Wednesday, June 14, 2017

പിയാജിയോ പുതുതലമുറ പോര്‍ട്ടര്‍ 700 അവതരിപ്പിച്ചു



കൊച്ചി: ചെറുയാത്രാ ആവശ്യങ്ങള്‍ക്കു മികച്ച പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിലുള്ള തങ്ങളുടെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടിക്കൊണ്ട്‌ പിയാജിയോ പുതിയ പോര്‍ട്ടര്‍ 700 അവതരിപ്പിച്ചു. 
യൂറോപ്യന്‍ ഇരുചക്ര വിപണിയിലെ മുന്‍നിരക്കാരായ ഇറ്റാലിയന്‍ പിയാജിയോ ഗ്രൂപ്പിന്റെ 100 ശതമാനം സബിസിഡിയറിയും ഇന്ത്യയിലെ മുന്‍നിര ചെറുകിട വാണിജ്യ വാഹന നിര്‍മാതാക്കളുമായ പിയാജിയോ ചെറുകിട യാത്രകള്‍ക്ക്‌ ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന തങ്ങളുടെ ചിന്താഗതിയുടെ �ഭാഗമായാണ്‌ 700 കിലോഗ്രാം �ഭാരം വഹിക്കാവുന്ന പുതിയ പോര്‍ട്ടര്‍ 700 അവതരിപ്പിച്ചിരിക്കുന്നത്‌. നാലു ചക്ര ചരക്കു വാഹനങ്ങള്‍ ഉപയോഗിച്ച്‌ ചരക്കുകള്‍ ലക്ഷ്യത്തിലെത്തിക്കാനുള്ള യാത്രകള്‍ സുഗമമാക്കുന്നതില്‍ വിപ്ലവകരമായ മാറ്റങ്ങളാവും ഇതു സാധ്യമാക്കുക. ഉപഭോക്താക്കളില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്ന പരിപാടിയുടെ �ഭാഗമായി ലഭിച്ച വിവരങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ്‌ പിയാജിയോ ഇത്‌ അവതരിപ്പിച്ചിരിക്കുന്നത്‌. 
രൂപകല്‍പ്പന, സ്റ്റൈല്‍, പ്രകടനം, സാങ്കേതികവിദ്യ തുടങ്ങിയവയിലെല്ലാം ഉന്നത നിലവാരം കാത്തു സൂക്ഷിക്കുന്ന പോര്‍ട്ടര്‍ 700 ഈ വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്ധന ക്ഷമതയും നല്‍കുന്നുണ്ട്‌. 14.75 എച്ച്‌.പി. എന്ന ഉയര്‍ന്ന ശേഷി, 40 എന്‍.എം. ടോര്‍ക്ക്‌ എന്നിവയിലൂടെ ഉയര്‍ന്ന പിക്ക്‌ അപ്പും ആക്‌സിലറേഷനും ഉറപ്പാക്കുന്നു. 700 കിലോഗ്രാം ഭാരം വഹിക്കുന്ന ഇതിന്‌ 30 ചതുരശ്ര അടി വരുന്ന നീളമേറിയ ഡെക്കും ഉണ്ട്‌. കുഴികളും മറ്റുമുള്ള റോഡുകളില്‍ സൗകര്യപ്രദമായ യാത്ര എന്നതും പോര്‍ട്ടര്‍ 700 സാധ്യമാകും. നഗരങ്ങളിലെ ഫ്‌ളൈ ഓവറുകള്‍, ഗ്രാമങ്ങളിലെ ഇടുങ്ങിയ റോഡുകള്‍ എന്നിവിടങ്ങളിലെല്ലാം ഡ്രൈവിങ്‌ സുഖകരമാക്കുന്നതാണിതിന്റെ സവിശേഷതകളിലൊന്നായ 21 ശതമാനം സുപ്പീരിയര്‍ ഗ്രേഡ്‌ എബിലിറ്റി. മികച്ച രൂപ �ഭംഗി നല്‍കുന്ന ഇരട്ട ഹെഡ്‌ ലാമ്പുകള്‍ ഉള്ള ഈ വിഭാഗത്തിലെ ഏക വാഹനമായ പോര്‍ട്ടര്‍ 700 ഇറ്റാലിയന്‍ രൂപകല്‍പ്പനയുടെ സവിശേഷ �ഭംഗിയും സുരക്ഷയുമായാണ്‌ എത്തുന്നത്‌. അഞ്ച്‌ സ്‌പീഡ്‌ ഗിയര്‍, ഫ്‌ളോര്‍ മൗണ്ടഡ്‌ ഗിയര്‍ ബോക്‌സ്‌ എന്നിവയെല്ലാം സുഗമമായ യാത്ര ഉറപ്പാക്കുന്നു. 
യാത്രയുടെ അവസാന ഘട്ടങ്ങളിലേക്കായുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കുന്ന പിയാജിയോ ഈ രംഗത്തു മീകച്ച സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കുന്നതില്‍ തുടര്‍ന്നും ശ്രമങ്ങള്‍ തുടരുമെന്ന്‌ പിയാജിയോ വെഹിക്കിള്‍സ്‌ ചെയര്‍മാന്‍ രവി ചോപ്ര വ്യക്തമാക്കി. ഈ രംഗത്ത്‌, പ്രത്യേകിച്ച്‌ ചെറുകിട ചരക്കു വാഹനങ്ങളുടെ മേഖലയില്‍ കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ വരുത്താനും തങ്ങളുടെ മേല്‍ക്കൈ തുടരാനും ഉള്ള നടപടികള്‍ ഉണ്ടാകും. ത്രിചക്ര, നാലു ചക്ര വാഹന മേഖലകളില്‍ ഒരുമിച്ചുള്ള മുന്നേറ്റമാകും ഉണ്ടാകുക എന്നും അദ്ദേഹം പറഞ്ഞു. 
തങ്ങളുടെ പുതുതലമുറ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞാണ്‌ പോര്‍ട്ടര്‍ 700 രൂപകല്‍പ്പന ചെയ്‌തിരിക്കുന്നതെന്ന്‌ പിയാജിയോ വെഹിക്കിള്‍സിന്റെ പുതിയ സി.ഇ.ഒ. ഡിഗോ ഗ്രാഫി പറഞ്ഞു. മികച്ച ശേഷി, മികച്ച ഇന്ധന ക്ഷമത എന്നിവയെല്ലാം ഉള്‍പ്പെടുത്തി നിരവധി സവിശേഷതകളുമായാണ്‌ പോര്‍ട്ടര്‍ 700 എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 
രണ്ടു വര്‍ഷം അല്ലെങ്കില്‍ 75,000 കിലോമീറ്റര്‍ വരെയുള്ള ദീര്‍ഘിപ്പിച്ച വാറണ്ടിയുമായാണ്‌ പുതിയ പോര്‍ട്ടര്‍ 700 എത്തുന്നത്‌. ഒരു ടണ്ണിനു താഴെയുള്ള നാലുചക്ര ചരക്കു വാഹനങ്ങളുടെ വിഭാഗത്തില്‍ മറ്റുള്ളവയെ പിന്നിലാക്കുന്ന പ്രകടനമായിരിക്കും പോര്‍ട്ടര്‍ 700 ന്റേത്‌ എന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വീട്ടിലെ ഇന്‍വെര്‍ട്ടറില്‍ പ്രവര്‍ത്തിക്കുന്ന റഫ്രിജറേറ്റുമായി ഗോദറേജ്‌




കൊച്ചി: ഗൃഹോപകരണ രംഗത്തെ പ്രമുഖരായ ഗോദ്‌റെജ്‌ അപ്ലയന്‍സസ്‌ ഊര്‍ജക്ഷമമായ പുതിയ റെഫ്രിജറേറ്റര്‍ അവതരിപ്പിച്ചു. ഗോദ്‌റെജ്‌ എഡ്‌ജ്‌ പ്രോ ശേണിയില്‍പ്പെട്ട പുതിയ റെഫ്രിജറേറ്റര്‍ ഒരു വര്‍ഷം 122 യൂണിറ്റ്‌ വൈദ്യുതി മാത്രമാണ്‌ ഉപയോഗിക്കുക. ഇതുവഴി 10 വര്‍ഷം കൊണ്ട്‌ ത്രീസ്റ്റാര്‍ റഫ്രിജറേറ്റര്‍ ഉപയോഗിക്കന്നതിനേക്കാള്‍ 6580 രൂപയാണ്‌ ഉപഭോക്താവിന്‌ ലാഭിക്കാനാവുക. 
വീട്ടിലെ ഇന്‍വെര്‍ട്ടറിലും പ്രവര്‍ത്തിക്കുന്ന ഈ റെഫ്രിജറേറ്റര്‍ ഈ വിഭാഗത്തില്‍ ഏറ്റവും കുറഞ്ഞ അളവില്‍ വൈദ്യുതി ഉപയോഗിക്കുന്നു. ത്രീസ്റ്റാര്‍ റഫ്രിജറേറ്ററുകളെ അപേക്ഷിച്ച്‌ 2019 വരെ 1.8 കോടി യൂണിറ്റ്‌ ഊര്‍ജ ലാഭമാണ്‌ സാങ്കേതിക വിദ്യ ഉറപ്പു നല്‍കുന്നത്‌. ഗോദ്‌റെജിന്റെ സ്റ്റേ കൂള്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രീസര്‍ വൈദ്യുതി പോയാലും 24 മണിക്കൂര്‍ വരെ തണുപ്പ്‌ നിലനിര്‍ത്തും. 
ഊര്‍ജക്ഷമതയുടെ കാര്യത്തില്‍ ഗോദ്‌റെജ്‌ എന്നും ഒരു പടി മുന്നിലാണെന്നും നൂതനമായ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും ഏറ്റവും പുതിയ ഡയറക്‌ട്‌ കൂള്‍ റഫ്രിജറേറ്ററും ഇതിന്റെ ഭാഗമാണെന്നും ഗോദ്‌റെജ്‌ അപ്ലയന്‍സസ്‌ ബിസിനസ്‌ മേധാവിയും ഇവിപിയുമായ കമാല്‍ നന്ദി പറഞ്ഞു. 
ഡയറക്‌ട്‌ കൂള്‍ ശ്രേണിയില്‍ വരുന്ന ഗോദ്‌റെജ്‌ എഡ്‌ജ്‌ പ്രോ ഇന്‍വര്‍ട്ടര്‍ കമ്പ്രസര്‍ റഫ്രിജറേറ്ററിലും ഒരു പാട്‌ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും ഊര്‍ജ ക്ഷമതയില്‍ രാജ്യത്തിന്‌ ഒരുപാട്‌ നേട്ടമുണ്ടാക്കുമെന്നും പ്രൊഡക്‌ട്‌ ഗ്രൂപ്പ്‌ ഹെഡ്‌ ശിവജി സെന്‍ഗുപ്‌ത പറഞ്ഞു.
ഡയറക്‌ട്‌ കൂള്‍ വിഭാഗമാണ്‌ റെഫ്രിജറേറ്റര്‍ വിപണിയുടെ 78 ശതമാനവും കയ്യടക്കി വച്ചിരിക്കുന്നത്‌. ഗോദ്‌റെജിന്റെ പങ്ക്‌ 13 ശതമാനത്തില്‍ നിന്നും 15 ശതമാനമായി ഉയര്‍ത്തുകയാണ്‌ പുതിയ ഉല്‍പ്പന്നത്തിന്റെ അവതരണത്തോടെ ലക്ഷ്യമിടുന്നത്‌. വൈന്‍, ബ്ലൂ, ബ്രൗണ്‍ തുടങ്ങിയ നിറങ്ങളിലുള്ള പുതിയ റെഫ്രിജറേറ്ററിന്റെ വില 18,690 രൂപയില്‍ തുടങ്ങുന്നു.
ഗോദ്‌റെജ്‌ 190 ലിറ്ററിനു മുകളിലുള്ള എല്ലാ മോഡലുകളുടെയും കമ്പ്രസര്‍ വാറണ്ടി 10 വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്‌. എല്ലാ പ്രമുഖ സ്റ്റോറുകളിലും പുതിയ മോഡല്‍ ലഭിക്കും. ഗോദ്‌റെജിന്റെ സ്‌മാര്‍ട്ട്‌കെയര്‍ സര്‍വീസ്‌ നെറ്റ്‌വര്‍ക്ക്‌ ഏതു സമയത്തും ലഭ്യമാണ്‌. 

