Tuesday, January 9, 2018

4ജി സ്‌മാര്‍ട്ട്‌ഫോണ്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ വോഡഫോണ്‍-സാംസങ്‌ സഹകരണം




കൊച്ചി: പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ പ്രമുഖ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ്‌ നിര്‍മ്മാതാക്കളായ സാംസങുമായി സഹകരിച്ച്‌ കാഷ്‌ബാക്ക്‌ ഓഫറുകളിലൂടെ മിതമായ വിലയില്‍ സാംസങിന്റെ തെരഞ്ഞെടുക്കപ്പെട്ട ശ്രേണിയിലെ 4ജി സ്‌മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാക്കും. നിലവിലെ വോഡഫോണ്‍ വരിക്കാര്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഇനി സാംസങിന്റെ ഗാലക്‌സി ജെ2 പ്രോ, ഗാലക്‌സി ജെ7 നെക്‌സ്റ്റ്‌ അല്ലെങ്കില്‍ ഗാലക്‌സി ജെ7 മാക്‌സ്റ്റോ എന്നിവയില്‍ ഏതു 4ജി സ്‌മാര്‍ട്ട്‌ഫോണും 1500 രൂപയുടെ കാഷ്‌ബാക്ക്‌ ഓഫറിലൂടെ സ്വന്തമാക്കാം.
ഓഫര്‍ ലഭിക്കാനായി വോഡഫോണ്‍ പ്രീപെയ്‌ഡ്‌ വരിക്കാര്‍ 24 മാസത്തേക്ക്‌ 198 രൂപയ്‌ക്കു റീചാര്‍ജ്‌ ചെയ്‌താല്‍ മതി. ഇതോടൊപ്പം ദിവസവും ഒരു ജിബി ഡാറ്റയും, പരിധിയില്ലാത്ത വോയ്‌സ്‌ കോളുകളും സൗജന്യമായി ലഭിക്കും (വരിക്കാര്‍ക്ക്‌ മാസം 198 രൂപ വരുന്ന ഏതു റീചാര്‍ജും തെരഞ്ഞെടുക്കാം). പോസ്റ്റ്‌പെയ്‌ഡ്‌ വരിക്കാര്‍ വോഡഫോണിന്റെ ആകര്‍ഷകമായ ഏതെങ്കിലും റെഡ്‌ പ്ലാന്‍ തെരഞ്ഞെടുത്താല്‍ മതി. ആദ്യ 12 മാസം പൂര്‍ത്തിയാകുമ്പോള്‍ ഉപഭോക്താവിന്‌ 600 രൂപയും അടുത്ത 12 മാസം കൂടി കഴിയുമ്പോള്‍ 900 രൂപയും കാഷ്‌ബാക്ക്‌ ഓഫറായി ലഭിക്കും അങ്ങനെ മൊത്തം 1500 രൂപയുടെ കാഷ്‌ബാക്ക്‌ ഓഫര്‍ ലഭിക്കും. വോഡഫോണ്‍ എം-പെസ വാലറ്റിലൂടെയായിരിക്കും പണം തിരികെ ലഭിക്കുക.
സാംസങിന്റെ ഏറെ പ്രചാരമുള്ള 4ജി സ്‌മാര്‍ട്ട്‌ഫോണുകളില്‍ വോഡഫോണിന്റെ സൂപ്പര്‍നെറ്റ്‌ 4ജി ഡാറ്റ ആസ്വദിക്കാന്‍ ഉപഭോക്താക്കളെ പ്രോല്‍സാഹിപ്പിക്കുകയാണെന്നും ഈ സഹകരണത്തിലൂടെ വിവിധ വിലകളിലുള്ള 4ജി സ്‌മാര്‍ട്ട്‌ഫോണുകളില്‍ കാഷ്‌ബാക്ക്‌ ഓഫര്‍ ലഭ്യമാക്കുകയാണെന്നും ഇതിലൂടെ ഡാറ്റയും 4ജിയും ജനകീയമാക്കുകയാണ്‌ ലക്ഷ്യമെന്നും സാംസങുമായുള്ള സഹകരണം കൂടുതല്‍ പേര്‍ സ്‌മാര്‍ട്ട്‌ഫോണുകളിലേക്കും മികച്ച വോയ്‌സ്‌, ഡാറ്റ അനുഭവങ്ങളിലേക്കും മാറുന്നതിനും പ്രോല്‍സാഹനമാകുമെന്നും വോഡഫോണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍ അവ്‌നീഷ്‌ ഖോസ്‌ല പറഞ്ഞു.
പ്രചാരമുള്ള ഗാലക്‌സി ജെ സീരിസ്‌ മിതമായ നിരക്കില്‍ ലഭ്യമാക്കുന്ന വോഡഫോണുമായുള്ള സഹകരണത്തിലൂടെ ഉപഭോക്തൃ അനുഭവം വര്‍ധിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇന്ന്‌ ഇന്ത്യയില്‍ വില്‍ക്കുന്ന ഓരോ മൂന്നാമത്തെ സ്‌മാര്‍ട്ട്‌ഫോണും ഗാലക്‌സി ജെ സീരിസിലുള്ളതാണെന്നും മേക്ക്‌ ഫോര്‍ ഇന്ത്യയുടെ ഭാഗമായി വികസിപ്പിച്ചുട്ടുള്ള ഉപഭോക്തൃ കേന്ദ്രീകൃത സ്‌മാര്‍ട്ട്‌ഫോണുകളാണ്‌ ഇവയെന്നും സാംസങ്‌ ഇന്ത്യ ചീഫ്‌ മാര്‍ക്കറ്റിങ്‌ ഓഫീസര്‍ രഞ്‌ജീവ്‌ജിത്‌ സിങ്‌ പറഞ്ഞു. 

