Wednesday, June 28, 2017

ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂളിന്‌ പ്ലേസ്‌മെന്റില്‍ റെക്കോഡ്‌




കൊച്ചി : ഒ പി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയിലെ, ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂളിന്‌ ക്യാംപസ്‌ പ്ലേസ്‌മെന്റില്‍ റെക്കോഡ്‌ നേട്ടം. വിദേശ കോര്‍പറേറ്റ്‌ സ്ഥാപനങ്ങളടക്കം 81 സ്ഥാപനങ്ങളില്‍ നിന്ന്‌ 108 പ്ലേസ്‌മെന്റ്‌ ഓഫറുകളാണ്‌ ഈ വര്‍ഷം ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ യൂണിവേഴ്‌സിറ്റിക്ക്‌ ലഭിച്ചിരിക്കുന്നത്‌. മുന്‍ വര്‍ഷത്തേക്കാള്‍ 33 ശതമാനം വര്‍ധനവാണ്‌ ഇത്‌ കാണിക്കുന്നത്‌. 
ലോകപ്രശസ്‌തമായ നിയമ സ്ഥാപനങ്ങള്‍, കോര്‍പറേറ്റ്‌ ബിസിനസ്‌ സ്ഥാപനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എക്കണോമിക്‌സ്‌ ലോ പ്രാക്ടീസ്‌, ഷാര്‍ദുല്‍ അമര്‍ചന്ദ്‌ മംഗള്‍ദാസ്‌, ഖെയ്‌താന്‍, ലെക്‌സ്‌ ഫാവിയോസ്‌, ട്രൈലീഗല്‍, ലക്ഷ്‌മീകുമാരന്‍ ആന്റ്‌ ശ്രീധരന്‍, നിഷിത്‌ ദേശായി അസോസിയേറ്റ്‌സ്‌, വാഡിയാ ഖാന്‍ഡി, എസ്‌ ആര്‍ അസോസിയേറ്റ്‌സ്‌, ഭറൂച്ച ആന്‍ഡ്‌ പാര്‍ട്‌ണേഴ്‌സ്‌, കന്‍ഗ ആന്റ്‌ കോ, റെംഫ്രി ആന്‍ഡ്‌ സാഗര്‍, ഇന്റല്‍ അഡ്വകെയര്‍, അദൈ്വത ലീഗല്‍, പ്രൈസ്‌ വാട്ടര്‍ ഹൗസ്‌ കൂപ്പര്‍, എച്ച്‌ സി എല്‍, ക്ലച്ച്‌ ഗ്രൂപ്പ്‌, തോംസണ്‍ റോയിട്ടേഴ്‌സ്‌, ജെ എസ്‌ പി എല്‍, വിസ്‌ക്രാഫ്‌റ്റ്‌ ഇന്റര്‍നാഷണല്‍ തുടങ്ങിയവ ഇതില്‍ ചിലതാണ്‌. രാജ്യത്തെ മുന്‍നിര കോര്‍പറേറ്റ്‌ നിയമ സ്ഥാപനമായ സിറില്‍ അമര്‍ചന്ദ്‌ മംഗള്‍ദാസ്‌ ഗ്രാജ്വേറ്റിംഗ്‌ ബാച്ചിലെ 11 വിദ്യാര്‍ഥികള്‍ക്കാണ്‌ ജോലി വാഗ്‌ദാനം ചെയ്‌തത്‌.
വലിയ വിഭാഗം ലോ ഗ്രോജ്വേറ്റിംഗ്‌ വിദ്യാര്‍ഥികള്‍ ലാംപ്‌ ഫെലോഷിപ്പ്‌, ഗാന്ധി ഫെലോഷിപ്പ്‌, ടീച്ച്‌ ഫോര്‍ ഇന്ത്യ, ദി ലെജിസ്‌റ്റ്‌ ഫൗണ്ടേഷന്‍, കട്ട്‌സ്‌ ഇന്റര്‍നാഷണല്‍, സി എസ്‌ ഒ എന്നീ സ്ഥാപനങ്ങളില്‍ പോളിസി റിസര്‍ച്ച്‌, തങ്ങളുടെ കരിയറായി തിരഞ്ഞെടുത്തിട്ടുണ്ട്‌.
ഈ വര്‍ഷത്തെ മറ്റൊരു പ്രധാന സവിശേഷതയായത്‌ എല്‍ എല്‍ എം ബാച്ചിലെ ശ്രീ. വാലി സര്‍ദാന്റെ നിയമനമാണ്‌. അഫ്‌ഗാനിസ്ഥാന്‍ സര്‍ക്കാരിലെ മൈന്‍സ്‌ ആന്റ്‌ പെട്രോളിയം മന്ത്രാലയത്തില്‍ ലീഗല്‍ ഡയറക്ടറായാണ്‌ അദ്ദേഹത്തിന്‌ നിയമനം ലഭിച്ചത്‌. 
ലണ്ടന്‍ ആസ്ഥാനമായ ഹെര്‍ബെര്‍ട്ട്‌ സ്‌മിത്ത്‌ ഫ്രീഹില്‍സ്‌ ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂളുമായി പരിശീലന കരാറില്‍ ഒപ്പുവെച്ചതാണ്‌ മറ്റൊരു ശ്രദ്ധേയ നേട്ടം. നിരവധി നിയമ സ്ഥാപനങ്ങള്‍ ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂളുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ടെന്നും ഇവിടെ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക്‌ ഭാവിയില്‍ ആ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പിന്‌ അവസരം ലഭിക്കുമെന്നും ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂള്‍ വൈസ്‌ ചാന്‍സലറും ഡീനുമായ പ്രൊഫ. സി രാജ്‌കുമാര്‍ പറഞ്ഞു. 
കോര്‍പറേറ്റ്‌ നിയമ സ്ഥാപനങ്ങള്‍ക്ക്‌ പുറമെ ഇന്ത്യയിലെ വിവിധ കോര്‍പറേഷനുകള്‍, ബിസിനസ്‌ സ്ഥാപനങ്ങള്‍, കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍, ധനകാര്യസ്ഥാപനങ്ങള്‍, റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, ഗവണ്‍മെന്റിതര സംഘടനകള്‍, ഗവണ്‍മെന്റ്‌ ഏജന്‍സികള്‍ തുടങ്ങിയവയില്‍ കോണ്‍സല്‍ സ്ഥാനങ്ങളിലും ലോയേഴ്‌സ്‌ ചേംബറുകളില്‍ പ്രാക്ടീസ്‌ ചെയ്യാനും ഹൈക്കോടതി, സുപ്രീംകോടതി ജഡ്‌ജിമാരുടെ ജുഡീഷ്യല്‍ 
ക്ലര്‍ക്കുമാരാകാനും അവസരം ലഭിക്കും. 

