Friday, June 23, 2017

പെയ്‌മെന്റ്‌ സൗകര്യം സാധ്യമാക്കി ഹൈക്ക്‌ 5.0 ആപ്പ്‌



കൊച്ചി: ഹൈക്ക്‌ മെസഞ്ചര്‍ ഉപയോക്താക്കള്‍ക്കായി ഹൈക്ക്‌ വാലറ്റ്‌ പെയ്‌മെന്റ്‌ സൗകര്യങ്ങളോടെ പുതിയ ഭഹൈക്ക്‌ 5.0' അവതരിപ്പിച്ചു. കളര്‍, പാറ്റേണ്‍ എന്നീ വ്യത്യസ്‌തതകളോടെ 11 ആപ്പ്‌ തീമുകള്‍, നൈറ്റ്‌മോഡ്‌, മാജിക്‌ സെല്‍ഫി, ടൈം ലൈന്‍, തുടങ്ങിയ സവിശേഷതകള്‍ക്കൊപ്പം ഹൈക്ക്‌ വാലറ്റ്‌ സൗകര്യവും ഉള്‍പ്പെടുത്തിയാണ്‌ പുതിയ ഹൈക്ക്‌ 5.0 അവതരിപ്പിച്ചിരിക്കുന്നത്‌. 
യൂണിഫൈഡ്‌ പെയ്‌മെന്റ്‌സ്‌ ഇന്റര്‍ഫേസ്‌ (യുപിഐ) സംവിധാനത്തോടെ സൗജന്യ-ഇന്‍സ്‌റ്റന്റ്‌ ബാങ്ക്‌-ടു-ബാങ്ക്‌ ട്രാന്‍സ്‌ഫര്‍, മൊബൈല്‍ റീചാര്‍ജിംഗ്‌, നൂതനവും ആകര്‍ഷകവുമായ ബ്ലൂ പാക്കറ്റ്‌ സൗകര്യം മുതലായവയാണ്‌ ഹൈക്ക്‌ വാലെറ്റിന്റെ സവിശേഷതകള്‍. നിലവില്‍ 100 മില്ല്യണിലധികം ആളുകളാണ്‌ ഹൈക്കില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌.
ആന്‍ഡ്രോയിഡില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ഐഒഎസില്‍ ആപ്‌ സ്‌റ്റോറില്‍ നിന്നോ ഹൈക്ക്‌ 5.0 ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌. 

നിക്കോണ്‍ മുന്‍കൂര്‍ ബുക്കിങ്‌ ആരംഭിച്ചു


 നൂറാം വാര്‍ഷികം: എക്‌സ്‌ക്ലൂസീവ്‌ മോഡലുകള്‍ക്ക്‌ മുന്‍കൂര്‍ ബുക്കിങ്‌ ആരംഭിച്ചു


കൊച്ചി: കാമറ നിര്‍മ്മാതാക്കളില്‍ മുന്‍നിരക്കാരായ നിക്കോണിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക്‌ നിക്കോണ്‍ എക്‌സ്‌ക്ലൂസീവ്‌ മോഡലുകള്‍ക്കായുള്ള മുന്‍കൂര്‍ ബുക്കിങ്‌ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഡി5, ഡി500, നിക്കോര്‍ 70-200 ഇ, നിക്കോര്‍ ട്രിപ്പിള്‍ എഫ്‌ 2.8 സൂം ലെന്‍സ്‌ സെറ്റ്‌, 8ഃ30 ഇ 2, നിക്കോണ്‍ മിനിയേച്ചര്‍ നിക്കോണ്‍ എഫ്‌ കാമറ, പിന്‍ കളക്ഷന്‍, പ്രീമിയം കാമറ സ്‌ട്രാപ്പ്‌ തുടങ്ങി ഏഴു വ്യത്യസ്‌ത മോഡലുകളാണ്‌ ഈ എഡിഷനില്‍ നിക്കോണ്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്‌. ഈ മാസം 15 മുതല്‍ ആഗസ്റ്റ്‌ 25 വരെ നിക്കോണിന്റെ എല്ലാ ഷോറൂമുകളിലും മുന്‍കൂര്‍ ബുക്കിങ്‌ സൗകര്യം ലഭ്യമാണ്‌.
വരുന്ന 100 വര്‍ഷങ്ങളില്‍ ഓപ്‌ടിക്കല്‍, പ്രിസിഷന്‍ ടെക്‌നോളജി എന്നിവയുടെ അടിസ്ഥാനത്തില്‍ നിരന്തര വെല്ലുവിളികളെ നേരിട്ട്‌ ലോകത്തിനു മുന്നില്‍ പുതിയ മൂല്യങ്ങള്‍ സൃഷ്ടിക്കാനാണ്‌ നിക്കോണ്‍ ലക്ഷ്യമിടുന്നത്‌. 

ബയോട്രോണ്‍ സാങ്കേതിക വിദ്യയുമായി അക്വാഗാര്‍ഡ്‌



കൊച്ചി : രാജ്യത്തെ പ്രഥമ വാട്ടര്‍പ്യൂരിഫയര്‍ ബ്രാന്റായ അക്വാഗാര്‍ഡില്‍ യൂറേക്കാ ഫോബ്‌സ്‌ കൂട്ടിച്ചേര്‍ത്ത ബയോട്രോണ്‍ സാങ്കേതിക വിദ്യ കുടിവെള്ള ശുദ്ധീകരണത്തില്‍ പുതിയ മാനം കൈവരുത്തുന്നു. തികച്ചും ശുദ്ധമായ ജലം ലഭ്യമാക്കാന്‍ സഹായകമായ ബയോട്രോണ്‍ സാങ്കേതിക വിദ്യയുടെ ഗുണഗണങ്ങളെക്കുറിച്ച്‌ പൊതുജനങ്ങളെ ബോധവാന്‍മാരാക്കുന്നതിനായി ദേശീയതലത്തിലുള്ള പ്രചാരണ പരിപാടിക്കും യൂറേക്കാ ഫോബ്‌സ്‌ തുടക്കം കുറിച്ചിട്ടുണ്ട്‌.

മാധുരി ദീക്ഷിത്തിനെ മുന്‍നിര്‍ത്തിയുള്ള പ്രചാരണ പരിപാടി പൊതുജനങ്ങള്‍ക്ക്‌ പുതിയ ദിശാബോധം നല്‍കുന്നതാണെന്ന്‌ യൂറേക്കാ ഫോബ്‌സ്‌ ലിമിറ്റഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ മാര്‍സിന്‍ ആര്‍. ഷറോഫ്‌ പറഞ്ഞു. ഇലക്‌ട്രിക്‌ വാട്ടര്‍ പ്യൂരിഫയര്‍ വിപണിയില്‍ അക്വാഗാര്‍ഡിന്റെ വിപണി വിഹിതം 57 ശതമാനമാണ്‌. കേരളവും തമിഴ്‌നാടുമാണ്‌ അക്വാഗാര്‍ഡിന്റെ മുഖ്യ വിപണി. ഈ രണ്ട്‌ സംസ്ഥാനങ്ങളിലും ശരാശരി 30 ശതമാനം ഗൃഹങ്ങളിലും വാട്ടര്‍ പ്യൂരിഫയര്‍ ഉപയോഗിച്ചു വരുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ ഡയറക്‌റ്റ്‌ സെല്ലിങ്‌ കമ്പനിയായ യൂറേക്കാ ഫോബ്‌സ്‌ വാട്ടര്‍ പ്യൂരിഫയറിന്‌ പുറമെ എയര്‍പ്യൂരിഫയര്‍, വാക്വം ക്ലീനര്‍, ഹോം സെക്യൂരിറ്റി മേഖലകളിലും നിലയുറപ്പിച്ചിരിക്കുന്നു. ഒന്നരക്കോടിയിലേറെ ആളുകള്‍ യൂറേക്കാ ഫോബ്‌സിന്റെ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചു വരുന്നു. രാജ്യത്തെ 1500 പട്ടണങ്ങളില്‍ കമ്പനിക്ക്‌ വിപണന ശൃംഖലയുണ്ട്‌. ഇന്ത്യക്ക്‌ പുറമെ വേറെ 52 രാജ്യങ്ങളിലും സാന്നിദ്ധ്യമുണ്ട്‌. എയര്‍ പ്യൂരിഫയര്‍ മേഖലയിലേക്ക്‌ യൂറേക്കാ ഫോബ്‌സ്‌ കാലെടുത്തു വയ്‌ക്കുന്നത്‌ 2015-ലാണ്‌. വാട്ടര്‍ പ്യൂരിഫയര്‍ വിപണിയില്‍ 1984-ല്‍ തന്നെ പ്രവേശിച്ചു. വിവിധ പ്രദേശങ്ങളിലെ ജലത്തിന്റെ സ്വഭാവം പരിഗണിച്ച്‌ വ്യത്യസ്‌ത സാങ്കേതിക വിദ്യകളോടുകൂടിയുള്ള വാട്ടര്‍ പ്യൂരിഫയറുകള്‍ അവതരിപ്പിച്ച ഏക കമ്പനിയാണ്‌ യൂറേക്കാ ഫോബ്‌സ്‌. ഇപ്രകാരം 17 തരത്തിലുള്ള വാട്ടര്‍ പ്യൂരിഫയറുകള്‍ കമ്പനി വിപണിയിലെത്തിച്ചിട്ടുണ്ട്‌. 

