Friday, December 22, 2017

മോട്ടോറോളയുടെ മോട്ടോ മോഡ്‌സ്‌




കൊച്ചി : മൂന്നു പുതിയ മോട്ടോ മോഡ്‌സ്‌, മോട്ടോറോള അവതരിപ്പിച്ചു. ജെബിഎല്‍ സൗണ്ട്‌ ബൂസ്റ്റ്‌ 2 സ്‌പീക്കര്‍ മോഡ്‌, മോട്ടോ ടര്‍ബോ പവര്‍ പായ്‌ക്ക്‌ ബാറ്ററി മോഡ്‌, ഗെയിം പാഡ്‌ മോഡ്‌ എന്നിവയാണ്‌ പുതിയ മോട്ടോ മോഡ്‌സ്‌. ഫ്‌ളിപ്‌കാര്‍ട്ടിലും മോട്ടോ ഹബ്ബുകളിലും ലഭ്യം.
മോട്ടോ ഇസഡ്‌ ശ്രേണിയില്‍പ്പെട്ട സ്‌മാര്‍ട്ട്‌ ഫോണുകളില്‍ നിന്ന്‌ ഉപയോക്താവ്‌ എന്താണോ ആഗ്രഹിക്കുന്നത്‌, അതെല്ലാം മോട്ടോ മോഡ്‌സ്‌ ലഭ്യമാക്കും. മോട്ടോ മോഡ്‌സ്‌, ഫോണിനെ കാന്തം വഴിയാണ്‌ ബന്ധിപ്പിക്കുന്നത്‌.
സമാനകള്‍ ഇല്ലാത്ത ഉപഭോക്തൃ അനുഭവം ലഭ്യമാക്കുന്നതിന്‌ മോട്ടോറോള, റെന്റോ മോജോയുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുണ്ട്‌. ഇതുവഴി മോട്ടോ മോഡ്‌സിന്റെ സൗകര്യങ്ങള്‍ ആസ്വദിച്ച്‌ അറിയുന്നതിന്‌ ഒരാഴ്‌ചത്തേക്ക്‌ 399 രൂപയ്‌ക്ക്‌ വാടകയ്‌ക്കും എടുക്കാം.
ഡ്യുവല്‍ കണ്‍ട്രോള്‍ സ്റ്റിക്‌സ്‌, ഡി-പാഡ്‌, 1035 എംഎഎച്ച്‌ ബില്‍റ്റ്‌ ഇന്‍ ബാറ്ററി എന്നിവയോടുകൂടിയ ഗെയിം പാഡ്‌ മോഡിന്‌ 6999 രൂപയാണ്‌ വില. ജെബിഎല്‍ സൗണ്ട്‌ 2-ന്റെ വില 6999 രൂപ.
20 മിനിറ്റിനുള്ളില്‍ 50 ശതമാനം പവര്‍അപ്‌ ശേഷി ഉള്ള മോട്ടോ ടര്‍ബോ പവര്‍ പായ്‌ക്കിന്റെ 5999 രൂപയാണ്‌. ലെനോവോയുടെ സബ്‌സിഡിയറിയാണ്‌ മോട്ടോറോള മൊബിലിറ്റി. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.motorola.in  

