Monday, January 22, 2018

ഫുഡ്‌ടെക്‌ കേരള പ്രദര്‍ശനം 25 മുതല്‍ 27 വരെ കൊച്ചിയില്‍



കൊച്ചി: കേരളത്തിലെ പ്രമുഖ ഭക്ഷ്യസംസ്‌കരണ പാക്കേജിംഗ്‌ പ്രദര്‍ശനമായ ഫുഡ്‌ടെക്‌ കേരളയുടെ എട്ടാം പതിപ്പിന്‌ ജനുവരി 25-ന്‌ കൊച്ചി കടവന്ത്രയിലെ രാജീവ്‌ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമാകും. നാഷണല്‍ സ്‌മോള്‍ ഇന്‍ഡസ്‌ട്രീസ്‌ കോര്‍പ്പറേഷന്‍ (എന്‍എസ്‌ഐസി), കേരള ബ്യൂറോ ഓഫ്‌ ഇന്‍ഡസ്‌ട്രിയല്‍ പ്രമോഷന്‍ (കെ-ബിഐപി), നാളീകേര വികസന ബോര്‍ഡ്‌, സെന്‍ട്രല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്‌നോളജി (സിഐഎഫ്‌ടി) എന്നിവയുടെ സഹകരണത്തോടെ ക്രൂസ്‌ എക്‌സ്‌പോസ്‌ സംഘടിപ്പിക്കുന്ന ഫുഡ്‌ടെക്‌ കേരള പ്രദര്‍ശനം ജനുവരി 27 വരെ നീണ്ടുനില്‍ക്കും.
ഭക്ഷ്യസംസ്‌കരണ രംഗത്തെ വിവിധ സാങ്കേതികവിദ്യകള്‍, ഉപകരണങ്ങള്‍, ഭക്ഷ്യസംസ്‌കരണത്തിനുള്ള പുതിയ മാര്‍ഗങ്ങള്‍, പാലുല്‍പന്നങ്ങള്‍, പാനീയങ്ങള്‍, ഫുഡ്‌ റീട്ടെയ്‌ലിങ്‌, റഫ്രിജറേഷന്‍ ആന്‍ഡ്‌ കോള്‍ഡ്‌ ചെയിന്‍, സംസ്‌കരിച്ച ഭക്ഷ്യവസ്‌തുക്കള്‍, ആരോഗ്യകരവും ശുചിത്വവുമുള്ള ഭക്ഷ്യവസ്‌തുക്കള്‍, പാക്കേജിംഗ്‌ തുടങ്ങി വിവിധങ്ങളായ രംഗങ്ങളിലെ പുതിയ ഉല്‍പന്നങ്ങള്‍ മൂന്ന്‌ ദിവസത്തെ പ്രദര്‍ശനത്തിലുണ്ടാകുമെന്ന്‌ ക്രൂസ്‌ എക്‌സ്‌പോസ്‌ ഡയറക്ടര്‍ ജോസഫ്‌ കുര്യാക്കോസ്‌ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ നടക്കുന്ന ഏക ഭക്ഷ്യ-പാനീയ, പാക്കേജിംഗ്‌ പ്രദര്‍ശനമായതിനാല്‍ ഫുഡ്‌ടെക്‌ ഈ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില്ലറ-മൊത്ത വ്യാപാരികളെ ആകര്‍ഷിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

സിനിമ നിര്‍മ്മാണത്തിനും വിതരണത്തിനു ഇനി കണ്‍സോര്‍ഷ്യം , 10 മള്‍്‌ട്ടിപ്ലക്‌സുകള്‍ വരുന്നു

പുഷ്‌ മോഷന്‍ പിക്‌ച്ചര്‍ കമ്പനിയുടെയും എന്റര്‍റ്റെയിന്‍മെന്‍റ്‌ കണ്‍സോര്‍ഷ്യത്തിന്‍റെയും പ്രഖ്യാപനം ചെയര്‍മാനും സി ഇ ഒയുമായ ശ്രീകുമാര്‍ മേനോന്‍ നിര്‍വഹിക്കുന്നു. എയോണ്‍ എന്‍റ്റര്‍റ്റെയിന്‍മെന്‍റ്‌ ഡയറക്ടര്‍ കെ. വി മുകുന്ദന്‍, സി ഇ ഒ തോമസ്‌ സെബാസ്റ്റ്യന്‍, പുഷ്‌ മോഷന്‍ പിക്‌ച്ചര്‍ കമ്പനി ഫിനാന്‍സ്‌ ഡയറക്ടര്‍ വിമല്‍ വേണു, ചീഫ്‌ ഓപറേറ്റിങ്‌ ഓഫീസര്‍ രാജേഷ്‌ നായര്‍ എന്നിവര്‍ സമീപം. 



