Tuesday, December 10, 2019

പൈതൃക ഹോട്ടലായ സ്‌കോട്‌ലാന്‍ഡ്‌യാഡ് ലണ്ടനില്‍ തുറന്നു


 
2800 കോടി രൂപയുടെ നിക്ഷേപവുമായി ലുലുവിന്റെ ട്വന്റി14 ഹോള്‍ഡിംഗ്‌സ് യുകെയില്‍ ചരിത്രം രചിക്കുന്നു




കൊച്ചി: ലണ്ടന്‍ സ്‌കോട്‌ലാന്‍ഡ്‌യാര്‍ഡിന്റെ ഉദ്ഘാടനത്തോടെ ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി നിക്ഷേപ സംരംഭമായ ട്വന്റി 14 ഹോള്‍ഡിംഗ്‌സിന് യുകെയില്‍ 2800 കോടി രൂപയുടെ നിക്ഷേപമായി. 2015ല്‍ 1,025 കോടി രൂപക്കാണ് ചരിത്രപരമായ നിരവധി പ്രത്യേകതകള്‍ അവകാശപ്പെടുന്ന ഈ നിര്‍മിതി ട്വന്റി 14 ഹോള്‍ഡിംഗ്‌സ് സ്വന്തമാക്കിയത്. ഇതില്‍ 512 കോടിരൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളും ഗ്രൂപ്പ് നടത്തി. ഇതിന് പുറമെ വാള്‍ഡ്‌റോഫ് അസ്റ്റോറിയ എഡിന്‍ബറോ-ദി കാലിഡോണിയനും 2018ല്‍ കമ്പനി സ്വന്തമാക്കിയിട്ടുണ്ട്.

വെസ്റ്റ്മിനിസ്റ്ററില്‍ സെയ്ന്റ് ജെയിംസിലാണ് സ്‌കോട്‌ലാന്‍ഡ്‌യാഡ്സ്ഥിതിചെയ്യുന്നത്. ഈ പൈതൃക ഹോട്ടല്‍ നടത്തിപ്പ് ഹയാത്ത് ബ്രാന്‍ഡിനാണ്. 1910ല്‍ ബ്രിട്ടീഷ് ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസായും റോയല്‍ പോലീസ് കാര്യാലയമായും പ്രവര്‍ത്തിച്ച ഈ നിര്‍മിതി ചാള്‍സ് ഡിക്കിന്‍സ്, സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ അടക്കമുള്ള നിരവധി എഴുത്തുകാരുടെ സൃഷ്ടികളിലൂടെയും ഖ്യാതിനേടിയിട്ടുണ്ട്. തുഡോര്‍ കാലഘട്ടത്തില്‍ സ്‌കോട്ട്‌ലാന്‍ഡ് സന്ദര്‍ശിക്കുന്നരാജാക്കന്‍മാരുടെ താമസകേന്ദ്രമായും ഈ കെട്ടിടം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലോകത്തെ വിഖ്യാത നഗരങ്ങളിലൊന്നായ ലണ്ടന്റെ സവിശേഷ ചരിത്രത്തേയും ആധുനിക കാല പ്രാധാന്യത്തേയും ഗ്രേറ്റ് സ്‌കോട്‌ലാന്‍ഡ് യാഡ് ഹോട്ടല്‍ പ്രതിനിധീകരിക്കുന്നുവെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ.യൂസഫലി പറഞ്ഞു. ഈ ചരിത്ര നിര്‍മിതിയെ ആതിഥ്യമര്യാദയുടെ ഉന്നത പ്രതീകമാക്കി മാറ്റിയെടുത്ത് സമാനതകളില്ലാത്ത അനുഭവങ്ങളാണ് ഇവിടെ അതിഥികള്‍ക്കായി ഞങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ വിസ്മയങ്ങള്‍ നേരിട്ടനുഭവിക്കാന്‍ എല്ലാവരേയും ക്ഷണിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഡ്വാഡിയന്‍ - വിക്ടോറിയന്‍ വാസ്തു ശില്‍പ മാതൃകയില്‍ 93,000 ചതുരശ്രഅടി വിസ്തൃതിയുള്ള ഈ ആഢംബര ബുട്ടീക്ക് ഹോട്ടലല്‍ ഏഴുനിലകളിലായി 153 മുറികളും 15 സ്യൂട്ടുകളുമുണ്ട്. വ്യവസായ പ്രമുഖര്‍, സെലിബ്രിറ്റികള്‍, രാഷ്ട്രത്തലവന്മാര്‍ എന്നിവര്‍ക്കായി രണ്ട് ബെഡ്‌റൂം ടൗണ്‍ ഹൗസ് വിഐപി സ്യൂട്ടുകളും ഇതിലുള്‍പ്പെടും. 120 സീറ്റുള്ള കോണ്‍ഫറന്‍സ് റൂമും ഇതിന്റെ പ്രത്യേകതയാണ്.

