Monday, July 31, 2017

Sony plans big Onam sales in kerala

ഓണത്തിനായി സോണിയുടെ  ആകര്‍ഷകമായ
കണ്‍സ്യൂമര്‍ പ്രമോഷന്‍ ഓഫറുകള്‍



അനായാസ വായ്പാ ഓഫറുകളും  തിരഞ്ഞെടുത്ത  സോണി ഉല്‍പന്നങ്ങളില്‍ സുനിശ്ചിത സമ്മാനങ്ങളും എല്ലാ കാറ്റഗറികളിലും പുതിയ ഉല്‍പന്നങ്ങള്‍ ഃ ബ്രാവിയ ടിവികള്‍, ഹോം തിയേറ്ററുകള്‍, ആല്‍ഫാ ക്യാമറകള്‍, എക്‌സ്പീരിയ സ്മാര്‍ട്ട്‌ഫോണുകള്‍, എക്‌സ്ട്ര ബാസ് ഹെഡ്‌ഫോണുകള്‍, ബ്ലൂടൂത്ത് സ്പീക്കറുകള്‍മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കൊപ്പം പ്രാദേശിക മാര്‍ക്കറ്റിംഗില്‍ മലയാളിത്തനിമ തുടരുന്നു2017 ജൂലൈ  സെപ്തംബര്‍ മാസങ്ങളില്‍ 170 കോടിയുടെ  ഓണം ഉത്സവകാല വില്‍പന ലക്ഷ്യം

 
കൊച്ചി, 31 ജൂലൈ, 2017: ഓണം ആഘോഷതിമര്‍പ്പിന് ചൂടേറ്റിക്കൊണ്ട്, സോണി ഇന്ത്യ ഇന്ന് ഓണം ഉത്സവ സീസണിലേക്കുള്ള അവരുടെ വമ്പന്‍  പദ്ധതികള്‍ പ്രഖ്യാപിച്ചു.  ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് അനായാസ വായ്പാ ഓപ്ഷനുകള്‍ സഹിതം ആകര്‍ഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

അനായാസ വായ്പാ ഓഫറുകളും  തിരഞ്ഞെടുത്ത  സോണി ഉല്‍പന്നങ്ങളില്‍ സുനിശ്ചിത സമ്മാനങ്ങളും 

  തിരഞ്ഞെടുത്ത സോണി ബ്രാവിയോ ടിവികള്‍, ഹോം തീയറ്ററുകള്‍, ആല്‍ഫ പ്രൊഫഷണല്‍ ക്യാമറകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഇമേജിങ് ഉല്‍പ്പന്നങ്ങള്‍, സൈബര്‍ഷോട്ട് പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകള്‍, ഹാന്‍ഡിക്യാം  ക്യാംകോര്‍ഡേഴ്‌സ്, ആക്ഷന്‍ കാം തുടങ്ങി ഉപഭോക്താക്കള്‍ വാങ്ങുന്ന എല്ലാ സോണി ഉല്‍പ്പന്നങ്ങള്‍ക്കുമൊപ്പം  വളരെ ആകര്‍ഷകമായ സുനിശ്ചിത സമ്മാനം ലഭിക്കുന്നതാണ്.  പ്ലേസ്റ്റേഷന്‍4 1 ടിബി, എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡ്രൈവ് 1ടിബി,  യുഎസ്ബി പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍, പെന്‍ഡ്രൈവുകള്‍,  മെമ്മറി കാര്‍ഡുകള്‍ തുടങ്ങിയ  സോണി ഉല്‍പ്പന്നങ്ങള്‍ തന്നെയാണ് സമ്മാനമായി നല്‍കുന്നതും. പ്രൊമോഷണല്‍ 
സ്‌കീം 2017 ആഗസ്റ്റ് 1 മുതല്‍ ആരംഭിക്കും 2017 സെപ്തംബര്‍ 15 വരെ തുടരും.