ഓരോ മോഡലുകളുടെയും ലഭ്യമായിട്ടുള്ള കാഷ്‌ബാക്ക്‌ ഓഫറുകള്‍:

മെഴ്‌സിഡീസ്‌-ബെന്‍സ്‌ വില്‍പനയില്‍ കുതിപ്പ്‌



കൊച്ചി : 2017 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മെഴ്‌സിഡീസ്‌-ബെന്‍സ്‌ ഇന്ത്യ 15,330 കാറുകള്‍ വിറ്റു. മുന്‍ വര്‍ഷത്തേക്കാള്‍ 15.9 ശതമാനം കൂടുതലാണിത്‌. മെഴ്‌സിഡീസ്‌-ബെന്‍സ്‌ ഇന്ത്യയെ സംബന്ധിച്ചേടത്തോളം റെക്കോഡ്‌ വില്‍പനയാണ്‌ കഴിഞ്ഞ വര്‍ഷമുണ്ടായിരിക്കുന്നത്‌.

രാജ്യത്തെ ആഢംബര കാര്‍ വില്‍പനയില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും മെഴ്‌സിഡീസ്‌-ബെന്‍സ്‌ ഒന്നാമതെത്തിയതായി മാനേജിങ്‌ ഡയറക്‌റ്റര്‍ റോളാണ്ട്‌ ഫോഗര്‍ പറഞ്ഞു. 2017 കമ്പനിയെ സംബന്ധിച്ചേടത്തോളം വിജയത്തിന്റെ വര്‍ഷമായിരുന്നു. നീളം കൂടിയ വീല്‍ബേയ്‌സോടുകൂടിയ ഇ-ക്ലാസ്‌ വിപണിയിലിറക്കാനുള്ള തീരുമാനം വളരെ ശരിയായിരുന്നുവെന്ന്‌ തെളിയിക്കപ്പെട്ടു. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട ഈ കാറുകള്‍ക്ക്‌ വന്‍ ഡിമാന്റാണനുഭവപ്പെട്ടത്‌. ഇ-ക്ലാസ്സിന്‌ പുറമെ സി-ക്ലാസ്‌, എസ്‌യുവി വിഭാഗങ്ങളിലും നല്ല വളര്‍ച്ചയുണ്ടായി. ആഢംബര സെഡാന്‍, എസ്‌യുവി, എഎംജി വിഭാഗങ്ങളില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടി വളര്‍ച്ചയാണുണ്ടായത്‌.