ജെറ്റ്‌ എയര്‍വേസ്‌ കോഡ്‌ഷെയര്‍ വിപുലമാക്കുന്നു




നെടുമ്പാശേരി: ഇന്ത്യയുടെ പ്രഥമ രാജ്യാന്തര എയര്‍ലൈന്‍സ്‌ ആയ ജെറ്റ്‌ എയര്‍വേസ്‌, എയര്‍ ഫ്രാന്‍സ്‌, കെഎല്‍എം റോയല്‍ ഡച്ച്‌ എയര്‍ലൈന്‍സ്‌, ഡെല്‍റ്റ എയര്‍ലെന്‍സ്‌ എന്നീ കമ്പനികളുമായുള്ള കോഡ്‌ഷെയര്‍ ബന്ധം മെച്ചപ്പെടുത്തും. ഇതോടെ ഇന്ത്യയ്‌ക്കും യൂറോപ്പിനുമിടയില്‍ യാത്രക്കാര്‍ക്ക്‌ മെച്ചപ്പെട്ട കണക്‌ടീവിറ്റിയും യാത്രാ തെരഞ്ഞെടുപ്പും ലഭ്യമാകും.
ജെറ്റ്‌ എയര്‍വേസിന്റെ മുംബൈയ്‌ക്കും പാരീസിനുമിടയിലുമുള്ള ഇപ്പോഴത്തെ സേവനങ്ങള്‍ എയര്‍ ഫ്രാന്‍സ്‌, ഡെല്‍റ്റ എന്നീ കമ്പനികള്‍ കോഡ്‌ഷെയര്‍ ചെയ്യും. കൂടാതെ, അടുത്ത ഒക്‌ടോബര്‍ 29 മുതല്‍ ചെന്നൈയ്‌ക്കും പാരീസിനുമിടയില്‍ ജെറ്റ്‌ എയര്‍വേസ്‌ ആരംഭിക്കുന്ന ഫ്‌ളൈറ്റുകള്‍ എയര്‍ ഫ്രാന്‍സ്‌, കെഎല്‍എം റോയല്‍ ഡച്ച്‌ എയര്‍ലൈന്‍സ്‌, ഡെല്‍റ്റ എയര്‍ലൈന്‍സ്‌ എന്നീ കമ്പനികള്‍ സംയുക്തമായി കോഡ്‌ഷെയര്‍ ചെയ്യും.
അടുത്ത ഒക്‌ടോബര്‍ 29 മുതല്‍ കെഎല്‍എം റോയല്‍ ഡച്ച്‌ എയര്‍ലൈന്‍സ്‌, ഡെല്‍റ്റ എയര്‍ലൈന്‍സ്‌ എന്നീ കമ്പനികള്‍ ജെറ്റ്‌ എയര്‍വേസിന്റെ ബംഗളരൂവിനും ആംസ്റ്റര്‍ഡാമിനുമിടയിലുള്ള പ്രതിദിന ഫ്‌ളൈറ്റുകള്‍ കോഡ്‌ഷെയര്‍ ചെയ്യും. ഇതിനു പുറമേ ജെറ്റ്‌ എയര്‍വേസിന്റെ മുംബൈ- ലണ്ടന്‍ സര്‍വീസ്‌ ഡെല്‍റ്റ എയര്‍ലൈന്‍സ്‌ കോഡ്‌ഷെയര്‍ ചെയ്യും.
ഇതോടെ ഏഥന്‍സ്‌, ബാഴ്‌സലോണ, ബില്‍ബാവോ, ബുഡാപെസ്റ്റ്‌, ഡബ്‌ളിന്‍, ക്രാക്കോ,ലീഡ്‌സ്‌, ലിസ്‌ബണ്‍, ലണ്ടന്‍ ഹീത്രൂ, ലിയോണ്‍, നൈസ്‌, വാര്‍സോ എന്നീ നഗരങ്ങളില്‍ കോഡ്‌ഷെയര്‍ വഴി മെച്ചപ്പെട്ട ഫ്‌ളൈറ്റ്‌ സര്‍വീസ്‌ ലഭ്യമാകും.
കെഎല്‍എം പുതിയതായി മുംബൈയ്‌ക്കും ആംസ്റ്റര്‍ഡാമിനുമിടയില്‍ പ്രഖ്യാപിച്ചിട്ടുളള ഫ്‌ളൈറ്റ്‌്‌ (ആഴ്‌ചയില്‍ മൂന്നു എണ്ണം) ജെറ്റ്‌ എയര്‍വേസ്‌ കോഡ്‌ഷെയര്‍ ചെയ്യും. ഒക്‌ടോബര്‍ 29-നാണ്‌ ഈ ഫ്‌ളൈറ്റ്‌ ആരംഭിക്കുന്നത്‌. മുംബൈ- പാരീസ്‌ റൂട്ടിലെ എയര്‍ ഫ്രാന്‍സ്‌ സര്‍വീസിലും ജെറ്റ്‌ എയര്‍വേസ്‌ കോഡ്‌ഷെയര്‍ ചെയ്യുന്നുണ്ട്‌. പുതിയ എല്ലാ ഫ്‌ളൈറ്റുകളുടേയും ടിക്കറ്റ്‌ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്‌.
കോഡ്‌ ഷെയറിംഗ്‌ വഴി ആംസ്റ്റര്‍ഡാംവഴി യൂറോപ്പിലെ 43 ലക്ഷ്യങ്ങളിലേക്കും പരീസ്‌ വഴി 27 ലക്ഷ്യങ്ങളിലേക്കും ഒപ്പം 34 വടക്കേ അമേരിക്കന്‍ ലക്ഷ്യങ്ങളിലേക്കും ഫ്‌ളൈറ്റ്‌ സര്‍വീസ്‌ ലഭ്യമാക്കുവാന്‍ ജെറ്റ്‌ എയര്‍വേസിനു സാധിച്ചിട്ടുണ്ട്‌. മാത്രവുമല്ല, യൂറോപ്പ്‌ അല്ലെങ്കില്‍ വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍നിന്നു ഇന്ത്യയിലെ 45 ഇന്ത്യന്‍ നഗരങ്ങളിലേക്ക്‌ ജെറ്റ്‌ എയര്‍വേസിന്റെ വിപുലമായ ഫ്‌ളൈറ്റ്‌ സര്‍വീസ്‌ ശൃംഖല ഉപയോഗപ്പെടുത്തി എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.
`` എയര്‍ ഫ്രാന്‍സ്‌, കെഎല്‍എം, ഡെല്‍റ്റ എയര്‍ലെന്‍സ്‌ എന്നീ കമ്പനികളുമായുള്ള കോഡ്‌ഷെയറിംഗ്‌ വഴി യൂറോപ്പിലും വടക്കേ അമേരിക്കയിലുമുള്ള തങ്ങളുടെ അതിഥികള്‍ക്ക്‌ നിരവധി ലക്ഷ്യങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുകയാണ്‌. മാത്രവുമല്ല, പ്രധാന വിപണികളില്‍ തങ്ങളുടെ സാന്നിധ്യം മെച്ചപ്പെടുത്താനും നിലവിലുള്ള രാജ്യാന്തര നെറ്റ്‌വര്‍ക്ക്‌കൂടുതല്‍ ലക്ഷ്യങ്ങളിലേക്കു വ്യാപിപ്പിക്കുവാനും ഈ ബന്ധങ്ങള്‍ സഹായിക്കുന്നു. ഇത്‌ ഇന്ത്യയുടെ പ്രഥമ രാജ്യാന്തര എയര്‍ലൈന്‍സ്‌ എന്ന ജെറ്റിന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയും ചെയ്യും.'' ജെറ്റ്‌ എയര്‍വേസ്‌ ചീഫ്‌ കൊമേഴ്‌സ്യല്‍ ഓഫീസര്‍ ജയരാജ്‌ ഷണ്മുഖം പറഞ്ഞു 












ജെറ്റ്‌ എയര്‍വേസ്‌: രാജ്യത്തെ പ്രീമിയര്‍ രാജ്യാന്തര വിമാന സര്‍വീസ്‌ കമ്പനിയായ ജെറ്റ്‌ എയര്‍വേസ്‌ ഇന്ത്യയ്‌ക്കത്തും പുറത്തുമായി 65 ലക്ഷ്യങ്ങളിലേക്കു നേരിട്ടു വിമാന സര്‍വീസ്‌ നടത്തുന്നു. രാജ്യത്തിനകത്ത്‌ മെട്രോ നഗരങ്ങളേയും സംസ്ഥാന തലസ്ഥാനങ്ങളേയും മറ്റു ഉയര്‍ന്നുവരുന്ന നഗരങ്ങളേയും ബന്ധിപ്പിക്കുന്നു.
ഇന്ത്യയ്‌ക്കു പുറത്ത്‌ ദക്ഷിണ കിഴക്കന്‍ ഏഷ്യ, ദക്ഷിണേഷ്യ, പശ്ചിമേഷ്യ, യൂറോപ്പ്‌, വടക്കേ അമേരിക്ക, തുടങ്ങിയ പ്രധാനപ്പെട്ട രാജ്യാന്തര ലക്ഷ്യങ്ങളിലേക്കെല്ലാം ജെറ്റ്‌ എയര്‍വേസ്‌ സര്‍വീസ്‌ നടത്തുന്നുണ്ട്‌. ഡെല്‍റ്റ എയര്‍ലൈന്‍സ്‌, കെഎല്‍എം റോയല്‍ ഡച്ച്‌ എയര്‍ലൈന്‍സ്‌, എയര്‍ ഫ്രാന്‍സ്‌, വര്‍ജിന്‍ അറ്റ്‌ലാന്റിക്‌ എന്നീ വിമാനക്കമ്പനികളുമായുള്ള കോഡ്‌ഷെയറിംഗിലൂടെ അബുദാബി, ആംസ്റ്റര്‍ഡാം, പാരീസ്‌, ലണ്ടന്‍ ഹീത്രൂ എന്നീ നാലു ഗേറ്റ്‌വേകളിലൂടെയാണ്‌ ഫ്‌ളൈറ്റ്‌ സര്‍വീസുകള്‍ ലഭ്യമാക്കുന്നത്‌.
ഏറ്റവും പ്രായം കുറഞ്ഞ വിമാനങ്ങളുടെ ശേഖരമാണ്‌ കമ്പനിയുടേത്‌. ശരാശരി 7.33 വര്‍ഷമാണ്‌. ബോയിംഗ്‌ 777-300 ഇആര്‍, എയര്‍ബസ്‌ എ 330-200/300, പുതുതലമുറ ബോയിംഗ്‌ 737, എടിആര്‍ 72-500/600 തുടങ്ങിയവ ഉള്‍പ്പെടെ 113 വിമാനങ്ങളാണ്‌ കമ്പനിക്കുള്ളത്‌. .
എയര്‍ബെര്‍ലിന്‍, എയര്‍ സെര്‍ബിയ, എയര്‍ ഷിസെല്‍സ്‌, അലിറ്റാലിയ,എതിയാഡ്‌ എയര്‍വേസ്‌, ഡാര്‍വിന്‍ എയര്‍ലൈന്‍, നികി തുടങ്ങിയവയോട്‌ ജെറ്റ്‌ എയര്‍വേസ്‌ സഹകരിച്ചു പ്രവര്‍ത്തിച്ചുപോരുന്നു. 