വോഡഫോണ്‍ റെഡ്‌ ഉപഭോക്താക്കള്‍ക്ക്‌ ഒരു വര്‍ഷം വരെയുള്ള നെറ്റ്‌ഫ്‌ളിക്‌സ്‌ സബ്‌സ്‌ക്രിപ്‌ഷന്‍



കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളിലൊന്നായ വോഡഫോണ്‍ ഇന്ത്യ ലോകത്തിലെ മുന്‍നിര ഇന്റര്‍നെറ്റ്‌ ടെലിവിഷന്‍ ശൃംഖലയായ നെറ്റ്‌ഫ്‌ളിക്‌സുമായി സഹകരിച്ച്‌ വോഡഫോണ്‍ റെഡ്‌ ഉപഭോക്താക്കള്‍ക്കു മാത്രമായി നെറ്റ്‌ഫ്‌ളിക്‌സ്‌ സബ്‌സ്‌ക്രിപ്‌ഷന്‍ ലഭ്യമാക്കും. തെരഞ്ഞെടുത്ത റെഡ്‌ പ്ലാനുകളില്‍ ഒരു വര്‍ഷം വരെയുള്ള നെറ്റ്‌ഫ്‌ളിക്‌സ്‌ സബ്‌സ്‌ക്രിപ്‌ഷനായിരിക്കും ലഭ്യമാക്കുക. പ്രശംസ പിടിച്ചു പറ്റിയ നിരവധി നെറ്റ്‌ഫ്‌ളിക്‌സ്‌ ഒറിജിനല്‍ ടിവി ഷോകള്‍, ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ കോമഡികള്‍ തുടങ്ങിയവയാണ്‌ ഇതിലൂടെ ലഭിക്കുക. നാര്‍കോസ്‌, ഹൗസ്‌ ഓഫ്‌ കാര്‍ഡ്‌സ്‌, ദ്‌ ക്രൗണ്‍്‌ തുടങ്ങിയ ടിവി ഷോകള്‍, വിര്‍ ദാസ്‌, എബ്രോഡ്‌ അണ്ടര്‍ സ്‌റ്റാന്‍ഡിങ്‌, വരാനിരിക്കുന്ന അദിതി മിറ്റലിന്റെ തിങ്‌സ്‌ ദെയ്‌ വുഡിന്റ്‌ ലെറ്റ്‌ മി സേ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. 
തെരഞ്ഞെടുത്ത വോഡഫോണ്‍ റെഡ്‌ പ്ലാനുകളുടെ ഉപഭോക്താക്കള്‍ക്ക്‌ ഒരു വര്‍ഷം വരെയുള്ള നെറ്റ്‌ഫ്‌ളിക്‌സ്‌ സബ്‌സ്‌ക്രിപ്‌ഷനാണ്‌ ഈ സഹകരണത്തിലൂടെ ലഭിക്കുക. വോഡഫോണ്‍ റെഡ്‌ പദ്ധതികള്‍ തെരഞ്ഞെടുക്കുന്ന പുതിയ വോഡഫോണ്‍ പോസ്‌റ്റ്‌ പെയ്‌ഡ്‌ വരിക്കാര്‍ക്കും നിലവിലുള്ള വോഡഫോണ്‍ റെഡ്‌ ഉപഭോക്താക്കള്‍ക്കും 1000 രൂപ, 1500 രൂപ, 6000 രൂപ എന്നിങ്ങനെയുള്ള നെറ്റ്‌ഫ്‌ളിക്‌സ്‌ സബ്‌സ്‌ക്രിപ്‌ഷനായിരിക്കും അവരുടെ വോഡഫോണ്‍ റെഡ്‌ പദ്ധതിക്ക്‌ അനുസൃതമായി ലഭിക്കുക. 
ഇതിനു പുറമേ, വോഡഫോണ്‍ ഇന്ത്യ നെറ്റ്‌ഫ്‌ളിക്‌സുമായി കാരിയര്‍ ബില്ലിങ്‌ സഹകരണവും ആരംഭിച്ചിട്ടുണ്ട്‌. ഇതു വഴി വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക്‌ കാരിയര്‍ ബില്ലിങ്‌ ആനുകൂല്യങ്ങളും ഒരേ ബില്ലില്‍ തന്നെ മാസാമാസമുള്ള പണമടക്കലും വഴി തുടര്‍ച്ചയായ ആസ്വാദനം സാധ്യമാകും. 
തങ്ങളുടെ ഉപഭോക്താക്കളുടെ ഡാറ്റാ ഉപയോഗം വിലയിരുത്തുകയും പോസ്‌റ്റ്‌ പെയ്‌ഡ്‌ റെഡ്‌ ഉപഭോക്താക്കള്‍ വീഡിയോ സ്‌്രടീമിങിനായി ഗണ്യമായ സമയം ചെലവഴിക്കുന്നതായി കണ്ടെത്തുകയുണ്ടായെന്ന്‌ വോഡഫോണ്‍ ഇന്ത്യയുടെ കമേഴ്‌സ്യല്‍ ഡയറക്ടര്‍ സന്ദീപ്‌ കടാരിയ ചൂണ്ടിക്കാട്ടി. വീഡിയോ ഓണ്‍ ഡിമാന്റ്‌ സേവനങ്ങളുടെ വരിക്കാരാകുന്ന കാര്യത്തിലും തങ്ങളുടെ ഉപഭോക്താക്കള്‍ മുന്നിലാണ്‌. ഉയര്‍ന്ന