ടാറ്റാ ഹിതാച്ചിയുടെ പുതിയ ബാക്‌ഹോലോഡര്‍ ഷിന്‍റായ്‌ വിപണിയില്‍




കൊച്ചി : ടാറ്റാ ഹിതാച്ചിയുടെ പുതിയ ബാക്‌ഹോലോഡര്‍, ഷിന്‍റായ്‌ വിപണിയിലെത്തി. ചുമതല, വിശ്വസനീയത, വിശ്വസ്‌തത എന്നിവയൊക്കെയാണ്‌ ജപ്പാന്‍ പദമായ ഷിന്‍റായിയുടെ അര്‍ത്ഥം.
തികഞ്ഞ ശേഷിയും കരുത്തും ആണ്‌ ഷിന്‍റായിയുടെ പ്രത്യേകത. കുറഞ്ഞ ആര്‍പിഎമ്മില്‍ ഉയര്‍ന്ന ടോര്‍ക്‌ ലഭ്യമാക്കുന്ന എഞ്ചിനാണ്‌ ഈ കരുത്തിന്റെ ഉറവിടം. ജോലികള്‍ സുഗമമായി നിയന്ത്രിക്കാന്‍ വിശാലമായ എയര്‍കണ്ടീഷന്‍ഡ്‌ കാബിന്‍, സമ്പൂര്‍ണ മെക്കാനിക്കല്‍ ഡ്രൈവ്‌ ട്രെയിന്‍, ഇന്‍-ലൈന്‍-ഫ്യുവല്‍ ഇന്‍ജക്ഷന്‍ പമ്പ്‌, പ്രത്യേക വാറന്റി, സപ്പോര്‍ട്ട്‌ പാക്കേജ്‌, കുറഞ്ഞ പ്രവര്‍ത്തന ചെലവ്‌ എന്നിവയാണ്‌ പ്രത്യേകതകള്‍.
ടാറ്റാ ഹിതാച്ചിസ്‌ ടെലിമാറ്റിക്‌ സ്യൂട്ടില്‍ അധിഷ്‌ഠിതമായ ദീര്‍ഘവീക്ഷണമാണ്‌ ഷിന്‍റായിയുടെ രൂപകല്‍പനയില്‍ പ്രകടമാകുന്നത്‌.
ടാറ്റാ ഹിതാച്ചി ചെയര്‍മാന്‍, പി.ടെലാങ്ങ്‌, ഹിതാച്ചി കണ്‍സ്‌ട്രക്ഷന്‍ മെഷിനറി കമ്പനി, പ്രസിഡന്റും സിഇഒ-യുമായ കോടാരോ ഹിരാനോ, ടാറ്റാ ടെക്‌നോളജീസ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ വാറന്‍ ഹാരീസ്‌, ടാറ്റാ ഹിതാച്ചി മാനേജിംഗ്‌ ഡയറക്‌ടര്‍ സന്ദീപ്‌ ഷിന്‍ നകാഷിമ എന്നിവരുടെ സാന്നിധ്യത്തിലാണ്‌ ഷിന്‍റായി അവതരിപ്പിച്ചത്‌.
ഹിതാച്ചി കണ്‍സ്‌ട്രക്ഷന്‍ മെഷിനറി കമ്പനിയുടെ സബ്‌സിഡിയറിയാണ്‌ ടാറ്റാ ഹിതാച്ചി. ഹിതാച്ചിയ്‌ക്ക്‌ 60 ശതമാനം ഓഹരിയും ടാറ്റാ മോട്ടോഴ്‌സിന്‌ 40 ശതമാനം ഓഹരിയുമാണുള്ളത്‌. പശ്ചിമ ബംഗാളിലെ ഖരഗ്‌പൂര്‍, ന്ധാര്‍ഖണ്‌ഡിലെ ജംഷെഡ്‌പൂര്‍, കര്‍ണാടകയിലെ ധര്‍വാഡ്‌ എന്നിവിടങ്ങളിലാണ്‌ ടാറ്റാ ഹിതാച്ചിയുടെ നിര്‍മാണ യൂണിറ്റുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.tatahitachi.co.in 

ആകര്‍ഷകമായ വിലയില്‍ ലെക്‌സസിന്റെ എന്‍എക്‌സ്‌ 300എച്ച്‌ എസ്‌യുവി എത്തുന്നു




കൊച്ചി: എഡ്‌ജി എസ്‌യുവിക്ക്‌ ശേഷം ലെക്‌സസ്‌ ഇന്ത്യ പുറത്തിറക്കുന്ന ആഡംബര സ്‌പോര്‍ട്‌സ്‌ യൂട്ടിലിറ്റി വാഹനമായ എന്‍എക്‌സ്‌ 300എച്ച്‌ പുതിയ തരംഗമാകുന്നു. 53.18 ലക്ഷം രൂപ മുതലാണ്‌ ഈ വാഹനത്തിന്റെ എക്‌സ്‌ ഷോറൂം വില. എന്‍എക്‌സ്‌ 300 എച്ച്‌ എഫ്‌-സ്‌പോര്‍ടിന്‌ 55.58 ലക്ഷം രൂപ മുതലാണ്‌ വില. യുവ ഉപയോക്താക്കളെയും ഇന്ത്യയില്‍ ലെക്‌സസിന്റെ വളര്‍ച്ചയെയും മുന്നില്‍ക്കണ്ടാണ്‌ എന്‍എക്‌സ്‌ 300എച്ചിന്‌ ആകര്‍ഷകമായ വില പ്രഖ്യാപിച്ചത്‌.