വില്‍പ്പനക്കാരെജിഎസ്‌ടിപ്രാപ്‌തരാക്കാന്‍ ആമസോണ്‍ക്ലിയര്‍ടാക്‌സുമായികൈകോര്‍ക്കുന്നു


.

കൊച്ചി:വില്‍പ്പനക്കാരെജിഎസ്‌ടിക്ക്‌പ്രാപ്‌തരാക്കാനുള്ളനിരന്തരശ്രമത്തിന്റെഭാഗമായിആമസോണ്‍ക്ലിയര്‍ടാക്‌സുമായിചേര്‍ന്ന്‌ക്ലിയര്‍ടാക്‌സ്‌ബിസ്‌, ക്ലിയര്‍ടാക്‌സ്‌ബിസ്‌പ്ലസ്‌എന്നിവപുറത്തിറക്കി. ഇത്‌ആമസോണിലൂടെകച്ചവടംനടത്തുന്നവില്‍പ്പനക്കാര്‍ക്ക്‌ജിഎസ്‌ടിക്ക്‌അനുസൃതമായിടാക്‌സ്‌റിട്ടേണുകള്‍സമര്‍പ്പിക്കുന്നതിന്‌പര്യാപ്‌തമാക്കും. ക്ലൗഡ്‌അധിഷ്‌ഠിതമായഈഉത്‌പന്നങ്ങള്‍എല്ലാതരത്തിലുമുള്ളവില്‍പ്പനക്കാര്‍ക്ക്‌ജിഎസ്‌ടിആര്‍ഫോമുകള്‍ഫയല്‍ചെയ്യാന്‍പര്യാപ്‌തരാക്കും. ആദ്യത്തെരണ്ട്‌ഉപയോഗംസൗജന്യമായിരിക്കും. ആമസോണ്‍ഇന്ത്യയില്‍രജിസ്റ്റര്‍ചെയ്യ്‌തവില്‍പ്പനക്കാര്‍ക്ക്രണ്ട്‌മാസത്തിന്‌ശേഷം30ശതമാനംകിഴിവ്‌ലഭിക്കും. 

ജിഎസ്‌ടിനടപ്പാക്കുന്നതിന്മുന്നോടിയായിവില്‍പ്പനക്കാരെപര്യാപ്‌തരാക്കാന്‍ആമസോണ്‍ഇന്ത്യതങ്ങളുടെവിവിധവിനിമയമാര്‍ഗ്ഗങ്ങളിലൂടെയുംപരിശീലനപരിപാടികളിലൂടെയുംപ്രവര്‍ത്തിച്ച്വരുന്നുണ്ട്‌. അടുത്തമാസം1ന്‌ജിഎസ്‌ടിനിലവില്‍വരുന്നതോടെ, വ്യപാരസ്ഥാപനങ്ങള്‍നികുതിറിട്ടേണുകള്‍ഫയല്‍ചെയ്യുന്നതില്‍സുപ്രധാനമായമാറ്റങ്ങളാണ്വരുന്നത്‌. വില്‍പ്പനക്കാര്‍ക്ക്‌ജിഎസ്‌ടിആര്‍1, ജിഎസ്‌ടിആര്‍2, ജിഎസ്‌ടിആര്‍3എന്നീഫോമുകള്‍എല്ലാമാസവുംഫയല്‍ചെയ്യണം. വില്‍പ്പനക്കാരന്വിവിധചാനലുകളില്‍നിന്നായിഒറ്റക്ലിക്ക്‌കൊണ്ട്‌റിട്ടേണ്‍ഫയല്‍ചെയ്യാനുള്ളസൗകര്യമാണ്‌ക്ലിയര്‍ടാക്‌സ്‌ഒരുക്കുന്നത്‌. ആമസോണ്‍പ്ലാറ്റ്‌ഫോമിലൂടെവില്‍പ്പനനടത്തുന്നവര്‍ക്ക്‌ഒരുവണ്‍സ്‌റ്റോപ്പ്‌ജിഎസ്‌ടിസൊല്യൂഷ്യനാണ്‌ഈഉത്‌പന്നം. 
ക്ലിയര്‍ ടാക്‌സുമായിികൂട്ടുചേരുന്നതിലൂടെവില്‍പ്പനക്കാര്‍ജിഎസ്‌ടിയിലേക്ക്‌മാറുന്നത്‌ഉറപ്പാക്കുകയാണ്‌തങ്ങളുടെലക്ഷ്യമെന്ന്‌ആമസോണ്‍ഇന്ത്യസെല്ലര്‍സര്‍വീസസ്‌ഡയരക്ടറുംജിഎമ്മുമായഗോപാല്‍പിള്ളപറഞ്ഞു. ജിഎസ്‌ടിയുടെവരവോടെഓണ്‍ലൈനില്‍വില്‍പ്പനനടത്തുന്നവ്യാപാരസ്ഥാപനങ്ങളുടെബാദ്ധ്യതവര്‍ദ്ധിച്ചിരിക്കുകയാണ്‌. ആമസോണ്‍വില്‍പ്പനക്കാര്‍ക്കുള്ളക്ലിയര്‍ടാക്‌സ്‌ജിഎസ്‌ടിസോഫ്‌റ്റ്വെയര്‍ഈപ്രശ്‌നങ്ങള്‍ക്കുള്ളപരിഹാരം3സ്‌റ്റെപ്പുകള്‍ക്കുള്ളില്‍പരിഹരിക്കുമെന്ന്‌ക്ലിയര്‍ടാക്‌സ്സ്‌ഥാപകനുംസിഇഒയുമായഅര്‍ച്ചിത്‌ഗുപ്‌തപറഞ്ഞു

Thursday, June 22, 2017

52 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുമായി കോള്‍ഗേറ്റ്‌


ബൈജൂസിന്റെ പങ്കാളിത്തത്തോടെ 


കൊച്ചി : മുന്‍നിര ദന്താരോഗ്യ സേവന ദാതാക്കളായ കോള്‍ഗേറ്റ്‌, 52 ലക്ഷം രൂപയുടെ 300-ലേറെ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. കോള്‍ഗേറ്റ്‌-പാമോലീവ്‌ സ്‌കോളര്‍ഷിപ്പിന്റെ ഒമ്പതാം പതിപ്പാണിത്‌.
2009-ല്‍ ആരംഭിച്ച കോള്‍ഗേറ്റ്‌ സ്‌കോളര്‍ഷിപ്പിന്റെ പ്രയോജനം 100-ലേറെ നഗരങ്ങളില്‍ നിന്നുള്ള 1000-ലേറെ നഗരങ്ങളില്‍ നിന്നുള്ള 1000-ലേറെ കുടുംബങ്ങളിലെ കുട്ടികള്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌.
നൃത്തം, സ്‌പോര്‍ട്‌സ്‌, സംഗീതം, അക്കാദമിക്‌ വിദ്യാഭ്യാസം എന്നീ മേഖലകളിലെ കുട്ടികള്‍ക്കാണ്‌ സ്‌കോളര്‍ഷിപ്പ്‌. പ്രമുഖ വിദ്യാഭ്യാസ ആപ്പായ ബൈജൂസില്‍ നിന്നുള്ള സൗജന്യ വിദ്യാഭ്യാസ പായ്‌ക്കേജുകളും സ്‌കോളര്‍ഷിപ്പ്‌ ഓഫര്‍ പായ്‌ക്കിലുണ്ട്‌. സ്‌കോളര്‍ഷിപ്പ്‌ പദ്ധതിയില്‍ പങ്കെടുക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്‌.
2017-ലെ കോള്‍ഗേറ്റ്‌ സ്‌കോളര്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങണമെന്നില്ല. എന്നാല്‍ 100 ഗ്രാമോ അതില്‍ കൂടുതലോ ഉള്ള കോള്‍ഗേറ്റ്‌ ഡെന്റല്‍ ക്രീം വാങ്ങുമ്പോള്‍ ബൈജൂസിന്റെ ഒരു മാസത്തെ സൗജന്യ വീഡിയോ ട്യൂട്ടോറിയല്‍ സബ്‌സ്‌ക്രിപ്‌ഷന്‍ ലഭിക്കും,
ബൈജൂസിന്റെ 999 രൂപ വിലയുള്ള സബ്‌സ്‌ക്രിപ്‌ഷനാണിത്‌. ആപ്പ്‌ ലഭിക്കാത്ത അര്‍ഹതയുള്ള കുട്ടികള്‍ക്ക്‌ ബൈജൂസുമായി ചേര്‍ന്ന്‌ പ്രത്യേക ഓഡിയോ ലക്‌ച്ചര്‍ കോള്‍ഗേറ്റ്‌ ഒരുക്കുന്നുണ്ട്‌.
ഉപഭോക്താക്കളുടെ കുടുംബങ്ങളോടുള്ള സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമാണ്‌ സ്‌കോളര്‍ഷിപ്പ്‌ പദ്ധതിയെന്ന്‌ കോള്‍ഗേറ്റ്‌ പാമോലീവ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ഐസം ബചലാനി പറഞ്ഞു