ജോയ്‌ ആലുക്കാസിലും മലബാര്‍ഗോള്‍ഡിലും പ്ലാറ്റിനം പിതൃദിന ശേഖരം




കൊച്ചി : പിതൃദിനം പ്രമാണിച്ച്‌ പ്ലാറ്റിനം ഗില്‍ഡ്‌ ഓഫ്‌ ഇന്ത്യ, പ്ലാറ്റിനം ആഭരണങ്ങളുടെ വിപുലമായ ശേഖരം അവതരിപ്പിച്ചു. ജോയ്‌ ആലുക്കാസിലും മലബാര്‍ഗോള്‍ഡിലും പ്ലാറ്റിനം പിതൃദിന ശേഖരം ലഭ്യം.
ഓരോ വ്യക്തിയുടേയും ജീവിതത്തില്‍ പിതാവിന്റെ സ്ഥാനം അദൈ്വതീയം ആണ്‌. പ്ലാറ്റിനം കരുത്തുറ്റ സ്‌നേഹത്തിന്റേയും ആദരവിന്റേയും ആത്മവിശ്വാസത്തിന്റേയും പ്രതീകമാണ്‌. പിതാവിന്‌ സമ്മാനിക്കാന്‍ ഏറെ അനുയോജ്യവും.
പാരമ്പര്യവും ആഭിജാത്യവും പ്രകടമാക്കുന്ന ക്ലാസിക്‌ ചെയിന്‍, റിങ്‌സ്‌, ബ്രേസ്‌ലറ്റ്‌സ്‌ എന്നിവയാണ്‌ പിതൃദിന സമ്മാനമായി, പ്ലാറ്റിനം ഗില്‍ഡ്‌ വിപണിയിലെത്തിച്ചിരിക്കുന്നത്‌. പ്രകൃതിദത്ത വെള്ള ലോഹമായ പ്ലാറ്റിനം 95 ശതമാനം പരിശുദ്ധമാണ്‌.
സമാനതകളില്ലാത്ത ഡിസൈനും ആഴത്തിലുള്ള അര്‍ത്ഥങ്ങളുമാണ്‌ പ്ലാറ്റിനം ആഭരണങ്ങളുടെ പ്രത്യേകത. കരകൗശല വിദഗ്‌ദ്ധരുടെ കൊത്തുപണിയുടെ ചാരുതയില്‍ വിരിഞ്ഞ പ്ലാറ്റിനം ആഭരണങ്ങള്‍ അനുയോജ്യമായ സമ്മാനമാണ്‌. 
പ്ലാറ്റിനം ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പുവരുത്താന്‍ പ്ലാറ്റിനം ഗില്‍ഡ്‌ ഇന്ത്യ, അമേരിക്കയിലെ അണ്ടര്‍ റൈറ്റേഴ്‌സ്‌ ലബോറട്ടറീസിനെയാണ്‌ നിയമിച്ചിരിക്കുന്നത്‌. പ്ലാറ്റിനം ആഭരണങ്ങളുടെ ക്വാളിറ്റി അഷ്വറന്‍സ്‌ സ്‌കീം മോണിറ്റര്‍ ചെയ്യുന്നതും ഓഡിറ്റ്‌ ചെയ്യുന്നതും അണ്ടര്‍ റൈറ്റേഴ്‌സ്‌ ലബോറട്ടറീസാണ്‌. 
ഈ സ്‌കീം അനുസരിച്ച്‌ ഇന്ത്യയിലെ അംഗീകൃത പ്ലാറ്റിനം ആഭരണങ്ങളോടൊപ്പം ക്വാളിറ്റി അഷ്വറന്‍സ്‌ കാര്‍ഡ്‌ ലഭ്യമാണ്‌. ഗുണമേ� ഹാള്‍മാര്‍ക്ക്‌ ആയ പി ടി 950 ഓരോ ആഭരണത്തിനുള്ളിലും മുദ്രണം ചെയ്‌തിട്ടുണ്ട്‌. ഇത്‌ ബൈബാക്കിന്റെ ഉറപ്പുകൂടിയാണ്‌. പ്ലാറ്റിനത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ www.preciousplatinum.in 

ട്രയംഫ്‌ സ്‌ട്രീറ്റ്‌ ട്രിപ്പിള്‍ എസ്‌




കൊച്ചി : ട്രയംഫ്‌, കൂടുതല്‍ പ്രത്യേകതകളോടുകൂടിയ സ്‌ട്രീറ്റ്‌ ട്രിപ്പിള്‍ എസ്‌ വിപണിയിലെത്തി. ഡല്‍ഹി എക്‌സ്‌ ഷോറൂം വില 8.5 ലക്ഷം രൂപ.
കരുത്തിനേയും ഊര്‍ജ്ജത്തേയും ടോര്‍ക്കിനേയും പുതിയ തലങ്ങളിലേയ്‌ക്ക്‌ സ്‌ട്രീറ്റ്‌ ട്രിപ്പിള്‍ എസിനെ ശ്രദ്ധേയമാക്കുന്നത്‌. സമാനതകളില്ലാത്ത രൂപകല്‍പന, നൂതന സാങ്കേതികവിദ്യ, ഏറ്റവും ഉയര്‍ന്ന സസ്‌പെന്‍ഷന്‍, ബ്രേയ്‌ക്ക്‌, ടയറുകള്‍ എന്നിവയെല്ലാം സ്‌ട്രീറ്റ്‌ ട്രിപ്പിള്‍ എസിനെ വ്യത്യസ്ഥമാക്കുന്നു.
സ്‌ട്രീറ്റ്‌ ട്രിപ്പിള്‍ 765 സിസി എഞ്ചിന്‍ വികസിപ്പിച്ചെടുത്തത്‌ ഡേടോണാ എഞ്ചിനില്‍ നിന്നാണ്‌. ക്രാങ്ക്‌, പിസ്റ്റണ്‍സ്‌, നികാസില്‍ പ്ലേറ്റ്‌ ചെയ്‌ത അലൂമിനിയം ബാരലുകള്‍, വര്‍ധിത ബോര്‍ ആന്‍ഡ്‌ സ്‌ട്രോക്ക്‌ എന്നിവയും ശ്രദ്ധേയമാണ്‌. 11,250 ആര്‍പിഎമ്മില്‍ 73 എന്‍എം ടോര്‍ക്ക്‌ ആണ്‌.
രണ്ട്‌ റൈഡിങ്ങ്‌ മോഡ്‌സ്‌ ആണ്‌ സ്‌ട്രീറ്റ്‌ ട്രിപ്പിനുള്ളത്‌. റോഡ്‌ ആന്‍ഡ്‌ റെയിന്‍, ഓണ്‍-ബോര്‍ഡ്‌ കമ്പ്യൂട്ടറില്‍ സ്‌പീഡോമീറ്റര്‍, റെവ്‌ കൗണ്ടര്‍ റൈഡിങ്ങ്‌ മോഡ്‌ സിംബള്‍, ഗിയര്‍ പൊസിഷന്‍ ഡിസ്‌പ്ലേ, ഫ്യൂവല്‍ ഗേജ്‌, ഓഡോമീറ്റര്‍, ട്രിപ്പ്‌ മീറ്റര്‍ എന്നിവയെല്ലാം ഉണ്ട്‌.
റൈഡിങ്ങ്‌ കൂടുതല്‍ ആസ്വാദ്യകരവും ആവേശകരവുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പുതിയ സ്‌ട്രീറ്റ്‌ ട്രിപ്പിള്‍ എസ്‌ വിപണിയിലെത്തിക്കുന്നതെന്ന്‌ ട്രയംഫ്‌സ്‌ മോട്ടോര്‍ സൈക്കിള്‍സ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ വിമല്‍ സംബ്ലി പറഞ്ഞു.
പ്രതിവര്‍ഷം 60,000 ബൈക്കുകളാണ്‌ ട്രയംഫ്‌ പുറത്തിറക്കുന്നത്‌. ഏറ്റവും വലിയ ബ്രിട്ടീഷ്‌ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫിന്‌ ആഗോള തലത്തില്‍ 750 ഡീലര്‍മാരാണുള്ളത്‌

സോണി ഡബ്ല്യയൂ എസ്‌623 വാക്‌മാന്‍ പുറത്തിറക്കി




കൊച്ചി: വാക്ക്‌മാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി സോണി ഇന്ത്യ ബ്ലൂടൂത്ത്‌ വയര്‍ലെസ്‌ ടെക്‌നോളജിയുള്ള പുതിയ ഡബ്ല്യയൂ എസ്‌623 വാക്ക്‌മാന്‍ പുറത്തിറക്കി. വാക്ക്‌മാന്‍ സീരീസിലെ ഈ പുതിയ ഉല്‍പ്പന്നം വിവിധ വിഭാഗത്തിലുള്ള കണ്‍സ്യൂമര്‍മാരുടെയും കായിക പ്രേമികളുടെയും താല്‍പ്പര്യങ്ങളെ തൃപ്‌തിപ്പെടുത്തുന്ന സവിശേഷതകള്‍ അടങ്ങിയിട്ടുള്ളതാണ്‌. 
ഏറ്റവും കടുത്ത സാഹചര്യത്തിലും മികച്ച ഓഡിയോ പ്രകടനം നല്‍കാന്‍ ശേഷിയുള്ളതാണ്‌ സ്‌പോര്‍ട്‌സ്‌ വാക്ക്‌മാന്‍. ഡബ്ല്യയൂഎസ്‌ 623 വാക്ക്‌മാന്‍ വെള്ളം കടക്കാത്തതാണ്‌. ഡസ്റ്റ്‌ പ്രൂഫുമായതിനാല്‍ ബീച്ചിലോ മണ്ണിലോ കളിക്കുന്നത്‌ പോലുള്ള ഏത്‌ സാഹചര്യത്തിലും അനുയോജ്യമാണ്‌. സ്റ്റാന്‍ഡേര്‍ഡ്‌ ഇയര്‍ ബഡുകളോടെയാണ്‌ ഇത്‌ ലഭ്യമാകുന്നത്‌. നേര്‍ത്ത ഫിലിം ഉപയോഗിച്ച്‌ കവര്‍ ചെയ്‌തിട്ടുള്ള പ്രത്യേകം ഡിസൈന്‍ ചെയ്‌ത വാട്ടര്‍ പ്രൂഫ്‌ ഇയര്‍ബഡുകള്‍ വാട്ടര്‍ ഡാമേജുകള്‍ തടയുകയും ജലാന്തര കേള്‍വിക്കായി ശബ്ദ നിലകള്‍ ഒപ്‌റ്റിമൈസ്‌ ചെയ്യുകയും ചെയ്യുന്നു. ടെമ്പറേച്ചര്‍ സവിശേഷതയ്‌ക്കൊപ്പം വാക്ക്‌മാന്‍ 5ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ്‌ വരെയുള്ള താപനിലകളെ അതിജീവിക്കാന്‍ ശേഷിയുള്ളതാണ്‌. 