2018-ല്‍ കൂടുതല്‍ എഎംജി മോഡലുകള്‍ വിപണിയിലെത്തിക്കുന്നതാണ്‌. അടുത്ത മാസം നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോ-2018-ല്‍ മെഴ്‌സിഡീസ്‌-മേബാച്ച്‌ എസ്‌ 650 അവതരിപ്പിക്കുന്നുമുണ്ട്‌.
ഗ്രേറ്റ്‌ഡയമണ്ട്‌ സെയിലുമായി തനിഷ്‌ക്‌

കൊച്ചി: ഡയമണ്ട്‌ ആഭരണങ്ങള്‍ക്ക്‌ 20 ശതമാനം വരെ ആകര്‍ഷകമായ ഓഫറുകളുമായി തനിഷ്‌ക്‌ ഗ്രേറ്റ്‌ ഡയമണ്ട്‌ സെയില്‍ അവതരിപ്പിക്കുന്നു. ജനുവരി 4 മുതല്‍ ആരംഭിക്കുന്ന സെയില്‍ നിശ്ചിത കാലയളവില്‍ മാത്രമാണ്‌ ലഭ്യമാകുക. ഡയമണ്ട്‌ സ്റ്റഡഡ്‌ കമ്മലുകള്‍ക്കും മോതിരങ്ങള്‍ക്കും 25,000 രൂപ മുതലാണ്‌ വില.

നെക്ക്‌ലേസുകള്‍ക്ക്‌ റെഡ്‌ കാര്‍പ്പെറ്റ്‌ കളക്ഷന്‍, നിറമുള്ള ഡയമണ്ട്‌ കമ്മലുകള്‍ക്കും മോതിരങ്ങള്‍ക്കുമായി മിരായ കളക്ഷന്‍, പാര്‍ട്ടി ആ�രണള്‍ക്ക്‌ ഗ്ലിറ്ററാറ്റി കളക്ഷന്‍, വിവാഹാഭരണ ശ്രേണിയായ റിവാഹ്‌ ഡയമണ്ട്‌ കളക്ഷന്‍ തുടങ്ങി വിവിധതരം ഡയമണ്ട്‌ ആഭരണ കളക്ഷന്‍ ഇതിനകം തനിഷ്‌ക്‌ അവതരിപ്പിച്ചിട്ടുണ്ട്‌.

ടൈറ്റാന്റെ എന്‍സര്‍ക്കിള്‍ഡ്‌ ഉപഭോക്താക്കള്‍ക്കും തനിഷ്‌ക്കില്‍ നിന്ന്‌ മുന്‍പേ പര്‍ച്ചേസ്‌ നടത്തിയവര്‍ക്കും സെയിലിന്റെ ആദ്യ നാല്‌ ദിനങ്ങളില്‍ 1% അധിക ഇളവും നിശ്ചിത കാലത്തേക്ക്‌ എല്ലാ എച്ച്‌ഡിഎഫ്‌സി ഡെബിറ്റ്‌-ക്രഡിറ്റ്‌ കാര്‍ഡ്‌ പേയ്‌മെന്റിന്‌ പ്രത്യേക 5% ക്യാഷ്‌ ബാക്ക്‌ ഓഫറും ലഭിക്കും. 