ഡുക്കാറ്റിയുടെ പുതിയ മോഡലുകള്‍ വിപണിയില്‍



കൊച്ചി: ഡുക്കാറ്റി ഇന്ത്യയുടെ 2017 വേള്‍ഡ്‌ പ്രീമിയര്‍ റേഞ്ചിലെ ഏറ്റവും പുതിയ മോഡലുകളായ മോണ്‍സ്‌റ്റര്‍ 797, മള്‍ട്ടിസ്‌ട്രാട 950 എന്നിവ വിപണിയില്‍ അവതരിപ്പിച്ചു. എയര്‍ കൂള്‍ഡ്‌ 803 സിസി ഡെസ്‌മോഡ്യു എല്‍-ട്വിന്‍ എഞ്ചിന്‍ 8,250 ആര്‍പിഎമ്മില്‍ 75 ബിഎച്ച്‌പിയും പരമാവധി 5,750 ആര്‍പിഎമ്മില്‍ 69 എന്‍എമ്മും ക്ഷമത നല്‍കുന്നതാണ്‌ മോണ്‍സ്‌റ്റര്‍ 797.937 സിസി ടെസ്റ്റസ്‌ട്രേറ്റ 11 എഞ്ചിന്‍ പവ്വറോട്‌ കൂടി പരമാവധി 133 ബിഎച്ച്‌പി 9,000 ആര്‍പിഎം, 7,750 ആര്‍പിഎമ്മില്‍ പരമാവധി ടോര്‍ക്ക്‌ 96.2 എന്‍എം എന്നിവയാണ്‌ മള്‍ട്ടിസ്‌ട്രാട 950 യ്‌ക്കുള്ളത്‌. 
എല്‍ഇഡി സ്‌ക്രീന്‍, താഴ്‌ന്ന സീറ്റ്‌, വിശാലമായ ഹാന്റില്‍ ബാര്‍, അകലമുള്ള സ്റ്റിയറിംഗ്‌ ആംഗിള്‍, കയബ ഫോര്‍ക്ക്‌, സാച്ച്‌ ഷോക്ക്‌ അബ്‌സോര്‍ബര്‍, ബോഷ്‌ 9.1 എംപി എബിഎസ്‌ 320 മില്ലിമീറ്റര്‍ ഫ്രണ്ട്‌ ഡിസ്‌കോടെയുള്ള ബ്രെംബോ ബ്രേക്കിംഗ്‌ സിസ്‌റ്റം തുടങ്ങിയ മോണ്‍സ്‌റ്റര്‍ 797ന്റെ സവിശേഷതയാണ്‌. കൂടാതെ ആറ്‌ സ്‌പീഡ്‌ ഗിയര്‍ബോക്‌സ്‌ യൂണിറ്റ്‌ എപിടിസി വയര്‍ കണ്‍ട്രോള്‍ഡ്‌ വെറ്റ്‌ മള്‍ട്ടി-പ്ലേറ്റ്‌ ക്ലച്ച്‌, 10 സ്‌പോക്ക്‌ അലോയ്‌ വീല്‍സ്‌, പിരേലി ഡയാബ്ലോ റോസ്സോ 2 ഡുവല്‍-കോംപൗണ്ട്‌ ടയറുകള്‍ എന്നിവയും മോണ്‍സ്‌റ്റര്‍ 797 ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 12,000 കിലോമീറ്ററാണ്‌ മോണ്‍സ്‌റ്റര്‍ 797 മെയിന്റനന്‍സ്‌ നല്‍കുന്നത്‌.
ഡുക്കാറ്റി ഡീലേര്‍സില്‍ നിന്ന്‌ റെഡ്‌, സ്‌റ്റാര്‍ വൈറ്റ്‌ സില്‍ക്ക്‌, ഡാര്‍ക്‌ സ്‌റ്റെല്‍ത്ത്‌ എന്നീ നിറങ്ങളിലുള്ള മോണ്‍സ്‌റ്റര്‍ 797 പ്രാരംഭഘട്ടത്തില്‍ 7,77,000 ലക്ഷം രൂപയ്‌ക്ക്‌ ഡല്‍ഹി എക്‌സ്‌ഷോറൂമിലും ഡുക്കാറ്റി റെഡ്‌ മള്‍ട്ടിസ്‌ട്രാട 950 ഇന്ത്യയില്‍ 12,60,000 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലും ലഭിക്കും. വിതരണം ജൂലൈയില്‍ ആരംഭിക്കുകയും സ്‌റ്റാര്‍ വൈറ്റ്‌ സില്‍ക്ക്‌ കളര്‍ വേരിയന്റ്‌ ഈ വര്‍ഷം നവംബര്‍ മുതല്‍ ലഭ്യമാക്കുകയും ചെയ്യും. ഉപഭോക്താക്കള്‍ക്ക്‌ മോണ്‍സ്‌റ്റര്‍ 797, മള്‍ട്ടിസ്‌ട്രാട 950 മോഡലുകള്‍ ഉള്‍പ്പെടെ 19 ഓളം ഡുക്കാറ്റി മോഡലുകള്‍ ഡല്‍ഹി-എന്‍സിആര്‍, മുംബൈ, പൂനെ, ബാംഗ്ലൂര്‍, അഹമ്മദാബാദ്‌, കൊച്ചി എന്നിവിടങ്ങളിലെ ഡീലര്‍ഷിപ്പ്‌ സ്‌റ്റോറുകളില്‍ ലഭ്യമാണ്‌. 

വജ്രജൂബിലി വര്‍ഷത്തില്‍ ഐഐടിജെഇഇയില്‍ മികച്ച വിജയം കൈവരിച്ച്‌ ടൈം




കൊച്ചി: വളര്‍ച്ചയുടെ 25 വര്‍ഷം പിന്നിട്ട ട്രയംഫന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ എഡ്യുക്കേഷന്‍ (ടൈം) 2017ലെ ഐഐടിജെഇഇ (ജോയിന്റ്‌ എന്‍ട്രന്‍സ്‌ എക്‌സാമിനേഷന്‍)യില്‍ മികച്ച വിജയം കൈവരിച്ചു. ഇന്‍സ്റ്റിറ്റിയൂട്ടിലെ 93 വിദ്യാര്‍ഥികള്‍ ആദ്യ അവസരത്തില്‍ തന്നെ വിവിധ ഐഐടികളിലേക്ക്‌ പ്രവേശനത്തിനര്‍ഹരായി. 

വജ്രജൂബിലിയോടനുബന്ധിച്ച്‌ സിബിഎസ്‌ഇ, സ്‌റ്റേറ്റ്‌ സിലബസുകളില്‍ 10ാം ക്ലാസില്‍ എല്ലാ വിഷയങ്ങളിലും എ1, എപ്ലസ്‌ നേടുകയും രണ്ട്‌ വര്‍ഷത്തെ ജെഇഇ (എന്‍ജിനീയറിങ്‌) നീറ്റ്‌ (മെഡിക്കല്‍) പ്രവേശന പരിശീലന പരിപാടിക്ക്‌ ചേരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും 5000 രൂപ ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. 

ജെഇഇ പരിശീലനം നല്‍കിയ ഒരു സ്‌കൂളിലെ 99 വിദ്യാര്‍ഥികളും 2017ലെ ജെഇഇ മെയിന്‍ പരീക്ഷയ്‌ക്ക്‌ യോഗ്യത നേടിയതായി ടൈം അധികൃതര്‍ അറിയിച്ചു. ഐഐടിജെഇഇ 2017ല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ടോപ്പറായ അഭിലാഷ്‌ കെ, അഖിലേന്ത്യാ തലത്തില്‍ ജനറല്‍ കാറ്റഗറിയില്‍ 110ാം റാങ്ക്‌ കരസ്ഥമാക്കിയിട്ടുണ്ട്‌. 

10ാം ക്ലാസ്‌ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കായി തങ്ങളുടെ സ്‌കൂള്‍ കോഴ്‌സ്‌ വിഭാഗത്തിന്‌ കീഴില്‍ ടൈം ദേശീയ തലത്തില്‍ നല്‍കുന്ന രണ്ട്‌ പ്രധാന കോഴ്‌സുകളാണ്‌ ജെഇഇ (എഞ്ചിനീയറിങ്‌), നീറ്റ്‌ (മെഡിക്കല്‍ പ്രവേശനം) എന്നിവ. 6 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ എഞ്ചിനീയറിങ്‌, മെഡിക്കല്‍ വിദ്യാഭ്യാസം കാംക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഐഐടി, നീറ്റ്‌ ഫൗഷേന്‍ കോഴ്‌സുകളും ടൈം നല്‍കുന്നുണ്ട്‌. ഇതു കൂടാതെ സിബിഎസ്‌ഇ, സ്‌റ്റേറ്റ്‌ സിലബസുകളിലെ 8 മുതല്‍ 12 ക്ലാസ്‌ വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി സ്‌കൂള്‍ ബോര്‍ഡ്‌ ട്യൂഷനും നല്‍കി വരുന്നു. 

രാജ്യത്തെ 114 നഗരങ്ങളിലായി 244 സെന്ററുകളുള്ള ടൈമിന്റെ സെന്ററുകളില്‍ പ്രതിവര്‍ഷം ഏകദേശം 2 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക്‌ വിവിധ കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നു. കോമണ്‍ അഡ്‌മിഷന്‍ ടെസ്റ്റിന്‌ (ഐഐഎമ്മുകളിലേക്കുള്ള സിഎടിഎംബിഎ എന്‍ട്രന്‍സ്‌) പരിശീലനം നല്‍കുന്ന ഇന്‍സ്റ്റിറ്റിയൂട്ട്‌ എന്ന നിലയില്‍ 1992ല്‍ ഹൈദരാബാദില്‍ പ്രവര്‍ത്തനം ആരംഭിച്ച ടൈം, ഇന്ത്യയിലെ ഏറ്റവും മികച്ച സിഎടി ട്രെയിനിങ്‌ ഇന്‍സ്റ്റിറ്റിയൂട്ടാണ്‌. സിഎടി തന്നെയാണ്‌ ഇപ്പോഴും ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രധാന കോഴ്‌സുകളിലൊന്ന്‌. 