ആകര്‍ഷകവും സ്ലിമ്മും ലൈറ്റ്‌ ഡിസൈനുമുള്ള സൗകര്യപ്രദമായത്‌ ധരിക്കാന്‍ സൗകര്യപ്രദമായ ഡബ്ല്യയൂഎസ്‌623 വാക്ക്‌മാന്‍ , ഇര്‍ഗോണമിക്കും സ്ലിമ്മും ലൈറ്റ്‌ ഡിസൈനില്‍ ഉള്ളതുമാണ്‌. എവിടേക്കും സ്വതന്ത്രമായി നീങ്ങാന്‍ അനുവദിക്കുന്നതാണിത്‌. 32 ഗ്രാം മാത്രം ഭാരമുള്ള ഡബ്ല്യയൂഎസ്‌623 കായിക പ്രേമികള്‍ക്ക്‌ തടസരഹിതമായ ഓപ്‌ഷനാണ്‌.ആംബിയന്റ്‌ സൗണ്ട്‌ മോഡ്‌ പ്രവര്‍ത്തനസജ്ജമാക്കുന്നതിലൂടെ, ഒരാള്‍ക്ക്‌ ചുറ്റുപാടുകളുമായി സമ്പര്‍ക്കത്തിലിരിക്കാനും ബാഹ്യ ശബ്ദങ്ങളും വോയ്‌സുകളും കേള്‍ക്കുന്നതിന്‌ ഇന്‍ബില്‍ട്ട്‌ മൈക്രോഫോണുകള്‍ ഉപയോഗിക്കാനുമാകും. ഒരു ബീറ്റ്‌ ഒഴിവാക്കാതെ തന്നെ വര്‍ക്കൗട്ട്‌ ട്രെയിനറുമായി ആശയവിനിമയം നടത്താന്‍ ഇത്‌ സഹായിക്കുന്നു.ബ്ലൂടൂത്ത്‌ വയര്‍ലെസ്‌ ടെക്‌നോളജി സുസജ്ജമാക്കിയിട്ടുള്ള ഇത്‌ സൗകര്യപ്രദമായ നിയര്‍ഫീല്‍ഡ്‌ കമ്മ്യൂണിക്കേഷന്‍ ഉപയോഗിച്ച്‌ സ്‌മാര്‍ട്ട്‌ ഫോണില്‍ നിന്ന്‌ ഒറ്റസ്‌പര്‍ശ ജോഡിയാക്കലിലൂടെ സംഗീതം സ്‌ട്രീം ചെയ്യാനുള്ള മാര്‍ഗം നല്‍കുന്നു അല്ലെങ്കില്‍ 4 ജിബി ഓഡിയോ വരെ സൂക്ഷിക്കുകയും ചെയ്യാം. 
ഡബ്ല്യയൂഎസ്‌623 ഉപയോഗിച്ച്‌ 12 മണിക്കൂറത്തെ ബാറ്ററി ആയുസ്‌ ഉപയോക്താക്കള്‍ക്ക്‌ ആസ്വദിക്കാം. മൂന്ന്‌ മിനിറ്റത്തെ പവര്‍ ചെയ്യല്‍ 60 മിനിറ്റ്‌ കേള്‍വി സമയം നല്‍കുന്നതിനാല്‍ ചെറിയ സമയ സാഹചര്യങ്ങളിലും വാക്ക്‌മാന്‍ ഫലപ്രദമാണ്‌.

പുത്തന്‍ ലെന്‍സുകളുടെ ശ്രേണിയുമായി നിക്കോണ്‍



കൊച്ചി: ഇമേജിങ്‌ ടെക്‌നോളജിയില്‍ മുന്‍നിരക്കാരായ നിക്കോണ്‍ ഇന്ത്യ ഏറ്റവും നൂതന ലെന്‍സുകളുടെ ശ്രേണി അവതരിപ്പിച്ചു. എഎഫ്‌-പി ഡിഎക്‌സ്‌ നിക്കോര്‍ 10-20 എംഎം എഫ്‌/4.5-5.6 ജി വി ആര്‍, എഎഫ്‌- എസ്‌ ഫിഷ്‌ഐ നിക്കോര്‍ 8-15എംഎം എഫ്‌/ 3.54.5 ഇ ഇഡി, എഎഫ്‌-എസ്‌ നിക്കോര്‍ 28എംഎം എഫ്‌/1.4 ഇ ഇഡി എന്നീ 3 വ്യത്യസ്‌ത ലെന്‍സുകളാണ്‌ നിക്കോണ്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്‌.
യാത്രാവേളയിലെ കാഴ്‌ച്ചകള്‍ കൂടുതല്‍ മനോഹരമാക്കുന്നതിന്‌ വേണ്ടി ഉയര്‍ന്ന ഒപ്‌ടിക്കല്‍ പെര്‍ഫോമന്‍സോടു കൂടി ഒതുക്കമുള്ളതും ഭാരക്കുറവുള്ള ബോഡിയും വൈഡ്‌ ആംഗിള്‍, ക്ലോസ്‌ അപ്പ്‌ ഷോട്ടുകളും സാധ്യമാകുന്ന വിധത്തിലാണ്‌ എഎഫ്‌-പി ഡിഎക്‌സ്‌ നിക്കോര്‍ 10-20 എംഎം എഫ്‌/4.5-5.6 ജിവി ആര്‍ രൂപകല്‍പ്പന ചെയ്‌തിട്ടുള്ളത്‌. കൂടുതല്‍ ക്രിയാത്മകത ഇഷ്ടപ്പെടുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക്‌ എഎഫ്‌-എസ്‌ ഫിഷ്‌ഐ നിക്കോര്‍ 8-15 എംഎം എഫ്‌/3.5-4.5 ഇ ഇഡി ലെന്‍സ്‌ തെരഞ്ഞെടുക്കാവുന്നതാണ്‌. മനുഷ്യനേത്രങ്ങളുടെ വീക്ഷണ കോണോടു കൂടിയ ആംഗിളില്‍ ലാന്റ്‌സ്‌കേപ്പ്‌, പോര്‍ട്രേറ്റ്‌ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയും വിധം 28 എംഎം ഫോക്കല്‍ ലെങ്ങ്‌ത്തുള്ളതാണ്‌ പുതിയ എഎഫ്‌-എസ്‌ നിക്കോര്‍ 28എംഎം എഫ്‌/1.4 ഇ ഇഡി ലെന്‍സ്‌.
�രാജ്യമെമ്പാടുമുള്ള ഫോട്ടോഗ്രാഫി പ്രേമികള്‍ക്ക്‌ ഉയര്‍ന്ന ഒപ്‌ടിക്കല്‍ പെര്‍ഫോമന്‍സ്‌ ടെക്‌നോളജിയിലൂടെ ഉപഭോക്താക്കള്‍ക്ക്‌ മികച്ച അനുഭവം കാഴ്‌ച്ചവെയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ നിക്കോണിന്റെ ലെന്‍സുകള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്‌ എന്ന്‌�.നിക്കോണ്‍ ഇന്ത്യ മാനേജിംഗ്‌ ഡയറക്ടര്‍ കാസ്വോ നിനോമിയ പറഞ്ഞു. 