വൈദ്യുതി ലാഭകരമായ എല്‍ഇഡി ശ്രേണിയുമായി ഓറിയന്റ്‌ ഇലക്ട്രിക്‌




കൊച്ചി: സികെ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ ഓറിയന്റ്‌ ഇലക്ട്രിക്‌ തങ്ങളുടെ എല്‍ഇഡി ബാറ്റണ്‍ ശ്രേണി വിപുലീകരിച്ചു. നിറം മാറുന്ന മൂഡ്‌ലൈറ്റ്‌ ബാറ്റണ്‍, ഹൈ ബ്രൈറ്റ്‌നെസ്‌ സണ്‍ലൈറ്റ്‌ ബാറ്റണ്‍, വെളിച്ചം കുറവുള്ള സവിശേഷമായ ഫിക്‌സ്‌ചര്‍-ഫ്രീ പേള്‍ ഗ്ലാസ്‌്‌ ട്യൂബ്‌ ബാറ്റണ്‍ എന്നി മൂന്ന്‌ ഉത്‌പന്നങ്ങള്‍ പുറത്തിറക്കി. ഓറിയന്റ്‌എല്‍ഇഡി ബാറ്റണുകളുടെ ഈ ശ്രേണി മികവുറ്റതും ദീര്‍ഘകാലം നിലനില്‌ക്കുന്നതുമായ ലൈറ്റിങ്ങും ഗണ്യമായ സാമ്പത്തിക ലാഭവും ഉറപ്പാക്കുമെന്ന്‌ ഓറിയന്റ്‌ ഇലക്ട്രിക്‌ സിനിയര്‍ വിപിയും ബിസിനസ്‌ ഹെഡുമായ പുനീത്‌ ധവാന്‍ പറഞ്ഞു.
ഫിക്‌സ്‌ചര്‍-ഫ്രീ പേള്‍ ഗ്ലാസ്‌ ട്യൂബ്‌ ബാറ്റണാണ്‌ ഈ പുതിയ ശ്രേണിയുടെ പ്രധാന സവിശേഷത. എല്‍ഇഡി ബാറ്റണുകള്‍ പരമ്പരാഗത ട്യൂബ്‌ ലൈറ്റുകളെ അപേക്ഷിച്ച്‌ ഗണ്യമായ സാമ്പത്തിക ലാഭം വാഗ്‌ദാനം ചെയ്യുന്നു. കാര്യക്ഷമതയില്ലാത്ത ഒരു പഴയ 40വാട്ട്‌ ട്യൂബ്‌ലൈറ്റ്‌ മാറ്റി 18-വാട്ട്‌ ഓറിയന്റ്‌്‌ എല്‍ഇഡി ബാറ്റണ്‍ ഉപയോഗിക്കുമ്പോള്‍ (ദിവസം 10 മണിക്കൂര്‍) ഒരു വര്‍ഷം 480രൂപയോളം ലാഭം നേടിത്തരും. കൂടാതെവര്‍ഷത്തില്‍ 80 കിലോവാട്ട്‌ വൈദ്യുത ഉപയോഗവും, വാര്‍ഷിക കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ പുറന്തള്ളല്‍ 0.03 ടണ്ണും കുറയ്‌ക്കാന്‍ സഹായിക്കും. ഒരു സാധാരണ അനുമാനത്തില്‍ ഇന്ത്യയിലെ 24.8 കോടി ഭവനങ്ങളില്‍ രണ്ട്‌ എല്‍ഇഡി ബാറ്റണുകള്‍ ഒരു വര്‍ഷത്തേക്ക്‌ ഉപയോഗിച്ചാല്‍ വര്‍ഷം ഏകദേശം 24000 കോടി രൂപയും വാര്‍ഷിക വൈദ്യുതി ഉപയോഗം ഏകദേശം 4000 കോടി കിലോവാട്ടും ലാഭിക്കാനാവും. 