ബജാജ് ഫിന്‍സെര്‍വ് അല്ലെങ്കില്‍ കാപ്പിറ്റല്‍ ഫസ്റ്റ് എന്നീ ധനകാര്യ സ്ഥാപനങ്ങള്‍ വഴി ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഫിനാന്‍സ് സ്‌കീമുകളും പ്രയോജനപ്പെടുത്താം. കേവലം രൂ. 1 ഡൗണ്‍പേയ്‌മെന്റ് നല്‍കി  പ്രോസസ്സിംഗ് ഫീസ് ഇല്ലാതെ ഈ സ്‌കീം ലഭ്യമാക്കാം.. പൈന്‍ ലാബുകള്‍ ടെര്‍മിനല്‍ വഴി തിരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡില്‍ വിവിധ ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.

ലോഞ്ച് ചടങ്ങില്‍ സംസാരിക്കവെ, സോണി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ശ്രീ കെനിഛിരൊ ഹൈബി പറഞ്ഞു, 'രാജ്യത്തെ ഉത്സവ സീസണുകളുടെ പരമ്പരയ്ക്ക് തുടക്കം കുറിക്കുന്ന ആഘോഷമാണ് ഓണം. മുഴുവന്‍ ഉത്സവ സീസണിലും രാജ്യത്തെ വിവിധ ഭാഗങ്ങളിലെ വില്‍പ്പന പ്രവണത വിലയിരുത്താനുള്ള ഒരു മാനദ്ണ്ഡമാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഓണം ഫെസ്റ്റിവല്‍.  ഞങ്ങളുടെ എല്ലാ  ഉല്‍പന്ന വിഭാഗങ്ങളിലും  പ്രമോഷന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതും ലേഡി സൂപ്പര്‍സ്റ്റാര്‍  മഞ്ജു വാര്യരുടെ മാര്‍ക്കറ്റിംഗ് കാമ്പെയിനും ഈ മേഖലയിലെ വില്‍പ്പനയെ സഹായിക്കുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. ആകര്‍ഷകമായ വായ്പാ പദ്ധതികളിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട സോണി ഉല്‍പ്പന്നങ്ങള്‍ അനായാസമായി വാങ്ങാന്‍ കഴിയും. '

സോണി ഇന്ത്യ സെയില്‍സ് ഹെഡ് ശ്രീ. സതീഷ് പദ്മനാഭന്‍ പറഞ്ഞു, 'ഓരോ വര്‍ഷവും ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഓണം കൂടുതല്‍  സ്‌പെഷ്യല്‍ ആക്കുവാനാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.. ഈ ഉത്സവ സീസണില്‍ ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 170 കോടി രൂപയാണ് കേരള മാര്‍ക്കറ്റില്‍ നിന്ന് മാത്രമായി നേടാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത് .  നമ്മുടെ പുതുതായി  പുറത്തിറക്കിയ BRAVIA K OLED TV യും 4 K TVയുടെ 2 മോഡലുകളും ഓണം ഉത്സവ സീസണില്‍ കേരള വിപണിയില്‍ മാത്രമായി 50,000 യൂണിറ്റുകള്‍ വിറ്റഴിക്കാനാണ് ഉദ്ദേശിക്കുന്നത്. അതുമാത്രമല്ല,  ഓരോ ബ്രാവിയ വാങ്ങുമ്പോഴും ഒരു സമ്മാനം ഉറപ്പ് നല്‍കുന്നതിലൂടെ ഇത്തവണ  ഞങ്ങളുടെ ഉപഭോക്താക്കളുടെ  ഓണാഘോഷത്തിന് കൂടുതല്‍ ആഹ്ലാദം പകരാനാകുമെന്ന്  ഞങ്ങള്‍ക്കുറപ്പാണ്.'

ഉല്‍പ്പന്ന വിഭാഗങ്ങളില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നു

സോണി ഇന്ത്യയുടെ BRAVIA  OLED TV്, ആല്‍ഫ 9  മിറര്‍ ലെസ്സ് ക്യാമറ, ആല്‍ഫ 5100 എന്‍ട്രി ലെവല്‍ മിറര്‍ലെസ്സ് ക്യാമറ, എക്‌സപീരിയ ഖഅ1 അള്‍ട്ര മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍, ഹൈപവര്‍ പോര്‍ട്ടബിള്‍ ഹോം ഓഡിയോ സിസ്റ്റം  HT-RT40, സ്റ്റൈലിഷ് 5.1  ചാനല്‍ ടോള്‍ ബോയ് ഹോം തിയറ്റര്‍ സിസ്റ്റം ഔൗെ40 എന്നിവ അടക്കമുള്ള ുല്‍പ്പന്ന വിഭാഗങ്ങളില്‍ നൂതനമായ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Jeep Compass SUV Launched In India; Prices Start At 14.95 Lakh