ഖത്തര്‍ എയര്‍വേയ്‌സിന്‌ വാര്‍ഷികലാഭത്തില്‍ 21.7 ശതമാനം വളര്‍ച്ച



കൊച്ചി: ഖത്തര്‍ എയര്‍വേയ്‌സ്‌ 2016-2017 സാമ്പത്തികവര്‍ഷത്തില്‍ അറ്റാദായത്തില്‍ 21.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വാര്‍ഷികവരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 10.4 ശതമാനം ഉയര്‍ന്നു. 
ആഗോള ഏവിയേഷന്‍ വ്യവസായരംഗത്ത്‌ ഇരുപത്‌ വര്‍ഷം പിന്നിടുന്ന ഖത്തര്‍ എയര്‍വേയ്‌സ്‌ വികസനത്തിന്റെയും പുതിയ നിക്ഷേപങ്ങളുടെയും തിരക്കിട്ട വര്‍ഷത്തിലാണ്‌ മികച്ച നേട്ടം കൈവരിച്ചത്‌. ഖത്തര്‍ എയര്‍വേയ്‌സിന്റെ അവെയ്‌ലബിള്‍ സീറ്റ്‌ കിലോമീറ്റര്‍ (എഎസ്‌കെ) 21.9 ശതമാനം വളര്‍ച്ചയുമായി 185,208 മില്ല്യണായി.
വികസനത്തിനും വളര്‍ച്ചയ്‌ക്കുമായി രൂപപ്പെടുത്തിയ പദ്ധതികളുടെ പ്രതിഫലനമാണ്‌ വാര്‍ഷികഫലമെന്ന്‌ ഖത്തര്‍ എയര്‍വേയ്‌സ്‌ ഗ്രൂപ്പ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ അക്‌ബര്‍ അല്‍ ബക്കര്‍ പറഞ്ഞു. ചെറിയൊരു പ്രദേശത്തുനിന്ന്‌ കഴിഞ്ഞ രണ്ട്‌ ദശകങ്ങള്‍കൊണ്ട്‌ ഏവിയേഷന്‍ രംഗത്തെ വന്‍ശക്തിയായി വളര്‍ന്നുവരാന്‍ ഖത്തര്‍ എയര്‍വേയ്‌സിന്‌ കഴിഞ്ഞു. ഇരുപതാം വാര്‍ഷികം ആഘോഷിക്കുമ്പേ ാള്‍ മികച്ച വാര്‍ഷികഫലം ലോകവുമായി പങ്കുവയ്‌ക്കുന്നതില്‍ സന്തോഷമുണ്ട്‌. പ്രതിബദ്ധതയുള്ള 43000-ത്തില്‍ അധികം ജീവനക്കാര്‍ ഒന്നിച്ചുചേര്‍ന്നുനിന്ന്‌ പരിശ്രമിക്കുന്നതിന്റെ വിജയമാണ്‌ ഖത്തര്‍ എയര്‍വേയ്‌സിന്റേതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. 
2017 സാമ്പത്തികവര്‍ഷത്തില്‍ ഖത്തര്‍ എയര്‍വേയ്‌സ്‌ സുപ്രധാനമായ നിക്ഷേപങ്ങളും പങ്കാളിത്തങ്ങളും അവതരിപ്പിച്ചിരുന്നു. പത്ത്‌ ലക്ഷ്യസ്ഥാനങ്ങളിലേയ്‌ക്ക്‌ പുതിയ സര്‍വീസുകള്‍ തുടങ്ങുകയും ഓണ്‍-ബോര്‍ഡ്‌ ഉത്‌പന്നങ്ങളുടെ കാര്യത്തില്‍ പുതിയ മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്‌തു. ഖത്തര്‍ എയര്‍വേയ്‌സിന്റെ ആധുനിക വിമാനങ്ങളുടെ എണ്ണം ഇക്കാലത്ത്‌ 196 ആയി ഉയര്‍ന്നു. 
ലോകത്തിലെ ഏറ്റവും വലിയ എയര്‍ലൈന്‍ ഗ്രൂപ്പായ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്‌ ഗ്രൂപ്പില്‍ (ഐഎജി) ഖത്തര്‍ എയര്‍വേയ്‌സിന്റെ ഓഹരിപങ്കാളിത്തം 2016 ജൂലൈയില്‍ 15.24 ശതമാനത്തില്‍നിന്ന്‌ 20.01 ശതമാനമായി വര്‍ദ്ധിപ്പിച്ചു. 2016 ഡിസംബറില്‍ ലാതാം എയര്‍ലൈന്‍ ഗ്രൂപ്പിന്റെ ഓഹരികളില്‍ പത്ത്‌ ശതമാനം ഖത്തര്‍ എയര്‍വേയ്‌സ്‌ സ്വന്തമാക്കി. 
ലണ്ടന്‍-ഹീത്രു-ദോഹ റൂട്ടില്‍ ഐഎജി സബ്‌സിഡിയറിയായ ബ്രിട്ടീഷ്‌ എയര്‍വേയ്‌സുമായി വരുമാനം പങ്കുവയ്‌ക്കുന്നതിനുള്ള കരാറിലേര്‍പ്പെട്ടതും കഴിഞ്ഞ സാമ്പത്തിവര്‍ഷത്തിലാണ്‌. കൂടാതെ ഫിന്‍എയര്‍, ഐബീരിയ, ശ്രീലങ്കന്‍, വ്യൂലിംഗ്‌, എയര്‍ ബോട്‌സ്വാന എന്നിവയുമായി കോഡ്‌ഷെയര്‍ പങ്കാളിത്തങ്ങളും ആരംഭിച്ചു. 
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ഓസ്‌ട്രേലിയയിലെ അഡിലെയ്‌ഡ്‌, അമേരിക്കയിലെ അറ്റ്‌ലാന്റ, ന്യൂസിലാന്‍ഡിലെ ഓക്‌ലാന്‍ഡ്‌, ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കി, തായ്‌ലന്‍ഡിലെ ക്രാബി, മൊറോക്കോയിലെ മരാക്കിഷ്‌, ഇറ്റലിയിലെ പിസ, സീഷെല്‍സിലെ മാഹി, നബീബിയയിലെ വിന്‍ധോക്ക്‌, അര്‍മീനിയയിലെ യെരവന്‍ എന്നീ പത്ത്‌ പുതിയ ലക്ഷ്യസ്ഥാനങ്ങളിലേയ്‌ക്കുള്ള സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്‌സ്‌ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ തുടങ്ങിയിരുന്നു. അടുത്ത വര്‍ഷം റിപ്പബ്ലിക്ക്‌ ഓഫ്‌ അയര്‍ലന്‍ഡിലെ ഡബ്ലിന്‍, യുഎസിലെ സാന്‍ ഫ്രാന്‍സിസ്‌കോ, ബ്രസീലിലെ റിയോ ഡി ജനീറോ, ചിലിയിലെ സാന്റിയാഗോ എന്നിങ്ങനെ 24 പുതിയ സ്ഥലങ്ങളിലേയ്‌ക്ക്‌ സര്‍വീസുകള്‍ ആരംഭിക്കുമെന്ന്‌ ഖത്തര്‍ എയര്‍വെയ്‌സ്‌ പ്രഖ്യപിച്ചിരുന്നു. 
മികച്ച വളര്‍ച്ചാലക്ഷ്യവുമായി വിമാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച ഖത്തര്‍ എയര്‍വേയ്‌്‌സ്‌ 2017 മാര്‍ച്ച്‌ 31-ന്‌ ഏഴ്‌ എയര്‍ബസ്‌ എ380 വിമാനങ്ങളും 30 ബോയിംഗ്‌ 787 ഡ്രീംലൈനറുകളും 16 എയര്‍ബസ്‌ എ350-കളും അടക്കം 136 വിമാനങ്ങള്‍ സ്വന്തമാക്കിയിരുന്നു. മുന്നോട്ടുള്ള വളര്‍ച്ചയ്‌ക്കായി 2016 ഒക്ടോബറില്‍ ബോയിംഗുമായി 100 പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിന്‌ ചരിത്രപരമായ കരാറിലേര്‍പ്പെട്ടു. 30 787-9 വിമാനങ്ങള്‍ക്കും 10 777-300ഇആര്‍ വിമാനങ്ങള്‍ക്കുമുള്ള ഉറച്ച വാഗ്‌ദാനവും 60 ബി737 മാക്‌സ്‌ 8 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറും ഇതില്‍ ഉള്‍പ്പെടും.
2017 മാര്‍ച്ചില്‍ ഐടിബി ബെര്‍ളിനില്‍ ക്യൂസ്വീറ്റ്‌ എന്ന പേരില്‍ പുതിയ ബിസിനസ്‌ സീറ്റ്‌ അവതരിപ്പിച്ചു. പേറ്റന്റ്‌ നേടിയ ഈ രൂപകല്‍പ്പനയിലൂടെ പ്രീമിയം ക്ലാസ്‌ യാത്രക്കാര്‍ക്ക്‌ സുഖസൗകര്യങ്ങളുടെയും സ്വകാര്യതയുടെയും പുതിയ തലങ്ങള്‍ അവതരിപ്പിക്കുകയാണ്‌. ബിസിനസ്‌ ക്ലാസ്‌ കാബിനില്‍ പൂര്‍ണമായും കസ്റ്റമൈസ്‌ ചെയ്യാവുന്ന സ്വീറ്റുകള്‍ രണ്ട്‌ പേര്‍ക്കുവേണ്ടിയോ മൂന്നുപേര്‍ക്കുവേണ്ടിയോ നാല്‌ പേര്‍ക്കുവേണ്ടിയോ സജ്ജീകരിക്കാം. 
ഖത്തര്‍ എയര്‍വേയ്‌സിന്റെ വിജയത്തിന്റെ കാരണങ്ങളിലൊന്ന്‌ അതിന്റെ ഹബ്ബായ ഹമദ്‌ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ നല്‌കുന്ന പിന്തുണയാണ്‌. 2014-ല്‍ തുടക്കമിട്ട എയര്‍പോര്‍ട്ടില്‍ വര്‍ഷത്തില്‍ 38 ദശലക്ഷം യാത്രക്കാരാണ്‌ ഉപയോഗിക്കുന്നത്‌. രൂപകല്‍പ്പനയുടെയും കാര്യക്ഷമതയുടെയും തെളിവ്‌ എന്ന നിലയില്‍ ഈ നൂതന എയര്‍പോര്‍ട്ടിന്‌ 2017-ല്‍ സ്‌കൈട്രാക്‌്‌സ്‌ ലോക എയര്‍പോര്‍ട്ട്‌ അവാര്‍ഡുകളില്‍ ഫൈവ്‌ സ്റ്റാര്‍ എയര്‍പോര്‍ട്ട്‌ എന്ന പദവി നല്‌കിയിരുന്നു. മധ്യപൂര്‍വദേശത്ത്‌ ഈ പദവി ലഭിക്കുന്ന ആദ്യത്തെ എയര്‍പോര്‍ട്ടാണിത്‌. 
2017 ജൂണില്‍ സൗദി അറേബ്യ, ബഹറിന്‍, യുഎഇ, ഈജിപ്‌ത്‌ എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള ഡിപ്ലോമാറ്റിക്‌ ബന്ധങ്ങള്‍ അവസാനിപ്പിച്ചിരുന്നു. ഈ രാജ്യങ്ങളിലേയ്‌ക്കുള്ള റോഡ്‌, കടല്‍, വിമാന മാര്‍ഗങ്ങള്‍ അടിച്ചിട്ടിരിക്കുകയാണ്‌. എന്നാല്‍, ഖത്തര്‍ എയര്‍വേയ്‌സ്‌ മറ്റുള്ള ശൃംഖലയില്‍ നേരത്തെ പ്രഖ്യാപിച്ച ഷെഡ്യൂള്‍ അനുസരിച്ച്‌ ഓപ്പറേഷണല്‍ വ്യാപാര കാര്യക്ഷമത ഉറപ്പുവരുത്തുന്ന രീതിയില്‍ ദൈനംദിന മാറ്റങ്ങളോടെ സര്‍വീസ്‌ നടത്തിവരികയാണ്‌. 

