Saturday, May 6, 2017

ഗ്രേറ്റ്‌ എന്‍ഡേവര്‍ ഡ്രൈവ്‌ എക്‌സ്‌പീരിയന്‍സ്‌ ഫോര്‍ഡ്‌ കൊച്ചിയില്‍ അവതരിപ്പിച്ചു





* കൊച്ചിയില്‍ നടന്ന ആവേശകരമായ ഓഫ്‌ റോഡ്‌ ഇവന്റില്‍ ഇന്ത്യയിലെ ഏറ്റവുമധികം പുരസ്‌കാരങ്ങള്‍ നേടിയ യഥാര്‍ഥ ബ്ലൂ എസ്‌യുവി ഫോര്‍ഡ്‌ എന്‍ഡേവറിന്‌ വാഹനപ്രേമികളുടെ അംഗീകാരം 

* ഉപഭോക്താക്കള്‍ക്കും വാഹനപ്രേമികള്‍ക്കും ഫോര്‍ഡ്‌ എന്‍ഡേവറിന്റെ ഉന്നത നിലവാരമുള്ള ഓഫ്‌ റോഡിംഗ്‌ ശേഷി നേരിട്ട്‌ അനുഭവിക്കുന്നതിനായാണ്‌ ഗ്രേറ്റ്‌ ഫോര്‍ഡ്‌ എന്‍ഡേവര്‍ ഡ്രൈവ്‌ എന്ന എക്‌സ്‌പീരിയന്‍ഷ്യല്‍ ഇവന്റ്‌ സംഘടിപ്പിച്ചത്‌.

* മലമുകളിലെ കയറ്റിറക്കങ്ങള്‍, മഞ്ഞുകട്ടകളും ചെളി വെള്ളവും നിറഞ്ഞ വഴികള്‍ തുടങ്ങിയ വെല്ലുവിളി ഉയര്‍ത്തുന്ന ഓഫ്‌ റോഡ്‌ സാഹചര്യങ്ങള്‍ കൃത്രിമമായി സൃഷ്‌ടിച്ച ട്രാക്കുകളിലൂടെയാണ്‌ പങ്കെടുത്തവര്‍ ഫോര്‍ഡ്‌ എന്‍ഡേവറിനെ അനുഭവിച്ചത്‌. 

കൊച്ചി : യഥാര്‍ഥ പ്രീമിയം ബ്ലൂ എസ്‌യുവിയുടെ മികച്ച ഓഫ്‌ റോഡിംഗ്‌ ശേഷി നേരിട്ട്‌ അനുഭവിക്കുന്നതിന്‌ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കും മാധ്യമങ്ങള്‍ക്കുമായി ഫോര്‍ഡ്‌ ഇന്ത്യ `ഗ്രേറ്റ്‌ ഫോര്‍ഡ്‌ എന്‍ഡേവര്‍ ഡ്രൈവ്‌' ശനിയാഴ്‌ച കൊച്ചിയില്‍ സംഘടിപ്പിച്ചു. 

കൊച്ചിയുടെ പരിസരത്തെ ഭൂപ്രദേശത്ത്‌ സംഘടിപ്പിച്ച എക്‌സ്‌പീരിയന്‍ഷ്യല്‍ ഡ്രൈവ്‌ രൂക്ഷമായ വളവുകള്‍, കുത്തനെയുള്ള മല കയറ്റവും ഇറക്കവും, ചളി നിറഞ്ഞ റോഡുകളിലൂടെ ക്ലേശിച്ചുള്ള മുന്നേറ്റം, വ്യത്യസ്‌തമായ പ്രതലങ്ങള്‍, 30 ഡിഗ്രി ചരിവിലൂടെയുള്ള ഡ്രൈവ്‌ തുടങ്ങിയ വെല്ലുവിളി നിറഞ്ഞ ഓഫ്‌ റോഡിംഗ്‌ സാഹചര്യങ്ങള്‍ കൃത്രിമമായി അനുഭവവേദ്യമാക്കി. അതീവ ക്ഷമതയുള്ള ഈ പ്രീമിയം എസ്‌യുവിയുടെ അസാധാരണമായ റൈഡ്‌ ഗുണമേ�യും ചുറുചുറുക്ക്‌ നിറഞ്ഞ ഹാന്‍ഡ്‌ലിംഗ്‌ മികവും ഉപഭോക്താക്കള്‍ ആസ്വദിച്ചു. 

വിപണിയില്‍ അവതരിപ്പിച്ചതു മുതല്‍ ബഹുമുഖമായ ഓണ്‍-റോഡ്‌, ഓഫ്‌ റോഡ്‌ ശേഷിയും പെര്‍ഫോമന്‍സും കൊണ്ട്‌ പുതിയ നാഴികക്കല്ലായി മാറുകയാണ്‌ ഫോര്‍ഡ്‌ എന്‍ഡേവറെന്ന്‌ ഫോര്‍ഡ്‌ ഇന്ത്യ മാര്‍ക്കറ്റിംഗ്‌ വൈസ്‌ പ്രസിഡന്റ്‌ രാഹുല്‍ ഗൗതം അഭിപ്രായപ്പെട്ടു. സമാനതകളില്ലാത്ത, വൈവിധ്യമാര്‍ന്ന മികവിനാല്‍ ഉപഭോക്താക്കളും റൈഡ്‌ പ്രേമികളും ഒരുപോലെ ഇഷ്‌ടപ്പെടുന്ന ഫോര്‍ഡ്‌ എന്‍ഡേവര്‍, ഈ വിഭാഗത്തില്‍ ഏറ്റവുമധികം പുരസ്‌കാരങ്ങള്‍ നേടുന്ന വാഹനം കൂടിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

അസാധാരണമായ പ്രവര്‍ത്തനശേഷി നല്‍കുന്ന കരുത്തുറ്റ സിക്‌സ്‌-സ്‌പീഡ്‌ ഓട്ടോമാറ്റിക്‌ അഥവ മാനുവല്‍ ട്രാന്‍സ്‌മിഷന്‌ ഇണങ്ങും വിധമുള്ള ഫോര്‍ഡ്‌ ഡ്യുറാടോര്‍ക്ക്‌ TDCi 2.2L & 3.2L എന്നീ രണ്ട്‌ കരുത്തുറ്റതും ഇന്ധനക്ഷമതയേറിയതുമായ ഡീസല്‍ എന്‍ജിനുകളാണ്‌ ഈ പ്രീമിയം എസ്‌യുവിക്കുള്ളത്‌. 

ആദ്യമായി അവതരിപ്പിക്കുന്നതും ഈ വിഭാഗത്തിലെ ഏറ്റവും മികച്ചതുമായ നിരവധി ഫീച്ചറുകളാണ്‌ എന്‍ഡേവറിലുള്ളത്‌: 
*�ഏതു ഭൂപ്രദേശവും അനായാസം കീഴടക്കുന്നതിനായി നാല്‌ പ്രീസെറ്റ്‌ മോഡുകളുള്ള ആധുനിക ടെറൈന്‍ മാനേജ്‌മെന്റ്‌ സംവിധാനം
*�800 mm വരെ വെള്ളത്തിലൂടെ നീങ്ങാനുള്ള ശേഷി
*�മള്‍ട്ടിഫംക്ഷന്‍ ടച്ച്‌ സ്‌ക്രീനുള്ള, ആഗോള ശ്രദ്ധ നേടിയ, ഇന്‍-കാര്‍ കണക്‌ടിവിറ്റി സംവിധാനം SYNC 3
*�സണ്‍ റൂഫോടു കൂടിയ പ്രീമിയം ഡ്യുവല്‍ ടോണ്‍ ഇന്റീരിയറുകള്‍
*�കൃത്യമായ അളവിലുള്ള പാര്‍ക്കിംഗ്‌ സ്‌പോട്ട്‌ കണ്ടെത്തുന്നതിനും ആശങ്കയില്ലാത്ത അനായാസമായി എസ്‌യുവി ഡ്രൈവ്‌ ചെയ്യാനും സഹായിക്കുന്ന സെമി ഓട്ടോ പാരലല്‍ പാര്‍ക്ക്‌ അസിസ്റ്റ്‌

ലോകമെങ്ങുമുള്ള ഉപഭോക്താക്കള്‍ നെഞ്ചിലേറ്റുന്ന എസ്‌യുവികള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും നിര്‍മ്മിക്കുന്നതിലും ആഗോള തലത്തില്‍ അഞ്ച്‌ ദശാബ്‌ദങ്ങളായി തുടരുന്ന ഫോര്‍ഡിന്റെ വൈദഗ്‌ധ്യത്തില്‍ നിന്നാണ്‌ അസാധാരണമായ കരുത്ത്‌, സമാനതകളില്ലാത്ത ഗുണമേന്മ, മൂല്യം എന്നിവയാല്‍ സമ്പന്നമായ ഏറ്റവും പുതിയ ഫോര്‍ഡ്‌ എന്‍ഡേവറും ഉദയം ചെയ്‌തിരിക്കുന്നത്‌. 

Friday, May 5, 2017

ഒപ്പോ സെല്‍ഫി എക്‌സ്‌പേര്‍ട്ട്‌ എഫ്‌3 പുറത്തിറക്കി പുതിയ ടീം ഇന്ത്യ ജേഴ്‌സിയും അവതരിപ്പിച്ചു


!

ഗ്രൂപ്പ്‌ സെല്‍ഫി ട്രെന്‍ഡ്‌ കണക്കിലെടുത്ത്‌ ഒപ്പോ സെല്‍ഫി എക്‌സ്‌പേര്‍ട്ട്‌ എഫ്‌3 പുറത്തിറക്കി
ബിസിസിഐയ്‌ക്കൊപ്പം പുതിയ ടീം ഇന്ത്യ ജേഴ്‌സിയും അവതരിപ്പിച്ചു!

കൊച്ചി :ഗ്രൂപ്പ്‌ സെല്‍ഫി ട്രെന്‍ഡ്‌ ശക്തമാക്കിക്കൊണ്ട്‌ ക്യാമറ ഫോണ്‍ ബ്രാന്‍ഡായ ഒപ്പോ മറ്റൊരു സെല്‍ഫി എക്‌സ്‌പേര്‍ട്ട്‌ എഫ്‌3 പുറത്തിറക്കി. ഇടത്തരം വിഭാഗത്തിലുള്ള ഇതിന്റെ വില 19990 രൂപയാണ്‌. അടുത്തിടെ പുറത്തിറക്കിയ എഫ്‌3 പ്ലസിന്‌ ശേഷം ഗ്രൂപ്പ്‌ സെല്‍ഫി ജനറേഷനെ ലക്ഷ്യം വച്ചുള്ള ഡ്യൂവല്‍ ഫ്രണ്ട്‌ ക്യാമറ സെല്‍ഫി എക്‌സ്‌പേര്‍ട്ടില്‍ രണ്ടാമത്തേതാണ്‌ എഫ്‌3.

വ്യക്തിഗത സെല്‍ഫിക്കായി 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഗ്രൂപ്പ്‌ സെല്‍ഫിക്കായി വൈഡ്‌ ആംഗിള്‍ ലെന്‍സും ഉള്ള ഡ്യൂവല്‍ ഫ്രണ്ട്‌ ക്യാമറയാണ്‌ എഫ്‌3 അവതരിപ്പിക്കുന്നത്‌. ഇന്ത്യയില്‍ ഉടനീളമുള്ള 25 നഗരങ്ങളില്‍ മെയ്‌ 13 മുതല്‍ എഫ്‌3 ഫസ്റ്റ്‌ സെയില്‍ ആരംഭിക്കും. പ്രീ-ഓര്‍ഡര്‍ ഇന്നുമുതല്‍ 2017 മെയ്‌ 12 വരെ നടക്കും. ഫ്‌ളിപ്പ്‌കാര്‍ട്ടില്‍ ഓണ്‍ലൈനായി പ്രത്യേകമായി ഇത്‌ ലഭ്യമാകും. ഒപ്പോ സ്റ്റോറുകളില്‍ ഓഫ്‌ലൈനായും പ്രീ-ഓര്‍ഡര്‍ നടത്താം.