റൂപെ കോണ്‍ടാക്ട്‌ലെസ്‌ കാര്‍ഡ്‌ മേഖലയിലേക്ക്‌




കൊച്ചി: നാഷണല്‍ പെയ്‌മെന്റ്‌സ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ കൊച്ചി മെട്രോയുമായും ബാംഗളൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷനുമായും ചേര്‍ന്ന്‌ റൂപെ കോണ്‍ടാക്ട്‌ലെസ്‌ കാര്‍ഡുകള്‍ അവതരിപ്പിച്ചു. മെഷ്യനുകളില്‍ കാര്‍ഡ്‌ സ്‌പര്‍ശിക്കാതെ തന്നെ ഇടപാടുകള്‍ സാധ്യമാക്കുന്നവയാണ്‌ കോണ്‍ടാക്ട്‌ലെസ്‌ വിഭാഗത്തില്‍ പെടുന്ന ഈ കാര്‍ഡുകള്‍. കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ്‌ റൂപെയുടെ കോണ്‍ടാക്ട്‌ലെസ്‌ പ്രീ പെയ്‌ഡ്‌ കാര്‍ഡുകള്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. വിവിധ മേഖലകളില്‍ ഉപയോഗിക്കാനാവുന്ന ഓപ്പണ്‍ ലൂപ്പ്‌, ഇ.എം.വി. അധിഷ്‌ഠിത കാര്‍ഡാണ്‌ ഇങ്ങനെ അവതരിപ്പിച്ചിരിക്കുന്നത്‌. 
റൂപെ കോണ്‍ടാക്ട്‌ലെസ്‌ കാര്‍ഡുകള്‍ അവതരിപ്പിച്ചതോടെ നാഷണല്‍ പെയ്‌മെന്റ്‌ കോര്‍പ്പറേഷന്‍ സാമ്പത്തിക ഇടപാടുകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുകയാണെന്ന്‌ കോര്‍പ്പറേഷന്‍ മാനേജിങ്‌ ഡയറക്ടറും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫിസറുമായ എ.പി. ഹോത്ത പറഞ്ഞു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്‌, ബി.എം.ടി.സി. എന്നിവയുമായുള്ള സഹകരണം കുറഞ്ഞ നിരക്കിലെ ടിക്കറ്റ്‌ ഇടപാടുകള്‍ക്കു കൂടി സഹായകമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളില്‍ കോണ്‍ടാക്ട്‌ലെസ്‌ പണമിടപപാടുകള്‍ നടത്തുന്നതിനുള്ള അവസരമായിരിക്കും ഭാവിയില്‍ ഈ കാര്‍ഡുകള്‍ ലഭ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു. 
മെട്രോ, ബസ്‌ എന്നീ ഗതാഗത ആവശ്യങ്ങള്‍, ടോള്‍ പ്ലാസകള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലെ എല്ലാവിധ പണം നല്‍കലുകള്‍ക്കുമായി ഈ കാര്‍ഡ്‌ ഉപയോഗിക്കാനാവും. രണ്ടായിരം രൂപയില്‍ താഴെയുള്ള പണം നല്‍കലുകള്‍ക്ക്‌ ഉപഭോക്താക്കള്‍ ലളിതമായി അമര്‍ത്തുക മാത്രം ചെയ്‌താല്‍ മതിയാവും. സെക്കന്റുകള്‍ക്കുള്ളില്‍ ഇടപാടു പൂര്‍ത്തിയാകുകയും ചെയ്യും. റിസര്‍വ്വ്‌ ബാങ്ക്‌ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഇതിനായി പിന്‍ നല്‍കുന്നതു പോലെയുള്ള രണ്ടാം വട്ട പരിശോധനകള്‍ ഒന്നും ആവശ്യമായി വരില്ല. 
നാഷണല്‍ പെയ്‌മെന്റ്‌സ്‌ കോര്‍പ്പറേഷനുമായി സഹകരിച്ച്‌ ആക്‌സിസ്‌ ബാങ്കും കൊച്ചി മെട്രോയും ചേര്‍ന്ന്‌ കൊച്ചി വണ്‍ കാര്‍ഡ്‌ പുറത്തിറക്കിയിരുന്നു. ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡ്‌ അടിസ്ഥാനമാക്കിയുള്ളതാണ്‌ ഈ കാര്‍ഡ്‌ എന്നതിനാല്‍ കൊച്ചി മെട്രോ നിരക്കുകള്‍ അടക്കുന്നതിനു പുറമേയുള്ള പ്രതിദിന പണമടക്കല്‍ ആവശ്യങ്ങള്‍ക്കും ഇത്‌ ഉപയോഗിക്കാനാവും. പണമായോ ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ വഴിയോ അടക്കം വിവിധ രീതികളില്‍ ഇതിലേക്ക്‌ പണമടക്കുകയോ പണം കൈമാറുകയോ ചെയ്യാനാവും. എത്ര തുകയും ഇതിലേക്കു കൈമാറുകയും അതു സ്വീകരിക്കുന്ന വിവിധ മേഖലകളില്‍ കോണ്‍ടാക്ട്‌, കോണ്‍ടാക്ട്‌ലെസ്‌ രീതികളില്‍ ഉപയോഗിക്കുകയും ചെയ്യാനാവും. 

ന്യൂതന എല്‍ഇഡി ലൈറ്റുകളുമായി ഓപ്പിള്‍




കൊച്ചി: ആഗോള ഇന്റഗ്രേറ്റഡ്‌ ലൈറ്റിംഗ്‌ സൊല്യൂഷന്‍സ്‌ കമ്പനിയും ലോകത്തെ പ്രമുഖ എല്‍ഇഡി ലൈറ്റിംഗ്‌ ബ്രാന്‍ഡായ ഓപ്പിള്‍ നൂതന ലൈറ്റുകള്‍ പുറത്തിറക്കി. ഫ്‌ളഡ്‌ ലൈറ്റ്‌ എക്കോമാക്‌സ്‌, സ്‌പോട്ട്‌ലൈറ്റ്‌ എച്ച്‌.ജെ എന്നിവയാണ്‌. പ്രൊഫഷണല്‍ ലുമിനറികളുടെ വിഭാഗത്തിലെ ഏറ്റവും മികച്ച ഓപ്‌ഷനുകളില്‍ പെട്ടവയായി ഇവയെ കണക്കാക്കുന്നു.
ശക്തമായ ഹൗസിംഗും റിഫൈന്‍ഡ്‌ ഫിനിഷ്‌ കോട്ടിംഗുമുള്ള സ്ലിമ്മായ കോംപാക്‌റ്റ്‌ ഡിസൈനാണ്‌ ഫ്‌ളഡ്‌ ലൈറ്റ്‌ എക്കോമാക്‌സ്‌നുള്ളത്‌. ഒപ്പം 50% കുറഞ്ഞ എനര്‍ജി ഉപഭോഗവും നീണ്ട ആയുസും നല്‍കുകയും ചെയ്യും. സ്‌പോട്ട്‌ലൈറ്റ്‌ എച്ച്‌.ജെ 355ഡിഗ്രി തിരശ്ചീനമായും 35ഡിഗ്രി ലംബമായും റൊട്ടേറ്റ്‌ ചെയ്യിക്കാനാകും. ആക്‌സന്റ്‌ ലൈറ്റിംഗിനായി ഫ്‌ളെക്‌സിബിളായ ക്രമീകരണത്തെ ഇത്‌ പിന്തുണയ്‌ക്കുന്നു. ഒന്നിലേറെ ബീം ആംഗിള്‍ ചോയിസുകളിലും പവറുകളിലും ഇവ ലഭ്യമാണ്‌.
ഫ്‌ളഡ്‌ ലൈറ്റ്‌ എക്കോമാക്‌സ്‌ വില 3060രൂപ മുതലും സ്‌പോട്ട്‌ലൈറ്റ്‌ എച്ച്‌ജെയുടെ വില 1798രൂപ മുതലുമാണ്‌. 

ഗുരുവായൂരപ്പന്‌ ഫോര്‍ഡ്‌ ഇക്കോസ്‌പോര്‍ട്ട്‌ സമര്‍പ്പിച്ചു




ഗുരുവായൂര്‍: ഗുരുവായൂരപ്പന്‌ ഫോര്‍ഡ്‌ ഇക്കോസ്‌പോര്‍ട്ട്‌ കാര്‍ സമര്‍പ്പിച്ചു. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നടന്ന ചടങ്ങില്‍ രാജ്യത്തെ ഏറ്റവും വലിയ ഫോര്‍ഡ്‌ ഡീലറായ കൈരളി ഫോര്‍ഡിന്റെ ഉടമകളായ ഇന്‍ഡല്‍ ഓട്ടോമോട്ടീവിനു വേണ്ടി ഇന്‍ഡല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജി. മോഹനനാണ്‌ കാര്‍ സമര്‍പ്പിച്ചത്‌. ഫോര്‍ഡ്‌ ഇന്ത്യ കസ്റ്റമര്‍ സര്‍വീസ്‌ വിഭാഗം വൈസ്‌ പ്രസിഡന്റ്‌ എന്‍. പ്രഭു മുഖ്യാതിഥിയായ ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ ചെയര്‍മാന്‍ എന്‍. പീതാംബരക്കുറുപ്പും ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റര്‍ സി. സി. ശശിധരനും ജി. മോഹനനില്‍ നിന്ന്‌ താക്കോല്‍ ഏറ്റുവാങ്ങി. ഇന്‍ഡല്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍മാരായ ഉമേഷ്‌ മോഹനന്‍, അനീഷ്‌ മോഹനന്‍, ഇന്‍ഡല്‍ ഓട്ടോമോട്ടീവ്‌ സിഇഒ ആര്‍. കൃഷ്‌ണകുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 

ഫോട്ടോ ക്യാപ്‌ഷന്‍: രാജ്യത്തെ ഏറ്റവും വലിയ ഫോര്‍ഡ്‌ ഡീലറായ കൈരളി ഫോര്‍ഡിന്റെ ഉടമകളായ ഇന്‍ഡല്‍ ഓട്ടോമോട്ടീവിനു വേണ്ടി ഇന്‍ഡല്‍ കോര്‍പ്പറേഷന്‍ ഗുരുവായൂരപ്പന്‌ സമര്‍പ്പിച്ച ഫോര്‍ഡ്‌ ഇക്കോസ്‌പോര്‍ടിന്റെ താക്കോല്‍ ഇന്‍ഡല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജി. മോഹനന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ ചെയര്‍മാന്‍ എന്‍. പീതാംബരക്കുറുപ്പിനും ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റര്‍ സി. സി. ശശിധരനും കൈമാറുന്നു

Wednesday, June 21, 2017

ബയോട്രോണ്‍ സാങ്കേതിക വിദ്യയുമായി അക്വാഗാര്‍ഡ്‌



കൊച്ചി : രാജ്യത്തെ പ്രഥമ വാട്ടര്‍പ്യൂരിഫയര്‍ ബ്രാന്റായ അക്വാഗാര്‍ഡില്‍ യൂറേക്കാ ഫോബ്‌സ്‌ കൂട്ടിച്ചേര്‍ത്ത ബയോട്രോണ്‍ സാങ്കേതിക വിദ്യ കുടിവെള്ള ശുദ്ധീകരണത്തില്‍ പുതിയ മാനം കൈവരുത്തുന്നു. തികച്ചും ശുദ്ധമായ ജലം ലഭ്യമാക്കാന്‍ സഹായകമായ ബയോട്രോണ്‍ സാങ്കേതിക വിദ്യയുടെ ഗുണഗണങ്ങളെക്കുറിച്ച്‌ പൊതുജനങ്ങളെ ബോധവാന്‍മാരാക്കുന്നതിനായി ദേശീയതലത്തിലുള്ള പ്രചാരണ പരിപാടിക്കും യൂറേക്കാ ഫോബ്‌സ്‌ തുടക്കം കുറിച്ചിട്ടുണ്ട്‌.

