതില്‍നിന്നു ഫൈനലില്‍
എത്തിയവരുടെ പട്ടിക ഏപ്രില്‍ 25-ന് പ്രഖ്യാപിക്കും. ഫൈനലിലേക്കു
തെരഞ്ഞെടുക്കപ്പെട്ടവരെ മുംബൈയില്‍ മേയ് മധ്യത്തില്‍ നടക്കുന്ന `ഗ്രാന്‍ഡ്
ഫിനാലെ'യില്‍ ഇത് അവതരിപ്പിക്കുവാന്‍ ക്ഷണിക്കും. ഇവരില്‍നിന്നു മൂന്നു പേരെ
ജൂറികള്‍ തെരഞ്ഞെടുക്കും.
ഫൈനലില്‍ മുന്നിലെത്തുന്ന മൂന്നു പേര്‍ക്കു 20 ലക്ഷം
രൂപയുടെ സമ്മാനം ലഭിക്കും. മാത്രവുമല്ല, ഐസിഐസിഐയുമായി ഭാവിയില്‍ ഒരുമിച്ചു
പ്രവര്‍ത്തിക്കാന്‍ അവസരവും ലഭിക്കും. അവരുടെ ഉത്‌പന്നം കൂടുതല്‍
വികസിപ്പിക്കുന്നതിനായി 20000 ഡോളര്‍ മൂല്യമുള്ള `ഗൂഗില്‍ ക്ലൗഡ് ക്രെഡിറ്റ്‌സും'
ലഭിക്കും. ഒരു വിജയിക്ക് ഇന്‍ഫോസിസ് ഫിനാക്കളുമായി ചേര്‍ന്ന് കണ്‍സെപ്‌റ്റ്
വികസിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കും. കൂടാതെ സാന്‍ഫ്രാന്‍സിസ്‌കോയില്‍
നടക്കുന്ന ഇന്‍ഫോസിസ് കോണ്‍ഫ്‌ളുവന്‍സില്‍ തങ്ങളുടെ ഉത്‌പന്നങ്ങള്‍
അവതരിപ്പിക്കുവാനുള്ള അവസരവും ലഭിക്കും.
നാസ്‌കോമിന്റെ `പതിനായിരം
സ്റ്റാര്‍ട്ടപ്പ്' പദ്ധതിയില്‍ ഐസിഐസിഐ ആപ്പത്തോണ്‍ വിജയികള്‍ക്കും എളുപ്പത്തില്‍
പ്രവേശനം ലഭിക്കുകയും ചെയ്യും. വിജയടീമിലെ രണ്ടുപേര്‍ക്ക് 91 സ്‌പ്രിംഗ്
ബോര്‍ഡിന്റെ നെറ്റ് വര്‍ക്കിംഗ് ആന്‍ഡ് കോവര്‍ക്കിംഗ് കമ്യൂണിറ്റിയില്‍
പ്രവേശനവും ലഭിക്കും.
മൂന്നു വിജയികള്‍ക്ക് ക്ലൗഡ് ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍
പ്ലാറ്റ്‌ഫോമായ എന്‍വെസ്റ്റ്‌നെറ്റ് യോഡ്‌ലീയില്‍നിന്നും 25,000 രൂപയ്‌ക്കു
തുല്യമായ സമ്മാനക്കൂപ്പണും ലഭിക്കും. എന്‍വെസ്റ്റ്‌നെറ്റ് യോഡ്‌ലീ നടത്തുന്ന
ഗാരേജ് ഫെസ്റ്റ് 2017-ല്‍ വിജയികള്‍ക്ക് അവരുടെ പദ്ധതികള്‍ അവതരിപ്പിക്കാന്‍
അവസരവും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ www.iciciappathon.com -ല്‍നിന്നു
ലഭിക്കും.