Saturday, April 29, 2017

ബിസിനസ്‌ കൊച്ചി : വന്‍ വിലക്കിഴിവില്‍ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡഡ്‌ വസ്...

ബിസിനസ്‌ കൊച്ചി : വന്‍ വിലക്കിഴിവില്‍ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡഡ്‌ വസ്...: കൊച്ചി: തൊണ്ണൂറു ശതമാനം വരെ വിലക്കുറവില്‍ കൊച്ചിയില്‍ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡഡ്‌ വസ്‌ത്രങ്ങളുടെ വില്‍പ്പന. മെയ്‌ അഞ്ചുവരെ എംജി റോഡ്‌ സൗത്...

വന്‍ വിലക്കിഴിവില്‍ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡഡ്‌ വസ്‌ത്രവില്‍പ്പന



കൊച്ചി: തൊണ്ണൂറു ശതമാനം വരെ വിലക്കുറവില്‍ കൊച്ചിയില്‍ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡഡ്‌ വസ്‌ത്രങ്ങളുടെ വില്‍പ്പന. മെയ്‌ അഞ്ചുവരെ എംജി റോഡ്‌ സൗത്തിലെ ഹോട്ടല്‍ അവന്യൂ റീജന്റിലാണ്‌ ലിമിറ്റഡ്‌ സ്‌റ്റോക്കുകളുടെ പ്രദര്‍ശന വിപണന മേള.
അമേരിക്കയിലെ വ്യാപാര നയംമാറ്റത്തെ തുടര്‍ന്ന്‌ ഇന്ത്യയില്‍ നിന്നുള്ള വസ്‌ത്ര കയറ്റുമതിയിലുണ്ടായ വന്‍ ഇടിവാണ്‌ അന്താരാഷ്ട്ര നിലവാരമുള്ള ബ്രാന്‍ഡുകളുടെ വില കുറച്ചുള്ള ആഭ്യന്തര വില്‍പ്പനയ്‌ക്കു കാരണമായത്‌. അമേരിക്കന്‍ വിപണിയില്‍ ഓരോന്നിനും അന്‍പതു ഡോളര്‍ വീതം വിലയില്‍ വില്‍പ്പന നടത്തിയിരുന്ന വസ്‌ത്രങ്ങളാണ്‌ അവിശ്വസനീയമായ വിലക്കിഴിവില്‍ ഈ മേളയില്‍ ലഭിക്കുക.
ഏറ്റവും പുതിയ മോഡലുകളിലുള്ള വസ്‌ത്രങ്ങളില്‍ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമുള്ള നൂറുകണക്കിനു മോഡലുകളുണ്ട്‌. 795 മുതല്‍ 1495 രൂപ വരെ വിലയുള്ള ഷര്‍ട്ടുകള്‍ 300 രൂപയ്‌ക്കും, 795 മുതല്‍ 1995 രൂപ വരെ വിലയുള്ള പാന്റുകള്‍ കേവലം 350 രൂപയ്‌ക്കും ലഭിക്കും.
ദിവസവും രാവിലെ ഒന്‍പതു മണി മുതലാണു പ്രദര്‍ശന വില്‍പ്പന. എല്ലാ ക്രെഡിറ്റ്‌ ഡെബിറ്റ്‌ കാര്‍ഡുകളും സ്വീകരിക്കും. കൊച്ചിയില്‍ ഇതു രണ്ടാം തവണയാണ്‌ ഇത്തരമൊരു അതിവിപുലമായ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡഡ്‌ ഗാര്‍മെന്റ്‌സ്‌ വില്‍പ്പന സംഘടിപ്പിക്കുന്നത്‌.

'സേഫ്‌റ്റി ഇന്‍ മൊബിലിറ്റി' പഠന റിപ്പോര്‍ട്ട്‌ പുറത്തിറക്കി







വോഡഫോണ്‍ ഇന്ത്യയും സേവ്‌ ലൈഫ്‌ ഫൗണ്ടേഷനും ചേര്‍ന്ന്‌ 
'സേഫ്‌റ്റി ഇന്‍ മൊബിലിറ്റി' പഠന റിപ്പോര്‍ട്ട്‌ പുറത്തിറക്കി