മാധുരി ദീക്ഷിത്തിനെ മുന്‍നിര്‍ത്തിയുള്ള പ്രചാരണ പരിപാടി പൊതുജനങ്ങള്‍ക്ക്‌ പുതിയ ദിശാബോധം നല്‍കുന്നതാണെന്ന്‌ യൂറേക്കാ ഫോബ്‌സ്‌ ലിമിറ്റഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ മാര്‍സിന്‍ ആര്‍. ഷറോഫ്‌ പറഞ്ഞു. ഇലക്‌ട്രിക്‌ വാട്ടര്‍ പ്യൂരിഫയര്‍ വിപണിയില്‍ അക്വാഗാര്‍ഡിന്റെ വിപണി വിഹിതം 57 ശതമാനമാണ്‌. കേരളവും തമിഴ്‌നാടുമാണ്‌ അക്വാഗാര്‍ഡിന്റെ മുഖ്യ വിപണി. ഈ രണ്ട്‌ സംസ്ഥാനങ്ങളിലും ശരാശരി 30 ശതമാനം ഗൃഹങ്ങളിലും വാട്ടര്‍ പ്യൂരിഫയര്‍ ഉപയോഗിച്ചു വരുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ ഡയറക്‌റ്റ്‌ സെല്ലിങ്‌ കമ്പനിയായ യൂറേക്കാ ഫോബ്‌സ്‌ വാട്ടര്‍ പ്യൂരിഫയറിന്‌ പുറമെ എയര്‍പ്യൂരിഫയര്‍, വാക്വം ക്ലീനര്‍, ഹോം സെക്യൂരിറ്റി മേഖലകളിലും നിലയുറപ്പിച്ചിരിക്കുന്നു. ഒന്നരക്കോടിയിലേറെ ആളുകള്‍ യൂറേക്കാ ഫോബ്‌സിന്റെ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചു വരുന്നു. രാജ്യത്തെ 1500 പട്ടണങ്ങളില്‍ കമ്പനിക്ക്‌ വിപണന ശൃംഖലയുണ്ട്‌. ഇന്ത്യക്ക്‌ പുറമെ വേറെ 52 രാജ്യങ്ങളിലും സാന്നിദ്ധ്യമുണ്ട്‌. എയര്‍ പ്യൂരിഫയര്‍ മേഖലയിലേക്ക്‌ യൂറേക്കാ ഫോബ്‌സ്‌ കാലെടുത്തു വയ്‌ക്കുന്നത്‌ 2015-ലാണ്‌. വാട്ടര്‍ പ്യൂരിഫയര്‍ വിപണിയില്‍ 1984-ല്‍ തന്നെ പ്രവേശിച്ചു. വിവിധ പ്രദേശങ്ങളിലെ ജലത്തിന്റെ സ്വഭാവം പരിഗണിച്ച്‌ വ്യത്യസ്‌ത സാങ്കേതിക വിദ്യകളോടുകൂടിയുള്ള വാട്ടര്‍ പ്യൂരിഫയറുകള്‍ അവതരിപ്പിച്ച ഏക കമ്പനിയാണ്‌ യൂറേക്കാ ഫോബ്‌സ്‌. ഇപ്രകാരം 17 തരത്തിലുള്ള വാട്ടര്‍ പ്യൂരിഫയറുകള്‍ കമ്പനി വിപണിയിലെത്തിച്ചിട്ടുണ്ട്‌. 

ഹോണ്ടയുടെ പുതിയ 110സിസി സ്‌കൂട്ടര്‍ `ക്ലിക്ക്‌' അവതരിപ്പിച്ചു




കൊച്ചി: ഇന്ത്യയിലെ ഒന്നാം നമ്പര്‍ സൂകൂട്ടര്‍ ഉല്‍പ്പാദകരായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ്‌ സ്‌കൂട്ടര്‍ ഇന്ത്യ 110 സിസിയുടെ പുതിയ സ്‌കൂട്ടര്‍ `ക്ലിക്ക്‌' പുറത്തിറക്കി. ഉപഭോക്താക്കള്‍ക്ക്‌ കൂടുതല്‍ സുഖവും സൗകര്യവും പരമാവധി ഉപയോഗവും നല്‍കുന്ന വാഹനമായാണ്‌ പുതിയ സ്‌കൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്‌. 
ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന 10ല്‍ ആറു ടൂവീലറുകളും 100-110 സിസി വിഭാഗത്തില്‍പ്പെട്ടതാണെന്നും ഈ വിഭാഗത്തില്‍ ഓട്ടോമാറ്റിക്‌ സ്‌കൂട്ടറുകള്‍ വന്‍ വളര്‍ച്ചയാണ്‌ കാഴ്‌ചവച്ചിട്ടുള്ളതെന്നും ആവശ്യം വര്‍ധിക്കുകയാണെന്നും സ്‌കൂട്ടര്‍ വിഭാഗത്തില്‍ മുന്‍ നിരയിലുള്ള ഹോണ്ട, ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞാണ്‌ ക്ലിക്ക്‌ അവതരിപ്പിച്ചിരിക്കുന്നതെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ്‌ സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ മിനോരു കാറ്റോ പറഞ്ഞു.
പ്രായോഗികതയും ബഹുമുഖ ആവശ്യങ്ങളും പണത്തിന്‌ മൂല്യവും നല്‍കുന്ന സമ്പൂര്‍ണ വാഹനമാണ്‌ ക്ലിക്കെന്നും ഓട്ടോമാറ്റിക്‌ സ്‌കൂട്ടറുകളില്‍ മുന്‍ നിരയിലുള്ള ഹോണ്ട, 100-110 സിസി വിഭാഗത്തില്‍ പരമ്പരാഗത ശൈലികളെ മാറ്റിമറിക്കുന്ന വെല്ലുവിളിയാണ്‌ ഉയര്‍ത്തുന്നതെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ്‌ സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിങ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ യാദ്‌വീന്ദര്‍ സിങ്‌ ഗുലേരിയ പറഞ്ഞു.
ക്ലിക്ക്‌ പരമാവധി പ്രയോജനകരവും പ്രായോഗികവുമാണ്‌. ഒഇഎം ഫിറ്റ്‌മെന്റിന്റെ കാര്യത്തില്‍ ക്ലിക്ക്‌ ഈ രംഗത്ത്‌ ആദ്യത്തേതാണ്‌. ക്ലിക്കിന്റെ പ്രത്യേക ബ്ലോക്ക്‌ പാറ്റേണ്‍ ടയറുകളുടെ ആഴമേറിയ പൊഴികള്‍ ഏതു സാഹചര്യത്തിലുള്ള റോഡിലും അധിക ഗ്രിപ്പും മികച്ച നിയന്ത്രണവും നല്‍കുന്നു. ഈ പരുക്കന്‍ ടയറുകള്‍ സാധാരണ ടയറുകളെ അപേക്ഷിച്ച്‌ കൂടുതല്‍ ഈടും നല്‍കുന്നു. 
വിശ്വാസമാര്‍ജിച്ചു കഴിഞ്ഞ ഹോണ്ടയുടെ 110 സിസി ബിഎസ്‌-4 (ഹോണ്ട എക്കോ സാങ്കേതിക വിദ്യ) എന്‍ജിനാണ്‌ ക്ലിക്കിന്‌ ശക്തി പകരുന്നത്‌. പ്രകടനത്തില്‍ വിട്ടുവീഴ്‌ചയില്ലെന്ന്‌ മാത്രമല്ല, മികച്ച മൈലേജും തരുന്നു. 5.91 കിലോവാട്ട്‌ ഊര്‍ജവും, 102 കിലോഗ്രാം ഭാരവുമായി ഏറ്റവും മികച്ച ഭാര-ഊര്‍ജ അനുപാതം നല്‍കുന്നു. ഇത്‌ വാഹനം ഓടിക്കുന്നത്‌ സുഖകരമാക്കുന്നു.
ഇക്വലൈസര്‍ സാങ്കേതിക വിദ്യയോടെയുള്ള കോമ്പി ബ്രേക്ക്‌ സംവിധാനമാണ്‌ (സിബിഎസ്‌) ക്ലിക്കില്‍ ഉപയോഗിച്ചിരിക്കുന്നത്‌. സര്‍ക്കാര്‍ ചട്ടം അനുസരിച്ച്‌ 2018 ഏപ്രില്‍ മുതല്‍ 125 സിസിവരെയുള്ള എല്ലാ ടൂവീലറും സിബിഎസ്‌ മാനദണ്ഡം പാലിച്ചിരിക്കണം. സിബിഎസ്‌ സംവിധാനത്തില്‍ ഇടതു ലിവറില്‍ ബ്രേക്ക്‌ നല്‍കുമ്പോഴുള്ള ശക്തി മുന്നിലും പിന്നിലുമായി ഓരേ സമയം ഭാഗിക്കപ്പെടുന്നു. ഇത്‌ ബ്രേക്കിങ്‌ ദൂരം കുറയ്‌ക്കുകയും ബാലന്‍സ്‌ നിലനിര്‍ത്തുകയും ചെയ്യും.
കൂടുതല്‍ വിശാലവും സ്ഥലസൗകര്യവുമുള്ള ഫൂട്ട്‌ബോര്‍ഡ്‌, സീറ്റിനടിയില്‍ അധിക സ്റ്റോറേജ്‌ സ്ഥലം, പിന്നില്‍ കാരിയര്‍ തുടങ്ങിയവയെല്ലാം ചേര്‍ന്ന്‌ വാഹനത്തില്‍ ഭാരം വഹിക്കാനുള്ള ശേഷിയും, സൗകര്യവും വര്‍ധിപ്പിക്കുന്നു. 
പുരുഷന്‌മാര്‍ക്കും സ്‌ത്രീകള്‍ക്കും സൗകര്യപ്രദമായി ഓടിക്കാവുന്ന രീതിയിലാണ്‌ ക്ലിക്കിന്റെ രൂപകല്‍പ്പന. ക്ലച്ചും ഗിയറും അനായാസം ഉപയോഗിക്കാം. ക്ലിക്കിന്റെ ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷന്‍ ചെലവു കുറയ്‌ക്കുന്നുവെന്ന്‌ മാത്രമല്ല സുഖകരമായ റൈഡും ഉറപ്പു നല്‍കുന്നു. താഴ്‌ന്ന സീറ്റ്‌, കുറഞ്ഞ ഭാരം തുടങ്ങിയവ ക്ലിക്കിനെ എത്ര ഇടുങ്ങിയ ട്രാഫിക്കിലും സുഖകരമായി നീങ്ങുന്നതിന്‌ സഹായിക്കും. 
മൊബൈല്‍ ചാര്‍ജിങ്‌ സംവിധാനം നിങ്ങളെ എപ്പോഴും കണക്‌റ്റഡാക്കുന്നു. ട്യൂബ്‌ലെസ്‌ ടയറുകള്‍, മെയിന്റനന്‍സ്‌ കുറഞ്ഞ ബാറ്ററി, എയര്‍ഫില്‍റ്റര്‍ തുടങ്ങിയ സൗകര്യങ്ങളും റൈഡര്‍ക്ക്‌ സൗകര്യപ്രദമാകുന്നു. 
ഫ്രണ്ട്‌ സ്‌ക്രീന്‍, ഫ്‌ളോര്‍ കവര്‍, ബോക്‌സ്‌ സെന്റര്‍, കാപ്‌ കവര്‍, റിയര്‍ ഗ്രിപ്‌ എന്നിവ ഉപഭോക്താവിന്‌ ആവശ്യമനുസരിച്ച്‌ തെരഞ്ഞെടുക്കാം. 
രാജസ്ഥാനിലെ ആല്‍വര്‍ ജില്ലയിലെ തപൂകരയിലെ ഹോണ്ടയുടെ രണ്ടാമത്തെ ഫാക്‌റ്ററിയിലാണ്‌ ക്ലിക്ക്‌ നിര്‍മ്മിക്കുന്നത്‌. രാജസ്ഥാനില്‍ നിന്നും ആരംഭിച്ച്‌ ഘട്ടംഘട്ടമായി ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും ക്ലിക്ക്‌ വില്‍പ്പനയ്‌ക്കെത്തും. പാട്രിയടിക്ക്‌ ചുവപ്പിനോട്‌ ചേര്‍ന്ന വെള്ള, കറുപ്പ്‌, മൊറോക്കന്‍ നീലയോടു ചേര്‍ന്ന വെള്ള, ഓര്‍ക്കസ്‌ ഗ്രേ എന്നിങ്ങനെ നാലു നിറങ്ങളില്‍ ലഭ്യമാണ്‌. സ്റ്റാന്‍ഡേര്‍ഡ്‌, ഗ്രാഫിക്ക്‌ വേരിയന്റുകളിലും ലഭ്യമാണ്‌. 



