Tuesday, April 18, 2017

ടാറ്റാ മോട്ടോഴ്‌സ്‌ മെഡിക്കല്‍ സൊസൈറ്റി 43-ാമത്‌ വാര്‍ഷിക കോണ്‍ഫറന്‍സ്‌


ഇന്ത്യന്‍ ആരോഗ്യ മേഖലയുടെ ഭാവി ചെറുകിട നഗരങ്ങളില്‍-
ഡോ. പ്രതാപ്‌ കുമാര്‍
കൊച്ചി: നഗര കേന്ദ്രീകൃത ആശുപത്രി സമുച്ചയങ്ങള്‍ക്കും, മെഡിക്കല്‍ ടൂറിസം ലക്ഷ്യമാക്കിയുള്ള ആധുനിക സംരംഭങ്ങള്‍ക്കുമപ്പുറം, ഇന്ത്യയുടെ ആരോഗ്യ സേവനമേഖല ഇടത്തരം, ചെറുകിട നഗരങ്ങളില്‍ ശ്രദ്ധയൂന്നണമെന്ന്‌ മെഡിട്രീന ഹോസ്‌പിറ്റല്‍സ്‌ സാരഥിയും പ്രമുഖ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്‌റ്റുമായ ഡോ. പ്രതാപ്‌ കുമാര്‍ എന്‍. �നമ്മുടെ രാജ്യത്ത്‌ ആരോഗ്യ മേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ ഏറെയും സംഭവിക്കുന്നത്‌ വന്‍കിട നഗരങ്ങളിലാണ്‌. ടയര്‍-2, ടയര്‍-3 നഗരങ്ങളിലാവട്ടെ ആ രോഗ്യ പരിചരണ കേന്ദ്രങ്ങലുടെയും മികച്ച ഡോക്ടര്‍മാരുടെയും സ്‌പെഷലിസ്റ്റുകളുടെയും അഭാവം ഒരു വെല്ലുവിളിയായിത്തന്നെ തുടരുകയും ചെയ്യുന്നു. കെരിഎംജി നടത്തിയ സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌ ഇടത്തരം, ചെറുകിട നഗരങ്ങളില്‍ 7,000 ആശുപത്രികള്‍ കൂടി ആവശ്യമുണ്ടെന്നാണ്‌. ഇന്ത്യന്‍ ആരോഗ്യ മേഖലയുടെ ഭാവി തന്നെ ഈ മേഖലകളിലാണെന്ന്‌ പറയാം. ടാറ്റാ മോട്ടോഴ്‌സ്‌ മെഡിക്കല്‍ സൊസൈറ്റി 43-ാമത്‌ വാര്‍ഷിക കോണ്‍ഫറന്‍സ്‌ �ഇന്ത്യന്‍ ആരോഗ്യ മേഖലയിലെ വെല്ലുവിളികളും സാധ്യതകളും� എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. പ്രതാപ്‌ കുമാര്‍.
�ആരോഗ്യരംഗത്ത്‌ ഭാരതം ഒരു വര്‍ഷം ചെലവഴിക്കുന്ന 33 ബില്ല്യണ്‍ ഡോളറില്‍ കേവലം 20 ശതമാനം മാത്രമാണ്‌ ചെറുകിട നഗരങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്‌. നമ്മുടെ ഗ്രാമീണ മേഖലയിലെ ഡോക്ടര്‍ -രോഗി അനുപാതം 1:30,000 ആണ്‌, ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്ന 1:1000 എന്ന നിലവാരത്തിലേക്കെത്താന്‍ നാം ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു�. അദ്ദേഹം പറഞ്ഞു.
ഏറ്റവും മികച്ച ആരോഗ്യസേവനങ്ങള്‍ രാജ്യത്തിന്റെ നഗരങ്ങള്‍ക്ക്‌ പുറത്തേയ്‌ക്ക്‌ എത്തിക്കാന്‍ സര്‍ക്കാരും സ്വകാര്യമേഖലയും ഒന്നിച്ചണിചേര്‍ന്നുള്ള പബ്ലിക്‌ പ്രൈവറ്റ്‌ പാര്‍ട്ടണര്‍ഷിപ്പ്‌ സംരംഭങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണമെന്ന്‌ ഡോ. പ്രതാപ്‌ കുമാര്‍ നിര്‍ദേശിച്ചു. സ്വകാര്യ ആശുപത്രികള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുമ്പോള്‍ തന്നെ ഓരോ ആശുപത്രിയും റൂറല്‍ ക്ലിനിക്കുകള്‍ കൂടി നടത്തുന്നത്‌ നിര്‍ബന്ധമാക്കുന്നത്‌ പോലുള്ള നടപടികള്‍ വഴി അടിസ്ഥാന ആരോഗ്യ സേവന സംവിധാനങ്ങളുടെ ലഭ്യത പെട്ടെന്നുതന്നെ വര്‍ധിപ്പിക്കുകയുമാവാം.