ഈ സന്ദര്‍ഭത്തില്‍ തന്നെ ഒപ്പോ ഇന്ത്യ പ്രസിഡന്റിന്റെയും ബിസിസിഐ സിഇഒ-യുടെയും സാന്നിധ്യത്തില്‍ ടീം ഇന്ത്യ ജേഴ്‌സിയും ഒപ്പോ അവതരിപ്പിച്ചു. ഉപഭോക്താക്കളുമായി, പ്രത്യേകിച്ച്‌ ചെറുപ്പക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമായി ബ്രാന്‍ഡ്‌ എപ്പോഴും ക്രിക്കറ്റില്‍ ശ്രദ്ധ നല്‍കുന്നുണ്ട്‌. 2016 മുതല്‍ ഐസിസിയുടെ ഔദ്യോഗിക പങ്കാളി എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ, ബിസിസിഐയുമായി ബന്ധപ്പെട്ടും ടീം ഇന്ത്യയുടെ ഔദ്യോഗിക സ്‌പോണ്‍സറായും സ്‌പോട്‌സുമായുള്ള ബന്ധം ഒപ്പോ ശക്തമാക്കിയിട്ടുണ്ട്‌. ഇന്ത്യയിലെ യുവാക്കള്‍ ആവേശത്തോടെ ആസ്വദിക്കുന്ന കായിക ഇനമാണ്‌ ക്രിക്കറ്റെന്ന്‌ ഒപ്പോയുടെ ആഗോള വൈസ്‌ പ്രസിഡന്റും ഒപ്പോ ഇന്ത്യ പ്രസിഡന്റുമായ സൈ്‌ക ലി പറഞ്ഞു. ക്രിക്കറ്റിലേതിന്‌ സമാനമായ ആവേശവും പെര്‍ഫെക്ഷനും പങ്കിടുന്നതിനാല്‍ തന്നെ ഈ ബന്ധം തികച്ചും അനുയോജ്യമായിരിക്കും. ടീമുമായുള്ള പങ്കാളിത്തത്തിലൂടെ, ചെറുപ്പക്കാരായ ഉപഭോക്താക്കളുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുക മാത്രമല്ല ഏറ്റവും മികച്ച സെല്‍ഫി ഫോട്ടോഗ്രാഫി അനുഭവം നല്‍കുന്നതിനുള്ള ഉദ്യമത്തില്‍ അവരെ പങ്കാളികളാക്കുക കൂടിയാണ്‌ ഒപ്പോ ചെയ്യുന്നതെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

ബിസിസിഐ കുടുംബത്തില്‍ ഒപ്പോ ചേരുന്നതില്‍ അത്യധികം ആവേശമുണ്ടെന്ന്‌ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌രി പറഞ്ഞു. തികവുറ്റ ഫോട്ടോഗ്രാഫി ടെക്‌നോളജി അവതരിപ്പിക്കുന്ന ഒപ്പോ മൊബൈല്‍സ്‌ ബിസിസിഐയുമായി പൊതുവായ വീക്ഷണം പങ്കിടുകയും ചെയ്യുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ കൂടുതല്‍ വളര്‍ച്ചയ്‌ക്ക്‌ ഒന്നിച്ച്‌ പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന്‌ അദ്ദേഹം വ്യക്തമാക്കി.


ഡ്യൂവല്‍ സെല്‍ഫി ക്യാമറ - ``ഒരെണ്ണം സെല്‍ഫിക്ക്‌, ഒരെണ്ണം ഗ്രൂപ്പ്‌ സെല്‍ഫിക്ക്‌''

ഡബിള്‍ വ്യൂ ഗ്രൂപ്പ്‌ സെല്‍ഫി ക്യാമറ ഒരു വിശാലമായ കാഴ്‌ച നല്‍കുന്നു. ഒരു സാധാരണ സെല്‍ഫി ക്യാമറയുടെ രണ്ട്‌ മടങ്ങാണിത്‌. ലഘുവായ ചിത്ര വ്യതിയാനവുമായി ഉയര്‍ന്ന തലത്തിലുള്ള പ്രൊഫഷണല്‍ ഇമേജ്‌ ഗുണമേന്മ നിലനിര്‍ത്തുന്നതാണ്‌ 6ൂ ലെന്‍സ്‌. തികവുറ്റ ഗ്രൂപ്പ്‌ സെല്‍ഫികള്‍ ക്ലിക്ക്‌ ചെയ്യുന്നത്‌ ഇത്‌ ഉറപ്പാക്കുന്നു!

നിങ്ങളുടെ വ്യക്തിഗത സെല്‍ഫികള്‍ക്കായി, 16 എംപി റെസല്യൂഷനും 1/3 ഇഞ്ച്‌ സെന്‍സറും വലിയ ത/2.0 അപെര്‍ചറും ഉപയോഗിക്കുന്ന ഇതര ഫ്രണ്ട്‌ ക്യാമറയിലേക്ക്‌ മാറുക. ഇത്‌ ഉയര്‍ന്ന ഡൈനാമിക്ക്‌ റേഞ്ചും വൈവിധ്യമുള്ള ഡെപ്‌തും കുറഞ്ഞ ശബ്ദവും അവതരിപ്പിക്കുന്നു. മുമ്പത്തെ എഫ്‌1-മായി താരതമ്യപ്പെടുത്തുമ്പോള്‍, പ്രകടനത്തില്‍ കൂടുതല്‍ മെച്ചപ്പെടുത്തലുകളും ഒപ്‌റ്റിമൈസേഷനും ഒപ്പോ വരുത്തിയിട്ടുണ്ട്‌. ശക്തമായ പ്രകാശമുള്ള പശ്ചാത്തലത്തില്‍ സെല്‍ഫി അമിതമായി എക്‌സ്‌പോസ്‌ ചെയ്യപ്പെടില്ല. മൊത്തത്തില്‍ ചിത്രം കൂടുതല്‍ റിയലായി തോന്നിക്കുന്നു. മോശം പ്രകാശമുള്ള സ്ഥലത്തോ രാത്രിയിലോ ഷൂട്ട്‌ ചെയ്യുമ്പോള്‍, സെല്‍ഫി കൂടുതല്‍ വൈവിധ്യവും വ്യക്തതയുമുള്ളതാക്കുന്നതിന്‌ ശബ്ദ ഗ്രാനുലാരിറ്റിയും കാര്യമായി കുറയുന്നു.

ഫ്രെയിമില്‍ മൂന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ ബില്‍റ്റ്‌-ഇന്‍ സ്‌മാര്‍ട്ട്‌ ഫേഷ്യല്‍ റെകഗ്നീഷന്‍ ഉപയോഗിച്ച്‌ 'ഗ്രൂപ്പ്‌ സെല്‍ഫി' മോഡിലേക്ക്‌ മാറാന്‍ എഫ്‌3 ഉപയോക്താക്കളെ അറിയിക്കും. ഒരു കൈകൊണ്ട്‌ സെല്‍ഫി എടുക്കുമ്പോള്‍ ഇമേജ്‌ സ്ഥിരതയെ ബാധിക്കാതെ തന്നെ ഉപയോക്താക്കള്‍ക്ക്‌ എളുപ്പത്തില്‍ ഗ്രൂപ്പ്‌ സെല്‍ഫി എടുക്കാന്‍ സാധിക്കും. 1/3 ഇഞ്ച്‌ സെന്‍സറുള്ള 13 എംപി റിയര്‍ ക്യാമറയാണ്‌ ഒപ്പോ എഫ്‌3-യില്‍ ഉള്ളത്‌. ലൈറ്റ്‌ സെന്‍സിറ്റിവിറ്റി പരമാവധിയാക്കാനും മികച്ച രാത്രിസമയ പ്രകടനം നല്‍കാനും ഇതിന്‌ കഴിയും. ഒരു സ്‌നാപ്പി, ഫ്‌ളൂയിഡ്‌ ഷൂട്ടിംഗ്‌ അനുഭവം നല്‍കുന്നതാണ്‌ ൂഉഅഎ ടെക്‌നോളജി. ചലിക്കുന്ന വസ്‌തുക്കളില്‍ കൂടിയും, തടസരഹിതമായ ഫോക്കസ്‌ എഫ്‌3 നല്‍കുന്നു. പ്രധാനപ്പെട്ട നിമിഷങ്ങള്‍ മികവോടെ പകര്‍ത്തുന്നത്‌ എന്നത്തേക്കാളും എളുപ്പമാക്കുകയും ചെയ്യുന്നു. ഒപ്പോയുടെ സവിശേഷ ബ്യൂട്ടിഫിക്കേഷന്‍ എഡിറ്റിംഗ്‌ സോഫ്‌റ്റ്‌വെയറായ ബ്യൂട്ടിഫൈ 4.0 ഫ്രണ്ട്‌ ക്യാമറകള്‍ക്കും പിന്‍വശ ക്യാമറയ്‌ക്കും ലഭ്യമാണ്‌. യോജിച്ച ഇഫക്‌റ്റുകളോടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത്‌ ഉറപ്പാക്കിക്കൊണ്ട്‌ വിവിധ ബ്യൂട്ടിഫിക്കേഷന്‍ മോഡുകളില്‍ നിന്ന്‌ തിരഞ്ഞെടുക്കാന്‍ ഇത്‌ ഉപയോക്താക്കളെ അനുവദിക്കുന്നു.

സെല്‍ഫി എടുക്കല്‍ അനുഭവം മെച്ചപ്പെടുത്തുന്ന പാം ഷട്ടര്‍ പോലുള്ള മറ്റ്‌ രസകരമായ നിരവധി സവിശേഷതകളുമുണ്ട്‌. ക്യാമറയ്‌ക്ക്‌ മുന്നില്‍ നിങ്ങള്‍ കൈകള്‍ ചലിപ്പിക്കുമ്പോള്‍ ഒരു ഓട്ടോമാറ്റിക്ക്‌ സെല്‍ഫി കൗണ്ട്‌ഡൗണ്‍ ആക്‌റ്റിവേറ്റ്‌ ചെയ്‌തുകൊണ്ട്‌ ഷെയ്‌ക്കില്ലാത്ത ഫോട്ടോകളെടുക്കാന്‍ സഹായിക്കുന്നതാണ്‌ പാം ഷട്ടര്‍.

നിങ്ങള്‍ക്ക്‌ ആവശ്യമായ എല്ലാ പ്രവര്‍ത്തനത്തിനും യോജിച്ചത്‌

ഒരു ഒക്‌ടാ-കോര്‍ പ്രോസസ്സറും 4 ഏആ അെഛ-ഉം 64 ഏആ ുെഛ-ഉം ഇമഫമറു േ3.0 പിന്തുണയുമുള്ള എഫ്‌3 പരിധിയില്ലാത്ത സ്‌നാപ്പി പ്രകടനം ഉറപ്പുനല്‍കുന്നു. ഉള്‍ക്കൊള്ളിച്ചിട്ടുള്ള ട്രിപ്പിള്‍ സ്ലോട്ട്‌ കാര്‍ഡ്‌ ട്രേ രണ്ട്‌ നാനോ സിം കാര്‍ഡുകളും ഒരു മൈക്രോ എസ്‌ഡി കാര്‍ഡും ഒരേസമയം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതാണ്‌.

നീണ്ട ആയുസ്‌ നല്‍കുന്ന ഉയര്‍ന്ന ഡെന്‍സിറ്റി 3200ബഅദ ബാറ്ററിയാണ്‌ എഫ്‌3-യിലുള്ളത്‌. ഞങ്ങളുടെ യഥാര്‍ത്ഥ സിമുലേഷന്‍ ടെസ്റ്റില്‍, ഇത്‌ 15 മണിക്കൂറിലേറെ നീണ്ടുനില്‍ക്കുന്നു! അതിനര്‍ത്ഥം, നിങ്ങളുടെ യാത്രയില്‍ വലിയ പവര്‍ ബാങ്ക്‌ കൊണ്ടുനടക്കുന്നതിന്റെയും എപ്പോഴും ചാര്‍ജ്ജറുകള്‍ അന്വേഷിക്കുന്നതിന്റെയും അസൗകര്യം ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും.