ഇന്ത്യന്‍ നിര്‍മിത ജീപ്പ്‌ കോമ്പസ്‌ വിപണിയില്‍; വില 14.95 ലക്ഷം

� 4ഃ2, 4ഃ4 ഉള്‍പ്പെടെ പത്തു വകഭേദങ്ങളില്‍മൂന്നു ട്രിമ്മുകളിലായി ഇന്ത്യയൊട്ടാകെലഭ്യം
� 14.95 ലക്ഷം രൂപയ്‌ക്ക്‌ ലഭ്യമാകുന്ന ജീപ്പ്‌ കോമ്പസ്‌ രാജ്യത്ത്‌ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ ജീപ്പ്‌ മോഡല്‍
� 50ലധികംസുരക്ഷാക്രമീകരണങ്ങളുള്ള ജീപ്പ്‌ കോമ്പസ്‌ രാജ്യത്തെ ഏറ്റവുംസുരക്ഷിതമായ എസ്‌യുവി മോഡല്‍
� 2.0 ലിറ്റര്‍മള്‍ട്ടിജറ്റ്‌ടര്‍ബോഡീസല്‍, 1.4 ലിറ്റര്‍മള്‍ട്ടി എയര്‍ പെട്രോള്‍ എന്നിവയില്‍ലഭ്യം
� ഡീസല്‍ മോഡലില്‍ ലഭ്യമാകുന്നത്‌ 6 സ്‌പീഡ്‌ മാനുവല്‍ ട്രാന്‍സ്‌മിഷനും പെട്രോള്‍ മോഡലില്‍ ലഭ്യമാകുന്നത്‌ 6 സ്‌പീഡ്‌ മാനുവല്‍, 7 സ്‌പീഡ്‌ ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷനുകളും
� 47 നഗരങ്ങളിലായി എഫ്‌സിഎ, ജീപ്പ്‌ ഫ്‌ളാഗ്‌ഷിപ്പ്‌ സ്റ്റോറുകള്‍ ഉള്‍പ്പെടെ 50 വില്‍പനകേന്ദ്രങ്ങളില്‍ ജീപ്പ്‌ കോമ്പസ്‌ ലഭ്യമാകും