തോതില്‍ വീഡിയോ ഉപയോഗിക്കുന്നതാണ്‌ നെറ്റ്‌ഫ്‌ളിക്‌സ്‌ പോലുള്ള മാര്‍്‌കി ഡിജിറ്റല്‍ മീഡിയാ സേവന ദാതാക്കളുമായി തന്ത്രപരമായ സഹകരണമുണ്ടാക്കുന്നതിലേക്കു തങ്ങളെ നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. വോഡഫോണ്‍ സൂപ്പര്‍നെറ്റിന്റെ ശക്തമായ 4ജി ശൃംഖലയുടെ പിന്തുണയോടെ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക്‌ മികച്ച ഉള്ളടക്കം ലഭ്യമാക്കുന്ന രീതിയില്‍ നെറ്റ്‌ഫ്‌ളിക്‌സുമായി സഹകരണമുണ്ടാക്കുന്നതില്‍ ആഹ്ലാദമുണ്ടെന്നും സന്ദീപ്‌ കടാരിയ പറഞ്ഞു. 
പരമ്പരാഗതമായി ടെലിവിഷന്‍ നിലനിര്‍ത്തിക്കൊണ്ടു വരുന്ന മേല്‍ക്കയ്യിനെ നെറ്റ്‌ഫ്‌ളിക്‌സ്‌ പോലുള്ള ഡിജിറ്റല്‍ മീഡിയാ സേവന ദാതാക്കള്‍ വെല്ലുവിളിക്കുന്ന ഹൈപ്പര്‍ കണക്ടഡ്‌ യുഗത്തിലാണു നാമിന്നു ജീവിക്കുന്നത്‌. കൂടുതല്‍ മെച്ചപ്പെട്ട ശൃംഖലകള്‍, കവറേജ്‌, ആധുനീക സാങ്കേതികവിദ്യകള്‍ (3ജി/4ജി/എല്‍.ടി.ഇ.) എന്നിവയോടെ ഡാറ്റാ ഉപയോഗം വിപണിയില്‍ വര്‍ധിച്ചു വരികയാണ്‌. മാധ്യമങ്ങളുടെ വിതരണത്തേയും ഉപഭോഗത്തേയും സ്വാധീനിക്കുന്ന ഏറ്റവും പ്രധാന ഘടകമായി ഇന്റര്‍നെറ്റ്‌ മാറിയിരിക്കുകയാണ്‌. വീഡിയോ പോലുള്ള വിനോദോപാദികളുടെ കാര്യത്തില്‍ ഇതു കൂടുതല്‍ പ്രസക്തവുമാണ്‌. 
ഉപഭോക്താക്കള്‍ക്ക്‌ അവരുടെ പ്രിയപ്പെട്ട നെറ്റ്‌ഫ്‌ളിക്‌സ്‌ സിനിമകളും ടിവി ഷോകളും എവിടെയിരുന്നും ഏതു സമയത്തും വീക്ഷിക്കാനും തങ്ങളുടെ വോഡഫോണ്‍ അക്കൗണ്ടുകളിലൂടെ അതിനു തുടര്‍ച്ചയായ പണമടക്കലുകള്‍ നടത്താനും വോഡഫോണുമായുണ്ടാക്കിയ സഹകരണം വഴിയൊരുക്കുമെന്ന്‌ നെറ്റ്‌ഫ്‌ളിക്‌സ്‌ ഏഷ്യയുടെ ബിസിനസ്‌ ഡെവലപ്‌മെന്റ്‌ വൈസ്‌ പ്രസിഡന്റ്‌ ടോണി സെമെചോവ്‌സ്‌ക്കി ചൂണ്ടിക്കാട്ടി. 
ഇന്ത്യയിലെ ഏറ്റവും മികച്ച ഹാസ്യ താരങ്ങളിലൊരാളായ അദിതി മിത്തലില്‍ നിന്നുള്ള തിങ്‌സ്‌ ദെയ്‌ വുഡിന്റ്‌ ലെറ്റ്‌ മി സേ, മാര്‍വെലിന്റെ ഡിഫന്റേഴ്‌സ്‌ എന്നിവ ഉടന്‍ തന്നെ നെറ്റ്‌ഫ്‌ളിക്‌സില്‍ മാത്രമായി അവതരിപ്പിക്കപ്പെടും. 
വോഡഫോണ്‍ റെഡ്‌ 1299, 1699 എന്നിവയില്‍ രണ്ടു മാസത്തേക്ക്‌ ആയിരം രൂപ മൂല്യമുള്ള നെറ്റ്‌ഫ്‌ളിക്‌സ്‌ സബ്‌സ്‌ക്രിപ്‌ഷന്‍ ലഭിക്കും. റെഡ്‌ 1999 വരിക്കാര്‍ക്ക്‌ മൂന്നു മാസത്തേക്ക്‌ 1500 രൂപ മൂല്യമുള്ള നെറ്റ്‌ഫ്‌ളിക്‌സ്‌ സബ്‌സ്‌്ര്രകിപ്‌ഷനായിരിക്കും ലഭിക്കുക. റെഡ്‌ 2999 വരിക്കാര്‍ക്ക്‌ 6000 രൂപ മൂല്യമുള്ള 12 മാസത്തെ നെറ്റ്‌ഫ്‌ളിക്‌സ്‌ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.