പ്രശസ്‌ത ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്‌റ്റുമായ ഡോ. പ്രതാപ്‌ കുമാര്‍ എന്‍. ഇന്ത്യയിലും മാലിദ്വീപിലും സാന്നിധ്യമുള്ള മെഡിട്രീന ഹോസ്‌പിറ്റല്‍സിന്റെ സ്ഥാപകനാണ്‌. കൊല്ലം ആസ്ഥാനമായ ഗ്രൂപ്പിന്‌ തിരുവനന്തപുരം, ജംഷെഡ്‌പൂര്‍, ഹൈദരാബാദ്‌, കൊട്ടാരക്കര, പാലക്കാട്‌, മാലിദ്വീപ്‌ എന്നിവിടങ്ങളില്‍ സാന്നിധ്യമുണ്ട്‌. ഹരിയാന സര്‍ക്കാരുമായി സഹകരിച്ച്‌ പാഞ്ച്‌കുല, അംബാല, കന്റോണ്‍മെന്റ്‌, ഹരിദാബാദ്‌, ഗുഡ്‌ഗാവ്‌ എന്നിവിടങ്ങളില്‍ ഹൃദയ ചികിത്സാ സൗകര്യങ്ങള്‍ തുറക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്‌. നേപ്പാള്‍, ഒമാന്‍, സിഐഎസ്‌ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും സാന്നിധ്യം വിപുലപ്പെടുത്താനുള്ള നടപടികളിലാണ്‌ മെഡിട്രീന ഹോസ്‌പിറ്റല്‍സും ഡോ. പ്രതാപ്‌ കുമാറും.

എക്‌സ്‌ട്രാബാസ്‌ ഹെഡ്‌ഫോണുകളും വയര്‍ലസ്‌ സ്‌പീക്കറുകളുമായി സോണി




കൊച്ചി: മികച്ച ഓഡിയോ ടെക്‌നോളജിയോടും കേള്‍വി അനുഭവത്തോടുമുള്ള പ്രതിബദ്ധത വ്യക്തമാക്കി എക്‌സ്‌ട്രാബാസ്‌ ഹെഡ്‌ഫോണുകളുടെ ശ്രേണി സോണി ഇന്ത്യ വിപുലപ്പെടുത്തി. ഇന്നത്തെ ജനപ്രിയ സംഗീത വിഭാഗങ്ങള്‍ക്ക്‌ തികച്ചും യോജിച്ചതാണിവ. ഉയര്‍ന്ന ബാസുള്ള സംഗീതത്തോടുള്ള താല്‍പ്പര്യം അടുത്തിടെ വര്‍ദ്ധിച്ചിട്ടുണ്ട്‌. ആഴത്തിലുള്ള ബാസില്‍ താല്‍പ്പര്യമുള്ള സംഗീത പ്രേമികളുടെ വിഭാഗത്തെ തൃപ്‌തിപ്പെടുത്തുന്ന കൂടുതല്‍ യോജിച്ച വിലയുള്ള ശ്രേണിയാണ്‌ പുതിയ കൂട്ടിച്ചേര്‍ക്കലുകളിലൂടെ സോണി ലക്ഷ്യമിടുന്നത്‌. ഇഡിഎമ്മിനും ഹിപ്‌-ഹോപ്പിനും ഏത്‌ പ്രിയപ്പെട്ട സംഗീത വിഭാഗത്തിനും യോജിച്ച പൂര്‍ണ്ണവും ആഴത്തിലുള്ളതും മുഴക്കമുള്ളതുമായ ശബ്ദം ഇത്‌ നല്‍കും.
ബില്‍റ്റ്‌-ഇന്‍ റീചാര്‍ജബിള്‍ ബാറ്ററി 18 മണിക്കൂറത്തെ തുടര്‍ച്ചയായ വയര്‍ലസ്‌ മ്യൂസിക്ക്‌ പ്ലേബാക്ക്‌ നല്‍കുന്നു. ബാറ്ററി ചാര്‍ജ്ജ്‌ കുറയുമ്പോള്‍, സപ്ലൈഡ്‌ കേബിള്‍ ഉപയോഗിച്ച്‌ തുടര്‍ച്ചയായ കേള്‍വിക്ക്‌ പാസീവ്‌ മോഡ്‌ സഹായിക്കുന്നു. സുഖകരമായ ധരിക്കലിന്‌ മൃദുവായ കുഷ്യനുകളുള്ള മെറ്റാലിക്ക്‌ ഹെഡ്‌ബാന്‍ഡാണ്‌ ഹെഡ്‌ഫോണുകള്‍ക്കുള്ളത്‌. നീണ്ട മണിക്കൂര്‍ കേള്‍ക്കുന്നതിനായി മൃദുവായ പ്രീമിയം ക്വാളിറ്റി പ്രെഷര്‍ റിലീവിംഗ്‌ കുഷ്യനുകള്‍ ഉപയോഗിച്ച്‌ ഇയര്‍-കപ്പുകള്‍ അനുയോജ്യമായ വിധത്തില്‍ ഡിസൈന്‍ ചെയ്‌തിരിക്കുന്നു. ഹെഡ്‌ഫോണുകള്‍ ഇന്ത്യയിലെ എല്ലാ സോണി സെന്ററിലും പ്രധാന ഇലക്ട്രോണിക്ക്‌ സ്റ്റോറുകളിലും ലഭ്യമാണ്‌
വയര്‍ലെസ്‌ ഉപയോഗിച്ച്‌, സംയോജിതമായ പ്രകാശങ്ങളും മികച്ച ശബ്ദവും അവതരിപ്പിക്കുന്ന ബ്ലൂടൂത്ത്‌ വഴി 10 യൂണിറ്റുകള്‍ വരെ പരസ്‌പരം ബന്ധിപ്പിക്കുകയും ഇന്ററാക്‌റ്റീവായി ഉപയോഗിക്കുകയും ചെയ്യാവുന്നസ്‌പീക്കറും സോണി പുറത്തിറക്കി. സ്റ്റീരിയോ ശബ്ദം ആസ്വദിക്കുന്നതിന്‌ സമാന മോഡലിലുള്ള രണ്ട്‌ സ്‌പീക്കറുകള്‍ ഒന്നിച്ച്‌ ജോഡിയാക്കാനും സാധിക്കുംവിധമാണിത്‌. 