സ്വകാര്യതാ പരിരക്ഷണത്തിനും സുരക്ഷയ്‌ക്കും മുന്തിയ പരിഗണയാണ്‌ നല്‍കിയിട്ടുള്ളത്‌. നൂതനമായ സോളിഡ്‌-സ്റ്റേറ്റ്‌ വിരലടയാള റീഡറാണ്‌ എഫ്‌3 ഉപയോഗിക്കുന്നത്‌, അതിനാല്‍ ഉപകരണം അണ്‍ലോക്ക്‌ ചെയ്യാന്‍ ഒരു ചെറിയ സ്‌പര്‍ശം മാത്രം മതിയാകും. ഹൈഡ്രോഫോബിക്ക്‌ മെംബ്രെയിന്‍ സജ്ജമാക്കിയ വിരലടയാള റീഡറിന്‌ ഉപയോക്താവിന്റെ വിരല്‍ നനഞ്ഞിട്ടുണ്ടെങ്കില്‍ കൂടിയും മികച്ച വിജയ നിരക്കുണ്ട്‌.

അത്യാകര്‍ഷകമായ ഡിസൈനും രൂപഭംഗിയും

ലഘുവായ, കട്ടികുറഞ്ഞ 5.5 ഇഞ്ച്‌ ബോഡിയുള്ള എഫ്‌3 മറ്റേതിലുമില്ലാത്ത സൗകര്യപ്രദമായ ഗ്രിപ്പ്‌ നല്‍കുന്നു. മിനുമിനുത്ത പിന്‍വശ പാനല്‍ പൊടി പറ്റിപ്പിടിക്കുന്നത്‌ ഒഴിവാക്കുന്നു മാത്രമല്ല അഭിമാനത്തോടെ കൈയ്യില്‍ പിടിക്കുകയും ചെയ്യാം. മെര്‍ക്കുറിയല്‍ ഗ്രേസിന്റെ മതിപ്പും മനോഹാരിതയും നല്‍കുന്നതാണ്‌ എഫ്‌3-യുടെ ഓരോ വിശദാംശവും. ഇന്‍-സെല്‍ ടെക്‌നോളജി സജ്ജമാക്കിയ, എഫ്‌3-യുടെ FHD ഇന്‍-സെല്‍ ഡിസ്‌പ്ലേ സാധാരണ സ്ര്‌കീന്‍ കട്ടിയില്‍ 1/4 കുറവ്‌ നല്‍കുന്നതാണ്‌. ഉയര്‍ന്ന നിരക്കിലുള്ള സൂക്ഷ്‌മതയും തെളിച്ചമുള്ള ചിത്രവും ഇത്‌ നല്‍കുന്നു. വെയിലുള്ള സമയത്ത്‌ കൂടിയും നിങ്ങള്‍ക്ക്‌ കൂടുത വ്യക്തമായും വൈബ്രന്റായും കാണാനാകും.

ആകര്‍ഷകമായ നിറങ്ങളും അനുയോജ്യ വിലയും

ഗോള്‍ഡ്‌, റോസ്‌ ഗോള്‍ഡ്‌ നിറങ്ങളിലാണ്‌ എഫ്‌3 ലഭ്യമാകുന്നത്‌. 19990 വിലയുള്ള ഗോള്‍ഡ്‌ ശ്രേണി ഓണ്‍ലൈനിലും ഓഫ്‌ലൈനിലും 2017 മെയ്‌ 13 മുതല്‍ ലഭ്യമാകും. എഫ്‌3 ഗോള്‍ഡ്‌ പതിപ്പിന്റെ പ്രീ-ഓര്‍ഡര്‍ ഇന്നുമുതല്‍ 2017 മെയ്‌ 12 വരെയായിരിക്കും. ഫ്‌ളിപ്പ്‌കാര്‍ട്ടില്‍ ഇത്‌ ലഭ്യമാകുന്നതാണ്‌. ഒപ്പോ സ്റ്റോറുകള്‍ വഴി ഓഫ്‌ലൈനായും പ്രീ-ഓര്‍ഡര്‍ ചെയ്യാം. പ്രീ-ഓര്‍ഡര്‍ എന്‍ട്രികളില്‍ നിന്ന്‌ നറുക്കെടുപ്പിലൂടെ മൂന്ന്‌ ഭാഗ്യശാലികള്‍ക്ക്‌ ലണ്ടനില്‍ ഐസിസി ഫൈനല്‍ നേരിട്ട്‌ കാണാനുള്ള അവസരം ലഭിക്കും.

ഹീറോ കോര്‍പറേറ്റ്‌ സര്‍വീസ്‌ ശൃംഖലയിലൂടെ സ്റ്റാര്‍ ഹെല്‍ത്ത്‌ ഉത്‌പന്നങ്ങള്‍ വിറ്റഴിക്കും



കൊച്ചി: വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്റ്റാര്‍ ഹെല്‍ത്ത്‌ ആന്‍ഡ്‌ അലൈഡ്‌ ഇന്‍ഷുറന്‍സ്‌ കമ്പനി ലിമിറ്റഡ്‌ രാജ്യത്തെ പ്രമുഖ ഇന്‍ഷുറന്‍സ്‌ ഉത്‌പന്ന വിതരണക്കാരായ ഹീറോ കോര്‍പറേറ്റ്‌ സര്‍വീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡുമായി വിതരണകരാര്‍ ഒപ്പിട്ടു. സ്റ്റാര്‍ ഹെല്‍ത്ത്‌ മാര്‍ക്കറ്റിംഗ്‌ തലവന്‍ ആനന്ദ റോയിയും ഹീറോ കോര്‍പറേറ്റ്‌ സര്‍വീസ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഷെഫാലി മുഞ്ചലും ഇതു സംബന്ധിച്ചുള്ള ധാരണാ പത്രത്തില്‍ ഒപ്പു വച്ചു.
ഈ വിതരണക്കരാറിലൂടെ ആരോഗ്യ ഇന്‍ഷുറന്‍സ്‌ ഉത്‌പന്നങ്ങള്‍ രാജ്യത്തിന്റെ എല്ലാഭാഗത്തും ലഭ്യമാക്കുവാന്‍ ഇരു കമ്പനികളും ലക്ഷ്യമിടുന്നു.
കൂടുതല്‍ ആളുകളിലേക്ക്‌ സ്റ്റാര്‍ ഹെല്‍ത്തിന്റെ ഉത്‌പന്നങ്ങള്‍ എത്തിക്കുവാന്‍ ഹീറോ സര്‍വീസുമായുള്ള ടൈ അപ്‌ സഹായിക്കുമെന്ന്‌ ആനന്ദ്‌ റോയി അഭിപ്രായപ്പെട്ടു.
മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ്‌ ഉത്‌പന്നങ്ങള്‍ക്കു പേരുകേട്ട സ്റ്റാര്‍ ഹെല്‍ത്തിന്റെ ഉത്‌പന്നങ്ങള്‍ തങ്ങളുടെ വിപണന ശംഖല വഴി വിറ്റഴിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നു ഷെഫാലി മുഞ്ചല്‍ പറഞ്ഞു. സ്റ്റാര്‍ ഹെല്‍ത്തിന്റെ ഉത്‌പന്നങ്ങള്‍ തങ്ങളുടെ നിലവിലുള്ള വ
#ിതരണശംഖലയിലൂടെ രാജ്യത്തൊട്ടാകെ വിറ്റഴിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.




സ്റ്റാര്‍ ഹെല്‍ത്ത്‌ ആന്‍ഡ്‌ അലൈഡ്‌ ഇന്‍ഷുറന്‍സിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്‌ ഉത്‌പന്നങ്ങള്‍ ഹീറോ കോര്‍പറേറ്റ്‌ സര്‍വീസിന്റെ വിതരണ ശംഖലയിലൂടെ വിറ്റഴിക്കുന്നതിനു വച്ച ധാരണാപത്രം സ്റ്റാര്‍ ഹെല്‍ത്ത്‌ മാര്‍ക്കറ്റിംഗ്‌ തലവന്‍ ആനന്ദ്‌ റോയിയും ഹീറോ കോര്‍പറേറ്റ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഷെഫാലി മുഞ്ചലും കൈമാറിയപ്പോള്‍. സ്റ്റാര്‍ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സിന്റെ ഡല്‍ഹി മേഖല വൈസ്‌ പ്രസിഡന്റ്‌ പ്രദീപ്‌ത ചന്ദ്ര ത്രിപാഠി, ഹിറോ കോര്‍പറേറ്റ്‌ സര്‍വീസ്‌ ബിസിനസ്‌ തലവന്‍ പൂര്‍ണേന്ദു ഖന്ന എന്നിവര്‍ സമീപം. 