ഡബ്ലിളിനിലേയ്‌ക്ക്‌ ഖത്തര്‍ എയര്‍വേയ്‌സിന്റെ ആദ്യ വിമാനസര്‍വീസ്‌ ആരംഭിച്ചു




കൊച്ചി: ഖത്തര്‍ എയര്‍വേയ്‌സിന്റെ ഡബ്ലിളിനിലേയ്‌ക്കുള്ള പുതിയ വിമാന സര്‍വീസ്‌ ആരംഭിച്ചു. ആദ്യ വിമാനത്തിലെത്തിയ ഖത്തര്‍ എയര്‍വേയ്‌സ്‌ യൂറോപ്പ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ ജോനാഥന്‍ ഹാര്‍ഡിംഗിനെ ഡാ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ കെവിന്‍ ടോളണ്ട്‌, ഡബ്ലിന്‍ എയര്‍പോര്‍ട്ട്‌ മാനേജിംഗ്‌ ഡയറക്ടര്‍ വിന്‍സെന്റ്‌ ഹാരിസണ്‍, അയര്‍ലണ്ട്‌ ടൂറിസം ചീഫ്‌ എക്‌സിക്യൂട്ടീവ്‌ നിയാല്‍ ഗിബ്ബണ്‍സ്‌ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു. 
ഈ പ്രത്യേകാവസരത്തിനായി എയര്‍ബസ്‌ എ350 വിമാനമാണ്‌ സര്‍വീസ്‌ നടത്തിയത്‌. വിഐപി അതിഥികള്‍ക്കൊപ്പം പ്രധാന മാധ്യമങ്ങളും പുതിയ വിമാനത്തില്‍ ഡബ്ലിളിനെത്തി. ഐറിഷ്‌ മണ്ണിലിറങ്ങിയ ആദ്യ കൊമേഴ്‌സ്യല്‍ എയര്‍ബസ്‌ എ350 വിമാനമായിരുന്നു ഖത്തര്‍ എയര്‍വേയ്‌സിന്റേത്‌. യാത്രക്കാരില്‍നിന്നും മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌. 
തുടര്‍ന്ന്‌ എല്ലാ ദിവസവും ഖത്തര്‍ എയര്‍വേയ്‌സ്‌ ഡബ്ലിളിനിലേയ്‌ക്ക്‌ ബോയിംഗ്‌ 787 ഡ്രീംലൈനറായിരിക്കും സര്‍വീസ്‌ നടത്തുക. ബിസിനസ്‌ ക്ലാസില്‍ 22 സീറ്റുകളും ഇക്കണോമി ക്ലാസില്‍ 232 സീറ്റുകളുമായിരിക്കും ഈ വിമാനത്തിലുണ്ടായിരിക്കുക. 
ഖത്തര്‍ എയര്‍വേയ്‌സിന്റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ്‌ ഡബ്ലിളിനിലേയ്‌ക്കുള്ള പുതിയ സര്‍വീസെന്ന്‌ ഖത്തര്‍ എയര്‍വേയ്‌സ്‌ ഗ്രൂപ്പ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ അക്‌ബര്‍ അല്‍ ബക്കര്‍ പറഞ്ഞു. ഐറിഷ്‌ ജനതയെ ലോകം മുഴുവനുമായി ബന്ധിപ്പിക്കുന്നതിന്‌ ഫൈവ്‌ സ്റ്റാര്‍ സേവനം ലഭ്യമാക്കുന്നതിനും ഇതുവഴി കഴിയും. പുതിയ യാത്രക്കാരെ സ്വീകരിക്കുന്നതിനും അവരെ ദോഹയിലേയ്‌ക്കും അതിനുമപ്പുറത്തേയ്‌ക്കുമെത്തിക്കുന്നതിനായി കാത്തിരിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. 
ഖത്തര്‍ എയര്‍വേയ്‌സിനും പുതിയ ഡബ്ലിന്‍-ദോഹ റൂട്ടിനേയും ഊഷ്‌മളമായി സ്വാഗതം ചെയ്യുകയാണെന്ന്‌ ഡാ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ കെവിന്‍ ടോളണ്ട്‌ പറഞ്ഞു. പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും അയര്‍ലണ്ട്‌ ടൂറിസം വളര്‍ത്തുന്നതിനുമുള്ള മികച്ച അവസരമായാണ്‌ കാണുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. 
അയര്‍ലണ്ടിലേയ്‌ക്കുള്ള ഖത്തര്‍ എയര്‍വേയ്‌സിന്റെ ആദ്യത്തെ സര്‍വീസ്‌ യാത്രക്കാര്‍ക്ക്‌ മിഡില്‍ ഈസ്റ്റ്‌, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളുമായി എളുപ്പത്തില്‍ എത്തുന്നതിനും സിഡ്‌നി, ഹോങ്കോംഗ്‌, മെല്‍ബണ്‍ എന്നിങ്ങനെ ഒട്ടേറെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനങ്ങളിലേയ്‌ക്ക്‌ എത്തുന്നതിനും വഴിയൊരുക്കും. 
ആയിരത്തിലധികം മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ഹബ്ബായ ഡബ്ലിളിനില്‍നിന്നും ബിസിനസ്‌, വിനോദയാത്രക്കാര്‍ക്ക്‌ ദൈനംദിന നോണ്‍-സ്‌റ്റോപ്‌ സര്‍വീസുകള്‍ ഏറെ സൗകര്യമായിരിക്കും. അയര്‍ലണ്ടില്‍നിന്നുള്ളവര്‍ക്ക്‌ ഖത്തര്‍ എയര്‍വേയ്‌സിന്റെ പേരെടുത്ത ഓണ്‍ബോര്‍ഡ്‌ സര്‍വീസുകളും മൂവായിരത്തിലധികം വിനോദസൗകര്യങ്ങളുള്ള മികവേറിയ ഓറിക്‌സ്‌ വണ്‍ വിനോദോപാദികളും ആസ്വദിക്കുന്നതിന്‌ അവസരം ലഭിക്കും. 
ഖത്തര്‍ എയര്‍വേയ്‌സിന്റെ നേരിട്ടുള്ള പുതിയ ഡബ്ലിന്‍ വിമാനങ്ങളില്‍ ഓരോ ആഴ്‌ചയും 80 ടണ്‍ കാര്‍ഗോ ശേഷിയുണ്ടാകും. അയര്‍ലണ്ടില്‍നിന്ന്‌ പുറത്തേയ്‌ക്ക്‌ പോകുന്ന ഉത്‌പന്നങ്ങളില്‍ ഭൂരിഭാഗവും ശീതികരിച്ച വസ്‌തുക്കളാണ്‌. ഫാര്‍മസ്യൂട്ടിക്കല്‍ ഉത്‌പന്നങ്ങള്‍ക്കായി ക്യൂആര്‍ ഫാര്‍മയും പെട്ടെന്നു നശിച്ചുപോകുന്ന വസ്‌തുക്കള്‍ക്കായി ക്യൂആര്‍ ഫ്രഷും സജ്ജമാണ്‌. ഏറ്റവും നൂതനമായ ദോഹയിലെ ഓട്ടോമേറ്റഡ്‌ ഹബ്‌ താപനില സൂക്ഷിക്കേണ്ട ഏത്‌ വസ്‌തുക്കള്‍ക്കുമായി പൂര്‍ണമായി കൂള്‍ ചെയ്‌ന്‍ ട്രാന്‍സ്‌ഫര്‍ സൗകര്യം ലഭ്യമാക്കും. അയാട്ട ചാപ്‌റ്റര്‍ 17 നിലവാരവും ഗുഡ്‌ ഡിസ്‌ട്രിബ്യൂഷന്‍ പ്രാക്ടീസ്‌ (ജിഡിപി) എന്നിവയ്‌ക്ക്‌ പൂര്‍ണമായും വിധേയമായാണ്‌ ഹമദ്‌ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ പ്രവര്‍ത്തിക്കുന്നത്‌. ഖത്തര്‍ ടൂറിസം അതോറിറ്റിയുമായി ചേര്‍ന്ന്‌ പ്ലസ്‌ ഖത്തര്‍ പ്രചാരണപരിപാടിയുടെ ഭാഗമായി ഐറിഷ്‌ യാത്രക്കാര്‍ക്ക്‌ ദോഹയിലെ ഏറ്റവും മികച്ച ഹോട്ടലുകളില്‍ സൗജന്യമായി താമസിക്കുന്നതിനും സൗജന്യ ട്രാന്‍സിറ്റ്‌ വിസ ലഭിക്കുന്നതിനുമുള്ള അവസരമുണ്ട്‌. 
നഗരത്തിലെ ആകര്‍ഷമായ ഡബ്ലിന്‍ ഹോഴ്‌സ്‌ ഷോ, കുറാഗ്‌ റേയ്‌സ്‌ട്രാക്കിലെ ഡാര്‍ളി ഐറിഷ്‌ ഓക്‌സ്‌ ഡേ എന്നിവിടങ്ങളില്‍ സ്‌പോണ്‍സര്‍ഷിപ്പ്‌ സാധ്യതകളും എയര്‍ലൈന്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഖത്തറും അയര്‍ലന്‍ഡും കുതിരകളോട്‌ കാണിക്കുന്ന സ്‌നേഹത്തിന്റെ നിദാനമായിരുന്നു ഈ പങ്കാളിത്തം. 
ഡബ്ലിളിനുശേഷം ഖത്തര്‍ എയര്‍വേയ്‌സ്‌ 2017, 2018 വര്‍ഷങ്ങളില്‍ ഐവറി കോസ്‌റ്റിലെ അബിജാന്‍, ഘാനയിലെ അക്‌റ, ഓസ്‌ട്രേലിയയിലെ കാന്‍ബെറ, തായ്‌ലന്‍ഡിലെ ചിയാംഗ്‌ മായ്‌, ബംഗ്ലാദേശിലെ ചിറ്റഗോംഗ്‌, കെനിയയിലെ മൊംബാസ, തായ്‌ലന്‍ഡിലെ യുട്ടാപാവോ എന്നിവിടങ്ങളിലേയ്‌ക്കും സര്‍വീസ്‌ ആരംഭിക്കുന്നുണ്ട്‌.  