ഉപകരണത്തിന്റെ ബാറ്ററി ലൈഫ്‌ ലെവല്‍ പോലുള്ള സുപ്രധാന വിവരങ്ങള്‍ അറിയിക്കുന്ന വോയ്‌സ്‌ ഗൈഡന്‍സ്‌ ഇതിന്റെ സവിശേഷതയാണ്‌. ഈ മോഡലുകള്‍ മള്‍ട്ടി-ഡിവൈസ്‌ കണക്ടിവിറ്റി അനുവദിക്കും. ഒരേസമയം ഒന്നിലേറെ സ്‌മാര്‍ട്ട്‌ഫോണുകള്‍ ബന്ധിപ്പിക്കാനാകുമെന്നാണ്‌ ഇതിനര്‍ത്ഥം. സംഗീത ഉറവിടങ്ങള്‍ക്കിടയില്‍ ദ്രുതമായി മാറാന്‍ ഇത്‌ ഉപയോക്താക്കളെ അനുവദിക്കും.
8800 _AZ ഉള്ള പവര്‍ ബാങ്കായും ഉപയോഗിക്കാനാകും.

ടാലിയുടെ ജിഎസ്‌ടി എസ്‌എംഇ ഫ്യൂച്ചേഴ്‌സ്‌ പ്രോഗ്രാം സമാപിച്ചു



കൊച്ചി : ലോക്‌സഭ പാസാക്കിയ ചരക്കു സേവന നികുതി (ജിഎസ്‌ടി)യുടെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാര്‍ സമാപിച്ചു. ഇന്ത്യയിലെ മുന്‍നിര സോഫ്‌റ്റ്‌വെയര്‍ സ്ഥാപനമായ ടാലി സൊലൂഷന്‍സ്‌, ധനകാര്യ വാര്‍ത്താ ചാനലായ സിഎന്‍ബിസി ആവാസ്‌, ബിസിനസ്‌ മാധ്യമ സ്ഥാപനമായ ദ ഗില്‍ഡ്‌ എന്നിവയുമായി സഹകരിച്ചാണ്‌ എസ്‌എംഇ ഫ്യൂച്ചേഴ്‌സ്‌ പ്രോഗ്രാം സംഘടിപ്പിച്ചത്‌.
പ്രോഗ്രാമിന്റെ 10-ാം പതിപ്പാണ്‌ കൊച്ചിയില്‍ അരങ്ങേറിയത്‌. ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക്‌ ചരക്ക്‌, സേവന നികുതിയെപ്പറ്റിയുള്ള സംശയങ്ങള്‍ ദൂരികരിക്കുന്നതിനും അതുപയോഗിച്ച്‌ ഇടപാടുകള്‍ നടത്തുന്നതെങ്ങനെയെന്നും വിശദീകരിക്കുന്നതായിരുന്നു എസ്‌എംഇ ഫ്യൂച്ചേഴ്‌സ്‌ പ്രോഗ്രാം.
മുന്‍നിര വ്യാപാര സ്ഥാപനങ്ങളിലെയും ചെറുകിട ഇടത്തരം സംരംഭങ്ങളിലെയും പ്രതിനിധികളും ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്റുമാരും അടക്കം 200- ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
ജിഎസ്‌ടി നടപ്പിലാക്കുമ്പോഴുള്ള അനന്തര ഫലങ്ങള്‍, ജിഎസ്‌ടി അടിസ്ഥാനമാക്കി കണക്കുകള്‍ തയ്യാറേക്കേണ്ട വിധം തുടങ്ങിയവയെപ്പറ്റിയെല്ലാം പ്രോഗ്രാമില്‍ വിശദീകരിച്ചു. 