സോളാര്‍ പാനല്‍ വാറന്റി ഇന്‍ഷുറന്‍സുമായി ഐസിഐസിഐ ലൊംബാര്‍ഡ്‌


കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ നോണ്‍-ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ ആദ്യമായി സോളാര്‍ പാനല്‍ വാറന്റി ഇന്‍ഷുറന്‍സ്‌ അവതരിപ്പിച്ചു. ഈ മേഖലയിലെ നിക്ഷേപകര്‍ക്ക്‌ ആശ്വാസം നല്‍കുന്ന ഏക ഇന്‍ഷുറന്‍സ്‌ ഉല്‍പ്പന്നമാണിത്‌. കമ്പനിയുടെ എല്ലാ ബ്രാഞ്ചുകളിലൂടെയും അംഗീകൃത ഏജന്‍സികളിലൂടെയും ഇന്‍ഷുറന്‍സ്‌ ലഭ്യമാണ്‌.
ദേശീയ സോളാര്‍ മിഷന്റെ ഭാഗമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ആരംഭിച്ച്‌ നരേന്ദ്ര മോദി സര്‍ക്കാര്‍ വിപുലമാക്കി തുടരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ സോളാര്‍ ദൗത്യത്തിനു കീഴില്‍ സോളാര്‍ വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ എല്ലാ പൊതുമേഖല സ്ഥാപനങ്ങളോടും 30 ശതമാനം സൗരോര്‍ജം ഉപയോഗിക്കണമെന്ന്‌ നിര്‍ദേശിച്ചിട്ടുണ്ട്‌. ഇതിനായി ഒട്ടേറെ ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പദ്ധതികളിലുള്ള സാഹസം കണക്കിലെടുത്ത്‌ പലരും ഈ രംഗത്തേക്ക്‌ കടന്നുവരാന്‍ മടിക്കുന്നു. ഉപകരണത്തിലെ കുഴപ്പങ്ങള്‍ മൂലം മോഡ്യൂളുകളുടെ പ്രകടന മികവ്‌ നഷ്‌ടപ്പെടുന്നത്‌ പദ്ധതിയെ അവതാളത്തിലാക്കുന്നു. 2017 നവംബര്‍വരെ ഈ രംഗത്ത്‌ വാറന്റിയുള്ള ഒരു ഉല്‍പ്പന്നവും ഇന്ത്യയില്‍ ലഭ്യമായിരുന്നില്ല. പദ്ധതികള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ കവര്‍ ലഭിക്കാതിരുന്നതാണ്‌ ഈ രംഗത്തെ നിക്ഷേപത്തിനും വളര്‍ച്ചയ്‌ക്കും തടസമായി നിലകൊണ്ടത്‌.
ഐസിഐസിഐ ലൊംബാര്‍ഡിന്റെ പുതിയ ഉല്‍പ്പന്നം ബിസിനസില്‍ വലിയൊരു സ്ഥിരത ഉറപ്പു നല്‍കുന്നു. സോളാര്‍ പാര്‍ക്ക്‌ ഓപറേറ്റര്‍മാര്‍ക്ക്‌ മോഡ്യൂളുകളുടെ പ്രകടന കുഴപ്പങ്ങള്‍ കൊണ്ട്‌ അവിചാരിതമായി ഉണ്ടാകാന്‍ സാധ്യതയുള്ള സാമ്പത്തിക നഷ്‌ടങ്ങള്‍ക്ക്‌ പിന്തുണ നല്‍കുകയാണ്‌ പുതിയ വാറന്റി.
ദീര്‍ഘമായ വാറന്റി കാലാവധിയും അനിശ്ചിതാവസ്ഥയും, വാറന്റി ഇന്‍ഷുറന്‍സ്‌ ഉല്‍പ്പന്നങ്ങളിലൂടെ ആഗോള തലത്തിലുണ്ടായ നേട്ടം, പദ്ധതികള്‍ സംബന്ധിച്ച ആശങ്കകള്‍ക്ക്‌ അയവുവരുക തുടങ്ങിയവ സോളാര്‍ പാനല്‍ വാറന്റി ഇന്‍ഷുറന്‍സ്‌ എടുക്കേണ്ടതിന്റെ ആവശ്യകതകള്‍ ചൂണ്ടിക്കാട്ടുന്നു.
പിവി മോഡ്യൂള്‍ പദ്ധതികള്‍ക്ക്‌ അധിക സാമ്പത്തിക സുരക്ഷ നല്‍കുന്നതിനാല്‍ പുതിയ ഇന്‍ഷുറന്‍സ്‌ ഈ രംഗത്ത്‌ നാഴികക്കല്ലാകും. പ്രകടന മികവു കുറഞ്ഞാലും സുരക്ഷിതത്വം വാഗ്‌ദാനം ചെയ്യുന്നു. നിര്‍മ്മാണ കുഴപ്പം, ഉല്‍പ്പന്നങ്ങളുടെ പിഴവുകള്‍, ഉല്‍പ്പന്നങ്ങളുടെ കാലാവധി തുടങ്ങിയവയ്‌ക്കെല്ലാം വാറന്റി ഉറപ്പു നല്‍കുന്നു. 