ചൈനീസ്‌ ഭീമന്‍ എസ്‌എഐസി മോട്ടോര്‍ ഇന്ത്യയിലേക്ക്‌




കൊച്ചി: ചൈനയിലെ വലിയ ഓട്ടോമൊബൈല്‍ സ്ഥാപനവും ലോകത്തെ വന്‍കിട കോര്‍പറേഷനുകളിലൊന്നുമായ എസ്‌എഐസി മോട്ടോര്‍ കോര്‍പറേഷന്‍ രാജ്യത്ത്‌ കാര്‍ ഉല്‍പ്പാദന യൂണിറ്റ്‌ ആരംഭിച്ചുകൊണ്ട്‌ ഇന്ത്യന്‍ വിപണിയിലേക്ക്‌ കടക്കുന്നു.
ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 പട്ടികയില്‍ 46-ാം റങ്കും 10,000 കോടി ഡോളര്‍ വാര്‍ഷിക വരുമാനവുമുള്ള എസ്‌എഐസി വികസിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയിലേക്ക്‌ വരുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചു. 2020 ആകുമ്പോഴേക്കും ലോകത്തെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈല്‍ സ്ഥാപനമാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.
2019ല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന്‌ പ്രതീക്ഷിക്കുന്ന കമ്പനി വന്‍ തൊഴിലവസരങ്ങളും സൃഷ്‌ടിക്കും. മേക്ക്‌ ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ പദ്ധതികളുടെ ഭാഗമായാണ്‌ കമ്പനി സ്ഥാപിതമാകുന്നത്‌. 
മോറിസ്‌ ഗാരേജസ്‌ (എംജി) ബ്രാന്‍ഡിനു കീഴില്‍ പരിസ്ഥിതി സൗഹാര്‍ദ മൊബിലിറ്റിയാണ്‌ എസ്‌എഐസി മോട്ടോര്‍സ്‌ ഇന്ത്യയ്‌ക്കായി വിഭാവനം ചെയ്യുന്നത്‌. പുതു ഊര്‍ജ്ജ വാഹനങ്ങളുടെ വികസനത്തിന്‌ ആവശ്യമായ നൂതന സാങ്കേതിക വിദ്യകളാണ്‌ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്‌. നൂതനവും നിലവാരമുള്ളതുമായ ബ്രിട്ടീഷ്‌ രൂപകല്‍പ്പനയും സന്തോഷകരമായ ഉടമസ്ഥാവകാശവും സംയോജിപ്പിച്ചുകൊണ്ടുള്ള വാഹന നിര എത്തിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ കമ്പനി ഇറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. 1924ല്‍ ബ്രിട്ടീഷ്‌ റേസിങ്‌ സ്‌പോര്‍ട്ട്‌സ്‌ ബ്രാന്‍ഡായി ഇറക്കിയ എംജി കഴിഞ്ഞ 93 വര്‍ഷത്തിനിടെ ഏറ്റവും നൂതന ബ്രാന്‍ഡായി മാറി. 
യൂറോപ്പിലും, ആഗോള ഡിസൈന്‍ കേന്ദ്രങ്ങളിലും നടക്കുന്ന എംജി ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പനയും എന്‍ജിനീയറിങും, ഇന്ത്യന്‍ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട്‌ ആഗോള നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങളായി ഇന്ത്യയിലും ഇനി ഉല്‍പ്പാദന യൂണിറ്റുണ്ടാകും.
പൂര്‍ണമായും കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ `എംജി മോട്ടോര്‍ ഇന്ത്യ' സ്ഥാപിക്കുന്നതിന്റെ ഭാഗമായി സീനിയര്‍ തലത്തിലെ ചില പ്രധാന നിയമനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്‌. രണ്ടു ദശകങ്ങളായി ഓട്ടോമൊബൈല്‍ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന പ്രഗല്‍ഭനായ രാജീവ്‌ ചബയായിരിക്കും എംജി മോട്ടോര്‍ ഇന്ത്യയുടെ പ്രസിഡന്റും മാനേജിങ്‌ ഡയറക്‌ടറും. എംജി മോട്ടോര്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറായി പി. ബാലേന്ദ്രനെ നിയമിച്ചു. ആഗോള ഓട്ടോമൊബൈല്‍ കമ്പനികളില്‍ 18 വര്‍ഷം മുതിര്‍ന്ന സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തുമായാണ്‌ ബാലേന്ദ്രന്‍ വരുന്നത്‌. ഇന്ത്യയിലും വിദേശത്തുമായി മറ്റ്‌ നിരവധി കമ്പനികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 