കൊച്ചി: ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയിലൂന്നി, അശ്രദ്ധമായ ഡ്രൈവിംഗിനോട്‌ അസഹിഷ്‌ണുത മനോഭാവത്തോടെ, സേവ്‌ ലൈഫ്‌ ഫൗണ്ടേഷനും, വോഡഫോണ്‍ ഇന്ത്യയും ചേര്‍ന്ന്‌ 'സേഫ്‌റ്റി ഇന്‍ മൊബിലിറ്റി' എന്ന വിഷയത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ പഠന റിപ്പോര്‍ട്ട്‌ ഇന്ന്‌ ഡെല്‍ഹിയില്‍ പുറത്തിറക്കി. 
വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്‌ അപകടമാണെന്ന്‌ 94 ശതമാനം ആളുകളും കരുതുന്നു. എങ്കിലും 47 ശതമാനം പേരും ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണെന്നും സര്‍വേയില്‍ കണ്ടെത്തി. ``ഡിസ്‌ട്രാക്‌ടഡ്‌ ഡ്രൈവിംഗ്‌ ഇന്‍ ഇന്ത്യ: എ സ്റ്റഡി ഓണ്‍ മൊബൈല്‍ ഫോണ്‍ യൂസേജ്‌, പാറ്റേണ്‍, ബിഹേവിയര്‍'' എന്ന പേരിലുള്ള പഠന റിപ്പോര്‍ട്ട്‌, വോഡഫോണ്‍ ഇന്ത്യ എക്‌സ്റ്റേണല്‍ അഫയേഴ്‌സ്‌, റെഗുലേറ്ററി & സിഎസ്‌ആര്‍ ഡയറക്‌ടര്‍ പി ബാലാജി, സേവ്‌ലൈഫ്‌ ഫൗണ്ടേഷന്‍ ഡയറക്‌ടര്‍ ഓപ്പറേഷന്‍സ്‌ സജി ചെറിയാനും ചേര്‍ന്ന്‌ പുറത്തിറക്കി. വോഡഫോണ്‍-സേവ്‌ലൈഫ്‌ ഫൗണ്ടേഷന്റെ `റോഡ്‌ സേഫ്‌' മൊബൈല്‍ ആപ്‌ളിക്കേഷന്‍' കേന്ദ്ര റോഡ്‌ ഗതാഗത മന്ത്രാലയം ജോയിന്റ്‌ സെക്രട്ടറി അഭയ്‌ ദാംലെ പുറത്തിറക്കി. ഡ്രൈവിംഗിനിടയിലുള്ള അശ്രദ്ധകള്‍ ഒഴിവാക്കാനും, സുരക്ഷിത ഡ്രൈവിംഗിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ്‌ ആപ്പ്‌ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌. 
ഇത്തരത്തില്‍ രാജ്യത്തു നടത്തുന്ന ആദ്യത്തെ പഠനമാണിത്‌. രാജ്യത്തെ എട്ടു നഗരങ്ങളിലെ 1749 ഡ്രൈവര്‍മാര്‍ക്കിടയിലാണ്‌ രാജ്യന്തര റിസേര്‍ച്ച്‌ ഏജന്‍സിയായ കാന്റര്‍ പബ്ലിക്‌ സര്‍വേ നടത്തിയത്‌. ടൂവീലര്‍, ത്രീവീലര്‍, ഫോര്‍വീലര്‍, ട്രക്ക്‌/ബസ്‌ ഡ്രൈവര്‍മാര്‍ എന്നിങ്ങനെ നാലു വിഭാഗത്തില്‍പ്പെട്ടവരാണ്‌ സര്‍വേയില്‍ പങ്കെടുത്തവര്‍. 
ഡ്രൈവിംഗിനിടില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാരുടെ വാഹനത്തില്‍ യാത്ര ചെയ്യുന്നത്‌ സുരക്ഷിതമല്ലെന്ന്‌ 96 ശതമാനവും കരുതുന്നു. ഡ്രൈവിംഗിനിടയില്‍ ഫോണ്‍ എടുക്കുന്നതിനായി 34 ശതമാനം പേര്‍ സഡന്‍ ബ്രേക്ക്‌ ചെയ്യുന്നതായും ഇരുപതു ശതമാനം പേര്‍ അപകടത്തില്‍പ്പെടുകയോ തലനാരിഴയ്‌ക്ക്‌ അപകടം ഒഴിവാകുകയോ ചെയ്യുന്നതായും പഠനം പറയുന്നു.
ഇന്ത്യയിലെ റോഡ്‌ സുരക്ഷിതത്വം മെച്ചപ്പെടുത്തുന്നതിനായി പുറത്തിറക്കിയിട്ടുള്ള വോഡഫോണ്‍- സേവ്‌ലൈഫ്‌ ഫൗണ്ടേഷന്‍ ഡിസ്‌ട്രാക്‌ഷന്‍ ഫ്രീ മൊബൈല്‍ ആപ്‌ 