വിസാ തട്ടിപ്പുകള്‍ക്കെതിരെ ശക്തമായ പ്രചാരണവുമായി വി.എഫ്‌.എസ്‌. ഗ്ലോബല്‍





എളുപ്പത്തില്‍ പണമുണ്ടാക്കാനായി നിരവധി തട്ടിപ്പുകളാണ്‌ പലരും ദിവസം തോറും മെനഞ്ഞെടുക്കുന്നത്‌. ബാങ്കിങ്‌, ആതിഥേയ വ്യവസായ രംഗം, വിദ്യാഭ്യാസം, യാത്ര തുടങ്ങിയ മേഖലകളിലായി തട്ടിപ്പുകളുടെ വ്യാപ്‌തി വര്‍ധിച്ചു വരുന്നതാണ്‌ ഓരോ ദിവസവും കാണുന്നത്‌. ഇതിനിടെ വിസാ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികളും ഉയര്‍ന്നു വരുന്നത്‌ ലോകത്തിലെ ഏറ്റവും വലിയ വിസാ സേവന സ്ഥാപനമായ വി.എഫ്‌.എസ്‌. ഗ്ലോബലിനെ ആശങ്കപ്പെടുത്തുന്നുണ്ട്‌. ഇതു കണക്കിലെടുത്ത്‌ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ വിസാ തട്ടിപ്പുകള്‍ തടയുക എന്ന പ്രമേയവുമായി പ്രത്യേക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ്‌ വി.എഫ്‌.എസ്‌. ഗ്ലോബല്‍ തീരുമാനിച്ചിരിക്കുന്നത്‌. ആഗോള വ്യാപകമായി 52 സര്‍ക്കാരുകള്‍ക്കായി വിസാ സേവനങ്ങള്‍ ലഭ്യമാക്കുന്ന വി.എഫ്‌.എസ്‌. ഗ്ലോബല്‍ ഈ പ്രചാരണ പരിപാടിയെ അതിന്റേതായ പ്രാധാന്യത്തോടെയാണ്‌ അവതരിപ്പിക്കുന്നത്‌. വിദേശത്തെ ജോലിയെക്കുറിച്ചോ കുടിയേറ്റത്തെക്കുറിച്ചോ വി.എഫ്‌.എസ്‌. വിസാ ഏജന്റുമാര്‍ എന്ന വ്യാജേന തെറ്റായ വാഗ്‌ദാനങ്ങള്‍ നല്‍കുന്നതിനെതിരെ പൊതുജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുകയാണ്‌ ഇതിലൂടെ ഉദ്ദേശിക്കുന്നത്‌. 
കേരളം, ആന്ധ്രാ പ്രദേശ്‌, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നും ചണ്ഡിഗഡ്‌, ജലന്ധര്‍ പോലുള്ള ഇടത്തരം നഗരങ്ങളില്‍ നിന്നുമാണ്‌ കൂടുതല്‍ പരാതികള്‍ ലഭിക്കുന്നത്‌. ആസ്‌ട്രേലിയ, ന്യൂസിലാന്റ്‌, കാനഡ തുടങ്ങിയിടങ്ങളിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച വ്യാജ വാഗ്‌ദാനങ്ങളെക്കുറിച്ചാണ്‌ ഈ പരാതികള്‍ ഏറെയും. 
ഇതിനിടെ വി.എഫ്‌.എസ്‌. ഗ്ലോബല്‍ ഉപഭോക്താക്കളുമായി ബന്ധപ്പെടുന്ന മേഖലകളായ കോള്‍ സെന്ററുകള്‍, ഇന്‍വോയ്‌സ്‌, രശീതികള്‍, എസ്‌.എം.എസുകള്‍, ഇമെയിലുകള്‍ എന്നിവയില്‍ തട്ടിപ്പുകള്‍ക്കെതിരായ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തുന്ന രീതിക്കു തുടക്കം കുറിച്ചിരുന്നു. ഇപ്പോള്‍ നടന്നു വരുന്ന തട്ടിപ്പുകളെക്കുറിച്ച്‌ പൊതുജനങ്ങളെ മൊത്തത്തിലും വിസാ അപേക്ഷകരെ പ്രത്യേകമായും ബോധവല്‍ക്കരിക്കുന്നതിനാണ്‌ ഈ സന്ദേശങ്ങള്‍ വഴി ശ്രമിക്കുന്നത്‌. 
വളരെ ലളിതമായ രീതി ഉപയോഗിച്ചാണ്‌ തട്ടിപ്പുകാര്‍ വിസാ അപേക്ഷകരെ കുടുക്കിലാക്കുന്നത്‌. സംശയാലുക്കളല്ലാത്ത വിസാ അപേക്ഷകരെ വി.എഫ്‌.എസ്‌. ഗ്ലോബലില്‍ നിന്നെന്ന വ്യാജേന ഫോണ്‍ ചെയ്യുക എന്നതാണ്‌ ഇതിന്റെ ആദ്യ പടി. വിളിക്കുന്ന ഫോണിന്റെ നമ്പര്‍ സ്‌പൂഫിങ്‌ സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ചു മറക്കുകയും ചെയ്യും. കോള്‍ ലഭിക്കുന്നവര്‍ക്ക്‌ ഇത്‌ രജിസ്‌ട്രേഡ്‌ വി.എഫ്‌.എസ്‌. ഗ്ലോബല്‍ നമ്പറില്‍ നിന്നുള്ള കോളാണെന്നു തോന്നുകയും ചെയ്യും. വിളിക്കുന്നതിനിടെ കമ്പനി വെബ്‌ സൈറ്റ്‌ സന്ദര്‍ശിച്ച്‌ പരിശോധന നടത്തുവാന്‍ ആവശ്യപ്പെടുകയും ചെയ്യും. 
ഇങ്ങനെ വിളിക്കുന്നയാള്‍ വിദേശത്തെ ജോലി സംബന്ധിച്ചോ കുടിയേറ്റം സംബന്ധിച്ചോ വാഗ്‌ദാനങ്ങള്‍ നല്‍കും. അതുമല്ലെങ്കില്‍ വിസാ അപേക്ഷകരോട്‌ അതു നിരസിക്കപ്പെടുന്നതിനോ നാടു കടത്തപ്പെടുന്നതിനോ ഉള്ള സാധ്യതകളെക്കുറിച്ചു സൂചന നല്‍കും. ഇങ്ങനെയെത്തുന്ന ആദ്യ ഫോണ്‍ കോളിനു തുടര്‍ച്ചയായി ഔദ്യോഗികമെന്നു തോന്നിക്കുന്ന രീതിയില്‍ വ്യാജമായ തൊഴില്‍ ഓഫര്‍ ലെറ്ററുകള്‍ തയ്യാറാക്കി അയക്കുകയും ചെയ്യും. വ്യാജ ഇമെയില്‍ വിലാസങ്ങള്‍ സൃഷ്ടിച്ച്‌ അതില്‍ നിന്നായിരിക്കും ഇങ്ങനെ മെയിലുകള്‍ അയക്കുക. ഇങ്ങനെ ഒരു അടിത്തറ സൃഷ്ടിച്ചു കഴിഞ്ഞാല്‍ അപേക്ഷകരോട്‌ മൊത്തമായ ഒരു തുക ബാങ്ക്‌ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനാവും തുടര്‍ന്ന്‌ ആവശ്യപ്പെടുക. ഇമെയിലില്‍ സൂചിപ്പിച്ചിരിക്കുന്ന അക്കൗണ്ടിലേക്കു നിക്ഷേപം നടത്താനാവും പലപ്പോഴും ആവശ്യപ്പെടുക. 
ചെറിയൊരു വിഭാഗം വി.എഫ്‌.എസ്‌. വിസാ അപേക്ഷകരെങ്കിലും ഈ കെണിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌ എന്നതു നിര്‍ഭാഗ്യകരമാണ്‌. ഇത്തരം വിസാ തട്ടിപ്പുകളെക്കുറിച്ചു ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടാണ്‌ വി.എഫ്‌.എസ്‌. ഗ്ലോബല്‍ ഉപഭോക്താക്കള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ ആരംഭിച്ചത്‌. കോള്‍ സെന്ററുകള്‍, എസ്‌.എം.എസ്‌. അലര്‍ട്ട്‌, വെബ്‌സൈറ്റ്‌ പുതുക്കലുകള്‍, ഇമെയിലുകള്‍ തുടങ്ങിയവ വഴിയാണ്‌ ഈ മുന്നറിയിപ്പുകള്‍ നല്‍കുന്നത്‌. ഫോണിലൂടെയോ ഇമെയിലൂടെയോ അപേക്ഷകരുടെ വ്യക്തിഗത വിവരങ്ങള്‍ തേടാനോ പണമടക്കലുകള്‍ നടത്താനോ ജോലി വാഗ്‌ദാനങ്ങള്‍ നല്‍കാനോ വി.എഫ്‌.എസ്‌. ഗ്ലോബലിന്റെ ജീവനക്കാരേയോ ഏജന്റുമാരേയോ ചുമതലപ്പെടുത്തിയിട്ടില്ലെന്നതാണ്‌ വസ്‌തുത. ഏതെങ്കിലും രാജ്യത്തേക്കുള്ള കുടിയേറ്റം സംബന്ധിച്ച വാഗ്‌ദാനങ്ങളുടെ കാര്യത്തിലും ഇതു തന്നെയാണ്‌ സ്ഥിതി. ഇതിനു പുറമെ, വിസാ അപേക്ഷകര്‍ തങ്ങളുടെ പാസ്‌പോര്‍ട്ട്‌ വിവരങ്ങളും വിസാ അപേക്ഷാ നമ്പറുകളും മറ്റും സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യപ്പെുത്തരുതെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. ട്വിറ്റര്‍, ഫെയ്‌സ്‌ബുക്ക്‌ എന്നിവ പോലുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന്‌ ഇത്തരം വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും പിന്നീട്‌ ദുരുപയോഗം ചെയ്യാനും തട്ടിപ്പുകാര്‍ ശ്രമിച്ചുകൊണ്ടിരിക്കുമെന്ന്‌ ഓര്‍മിക്കണം. 
വിസാ അപേക്ഷകര്‍ തട്ടിപ്പിനിരയാകാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ മനസ്സിലാക്കാനും ചില മാര്‍ഗ്ഗങ്ങളുണ്ട്‌. വിസാ അപേക്ഷകര്‍ക്കുള്ള എല്ലാ മെയിലുകളും ജിമെയില്‍, യാഹൂ പോലെ പൊതുവായി ഉപയോഗിക്കപ്പെടുന്ന വ്യക്തിഗത വിലാസങ്ങള്‍ വ്യാജമായി സൃഷ്ടിച്ച്‌ അതില്‍ നിന്ന്‌ അയക്കുന്നതാണെങ്കില്‍ അതു ശ്രദ്ധിക്കണം. തട്ടിപ്പുകാര്‍ പൊതുവേ ഏതെങ്കിലും വ്യക്തിഗത ബാങ്ക്‌ അക്കൗണ്ട്‌ നല്‍കി അതില്‍ മുന്‍കൂറായി പണം അടക്കാന്‍ ആവശ്യപ്പെടും. വിസാ അപേക്ഷകള്‍ നിരസിക്കപ്പെടുമെന്നോ നാടുകടത്തപ്പെടുമെന്നോ ഭീഷണിപ്പെടുത്തിയാവും ഇതാവശ്യപ്പെടുക. ക്രമം തെറ്റി പതിവ്‌ അനുപാതത്തില്‍ നിന്നു വ്യത്യസ്ഥമായി വി.എഫ്‌.എസ്‌. ഗ്ലോബല്‍ ലോഗോകള്‍ ജോലി വാഗ്‌ദാനം ചെയ്‌തു കൊണ്ടുള്ള കത്തുകളില്‍ ഉപയോഗിച്ചിരിക്കാം. വിസാ അപേക്ഷകര്‍ക്കു നല്‍കുന്ന മറ്റു വ്യാജ കരാറുകളിലും ഇവ കണ്ടേക്കാം. അപേക്ഷകര്‍ പണം നല്‍കി കഴിഞ്ഞാല്‍ ഉടനെ തന്നെ തട്ടിപ്പുകാര്‍ എല്ലാ ആശയ വിനിമയങ്ങളും അവസാനിപ്പിക്കുന്നതും കാണാം. 
അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുന്ന മികച്ച വ്യക്തിത്വമുള്ള വിശ്വാസ്യതയുള്ള സ്ഥാപനമാണ്‌ വി.എഫ്‌.എസ്‌. ഗ്ലോബല്‍.52 രാജ്യങ്ങളിലായി ദശലക്ഷക്കണക്കിനു വിസാ അപേക്ഷകര്‍ക്കാണിതു സേവനം നല്‍കുന്നത്‌. എല്ലാ മേഖലകളിലും തികഞ്ഞ ജാഗ്രത പുലര്‍ത്തി ഐ.ടി. സംവിധാനങ്ങള്‍ കൃത്യമായി പുതുക്കി മുന്നേറുന്നതാണ്‌ വി.എഫ്‌.എസിന്റെ രീതി. ഇതിനു പുറമെ ബന്ധപ്പെട്ട എല്ലാവരുമായും തുടര്‍ച്ചയായ ആശയ വിനിമയം നടത്തി വി.എഫ്‌.എസ്‌. ഗ്ലോബലിന്റെ എല്ലാ ഉപഭോക്താക്കള്‍ക്കും സുരക്ഷാ സംബന്ധമായ വിവരങ്ങള്‍ ലഭ്യമാക്കുന്നു എന്നും ഉറപ്പാക്കുന്നുണ്ട്‌. 

കാത്തിരുന്ന നോക്കിയ സ്‌മാര്‍ട്ട്‌ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി









കൊച്ചി: എച്ച്‌ എം ഡി ഗ്ലോബല്‍ , പുതിയ തലമുറയില്‍പ്പെട്ട നോക്കിയ സ്‌മാര്‍ട്ട്‌ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. നോക്കിയയുടെ പുതിയ സ്‌മാര്‍ട്ട്‌ ഫോണ്‍ റേഞ്ചായ നോക്കിയ 6, നോക്കിയ 5, നോക്കിയ 3 എന്നിവയാണ്‌ ആകര്‍ഷകമായ ഓഫറുകളോടു കൂടി വിപണിയിലെത്തിയത്‌. പുതിയ ആന്‍ഡ്രോയിഡ്‌ വേര്‍ഷന്‍ ഫോണുകള്‍ പ്രീമിയം ഡിസൈനോട്‌ കൂടിയും ശക്തമായ വിനോദ ഉപാധികളും അടങ്ങിയതാണ്‌. നോക്കിയ3 ജൂണ്‍ 16 മുതല്‍ രാജ്യത്തെ പ്രമുഖ സ്റ്റോറുകളില്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക്‌ നോക്കിയ5 ജൂലൈ 7 മുതല്‍ പ്രീ ബുക്ക്‌ ചെയ്യാനാകും, നോക്കിയ 6 ആമസോണില്‍ എക്‌സ്‌ക്ലൂസീവായി ലഭിക്കും. ഇതിനായുള്ള റെജിസ്‌ട്രേഷന്‍ ജൂലൈ 14 മുതലാണ്‌ ആരംഭിക്കുന്നത്‌. 


നോക്കിയ 6: ആമസോണില്‍ മാത്രം ലഭ്യമാണ്‌
ഉന്നതമായ ശില്‍പ്പ വൈവിദ്ധ്യവും വ്യത്യസ്‌തമായ ഡിസൈനും സംയോജിച്ച ഓഡിയോ അനുഭവവും 5.5 `ഫുള്‍എച്ച്‌ഡി സ്‌ക്രീനും ചേര്‍ന്നതാണ്‌ പുതിയ നോക്കിയ 6 6000 സീരീസ്‌ അലൂമിനിയത്തിന്റെ ഒരു ബേ്‌ളോക്കിലാണ്‌ നോക്കിയ 6 ന്റെ ഏക ബോഡി രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. ഡ്യുവല്‍ സ്‌പീക്കറുകളുള്ള സ്‌മാര്‍ട്ട്‌ ഓഡിയോ ആംപ്ലിഫയറുകള്‍ ഉപയോക്താക്കള്‍ക്ക്‌ ആഴമായ ബേസും സമാനതകളില്ലാത്ത വ്യക്തതയും അനുഭവിക്കാന്‍ അവസരം നല്‍കുന്നു ഡോള്‍ബി അറ്റ്‌മോസ്‌ ശബ്ദം മറ്റൊരു പ്രത്യേകതയാണ്‌.