ഐസിഐസിഐ പ്രുഡന്‍ഷ്യലിന്റെ പുതിയ പോളിസി


ഹാര്‍ട്ട്‌-കാന്‍സര്‍ രോഗികള്‍ക്കായി ഐസിഐസിഐ പ്രുഡന്‍ഷ്യലിന്റെ പുതിയ പോളിസി

കൊച്ചി: ഹാര്‍ട്ട്‌/കാന്‍സര്‍ രോഗികള്‍ക്കായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫിന്റെ പുതിയ പോളിസി. കാന്‍സര്‍/ഹാര്‍ട്ട്‌ രോഗം കണ്ടെത്തിയാല്‍ ഉടന്‍തന്നെ ഇന്‍ഷുറന്‍സ്‌ കവറിന്റെ ഒരു ഭാഗം ലഭ്യമാക്കുമെന്നതാണ്‌ ഈ പോളിസിയുടെ സവിശേഷത. ഉപഭോക്താവിന്‌ അതുവഴി ഏറ്റവും മികച്ച ചികില്‍സ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സാമ്പത്തിക പിന്തുണയും ലഭിക്കുന്നു. 
രോഗിയെന്ന്‌ കണ്ടെത്തി പണം നല്‍കി കഴിഞ്ഞാലും പോളിസി തുടരും. ഉപഭോക്താവ്‌ പിന്നീട്‌ പ്രീമിയം അടയ്‌ക്കുകയും വേണ്ട. ഏതു തരം ഇന്‍ഷുറന്‍സ്‌ കവര്‍ വേണമെന്ന്‌ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിനുണ്ട്‌. ഹാര്‍ട്ട്‌ അല്ലെങ്കില്‍ കാന്‍സര്‍ അതുമല്ലെങ്കില്‍ രണ്ടും ചേര്‍ന്ന കവര്‍ തെരഞ്ഞെടുക്കാം. 
കാന്‍സറും ഹൃദ്‌രോഗവും ഒന്നിച്ചുളളവരാണ്‌ ഇന്ത്യയില്‍ മരണമടയുന്നവരില്‍ 50 ശതമാനവും. ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഹൃദയാഘാതം നടക്കുന്നത്‌ ഇന്ത്യയിലാണെന്നാണ്‌ മെഡിക്കല്‍ റീസര്‍ച്ച്‌ പറയുന്നത്‌. ഓരോ വര്‍ഷവും രണ്ടു ലക്ഷം ഹൃദയ ശസ്‌ത്രക്രിയകള്‍ നടക്കുന്നു. 2020ഓടെ കാന്‍സര്‍ രോഗികളുടെ എണ്ണം 25 ശതമാനം വര്‍ദ്ധിക്കുമെന്നും കണക്കാക്കുന്നു. ഓരോ 13-ാമത്തെ പുതിയ കാന്‍സര്‍ രോഗിയും ഇന്ത്യയില്‍ നിന്നാണ്‌. 
നേരത്തെ രോഗം കണ്ടെത്തുകയും സാമ്പത്തിക ശേഷിയുമുണ്ടെങ്കില്‍ നൂതന ചികില്‍സാ സൗകര്യങ്ങള്‍ ലഭ്യമായിട്ടുള്ള ഇന്ന്‌ ഹൃദ്‌രോഗവും കാന്‍സറും ചികില്‍സിച്ച്‌ മാറ്റാവുന്നതാണ്‌.
ഈ ചെലവുകള്‍ താങ്ങാവുന്ന രീതിയിലാണ്‌ ഹാര്‍ട്ട്‌/കാന്‍സര്‍ സംരക്ഷണ പോളിസി രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. രോഗ നിര്‍ണയത്തിനു ശേഷം ഉപഭോക്താവിന്‌ തീരുമാനിക്കാം എന്നു പറഞ്ഞാല്‍ രോഗിക്ക്‌ ആവശ്യമായ ചികില്‍സയ്‌ക്ക്‌ ശരിയായ സമയത്ത്‌ പണം ലഭ്യമാകുമെന്ന്‌ അര്‍ത്ഥം. ആഡ്‌ ഓണ്‍ ബെനിഫിറ്റുകളുമുണ്ട്‌. ഇന്‍കം റീപ്ലേസ്‌മെന്റ്‌ എന്ന ബെനിഫിറ്റാണെങ്കില്‍ ഇന്‍ഷുറന്‍സ്‌ കവറിന്റെ ഒരു ശതമാനം പ്രതിമാസ ഘടുക്കളായി ഉപഭോക്താവിന്‌ ലഭിക്കും. ചികില്‍സയിലിരിക്കെ വ്യക്തിക്ക്‌ ഉണ്ടാകാവുന്ന താല്‍ക്കാലിക വരുമാന നഷ്‌ടങ്ങള്‍ക്ക്‌ ഇത്‌ ആശ്വാസമാകും. 
ഹാര്‍ട്ട്‌/കാന്‍സര്‍ സംരക്ഷണ പോളിസി ഉപഭോക്താവിന്‌ ഇന്‍ഷുറന്‍സ്‌ കവര്‍ തുക ഓരോ വര്‍ഷവും ഉയര്‍ത്താനുള്ള അവസരവും നല്‍കുന്നുണ്ട്‌. മെഡിക്കല്‍ ചികില്‍സാ ചെലവു വര്‍ധിക്കുന്ന സാഹചര്യം പരിഗണിച്ചാണ്‌ ഈ സൗകര്യം നല്‍കുന്നത്‌.
പ്രതിമാസം 100 രൂപ ചെലവില്‍ ഉപഭോക്താവിന്‌ 20 ലക്ഷം രൂപയുടെ കാന്‍സര്‍ കവറും 10 ലക്ഷം രൂപയുടെ ഹാര്‍ട്ട്‌ കവറും ലഭിക്കുമെന്നത്‌ പോളിസിയെ ഏറെ ആകര്‍ഷണീയമാക്കുന്നു. 
ആരോഗ്യ സംരക്ഷണം എല്ലാവര്‍ക്കും വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ശരിയായ സമയത്തെ രോഗ നിര്‍ണയത്തിനും ചികില്‍സയ്‌ക്കും വളരെ പ്രധാന്യമുണ്ടെന്നും സാമ്പത്തിക ബുദ്ധിമുട്ട്‌ ഇതിനൊരു തടസമാകരുതെന്നും ഇതു മനസിലാക്കിയാണ്‌ പുതിയ ഹാര്‍ട്ട്‌/കാന്‍സര്‍ പ്രൊട്ടക്‌റ്റ്‌ പോളിസി അവതരിപ്പിച്ചിരിക്കുന്നതെന്നും ഉപഭോക്താവിന്റെ ഇഷ്‌ടത്തിനനുസരിച്ച്‌ പോളിസി തെരഞ്ഞെടുക്കാമെന്നതാണ്‌ ഇതിന്റെ സവിശേഷതയെന്നും എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ പുനീത്‌ നന്ദ പറഞ്ഞു.