മുംബൈ: ഇന്ത്യന്‍ നിര്‍മിത ജീപ്പ്‌ കോമ്പസ്‌ 14.95 ലക്ഷം രൂപയ്‌ക്ക്‌ എഫ്‌സിഎ ഇന്ത്യ വിപണിയിലെത്തിച്ചു. രാജ്യത്തൊട്ടാകെയുള്ള 50ഓളം എഫ്‌സിഎ, ജീപ്പ്‌ ഔട്ട്‌ലെറ്റുകളില്‍ ഏറെകാത്തിരുന്ന ജീപ്പ്‌ വാഹനം ടെസ്റ്റ്‌ഡ്രൈവിനും ബുക്കിങിനും ലഭ്യമാകും. 2017 ഓഗസ്റ്റ്‌ 6ന്‌ രാജ്യവ്യാപകമായി വാഹനത്തിന്റെഡെലിവറി ആരംഭിക്കും. ഈ വര്‍ഷം അവസാനത്തോടെ കമ്പനിയുടെഡീലര്‍ശൃംഖല 60 ഔട്ട്‌ലെറ്റുകളായിവ്യാപിപ്പിക്കും. 
അന്‍പതിലധികം സുരക്ഷാസംവിധാനങ്ങളും മുപ്പതിലധികം പ്രീമിയം സൗകര്യങ്ങളും 20ലധികം നൂതനസംവിധാനങ്ങളുമുള്ള ജീപ്പ്‌ കോമ്പസ്‌ 65% പ്രാദേശികമായി ലഭിക്കുന്ന ഘടകങ്ങളുപയോഗിച്ച്‌ പൂനെയ്‌ക്കടുത്തുള്ള രഞ്ചന്‍ഗോണിലെ എഫ്‌സിഎയുടെ സംയുക്തസംരംഭമായ പ്ലാന്റിലാണ്‌ നിര്‍മിക്കുന്നത്‌. 
ജീപ്പ്‌ കോമ്പസിനു ലഭിച്ച മികച്ച പ്രതികരണവും ഉയര്‍ന്ന പ്രീ ബുക്കിങും അന്വേഷണങ്ങളുമാണ്‌വാഹനത്തിന്റെവില നേരത്ത പ്രഖ്യാപിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നും തത്‌പരരായ ഉപഭോക്താക്കള്‍ക്ക്‌ എളുപ്പത്തില്‍ തീരുമാനത്തിലെത്താന്‍ ഇതു സഹായിക്കുമെന്നുംവാഹനത്തിന്റെവില പ്രഖ്യാപിക്കവേ എഫ്‌സിഎ ഇന്ത്യ പ്രസിഡന്റും മാനേജിങ്‌ ഡയറക്ടറുമായ കെവിന്‍ ഫ്‌ളിന്‍ പറഞ്ഞു. 2017 ഓഗസ്റ്റ്‌ 6ന്‌ റീടെയ്‌ല്‍ ആരംഭിക്കും. പ്രീ ബുക്കിങ്‌ഡേറ്റ വിശകലനമനുസരിച്ച്‌ ഡീസല്‍ മാനുവല്‍ ട്രാന്‍സ്‌മിഷന്‍ മോഡലുകള്‍ക്കായിരിക്കും മുന്‍ഗണന. പെട്രോള്‍ഓട്ടോമാറ്റിക്‌ വകഭേദങ്ങള്‍ ദീപാവലിയോടനുബന്ധിച്ചായിരിക്കുംവിതരണംചെയ്യുക. കെവിന്‍ ഫ്‌ളിന്‍ കൂട്ടിച്ചേര്‍ത്തു. 
ജീപ്പ്‌ കോമ്പസ്‌ പാക്കേജ്‌
മൂന്ന്‌ പ്രീമിയം ട്രിമ്മുകളിലായിരിക്കും ജീപ്പ്‌ കോമ്പസ്‌ രാജ്യത്തെ ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാകുക - സ്‌പോര്‍ട്ട്‌, ലോങിറ്റിയൂഡ്‌, ലിമിറ്റഡ്‌ (ഏറ്റവും ഉയര്‍ന്ന ട്രിം). കൂടാതെ പത്തു വകഭേദങ്ങളുടെ കോമ്പിനേഷനും ലഭ്യമാകും. സ്‌പോര്‍ട്‌ ട്രിമ്മില്‍ കറുത്ത്‌ അപ്‌ഹോള്‍സ്‌റ്ററി ലഭ്യമാകുമ്പോള്‍ ലോങിറ്റിയൂഡ്‌, ലിമിറ്റഡ്‌ ട്രിമ്മുകളില്‍ യഥാക്രമം ഡ്വുവല്‍ടോണ്‍, ക്ലോത്ത്‌ അപ്‌ഹോള്‍സ്‌റ്ററികളാണ്‌ ലഭ്യമാകുക. 