ബിഎസ്‌ 6 അനുസൃതമായ 145 കിലോവാട്ട്‌ പവര്‍ നല്‍കാന്‍ കഴിയുന്ന 2.5 ലിറ്റര്‍, 4 സിലിണ്ടര്‍ ഇന്‍ലൈന്‍ എഞ്ചിന്‍, 18.32 കിലോമീറ്റര്‍ മൈലേജ്‌. 360 ഡിഗ്രി പനോരമിക്‌ സറൗണ്ട്‌ വ്യൂ മോണിറ്റര്‍, ഫുള്‍ കളര്‍ ഹെഡ്‌സ്‌ അപ്‌ ഡിസ്‌പ്ലേ, 10.3 ഇഞ്ച്‌ സ്‌പ്ലിറ്റ്‌ സ്‌ക്രീന്‍ മള്‍ട്ടിമീഡിയ ഡിസ്‌പ്ലേ, ലെക്‌സസിന്റെ ആദ്യ കിക്ക്‌ സെന്‍സര്‍ അക്ടിവേറ്റഡ്‌ പവര്‍ റിയര്‍ ഡോര്‍, ഇതാദ്യമായി പവര്‍ ഫോള്‍ഡിംഗ്‌, പവര്‍ റിക്ലൈനിംഗ്‌ പിന്‍സീറ്റുകള്‍, 14 - സ്‌പീക്കറുകളുള്ള ക്ലാരിഫൈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഹൈഫൈ മാര്‍ക്ക്‌ ലെവിംഗ്‌സണ്‍ സിസ്റ്റം എന്നിവ പുതിയ ലെക്‌സസിന്റെ പ്രത്യേകതകളാണ്‌. സുരക്ഷയ്‌ക്കായി എട്ട്‌ എയര്‍ബാഗുകള്‍, എബിഎസ്‌, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആന്റി തെഫ്‌റ്റ്‌ സിസ്റ്റം എന്നിവയുമുണ്ട്‌. 

ഇന്ത്യയിലെമ്പാടും ഒരേ വിലയ്‌ക്ക്‌ ലഭ്യമാകുന്ന പുതിയ ആഡംബരവാഹനം മുംബൈ, ന്യൂഡല്‍ഹി, ഗുഡ്‌ഗാവ്‌, ബെംഗളുരു എന്നിവിടങ്ങളിലെ ലെക്‌സസ്‌ ഗസ്റ്റ്‌ എക്‌സ്‌പീരിയന്‍ സെന്ററുകളിലും ലെക്‌സസിന്റെ അംഗീകൃത ഷോറൂമുകളായ ചണ്ഡിഗഡ്‌, ഹൈദരാബാദ്‌, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലും ലഭ്യമാണ്‌. 