ജിഎസ്‌ടി സംബന്ധിച്ച്‌ വ്യാപാരികള്‍ക്കുള്ള ആശങ്കകള്‍ ധൂരീകരിക്കുന്നതിനും ജിഎസ്‌ടി ഉപയോഗിച്ച്‌ ഇടപാടുകള്‍ എങ്ങനെ ലാഭകരമായി നടത്താമെന്നും വിശദമാക്കുന്നതിനുമാണ്‌ എസ്‌എംഇ ഫ്യൂച്ചേഴ്‌സ്‌ പ്രോഗ്രാം സംഘടിപ്പിച്ചതെന്ന്‌ ടാലി സൊലൂഷന്‍സ്‌ മാനേജിങ്‌ ഡയറക്ടര്‍ ഭരത്‌ ഗോയങ്ക പറഞ്ഞു. 
ദ ഗില്‍ഡ്‌, സിഎന്‍ബിസി ആവാസ്‌ എന്നിവയുമായി ചേര്‍ന്ന്‌ രാജ്യത്തെ 12 പ്രധാന നഗരങ്ങളില്‍ എസ്‌എംഇ ഫ്യൂച്ചേഴ്‌സ്‌ പ്രോഗ്രാം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www. tallysolutions.com

ഗോ ഡിജിറ്റലുമായി കോട്ടക്‌ മ്യൂച്ചല്‍ ഫണ്ട്‌




കൊച്ചി : കോട്ടക്‌ മഹീന്ദ്ര അസറ്റ്‌ മാനേജ്‌മെന്റ്‌ കമ്പനി (കെഎംഎഎംസി), ഓപ്‌റ്റിമം ഫിന്‍ ടെക്കിന്റെ പങ്കാളിത്തത്തോെട, ഗോ ഡിജിറ്റല്‍ അവതരിപ്പിച്ചു. വെബ്‌സൈറ്റുകളും മൊബൈല്‍ ആപ്പുകളും സ്വന്തമായി സൃഷ്‌ടിക്കാന്‍ വിതരണക്കാരെ ശാക്തീകരിക്കുകയാണ്‌ ഗോ ഡിജിറ്റല്‍.
ഗോ ഡിജിറ്റല്‍ ഒരു തുറന്ന ആര്‍ക്കിടെക്‌ചര്‍ പ്ലാറ്റ്‌ഫോമാണ്‌. ഡിസ്‌ട്രിബ്യൂട്ടര്‍ വെബ്‌സൈറ്റില്‍, ബാക്‌ ഓഫീസ്‌ സോഫ്‌റ്റ്‌വെയര്‍, സ്‌കീം ഫാക്‌ട്‌ ഷീറ്റ്‌, എല്ലാ എഎംസികള്‍ക്കും ട്രാന്‍സാക്ഷന്‍ സൗകര്യങ്ങള്‍, ഫണ്ട്‌ റെക്കമന്റേഷന്‍ ഡോക്യുമെന്റ്‌ മാനേജ്‌മെന്റിനുള്ള ഇ-ലോക്കര്‍ സൗകര്യം എന്നീ സാധ്യതകളെല്ലാം ഉണ്ട്‌.
വിതരണക്കാരുടെ നിക്ഷേപകര്‍ക്ക്‌, വിതരണക്കാരുടെ വെബ്‌സൈറ്റ്‌ ലോഗിന്‍ ചെയ്‌ത്‌ പോര്‍ട്ട്‌ഫോളിയോ കാണാനും, സ്‌കീമുകളുടെ വിവരങ്ങള്‍ അറിയാനും ഐഎഫ്‌എ ശുപാര്‍ശകള്‍ മനസിലാക്കാനും ഇ-ലോക്കറില്‍ പ്രവേശിക്കാനും വിനിമയം നടത്താനും കഴിയും.
വിതരണക്കാരെ ഡിജിറ്റല്‍ ബിസിനസ്‌ സുസജ്ജരാക്കുകയാണ്‌ ഗോഡിജിറ്റല്‍ കൊണ്ട്‌ ലക്ഷ്യമിടുന്നതെന്ന്‌ കോട്ടക്‌ മഹീന്ദ്ര അസറ്റ്‌ മാനേജ്‌മെന്റ്‌ കമ്പനി ലിമിറ്റഡ്‌ വിപണന ദേശീയ തലവന്‍ മനീഷ്‌മേത്ത പറഞ്ഞു. വിതരണക്കാരുടെ ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കാന്‍ ഇത്‌ സഹായമാകും. കൂടുതല്‍ ഇടപാടുകാരിലേക്ക്‌ എത്താനും ചെലവു കുറയ്‌ക്കാനും ഗോഡിജിറ്റല്‍ സഹായിക്കുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിതരണക്കാരെ ഡിജിറ്റല്‍ ആക്കുന്നതിന്റെ വിവര പങ്കാളി കോട്ടക്‌ മ്യൂച്ചല്‍ ഫണ്ട്‌ (കെഎംഎഫ്‌) ആണ്‌. എന്നാല്‍ കെഎംഎഫിന്‌ ഡിസ്‌ട്രിബ്യൂട്ടര്‍ ഡാറ്റായിലേയ്‌ക്കോ സെര്‍വറുകളിലേയ്‌ക്കോ പ്രവേശിക്കാന്‍ കഴിയില്ല. സാങ്കേതികവിദ്യ ലഭ്യമാക്കുന്നത്‌ ഓപ്‌റ്റിമം ഫിന്‍ടെക്‌ ആണ്‌. വിതരണക്കാരന്‌ വെബ്‌സൈറ്റും മൊബൈല്‍ ആപും സൃഷ്‌ടിക്കാന്‍ ഇവരാണ്‌ സഹായിക്കുക. 