ബജറ്റ്‌ ഹോട്ടലുകള്‍ക്കുള്ള ചരക്കു സേവന നികുതി 5% സ്ലാബിലാക്കണമെന്ന്‌ ഫിക്കി




കൊച്ചി: രണ്ടായിരം രൂപയില്‍ താഴെ പ്രതിദിന വാടക ഈടാക്കുന്ന ബജറ്റ്‌ ഹോട്ടലുകളെ ചരക്കു സേവന നികുതി നടപ്പാക്കുമ്പോള്‍ അഞ്ചു ശതമാനം സ്ലാബില്‍ ഉള്‍പ്പെടുത്തണമെന്ന്‌ സംസ്ഥാന ധനമന്ത്രി ഡോ. തോമസ്‌ ഐസക്കിനോട്‌ ഫിക്കി ആവശ്യപ്പെട്ടു. ചരക്കു സേവന നികുതി സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ മെയ്‌ മൂന്നാം വാരം നടക്കാനിരിക്കെ ബന്ധപ്പെട്ട വ്യവസായ മേഖലകളുടെ പ്രതികരണവും ആശങ്കകളും അറിയിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം വെച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്‌ സംസ്ഥാനത്തെ ചെറുകിട ഹോട്ടല്‍ ഉടമസ്ഥരുടെ ആവശ്യങ്ങള്‍ സംസ്ഥാന ധനമന്ത്രി മുമ്പാകെ ഫിക്കി അവതരിപ്പിച്ചത്‌. 
ആതിഥേയ വ്യവസായ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന ഏറ്റവും വലിയ ഒറ്റ ഘടകമാണ്‌ ചരക്കു സേവന നികുതിയെന്ന്‌ തങ്ങള്‍ വിശ്വസിക്കുന്നതായി ഫിക്കിയുടെ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വിപണിയുടെ 80 ശതമാനം വരുന്ന ബജറ്റ്‌ ഹോട്ടലുകളെ സംബന്ധിച്ച്‌ ഇത്‌ ഏറെ നിര്‍ണായകമാണ്‌. രാജ്യത്തിന്റെ സമ്പദ്‌ഘടനയുടെ വളര്‍ച്ചയ്‌ക്കായി സംഭാവനകള്‍ ചെയ്യുന്നത്‌ ഏറെ പ്രധാനപ്പെട്ടതാണെന്നും ബജറ്റ്‌ ഹോട്ടലുകള്‍ വിശ്വസിക്കുന്നു. അതേ സമയം തന്നെ അതു രാജ്യത്തെ ജനങ്ങളുടെ കൈപ്പിടിയില്‍ ഒതുങ്ങുകയും വേണം. നികുതിയില്‍ വരുന്ന വന്‍തോതിലുള്ള ഏതു വര്‍ധനവും അതു ജനങ്ങളിലേക്കു പകരാന്‍ ബജറ്റ്‌ ഹോട്ടലുകളെ നിര്‍ബന്ധിതരാക്കും. അതുകൊണ്ടു തന്നെ 2000 രൂപയില്‍ താഴെ നിരക്കുള്ള ബജറ്റ്‌ ഹോട്ടലുകളെ 5 ശതമാനം ചരക്കു സേവന നികുതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന്‌ ഫിക്കി അഭ്യര്‍ത്ഥിച്ചു. 
സാധാരണക്കാരെ സംബന്ധിച്ച്‌ ഏക ആശ്രയം ഈ ബജറ്റ്‌ ഹോട്ടലുകളാണ്‌. ആയിരം രൂപയില്‍ താഴെ വാടകയുള്ള ഹോട്ടല്‍ മുറികളെ 2012 ല്‍ ഇറക്കിയ വിജ്ഞാപന പ്രകാരം സേവന നികുതിയില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. കേരളത്തില്‍ 200 രൂപ മുതല്‍ 500 രൂപ വരെ വാടകയുള്ള മുറികള്‍ക്ക്‌ 7.5 ശതമാനവും 500 രൂപയ്‌ക്ക്‌ മുകളിലുള്ളവയ്‌ക്ക്‌ 12.5 ശതമാനവും ആഡംബര നികുതി ബാധകമാണ്‌. എന്നാല്‍ മറ്റു പല സംസ്ഥാനങ്ങളിലും ഇതില്ല എന്നും ഫിക്കി ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ ആഭ്യന്തര മൊത്ത വരുമാനത്തിന്റെ 7.5 ശതമാനം സംഭാവന ചെയ്യുന്ന മേഖലയാണ്‌ വിനോദ സഞ്ചാര മേഖലയെന്നും ഫിക്കി ചൂണ്ടിക്കാട്ടുന്നു. 
തങ്ങളുടെ ആശങ്കകള്‍ സര്‍ക്കാരുമായി പങ്കുവെക്കാന്‍ വേദിയൊരുക്കിയതില്‍ ഫിക്കിയോട്‌ കടപ്പാടുണ്ടെന്ന്‌ ദ്വാരകാ ഹോട്ടല്‍ ഉടമ പ്രമീള ഇതേക്കുറിച്ചു പ്രതികരിച്ചു. രാജ്യം മുഴുവന്‍ ഒരേ നികുതി എന്ന സംവിധാനത്തിന്റെ ഭാഗമാകാന്‍ തങ്ങള്‍ക്കാഗ്രഹമുണ്ട്‌. തങ്ങളുടെ ബിസിനസ്‌ ഇല്ലാതാക്കിക്കൊണ്ടാവരുത്‌ ഇതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഉയര്‍ന്ന ചരക്കു സേവന നികുതിയുമായി നിലനില്‍ക്കാന്‍ ബജറ്റ്‌ ഹോട്ടല്‍ വ്യവസായത്തിനാകില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇളവുകള്‍ക്കായി തങ്ങള്‍ കാത്തിരിക്കുകയാണെന്ന്‌ പേള്‍ മലബാര്‍ ഉടമ ഷജീദ്‌ പറഞ്ഞു. ചെറുകിട ബിസിനസില്‍ ഉയര്‍ന്ന നികുതി നിരക്കു സൃഷ്ടിക്കുവാന്‍ പോകുന്ന ആഘാതത്തെക്കുറിച്ചു സര്‍ക്കാര്‍ ചിന്തിക്കണമെന്ന സത്യസന്ധമായ അഭ്യര്‍ത്ഥനയാണിതെന്നും അദ്ദേഹം പറഞ്ഞു.

എല്‍. ആന്റ്‌ ടി. ഫിനാന്‍സ്‌ ഹോള്‍ഡിങ്‌സിന്റെ അറ്റാദായം 22 ശതമാനം വര്‍ധന



കൊച്ചി: എല്‍ ആന്റ്‌ ടി ഫിനാന്‍സ്‌ ഹോള്‍ഡിങ്‌സിന്റെ നികുതിക്കു ശേഷമുള്ള ആകെ ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1042 കോടി രൂപയിലെത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 22 ശതമാനം വര്‍ധനവാണിതു കാണിക്കുന്നത്‌. മുഖ്യ പ്രവര്‍ത്തന മേഖലയില്‍ പെടാത്ത ബിസിനസുകളില്‍ നിന്ന്‌ മാറി പ്രധാന ബിസിനസിന്റെ വളര്‍ച്ചയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മുന്നേറ്റവും ചെലവും വരുമാനവും തമ്മിലുള്ള അനുപാതത്തില്‍ കൈവരിക്കാനായ നേട്ടവും അടക്കമുള്ള ഘടകങ്ങളാണ്‌ കമ്പനിയുടെ വളര്‍ച്ചയ്‌ക്ക്‌ സഹായകമായത്‌. വായ്‌പാ ബിസിനസില്‍, പ്രത്യേകിച്ച്‌ ഗ്രാമീണ മേഖലകളിലെ വായ്‌പകളിലും ഭവന വായ്‌പകളിലും വന്‍കിട വായ്‌പകളിലും കേന്ദ്രീകരിച്ച്‌ ഈ ആസ്‌തികളില്‍ 20 ശതമാനം വളര്‍ച്ചയാണ്‌ കമ്പനി കൈവരിച്ചത്‌. എല്‍. ആന്റ്‌ ടി ഫിനാന്‍സ്‌ ഹോള്‍ഡിങ്‌സിന്റെ ഇന്‍വെസ്‌റ്റ്‌മെന്റ്‌ ആന്റ്‌ വെല്‍ത്ത്‌ മാനേജുമെന്റ്‌ ബിസിനസിലും ശക്തമായ വളര്‍ച്ച കൈവരിക്കാനായി. ഗ്രാമീണ വായ്‌പാ മേഖലയില്‍ 13.5 ശതമാനം വളര്‍ച്ചയോടെ 7,405 കോടി രൂപയുടെ ബിസിനസാണ്‌ കമ്പനി കഴിഞ്ഞ വര്‍ഷം നടത്തിയത്‌. 

ജെസിബി കാര്‍ഡുകള്‍ ഇനി എടിഎമ്മുകളിലും പിഒഎസുകളിലും




കൊച്ചി: നാഷണല്‍ പേയ്‌മെന്റ്‌സ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യയും ജെസിബി ഇന്റര്‍നാഷണല്‍ കമ്പനിയും ഇന്ത്യയിലെ എടിഎമ്മുകളിലും പിഒഎസ്‌ ടെര്‍മിനലുകളിലും ജെസിബി പേയ്‌മെന്റ്‌ കാര്‍ഡുകള്‍ സ്വീകരിക്കാന്‍ ധാരണയായി. 
ഇതോടെ ജെസിബിക്ക്‌ കൂടുതല്‍ ടൂറിസ്റ്റുകള്‍ക്കും ബിസിനസ്‌ പ്രൊഫഷണലുകള്‍ക്കും പേയ്‌മെന്റ്‌ ഓപ്‌ഷനിലൂടെ സേവനം നല്‍കാന്‍ അവസരമൊരുങ്ങുകയാണ്‌. ജെസിബിക്ക്‌ ഏറ്റവും കൂടുതല്‍ കാര്‍ഡുകളുള്ള ഏഷ്യയിലാണ്‌ ഇത്‌ കൂടുതല്‍ ഉപകാരപ്രദമാകുന്നത്‌. ജെസിബി കാര്‍ഡ്‌ അംഗങ്ങളുടെ അടിത്തറ 23 രാജ്യങ്ങളിലായി 10.1 കോടി വരും. 
ഈ സഹകരണത്തോടെ എന്‍പിസിഐ മെംബര്‍ ബാങ്കുകളുടെ റൂപേ-ജെസിബി ഇന്റര്‍നാഷണല്‍ കാര്‍ഡും പുറത്തിറക്കുന്നുണ്ട്‌. ഇന്ത്യയില്‍ ഇത്‌ റൂപേ കാര്‍ഡായും രാജ്യത്തിന്‌ പുറത്ത്‌ ജെസിബി കാര്‍ഡായും പ്രവര്‍ത്തിക്കും. 
ആഭ്യന്തര കാര്‍ഡായ റൂപേയെ സംബന്ധിച്ചിടത്തോളം എന്‍പിസിഐ-ജെസിബി സഹകരണത്തിലൂടെ വലിയ നേട്ടമാണ്‌ ഉണ്ടായിരിക്കുന്നതെന്നും 2.25 ലക്ഷം എടിഎമ്മുകളിലും 20 ലക്ഷം പിഒഎസ്‌ ടെര്‍മിനലുകളിലും ഇടപാടുകള്‍ക്ക്‌ അവസരമൊരുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും രണ്ടു കമ്പനികളും ചേര്‍ന്ന്‌ ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ ഉയര്‍ന്ന മൂല്യമുള്ള സേവനം ഒരുക്കുമെന്ന്‌ കരുതുന്നുവെന്നും എന്‍പിസിഐ മാനേജിങ്‌ ഡയറക്‌ടറും സിഇഒയുമായ എ.പി. ഹോത്ത പറഞ്ഞു. 
ജെസിബിയുടെ ചരിത്രത്തില്‍ ഏറ്റവും അര്‍ത്ഥപൂര്‍ണമായൊരു സമയമാണിതെന്നും ജപ്പാന്‍ -ഇന്ത്യ സൗഹൃദത്തിന്‌ ഇതൊരു മുതല്‍ കൂട്ടാവുമെന്നാണ്‌ കരുതുന്നതെന്നും ജെസിബി കമ്പനി പ്രസിഡന്റും ജെസിബി ഇന്റര്‍നാഷണല്‍ കമ്പനി സിഇഒയുമായ ഇച്ചിറോ ഹമാകാവ പറഞ്ഞു.  

പ്ലെയിന്‍സ്‌പീക്കിന്‌ പെപ്പര്‍ 2017 ഏജന്‍സി ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം




കൊച്ചി, 05.05.2017: പ്ലെയിന്‍സ്‌പീക്കിന്‌്‌ പതിനൊന്നാമത്‌ പെപ്പര്‍ ക്രിയേറ്റീവ്‌ അവാര്‍ഡുകളില്‍ ഏജന്‍സി ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം. പെപ്പര്‍ ക്രിയേറ്റീവ്‌ അവാര്‍ഡ്‌്‌ ട്രസ്റ്റാണ്‌ മല്‍സരം സംഘടിപ്പിച്ചത്‌. മല്‍സരത്തിലെ എല്ലാ വിഭാഗത്തിലുമായി നേടിയ ഏറ്റവുമധികം പോയിന്റുകളുടെ അടിസ്ഥാനത്തിലാണ്‌ ഏജന്‍സി ഓഫ്‌ ദി ഇയറിനെ തെരഞ്ഞെടുത്തത്‌. അഡ്വര്‍ടൈസര്‍ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം മാതൃഭൂമിക്കും ലഭിച്ചു. 

ഹോട്ടല്‍ ലെ മെറിഡിയനില്‍ വെച്ച്‌ നടന്ന വര്‍ണാഭമായ പുരസ്‌കാര വിതരണ ചടങ്ങ്‌ പത്‌മശ്രീ പിയൂഷ്‌ പാണ്ടെ ഉദ്‌ഘാടനം ചെയ്‌തു. ഒഗിള്‍വി ആന്റ്‌ മേത്തര്‍ ഇന്ത്യ നാഷണല്‍ ക്രിയേറ്റീവ്‌ ഡയറക്ടര്‍ രാജീവ്‌ റാവു, ബാംഗ്‌ ഇന്‍ ദ മിഡിലിന്റെ മാനേജിംഗ്‌ പാര്‍ട്‌ണറും ചീഫ്‌ ക്രിയേറ്റീവ്‌ ഓഫീസറുമായ പ്രതാപ്‌ സുതന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു

ദക്ഷിണേന്ത്യയിലെ ഏജന്‍സികള്‍ക്കായി സംഘടിപ്പിച്ച പെപ്പര്‍ 2017 മല്‍സരത്തിലേക്ക്‌ ന്‌ 70 
ഏജന്‍സികളില്‍ നിന്നായി 600ല്‍പരം അപേക്ഷകള്‍ ലഭിച്ചതില്‍ നിന്നാണ്‌ വിജയികളെ കണ്ടെത്തിയത്‌.