ബാങ്കുകള്‍ ആപ്പുകളായി പരിണമിക്കും




കൊച്ചി: ബാങ്കുകള്‍ ആപ്പുകള്‍ എന്ന രീതിയിലേക്കു പ്രവര്‍ത്തനം പരിണമിക്കുന്ന കാലം വിദൂരമല്ലെന്നും അതേ തുടര്‍ന്ന്‌ സുരക്ഷിതമായ ഓണ്‍ലൈന്‍ ഇടപാടുകള്‍ സാധ്യമാക്കുക എന്നതായിരിക്കും ഏറ്റവും വലിയ വെല്ലുവിളിയെന്നും സാമ്പത്തിക രംഗത്തെ വിദഗ്‌ദ്ധര്‍ അഭിപ്രായപ്പെടുന്നു. ബി.ഡബ്ലിയു. ബിസിനസ്‌ വേള്‍ഡ്‌ പി.ഡബ്ലിയു.സി.യുമായി ചേര്‍ന്നു മുംബൈയില്‍ സംഘടിപ്പിച്ച ബാങ്കിങ്‌ ധനകാര്യ സ്ഥാപന ഉച്ചകോടിയിലെത്തിയ വിദഗ്‌ദ്ധരാണ്‌ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്‌. ബാങ്കിങ്‌ വ്യവസായ മേഖലയില്‍ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ചാണ്‌ വിദഗ്‌ദ്ധര്‍ പ്രധാനമായും ചര്‍ച്ച ചെയ്‌തത്‌. സാങ്കേതികവിദ്യ മാറുന്നതിനേക്കാള്‍ വേഗത്തില്‍ ഉപഭോക്താക്കളുടെ അനുഭവങ്ങളും പ്രതീക്ഷകളും വളരുന്നതാണ്‌ ഇന്നത്തെ സവിശേഷത. അതിനനുസൃതമായി പുതുമകള്‍ ലഭ്യമാക്കാകുക എന്നതാണ്‌ ബാങ്കുകള്‍ക്കു മുന്നിലുള്ള വെല്ലുവിളിയെന്ന്‌ ബി.ഡബ്ലിയു. ബിസിനസ്‌ വേള്‍ഡ്‌ സി.എക്‌സ്‌.ഒ. ഉച്ചകോടിയില്‍ സംസാരിച്ചു കൊണ്ട്‌ യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ വിഭാഗം ജനറല്‍ മാനേജര്‍ പി.സി. പാണിഗ്രാഹി ചൂണ്ടിക്കാട്ടി. ബാങ്കര്‍മാരുടെ 100 പ്രതിനിധികളും വിവര സാങ്കേതികവിദ്യാ രംഗത്തെ 100 വിദഗ്‌ദ്ധരും അടക്കം 550 പ്രതിനിധികളാണ്‌ ഉച്ചകോടിയില്‍ പങ്കെടുത്തത്‌. ഡിജിറ്റല്‍ സാങ്കേതികവിദ്യ സ്വായത്തമാക്കുകയും സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട്‌ മുന്നേറുകയും വന്‍ തോതിലുള്ള ഡാറ്റാ വിശകലനങ്ങള്‍ നടത്തുകയും പൊതുജനങ്ങള്‍ക്കായുള്ള ബാങ്കിങ്‌ എന്നതിനെ സംബന്ധിച്ചുള്ള നിര്‍വ്വചനം മാറ്റുകയും വേണ്ടി വരുമെന്നും ഉച്ചകോടി ചൂണ്ടിക്കാട്ടി. ബാങ്കുകളുടെ ഡിജിറ്റല്‍വല്‍ക്കരണം, സുരക്ഷിത ബാങ്കിങില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍, ഡാറ്റാ കേന്ദ്രങ്ങള്‍ കൈകാര്യം ചെയ്യല്‍, ക്ലൗഡ്‌ ശേഖരണം ആസൂത്രണം ചെയ്യല്‍ എന്നിവയായിരിക്കും ബാങ്കിങ്‌ വ്യവസായത്തിനു മുന്നിലുള്ള ഭാവി പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടതെന്നും ഉച്ചകോടി അഭിപ്രായപ്പെട്ടു. പതിനഞ്ചിലേറെ സ്ഥാപനങ്ങളാണ്‌ പുതിയ സാങ്കേതികവിദ്യകള്‍ ഇവിടെ അവതരിപ്പിച്ചത്‌. 

ഫോട്ടോ കാപ്‌ഷന്‍: എസ്‌.ബി.ഐ. ഡെപ്യൂട്ടി മാനേജിങ്‌ ഡയറക്ടര്‍ മൃത്യുഞ്‌ജയ്‌ മഹാപാത്ര, മാക്‌ഫീ മാനേജിങ്‌ ഡയറക്ടര്‍ രാമമൂര്‍ത്തി, ഐ.ഡി.എഫ്‌.സി. ബാങ്ക്‌ ചീഫ്‌ ടെക്‌നോളജി ഓഫിസര്‍ സഞ്‌ജയ്‌ പദ്‌മകര്‍ നര്‍കര്‍, ആദിത്യ ബിര്‍ള ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്‌ ഗ്രൂപ്പ്‌ ചീഫ്‌ ഓപ്പറേറ്റ്‌ങ്‌ ഓഫിസര്‍ മുകേഷ്‌ മാലിക്‌, സിസ്‌ക്കോ ഇന്ത്യാ-സാര്‍ക്‌ ഡയറക്ടര്‍ അരിന്ദം മുഖര്‍ജി, യു.ഡി.എ.ഐ. അസിസ്‌റ്റന്റ്‌ ഡെപ്യൂട്ടി ജനറല്‍ പ്രശാന്ത്‌ സിങ്‌ എന്നിവര്‍ വേദിയില്‍

ജിഎസ്‌ടി :സംസ്‌ഥാനത്ത്‌ ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക്‌ കടുത്ത ക്ഷാമം നേരിടും










കൊച്ചി:

ജൂലൈ 1 മുതല്‍ രാജ്യം മൂല്യവര്‍ദ്ധിത നികുതിയില്‍ നിന്നുംജിഎസ്‌ ടി യിലേക്ക്‌ മാറ്റപ്പെടുമ്പോള്‍ ഔഷധങ്ങളുടെ ലഭ്യതയ്‌ക്ക്‌ കടുത്ത ക്ഷാമം നേരിടും.  