ഓരോ വിതരണക്കാരനും ഓപ്‌റ്റിമം ഫിന്‍ടെക്‌ ലഭ്യമാക്കുന്ന സെര്‍വര്‍ സ്‌പേയ്‌സ്‌, ആ വിതരണക്കാരനു മാത്രമാണ്‌ ലഭ്യമാക്കുക. ഐഎഫ്‌എ മാര്‍ക്ക്‌ ഓപ്‌റ്റിമം ഫിന്‍ടെക്കിന്റെ വെബ്‌സൈറ്റില്‍ ഗോഡിജിറ്റല്‍ സന്ദര്‍ശിക്കാം. ഉല്‍പന്നം വാങ്ങാനോ ഡെമോ കാണാനോ സൈറ്റില്‍ വിവരങ്ങള്‍ പൂരിപ്പിച്ചു നല്‍കിയാല്‍ മതി. കോട്ടക്‌ മ്യൂച്ചല്‍ ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള ഐഎഫ്‌എ മാര്‍ക്ക്‌ പ്രസ്‌തുത സൗകര്യം സബ്‌സിഡി നിരക്കില്‍ ലഭ്യമാണ്‌.

മണപ്പുറം-യെസ്‌ബാങ്ക്‌ പ്രീപെയ്‌ഡ്‌ മണി കാര്‍ഡും `മാകാഷ്‌' ഇ വാലറ്റും അവതരിപ്പിച്ചു




തൃശൂര്‍: മണപ്പുറം ഫൈനാന്‍സ്‌ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ്‌ ബാങ്കുമായി ചേര്‍ന്ന്‌ പ്രീപെയ്‌ഡ്‌ മണി കാര്‍ഡ്‌ അവതരിപ്പിച്ചു. മണപ്പുറം-യെസ്‌ബാങ്ക്‌ പ്രീപെയ്‌ഡ്‌ മണിക്കാര്‍ഡില്‍ പരമാവധി 50,000 രൂപവരെ മുന്‍കൂറായി അടച്ച്‌ ഉപയോഗിക്കാം. ഏത്‌ എടിഎമ്മില്‍ നിന്നും കാര്‍ഡ്‌ ഉപയോഗിച്ച്‌ പണം പിന്‍വലിക്കാം. മാസ്റ്റര്‍ കാര്‍ഡ്‌, റൂപെ നെറ്റ്‌വര്‍ക്കുകളിലാണ്‌ കാര്‍ഡ്‌ പ്രവര്‍ത്തിക്കുന്നതെങ്കിലും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും വ്യാപാര കേന്ദ്രങ്ങളിലെ പിഒഎസ്‌ ടെര്‍മിനലുകളിലും ഉപയോഗിക്കാം. 
യെസ്‌ബാങ്കിന്റെ നൂതന ഡിജിറ്റല്‍ ബാങ്കിങ്‌ സാങ്കേതിക വിദ്യയുടെ പൂര്‍ണ പിന്തുണ മണപ്പുറം-യെസ്‌ബാങ്ക്‌ മണികാര്‍ഡിനുണ്ടാകും. തടസമില്ലാത്ത ഇടപാടുകള്‍ ഉറപ്പുവരുത്തുന്നതിന്‌ എപിഐ ബാങ്കിങ്‌ സിസ്റ്റവുമായിസംയോജിപ്പിക്കുന്നു. 
കറണ്‍സി രഹിത ഇടപാടുകളുടേതാണ്‌ ഭാവിയെന്ന തിരിച്ചറിവില്‍ ഉപഭോക്താക്കള്‍ക്ക്‌ ഇടപാടുകള്‍ അനായാസം നടത്താനുള്ള പകരം സൗകര്യമൊരുക്കുകയാണെന്നും യെസ്‌ ബാങ്കുമായി ചേര്‍ന്ന്‌ പ്രീപെയ്‌ഡ്‌ മണികാര്‍ഡ്‌ ഇറക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മണപ്പുറം എംഡിയും സിഇഒയുമായ വി.പി. നന്ദകുമാര്‍ വലപ്പാട്‌ നടന്ന അവതരണ ചടങ്ങില്‍ പറഞ്ഞു.