7 ഇഞ്ച്‌ ഹൈഡെഫനിഷന്‍ ടച്ച്‌ സ്‌ക്രീന്‍ സംവിധാനവുംകൈതൊടാതെഫോണ്‍ കോളുകളുംടെക്‌റ്റ്‌മെസേജുകളുംകൂടാതെ ക്യാബിന്‍ താപനില, എയര്‍ ഫ്‌ളോ, പ്രകാശം, ബ്രേക്ക്‌ അഡ്‌ജറ്റ്‌മെന്റുകള്‍, സംഗീതം, ശബ്ദനിയന്ത്രിതസംവിധാനങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ സഹായിക്കുന്ന ഇന്റഗ്രേറ്റഡ്‌ കണ്‍ട്രോള്‍സ്‌റ്റാക്കും ഉള്‍പ്പെടുന്ന അവാര്‍ഡ്‌ജേതാവായ യുകണക്ട്‌ ഇന്‍ഫോടെയ്‌ന്‍മെന്റ്‌ സംവിധാനമാണ്‌വാഹനത്തിലുള്ളത്‌. വിപണിയിലുള്ള ഏറ്റവും പുതിയ സാങ്കേതകിവിദ്യയുമായി വരെകൂട്ടിയിണക്കാവുന്ന ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്‌ഡ്‌ഓട്ടോ സംവിധാനങ്ങള്‍ ഹാന്‍ഡ്‌സ്‌ ഫ്രീ സംവിധാനം കൂടുതല്‍ ഫലപ്രദമാക്കുന്നു. 
സ്‌പോര്‍ട്ട്‌, ലോങിറ്റിയൂഡ്‌ ട്രിമ്മുകള്‍ ടുവീല്‍ഡ്രൈവ്‌(4ഃ2) വകഭേദത്തില്‍ മാത്രം ലഭ്യമാകുമ്പോള്‍ ഉയര്‍ന്ന ട്രിമ്മായ ലിമിറ്റഡില്‍ 4ഃ2, 4ഃ4 ഓപ്‌ഷനുകളുണ്ട്‌. ഓട്ടോ, മഡ്‌, സാന്‍ഡ്‌, സ്‌നോ എന്നീ പ്രതലങ്ങളില്‍ ഉപയോഗിക്കാനുതകുന്ന ജീപ്പിന്റെവിഖ്യാതമായ സെലക്‌ ടെറയ്‌ന്‍ ട്രാക്ഷന്‍ മാനേജ്‌മെന്റ്‌ സംവിധാനത്തോടുകൂടിയ ജീപ്പ്‌ ആക്ടീവ്‌ഡ്രൈവ്‌ ലിമിറ്റഡ്‌ ട്രിമ്മിലുണ്ട്‌. 
ഏതൊരു റോഡ്‌ സാഹചര്യത്തിലും ഏറ്റവും മികച്ച റൈഡ്‌ അനുഭവം നല്‍കാന്‍ സഹായിക്കുന്ന പെര്‍ഫോമന്‍സ്‌ അല്ലെങ്കില്‍ റേസ്‌കാറുകളില്‍ മാത്രം കണ്ടുവരുന്ന ഫ്രീക്വന്‍സി സെന്‍സിറ്റീവ്‌ ഡാംപിങ്‌ എന്ന സസ്‌പെന്‍ഷന്‍ ഡാംപിങ്‌ സംവിധാനം ജീപ്പ്‌ കോമ്പസിന്‌ പരമാവധി റൈഡ്‌ നിലവാരം നല്‍കുന്നു. ഈ സെഗ്മെന്റില്‍ മാത്രമല്ല, രാജ്യത്തെ ഏതൊരു എസ്‌യുവിയുമായും കിടപിടിക്കുന്നുവെന്ന്‌ ഉറപ്പാക്കാനായി ഈ എഫ്‌എസ്‌ഡി സംവിധാനം ഇന്ത്യന്‍ റോഡ്‌ സാഹചര്യങ്ങളില്‍ പരീക്ഷിച്ച്‌ വിജയിച്ചതാണ്‌. 
വിശാലമായ പ്രൈസ്‌ റേഞ്ചില്‍ ഉപഭോക്താക്കളെ ലക്ഷ്യമിടാന്‍ തക്കവിധമാണ്‌ ജീപ്പ്‌ കോമ്പസ്‌ പാക്കേജ്‌ തയ്യാറാക്കിയിരിക്കുന്നതെന്നും ഘടകങ്ങളുടെ നിലവാരത്തിലുംയാത്രാസുഖത്തിലുംസുരക്ഷയിലുംഡ്രൈവബിളിറ്റിയിലുംയാതൊരുവിട്ടുവീഴ്‌ചകള്‍ക്കും തയ്യാറാകാതെ പ്രീമിയം നിലവാരത്തിലും അതേസമയം മികച്ച വിലയിലുമാണ്‌ ജീപ്പ്‌ കോമ്പസ്‌ തയ്യാറാക്കിയിരിക്കുന്നതെന്ന്‌ പാക്കേജിനെക്കുറിച്ച്‌ സംസാരിക്കവേ കെവിന്‍ ഫ്‌ളിന്‍ പറഞ്ഞു. 