ഇന്ത്യയിലെ പരസ്യമേഖലയില്‍ ഏറെ വിലമതിക്കപ്പെടുന്ന പുരസ്‌കാരങ്ങളിലൊന്നാണ്‌ പെപ്പര്‍ അവാര്‍ഡെന്ന്‌ പെപ്പര്‍ അവാര്‍ഡ്‌സ്‌ ട്രസ്റ്റ്‌ ചെയര്‍മാന്‍ കെ. വേണുഗോപാല്‍ പറഞ്ഞു. ഓരോ വര്‍ഷവും ഇതിനെ ആഗോളതലത്തില്‍ അടയാളപ്പെടുത്തുന്ന ഒന്നാക്കി മാറ്റുകയാണ്‌ തങ്ങളുടെ ദൗത്യം. പെപ്പര്‍ പുരസ്‌കാരത്തിന്റെ മൂല്യവും പുരസ്‌കാരസമര്‍പ്പണത്തിന്റെ സര്‍ഗാത്മക ആവേശവും ഒത്തുചേരുമ്പോള്‍ ആഗോള സര്‍ഗ്ഗാത്മക ഇടങ്ങളില്‍ കൊച്ചിയുടെ പ്രാധാന്യവും ഉറപ്പിക്കപ്പെടുകയാണെന്ന്‌ സ്വാഗത പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. 

പെപ്പര്‍ ക്രിയേറ്റീവ്‌ അവാര്‍ഡ്‌സ്‌ ട്രസ്റ്റ്‌ സെക്രട്ടറി ലക്ഷ്‌മണ്‍ വര്‍മ്മ നന്ദി പറഞ്ഞ ചടങ്ങില്‍ ട്രസ്റ്റികളായ യു.എസ്‌.കുട്ടി, ടി. വിനയകുമാര്‍, പി.കെ.നടേഷ്‌, ആര്‍. മാധവ മേനോന്‍, സന്ദീപ്‌ നായര്‍, ടി. സുദീപ്‌ കുമാര്‍ എന്നിവരും പങ്കെടുത്തു.

ജെറ്റ്‌ എയര്‍വേസ്‌ ദക്ഷിണേന്ത്യയില്‍നിന്നു യൂറോപ്പിലേക്കു നോണ്‍സ്റ്റോപ്പ്‌ സര്‍വീസ്‌ വര്‍ധിപ്പിക്കുന്നു




കൊച്ചി: ചെന്നൈയില്‍നിന്നു പാരീസിലേക്കും ബംഗളരൂവില്‍നിന്നു ആംസ്റ്റര്‍ഡാമിലേക്കും നേരിട്ടുള്ള പുതിയ ഫ്‌ളൈറ്റുകള്‍ ജെറ്റ്‌ എയര്‍വേസ്‌ പ്രഖ്യാപിച്ചു. അടുത്ത ഒക്‌ടോബര്‍ 29 മുതല്‍ ശീതകാല ഷെഡ്യൂളിനൊപ്പമാണ്‌ പുതിയ ഫ്‌ളൈറ്റുകള്‍ ആരംഭിക്കുക.
ദക്ഷിണേന്ത്യയില്‍നിന്നു യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും വര്‍ധിച്ചുവരുന്ന കോര്‍പറേറ്റ്‌, ഉല്ലാസയാത്ര ഡിമാണ്ട്‌ കണക്കിലെടുത്താണ്‌ യൂറോപ്പിന്റെ ഗേറ്റ്‌വേ നഗരങ്ങളായ പാരീസിലേക്കും ആംസ്റ്റര്‍ഡാമിലേക്കും ജെറ്റ്‌ എയര്‍വേസ്‌ നോണ്‍ സ്റ്റോപ്പ്‌്‌ ഫ്‌ളൈറ്റുകള്‍ തുടങ്ങുന്നത്‌. പുതിയ റൂട്ടുകളില്‍ എയര്‍ബസ്‌ എ 330 വിമാനാണ്‌ ഉപയോഗിക്കുക.
പുതിയ ഫ്‌ളൈറ്റ്‌ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ആകര്‍ഷകമായ നിരക്കും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതനുസരിച്ച്‌ ഇക്കണോമി ക്ലാസ്‌ റിട്ടേണ്‍ ടിക്കറ്റിന്‌ 39,999 രൂപയും പ്രീമിയര്‍ ക്ലാസിന്‌ 1,29,999 രൂപയുമാണ്‌ നിരക്ക്‌. ഇതിനു പുറമേ `ജെറ്റ്‌ എസ്‌കേപ്‌സ്‌ ഹോളിഡേസ്‌' എന്ന പേരില്‍ 71,310 രൂപ മുതല്‍ പ്രത്യേക നിരക്കും ജെറ്റ്‌ എയര്‍വേസ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതിലുള്ള ബുക്കിംഗ്‌ ഉടനേ ആരംഭിക്കും.
~ഒക്‌ടോബര്‍ 29 മുതല്‍ ചെന്നൈയില്‍നിന്നു പ്രാദേശിക സമയം 1.45-ന്‌ പുറപ്പെടുന്ന ഫ്‌ളൈറ്റ്‌(9W 128), പ്രാദേശിക സമയം 8.10ന്‌ പാരീസില്‍ എത്തിച്ചേരും. അതായത്‌ യാത്രക്കാര്‍ക്ക്‌ അവരുടെ ദിവസം യൂറോപ്പില്‍ ആരംഭിക്കുവാന്‍ സാധിക്കുമെന്നര്‍ത്ഥം. പാരീസില്‍നിന്നു പ്രാദേശിക സമയം 10.10-ന്‌ പുറപ്പെടുന്ന ഫ്‌ളൈറ്റ്‌ (9W 127) പുലര്‍ച്ചെ 0.15-ന്‌ ചെന്നൈയില്‍ തിരിച്ചെത്തും. എയര്‍ ഫ്രാന്‍സും ഡെല്‍റ്റ്‌ എയര്‍ലൈന്‍സും ഈ ഫ്‌ളൈറ്റുമായി കോഡ്‌ഷെയര്‍ ചെയ്‌ത്‌ ആഴ്‌ചയില്‍ അഞ്ചു ദിവസം സര്‍വീസ്‌ നടത്തും. 
ബംഗളരൂവില്‍നിന്നു പ്രാദേശിക സമയം 2.25-ന്‌ പുറപ്പെടുന്ന ഫ്‌ളൈറ്റ്‌(9W 236), പ്രാദേശിക സമയം 8.35-ന്‌ ആംസ്റ്റര്‍ഡാമില്‍ എത്തിച്ചേരും. ആംസ്റ്റര്‍ഡാമില്‍നിന്നു പ്രാദേശിക സമയം 10.50-ന്‌ പുറപ്പെടുന്ന മടക്കയാത്ര ഫ്‌ളൈറ്റ്‌ (9W 235) പുലര്‍ച്ചെ 0.40-ന്‌ ബംഗളരൂവില്‍ എത്തിച്ചേരും. കെഎല്‍എം റോയല്‍ ഡച്ച്‌ എയര്‍ലൈന്‍സും ഡെല്‍റ്റ്‌ എയര്‍ലൈന്‍സും ഈ ഫ്‌ളൈറ്റുമായി കോഡ്‌ഷെയര്‍ ചെയ്‌ത്‌ ആഴ്‌ചയില്‍ അഞ്ചു ദിവസം സര്‍വീസ്‌ നടത്തും.
ജെറ്റ്‌ എയര്‍വേസ്‌ ഇപ്പോള്‍ 16 വിദേശരാജ്യങ്ങളിലെ 20 നഗരങ്ങളിലേക്ക്‌ പ്രതിദിനം 150ലേറെ ഫ്‌ളൈറ്റ്‌ സര്‍വീസ്‌ നടത്തുന്നുണ്ട്‌. ഇപ്പോള്‍ ഡല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നും ആംസ്‌റ്റാര്‍ഡാമിലേക്കും അവിടെനിന്നും ടൊറൊന്റോവിലേക്കും കമ്പനി സര്‍വീസ്‌ നടത്തുന്നുണ്ട്‌. മുംബൈയില്‍നിന്നു പാരിസീലേക്ക്‌ നേരിട്ടും ഫ്‌ളൈറ്റ്‌ ഓടിക്കുന്നുണ്ട്‌. 
യൂറോപ്പിലെ 35 നഗരങ്ങളിലേക്കും യുഎസിലെ 24 നഗരങ്ങളിലേക്കും വണ്‍സ്റ്റോപ്പ്‌ കണക്‌ഷന്‍ ഫ്‌ളൈറ്റ്‌ ജെറ്റ്‌ എയര്‍വേസ്‌ ലഭ്യമാക്കിയിട്ടുണ്ടെന്ന്‌ ജെറ്റ്‌ എയര്‍വേസ്‌ മുഴുവന്‍ സമയ ഡയറക്‌ടര്‍ ഗുരാംഗ്‌ ഷെട്ടി പറഞ്ഞു. കോഡ്‌ഷെയര്‍ പങ്കാളികളായ എയര്‍ ഫ്രാന്‍സ്‌, കെഎല്‍എം റോയല്‍ ഡച്ച്‌ എയര്‍ലൈന്‍സ്‌, ഡെല്‍റ്റ്‌ എയര്‍ലൈന്‍സ്‌ തുടങ്ങിയവരുമായി ചേര്‍ന്നാണ്‌ ഈ സൗകര്യം കമ്പനി ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. യൂറോപ്പില്‍നിന്നും ചെന്നൈ, ബംഗളരൂ എന്നിവിടങ്ങളില്‍ എത്തിച്ചേരുന്ന യാത്രക്കാര്‍ക്ക്‌ രാജ്യത്തെ 45 നഗരങ്ങളിലേക്ക്‌ കണക്‌ഷന്‍ ഫ്‌ളൈറ്റ്‌ ജെറ്റ്‌ എയര്‍വേസ്‌ ലഭ്യമാക്കിയിട്ടുണ്ടെന്നും ഗുരാംഗ്‌ ഷെട്ടി പറഞ്ഞു.
ബെര്‍ലിന്‍, ബ്രസല്‍സ്‌, കോപ്പന്‍ഹേഗന്‍, ഡസല്‍ഡോര്‍ഫ്‌, എഡിന്‍ബറോ, ജനീവ, ഗോതന്‍ബര്‍ഗ്‌, ഹാംബര്‍ഗ്‌, ഹെല്‍സിങ്കി, മാഡ്രിഡ്‌, മാഞ്ചസ്റ്റര്‍, ഒസ്‌ലോ, ലണ്ടന്‍, പ്രാഗ്‌, സ്റ്റോക്‌ഹോം, സ്റ്റട്‌ഗാര്‍ട്‌, വിയന്ന, മ്യൂണിച്‌, വെനീസ്‌, ഡബ്‌ളിന്‍, സൂറിച്ച്‌ തുടങ്ങിയ ലക്ഷ്യങ്ങളിലേക്ക്‌ ആംസ്റ്റര്‍ഡാമില്‍നിന്നോ പാരീസില്‍നിന്നോ കണക്‌ഷന്‍ ഫ്‌ളൈറ്റ്‌ ലഭ്യമാക്കിയിട്ടുണ്ട്‌. 
കൂടാതെ ഇവിടെനിന്ന്‌ അറ്റ്‌ലാന്റ, ചിക്കാഗോ, സിന്‍സിനാറ്റി, ഡെട്രോയിറ്റ്‌, ഹൂസ്റ്റണ്‍, ലോസ്‌ ആഞ്ചലസ്‌, മിയാമി, ഫിലാദല്‍ഫിയ, മിനിയാപ്പോളീസ്‌, ന്യൂയോര്‍ക്ക്‌, പിറ്റ്‌സ്‌ബര്‍ഗ്‌, ന്യൂവാര്‍ക്ക്‌, പോര്‍ട്ട്‌ലാന്‍ഡ്‌, സാള്‍ട്ട്‌ ലേക്ക്‌ സിറ്റി, സാന്‍ഫ്രാന്‍സിസ്‌കോ, സീറ്റില്‍, വാഷിംഗ്‌ടണ്‍, എഡ്‌മണ്ടണ്‍, മോണ്‍ട്രിയോള്‍, വാങ്കോവര്‍, മെക്‌സികോ സിറ്റി തുടങ്ങി വടക്കേ അമേരിക്കയിലെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലേക്കും ജെറ്റ്‌ എയര്‍വേസ്‌ കണക്‌ഷന്‍ ഫ്‌ളൈറ്റ്‌ ലഭ്യമാക്കിയിട്ടുണ്ട്‌.
പുതിയ സര്‍വീസ്‌ തുടങ്ങുന്നതോടെ ജെറ്റ്‌ എയര്‍വേസിന്റെ യൂറോപ്പിലേക്കുള്ള പ്രതിദിന കാര്‍ഗോ കപ്പാസിറ്റി 30 ടണ്ണിനു മുകളിലെത്തും. മാത്രവുമല്ല കടത്തുസമയവും കുറയും. അതായത്‌ ചരക്കുകളുടെ കയറ്റുമതിയും ഇറക്കുമതിയും വര്‍ധിക്കുമെന്നര്‍ത്ഥം. 