ഇന്ത്യയിലെ ഡിജിറ്റല്‍ വിപ്ലവത്തില്‍ ബാങ്കിങ്‌ ശക്തി ഒരു സേവനമാണെന്ന്‌ വിശ്വസിക്കുന്നതായും ഇതിന്റെ ഭാഗമായി മണപ്പുറം ഫൈനാന്‍സുമായി സഹകരിച്ച്‌ കറണ്‍സി രഹിത ഇടപാടുകള്‍ക്ക്‌ പിന്തുണ നല്‍കാനായതില്‍ സന്തോഷമുണ്ടെന്നും യെസ്‌ ബാങ്ക്‌ ഡിജിറ്റല്‍ ബാങ്കിങ്‌ മേധാവിയും സീനിയര്‍ പ്രസിഡന്റുമായ റിതേഷ്‌ പൈ പറഞ്ഞു.
മണപ്പുറം ഫൈനാന്‍സിന്റെ 20 ലക്ഷത്തോളം വരുന്ന ഉപഭോക്താക്കള്‍ക്ക്‌ പ്രീപെയ്‌ഡ്‌ കാര്‍ഡ്‌ ലഭ്യമാക്കി അവരുടെ നിലവിലെ സ്വര്‍ണ വായ്‌പകള്‍ ഈ കാര്‍ഡുമായി ലിങ്ക്‌ ചെയ്യും. ഉപഭോക്താക്കള്‍ക്ക്‌ ഇന്ത്യയിലുടനീളമുള്ള ഏത്‌ എടിഎമ്മില്‍ നിന്നും മണപ്പുറത്തിന്റെ 3300 ശാഖകളില്‍ എവിടെ നിന്നും പണം പിന്‍വലിക്കാം. മണപ്പുറത്തിന്റെ എല്ലാ ബ്രാഞ്ചിലും കാര്‍ഡ്‌ നേരിട്ട്‌ റീലോഡ്‌ ചെയ്യാം. മണപ്പുറം ഉപഭോക്താക്കളല്ലാത്തവര്‍ക്കും മൊബൈല്‍ നമ്പറും റിസര്‍വ്‌ ബാങ്ക്‌ നിഷ്‌ക്കര്‍ഷിക്കുന്ന ഏതെങ്കിലുമൊരു കെവൈസി രേഖയും നല്‍കിയാല്‍ കാര്‍ഡ്‌ ലഭിക്കും. 
ചടങ്ങില്‍ മണപ്പുറത്തിന്റെ ഇ വാലറ്റായ `മാകാഷ്‌' അവതരിപ്പിച്ചു. ആര്‍ബിഐയില്‍ നിന്നും ഈയിടെ കമ്പനിക്ക്‌ പ്രീപെയ്‌ഡ്‌ പേയ്‌മെന്റ്‌ സംവിധാനത്തിനുള്ള ലൈസന്‍സ്‌ ലഭിച്ചിരുന്നു. ഇ വാലറ്റ്‌ ഉപയോഗിക്കാനുള്ള സൗകര്യമാണ്‌ ഇതുവഴി സാധിച്ചത്‌. ബംഗളൂരു കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സോഫ്‌റ്റ്‌വെയര്‍ കമ്പനിയായ ടെക്‌നോസ്‌പൈറാണ്‌ മാകാഷിന്റെ സാങ്കേതിക സഹകാരി. 
കഴിഞ്ഞ ഏതാനും നാളുകളായി ഉപഭോക്താക്കള്‍ക്ക്‌ അനായാസ ഇടപാടുകള്‍ നടത്താന്‍ ഉപകരിക്കുന്ന വിവിധ സാങ്കേതിക വിദ്യകള്‍ അവതരിപ്പിച്ചുവരുന്നു മണപ്പുറം ഫൈനാന്‍സ്‌. 2015ല്‍ ആദ്യമായി ഓണ്‍ലൈന്‍ സ്വര്‍ണ വായ്‌പ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക്‌ ഏതുസമയത്തും എവിടെ നിന്നും വെബ്‌ വഴി വായ്‌പ ലഭിക്കുന്ന സൗകര്യമാണിത്‌. കൂടാതെ വായ്‌പ തിരിച്ചടവിനായി ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌, ഡെബിറ്റ്‌ കാര്‍ഡ്‌, ഇ വാലറ്റുകള്‍ തുടങ്ങിയ സേവനങ്ങളും ഏര്‍പ്പെടുത്തി. വലപ്പാടിനെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര പഞ്ചായത്താക്കുന്ന ദൗത്യത്തിന്‌ കഴിഞ്ഞ മാര്‍ച്ചില്‍ നേതൃത്വം നല്‍കിയത്‌ മണപ്പുറമായിരുന്നു. 9000 കുടുംബങ്ങളെ ഡിജിറ്റല്‍ ഇടപാടുകളില്‍ ബോധവല്‍ക്കരിച്ച്‌ സമ്പൂര്‍ണ ഇ-സാക്ഷരത നേടിയ പഞ്ചായത്ത്‌ എന്ന ഖ്യാതി തൃശൂര്‍ ജില്ലയിലെ വലപ്പാടിന്‌ നേടികൊടുത്തു. 