നിലവില്‍ ചില്ലറ മൊത്ത മരുന്നു വ്യാപാരികള്‍ വാറ്റ്‌ സമ്പ്രദായത്തില്‍ എംആര്‍പിയി ന്മേല്‍ ആദ്യ വില്‌പന ഘട്ടത്തില്‍ 5% നികുതി കൊടുത്ത്‌ വാങ്ങി വച്ചിട്ടുള്ള ജൂണ്‍ 30ാം തീയതിയിലെ നീക്കിയിരിപ്പ്‌ സ്‌റ്റോക്ക്‌ GST നടപ്പിലാക്കുന്ന ജൂലൈ 1 മുതല്‍ 12% GST നികുതിയില്‍ വില്‌ക്കേണ്ടി വരുന്നതുകൊണ്ട്‌ ചില്ലറ വ്യാപാരികള്‍ക്ക്‌ ഉദ്ദേശം 10% വും മൊത്ത വ്യാപാരികള്‍ക്ക്‌ 8% നഷ്‌ടം സംഭവിക്കുന്നതാണ്‌. നീക്കിയിരിപ്പു സ്‌റ്റോക്കിനു നല്‍കിയ നികുതി വീണ്ടും നല്‌കേണ്ട ഒരു സ്‌ഥിതി വിശേഷമാണ്‌ ജിഎസ്‌ടി യില്‍ സംഭവിക്കുന്നത്‌. ഈ നഷ്‌ടം പരിഹരിക്കുന്നതിനുള്ള നടപടികള്‍ നിര്‍മ്മാതാക്കളുടെ പക്കല്‍ നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. നീക്കിയിരിപ്പ്‌ സ്‌റ്റോക്കിന്‍മേല്‍ ഉണ്ടാകുന്ന നഷ്‌ടം പരിഹരിക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാകാത്ത പക്ഷം വാറ്റ്‌ ഘടനയില്‍ കയ്യിലുള്ള നീക്കിയിരിപ്പ്‌ സ്‌റ്റോക്കുകള്‍ നഷ്‌ടം സഹിച്ച്‌ വില്‍ക്കാന്‍ സാധ്യമല്ലാ ത്തതുകൊണ്ട്‌ ചില്ലറ വ്യാപാരികളും മൊത്ത വ്യാപാരികളും നിര്‍മ്മാതാക്കള്‍ക്ക്‌ തിരിച്ചു നല്‍കി പുതിയ നികുതി ഘടനയിലുള്ള മരുന്നുകള്‍ വാങ്ങി വില്‍ക്കു വാന്‍ നിര്‍ബന്ധിതരാണ്‌. നീക്കിയിരിപ്പ്‌ സ്‌റ്റോക്ക്‌ തിരിച്ച്‌ കൊടുത്ത്‌ ജിഎസ്‌ടി ഘടനയുള്ള പുതിയ മരുന്നുകള്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടാവുകയും ചെയ്‌താല്‍ സംസ്‌ഥാനത്ത്‌ കടുത്ത മരുന്നുക്ഷാമം ഉണ്ടാകുവാന്‍ സാധ്യത യുണ്ട്‌. നീക്കിയിരിപ്പ്‌ സ്‌റ്റോക്കിന്‍മേല്‍ വലിയ നഷ്‌ടം മുന്നില്‍ കണ്ട്‌ ഹോള്‍ സെയില്‍ വ്യാപാരികള്‍ കമ്പനികളില്‍ നിന്നും മരുന്നുകള്‍ നിയന്ത്രിത അളവില്‍ മാത്രമാണ്‌ ഇപ്പോള്‍ വാങ്ങുന്നത്‌. 
നാടുമുഴുവന്‍ രോഗങ്ങളും, പകര്‍ച്ച വ്യാധികളും, വ്യാപിക്കുകയും, ഔഷധങ്ങളുടെ ഉപയോഗം രണ്ടിരട്ടിയോളം വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യ ത്തില്‍ വ്യാപാരികളുടെ പ്രതിസന്ധിക്ക്‌ പരിഹാരം കാണാതിരുന്നാല്‍ ഔഷധ ലഭ്യതയ്‌ക്ക്‌ തടസ്സം നേരിടാന്‍ ഏറെ സാധ്യത ഉണ്ട്‌. അതിനാല്‍ ഉത്തരവാദിത്വ പ്പെട്ടവര്‍ ഇനിയെങ്കിലും ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന ജീവന്‍രക്ഷാ മരുന്നുകളുടെ കടുത്ത ക്ഷാമത്തിന്‌ കേരളത്തിലെ ഔഷധ വ്യാപാരികള്‍ യാതൊരുവിധത്തിലും ഉത്തരവാദികളല്ലന്ന്‌ എ.കെ.സി.ഡി.എ സംസ്‌ഥാന പ്രസിഡന്റ്‌ . എ.എന്‍. മോഹന്‍ പത്രപ്രസ്‌ഥാവനയില്‍ അറിയിച്ചു. 















ക്രെഡായ്‌ കേരളയും എഫ്‌ആര്‍ബിഎല്ലും കൈകോര്‍ക്കുന്നു


പ്രകൃതി സൗഹൃദ നിര്‍മാണത്തിനായി ക്രെഡായ്‌ കേരളയും എഫ്‌ആര്‍ബിഎല്ലും കൈകോര്‍ക്കുന്നു

കൊച്ചി : പ്രകൃതി സൗഹാര്‍ദ്ദ കെട്ടിട നിര്‍മാണമെന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എഫ്‌എസിടിയും (ഫാക്ട്‌) മുംബൈ ആസ്ഥാനമായ രാഷ്ട്രീയ കെമിക്കല്‍സ്‌ ആന്‍ഡ്‌ ഫെര്‍ട്ടിലൈസേഴ്‌സും (ആര്‍സിഎഫ്‌) ചേര്‍ന്നുള്ള സംയുക്ത സംരംഭമായ എഫ്‌എസിടി ആര്‍സിഎഫ്‌ ബില്‍ഡിങ്‌ പ്രോഡക്ട്‌സുമായി (എഫ്‌ആര്‍ബിഎല്‍) രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ്‌ കമ്പനികളുടെ കൂട്ടായ്‌മയായ ക്രെഡായിയുടെ കേരള ഘടകമായ ക്രെഡായ്‌ കേരള കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി നിര്‍മാണമേഖലയില്‍ ഗ്ലാസും ഫൈബറും ചേര്‍ത്ത്‌ നിര്‍മ്മിക്കുന്ന ജിപ്‌സം പാനല്‍ (ജിഎഫ്‌ആര്‍ജി) ഉപയോഗിക്കാന്‍ ധാരണയായി.

ഇതു സംബന്ധിച്ച കരാറില്‍ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീലിന്റെ സാന്നിദ്ധ്യത്തില്‍ ക്രെഡായ്‌ ചെയര്‍മാന്‍ ഡോ. നജീബ്‌ സഖരിയയും എഫ്‌ആര്‍ബിഎല്‍ എംഡി സി.പി ദിനേശും ഈയിടെ ഒപ്പുവെച്ചിരുന്നു. 168 അംഗങ്ങളുള്ള ക്രെഡായ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇനിമുതല്‍ ജിപ്‌സം ബോര്‍ഡുകള്‍ ഉപയോഗിക്കാന്‍ അംഗങ്ങളെ പ്രോത്സാഹിപ്പിക്കും. 