മഹീന്ദ്ര ഹോളിഡേയ്‌സ്‌ ഇനി ഏറ്റവും മികച്ച തൊഴിലിടം




കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഹോളിഡേ കമ്പനിയായ മഹീന്ദ്ര ഹോളിഡേയ്‌സ്‌ ഏറ്റവും മികച്ച തൊഴിലിടമായി പ്രഖ്യാപിച്ചു. ഏറ്റവും മികച്ച തൊഴിലിടങ്ങള്‍ക്കുള്ള അംഗീകാരം നല്‍കുന്ന ഗ്രേറ്റ്‌ പ്ലെയ്‌സ്‌ ടു വര്‍ക്ക്‌ ഇന്‍സ്റ്റിറ്റിയൂട്ടാണ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌. 500ലധികം ജീവനക്കാരുള്ള വലിയ സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ്‌ അംഗീകാരം ലഭിച്ചിരിക്കുന്നത്‌. 
ഏറ്റവും മികച്ച തൊഴിലിടം എന്ന അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മഹീന്ദ്രയിലെ ഓരോ നിമിഷവും അംഗങ്ങള്‍ക്ക്‌ മാന്ത്രിക നിമിഷങ്ങളാണെന്നും ഇവിടെയായിരിക്കുന്നതില്‍ അഭിമാനം, പുഞ്ചിരിപ്പിക്കൂ, എല്ലാം ആസ്വദിക്കൂ, സാധാരണമായതിന്‌ ഇവിടെ ഇടമില്ല എന്നിങ്ങനെ നാലു മൂല്യങ്ങളില്‍ അധിഷ്‌ഠിതമാണ്‌ ഇവിടത്തെ പ്രവര്‍ത്തനങ്ങളെന്നും ഈ മൂല്യങ്ങളാണ്‌ ബഹുമതി നേടിതന്നതിന്‌ വഴിയൊരുക്കിയതെന്നും മഹീന്ദ്ര ഹോളിഡേയ്‌സ്‌ ആന്‍ഡ്‌ റിസോര്‍ട്ട്‌സ്‌ മാനേജിങ്‌ ഡയറക്‌ടറും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറുമായ കവീന്ദര്‍ സിങ്‌ ബഹുമതിയെ കുറിച്ച്‌ പറഞ്ഞു. 
പ്രതിഭകള്‍ക്ക്‌ വിജയകരമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമാണ്‌ ഇവിടത്തെ പ്രത്യേകത. അംഗങ്ങള്‍ക്ക്‌ ഓരോ നിമിഷവും ആസ്വാദ്യകരമാക്കാനാവുന്ന രീതിയിലാണ്‌ എച്ച്‌ആര്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. ജീവനക്കാരെ കേട്ടുകൊണ്ട്‌ അവരോടൊപ്പം നിന്ന്‌ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നു. 
വിദ്യാഭ്യാസം, ആരോഗ്യം, വൈദഗ്‌ധ്യം വികസിപ്പിക്കല്‍, സാമ്പത്തിക, പരിസ്ഥിതി വികസനം എന്നീ മേഖലകളെല്ലാം ശ്രദ്ധിക്കുന്നു. കഴിഞ്ഞ വര്‍ഷം 62 ഭിന്നശേഷിക്കാരെ സ്ഥാപനം എടുത്തു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നും 100ഓളം പേരെ എടുത്തു. 2400 ജീവനക്കാര്‍ രാജ്യത്തുടനീളമുള്ള 300 ഓളം സാമൂഹ്യ സേവന പരിപാടികളില്‍ പങ്കെടുത്തു. 
കഴിഞ്ഞ 25 വര്‍ഷമായി വിവിധ തൊഴിലിടങ്ങളുടെ സ്വഭാവങ്ങളെ കുറിച്ച്‌ ഗവേഷണം നടത്തുകയാണ്‌ ഗ്രേറ്റ്‌ പ്ലെയ്‌സ്‌ ടു വര്‍ക്ക്‌്‌. മികച്ച തൊഴിലിടങ്ങള്‍ക്കുള്ള വലിയ ബഹുമതിയായി ഇവരുടെ അംഗീകാരം കണക്കാക്കുന്നു. ഓരോ വര്‍ഷവും 8000ത്തോളം സ്ഥാപനങ്ങളുമായി ഗ്രേറ്റ്‌ പ്ലെയ്‌സ്‌ ടു വര്‍ക്ക്‌്‌ സഹരി ക്കുന്നു.

ബിസിനസ്‌ കൊച്ചി : ഫെഡറല്‍ ബാങ്ക്‌ റെമിറ്റ്‌വെയര്‍ പെയ്‌മെന്റ്‌സുമായ...

ബിസിനസ്‌ കൊച്ചി : ഫെഡറല്‍ ബാങ്ക്‌ റെമിറ്റ്‌വെയര്‍ പെയ്‌മെന്റ്‌സുമായ...: കൊച്ചി:കാനഡയില്‍ നിന്ന്‌ ഇന്ത്യയിലേക്കു മൊബൈല്‍ വഴി പണമയക്കുന്ന സംവിധാനം ഏര്‍പ്പെടുത്താന്‍ ഫെഡറല്‍ ബാങ്ക്‌ മണി ട്രാന്‍സ്‌ഫര്‍ സ്ഥാപന...

ഫെഡറല്‍ ബാങ്ക്‌ റെമിറ്റ്‌വെയര്‍ പെയ്‌മെന്റ്‌സുമായി ധാരണയില്‍




കൊച്ചി:കാനഡയില്‍ നിന്ന്‌ ഇന്ത്യയിലേക്കു മൊബൈല്‍ വഴി പണമയക്കുന്ന സംവിധാനം ഏര്‍പ്പെടുത്താന്‍ ഫെഡറല്‍ ബാങ്ക്‌ മണി ട്രാന്‍സ്‌ഫര്‍ സ്ഥാപനമായ റെമിറ്റ്‌വെയര്‍ പെയ്‌മെന്റ്‌സ്‌കാനഡയുമായി സഹകരിക്കും. റെമിറ്റ്‌വെയറിന്റെഓണ്‍ലൈന്‍ ആപ്പ്‌ ആയ റെമിറ്റര്‍ ആണ്‌ ഇതിനായി ഉപയോഗിക്കുക. വിവിധ ബിസിനസ്‌ പണമിടപാടുകള്‍ക്ക്‌ ഏറ്റവും പുതിയലൈറ പ്ലാറ്റ്‌ഫോം ഉപയോഗിക്കാനും ഇതുവഴിയൊരുക്കും. ലൈറ സംവിധാനം വഴി ബിസിനസുകാര്‍ക്ക്‌ ഇന്ത്യയിലുള്ള തങ്ങളുടെവിതരണക്കാര്‍, കരാറുകാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കുള്ള പണം നല്‍കലുകള്‍ നടത്താനാവും. റെമിറ്റര്‍മൊബൈല്‍ ആപ്പ്‌ ആകട്ടെ, വ്യക്തിഗത ഇടപാടുകാര്‍ക്ക്‌വേഗത്തിലുംചെലവുകുറഞ്ഞ 
രീതിയിലും പണംകൈമാറുന്നതിനുള്ള അവസരം ഒരുക്കും. ആഗോള വ്യാപകമായി പണമയക്കുന്നതിനു ബാങ്കുകള്‍ സാധാരണമായി ഉപയോഗിച്ചു വരുന്ന പരമ്പരാഗത വയര്‍ ട്രാന്‍സ്‌ഫര്‍ സംവിധാനം ഒഴിവാക്കുന്നതിന്‌ റെമിറ്റ്‌വെയര്‍ പെയ്‌മെന്റ്‌സിന്റെ ആഗോള തലത്തിലെ സംവിധാനം വഴിയൊരുക്കും. 
എല്ലാ ദിവസവും മുഴുവന്‍ സമയവും പണം അയക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള 
സംവിധാനം കമ്പനി അവതരിപ്പിക്കുന്നുണ്ടണ്‍്‌. സൗകര്യപ്രദമായി എളുപ്പത്തില്‍ ഇതില്‍ സൈന്‍ അപ്പ്‌ ചെയ്യാം, നിരക്കുകളില്‍സുതാര്യത, കനേഡിയന്‍ നിയന്ത്രണ സംവിധാനങ്ങള്‍ പരിപൂര്‍ണമായി പാലിക്കുന്നു തുടങ്ങി നിരവധി നേട്ടങ്ങളാണ്‌ ഇതിനുള്ളത്‌. 
കാനഡയിലുള്ള പ്രവാസികള്‍ക്കുംചെറുകിട ബിസിനസുകാര്‍ക്കും ആധുനീകവുംചെലവുകുറഞ്ഞതും അതിവേഗത്തിലുള്ളതുംസൗകര്യപ്രദവുംകൂടുതല്‍ ആശ്രയിക്കാവുന്നതുമായ പണംകൈമാറ്റ സംവിധാനമാണ്‌റെമിറ്റ്‌വെയറുമായുള്ള തങ്ങളുടെ സഹകരണത്തിലൂടെ ലഭിക്കുന്നതെന്ന്‌ ഇതേക്കുറിച്ചു സംസാരിക്കവെ ഫെഡറല്‍ ബാങ്കിന്റെ അസിസ്റ്റന്റ്‌ ജനറല്‍ മാനേജറും അന്താരാഷ്ട്ര 
ബാങ്കിങ്‌വിഭാഗം മേധാവിയുമായജോസ്‌സ്‌ക്കറിയ പറഞ്ഞു. 
ഇന്ത്യയ്‌ക്കുംകാനഡയ്‌ക്കും ഇടയില്‍കാര്യക്ഷമവുംസുരക്ഷിതവും ഉന്നത സാങ്കേതികവിദ്യയില്‍ അധിഷ്‌ഠിതവുമായ പണംകൈമാറ്റ സംവിധാനം ലഭ്യമാക്കുന്നതിന്റെ ആദ്യചുവടുവെയ്‌പാണ്‌ ഫെഡറല്‍ ബാങ്കുമായുള്ള ഈ സഹകരണമെന്ന്‌ ഇതേക്കുറിച്ചു പ്രതികരിച്ച റെമിറ്റര്‍ചീഫ്‌ഓപ്പറേറ്റിങ്‌ഓഫിസര്‍ സന്ദീപ്‌ ഝിന്‍ഗ്രാന്‍ ചൂണ്ടണ്‍ിക്കാട്ടി. രാജ്യങ്ങള്‍ക്കിടയിലുളള പണംകൈമാറ്റത്തിനായുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്‍െണ്ടത്തുന്ന ഒരു സാങ്കേതിക വിദ്യാ കമ്പനിയാണ്‌ തങ്ങളുടേതെന്നുംഅദ്ദേഹംപറഞ്ഞു. റെമിറ്റര്‍ ട്രാന്‍സ്‌ഫര്‍ ആപ്പ്‌ അവതരിപ്പിക്കുന്ന രണ്‍ണ്ടാമത്തെ രാജ്യമാണ്‌കാനഡ. യു.എ.ഇ.യിലാണ്‌ തങ്ങള്‍ ഇത്‌ ആദ്യം അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. 