ഇലക്ഷന്‍ അറ്റ്‌ലസ്‌ ഓഫ്‌ ഇന്ത്യ പുറത്തിറക്കി

ഇലക്ഷന്‍ അറ്റ്‌ലസ്‌ ഓഫ്‌ ഇന്ത്യ പുറത്തിറക്കി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ലബ്ദി മുതലുള്ള രാജ്യത്തെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പുകളെക്കുറിച്ചു വിവരിക്കുന്ന ഇലക്ഷന്‍ അറ്റ്‌ലസ്‌ ഓഫ്‌ ഇന്ത്യ ന്യൂഡെല്‍ഹിയില്‍ നടക്കുന്ന വേള്‍ഡ്‌ ബുക്ക്‌ ഫെയറില്‍ വെച്ചു പുറത്തിറക്കി. സാമൂഹ്യ, സാമ്പത്തിക, തെരഞ്ഞെടുപ്പു സ്ഥിതി വിവരക്കണക്കുകള്‍ ലഭ്യമാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. അധിഷ്‌ഠിത സ്ഥാപനമായ ഡാറ്റാനെറ്റ്‌ ഇന്ത്യയാണ്‌ ഈ പുസ്‌തകം പുറത്തിറക്കിയത്‌.

1952 ല്‍ നടന്ന ആദ്യ ലോക്‌�സഭാ തെരഞ്ഞെടുപ്പു മുതല്‍ 2014 ല്‍ നടന്ന 16ാം ലോക്‌�സഭാ തെരഞ്ഞെടുപ്പു വരെയുള്ള സ്ഥിതിവിവരക്കണക്കുകള്‍ അവതരിപ്പിക്കുന്ന ഇതില്‍ 2017 ഒക്ടോബറില്‍ നടന്ന ഉപ തെരഞ്ഞെടുപ്പുകളുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പ്രമേയാധിഷ്‌ഠിത മാപ്പുകള്‍, ചാര്‍ട്ടുകള്‍, ആയിരക്കണക്കിനു സ്ഥിതി വിവരക്കണക്കുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള ഈ പുസ്‌തകം ഡാറ്റാനെറ്റ്‌ ഇന്ത്യ ഡയറക്ടര്‍ ഡോ. ആര്‍.കെ. തുക്രല്‍ ആണ്‌ എഡിറ്റുചെയ്‌തത്‌. മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഡോ. നസീം സൈദി ഇതിന്‌ ആമുഖവും എഴുതിയിട്ടുണ്ട്‌. ഇന്ത്യയിലെ തെരഞ്ഞെടുപ്പു സംവിധാനം ഇപ്പോഴത്തെ സ്ഥിതിയിലേക്കു രൂപം കൊണ്ടതിനെക്കുറിച്ച്‌ ആഴത്തിലുള്ള ധാരണ രൂപപ്പെടുത്താന്‍ വായനക്കാരെ സഹായിക്കുന്നതാണ്‌ ഇതിലെ ആഖ്യാനമെന്ന്‌ ഡോ. നസീം സൈദി തന്റെ ആമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