ആസ്‌ട്രേലിയന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ജിപ്‌സം ബോര്‍ഡിന്‌ കേന്ദ്ര സര്‍ക്കാരിന്റെ ബില്‍ഡിങ്‌ മെറ്റീരിയല്‍സ്‌ ടെക്‌നോളജി പ്രൊമോഷന്‍ കൗണ്‍സിലിന്റെ (ബിഎംറ്റിപിസി) അംഗീകാരവും ലഭിച്ചിട്ടുണ്ട്‌. ഡിസൈന്‍, കണ്‍സ്‌ട്രക്ഷന്‍ മാന്വല്‍ പ്രസിദ്ധീകരിക്കുന്നതുള്‍പ്പെടെ ഡിസൈന്‍ അനുബന്ധ കാര്യങ്ങളില്ലാം എഫ്‌ആര്‍ബിഎല്ലിനേയും ബിഎംറ്റിപിസിയേയും സഹായിക്കുന്നത്‌ കഴിഞ്ഞ 13 വര്‍ഷമായി ജിഎഫ്‌ആര്‍ജി പാനലുകളെ കുറിച്ച്‌ ഗവേഷണം നടത്തിവരുന്ന മദ്രാസ്‌ ഐഐടിയാണ്‌. സംസ്ഥാന സര്‍ക്കാരും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വ്യാപകമായി ജിപ്‌സം ബോര്‍ഡുകള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്‌. വളം നിര്‍മാണ യൂണിറ്റുകളില്‍ അവശിഷ്ടമായി വരുന്ന ജിപ്‌സത്തില്‍ നിന്നാണ്‌ 12 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയും 124 മില്ലി മീറ്റര്‍ കനവുമുള്ള പാനലുകള്‍ നിര്‍മ്മിക്കുന്നത്‌. ജിഎഫ്‌ആര്‍ജി പാനലുകള്‍ ഏറെ ഈട്‌ നില്‍ക്കുന്നതും അവയുടെ ജലം വലിച്ചെടുക്കുന്ന തോത്‌ അഞ്ച്‌ ശതമാനത്തിലും താഴെയാണ്‌. ഏത്‌ തരം നിര്‍മാണ മാതൃകയിലും ഉപയോഗിക്കാവുന്നതാണ്‌ ജിഎഫ്‌ആര്‍ജി പാനലുകള്‍. നിര്‍മാണ സമയവും ചെലവും കുറയ്‌ക്കാന്‍ സഹായിക്കുന്നതാണ്‌ ഇവ. തീയെ പ്രതിരോധിക്കാന്‍ കഴിവുള്ള ജിഎഫ്‌ആര്‍ജി പാനലുകള്‍ ഉപയോഗിച്ച്‌ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ അന്തരീക്ഷ താപനിലയേക്കാള്‍ അഞ്ച്‌ ഡിഗ്രി കുറഞ്ഞ താപനിലയെ ഉണ്ടാവുകയുള്ളൂ.

'പ്രകൃതി സൗഹൃദവും സുസ്ഥിരവുമായ നൂതന നിര്‍മാണ ഉത്‌പന്നങ്ങളാണ്‌ ക്രെഡായ്‌ എന്നും തേടിയിരുന്നത്‌. നിലവിലുള്ള നിര്‍മാണ ചട്ടങ്ങള്‍ക്കും ഗ്രീന്‍ പ്രോട്ടോക്കോളിനും അനുസൃതമാണെന്നതിനാല്‍ ക്രെഡായിയിലെ എല്ലാ അംഗങ്ങളുടെയും പദ്ധതികളില്‍ എഫ്‌ആര്‍ബിഎല്‍ ഉത്‌പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്‌തിട്ടുണ്ട്‌', ഡോ. നജീബ്‌ സഖരിയ പറഞ്ഞു. 

ഇഷ്ടിക, കല്ല്‌ എന്നിവയുപയോഗിച്ചുള്ള പരമ്പരാഗത നിര്‍മാണപ്രവര്‍ത്തനത്തിന്‌ പകരം ഉപയോഗിക്കാവുന്ന ഉത്തമ ഉത്‌പന്നമാണ്‌ എഫ്‌ആര്‍ബിഎല്‍ പാനലുകളെന്ന്‌ ചെന്നൈ ഐഐടിയിലെ മുന്‍ പ്രൊഫസറും നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവിധ സങ്കീര്‍ണ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്‌ ഉപദേശം നല്‍കുകയും ചെയ്യുന്ന ഡോ. അരവിന്ദന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ 23 ദശകങ്ങളായി ഈ സാങ്കേതിക വിദ്യ ആസ്‌ട്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ പദ്ധതികളില്‍ ഇത്തരം നൂതനമായ പരിസ്ഥിതി സൗഹൃദ ഉത്‌പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന കെട്ടിട നിര്‍മ്മാതാക്കളുടെ കൂട്ടായ്‌മയെ പ്രസിദ്ധ സ്‌ട്രക്‌ച്ചറല്‍ എഞ്ചിനീയര്‍ ഡോ. അനില്‍ ജോസഫ്‌ അഭിനന്ദിച്ചു.

നിര്‍മാണ പ്രവര്‍ത്തനത്തിന്‌ കുറഞ്ഞ സമയം മതിയെന്നതും പ്രകൃതി വിഭവങ്ങളുടെ ചൂഷണം വളരെ കുറയ്‌ക്കുമെന്നതിനാലും എഫ്‌ആര്‍ബിഎല്‍ ജിപ്‌വാളിന്‌ വിപണിയില്‍ നല്ല അംഗീകാരമാണ്‌ ലഭിക്കുന്നതെന്ന്‌ എഫ്‌ആര്‍ബിഎല്‍. എംഡി സി.പി ദിനേശ്‌ പറഞ്ഞു. തീയും ചൂടും ഭൂമി കുലുക്കവും ചുഴലിക്കാറ്റും വരെ പ്രതിരോധിക്കാന്‍ ഇതിന്‌ കഴിയുമെന്നതിനാല്‍ നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ ഇവ കയറ്റിയയക്കാനും എഫ്‌ആര്‍ബിഎല്ലിന്‌ കഴിയുന്നു. ജിഎഫ്‌ആര്‍ബിഎല്‍ ഉപയോഗിച്ച്‌ എട്ട്‌ നില കെട്ടിടങ്ങള്‍ വരെ നിര്‍മ്മിക്കാമെങ്കിലും കൊച്ചിയിലും, ചെന്നൈയിലും ബാംഗ്ലൂരിലും, ഡെറാഡൂണിലും മൂന്നു നില കെട്ടിടങ്ങളാണ്‌ ഇവയുപയോഗിച്ച്‌ നിര്‍മിച്ചിട്ടുള്ളത്‌. എഫ്‌ആര്‍ബിഎല്‍ ജിപ്‌വാള്‍ ഉപയോഗിച്ചുള്ള ഐഐടി തിരുപതിയിലെ നാലു നിലകളുള്ള ഹോസ്റ്റല്‍ നിര്‍മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...