കൊച്ചി: ചലച്ചിത്ര നിര്‍മ്മാണ വിതരണ രംഗത്ത്‌ മാറ്റത്തിന്‌ തുടക്കം കുറിച്ച്‌ പുഷ്‌ ഇന്‍റ്റഗ്രെറ്റഡ്‌ കമ്മ്യൂണിക്കേഷന്‍സും എയോണ്‍ ഇന്‍ഫ്രാസ്‌ട്രക്‌ച്ചറും ചേര്‍ന്ന്‌ രൂപം നല്‍കിയ എന്‍റ്റര്‍റ്റെയിന്‍മെന്‍റ്‌ കണ്‍സോര്‍ഷ്യമായ പുഷ്‌ മോഷന്‍ പിക്‌ച്ചര്‍ കമ്പനി & എയോണ്‍ എന്റര്‍റ്റെയിന്‍മെന്‍റ്‌ നിലവില്‍ വന്നു.
പരസ്യകല, ബ്രാന്‍ഡിങ്‌, സ്‌ട്രാറ്റജിക്‌ കണ്‍സള്‍ട്ടിംഗ്‌, പബ്ലിക്‌ റിലേഷന്‍സ്‌, ഡിജിറ്റല്‍ ഈവന്‍റ്‌സ്‌, സെലിബ്രിറ്റി മാനേജ്‌മെന്‍റ്‌, എന്‍റ്റര്‍റ്റെയിന്‍മെന്‍റ്‌ ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ വികസന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ്‌ സ്‌ഥാപനങ്ങള്‍ ചേര്‍ന്ന്‌ സിനിമ നിര്‍മാണത്തിനും വിതരണത്തിനുമായി ഇത്തരത്തില്‍ ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ച്‌ പ്രവര്‍ത്തിക്കുന്നത്‌ രാജ്യത്ത്‌ തന്നെ ഇതാദ്യം.
കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടായി ബ്രാന്‍ഡ്‌ കണ്‍സള്‍ട്ടിംഗ്‌, ബ്രാന്‍ഡ്‌ ഡെവലപ്‌മെന്‍റ്‌, ഡിസൈന്‍, ബിസിനസ്‌ കണ്‍സള്‍ട്ടിംഗ്‌, പി ആര്‍, ഈവന്‍റ്‌സ്‌, സെലിബ്രിറ്റി മാനേജ്‌മെന്‍റ്‌, ഡിജിറ്റല്‍ മേഖലകളില്‍ സജീവ സാന്നിധ്യമാണ്‌ പുഷ്‌ ഇന്‍റ്റഗ്രെറ്റഡ്‌ കമ്മ്യൂണിക്കേഷന്‍സ്‌. രാജ്യത്തിനകത്തും പുറത്തും നിരവധി പദ്ധതികളില്‍ നിക്ഷേപം നടത്തി വിജയം നേടിയിട്ടുള്ള അടിസ്‌ഥാനസൗകര്യ വികസന സ്‌ഥാപനമാണ്‌ എയോണ്‍ ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍.
മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി എന്നീ നാല്‌ ഭാഷകളില്‍ സിനിമ നിര്‍മാണ വിതരണ മേഖലയില്‍ നൂറ്‌ കോടി രൂപ മുതല്‍മുടക്കാനാണ്‌ കണ്‍സോര്‍ഷ്യം ലക്ഷ്യമിടുന്നത്‌. മികച്ച ഡയറക്ടര്‍മാര്‍, ക്രൂ, തിരക്കഥാ കൃത്തുക്കള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരെ ഒന്നിപ്പിച്ച്‌ അവിസ്‌മരണീയ ചലച്ചിത്രാനുഭവം ലഭ്യമാക്കുകയാണ്‌ കണ്‍സോര്‍ഷ്യം ലക്ഷ്യമിടുന്നത്‌. ഈ വര്‍ഷം അവസാനത്തോടെ ദക്ഷിണേന്ത്യയില്‍ 10 മള്‍ട്ടിപ്ലക്‌സ്‌ സ്‌ക്രീനുകള്‍ സ്‌ഥാപിക്കും. 2020 യോടെ രാജ്യത്താകെ 50 സ്‌ക്രീനുകള്‍ എന്നതാണ്‌ ലക്‌ഷ്യം. വലിയ സ്‌ക്രീനുകള്‍, മികച്ച സാങ്കേതികവിദ്യ, മികച്ച ശബ്ദവിന്യാസങ്ങള്‍, റെസ്റ്ററന്‍റ്‌, ബാങ്ക്‌, റീട്ടെയില്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്ളതാകും മള്‍ട്ടിപ്ലക്‌സ്‌.