വാഹനം ഓട്ടത്തിലായിരിക്കുമ്പോള്‍ (സ്‌പീഡ്‌ 10 കിലോമിറ്ററിനു മുകളിലാണെങ്കില്‍) ഡ്രൈവര്‍ക്ക്‌ എത്തുന്ന ഫോണ്‍ കോളുകള്‍ ഓട്ടോമാറ്റിക്കായി ഈ ആപ്‌ പ്രവര്‍ത്തനരഹിതമാക്കുന്നു. റോഡ്‌ സുരക്ഷ ട്രാഫിക്‌ ഫൈന്‍, ട്രാഫിക്‌ കുറ്റങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്‌. റോഡപകടത്തില്‍ പരുക്കേറ്റ ആളിനെ എങ്ങനെ സഹായിക്കാമെന്നതു സംബന്ധിച്ച ഗൈഡും ആപ്പില്‍ നല്‍കിയിട്ടുണ്ട്‌.
ഇതിനു പുറമേ പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനായി `ഒകെ ടു ഇഗ്നോര്‍' എന്ന പേരില്‍ ഓഡിയോ വിഷ്വലും തയാറാക്കിയിട്ടുണ്ട്‌. ടിവി, സിനിമ ഹാള്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ മാധ്യമങ്ങളില്‍ ഇവ പ്രദര്‍ശിപ്പിക്കുകയും സംപ്രേഷണം നടത്തുകയും ചെയ്യും.
ആരോഗ്യസംരക്ഷണവും സുരക്ഷയുമാണ്‌ വോഡഫോണിന്റെ കാതല്‍ മൂല്യമെന്നും വ്യക്തികള്‍ക്കോ വസ്‌തുക്കള്‍ക്ക്‌ മറ്റ്‌ ആസ്‌തികള്‍ക്കോ ഹാനികരമായതു സംഭവിക്കാതിരിക്കുയാണ്‌ ലക്ഷ്യമെന്നും, വണ്ടി ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്ന വിഷയത്തിലുള്ള പഠന റിപ്പോര്‍ട്ട്‌ റോഡ്‌ നിയമങ്ങള്‍ പാലിക്കാന്‍ സഹായകരമാകുകയും, ഈ മൊബൈല്‍ ആപ്‌ളിക്കേഷന്‍ വഴി ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുമെന്നും വോഡഫോണ്‍ ഇന്ത്യ എക്‌സ്റ്റേണല്‍ അഫയേഴ്‌സ്‌, റെഗുലേറ്ററി & സിഎസ്‌ആര്‍ ഡയറക്‌ടര്‍ പി ബാലാജി പറഞ്ഞു. 
വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്ന വിഷയത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ ഒരു നൂതനമായ പഠന റിപ്പോര്‍ട്ടാണിത്‌. ഈ പ്രശനത്തിന്‌ ഒരു പരിഹാരം ഉണ്ടാക്കുകയും, ഡ്രൈവര്‍മാക്കിടയിലുള്ള അശ്രദ്ധ ഒഴിവാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്‌ വോഡഫോണ്‍-സേവ്‌ലൈഫ്‌ ഫൗണ്ടേഷനും ചേര്‍ന്ന്‌ `റോഡ്‌ സേഫ്‌' മൊബൈല്‍ ആപ്‌ളിക്കേഷന്‍ പുറത്തിറക്കിറക്കിയിരിക്കുന്നതെന്ന്‌ സേവ്‌ലൈഫ്‌ ഫൗണ്ടേഷന്‍ ഡയറക്‌ടര്‍ ഓപ്പറേഷന്‍സ്‌ സജി ചെറിയാന്‍ പറഞ്ഞു.
കഴിഞ്ഞ ദശകത്തില്‍ 13 ലക്ഷം പേര്‍ ഇന്ത്യയില്‍ റോഡപകടത്തില്‍ മരണമടഞ്ഞു. അതായത്‌ ഒരു ദിവസം 400 മരണം വീതം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു മൂലം ഡ്രൈവിംഗിലുണ്ടാകുന്ന അശ്രദ്ധ വഴിയുള്ള അപകടം ലോകമെങ്ങും വര്‍ധിച്ചുവരികയാണ്‌. ഈ സാഹചര്യത്തില്‍ റോഡപകടത്തിലുണ്ടാകുന്ന മരണം പരമാവധി കുറച്ചുകൊണ്ടുവരുവാന്‍ പൗര�ാര്‍ക്കിടയില്‍ അശ്രദ്ധമായ ഡ്രൈവിംഗിനെക്കുറിച്ച്‌ അവബോധമുണ്ടാക്കാന്‍ വോഡാഫോണ്‍ ഇന്ത്യയും സേവ്‌ ലൈഫ്‌ ഇന്ത്യ ഫൗണ്ടേഷനും പ്രതിജ്ഞാബദ്ധമാണ്‌.