നോക്കിയ 6ന്റെ ബാറ്ററി ലൈഫ്‌ ഉപയോഗിച്ച്‌ പ്രീമിയം നിലവാരത്തിലുള്ള വിനോദപരിപാടികള്‍ പരമാവധി പ്രയോജനപ്പെടുത്താനും ബാറ്ററി ലാഭിക്കാനുമാകും. മാറ്റ്‌ ബ്‌ളാക്ക്‌, സില്‍വര്‍, ടെമ്പേര്‍ഡ്‌ ബ്‌ളൂ, കോപ്പര്‍ എന്നീ നാല്‌വ്യത്യസ്‌ത നിറങ്ങളില്‍ നോക്കിയ 6 ലഭ്യമാണ്‌. ആമസോണില്‍ 14,999 രൂപയ്‌ക്ക്‌ ഫോണ്‍ ലഭ്യമാകും . നോക്കിയ 6 പ്രത്യേക ഓഫറില്‍ ലഭിക്കും-ആമസോണ്‍ പേയ്‌ ബാലന്‍സ്‌ ഉപയോഗിച്ച്‌ വാങ്ങുന്ന പ്രൈം അംഗങ്ങള്‍ക്ക്‌ 1000 രൂപ തിരികെ ലഭിക്കും . ഒന്നോ- രണ്ടോ ദിവസത്തിനകം സൗജന്യ ഷിപ്പിങ്ങും പ്രാപ്യമാക്കാം. ഇതു കൂടാതെ വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക്‌ പ്രതിമാസം 249 രൂപക്ക്‌ 5 മാസത്തേക്ക്‌ 10 ജിബി ഡാറ്റ ലഭിക്കും. 
6000 സീരീസ്‌ അലൂമിനിയം ബ്‌ളോക്കില്‍ രൂപകല്‍പ്പന ചെയ്‌ത നോക്കിയ 5, ലാമിനേറ്റഡ്‌ 5.2 `ഐപിഎസ്‌എച്ച്‌ ഡി ഡിസ്‌പ്ലേ, കോര്‍ണിംഗ്‌ണ്ണ ഗോറില്ലണ്ണ ഗ്ലാസ്‌ എന്നിവയോട്‌ കൂടിയുള്ളതാണ്‌. . മാറ്റ്‌ ബ്‌ളാക്ക്‌, സില്‍വര്‍, ടെമ്പേര്‍ഡ്‌ ബ്‌ളൂ, കോപ്പര്‍ എന്നീ നാല്‌ വ്യത്യസ്‌ത നിറങ്ങളില്‍ ലഭ്യമാകുന്ന നോക്കിയ 5ന്‌ 12,899 രൂപയാണ്‌ വില. ഇതുകൂടാതെ, വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക്‌ 3 മാസത്തേക്ക്‌ 149 രൂപക്ക്‌ പ്രതിമാസം 5ജിബി ഡാറ്റാ ലഭിക്കും. 

നോക്കിയ 3 അലൂമിനിയം ഫ്രെയിമിലാണ്‌ ലഭ്യമാക്കിയിട്ടുള്ളത്‌. പൂര്‍ണ്ണമായി ലാമിനേറ്റ്‌ ചെയ്യപ്പെട്ട എയര്‍ ഗ്യാപില്ലാത്ത 5 `കജട ഒഉ ഡിസ്‌പ്‌ളേ, കോര്‍ണിംഗ്‌ണ്ണ ഗോറില്ല ഗ്ലാസ്‌ എന്നിവയുള്ള മറ്റെങ്ങുമില്ലാത്ത ഈടും വ്യക്തതയും നല്‍കുന്നു. 8എംപി വൈഡ്‌ അപ്പെര്‍ച്ചര്‍ ക്യാമറകള്‍ സംയോജിപ്പിച്ചു കൊണ്ട്‌ നോക്കിയ 3 യഥാര്‍ത്ഥ കോംപാക്ട്‌ സ്‌മാര്‍ട്ട്‌ ഫോണ്‍ അനുഭവം നല്‍കുന്നു. മാറ്റ്‌ ബ്‌ളാക്ക്‌, സില്‍വര്‍, ടെമ്പേര്‍ഡ്‌ ബ്‌ളൂ, കോപ്പര്‍ വൈറ്റ്‌ എന്നീ നാല്‌വ്യത്യസ്‌ത നിറങ്ങളില്‍ നോക്കിയ 3 ലഭ്യമാണ്‌. 9,499 രൂപയാണ്‌ നോക്കിയ 3 യുടെ വില.






കാത്തിരുന്ന നോക്കിയ സ്‌മാര്‍ട്ട്‌ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി



� നോക്കിയയുടെ പുതിയ സ്‌മാര്‍ട്ട്‌ ഫോണ്‍ റേഞ്ചായ നോക്കിയ 6, നോക്കിയ 5, നോക്കിയ 3 യാണ്‌ വിപണിയിലെത്തിയത്‌.
� നോക്കിയ 3 ജൂണ്‍ 16 മുതല്‍ സ്‌റ്റോറുകളില്‍ ലഭിക്കും, ജൂലൈ 7 മുതല്‍ നോക്കിയ 5 പ്രീ റെജിസ്‌ട്രേഷന്‍ ആരംഭിക്കും.
� നോക്കിയ 6 ആമസോണില്‍ ലഭ്യമാകും, ജൂലൈ 14ന്‌ റെജിസ്‌ട്രേഷന്‍ ആരംഭിക്കും.


കൊച്ചി: എച്ച്‌ എം ഡി ഗ്ലോബല്‍ , പുതിയ തലമുറയില്‍പ്പെട്ട നോക്കിയ സ്‌മാര്‍ട്ട്‌ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. നോക്കിയയുടെ പുതിയ സ്‌മാര്‍ട്ട്‌ ഫോണ്‍ റേഞ്ചായ നോക്കിയ 6, നോക്കിയ 5, നോക്കിയ 3 എന്നിവയാണ്‌ ആകര്‍ഷകമായ ഓഫറുകളോടു കൂടി വിപണിയിലെത്തിയത്‌. പുതിയ ആന്‍ഡ്രോയിഡ്‌ വേര്‍ഷന്‍ ഫോണുകള്‍ പ്രീമിയം ഡിസൈനോട്‌ കൂടിയും ശക്തമായ വിനോദ ഉപാധികളും അടങ്ങിയതാണ്‌. നോക്കിയ3 ജൂണ്‍ 16 മുതല്‍ രാജ്യത്തെ പ്രമുഖ സ്റ്റോറുകളില്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക്‌ നോക്കിയ5 ജൂലൈ 7 മുതല്‍ പ്രീ ബുക്ക്‌ ചെയ്യാനാകും, നോക്കിയ 6 ആമസോണില്‍ എക്‌സ്‌ക്ലൂസീവായി ലഭിക്കും. ഇതിനായുള്ള റെജിസ്‌ട്രേഷന്‍ ജൂലൈ 14 മുതലാണ്‌ ആരംഭിക്കുന്നത്‌.


നോക്കിയ 6: ശക്തമായ വിനോദാനുഭവവും മികച്ച ശില്‍പ്പ വൈവിദ്ധ്യവും ; ആമസോണില്‍ മാത്രം ലഭ്യമാണ്‌

ഉന്നതമായ ശില്‍പ്പ വൈവിദ്ധ്യവും വ്യത്യസ്‌തമായ ഡിസൈനും സംയോജിച്ച ഓഡിയോ അനുഭവവും 5.5 `ഫുള്‍എച്ച്‌ഡി സ്‌ക്രീനും ചേര്‍ന്ന പുതിയ നോക്കിയ 6 യഥാര്‍ഥ പ്രീമിയം സ്‌മാര്‍ട്ട്‌്‌ഫോണ്‍ അനുഭവം നല്‍കുന്നു. 6000 സീരീസ്‌ അലൂമിനിയത്തിന്റെ ഒരു ബേ്‌ളോക്കിലാണ്‌ നോക്കിയ 6 ന്റെ ഏക ബോഡി രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌, കൂടാതെ മികച്ച വിനോദ ക്രെഡന്‍ഷ്യലുകളുള്ള ശക്തമായഫോണ്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ അനുയോജ്യവുമാണ്‌. ഡ്യുവല്‍ സ്‌പീക്കറുകളുള്ള സ്‌മാര്‍ട്ട്‌ ഓഡിയോ ആംപ്ലിഫയറുകള്‍ ഉപയോക്താക്കള്‍ക്ക്‌ ആഴമായ ബേസും സമാനതകളില്ലാത്ത വ്യക്തതയും അനുഭവിക്കാന്‍ അവസരം നല്‍കുന്നു�്‌, ഡോള്‍ബി അറ്റ്‌മോസ്‌ണ്ണ ശബ്ദം മറ്റൊരു പ്രത്യേകതയാണ്‌.

മികച്ച വര്‍ണ പുനര്‍നിര്‍മ്മാണത്തോടെ, സ്ലിം രൂപത്തില്‍ വിട്ടുവീഴ്‌ച ചെയ്യാതെ സൂര്യപ്രകാശത്തില്‍ മികച്ച വായനാനുഭവം ലഭ്യമാക്കുന്ന ഒരു പൂര്‍ണ ഡിസ്‌പ്ലേ സ്റ്റാക്ക്‌ നോക്കിയ 6 ലു�്‌. ക്വാല്‍കോം ണ്ണ സ്‌നാപ്‌ഡ്രാഗണ്‍430 മൊബൈല്‍ പ്ലാറ്റ്‌ഫോമിനും ക്വാല്‍കോം അഡ്‌റീനോ� 505 ഗ്രാഫിക്‌സ്‌ പ്രോസസ്സറും ഉപയോഗപ്പെടുത്തി നോക്കിയ 6ന്റെ ബാറ്ററി ലൈഫ്‌ ഉപയോഗിച്ച്‌ പ്രീമിയം നിലവാരത്തിലുള്ള വിനോദപരിപാടികള്‍ പരമാവധി പ്രയോജനപ്പെടുത്താനും ബാറ്ററി ലാഭിക്കാനുമാകും. മാറ്റ്‌ ബ്‌ളാക്ക്‌, സില്‍വര്‍, ടെമ്പേര്‍ഡ്‌ ബ്‌ളൂ, കോപ്പര്‍ എന്നീ നാല്‌വ്യത്യസ്‌ത നിറങ്ങളില്‍ നോക്കിയ 6 ലഭ്യമാണ്‌. ആമസോണില്‍ 14,999 രൂപയ്‌ക്ക്‌ ഫോണ്‍ ലഭ്യമാകും . നോക്കിയ 6 പ്രത്യേക ഓഫറില്‍ ലഭിക്കും-ആമസോണ്‍ പേയ്‌ ബാലന്‍സ്‌ ഉപയോഗിച്ച്‌ വാങ്ങുന്ന പ്രൈം അംഗങ്ങള്‍ക്ക്‌ 1000 രൂപ തിരികെ ലഭിക്കും . നോക്കിയ 6 ഉപഭോക്താക്കള്‍ക്ക്‌ കിന്‍ഡില്‍ ഇബുക്കുകളില്‍ നിന്ന്‌ 300 രൂപ വരെ 80% ഓഫര്‍ലഭിക്കും. പ്രീഇന്‍സ്റ്റാള്‍ ചെയ്‌ത ആമസോണ്‍ ആപ്ലിക്കേഷനുകള്‍ വഴി ഡീലുകള്‍ വിഡ്‌ജറ്റിനും ഒരൊറ്റ സൈന്‍ഓണ്‍ ഉപയോഗിച്ചു കൊ�്‌്‌ പുതിയ നോക്കിയ 6ലും ഉപഭോക്താക്കള്‍ക്ക്‌ അവരുടെ വ്യക്തിഗതമാക്കിയ ഡീലുകള്‍, ഉള്ളടക്കം, ഓര്‍ഡര്‍ചരിത്രം, കോസ്റ്റ്‌ലിസ്റ്റ്‌, ഷിപ്പ്‌മെന്റ്‌ അപ്‌ഡേറ്റ്‌ എന്നിവ എളുപ്പത്തില്‍ നോക്കാനാകും . പതിനായിരക്കണക്കിന്‌ സിനിമകളും ടി.വി ഷോകളും, 3ങ ഇബുക്കുകളിലും, ഒന്നോ- രണ്ടോ ദിവസത്തിനകം സൗജന്യ ഷിപ്പിങ്ങും പ്രാപ്യമാക്കാം. ഇതു കൂടാതെ വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക്‌ പ്രതിമാസം 249 രൂപക്ക്‌ 5 മാസത്തേക്ക്‌ 10 ജിബി ഡാറ്റ ലഭിക്കും.