ക്യാപ്‌ഷന്‍---
പുഷ്‌ മോഷന്‍ പിക്‌ച്ചര്‍ കമ്പനിയുടെയും എന്റര്‍റ്റെയിന്‍മെന്‍റ്‌ കണ്‍സോര്‍ഷ്യത്തിന്‍റെയും പ്രഖ്യാപനം ചെയര്‍മാനും സി ഇ ഒയുമായ ശ്രീകുമാര്‍ മേനോന്‍ നിര്‍വഹിക്കുന്നു. എയോണ്‍ എന്‍റ്റര്‍റ്റെയിന്‍മെന്‍റ്‌ ഡയറക്ടര്‍ കെ. വി മുകുന്ദന്‍, സി ഇ ഒ തോമസ്‌ സെബാസ്റ്റ്യന്‍, പുഷ്‌ മോഷന്‍ പിക്‌ച്ചര്‍ കമ്പനി ഫിനാന്‍സ്‌ ഡയറക്ടര്‍ വിമല്‍ വേണു, ചീഫ്‌ ഓപറേറ്റിങ്‌ ഓഫീസര്‍ രാജേഷ്‌ നായര്‍ എന്നിവര്‍ സമീപം. 

ഗാലക്‌സി പ്രൈം സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി




കൊച്ചി: ഗാലക്‌സി ഓണ്‍7 െ്രെപം അവതരിപ്പിച്ചു. മേക്ക്‌ ഫോര്‍ ഇന്ത്യയുടെ ഭാഗമായുള്ള ഏറ്റവും പുതിയ ഷൂട്ട്‌ ആന്‍ഡ്‌ ഷോപ്പ്‌ സൗകര്യമുള്ള വിപ്ലവകരമായ ഭസാംസങ്‌ മാള്‍' ഉള്‍പ്പടെയാണ്‌ ഗാലക്‌സി ഓണ്‍7 െ്രെപം എത്തുന്നത്‌. ഇഷ്‌ടപ്പെട്ട ഉല്‍പ്പന്നം സ്‌മാര്‍ട്ട്‌ഫോണില്‍ ഷൂട്ട്‌ ചെയ്‌ത്‌ ഏറ്റവും മികച്ച ഓണ്‍ലൈന്‍ ഡീലിലൂടെ സ്വന്തമാക്കാനുള്ള അവസരമാണ്‌ ഇതുവഴി സാധ്യമാകുന്നത്‌.
. 5.5 ഇഞ്ചുള്ള വലിയ സ്‌ക്രീനോടു കൂടിയ ഫോണ്‍ സൗകര്യപ്രദമായി കൈയില്‍ പിടിക്കാവുന്ന രീതിയിലാണ്‌ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. മെലിഞ്ഞ്‌ കുലീനമായ 8എംഎം മെറ്റല്‍ ഫിനിഷ്‌ ബോഡിയിലുള്ള ഗാലക്‌സി ഓണ്‍7 െ്രെപം ലക്ഷ്വറി ലുക്ക്‌ തരുന്നു. 2.5ഡി ഗൊറില്ല ഗ്ലാസ്‌ ഗാലക്‌സി ഓണ്‍7 െ്രെപമിന്‌ മികച്ച ഈട്‌ ഉറപ്പാക്കുന്നു.
നിത്യ ജീവിതത്തിലെ ഓരോ അനര്‍ഘ നിമിഷങ്ങളും പകര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ആഹ്‌ളാദം പകരുന്നതാണ്‌ ഗാലക്‌സി ഓണ്‍7 െ്രെപമിന്റെ കാമറ. എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13 എംപി പിന്‍ കാമറ വളരെ കുറഞ്ഞ വെളിച്ചത്തിലും മിനുസവും വ്യക്തവും മിഴിവാര്‍ന്നതുമായ ഫോട്ടോകള്‍ നല്‍കുന്നു. 