മുത്തൂറ്റ്‌ കാപ്പിറ്റല്‍ സര്‍വീസസ്‌ ലിമിറ്റഡിന്‌ നാലാം ക്വാര്‍ട്ടറില്‍ 11.12 കോടി രൂപ അറ്റാദായം


 

കൊച്ചി: മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പില്‍പ്പെട്ട ബാങ്കേതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ്‌ കാപ്പിറ്റല്‍ സര്‍വീസസ്‌ ലിമിറ്റഡ്‌ മാര്‍ച്ചിലവസാനിച്ച നാലാം ക്വാര്‍ട്ടറില്‍ 11.12 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 6.86 കോടി രൂപയേക്കാള്‍ 62 ശതമാനം വളര്‍ച്ചയാണുണ്ടായിട്ടുള്ളത്‌. ഈ കാലയളവില്‍ വരുമാനം മുന്‍വര്‍ഷത്തെ 63.40 കോടി രൂപയില്‍നിന്ന്‌ 26 ശതമാനം വളര്‍ച്ചയോടെ 79.80 കോടി രൂപയിലെത്തി. കമ്പനി 1:10 അനുപാതത്തില്‍ ബോണസ്‌ ഓഹരിയും പ്രഖ്യാപിച്ചു.
കമ്പനിയുടെ പലിശച്ചെലവ്‌ 22.34 കോടി രൂപയില്‍നുന്നു 15 ശതമാനം വര്‍ധനയോടെ 25.76 കോടി രൂപയിലെത്തി. മൊത്തം ചെലവ്‌ 20 ശതമാനം വര്‍ധനയോടെ 52.45 കോടി രൂപയില്‍നിന്നു 62.89 കോടി രൂപയിലേയ്‌ക്ക്‌ ഉയര്‍ന്നു. നികതിക്കു മുമ്പുള്ള ലാഭം 54 ശതമാനം വര്‍ധിച്ച്‌ 10.95 കോടി രൂപയില്‍നിന്നു 16.91 കോടി രൂപയായി.
ടൂവീലര്‍ വായ്‌പയ്‌ക്കു പുറമേ കോര്‍പറേറ്റ്‌ വായ്‌പയിലേക്ക്‌ കടന്നത്‌ വായ്‌പാ വളര്‍ച്ചയെ ഗണ്യമായി സഹായിച്ചു. നാലാം ക്വാര്‍ട്ടറിലെ വായ്‌പ മുന്‍വര്‍ഷമിതേ ക്വാര്‍ട്ടറിലെ 315 കോടി രൂപയില്‍നിന്നു 423 കോടി രൂപയായി ഉയര്‍ന്നു.
കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തിയുടെ വലുപ്പം 1440 കോടി രൂപയിലേക്ക്‌ ഉയര്‍ന്നു. മുന്‍വര്‍ഷമിതേ കാലയളവിലിത്‌ 1038 കോടി രൂപയായിരുന്നു. വര്‍ധന 38.7 ശതമാനം. കമ്പനി 2016-17-ല്‍ നല്‍കിയ വായ്‌പ 1298 കോടി രൂപയാണ്‌. മുന്‍വര്‍ഷമിത്‌ 928 കോടി രൂപയായിരുന്നു.
വാര്‍ഷിക പ്രവര്‍ത്തനഫലം 
മാര്‍ച്ചിലവസാനിച്ച മുഴുവര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം മുന്‍വര്‍ഷമിതേ കാലയളവിലെ 228.49 കോടി രൂപയില്‍നിന്ന്‌ 24 ശതമാനം വളര്‍ച്ചയോടെ 284.20 കോടി രൂപയിലേക്ക്‌ ഉയര്‍ന്നു. വകയിരുത്തലുകള്‍ക്കുശേഷം 2016-17-ല്‍ കമ്പനിയുടെ അറ്റാദായം 30.09 കോടി രൂപയാണ്‌. ഇത്‌ 2015-16-ലെ 22.85 കോടി രൂപയേക്കാള്‍ 32 ശതമാനം വര്‍ധന കാണിച്ചിട്ടുണ്ട്‌. 
കമ്പനിയുടെ പലിശച്ചെലവ്‌ ഈ കാലയളവില്‍ 19 ശതമാനം വര്‍ധനയോടെ 103.95 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിതേ കാലയളവിലിത്‌ 86.99 കോടി രൂപയായിരുന്നു. 2016-17-ലെ മൊത്തം ചെലവ്‌ മുന്‍വര്‍ഷമിതേ കാലയളവിലെ 193.04 കോടി രൂപയില്‍നിന്ന്‌ 238.01 കോടി രൂപയിലേക്ക്‌ ഉയര്‍ന്നു. വര്‍ധന 23 ശതമാനം.