സ്‌മാര്‍ട്ട്‌സിറ്റിയില്‍ ഐസിഐസിഐ ബാങ്ക്‌ ശാഖ പ്രവര്‍ത്തനമാരംഭിച്ചു




കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കുകളിലൊന്നായ ഐസിഐസിഐ ബാങ്കിന്റെ ശാഖ കൊച്ചി സ്‌മാര്‍ട്ട്‌സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്‌മാര്‍ട്ട്‌സിറ്റിയിലെ ഒന്നാം ഐടി സമുച്ചയത്തില്‍ സ്‌മാര്‍ട്ട്‌സിറ്റി സിഇഒ ഡോ. ബാജു ജോര്‍ജ്‌ ശാഖയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഐസിഐസിഐ ബാങ്ക്‌ സോണല്‍ ഹെഡ്‌ രജീഷ്‌ കളപ്പുരയില്‍, ബ്രാഞ്ച്‌ മാനേജര്‍ ജിയോ വില്‍സന്‍ ഉള്‍പ്പെടെ സ്‌മാര്‍ട്‌സിറ്റിയിലെ ഉന്നതോദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. 

ഫോട്ടോ ക്യാപ്‌ഷന്‍: കൊച്ചി സ്‌മാര്‍ട്ട്‌സിറ്റിയില്‍ ഐസിഐസിഐ ബാങ്കിന്റെ ശാഖ സ്‌മാര്‍ട്ട്‌സിറ്റി സിഇഒ ഡോ. ബാജു ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്യുന്നു. (ഇടത്ത്‌ നിന്ന്‌) ഐസിഐസിഐ ബാങ്ക്‌ ബ്രാഞ്ച്‌ മാനേജര്‍ ജിയോ വില്‍സന്‍, സോണല്‍ ഹെഡ്‌ രജീഷ്‌ കളപ്പുരയില്‍ എന്നിവര്‍ സമീപം.

Sunday, April 30, 2017

ഐസിഐസിഐ ഗ്രൂപ്പ്‌ 100 ഡിജിറ്റല്‍ ഗ്രാമങ്ങള്‍ രാജ്യത്തിന്‌ സമര്‍പ്പിച്ചു




കൊച്ചി: ഐസിഐസിഐ ഗ്രൂപ്പ്‌ 100 `ഐസിഐസിഐ ഡിജിറ്റല്‍ ഗ്രാമങ്ങള്‍' രാജ്യത്തിന്‌ സമര്‍പ്പിച്ചു. ഗ്രാമീണ ഇന്ത്യയെ ശാക്തീകരിക്കാനുള്ള ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്‌. കേന്ദ്ര ധനകാര്യ, പ്രതിരോധ, കോര്‍പറേറ്റ്‌ മന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ്‌ 100 ഗ്രാമങ്ങള്‍ അത്രയും തന്നെ ദിവസത്തിനുള്ളില്‍ ഡിജിറ്റലാക്കുന്ന ദൗത്യത്തിന്‌ തുടക്കം കുറിച്ചത്‌. ഇടപാടുകള്‍, വാണീജ്യ ആവശ്യങ്ങള്‍ ഡിജിറ്റലാക്കുക, ഗ്രമീണര്‍ക്ക്‌ വൊക്കേഷണല്‍ പരിശീലനം നല്‍കുക, വായ്‌പ സൗകര്യം വര്‍ധിപ്പിക്കുക, ഗ്രാമീണര്‍ക്ക്‌ വിപണി പ്രാപ്യമാക്കി സ്ഥിര വരുമാനമുണ്ടാക്കുക തുടങ്ങിയവ ഉള്‍പ്പെട്ടതായിരുന്നു പരിപാടി.
ഗ്രാമങ്ങളുടെ ശാക്തീകരണമാണ്‌ രാജ്യ പുരോഗതിക്ക്‌ ഏറ്റവും പ്രധാനമെന്ന്‌ ഐസിഐസിഐ വിശ്വസിക്കുന്നുവെന്നും ഈ കാഴ്‌ച്ചപ്പാടിലാണ്‌ `ശശക്ത്‌ ഗാവ്‌ സമൃദ്‌ ഭാരത്‌' എന്ന പരിപാടിയിലൂടെ 100 ദിവസത്തിനുള്ളില്‍ 100 ഗ്രാമങ്ങളെ മാറ്റിയെടുത്തതെന്നും ഐസിഐസിഐ ബാങ്ക്‌ മാനേജിങ്‌ ഡയറക്‌ടറും സിഇഒയുമായ ചന്ദ കൊച്ചാര്‍ ചടങ്ങില്‍ പറഞ്ഞു. ഈ ഗ്രാമങ്ങളില്‍ കറന്‍സി രഹിത അവസ്ഥ സൃഷ്‌ടിക്കുകയും 7500 വനിതകളുള്‍പ്പടെ 11,300 ഗ്രാമീണര്‍ക്ക്‌ തൊഴില്‍ പരിശീലനവും വായ്‌പ ലിങ്കുകളും ലഭ്യമാക്കിയെന്നും ഡിസംബറിനുള്ളില്‍ 500 ഗ്രാമങ്ങളില്‍ കൂടി പദ്ധതി നടപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി 50,000 പേര്‍ക്ക്‌ കൂടി പരിശീലനം നല്‍കുമെന്നും ഇത്‌ 12.5 ലക്ഷം പേരുടെ ജീവിതത്തിന്‌ ഇതിന്റെ ഫലമുണ്ടാകുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പരന്നു കിടക്കുന്ന ഈ ഗ്രാമീണര്‍ക്ക്‌ ഡിജിറ്റല്‍ ചാനലുകളിലൂടെ ഇനി ബാങ്കിങ്‌ ഇടപാടുകളും പണമിടപാടുകളും നടത്താം. അവര്‍ക്ക്‌ ആധാര്‍ അധിഷ്‌ഠിതമായി ഇ-കെവൈസിയിലൂടെ ബാങ്ക്‌ അക്കൗണ്ട്‌ തുറക്കാം. റീട്ടെയില്‍ സ്‌റ്റോറുകളില്‍ പിഒഎസ്‌ മെഷീനുകള്‍ ഉപയോഗിച്ച്‌ പേയ്‌മെന്റുകള്‍ നടത്താം. ഗ്രാണീണര്‍ക്ക്‌ അവരുടെ വീട്ടു പടിക്കല്‍ തന്നെ പണം നിക്ഷേപിക്കലും പിന്‍വലിക്കലും നടത്താം. ഗ്രാമത്തിലെ ഡയറി കോ-ഓപറേറ്റീവ്‌ യൂണിറ്റുകള്‍ ഡിജിറ്റലൈസ്‌ ചെയ്‌തതോടെ സൊസൈറ്റികള്‍ക്ക്‌ അവരുടെ അംഗങ്ങള്‍ക്ക്‌ ഡിജിറ്റലായി പണം നല്‍കാം.
രാജ്യത്തെ 17 സംസ്ഥാനങ്ങളിലായാണ്‌ 100 ഗ്രാമങ്ങള്‍ ഡിജിറ്റലായി മാറ്റിയിരിക്കുന്നത്‌. ഇതില്‍ 16 എണ്ണം ഗുജറാത്തിലും 14 എണ്ണം വീതം മഹാരാഷ്‌ട്രയിലും മധ്യപ്രദേശിലും 12 എണ്ണം തമിഴ്‌നാട്ടിലും കര്‍ണാടകയിലും 11 ഗ്രാമങ്ങള്‍ രാജസ്ഥാനിലുമാണ്‌. 

ബാഹുബലി പായ്‌ക്കില്‍ പുതിയ നെസ്‌ലെ മഞ്ച്‌




കൊച്ചി : ബാഹുബലി രണ്ടാം പതിപ്പുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി നെസ്‌ലേ മഞ്ച്‌, ബാഹുബലി പായ്‌ക്ക്‌ അവതരിപ്പിച്ചു. ബാഹുബലി രണ്ടിന്റെ മാസ്‌മരികത ആസ്വദിക്കാന്‍, പായ്‌ക്കില്‍ സൗജന്യ ഫോണ്‍ സ്റ്റിക്കറുകളും ഉണ്ട്‌.
ബാഹുബലി നായകന്‍ പ്രഭാസിന്റെ ക്രഞ്ച്‌ മച്ച മഞ്ച്‌ മച്ച ബ്രാന്‍ഡ്‌ ടാഗ്‌ലൈന്‍ അവതരണത്തോടെയുള്ള ഒരു മാഷപ്പും നെസ്‌ലേ പുറത്തിറക്കിയിട്ടുണ്ട്‌.
ചോക്ലേറ്റ്‌, മധുരപലഹാര രംഗത്ത്‌ ഇന്ത്യ വളര്‍ന്നു കൊണ്ടിരിക്കുന്ന വിപണിയാണെന്നും ഈ മേഖലയില്‍ ആവേശകരവും നൂതനവുമായ രീതികളാണ്‌ ആവശ്യമെന്നും നെസ്‌ലെ ഇന്ത്യ ചോക്ലേറ്റ്‌സ്‌ ആന്‍ഡ്‌ കണ്‍ഫെക്ഷണറീസ്‌ ജനറല്‍മാനേജര്‍ നിഖില്‍ചന്ദ്‌ അഭിപ്രായപ്പെട്ടു. പായ്‌ക്ക്‌ ചെയ്‌ത മധുര ബിസ്‌ക്കറ്റ്‌ വിപണിയില്‍ കൃത്യമായ മേധാവിത്തമാണ്‌ മഞ്ചിനുള്ളത്‌. 
ലക്ഷക്കണക്കിനാളുകളുടെ മനം കവര്‍ന്ന ബാഹുബലി എന്ന ബഹുഭാഷാ ചിത്രവുമായുള്ള സഹകരണത്തിലൂടെ രാജ്യത്തെ ഏറ്റവും ജനപ്രിയ ബ്രാന്‍ഡായ നെസ്‌ലെ മഞ്ചിന്‌ ഇതേ അളവില്‍ ജനലക്ഷങ്ങളുടെ മനം കവരാന്‍ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു. 