ഇന്ത്യന്‍ നിര്‍മാണ മേഖലയ്‌ക്ക്‌ നിലവാരമില്ല: ഇ. ശ്രീധരന്‍



കൊച്ചി: പശ്ചാത്തല സൗകര്യ വികസന രംഗത്ത്‌ രാജ്യം മുന്നേറുകയാണെങ്കിലും നമ്മുടെ നിര്‍മാണ വ്യവസായത്തിന്‌ ആഗോള നിലവാരം കൈവരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്ന്‌ ഡല്‍ഹി മെട്രൊ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേശകനായ ഇ. ശ്രീധരന്‍ അഭിപ്രായപ്പെട്ടു.
ഗുണനിലവാരം, സമയനിഷ്‌ഠ തുടങ്ങിയ കാര്യങ്ങളില്‍ രാജ്യത്തെ കോണ്‍ട്രാക്‌ടര്‍മാര്‍ വളരെ പിന്നിലാണെന്ന്‌ ബില്‍ഡേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ (ബായ്‌) കൊച്ചി ചാപ്‌റ്റര്‍ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കവെ ശ്രീധരന്‍ പറഞ്ഞു.
ഇന്ത്യന്‍ കോണ്‍ട്രാക്‌റ്റര്‍മാരും വിദേശ കോണ്‍ട്രാക്‌റ്റര്‍മാരും തമ്മിലുള്ള വ്യത്യാസം ഡല്‍ഹി മെട്രോയുടെ ജോലി നടക്കവെ തനിക്ക്‌ മനസ്സിലാക്കാന്‍ സാധിച്ചതായി ശ്രീധരന്‍ വ്യക്തമാക്കി. വിദേശ കരാറുകാര്‍ ഏറ്റെടുത്ത ഭാഗങ്ങളുടെ പണി സമയത്ത്‌ തന്നെ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ കരാറുകാരുടേത്‌ ഇഴഞ്ഞു നീങ്ങുകയായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച കരാറുകാരെയാണ്‌ കൊച്ചി മെട്രോ ജോലികള്‍ക്കായി നിയോഗിച്ചതെങ്കിലും മൂന്ന്‌ വര്‍ഷത്തിനകം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല. രാജ്യത്ത്‌ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന്‌ 30 ലക്ഷം കോടിയിലേറെ രൂപയാണ്‌ പശ്ചാത്തല സൗകര്യ വികസനത്തിനായി ചെലവിടുന്നത്‌. പക്ഷെ അതില്‍ 10 ശതമാനം മാത്രമേ സയമബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്നുള്ളു.
കരാര്‍ എങ്ങനെയെങ്കിലും നേടിയെടുക്കുന്നതിനായി കുറഞ്ഞ നിരക്കില്‍ ടെണ്ടര്‍ സമര്‍പ്പിക്കുന്നതിനാലാണ്‌ ഗുണനിലവാരം ഉറപ്പാക്കാനും സമയനിഷ്‌ഠ പാലിക്കാനും കഴിയാതെ പോകുന്നതെന്ന്‌ ശ്രീധരന്‍ ചൂണ്ടിക്കാട്ടി. എല്ലാ വശങ്ങളും കണക്കിലെടുക്കാതെയാണ്‌ ടെണ്ടര്‍ നല്‍കുന്നത്‌. വിദേശ കോണ്‍ട്രാക്‌റ്റര്‍മാര്‍ തികച്ചും വ്യത്യസ്‌തമാണ്‌. ഭാവിയില്‍ സംഭവിക്കാവുന്ന പ്രതിബന്ധങ്ങള്‍ തുടങ്ങി എല്ലാ ഘടകങ്ങളും വിലയിരുത്തിയതിനുശേഷമാണ്‌ അവര്‍ ടെണ്ടര്‍ സമര്‍പ്പിക്കുക. നഷ്‌ടം നേരിടുന്ന സ്ഥിതിവിശേഷമുണ്ടായാലും ഗുണമേന്മയിലും സമയനിഷ്‌ഠയിലും വിട്ടുവീഴ്‌ച ചെയ്യാതെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ വിദേശ കരാറുകള്‍ക്ക്‌ കഴിയുന്നു.
മികച്ച നിര്‍മ്മാണ സാമഗ്രികളുടെയും അത്യാധുനിക സാങ്കേതികവിദ്യയുടേയും അഭാവം ഇന്ത്യന്‍ കരാറുകാരെ സംബന്ധിച്ചിടത്തോളം പ്രതികൂല ഘടകമാണ്‌. മികച്ച പരിശീലനം സിദ്ധിച്ച തൊഴിലാളികളില്ലാത്തതാണ്‌ വേറൊരു പ്രശ്‌നം. രാജ്യത്ത്‌ എല്‍ ആന്റ്‌ ടി മാത്രമാണ്‌ നിര്‍മ്മാണ തൊഴിലാളികള്‍ക്ക്‌ പരിശീലനം നല്‍കിവരുന്നത്‌.
ജിഎസ്‌ടി നടപ്പാക്കുന്നതോടെ കേരളത്തിലെ നിര്‍മ്മാണ മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക്‌ നീങ്ങുമെന്ന്‌ ശ്രീധരന്‍ അഭിപ്രായപ്പെട്ടു. സിമന്റ്‌, മണല്‍ തുടങ്ങിയ നിര്‍മ്മാണ സാമഗ്രികള്‍ക്ക്‌ അയല്‍ സംസ്ഥാനങ്ങളിലേതിലും വില കൂടുതലാണ്‌ ഇവിടെ എന്നതാണ്‌ കാരണം. ബായ്‌ 
കൊച്ചി ചാപ്‌റ്റര്‍ ചെയര്‍മാനായി സഖറിയാ എബ്രഹാമും സെക്രട്ടറിയായി ജോളി വര്‍ഗീസും അധികാരമേറ്റു. ബായ്‌ കേരള ചാപ്‌റ്റര്‍ ചെയര്‍മാന്‍ വി. സന്തോഷ്‌ ബാബു, സ്ഥാനമൊഴിയുന്ന ചെയര്‍മാന്‍ മനേജ്‌ മാത്യു, സെക്രട്ടറി ജിബു പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.


ബില്‍ഡേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ കൊച്ചി ചാപ്‌റ്റര്‍ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങില്‍ ഇ. ശ്രീധരന്‍ പ്രസംഗിക്കുന്നു. ജിബു പി. മാത്യു, വി. സന്തോഷ്‌ ബാബു, മനോജ്‌ മാത്യു, സഖറിയ എബ്രഹാം, ജോളി വര്‍ഗ്ഗീസ്‌ എന്നിവര്‍ സമീപം. 

കുട്ടികള്‍ക്ക്‌ ടിവി ഗെയിമുകളുമായി വിഡിയോകോണ്‍ ഡി2എച്ച്‌




കൊച്ചി : വിഡിയോകോണ്‍ ഡി2എച്ചിന്റെ എച്ച്‌ഡി സ്‌മാര്‍ട്‌ കണക്‌റ്റില്‍ ലോകോത്തര ഇന്ററാക്‌റ്റീവ്‌ ടിവി ഗെയിമുകള്‍ ലഭ്യമാക്കുന്നു. ഇതിനായി ഗെയിമിങ്‌ രംഗത്തെ ആഗോള ഭീമന്‍മാരായ വിസിവാരെ ഇന്റര്‍നാഷണലുമായി വിഡിയോകോണ്‍ ഡി2എച്ച്‌ ധാരണയിലെത്തി. വിസിവാരെ ഇന്റര്‍നാഷണലിന്റെ ഗെയിമിങ്‌ ചാനലായ പ്ലേ ഇന്‍ ടിവിയാണ്‌ ഗെയിമുകള്‍ ലഭ്യമാക്കുക.