നോക്കിയ 5: പ്രീമിയം, മോടിയുള്ള ഡിസൈന്‍

6000 സീരീസ്‌ അലൂമിനിയം ബ്‌ളോക്കില്‍ രൂപകല്‍പ്പന ചെയ്‌ത നോക്കിയ 5, ലാമിനേറ്റഡ്‌ 5.2 `ഐപിഎസ്‌എച്ച്‌ ഡി ഡിസ്‌പ്ലേ, കോര്‍ണിംഗ്‌ണ്ണ ഗോറില്ലണ്ണ ഗ്ലാസ്‌ എന്നിവയോട്‌ കൂടിയുള്ളതാണ്‌. ആന്റിന രൂപകല്‍പ്പനയില്‍ ഒരു തകര്‍പ്പന്‍ ആധുനികവത്‌കരണത്തിന്റെ സവിശേഷതയുള്ള നോക്കിയ 5 ഘടനാപരമായ സമഗ്രത, വിശദാംശങ്ങളിലെ ശ്രദ്ധയും ഹൈ എന്‍ഡ്‌ ഫ്‌ളാഗ്‌ഷിപ്പ്‌ ഗുണനിലവാരവും നല്‍കുന്നു. ക്വാല്‍കോംണ്ണ സ്‌നാപ്‌ഡ്രാഗണ്‍ � 430 മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിപ്പിക്കുന്ന നോക്കിയ 5 മികച്ച ബാറ്ററി ലൈഫ്‌, മെച്ചപ്പെടുത്തിയ ഗ്രാഫിക്‌സ്‌ പ്രകടനം, പ്രീമിയം നിലവാരമുള്ള ഡിസൈനിനൊപ്പം മികച്ച പാക്കേജില്‍ ലഭ്യമാക്കുന്നു . 8ങജ, 84ഡിഗ്രി വൈഡ്‌ ആംഗിള്‍ ഫ്ര�്‌ ക്യാമറ, സൂര്യപ്രകശത്തിലും കൃത്യതയുള്ള സെല്‍ഫി,ലൈറ്റ്‌സ്‌ക്രീന്‍ എന്നിങ്ങനെ നോക്കിയ 5 നെ നിലനിര്‍ത്താന്‍ ധാരാളം കാരണങ്ങള്‍ ഉ�്‌ . മാറ്റ്‌ ബ്‌ളാക്ക്‌, സില്‍വര്‍, ടെമ്പേര്‍ഡ്‌ ബ്‌ളൂ, കോപ്പര്‍ എന്നീ നാല്‌ വ്യത്യസ്‌ത നിറങ്ങളില്‍ ലഭ്യമാകുന്ന നോക്കിയ 5ന്‌ 12,899 രൂപയാണ്‌ വില. ഇതുകൂടാതെ, വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക്‌ 3 മാസത്തേക്ക്‌ 149 രൂപക്ക്‌ പ്രതിമാസം 5ജിബി ഡാറ്റാ ലഭിക്കും.

നോക്കിയ 3: താങ്ങാവുന്ന വിലയില്‍ ശ്രേഷ്‌ഠമായ ശില്‍പ്പവൈദഗ്‌ദ്യം.

നോക്കിയ 3 അലൂമിനിയം ഫ്രെയിമിലാണ്‌ ലഭ്യമാക്കിയിട്ടുള്ളത്‌. പൂര്‍ണ്ണമായി ലാമിനേറ്റ്‌ ചെയ്യപ്പെട്ട എയര്‍ ഗ്യാപില്ലാത്ത 5 `കജട ഒഉ ഡിസ്‌പ്‌ളേ, കോര്‍ണിംഗ്‌ണ്ണ ഗോറില്ല ഗ്ലാസ്‌ എന്നിവയുള്ള മറ്റെങ്ങുമില്ലാത്ത ഈടും വ്യക്തതയും നല്‍കുന്നു. 8എംപി വൈഡ്‌ അപ്പെര്‍ച്ചര്‍ ക്യാമറകള്‍ (ഫ്ര�്‌ ആന്‍ഡ്‌ ബാക്ക്‌) സംയോജിപ്പിച്ചു കൊ�്‌ നോക്കിയ 3 യഥാര്‍ത്ഥ കോംപാക്ട്‌ സ്‌മാര്‍ട്ട്‌ ഫോണ്‍ അനുഭവം നല്‍കുന്നു. മാറ്റ്‌ ബ്‌ളാക്ക്‌, സില്‍വര്‍, ടെമ്പേര്‍ഡ്‌ ബ്‌ളൂ, കോപ്പര്‍ വൈറ്റ്‌ എന്നീ നാല്‌വ്യത്യസ്‌ത നിറങ്ങളില്‍ നോക്കിയ 3 ലഭ്യമാണ്‌. 9,499 രൂപയാണ്‌ നോക്കിയ 3 യുടെ വില. വൊഡാഫോണ്‍ ഉപഭോക്താക്കള്‍ക്ക്‌ 3 മാസത്തേക്ക്‌ പ്രതിമാസം 149 രൂപക്ക്‌ 5 ജിബി ഡാറ്റ ലഭിക്കും.

കൂടാതെ ഏതു ഫോണ്‍ വാങ്ങിയാലും ഉപഭോക്താക്കള്‍ക്ക്‌ മെയ്‌ക്ക്‌മൈട്രിപ്പ്‌ ഡോട്ട്‌്‌ കോമില്‍ നിന്നും (ങമസലാ്യേൃശു.രീാ) 2500 രൂപ കിഴിവു ലഭിക്കും(1800 രൂപ ഹോട്ടലിനും 700 രൂപ ഡൊമസ്റ്റിക്‌ ഫ്‌ളൈറ്റിനും). നോക്കിയ സ്‌മാര്‍ട്ട്‌ ഫോണുകളും ഫീച്ചര്‍ഫോണുകളും രാജ്യത്തെ 80,000 ല്‍ കൂടുതല്‍ റീെട്ടയില്‍ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാണ്‌.


നോക്കിയ ലോകത്തും ഇന്ത്യയിലും വിശ്വസ്‌തവും ആളുകള്‍ ഏറെ ഇഷ്ടപ്പെടുതുമായ ബ്രാന്‍ഡാണ്‌. പുതിയ ഫോണ്‍ പുറത്തിറക്കുന്ന പ്രഖ്യാപനം ഈ രാജ്യത്ത്‌ നോക്കിയ ഫോണുകളുടെ പുതിയ അദ്ധ്യായം കുറിക്കുന്നതാണ്‌. പുതിയ നോക്കിയ 6, നോക്കിയ 5, നോക്കിയ 3 എന്നീ ഫോണുകള്‍ ദൃശ്യപരമായി മികവുറ്റതും പുതിയ ആന്‍ഡ്രോയിഡ ്‌ വേര്‍ഷനോട്‌ കൂടിയുള്ളതുമാണ്‌. നോക്കിയയുടെ ബ്രാന്‍ഡ്‌ വാഗ്‌ദാനമായ ലാളിത്യം, വിശ്വാസ്യത, ഗുണമേന്‍മ എന്നിവ നിലനിര്‍ത്തികൊ�്‌ മറ്റെങ്ങുമില്ലാത്ത പ്രയോജകാനുഭവം ലഭ്യമാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ എച്ച്‌ എം ഡി ഗ്ലോബല്‍ വൈസ്‌ പ്രസിഡ �്‌ അജയ്‌ മെഹ്‌ത്ത പറഞ്ഞു.

ഇതിഹാസ തുല്യമായഫോണ്‍ ബ്രാന്‍ഡായ നോക്കിയയുടെ പങ്കാളിയാകുതില്‍ അതീവ സന്തോഷമു�്‌. നിരവധി ഓഫറുകളോടെ സ്‌മാര്‍ട്ട്‌ ഫോണുകള്‍ ആമസോണില്‍ വളരെയധികം വിറ്റുപോകുന്ന വിഭാഗമാണ്‌, മികച്ച വില വാഗ്‌ദാനം ചെയ്യുന്ന പുതിയ ഉത്‌പങ്ങളോടെ തുടര്‍ച്ചയായി ഈ വിഭാഗം വിപുലീകരിക്കുന്നു�െ്‌ ന്ന്‌ ആമസോണ്‍ ഇന്ത്യ കാറ്റഗറി മാനേജ്‌മെന്റ ്‌വൈസ്‌ പ്രസിഡ�്‌ മനീഷ്‌തിവാരി പറഞ്ഞു.







Monday, June 12, 2017

ഇന്ത്യൻ എം-സാൻഡ് വിപണിയിൽസമഗ്ര സഹകരണത്തിന് മെറ്റ്‌സോയുംസിഡിഇ ഏഷ്യയും തമ്മിൽ ധാരണ



കൊച്ചിജൂൺ 10:  ഇന്ത്യയിലെഉപയോക്താക്കൾക്കായി മികച്ച എം-സാൻഡ്(മാനുഫാക്ചേർഡ് സാൻഡ്ഉത്പന്നങ്ങൾഎത്തിക്കാനുള്ള വിപണി സഹകരണത്തിനുമെറ്റ്സോ (ഇന്ത്യപ്രൈവറ്റ് ലിമിറ്റഡും സിഡിഇഏഷ്യ ലിമിറ്റഡും തമ്മിൽ ധാരണയായിഎം-സാൻഡ്ക്രഷിങ്സ്ക്രീനിങ് സാങ്കേതികവിദ്യയുമായിമെറ്റ്സോ രംഗത്തുണ്ടാകുംഎം-സാൻഡ് ഉൽപാദനപ്രക്രിയയ്ക്ക് ഉതകുന്ന വെറ്റ് ക്ലാസിഫിക്കേഷൻഉപകരണങ്ങളുമായാണു സിഡിഇ രംഗത്തുണ്ടാകുക.

ലോകമെമ്പാടും സിഡിഇയെ പോലുള്ള ശക്തരായപങ്കാളികളുമായി സഹകരിച്ചു ശേഷിയുംസാന്നിധ്യവും വിപുലമാക്കുകയെന്നലക്ഷ്യവുമായാണു മെറ്റ്സോ ധാരണയുണ്ടാക്കിയത്.എം-സാൻഡ് പോലെ കയറ്റുമതിമേഖലയിൽ ഉയർന്നഗുണനിലവാരമുള്ളതും സമഗ്രവുമായ ഉത്പന്നങ്ങൾഎത്തിക്കുകയെന്നതാണു പ്രധാന ലക്ഷ്യം.