വിഖ്യാതമായ ജീപ്പ്‌ ഡിഎന്‍എയോടു കൂടിയ ജീപ്പ്‌ കോമ്പസ്‌
ഇതു വരെ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച്‌ ഏറ്റവുംഎയ്‌റോഡൈനാമിക്‌ ആയ ജീപ്പ്‌ മോഡലാണ്‌ ജീപ്പ്‌ കോമ്പസ്‌. ഒറ്റ നോട്ടത്തില്‍ വലുപ്പമേറിയതും കൂടുതല്‍ ആഡംബരപൂര്‍ണ്ണവുമായ ജീപ്പ്‌ ഗ്രാന്‍ഡ്‌ ചെറോക്കിയോടാണ്‌ കോമ്പസിന്‌ സാദൃശ്‌്യം. മുന്‍ഭാഗത്തിന്‌ ഗ്രാന്‍ഡ്‌ ചെറോക്കിയോട്‌ വലിയ സാദൃശ്യംതോന്നുമെങ്കിലും അടുത്തു ചെന്നു വീക്ഷിക്കുമ്പോള്‍ ജീപ്പിന്റെ പ്രശസ്‌തമായ സെവന്‍ സ്ലോട്ട്‌ ഗ്രില്‍കൂടുതല്‍ സമകാലികഭാവത്തോടെ നിലകൊള്ളുന്നതുകാണാം. 1940 മുതല്‍ നിര്‍മിച്ചിട്ടുള്ള എല്ലാ ജീപ്പ്‌ ഉത്‌പന്നങ്ങളിലും കണ്ടു വരുന്ന ട്രേപ്പ്‌സോയ്‌ഡല്‍വീല്‍ ആര്‍ച്ചുകള്‍ ജീപ്പ്‌ കോമ്പസിലും കാണാം. മുന്‍ഗ്രില്ലും ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകളും ജീപ്പിന്റെ മഹിമ വര്‍ത്തമാനകാലത്തും വിളിച്ചോതുന്നു. റോഡില്‍ മികച്ച ആകര്‍ഷകത്വവും ഓഫ്‌റോഡില്‍ മികച്ച ശേഷിയും ജീപ്പ കോമ്പസ്‌ ഉറപ്പു തരുന്നു. 
ആവശ്യമായ ഏതു നിമിഷത്തിലും 100% ടോര്‍ക്കും ഒരു വീലിലേയ്‌ക്കു മാത്രം നല്‍കാന്‍ സഹായിക്കുന്ന സെലക്‌ ടെറയ്‌ന്‍ ട്രാക്ഷന്‍ മാനേജ്‌മെന്റ്‌ സംവിധാനത്തോടുകൂടിയ ജീപ്പ്‌ ആക്ടീവ്‌ 4ഃ4 സംവിധാനമാണ്‌ ജീപ്പ്‌ കോമ്പസിനെ ഏറ്റവും മികച്ചതാക്കുന്നത്‌. 4ഃ4 സംവിധാനത്തെ ഫലപ്രദമായി ഉപയോഗിക്കാനായി പിന്‍ ആക്‌സിലിനെ ഒരു പവര്‍ ട്രാന്‍സ്‌ഫര്‍ യൂണിറ്റുവഴി എന്‍ജിനുമായിവിച്ഛേദിക്കുന്ന സംവിധാനവുംഇതിലുണ്ട്‌. യാത്രയ്‌ക്കിടെ തന്നെ ഡ്രൈവറുടെ ഇന്‍പുട്ടുകളോടു പ്രതികരിച്ച്‌ ടുവീല്‍ഡ്രൈവ്‌, ഫോര്‍വീല്‍ഡ്രൈവ്‌ മോഡുകള്‍ തമ്മില്‍ മാറാന്‍ ഇതു സഹായിക്കുന്നു. ഓട്ടോ, സാന്‍ഡ്‌, സ്‌നോ, മഡ്‌ എന്നീ മോഡുകളില്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതാണ്‌സെലക്‌ ടെറയ്‌ന്‍ മാനേജ്‌മെന്റ്‌ സംവിധാനം. ഇത്‌ ഏതു കടുപ്പമേറിയ സാഹചര്യത്തിലുംവാഹനം ചലിപ്പിക്കാന്‍ ഡ്രൈവര്‍ക്ക്‌ ആത്മവിശ്വാസം നല്‍കുന്നു. 