13 എംപി മുന്‍ കാമറ മികച്ച സെല്‍ഫികള്‍ പകര്‍ത്താന്‍ ഉപകരിക്കുന്നു. 1.6 ജിഗാ ഹെര്‍ട്‌സ്‌ എക്‌സൈനോസ്‌ ഒക്‌റ്റകോര്‍ പ്രോസസര്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്‌സി ഓണ്‍7 െ്രെപം രണ്ട്‌ വേരിയന്റുകളില്‍ ലഭിക്കുന്നു. 4ജിബി റാമില്‍ 64 ജിബി സ്‌റ്റോറേജുള്ളതാണ്‌ ഒന്ന്‌. 3ജിബി റാമില്‍ 32 ജിബി സ്‌റ്റോറേജുള്ളതാണ്‌ മറ്റൊന്ന്‌. രണ്ടും മൈക്രോ എസ്‌ഡി കാര്‍ഡുപയോഗിച്ച്‌ 256 ജിബിവരെ വികസിപ്പിക്കാം.
യാത്രകളിലും ബഹുമുഖ ആവശ്യങ്ങളുള്ള ഇന്ത്യന്‍ ഉപഭോക്താവിനെ മുന്നില്‍ കണ്ട്‌ നിര്‍മിച്ചതാണ്‌ ഗാലക്‌സി ഓണ്‍7 െ്രെപമെന്നും ഷൂട്ട്‌ ആന്‍ഡ്‌ ഷോപ്പ്‌ പോലുള്ള സവിശേഷമായ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇഷ്‌ടപ്പെട്ടതെന്തെങ്കിലും കണ്ടാല്‍ ഉടന്‍ അത്‌ സ്വന്തമാക്കണമെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ ഉപഭോക്താക്കളെന്ന്‌ റീസര്‍ച്ചില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത്തരം ഉപഭോക്താക്കള്‍ക്ക്‌ പറ്റിയ ഏറ്റവും മികച്ച കൂട്ടാളിയാണ്‌ ഗാലക്‌സി ഓണ്‍7 െ്രെപം എന്നും സാംസങ്‌ ഇന്ത്യ വൈസ്‌ പ്രസിഡന്റ്‌ സന്ദീപ്‌ സിങ്‌ അറോറ പറഞ്ഞു. 
ആമസോണ്‍, ജബോങ്‌, ഷോപ്‌ക്ലൂസ്‌, ടാറ്റ ക്ലിക്ക്‌ തുടങ്ങിയ ഓണ്‍ലൈന്‍ വില്‍പ്പന കേന്ദ്രങ്ങളുമായി സാംസങ്‌ സഹകരിക്കുന്നുണ്ട്‌.
.ആമസോണിലും സാംസങ്‌ ഷോപ്പുകളിലും മാത്രമായിരിക്കും ഗാലക്‌സി ഓണ്‍7 െ്രെപം ലഭ്യമാകുക. ഗാലക്‌സി ഓണ്‍7 െ്രെപം . 4ജിബി റാം/64ജിബി സ്‌റ്റോറേജ്‌ മോഡലിന്‌ 14990 രൂപയും 3ജിബി റാം/32ജിബി സ്‌റ്റോറേജിന്‌ 12990 രൂപയുമാണ്‌ വില. ഗ്രാഫൈറ്റ്‌ ബ്ലാക്ക്‌, ഷാംപെയ്‌ന്‍ ഗോള്‍ഡ്‌ എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ ലഭ്യമാണ്‌.

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...