ഖനനമേഖലയ്ക്കുള്ള ഉപകരണങ്ങളും സേവനങ്ങളുംഎത്തിക്കുന്ന മുൻനിര സ്ഥാപനമെന്ന നിലയിൽഉപയോക്താക്കൾക്ക് മികവുറ്റ ഉത്പന്നങ്ങൾലഭിക്കുന്നെന്ന് ഉറപ്പാക്കാൻ മെറ്റ്സോപ്രതിജ്ഞാബദ്ധമാണെന്നു മെറ്റ്സോ ഇന്ത്യയുടെവൈസ് പ്രസിഡന്റ് (മൈനിംഗ് ആൻഡ് അഗ്രിഗേറ്റ്സ്)കമൽ പഹൂജ ചുണ്ടിക്കാട്ടിഗുണനിലവാരവുംകാര്യശേഷിയും മികച്ചതാണെന്നു മാത്രമല്ല അതുപരിസ്ഥിതിക്കിണങ്ങുന്നതും ലാഭകരവുംകൂടിയാണ്.മെറ്റ്സോ-സിഡിഇ ധാരണയോടെഉപയോക്താക്കൾക്ക്  നേട്ടങ്ങളെല്ലാം വളരെഎളുപ്പത്തിൽ നേടാൻ അവസരമൊരുങ്ങും.മെറ്റ്സോയ്ക്കും സിഡിഇ ഏഷ്യക്കും ഇന്ത്യയിൽമികച്ച ഭാവിവളർച്ചയ്ക്കു വേദിയൊരുങ്ങുകയുംചെയ്യും-പഹൂജ പറഞ്ഞു.

'മെറ്റ്സോയുമായുള്ള  വിപണിധാരണ ഇരുസ്ഥാപനങ്ങൾക്കും വളർച്ചയ്ക്കു പുതിയഅവസരങ്ങളൊരുക്കുംഇതിനെ ഉപയോക്താക്കളായസ്ഥാപനങ്ങൾ സർവാത്മനാ സ്വാഗതം ചെയ്യും'-സിഡിഇ ഏഷ്യാ മാനേജിങ് ഡയറക്ടർ മനീഷ് ഭാർട്യവ്യക്തമാക്കിമെറ്റ്സോയുടെയും സിഡിഇഏഷ്യയുടെയും ലോകോത്തരസാങ്കേതികവിദ്യയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്നതുമികവുറ്റ ആകൃതിയിലുള്ളതും അഴുക്കു പാടേനീക്കിയതും മികച്ച ഗ്രേഡിങ്ങിലുമുള്ള എം-സാൻഡാണ്അതിവേഗംഇല്ലാതായിക്കൊണ്ടിരിക്കുന്നതും അത്യധികംവിലയേറിയതുമായ പ്രകൃതിദത്ത മണലിനുപരിഹാരമാണ് എം-സാൻഡ്നിർമാണമേഖലയ്ക്ക്ഏറ്റവും മികവുറ്റ ഗ്രേഡിലുള്ള എം-സാൻഡ്ലഭ്യമാക്കാൻ  ധാരണവഴി സാധ്യമാകുംമണൽകഴുകാൻ ഉപയോഗിക്കുന്ന വെള്ളം 95 ശതമാനവുംപുനരുപയോഗത്തിനു സാധ്യമാകുന്നതാണ്സാങ്കേതികവിദ്യയിൽ ക്രഷർ വേസ്റ്റ് ഏറ്റവും കുറഞ്ഞതോതിലാണുണ്ടാകുന്നത്ഇതിനാൽ പ്രകൃതിവിഭവഉപയോഗവും അത്രമാത്രം കുറഞ്ഞിരിക്കുംഇത്ഉപയോക്താക്കൾക്കു വലിയതോതിൽ ലാഭകരമാകും-ഭാർട്യ ചൂണ്ടിക്കാട്ടി.

എം-സാൻഡ് വിപണിയിലെ സാന്നിധ്യംവിപുലീകരിക്കാനും ഇരുസ്ഥാപനങ്ങളുടെയുംവൈദഗ്ധ്യവും സാങ്കേതിക വിജ്ഞാനവുംപൊതുവായി പ്രയോജനപ്പെടുത്താനും മാത്രമാണുമെറ്റ്സോയും സിഡിഇ ഏഷ്യയും തമ്മിലുള്ള ധാരണ.സ്ഥാപനങ്ങളുമായി കരാർ ഒപ്പിടുന്നതും ചർച്ചകൾനടത്തുന്നതുമെല്ലാം അതതു കമ്പനികൾ സ്വന്തംനിലയിലായിരിക്കും.

സിഡിഇയെക്കുറിച്ച്:-

ക്വാറികൾക്കും ഖനികൾക്കുമുള്ള വാഷിങ്ഉപകരണങ്ങളും പുനരുപയോഗസാങ്കേതികവിദ്യയും ആഗോള വിപണിയിൽതന്നെലഭ്യമാക്കുന്ന പ്രമുഖ സ്ഥാപനംപുനരുപയോഗം,ഖനനംപ്രത്യേക വ്യാവസായിക മണൽ നിർമാണംതുടങ്ങിയ മേഖലകൾക്കാവശ്യമായ ഉത്പന്നങ്ങളുടെവലിയ ശൃംഖലതന്നെ സിഡിഇക്കുണ്ട്അഞ്ചുസെക്ടറുകളിലും എട്ടു മേഖലകളിലുമായി ഇരുപതുവർഷത്തിലേറെയായി ഉപയോക്താക്കളുമായിതികഞ്ഞ സൗഹാർദപരമായ അന്തരീക്ഷത്തിൽസിഡിഇ പ്രവർത്തിച്ചുവരുന്നു.

സിഡിഇയുടെ ആഗോള ഡിസൈൻ ആസ്ഥാനം വടക്കൻഅയർലണ്ടിലാണ്ഏഷ്യൻ മേഖലാ ആസ്ഥാനംകൊൽക്കത്തയും തെക്കേ അമേരിക്കൻ മേഖലാആസ്ഥാനം ബ്രസീലിലെ സാവോ പോളോയുമാണ്.ഓസ്ട്രേലിയൻ മേഖലയ്ക്കായി ഓസ്ട്രേലിയയിലെഓർമ്യൂവും വടക്കൻ അമേരിക്കൻവിപണിയിലേക്കായി യുഎസിലെ നോർത്ത്കരോലിനയും മേഖലാ ആസ്ഥാനങ്ങളാക്കിയാണുപ്രവർത്തനംവടക്കൻ ആഫ്രിക്കയിലും സബ്സഹാറൻ ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലുംകമ്പനിയുടെ പ്രതിനിധികളുണ്ട്.

സിഡിഇയെക്കുറിച്ചുള്ള വിവരങ്ങൾക്ക്വെബ്സൈറ്റ്: www.cdeglobal.com

മെറ്റ്‌സോയെക്കുറിച്ച്:-
ഖനികൾറീസൈക്ലിങ്അഗ്രിഗേറ്റ്സ്ഓയിൽഗ്യാസ്,പൾപ്പ്പേപ്പർ തുടങ്ങിയവയുടെ സംസ്കരണവ്യവസായ മേഖലയിൽ സേവനം നടത്തുന്നലോകത്തിലെ മുൻനിര കമ്പനിയാണു മെറ്റ്സോ.പ്രവർത്തന കാര്യക്ഷമത ഉയർത്തൽറിസ്ക്ക്കുറയ്ക്കൽആദായക്ഷമത ഉയർത്തൽ തുടങ്ങിയമേഖലകളിൽ ഉപയോക്താക്കളായ സ്ഥാപനങ്ങളെപുതുമയുള്ളതും കാര്യക്ഷമവുമായ വിജ്ഞാനസാങ്കേതികവിദ്യയിലൂടെ മെറ്റ്സോ സഹായിക്കുന്നു.സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് ഉതകുന്ന തരത്തിൽനൂതന മാർഗങ്ങളാണ് മെറ്റ്സോ അവലംബിക്കുന്നത്.

മൈനിങ്-അഗ്രിഗേറ്റസ് പ്രോസസിങ് ഉപകരണങ്ങൾമുതൽ ഇൻഡസ്ട്രിയൽ വാൽവുകൾവരെയുണ്ട്മെറ്റ്സോയുടെ ഉൽപന്ന ശ്രേണിയിൽ.ലോകവ്യാപകമായി 80 സർവീസ് കേന്ദ്രങ്ങളിലായി ആറായിരം സർവീസ് പ്രൊഫഷനലുകൾമെറ്റ്സോയുടെ ഉപയോക്താക്കൾക്കായിസേവനസന്നദ്ധരായുണ്ട്സുരക്ഷയുടെ കാര്യത്തിൽമെറ്റ്സോയുടേതു വിട്ടുവീഴ്ചയില്ലാത്തസമീപനമാണ്.

ഫിൻലണ്ടിലെ ഹെൽസിങ്കി നാസ്ഡാക്കിൽ ലിസ്റ്റ്ചെയ്യപ്പെട്ട കമ്പനിയാണു മെറ്റ്സോ. 2016 2.6 ബില്ല്യൻയൂറോയ്ക്കുള്ള വിറ്റുവരവു കമ്പനി നേടിയിരുന്നു. 50രാജ്യങ്ങളിലായി 11,000ത്തിലേറെ ജീവനക്കാർമെറ്റ്സോയ്ക്കുണ്ട്.

വെബ്സൈറ്റ്www.metso.com,www.twitter.com/metsogroup 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
മായാങ്ക് ശർമഹെഡ്-മാർക്കറ്റിങ് & കമ്മ്യൂണിക്കേഷൻസ്ഇന്ത്യ & എപിഎസിമെറ്റ്സോഫോൺ+91 9999775549.    -മെയിൽ:  mayank.sharma@metso.com,

ജാക്‌ മായുടെ ആസ്‌ തിയില്‍ ഒറ്റദിവസം കൊണ്ട്‌ 280 കോടി

ചൈനീസ്‌ ഇ കൊമേഴ്‌ സ്‌ കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനും എക്‌ സിക്യൂട്ടീവ്‌ ചെയര്‍മാനുമായ ജാക്‌ മായുടെ ആസ്‌ തിയില്‍ ഒറ്റദിവസം കൊണ്ട്‌ 280 കോടി ഡോളറിന്റെ വളര്‍ച്ച. ഏഷ്യയിലെ ധനികരുടെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരനായ ജാക്‌ മാ ലോക സമ്പന്നരില്‍ പതിനാലാം സ്ഥാനത്താണ്‌.

ആലിബാബയുടെ വരുമാനവളര്‍ച്ചാ ലക്ഷ്യം ഉയര്‍ത്തിയതോടെ ഓഹരി വില കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്നിരുന്നു. ഇതോടെ, അദ്ദേഹത്തിന്റെ ആസ്‌ തിയില്‍ ഒറ്റദിവസം കൊണ്ട്‌ 280 കോടി ഡോളറിന്റെ അതായത്‌ 18,200 കോടി രൂപയുടെ വളര്‍ച്ചയാണ്‌ ഉണ്ടായത്‌. ഈ വര്‍ഷം അദ്ദേഹത്തിന്റെ സമ്പത്തില്‍ 850 കോടി ഡോളറിന്റെ വര്‍ധനയാണ്‌ ഉണ്ടായത്‌. 

ഇതോടെ, 4,180 കോടി ഡോളറില്‍ ( 2.71 ലക്ഷം കോടി രൂപ) എത്തിയിരിക്കുകയാണ്‌ അദ്ദേഹത്തിന്റെ ആസ്‌ തി മൂല്യം. 

ഈ സാമ്പത്തികവര്‍ഷം കമ്പനിക്ക്‌ 4,549 ശതമാനം വരുമാന വര്‍ധനയുണ്ടാകുമെന്ന അനുമാനം പുറത്തുവന്നതോടെ ആലിബാബയുടെ ഓഹരി വില 13 ശതമാനം ഉയര്‍ന്ന്‌ റെക്കോഡ്‌ ഉയരത്തിലെത്തിയതാണ്‌ ജാക്‌ മായുടെ ആസ്‌ തി ഉയരാന്‍ ഇടയാക്കിയത്‌.

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...