`` വളരെ പ്രയാസകരമായ വിപണി അന്തരീക്ഷത്തിലൂടെയാണ്‌ കടന്നുപോയതെങ്കിലും കമ്പനിക്കു മികച്ച വളര്‍ച്ച നേടുവാന്‍ സാധിച്ചുവെന്നതാണ്‌ ആവേശകരമായിട്ടുള്ളത്‌. ഇരുചക്രവാഹന വായ്‌പയ്‌ക്കപ്പുറത്തേക്ക്‌ പുതിയ ബിസിനസ്‌ അവസരങ്ങള്‍ കണ്ടെത്തുവാന്‍ കമ്പനിക്ക്‌ ഈ കാലയളവില്‍ സാധിച്ചിരിക്കുകയാണ്‌. പുതിയ പ്രദേശങ്ങളിലേക്കു കടക്കാനും പുതിയ വായ്‌പാ ഉത്‌പന്നങ്ങള്‍ ലഭ്യമാക്കുവാനും കമ്പനിക്കു സാധിച്ചിട്ടുണ്ട്‌.'' പ്രവര്‍ത്തനഫലം പുറത്തുവിട്ടുകൊണ്ട്‌ മുത്തൂറ്റ്‌ കാപ്പിറ്റല്‍ സര്‍വീസസ്‌ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ തോമസ്‌ ജോര്‍ജ്‌ മുത്തൂറ്റ്‌ പറഞ്ഞു.`` നവീന ഉത്‌പന്നങ്ങള്‍ ഇടപാടുകാര്‍ക്കു മുന്നില്‍ എത്തിക്കുന്നതിന്‌ കമ്പനി എപ്പോഴും പ്രതിജ്ഞാബദ്ധമാണ്‌. ഇതാണ്‌ കമ്പനിയെ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മുന്നോട്ടു നയിച്ചത്‌. നോട്ട്‌ പിന്‍വലിച്ചതിനെത്തുടര്‍ന്ന്‌ ഇടപാടുകാര്‍ ബുദ്ധിമുട്ടിയപ്പോള്‍ കമ്പനി ലഭ്യമാക്കിയ ഗോള്‍ഡ്‌-ലിങ്കഡ്‌ സ്‌കീമിനു മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരും മാസങ്ങളില്‍ കുടുതല്‍ വിപണികളില്‍ പ്രവേശിക്കുവാന്‍ കമ്പനി ഉദ്ദേശിക്കുന്നതായി കമ്പനി സിഒഒ മധു അലക്‌സിയോസ്‌ അറിയിച്ചു. എല്ലാ മേഖലകളിലും ഡിജിറ്റൈസേഷന്‍, ഓട്ടോമേഷന്‍ എന്നിവ നടപ്പാക്കാനുദ്ദേശിക്കുന്നതായും അദ്ദേഹം അറിയിച്ചു. ചെലവു കുറച്ച്‌ ഏറ്റവും വേഗം സേവനം ലഭ്യമാക്കുവാന്‍ ഇതുവഴിസാധിക്കും. വരും വര്‍ഷങ്ങളില്‍ ഇതു ബാലന്‍സ്‌ ഷീറ്റില്‍ പോസീറ്റീവ്‌ ഫലമുളവാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രയാസമില്ലാതെയുള്ള ഇ- പേമെന്റ്‌ സംവിധാനവും എന്‍എസിഎച്ചിലേക്കുള്ള( നാഷണല്‍ ഓട്ടോമേറ്റഡ്‌ ക്ലിയറിംഗ്‌ ഹൗസ്‌)മാറ്റവും ഓട്ടോ വായ്‌പ ഇടപാടുകര്‍ സ്വഗതം ചെയ്‌തതായും അദ്ദേഹം പറഞ്ഞു. ഇതുവഴി തവണയില്‍ മുടക്കം വരുത്തുന്നത്‌ ഗണ്യമായി കുറഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.
ദേശീയ തലത്തില്‍ ഇരുചക്രവാഹന വായ്‌പാ മേഖലയിലെ മുന്‍നിര കമ്പനിയായ മുത്തൂറ്റ്‌ കാപ്പിറ്റല്‍ സര്‍വീസസ്‌ ലിമിറ്റഡിന്‌ 15 സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ട്‌. ദക്ഷിണ, പശ്ചിമ ഇന്ത്യയില്‍ മികച്ച സാന്നിധ്യമുള്ള കമ്പനി വടക്ക്‌, കിഴക്കന്‍ ഇന്ത്യയിലേക്ക്‌ പ്രവര്‍ത്തനം വ്യാപിപ്പിച്ചുവരികയാണ്‌. അടുത്ത 12-18 മാസങ്ങളില്‍ പുതിയ നിരവധി ഉത്‌പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുവാനുദ്ദേശിക്കുന്നതായും അലക്‌സിയോസ്‌ അറിയിച്ചു.
കമ്പനി ആദ്യമായി പ്രവര്‍ത്തനം തുടങ്ങിയ കേരളത്തില്‍ നല്‍കിയിട്ടുള്ള മൊത്തം വായ്‌പ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 500 കോടി രൂപയ്‌ക്കു മുകളിലെത്തി. 
കമ്പനി ഇതുവരെ എട്ടു ലക്ഷം ഇരുചക്രവാഹന വായ്‌പ നല്‍കിയിട്ടുണ്ട്‌. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 31-ന്‌ ഏതാണ്ട്‌ 4.20 ലക്ഷം വായ്‌പകള്‍ നിലനില്‍ക്കുന്നുണ്ട്‌. 

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...