വാഹന നിര്‍മിതിയില്‍ ഫോര്‍ഡിന്‌ ഇനി മുളയും




കൊച്ചി : ഏഷ്യ-പസിഫിക്‌ മേഖലയില്‍ സുലഭമായി കണ്ടുവരുന്ന മുള (ബാംബൂ)യുടെ അനന്ത സാധ്യതകള്‍ തേടി ഫോര്‍ഡ്‌ മോട്ടോര്‍ കമ്പനി. വാഹന നിര്‍മിതിക്ക്‌ ഫോര്‍ഡ്‌ മുളയും ഉപയോഗിച്ച്‌ തുടങ്ങി.
വാഹനങ്ങളുടെ ഉള്‍വശത്ത്‌ മുള ഉപയോഗിക്കുന്നതിന്റെയും പ്ലാസ്റ്റിക്കുമായി സംയോജിപ്പിച്ച്‌ കരുത്തുറ്റ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെയും സാധ്യതകള്‍ വിലയരുത്തുകയായിരുന്നു ഫോര്‍ഡ്‌. വഴക്കശേഷി മുതല്‍ ആഘാതശേഷി വരെയുള്ള വിവിധ പരിശോധനകള്‍ക്കു ശേഷം മറ്റു കൃത്രിമ, പ്രകൃതിദത്ത ഫൈബറുകളേക്കാള്‍ മികച്ചതാണ്‌ മുള എന്ന്‌ ഫോര്‍ഡ്‌ കണ്ടെത്തി. ദൃഢത നിലനിര്‍ത്തുന്നുവെന്ന്‌ ഉറപ്പാക്കുന്നതിനായി 100 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ചൂടാക്കിയും നോക്കി.
ആശ്ചര്യകരമാണ്‌ മുളയെന്ന്‌ ഫോര്‍ഡിന്റെ നന്‍ജിംഗ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ എന്‍ജിനീയറിംഗ്‌ സെന്ററിലെ മെറ്റീരിയല്‍സ്‌ എന്‍ജിനീയറിംഗ്‌ സൂപ്പര്‍വൈസര്‍ ജാനെറ്റ്‌ യിന്‍ പറയുന്നു. ദൃഢവും വഴക്കമുള്ളതുമാണത്‌. ചൈനയിലും ഏഷ്യയുടെ പലഭാഗങ്ങളിലും ധാരാളമായി കാണപ്പെടുന്നതിനാല്‍, പൂര്‍ണ്ണമായും പുതുക്കി ഉപയോഗിക്കാവുന്നതുമാണത്‌.
ഏഷ്യ പസിഫിക്കില്‍ ജാനെറ്റിന്റെ നേതൃത്വത്തിലുള്ള സംഘം കര്‍ശനമായ പരിശോധനകള്‍ നടത്തി ഓരോ വസ്‌തുക്കളും മികച്ചതാണെന്ന്‌ കണ്ടെത്തി. സമാന സ്വഭാവമുള്ള വസ്‌തുക്കളേക്കാള്‍ മുള കൂടുതല്‍ മികച്ചതും ഈടുനില്‍ക്കുന്നതുമാണെന്ന്‌ സ്ഥിരീകരിക്കുന്നുമുണ്ട്‌. 
ഗാര്‍മെന്റ്‌ ഫാക്‌ടറികളില്‍ നിന്നുള്ള ഉയര്‍ന്ന നിലവാരമുള്ള നൈലോണ്‍ നൂല്‍, ഫോര്‍ഡ്‌ എസ്‌കോര്‍ട്ടില്‍ കാണപ്പെടുന്ന ശീതീകരണ ഫാന്‍ ബ്ലേഡ്‌ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നുണ്ട്‌. അങ്ങനെ ഏഴു ലക്ഷം കിലോമീറ്റര്‍ നൂലാണ്‌ (ഏകദേശം ചന്ദ്രനില്‍ പോയി വരാനുള്ള അത്രയും ദൂരം) ഓരോ വര്‍ഷവും പ്രകൃതിയില്‍ കുമിഞ്ഞു കൂടുന്നതില്‍ നിന്നും തടഞ്ഞ്‌ ഫോര്‍ഡ്‌ ഉപയോഗപ്പെടുത്തുന്നത്‌. 
എയര്‍ ഡ്രാഗ്‌ ഫോഴ്‌സ്‌ കുറയ്‌ക്കുകയും ഇന്ധനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനായി, വാഹനത്തിന്റെ വാതിലിനു തൊട്ടു താഴെയുള്ള എയര്‍ ഡിഫ്‌ളക്ടറുകള്‍ നിര്‍മ്മിക്കാന്‍ വാഷിംഗ്‌ മെഷീനില്‍ നിന്ന്‌ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുന്ന ഈടുനില്‍ക്കുന്ന ഭാഗങ്ങള്‍ ഫോര്‍ഡ്‌ ഉപയോഗപ്പെടുത്തുന്നുണ്ട്‌. 
കുറഞ്ഞ ഉപയോഗം, പുനരുപയോഗം, പുതുക്കി ഉപയോഗം എന്നിവയോടുള്ള പ്രതിബദ്ധത, പാരിസ്ഥിതികാഘാതം കുറയ്‌ക്കുന്നതിനും ഇന്ധനക്ഷമതയേറിയ വാഹന സാങ്കേതികയിദ്യ വികസിപ്പിച്ചെടുക്കുന്നതിനുമുള്ള കമ്പനിയുടെ ആഗോള സുസ്ഥിരതാ നയത്തിന്റെ ഭാഗമാണ്‌. 

ചൂടിനെ ചെറുക്കാന്‍ നിങ്ങള്‍ക്കൊപ്പം'' കോട്ടണ്‍ ഫാബ്‌ -2017 ആരംഭിച്ചു







കൊച്ചി: എല്ലാ പരമ്പരാഗത കൈത്തറി വസ്‌ത്രപ്രേമികള്‍ക്കും ഈ മധ്യവേനലവധിക്കാലത്ത്‌ കടന്നു വരാവുന്ന വിപുലമായ ഒരു കൈത്തറിവസ്‌ത്രപ്രദര്‍ശനമേള കൊച്ചിയില്‍ സജ്ജമാക്കിയിരിക്കുന്നു. കോട്ടണ്‍ഫാബ്‌ -2017 എന്ന പേരിലുള്ള ഈ പ്രദര്‍ശനം കൊച്ചി, ഡര്‍ബാര്‍ ഹാള്‍ റോഡിലെ ശിവക്ഷേത്ര മൈതാനിയില്‍ 2017 ഏപ്രില്‍ 28 മുതല്‍ മെയ്‌ 15 വരെയാണു നടക്കുന്നത്‌. 14 സംസ്ഥാനങ്ങളില്‍ നിന്നുള്ള 120 കരകൗശലവിദഗ്‌ദ്ധര്‍ ഞങ്ങളുടെ സൊസൈറ്റി സംഘടിപ്പിച്ചിരിക്കുന്ന ഈ മേളയ്‌ക്കായി ഒത്തു ചേര്‍ന്നിരിക്കുന്നു. ലക്‌നോവില്‍ നിന്നുള്ള കോട്ടണ്‍ & ജോര്‍ജറ്റ്‌ തുണികളിലും പരമ്പരാഗതമായ തുന്നല്‍പ്പണികള്‍ ചെയ്‌ത വസ്‌ത്രങ്ങള്‍, രാജസ്ഥാനില്‍ നിന്നുള്ള കോട്ട-ദോരിയ തുണിത്തരങ്ങള്‍, മധ്യപ്രദേശില്‍ നിന്നുള്ള ചന്ദേരി & മഹേശ്വരി സാരികള്‍, ഗുജറാത്തില്‍ നിന്നുള്ള ബ്ലോക്ക്‌ പ്രിന്റ്‌ കുര്‍ത്തികള്‍ തുടങ്ങിയവ പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളായിരിക്കും. ആന്ധ്രയില്‍ നിന്നുള്ള കലംകാരി വെജിറ്റബിള്‍ ഡൈഡ്‌ സാരികള്‍, ഗാഡ്വാള്‍, പോച്ചംപള്ളി & ജാരി ബോര്‍ഡര്‍ സാരികള്‍, ഉജ്ജ്വലമായ വര്‍ണങ്ങളിലും ഡിസൈനുകളിലുമുള്ള തമിഴ്‌നാട്ടില്‍ നിന്നുള്ള മധുരൈ, കാഞ്ചീവരം വസ്‌ത്രയിനങ്ങള്‍ എന്നിവയും ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതായിരിക്കും. 
കൈത്തറിനെയ്‌ത്തുകാര്‍ക്ക്‌ അവരുടെ ഉത്‌പന്നങ്ങള്‍ കൈത്തറിപ്രേമികള്‍ക്ക്‌ ഇടനിലക്കാരില്ലാതെ നേരിട്ടു ലഭ്യമാക്കുന്നതിനുള്ള അവസരമൊരുക്കുകയാണ്‌ ഈ പ്രദര്‍ശനമേളയുടെ ലക്ഷ്യം. മികച്ച കലാനൈപുണ്യത്തിന്റെയും കരകൗശലവൈദഗ്‌ദ്ധ്യത്തിന്റെയും ഫലമായ ഈ ഉത്‌പന്നങ്ങള്‍ തീര്‍ച്ചയായും എല്ലാ ഉപഭോക്താക്കളുടെയും ശേഖരത്തിനു വലിയ മോടി കൂട്ടും. 
സാരികളുടെ വില 300 രൂപയില്‍ ആരംഭിക്കുന്നു. ഗുണമേന്മയും രൂപകല്‍പനാമികവും കൂടുന്നതനുസരിച്ച്‌ 5,000 രൂപ വരെയുളള സാരികളും ലഭ്യമാണ്‌. തുണിത്തരങ്ങളുടെ വില 400 രൂപ മുതലാരംഭിച്ച്‌ 6,000 രൂപ വരെ ഉള്ളതുണ്ട്‌. തുണിത്തരങ്ങള്‍ കൂടാതെ ചവിട്ടികള്‍, പരവതാനികള്‍, പുതപ്പുകള്‍ തുടങ്ങിയവയുടെയും ആകര്‍ഷകമായ ആഭരണങ്ങളുടെയും വിപുലമായ ഒരു നിര വില്‍പനയ്‌ക്കായി ഒരുക്കിയിരിക്കുന്നു. 
തടിയിലും ഗ്ലാസിലും നിര്‍മ്മിച്ച വളകള്‍, ലോഹത്തിലും മരത്തിലും നിര്‍മ്മിച്ച ബ്രേസ്ലെറ്റുകള്‍ തുടങ്ങിയവ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ പ്രീതി പിടിച്ചു പറ്റുന്നവയാണ്‌. ഹാന്‍ഡ്‌ബാഗുകള്‍, ചെരിപ്പുകള്‍, വിശേഷിച്ചും ജ്യൂട്ടികള്‍ എന്നിവ വിവിധ രൂപകല്‍പനകളിലുള്ളവ യഥേഷ്‌ടം തിരഞ്ഞെടുക്കാവുന്നവയാണ്‌. ഓക്‌സിഡൈസ്‌ഡ്‌ ആഭരണങ്ങളുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്‌. അഫ്‌ഗാനി & പട്യാല സല്‍വാറുകള്‍, ടസ്സറിലും ക്രേപിലും ഷിഫോണിലുമുള്ള കുര്‍ത്തികള്‍ എന്നിവയും ലഭ്യമാണ്‌. രാജസ്ഥാനി കല്ലുകള്‍, മധ്യപ്രദേശില്‍ നിന്നുള്ള ബാഗ്‌ പ്രിന്റ്‌, കശ്‌മീരില്‍ നിന്നുള്ള ചിത്രത്തുന്നല്‍ ചെയ്‌ത ഷാളുകള്‍ എന്നിവയും പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നു. ഒഡിഷയുടെ തനത്‌ ഉത്‌പന്നമായ സംബാല്‍പുരി ഇക്കട്‌, ഖാണ്ടുവാ സില്‍ക്‌ സാരികളും ലഭ്യമാണ്‌. 
എല്ലാ വര്‍ഷവും ധാരാളം സന്ദര്‍ശകര്‍ ഞങ്ങളുടെ ഈ പ്രദര്‍ശനമേളയില്‍ വരാറുണ്ട്‌. ഇവിടത്തെ ഉപഭോക്താക്കളാണ്‌ എല്ലാ വര്‍ഷവും ഈ മേള സംഘടിപ്പിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്‌. 
ഇവിടെ വേനല്‍ക്കാലമായതുകൊണ്ട്‌, ഈ മേള സംഘടിപ്പിക്കാന്‍ ഏറ്റവും യോജിച്ച സമയവും ഇതു തന്നെയാണ്‌. കൂടാതെ, കൈത്തറി സാരികള്‍ക്കു പ്രിയമേറി വരുന്ന കാലവുമാണ്‌. ബംഗാളില്‍ നിന്നുള്ള ധാക്കൈ ജംദാനി, കര്‍ണാടകയില്‍ നിന്നുള്ള കൈത്തറി സാരികള്‍ തുടങ്ങിയ പ്രിയ വസ്‌ത്രയിനങ്ങളുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്‌. 
മെയ്‌ 15 വരെ രാവിലെ 10.30 മുതല്‍ രാത്രി 9 വരെയായിരിക്കും പ്രദര്‍ശനം. 



പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...