പവര്‍ട്രെയ്‌നുകളും ട്രാന്‍സ്‌മിഷനും
173 പിഎസ്‌, 350 ന്യൂട്ടണ്‍ മീറ്റര്‍ 2 ലിറ്റര്‍മള്‍ട്ടി ജെറ്റ്‌ഡീസല്‍ എന്‍ജിന്‍, 162 പിഎസ്‌, 250 ന്യൂട്ടണ്‍ മീറ്റര്‍ 1.4 മള്‍ട്ടി എയര്‍ടര്‍ബോ പെട്രോള്‍ എന്‍ജിനുകള്‍ ഉപഭോക്താക്കള്‍ക്ക്‌ തെരഞ്ഞെടുക്കാം. ഡീസല്‍ വകഭേദം 6 സ്‌പീഡ്‌ മാനുവല്‍ ട്രാന്‍സ്‌മിഷനോടൊപ്പം ലഭ്യമാകുമ്പോള്‍ 6 സ്‌പീഡ്‌ മാനുവല്‍, 7 സ്‌പീഡ്‌ഡ്രൈ ക്ലച്ച്‌ സാങ്കേതികവിദ്യയോടുകൂടിയ ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷനുകളുമാണ്‌ പെട്രോള്‍ മോഡലിനുള്ളത്‌.  
യാത്രക്കാരുടെസുരക്ഷ
50ലധികംസുരക്ഷാസംവിധാനങ്ങളോടുകൂടിയ ജീപ്പ്‌ കോമ്പസ്‌ രാജ്യത്തെ ഏറ്റവുംസുരക്ഷിതമായ എസ്‌യുവികളിലൊന്നാണ്‌. 27 ഹോട്ട്‌ സ്‌റ്റാംപ്‌ഡ്‌ ഭാഗങ്ങളുള്ള വാഹനം ഇക്കാര്യത്തില്‍ രാജ്യത്തെ ഏതൊരു പാസഞ്ചര്‍ വാഹനത്തിലും മികച്ചതാണ്‌. ഭാരം വര്‍ദ്ധിപ്പിച്ച്‌ ഇന്ധനഉപഭോഗം വര്‍ദ്ധിപ്പിക്കാതെ തന്നെ വാഹനത്തിന്റെബോഡിയുടെ ഉറപ്പു വര്‍ദ്ധിക്കുന്നതാണ്‌ഹോട്ട്‌ സ്‌റ്റാംപിങ്‌. പ്രാദേശികമായി നിര്‍മിച്ച വാഹനങ്ങളിലാദ്യമായി മുന്നിലും പിന്നിലും ക്രമ്പിള്‍ സോണുകളും ജീപ്പ്‌ കോമ്പസിലുണ്ട്‌. 
ബ്രേക്ക്‌ ഉപയോഗിക്കുമ്പോള്‍ വാഹനത്തെ സന്തുലിതമായി നിലനിര്‍ത്താനും ഡ്രൈവറുടെതെറ്റുകളില്‍ സാഹായിക്കാനുമായി നാലു മോഡുകളുളള ഇലക്ട്രിക്‌ പാര്‍ക്കിങ്‌ ബ്രേക്ക്‌ ജീപ്പ്‌ കോമ്പസിലുണ്ട്‌. കൂടാതെ ഇലക്ട്രോണിക്‌ സ്‌റ്റെബിളിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ്‌, ഇബിഡി, ഹില്‍അസന്റ്‌ കണ്‍ട്രോള്‍, നാലു വീലുകളിലും ഡിസ്‌ക്‌ ബ്രേക്ക്‌, സ്‌റ്റാന്‍ഡേഡ്‌ സംവിധാനമായി മുന്‍ എയര്‍ബാഗുകള്‍ എന്നി കോമ്പസ്‌ റേഞ്ചിലൊട്ടാകെയുണ്ട്‌. 
വില്‍പനയുംവില്‍പനാനന്തരസേവനവും