വിഡിയോകോണ്‍ ഡി2എച്ച്‌ വരിക്കാര്‍ക്ക്‌ 350-ലേറെ ഗെയിമുകള്‍ സ്‌മാര്‍ട്‌ എച്ച്‌ഡി കണക്‌റ്റില്‍ ലഭിക്കും. ഏത്‌ സാധാരണ ടിവി സെറ്റിനേയും സ്‌മാര്‍ട്‌ ടിവിയാക്കി മാറ്റാന്‍ കഴിവുള്ളതാണ്‌ എച്ച്‌ഡി സ്‌മാര്‍ട്‌ സെറ്റ്‌ ടോപ്‌ ബോക്‌സ്‌. ഹൈ ഡഫിനിഷനിലും സ്റ്റാന്‍ഡേര്‍ഡ്‌ ഡെഫിനിഷനിലുമായി 650-ലേറെ ചാനലുകള്‍ ഇതില്‍ ലഭ്യമാണ്‌. 

ഇന്ററാക്‌റ്റീവ്‌ ഗെയിമിങ്‌ രംഗത്തെ മുന്‍നിരക്കാരായ വിസിവാരെ ഇന്റര്‍നാഷണലുമായുണ്ടാക്കിയ കരാര്‍ വിഡിയോകോണ്‍ ഡി2എച്ച്‌ വരിക്കാരെ സംബന്ധിച്ചേടത്തോളം വളരെയധികം പ്രയോജനകരമായിരിക്കുമെന്ന്‌ കമ്പനി എക്‌സിക്യൂട്ടീവ്‌ ചെയര്‍മാന്‍ സൗരഭ്‌ ധൂത്‌ പറഞ്ഞു. സെറ്റ്‌ ടോപ്‌ ബോക്‌സ്‌ വഴി യഥാര്‍ഥ ഇന്റനാക്‌റ്റീവ്‌ ഗെയിമുകള്‍ ടെലിവിഷനില്‍ ഇതാദ്യമായാണ്‌ ഇന്ത്യയില്‍ ലഭ്യമാക്കുന്നതെന്ന്‌ വിഡിയോകോണ്‍ ഡി2എച്ച്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ അനില്‍ ഖേര പറഞ്ഞു. 

കുട്ടികള്‍ക്ക്‌ പരിശീലനവുമായി കോലിയും ബൂസ്റ്റും


കൊച്ചി : വിരാട്‌ കോലിയുമായി ചേര്‍ന്ന്‌ ജിഎസ്‌കെയുടെ പ്രമുഖ ഹെല്‍ത്ത്‌ ഫുഡ്‌ ഡ്രിങ്ക്‌ ബ്രാന്‍ഡുകളിലൊന്നായ ബൂസ്റ്റ്‌ മൂന്നു ഭാഗങ്ങളുള്ള ഡിജിറ്റല്‍ വീഡിയോ ക്യാംപെയ്‌ന്‍ പുറത്തിറക്കി. പ്ലേ എ ബിഗര്‍ ഗെയിം വിരാടില്‍ നിന്നു നേരിട്ട്‌ പഠിക്കുന്നതിനുള്ള അവസരമാണ്‌ ഇത്‌ കുട്ടികള്‍ക്കായി ഒരുക്കുന്നത്‌.
വിരാട്‌ കോലി തന്റെ സവിശേഷമായ ശൈലിയില്‍ പ്ലേ എ ബിഗര്‍ ഗെയിം ഒരു കൊച്ചു കുട്ടിയെ പരിശീലിപ്പിക്കുന്നതാണ്‌ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്‌.
കുട്ടികള്‍ക്കു വേണ്ടി മാത്രമായി തയാറാക്കിയിട്ടുള്ള ദീര്‍ഘമായ ബ്രാന്‍ഡഡ്‌ ഡിജിറ്റല്‍ സീരീസിലെ ആദ്യ സെറ്റാണിത്‌. ജനപ്രിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളായ യൂട്യൂബ്‌, ഫേസ്‌ബുക്ക്‌, ഗെയിമിംഗ്‌ ആപ്പുകള്‍ വഴി പ്ലേ ബിഗര്‍ ഗെയിം വഴി 10 ദശലക്ഷം കാണികളെ നേടാനാണ്‌ ബൂസ്റ്റിന്റെ പരിപാടി.
കാലഘട്ടത്തിനനുസരിച്ച്‌ വികസിക്കുന്ന എനര്‍ജി പ്രൊപ്പോസിഷനാണ്‌ ബൂസ്റ്റിനുള്ളതെന്ന്‌ ജിഎസ്‌കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയര്‍, മാര്‍ക്കറ്റിംഗ്‌ ഇവിപി പ്രശാന്ത്‌ പാണ്‌ഡേ അഭിപ്രായപ്പെട്ടു.
പ്ലേ എ ബിഗര്‍ ഗെയിം എന്ന നൂതനമായ ആശയവിനിമയ വേദി കഴിഞ്ഞ വര്‍ഷമാണ്‌ അവതരിപ്പിച്ചത്‌. ഈ പ്ലാറ്റ്‌ഫോം വഴി 8 മുതല്‍ 12 വയസുവരെയുള്ള കുട്ടികളെയാണ്‌ പരിപാടി ലക്ഷ്യമിടുന്നത്‌.