പുതുവർഷത്തെ മികച്ച ഓഫറുകളുമായി ഖത്തർ എയർവെയ്‌സ്


കൊച്ചി: ജനുവരി 2018: പുതുവർഷത്തെ മികച്ച ഓഫറുകളുമായി ഖത്തർ എയർവെയ്‌സ് 'ഗ്ലോബൽ ട്രാവൽ ബൊട്ടീക്' പ്രൊമോഷൻ പ്രഖ്യാപിച്ചു. ഇതിലൂടെ ഖത്തർ എയർവെയ്‌സ് യാത്രക്കാർക്ക് 50ശതമാനം ഡിസ്‌കൗണ്ടുകൾ   ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ സ്വന്തമാക്കാം. ഈ ഓഫറുകൾ എല്ലാ ക്യാബിൻ ക്ലാസ്സുകളിലും ലഭ്യമാണ്.
'ഗ്ലോബൽ ട്രാവൽ ബൊട്ടീക്കിന്റെ’ ഭാഗമായി ലോകത്തെവിടേക്കും ഇക്കോണമി, ബിസിനസ് ക്ലാസ്, ഫസ്റ്റ്ക്ലാസ് എന്നിവയിൽ യാത്ര ചെയ്യുന്ന     യാത്രചെയ്യുന്നവർക്ക്‌ ഖത്തർ ഡ്യൂട്ടി  ഫ്രീ, ഖത്തർ എയർവെയ്‌സ്   ഹോളിഡേയ്‌സ്  എന്നിവയിൽ നിന്ന് നിരവധി സമ്മാനങ്ങളും  സ്വന്തമാക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഖത്തർ എയർവെയ്‌സ്    പ്രിവിലേജ് ക്ലബ്ബിൽ ഒരു ദശലക്ഷം  ക്യു  മൈൽസ്  വരെ സ്വന്തമാക്കുന്നതിനും ഇതുവഴി അവസരം ലഭിക്കും.
ബിസിനസ് ക്ലാസ് ഫസ്റ്റ് ക്ലാസ് എന്നിവയിൽ യാത്ര ചെയ്യുന്നവർക്ക്‌ എയർലൈൻ സ്പെഷ്യൽ കംപാനിയൻ ഓഫറിനെ കൂടാതെ നിരക്കുകളിൽ 50ശതമാനം വരെ ഇളവുകളും ലഭ്യമാണ്. കുട്ടികളുമായി യാത്ര ചെയ്യുന്ന യാത്രികർക്ക് കിഡ്സ് സ്പെഷ്യൽ ഓഫറുകളും ആസ്വദിക്കാം.

ഖത്തർ എയർവേസിന്റെ 2018 ലെ ആദ്യ സെയിൽസ് ക്യാമ്പയിൻ ആയ 'ഗ്ലോബൽ ട്രാവൽ ബൊട്ടീക്ന്റെ ഗുണം പ്രയോജനപ്പെടുത്തുവാൻ എല്ലാ യാത്രക്കാരെയും ക്ഷണിക്കുന്നു എന്ന് ഖത്തർ എയർവെയ്‌സ് ചീഫ് കൊമേർഷ്യൽ ഓഫീസർ എഹാബ് അമീൻ പറഞ്ഞു.
2018 ജനുവരി ഒൻപതു മുതൽ 16 വരെ ബുക്ക് ചെയ്യുന്നവർക്ക്, 2018 ജനുവരി ഒൻപത് മുതൽ 2018 ഡിസംബർ 10 വരെ കാലാവധിയുള്ള ഡബിൾ ക്യു മൈൽസ് നേടാനും അവസരം ഉണ്ട്. ഈ കാലയളവിൽqatarairways.com എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന പത്തു പേർക്ക് ഒരു ലക്ഷം ക്യു മൈൽസ് സ്വന്തമാക്കുന്നതിനും അതിനോടൊപ്പം പത്തിൽ ഒരാൾക്ക് ഖത്തർ എയർവെയ്‌സ് ഹോളിഡേയ്‌സിൽ നിന്നും, രണ്ടുപേർക്ക് മൂന്നു രാത്രികൾ താമസിക്കാവുന്ന വൗച്ചറുകളും സ്വന്തമാക്കാം.
ലോകത്തെ ജയപ്രിയ നഗരങ്ങളി ലേക്കും തിരിച്ചും   ഖത്തർ എയർവെയ്‌സ്    എക്കണോമി ക്ലാസ്സിൽ മികച്ച നിരക്കുകളിൽ യാത്രചെയ്യാം. ലണ്ടനിലേക്ക് 35000രൂപ, മാൻഡ്രിഡിലേക്കു 33000രൂപ, ന്യൂയോർക്കിലേക്ക് 54000രൂപ, ഫിലഡല്ഫിയയിലേക്ക് 56000രൂപ വാഷിങ്ടണിലേക്ക് 56500 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...