നിലവില്‍ 47 നഗരങ്ങളില്‍ ജീപ്പ്‌ ഫ്‌ളാഗ്‌ഷിപ്പ്‌, എഫ്‌സിഎ ഔട്ട്‌ലെറ്റുകളിലായി 50ഓളം വില്‍പനകേന്ദ്രങ്ങളില്‍ ജീപ്പ്‌ കോമ്പസ്‌ ലഭ്യമാകും.ഇത്‌ വര്‍ഷാവസാനത്തോടെ 60 ആയി വര്‍ദ്ധിക്കും. പുതിയ ഗോടുമാര്‍ക്കറ്റ്‌സ്‌ട്രാറ്റജിയുടെ ഭാഗമായി എഫ്‌സിഎ തങ്ങളുടെ ആഗോള സര്‍വീസ്‌, കസ്‌റ്റമര്‍കെയര്‍ ബ്രാന്‍ഡായ മോപാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്‌. രാജ്യത്തെ 48 നഗരങ്ങളിലായുള്ള 48 എഫ്‌സിഎ അംഗ്രീകൃത വര്‍ക്ക്‌ഷോപ്പുകളുംഇപ്പോള്‍ മോപ്പാര്‍ ബ്രാന്‍ഡിനു കീഴിലാണ്‌. എല്ലാസര്‍വീസ്‌ അനുബന്ധ പ്രശ്‌നങ്ങളും പരിഹരിക്കാനായിടെക്‌നീഷ്യന്‍മാര്‍ ആഗോളനിലവാരത്തില്‍ പരിശീലനം നേടിയിട്ടുണ്ട്‌. മോപ്പാര്‍വെഹിക്കിള്‍ പ്രൊട്ടക്ഷന്‍ പ്ലാന്‍ പ്രകാരംവാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ്‌, അധികവാറണ്ടി, വാര്‍ഷിക മെയിന്റനന്‍സ്‌ പാക്കേജ്‌, ജീപ്പ്‌ എക്‌സ്‌പ്രസ്‌ ലെയ്‌ന്‍ സര്‍വീസ്‌, ബാറ്ററി പ്രോഗ്രാം, ടയര്‍ മാറ്റംതുടങ്ങിയവയെല്ലാം രാജ്യമൊട്ടാകെചെയ്യുന്നത്‌ 80 വര്‍ഷത്തെ പാരമ്പര്യമുള്ള നോര്‍ത്ത്‌ അമേരിക്കന്‍ ആഫ്‌റ്റര്‍സെയ്‌ല്‍സ്‌ കസ്റ്റമര്‍കെയര്‍ ബ്രാന്‍ഡായ മോപ്പാര്‍ ആയിരിക്കും.
വാഹനത്തിന്റെ നിര്‍മാണത്തിന്റെ നിലവാരത്തിലുപരിവില്‍പനാനന്തരസൗകര്യങ്ങളാണ്‌വാഹനം വാങ്ങാനുള്ള തീരുമാനത്തില്‍ ഉപഭോക്താവ്‌ ശ്രദ്ധിക്കുന്നതെന്നാണ്‌വിപണിയില്‍ നിന്നു തങ്ങള്‍ പഠിച്ചതെന്നും ഇതിനുള്ള ഉത്തരമാണ്‌ മോപ്പാര്‍എന്നുംവില്‍പനാനന്തരസേവനത്തെപ്പറ്റി കെവിന്‍ ഫ്‌ളിന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഇതിനെ പുരോഗമനപരമായികാണുമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
മൂന്ന്‌ വര്‍ഷം അല്ലെങ്കില്‍ 100,000 കിലോമീറ്റര്‍ മാനുഫാക്‌ചര്‍ വാറണ്ടിയാണ്‌ ജീപ്പ്‌ കോമ്പസിനുള്ളത്‌. കൂടാതെ സൗജന്യമായി റോഡ്‌സൈഡ്‌ അസിസ്‌റ്റന്‍സ്‌ പാക്കേജും മൂന്നു വര്‍ഷത്തേയ്‌ക്ക്‌ ലഭിക്കുന്നു. എക്‌സ്റ്റന്‍ഡഡ്‌ വാറണ്ടി വഴി ഒന്നോ രണ്ടോ വര്‍ഷത്തേയ്‌ക്കു കൂടി അധികമായി വാറണ്ടി സൗകര്യം ലഭ്യമാകും. 
ഇന്ത്യന്‍ നിര്‍മിതമായി 30ലധികം ആക്‌സസറികളും ഉപഭോക്താക്കള്‍ക്ക്‌ തെരഞ്ഞെടുക്കാം. ഇവ എല്ലാ അംഗീകൃത വില്‍പന, സേവനകേന്ദ്രങ്ങളിലും ലഭ്യമാകും.

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...