പൈസബസാറും യെസ്‌ബാങ്കും കൈകോര്‍ക്കുന്നു




കൊച്ചി: വായ്‌പകളിലൂടെയും ക്രെഡിറ്റ്‌ കാര്‍ഡുകളിലൂടെയും ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക വിപണന കേന്ദ്രമായ പൈസബസാര്‍ ഡോട്ട്‌ കോം ഇന്ത്യയിലെ അഞ്ചാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ്‌ ബാങ്കുമായി സഹകരിക്കുന്നു. ഈ രംഗത്തെ ആദ്യത്തെ വലിയ സഹകരണത്തോടെ നിലവിലെ ഉപഭോക്താക്കള്‍ക്ക്‌ വ്യവസ്ഥകളോടെ അംഗീകരിച്ച വായ്‌പകള്‍ ലഭ്യമാക്കും. 
പൈസബസാര്‍ ഉപഭോക്താക്കള്‍ക്ക്‌ ഇതോടെ യെസ്‌ ബാങ്കിന്റെ പ്രീ ക്വാളിഫൈഡ്‌ വായ്‌പകളാണ്‌ ലഭ്യമാകുക. ഇതിനായി ബാങ്ക്‌ സന്ദര്‍ശിക്കുകയോ മറ്റ്‌ രേഖകള്‍ ഹാജരാക്കുകയോ വേണ്ട. ലഭ്യമായ വിവരങ്ങള്‍, ബ്യൂറോയുടെ പ്രകടനം, ഇന്റേണല്‍ അനാലിറ്റിക്‌സ്‌ തുടങ്ങിയവയിലൂടെയാണ്‌ ഇത്‌ ലഭ്യമാക്കുന്നത്‌. വായ്‌പ അനായാസം ലഭ്യമാക്കി എല്ലാ റീട്ടെയില്‍ ആവശ്യങ്ങള്‍ക്കുമുള്ള സാമ്പത്തിക പരിഹാരങ്ങള്‍ ഏക ജാലകത്തിലൂടെ ഉപഭോക്താവിന്‌ എത്തിക്കുകയാണ്‌ യെസ്‌ ബാങ്കും പൈസബസാറും സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്‌.
നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ബാങ്കിങ്‌ അനുഭവത്തില്‍ വിപ്ലവം കുറിക്കുന്നതില്‍ യെസ്‌ ബാങ്ക്‌ എന്നും മുന്നില്‍ നില്‍ക്കുന്നുവെന്നും പൈസബസാറുമായി ചേര്‍ന്ന്‌ ഉപഭോക്താക്കള്‍ക്ക്‌ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും യെസ്‌ ബാങ്ക്‌ ബ്രാഞ്ച്‌ ആന്‍ഡ്‌ റീട്ടെയില്‍ ബാങ്കിങ്‌ സീനിയര്‍ ഗ്രൂപ്പ്‌ പ്രസിഡന്റ്‌ പ്രളായ്‌ മോണ്ഡല്‍ പറഞ്ഞു.
മുന്‍നിര ബാങ്കുമായി സഹകരിക്കുന്നതിലൂടെ പൈസബസാര്‍ ഉപഭോക്താവിന്‌ ആവശ്യങ്ങള്‍ക്ക്‌ അനുസരിച്ച്‌ കൂടുതല്‍ സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരമൊരുങ്ങുകയാണെന്നും യെസ്‌ബാങ്കുമായുള്ള സഹകരണത്തില്‍ സന്തോഷമുണ്ടെന്നും പൈസബസാര്‍ ഡോട്ട്‌ കോം സഹ-സ്ഥാപകനും സിഇഒയുമായ നവീന്‍ കുക്രെജ പറഞ്ഞു. 

ഒപ്പിള്‍ നൂതനമായ ടി5 ബാറ്റണ്‍ പുറത്തിറക്കി




കൊച്ചി: ഗ്ലോബല്‍ ഇന്റഗ്രേറ്റഡ്‌ ലൈറ്റിംഗ്‌ സൊല്യൂഷന്‍സ്‌ കമ്പനിയും ലോകത്തെ മുന്‍നിര എല്‍ഇഡി ലൈറ്റിംഗ്‌ ബ്രാന്‍ഡില്‍ ഒന്നുമായ ഒപ്പിള്‍ മറ്റൊരു വിപ്ലവകരമായ ഉല്‍പ്പന്നം പുറത്തിറക്കി. എല്‍ഇഡി ടി5 പ്ലാസ്റ്റിക്ക്‌ ബാറ്റണ്‍. ഈ സ്‌മാര്‍ട്ടായ ചെലവ്‌ കുറഞ്ഞ ലൈറ്റ്‌ പ്രൊഫഷണല്‍, ഹോം ലുമിനറികളുടെ ശ്രേണിയിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ്‌.