സാംസംഗ്‌ ഗാലക്‌സി ടാബ്‌ എസ്‌3 ഇന്ത്യന്‍ വിപണിയില്‍




കൊച്ചി: സാംസംഗ്‌ ഇലക്‌ട്രോണിക്‌സ്‌ വിവിധോദ്ദേശ്യ ഗാലക്‌സി ടാബ്‌ എസ്‌3 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. വില 47,990 രൂപ. കറുപ്പ്‌, സില്‍വര്‍ നിറങ്ങളില്‍ ലഭിക്കും.
ജൂലൈ 31 വരെ പ്രത്യേക ലോഞ്ച്‌ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്‌. അടുത്ത 12 മാസത്തിനുള്ളില്‍ 990 രൂപയുടെ സ്‌ക്രീന്‍ റീപ്‌ളേസ്‌മെന്റ്‌ സൗജന്യമായി ചെയ്‌തുതരും. കൂടാതെ റിലയന്‍സ്‌ ജിയോയുടെ ഡബിള്‍ ഡേറ്റ ഓഫര്‍ (28 പ്ലസ്‌28 ജിബി ഡാറ്റ) 309 രൂപയ്‌ക്കു ലഭിക്കും. ഇതിന്‌ അടുത്ത ഡിസംബര്‍ 31 വരെ പ്രാബല്യമുണ്ടായിരിക്കും.
മെച്ചപ്പെട്ട പ്രവര്‍ത്തനക്ഷമതയ്‌ക്കായി കൂടുതല്‍ നിലവാരമുള്ള എസ്‌ പെന്‍, പെട്ടെന്നു ചാര്‍ജ്‌ ചെയ്യാന്‍ സാധിക്കുന്ന 6000 എംഎഎച്ച്‌ ബാറ്ററി, എകെജി ട്യൂണ്‍ഡ്‌ ക്വാദ്‌ സ്‌പീക്കര്‍, 9.7 ഇഞ്ച്‌ എച്ച്‌ഡിആര്‍ ഡിസ്‌പ്ലേ എന്നിവയോടുകൂടിയാണ്‌ പുതിയ ടാബ്‌ വിപണിയില്‍ എത്തിച്ചിട്ടുള്ളത്‌. മികച്ച കാഴ്‌ച നല്‍കുന്ന ഈ ടാബിന്റെ കനം ആറു മില്ലിമീറ്ററും ഭാരം 434 ഗ്രാമുമാണ്‌.
ഉയര്‍ന്ന ഗുണമേ�യുള്ള വീഡിയോ, ഗെയിമിംഗ്‌ അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതാണ്‌ ഗാലക്‌സി ടാബ്‌ എസ്‌3. ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 820 പ്രോസസര്‍, 4ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി എന്നിവ ഇവയുടെ സവിശേഷതകളാണ്‌. ആന്‍ഡ്രോയിഡ്‌ 7.0 നൗഗറ്റിലാണ്‌ ഇതു പ്രവര്‍ത്തിക്കുന്നത്‌. 
പന്ത്രണ്ടു മണിക്കൂര്‍ വീഡിയോ പ്ലേബാക്ക്‌ സാധിക്കുന്ന ഈ ടാബില്‍ 13 എംപി ഓട്ടോ ഫോക്കസ്‌ റിയര്‍ കാമറയും 5 എംപി ഫ്രണ്ട്‌ കാമറയുമുണ്ട്‌. പോഗോ കീബോര്‍ഡ്‌ ഉപയോഗിക്കാന്‍ സാധിക്കും.
ഏറ്റവും പുതിയ സാങ്കേതികവിദ്യയിലുണ്ടാക്കിയിട്ടുള്ള ഈ വിവിധോദ്ദേശ്യ ഗാലക്‌സി ഉപഭോക്താക്കള്‍ക്കു മികച്ച അനുഭവമാണ്‌ പകരുകയെന്ന്‌ സാംസംഗ്‌ ഇന്ത്യയുടെ മൊബൈല്‍ ബിസിനസ്‌ ഡയറക്‌ടര്‍ വിശാല്‍ കൗള്‍ പറഞ്ഞു.

മൈന്ത്ര എന്‍ഡ്‌ ഓഫ്‌ റീസണ്‍ സെയിലിന്റെ ആറാം പതിപ്പ്‌




കൊച്ചി: പ്രശസ്‌തമായ എന്‍ഡ്‌ ഓഫ്‌ റീസണ്‍ സെയില്‍സിന്റെ ആറാം പതിപ്പ്‌ പ്രഖ്യാപിച്ച്‌ മൈന്ത്ര. ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷന്‍ സെയിലില്‍ 1 കോടിയിലേറെ ഉല്‍പ്പന്നങ്ങളും 80% ഡിസ്‌കൗണ്ടും ഓഫര്‍ ചെയ്യുന്നു. ജൂണ്‍ 24 മുതല്‍ 26 വരെയാണ്‌ സെയില്‍സ്‌ നടക്കുക. 1800ല്‍ കൂടുതല്‍ ആഗോള, ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ പങ്കെടുക്കുന്ന സെയിലില്‍ 25ഷലധികം വില്‍പ്പനയാണ്‌ മൈന്ത്ര പ്രതീക്ഷിക്കുന്നത്‌.
സെയില്‍സ്‌ വേളയില്‍ നൈക്ക്‌, അഡിഡാസ്‌, പ്യുമ, ഫോറെവര്‍ 21, സ്വരോവ്‌സ്‌കി, ടോമി ഹില്‍ഫിംഗര്‍, ജാക്ക്‌ ആന്‍ഡ്‌ ജോണ്‍സ്‌, ഫ്‌ളൈ മെഷീന്‍, മാര്‍ക്ക്‌സ്‌ ആന്‍ഡ്‌ സ്‌പെന്‍സര്‍, മാംഗോ തുടങ്ങിയ പ്രമുഖ ആഗോള ബ്രാന്‍ഡുകളും മൈന്ത്രയുടെ െ്രെപവറ്റ്‌ ലേബലുകളായ റോഡ്‌സ്റ്റര്‍, എച്ച്‌ആര്‍എക്‌സ്‌, ഓള്‍ എബൗട്ട്‌ യു, അനോക്ക്‌, ഡ്രെസ്‌ബെറി എന്നിവയും മറ്റുള്ളവരും ആകര്‍ഷകമായ വിലയില്‍ ലഭ്യമാകുന്നതാണ്‌. 

ഓരോ സീസണിലും എന്‍ഡ്‌ ഓഫ്‌ റീസണ്‍ സെയില്‍ കൂടുതല്‍ മികവ്‌ കൈവരിക്കുകയാണെന്നും ജബോംഗിന്റെ പങ്കാളിത്തത്തിനൊപ്പം ആറാം സീസണ്‍ ഇതുവരെയുള്ളതില്‍ ഏറ്റവും വലുതായിരിക്കുമെന്നും മൈന്ത്ര ജബോംഗ്‌ സിഇഒ ആനന്ദ്‌ നാരായണന്‍ പറഞ്ഞു. മൂന്ന്‌ ദിവസത്തെ കാര്‍ണിവലില്‍ 80% വരെയുള്ള ആകര്‍ഷകമായ ഡിസ്‌കൗണ്ടില്‍ ഏറ്റവും മികച്ച ഫാഷന്‍ തിരഞ്ഞെടുക്കാന്‍ 20 ദശലക്ഷം ഉപയോക്താക്കളുടെ പങ്കാളിത്തമാണ്‌ പ്രതീക്ഷിക്കുന്നത്‌. ട്രാഫിക്ക്‌ കണക്കിലെടുത്ത്‌ 20 ദശലക്ഷം സെഷനുകളാണ്‌ ഒരു ദിവസം ഒരുക്കുന്നത്‌. കഴിഞ്ഞ എഡിഷനേക്കാള്‍ 18% അധികവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 45% അധികവുമാണിത്‌. രാജ്യത്തുടനീളം ഓരോ ദിവസവും 3 ലക്ഷം വിതരണങ്ങള്‍ ലോഗിസ്റ്റിക്‌സ്‌ ടീം ലക്ഷ്യമിടുന്നു. വില്‍പ്പന അവസാനത്തോടെ 3 ദശലക്ഷം ഷിപ്പ്‌മെന്റുകളാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

സെയിലിന്റെ നിലവിലെ പതിപ്പില്‍ സാധാരണ ദിവസത്തേക്കാള്‍ നാലുമടങ്ങ്‌ ട്രാഫിക്കാണ്‌ മൈന്ത്ര പ്രതീക്ഷിക്കുന്നത്‌. ഇതാദ്യമായി 'മൈന്ത്ര ഷോപ്പിംഗ്‌ ഗ്രൂപ്പുകള്‍' എന്നുവിളിക്കുന്ന സോഷ്യല്‍ ഷോപ്പിംഗിനായുള്ള നൂതനമായ ആശയം മൈന്ത്ര സമാരംഭിച്ചിട്ടുണ്ട്‌. സുഹൃത്തുക്കളും കുടുംബാംഗങ്ങളും അടങ്ങുന്ന ഷോപ്പര്‍മാരുടെ ഒരു ഗ്രൂപ്പിന്‌ രൂപം നല്‍കാനും ഒന്നിച്ച്‌ ഷോപ്പ്‌ ചെയ്യാനും ഇത്‌ ഉപഭോക്താക്കളെ അനുവദിക്കും. മൈന്ത്ര ഷോപ്പിംഗ്‌ ഗ്രൂപ്പുകളില്‍ ഏകദേശം 5 ലക്ഷം പേര്‍ ഭാഗമാകുമെന്ന്‌ മൈന്ത്ര പ്രതീക്ഷിക്കുന്നു. ഷോപ്പിംഗ്‌ ബാഗുകളുടെ വലുപ്പം അനുസരിച്ച്‌ ഒന്നിലേറെ റിവാര്‍ഡുകള്‍ക്കും ഡിസ്‌കൗണ്ടുകള്‍ക്കും ഗ്രൂപ്പ്‌ അംഗങ്ങള്‍ക്ക്‌ യോഗ്യതയുണ്ടായിരിക്കും. വിഐപി സ്ലോട്ടുകള്‍ വഴി നേരത്തേയുള്ള പ്രവേശനത്തിനും ഉപഭോക്താക്കള്‍ക്ക്‌ യോഗ്യതയുണ്ടായിരിക്കും. മൂന്ന്‌ ദിവസത്തെ സെയിലിലൂടെ 4 ലക്ഷം പുതിയ ഉപഭോക്താക്കളെ നേടാമെന്ന്‌ കമ്പനി പ്രതീക്ഷിക്കുന്നു. ലോഗിസ്റ്റിക്‌സ്‌ ഭാഗത്ത്‌, 800 റീടെയില്‍ സ്‌റ്റോര്‍ പങ്കാളികളുടെ നെറ്റ്‌വര്‍ക്ക്‌ വഴി ലാസ്റ്റ്‌ മൈല്‍ ഡെലിവറികള്‍ പ്രാപ്‌തമാക്കുന്നതിലൂടെ മൈന്ത്ര അതിന്റെ ശേഷി വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...