കാറിനെ സ്‌മാര്‍ട്ടാക്കാന്‍ കണക്‌റ്റ്‌ ഫസ്റ്റ്‌




കൊച്ചി : മള്‍ട്ടിബ്രാന്‍ഡ്‌ സര്‍ട്ടിഫൈഡ്‌ യൂസ്‌ഡ്‌ കാര്‍ കമ്പനിയായ, മഹീന്ദ്ര ഫസ്റ്റ്‌ ചോയ്‌സ്‌ വീല്‍സ്‌ (mahindrafirstchoice.com) പ്രീ-ഓണ്‍ഡ്‌ കാര്‍ വിപണിക്കുവേണ്ടി കണക്‌റ്റ്‌ ഫസ്റ്റ്‌ അവതരിപ്പിച്ചു. കാറിനെ ഒരു സ്‌മാര്‍ട്ട്‌കാര്‍ ആയി അപ്‌ഗ്രേഡ്‌ ചെയ്യാന്‍ രൂപകല്‍പന ചെയ്‌ത കണക്‌റ്റ്‌ ഫസ്റ്റ്‌ വികസിപ്പിച്ചെടുത്തത്‌ വിപ്രോ ആണ്‌. ഇന്ത്യയിലെ 700-ലേറെ നഗരങ്ങളിലെ 15000-ലധികം മഹീന്ദ്ര ഫസ്റ്റ്‌ ചോയ്‌സ്‌ വീല്‍സില്‍ കണക്‌റ്റ്‌ ഫസ്റ്റ്‌ ലഭ്യമാണ്‌.
ഐഒഎസിലും ആന്‍ഡ്രോയിഡ്‌ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമായ ഒരു മൊബൈല്‍ ആപ്പിലൂടെ കാര്‍ ഉടമയ്‌ക്ക്‌ തങ്ങളുടെ വാഹനവുമായി ആശയവിനിമയം നടത്താനും കണക്‌റ്റഡ്‌ ആയിരിക്കാനും സാധ്യമാക്കുന്ന ഒരു ഇന്റലിജന്റ്‌ കണക്‌റ്റഡ്‌ ഡ്രൈവ്‌ സൊല്യൂഷന്‍ ആണ്‌ കണക്‌ട്‌ ഫസ്റ്റ്‌.
വിവിധ ബ്രാന്‍ഡുകളിലെ 200 - ലേറെ വേരിയന്റുകള്‍ക്ക്‌ അനുയോജ്യമായ ഈ സ്ലീക്ക്‌ ഡിവൈസ്‌ കാറിന്റെ ഒപിഡി പോര്‍ട്ടില്‍ അനായാസമായി പ്ലഗ്‌ ചെയ്‌ത്‌ അഡീഷണല്‍ ഫങ്‌ഷനുകളുടെ ശ്രേണി തന്നെ ഡ്രൈവര്‍ക്ക്‌ ലഭ്യമാക്കാന്‍ കഴിയും.
തത്സമയ ലൊക്കേഷന്‍ ഷെയറിങ്‌, റിയല്‍-ടൈം വെഹിക്കിള്‍ ട്രാക്കിങ്‌, റോഡ്‌ സൈഡ്‌ അസിസ്റ്റന്‍സ്‌, റിസ്‌ക്‌ ക്ലസ്റ്റര്‍, എസ്‌ഒഎസ്‌ അലേര്‍ട്ടുകള്‍, ടോ അലേര്‍ട്ടുകള്‍, ബ്രേക്ക്‌-ഇന്‍ പ്രൊട്ടക്ഷന്‍, വാലെറ്റ്‌ പ്രൊട്ടക്‌റ്റ്‌, ഫറ്റീഗ്‌ ഡ്രൈവ്‌ അലേര്‍ട്ടുകളും, ബാറ്ററി വോള്‍ട്ടേജ്‌, എഞ്ചിന്‍ കൂളന്റ്‌, വെഹിക്കിള്‍ ഹെല്‍ത്ത്‌ മോണിട്ടറിംഗ്‌ അലേര്‍ട്ടുകള്‍ എന്നിവ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.
ഒരു വര്‍ഷ സൗജന്യം ആപ്‌ സബ്‌സ്‌ക്രിപ്‌ഷന്‍ സഹിതം 7999 രൂപയാണ്‌ കണക്‌റ്റ്‌ ഫസ്റ്റിന്റെ വില. ഒരു വര്‍ഷ വാറന്റിയും കസ്റ്റമര്‍ സപ്പോര്‍ട്ടും ഉണ്ടായിരിക്കും.

സ്റ്റെര്‍ലിങ്ങ്‌ സാന്നിധ്യം ശക്തമാക്കും




കൊച്ചി : മുന്‍നിര ഹോസ്‌പിറ്റാലിറ്റി കമ്പനിയായ സ്റ്റെര്‍ലിങ്ങ്‌ ഹോളിഡേ റിസോര്‍ട്‌സ്‌ സാന്നിധ്യം വിപുലമാക്കും. റിസോര്‍ട്ടുകളുടേയും മുറികളുടേയും എണ്ണം വര്‍ധിപ്പിക്കാന്‍ കമ്പനി പരിപാടികള്‍ ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. അടുത്ത നാലഞ്ചുകൊല്ലങ്ങള്‍ക്കുള്ളില്‍ റിസോര്‍ട്ടുകളുടെ എണ്ണം 50 എണ്ണമാക്കി ഉയര്‍ത്തും. ഇപ്പോള്‍ മൂന്നാര്‍, തേക്കടി, വയനാട്‌, ഊട്ടി ഉള്‍പ്പെടെ 33 റിസോര്‍ട്ടുകളാണുള്ളത്‌.
ഇന്ത്യയിലെ പ്രമുഖ ഹോളിഡേ ബ്രാന്‍ഡ്‌ ആയി മാറുകയാണ്‌ കമ്പനിയുടെ ലക്ഷ്യമെന്ന്‌ സ്റ്റെര്‍ലിങ്ങ്‌ ഹോളിഡേ മാനേജിംഗ്‌ ഡയറക്‌ടര്‍ രമേഷ്‌ രാമനാഥന്‍ പറഞ്ഞു. തദ്ദേശീയ ഭക്ഷണ രീതികള്‍, കല, സംസ്‌കാരം, ചരിത്രം, പ്രകൃതി, സാഹസികത എന്നിവ റിസോര്‍ട്ടിന്‌ അകത്തും പുറത്തും അനുഭവവേദ്യമാക്കും.
ഇതിന്റെ ഭാഗമായി സ്റ്റെര്‍ലിങ്ങ്‌, രാജാറെക്‌സ്‌ എന്ന പുതിയ ഭാഗ്യചിഹ്നം അവതരിപ്പിച്ചു. 

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...