ഒരു ഇന്‍ബില്‍റ്റ്‌ ഇന്റഗ്രേറ്റഡ്‌ കണക്‌ടറുള്ള പ്ലാസ്റ്റിക്ക്‌ യൂണിബോഡി ഡിസൈനില്‍ ലഭ്യമാകുന്ന എല്‍ഇഡി ടി5 ബാറ്റണ്‍ ഒരു സ്‌മാര്‍ട്ട്‌ ലൈറ്റാണ്‌. എവിടെയും ഏത്‌ സ്ഥലത്തും ഇത്‌ സ്ഥാപിക്കാനാകും. ചെറിയ സ്ഥലങ്ങളിലും സൗകര്യപ്രദമായ വിധത്തില്‍ 1 അടി/2 അടി/3 അടി എന്നിങ്ങനെ വ്യത്യസ്‌ത നീളമാണിതിനുള്ളത്‌. 

ഹെല്‍ത്തി ലൈറ്റിംഗ്‌ എന്ന ഒപ്പിളിന്റെ മുദ്രാവാക്യത്തില്‍ ഊന്നുന്ന എല്‍ഇഡി ടി5 ബാറ്റണ്‍ ഇരുണ്ട സ്‌പോട്ടുകളൊന്നുമില്ലാത്ത ഉയര്‍ന്ന തെളിച്ചം നല്‍കുന്ന എനര്‍ജി കാര്യക്ഷമതയുള്ള ലൈറ്റാണ്‌. ഈ എല്‍ഇഡികള്‍ ഉപയോക്താക്കള്‍ക്ക്‌ ദീര്‍ഘകാല ഗ്യാരന്റി നല്‍കുന്നതും പോക്കറ്റിലൊതുങ്ങുന്ന വിലയുള്ളതുമാണ്‌. പ്രൊഫഷണല്‍, ഹോം ലുമിനറികള്‍ക്കായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള സ്‌മാര്‍ട്ടും നൂതനവുമായ ലൈറ്റാണ്‌ എല്‍ഇഡി ടി5 പ്ലാസ്റ്റിക്ക്‌ ബാറ്റണ്‍ എന്ന്‌ ഒപ്പിള്‍ ലൈറ്റിംഗ്‌ ഇന്ത്യ തലവന്‍ റാംബോ സാങ്ങ്‌ പറഞ്ഞു. സ്ഥാപിക്കാന്‍ എളുപ്പമുള്ള ലളിതമായ സിംഗിള്‍ ബോഡി ഡിസൈനാണിതിനുള്ളത്‌. ഇതിന്റെ ഉയര്‍ന്ന തെളിച്ചവും കളര്‍ ടെമ്പറേച്ചറും മികച്ച പ്രകാശം ആവശ്യമായ ലൊക്കേഷനുകള്‍ക്കുള്ള യുക്തിസഹമായ ചോയിസാക്കുന്നതായി അദ്ദേഹം വ്യക്തമാക്കുന്നു.

395 രൂപ മുതല്‍ ലഭ്യമാകുന്ന ഈ ഉല്‍പ്പന്നം 5 വാട്ട്‌ മുതല്‍ 20 വാട്ട്‌ വരെ വ്യത്യസ്‌ത പവര്‍ ശേഷി പ്രാപ്‌തമാക്കിയിട്ടുള്ളതാണ്‌.

ഇന്ത്യന്‍ കമ്പനികള്‍ കൂടുതല്‍ സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ സാധ്യത

: ആഗോള ബിസിനസ്സ് & സ്പെന്‍ഡിങ്  ഔട്ട്‌ലുക്ക് സര്‍വേ

സാമ്പത്തിക രംഗത്തെ അനുകൂല പ്രവണതകള്‍ കണക്കിലെടുക്കുമ്പോള്‍ 2017-ല്‍ മിതമായത് മുതല്‍ കാര്യമായ സാമ്പത്തിക വളര്‍ച്ച ഇന്ത്യന്‍ കമ്പനികളിലെ മുതിര്‍ന്ന ഫിനാന്‍ഷ്യല്‍ എക്‌സിക്യൂട്ടീവുകളില്‍ പകുതിയും (77%) പ്രതീക്ഷിക്കുന്നതായി ഗ്ലോബല്‍ ബിസിനസ് ആന്‍ഡ് സ്‌പെന്‍ഡിംഗ് ഔട്ട്‌ലുക്ക് സര്‍വേ. അമേരിക്കന്‍ എക്‌സ്പ്രസ് കമ്മീഷന്‍ ചെയ്ത് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍ കസ്റ്റം റിസേര്‍ച്ച് ലാബ് നടത്തിയ സര്‍വേ ഇന്ത്യന്‍ കമ്പനികള്‍ വിപണിയിലെ അവരുടെ ചെലവഴിക്കലും നിക്ഷേപവും വര്‍ദ്ധിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നു. ഇന്ത്യന്‍ കമ്പനികളില്‍ 67 ശതമാനവും ഈ വര്‍ഷം ലാഭക്ഷമത മെച്ചപ്പെടുത്തുന്ന സമയത്ത് തന്നെ മികച്ച വളര്‍ച്ചയെ പിന്തുണയ്ക്കുള്ള നിക്ഷേപത്തിലും ചെലവഴിക്കലിലും ശ്രദ്ധിക്കുകയും ചെയ്യും.
ഏതാണ്ട് 37 ശതമാനം ഇന്ത്യന്‍ ഫിനാന്‍സ് എക്‌സിക്യൂട്ടീവുകളും പ്രതീക്ഷിക്കുന്നത് അവരുടെ കമ്പനിയുടെ ചെലവഴിക്കലിന്റെയും നിക്ഷേപത്തിന്റെയും അവസ്ഥ 10 ശതമാനത്തിലേറെയായി വര്‍ദ്ധിക്കുമെന്നാണ്. ആഗോള എക്‌സിക്യൂട്ടീവുകളില്‍ ഇത് 24 ശതമാനം മാത്രമാണ്. 
അനുകൂലമായ സാമ്പത്തിക സാഹചര്യങ്ങളുടെ പിന്തുണയോടെ ഇന്ത്യന്‍ കമ്പനികള്‍ ഈ വര്‍ഷം അവരുടെ ചെലവഴിക്കലും നിക്ഷേപവും വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ എക്‌സ്പ്രസ്, ഗ്ലോബല്‍ കോര്‍പ്പറേറ്റ് പേയ്‌മെന്റ്‌സ്, വൈസ് പ്രസിഡന്റും ജനറല്‍ മാനേജരുമായ സരു കുശാല്‍ പറയുന്നു. വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുകയും വിവിധ വിഭാഗങ്ങളില്‍ ചെലവഴിക്കലുകള്‍ ഫലപ്രദമായി നിയന്ത്രിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യ ഇന്‍ക്. മികച്ച വളര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് അവര്‍ പറഞ്ഞു. 


വര്‍ഷത്തെ ഐടി ചെലവഴിക്കല്‍ മുന്‍ഗണന


ആഗോള എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടോപ്പ് ഐടി മുന്‍ഗണനയായി ഇന്ത്യന്‍ എക്‌സിക്യൂട്ടീവുകള്‍ എടുത്തുപറയുന്നത് ഹാര്‍ഡ്‌വെയറും ഇന്‍ഫ്രാസ്ട്രക്ചറുമാണ്. ഇന്ത്യയില്‍ നിന്നുള്ള 30 ശതമാനം എക്‌സിക്യൂട്ടീവുകളുടെ അഭിപ്രായത്തില്‍, ആഗോളമായ 13 ശതമാനവും ഏഷ്യ-ഓസ്‌ട്രേലിയ മേഖലയിലെ 14 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍, കമ്പനികളുടെ ഏറ്റവും പ്രധാന മുന്‍ഗണന ഹാര്‍ഡ്‌വെയറും ഇന്‍ഫ്രാസ്ട്രക്ചറുമായിരിക്കും. ഡിജിറ്റൈസേഷന്റെ ആവശ്യവും പ്രാധാന്യവും കമ്പനികള്‍ വ്യക്തമായി മനസ്സിലാക്കുന്നതായി ഇത് സൂചിപ്പിക്കുന്നു, അതിനാല്‍ തന്നെ ഈ ദിശയില്‍ ബോധപൂര്‍വമായ ശ്രമം നടത്തുകയും ചെയ്യുന്നു. മറ്റൊരു 10 ശതമാനം ഇന്ത്യന്‍ ഇക്‌സിക്യൂട്ടീവുകള്‍ ബിസിനസ് ഇന്റലിജന്‍സിലും ഡാറ്റ അനാലിസിസ് ശേഷികളിലും ശ്രദ്ധ ചെലുത്താന്‍ താല്‍പ്പര്യപ്പെടുന്നു.
കമ്പനികളുടെ വളര്‍ച്ചയ്ക്ക് കയറ്റുമതി മുഖ്യ പങ്ക് വഹിക്കും
മെച്ചപ്പെട്ട കസ്റ്റമര്‍ സര്‍വീസില്‍ ശ്രദ്ധിച്ച് ഇന്ത്യ ഇന്‍ക്.
ഇന്ത്യയിലെ നിന്നുള്ള 67 ശതമാനം ഫിനാന്‍ഷ്യല്‍ എക്‌സിക്യൂട്ടീവുകളുടെ അഭിപ്രായത്തില്‍, കസ്റ്റമര്‍ സര്‍വീസ് മെച്ചപ്പെടുത്താനുള്ള വിപണി സമ്മര്‍ദ്ദം കാര്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. സമാന വിലയിരുത്തലില്‍ ആഗോളമായും (50%) ഏഷ്യ-ഓസ്രേ്ടലിയ (44%) വിപണികളുമായും താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ മുന്നിലാണ്. കസ്റ്റമര്‍ സര്‍വീസ് മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ കമ്പനികള്‍ ശ്രദ്ധ നല്‍കുന്നുവെന്നത് വ്യക്തമാണ്. ഇന്ത്യയില്‍ നിന്നുള്ള 40 ശതമാനം എക്‌സിക്യൂട്ടീവുകളുടെ അഭിപ്രായത്തില്‍, ആഗോളമായ 18 ശതമാനവും ഏഷ്യ-ഓസ്‌ട്രേലിയയിലെ 22 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സമര്‍പ്പിതമായ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റാണ് വെണ്ടര്‍മാര്‍ക്കും സപ്ലയര്‍മാര്‍ക്കുമുള്ള കമ്പനികളുടെ മൂല്യവത്തായ ഗുണം. 

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...