സ്‌കോട്ട്‌ലാന്‍ഡ്‌യാഡ് ഒരു സ്വപ്‌ന സാക്ഷാത്കാരമാണെന്ന് ട്വന്റി 14 ഹോള്‍ഡിംഗ്‌സ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പൈതൃക നിര്‍മിതികളിലൊന്നായ ഇതിന്റെ നവീകരണം ഏറെ നാളായി നടന്നുവരികയായിരുന്നു. അസംഖ്യം കഥകള്‍ ഉറങ്ങിക്കിടക്കുന്ന ഈ നിര്‍മ്മിതിയുടെ കീര്‍ത്തി ഒട്ടും കുറഞ്ഞ് പോകാത്ത വിധത്തിലുള്ള പ്രവര്‍ത്തനമാണ് നടക്കുകയെന്നുംഅദ്ദേഹംപറഞ്ഞു. വിഖ്യാത ഷെഫ് റോബിന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ വിശേഷപ്പെട്ട ബ്രിട്ടീഷ് ഭക്ഷണ വിഭവങ്ങളടക്കം ശ്രേഷ്ടമായഭക്ഷണ പാനീയങ്ങളാണ് ഇവിടെ വിളമ്പുന്നത്. ബ്രിട്ടനിലെ ജയില്‍ തടവുകാരിലെ കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയായ കോസ്റ്റലര്‍ ട്രസ്റ്റുമായി സഹകരിച്ച് തടവുകാരുടെ മികച്ച ചിത്ര രചനകളും ശില്‍പ്പങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഇത്തരമൊരു ചരിത്രസ്മാരകത്തെ അതിന്റെ യശസ് ഒട്ടും ചോരാതെ നിലനിര്‍ത്താന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനിക്കുന്നതായി ഹയാത്ത് ഹോട്ടല്‍ഗ്രൂപ്പ് പ്രസിഡന്റ് പീറ്റര്‍ ഫുല്‍ടന്‍ പറഞ്ഞു. ലുലുഗ്രൂപ്പ് നല്‍കിയ വിശ്വാസത്തിന് നന്ദിയറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പ്ലാറ്റിനം ലൗ ബാന്‍ഡുകളുമായി പ്ലാറ്റിനം ഗില്‍ഡ്



കൊച്ചി: ആഗോള പ്ലാറ്റിനം ആഭരണ വിപണിയുടെ വികസനം ലക്ഷ്യമിട്ട് 1975-ല്‍ സ്ഥാപിക്കപ്പെട്ട വിപണന സംഘടനയായ പ്ലാറ്റിനം ഗില്‍ഡ് ഇന്റര്‍നാഷനല്‍ (പിജിഐ) അതിന്റെ പ്ലാറ്റിനം ഡേയ്‌സ് ഓഫ് ലൗ പരമ്പരയില്‍ ഗ്രേറ്റര്‍ റ്റുഗദര്‍ എന്ന പേരില്‍ പ്ലാറ്റിനം ലൗ ബാന്‍ഡുകള്‍ വിപണിയിലിറക്കി. സോ ഡിഫറന്റ് ആന്‍ഡ് സോ ഇന്‍ ലൗ, ട്വിന്‍ സോള്‍സ് ഇന്‍ ലൗ, ദി സര്‍ക്ക്ള്‍ ഓഫ് ലൗ എന്നീ മൂന്ന് ഇതിവൃത്തങ്ങളിലാണ് ലൗ ബാന്‍ഡുകള്‍ വിപണിയിലെത്തിയിട്ടുള്ളത്. പേര് സൂചിപ്പിക്കുന്നതുപോലെ വിപരീതങ്ങള്‍ ആകര്‍ഷിക്കുന്നു എന്ന തത്വത്തിലാണ് ആദ്യ ഇതിവൃത്തം ഊന്നുന്നത്. കണ്ണാടിയിലെ പ്രതിച്ഛായപോലെ സംഭവിക്കുന്ന തരം ബന്ധങ്ങളുടെ ഡിസൈനാണ് സാമ്യമുള്ള ടെക്‌സ്ചറുകളും സമാന മോടിഫുകളുമായെത്തുന്ന ട്വിന്‍ സോള്‍സ് ഇന്‍ ലൗവില്‍ പ്രതിഫലിക്കുന്നത്. സ്ത്രീയ്ക്കു പുരുഷനുമിടയില്‍ പരസ്പര പൂരകങ്ങളാകുന്ന വൃത്താകാര രൂപകല്‍പ്പനയും ഇടകലര്‍ന്ന വര്‍ണങ്ങളുമാണ് ദി സര്‍ക്ക്ള്‍ ഓഫ് ലവിലുള്ളത്. രാജ്യത്തെ എല്ലാ പ്രമുഖ ജ്വല്ലറി ഷോപ്പുകളിലും വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്ന പ്ലാറ്റിനം ഡേയ്‌സ് ഓഫ് ലൗവിന്റെ വിലനിലവാരം ആരംഭിക്കുന്നത് 45,000 രൂപയില്‍.

പ്ലാറ്റിനം ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പുവരുത്തുന്നതിനായി പിജിഐക്കു കീഴിലുള്ള പ്ലാറ്റിനം ഗില്‍ഡ് ഇന്ത്യ നടപ്പാക്കുന്ന ക്വാളിറ്റി അഷ്വറന്‍സ് സ്‌കീം ഓഡിറ്റു ചെയ്യുന്നതിനായി ട്രസ്റ്റ് എവര്‍ അഷ്വറന്‍സ് സര്‍വീസസ് എന്ന സ്ഥാപനത്തെ നിയമിച്ചതായും പിജിഐയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയില്‍ എവിടെ നിന്നും വാങ്ങുന്ന അംഗീകൃത പ്ലാറ്റിനം ആഭരണങ്ങള്‍ക്കൊപ്പം ക്വാളിറ്റ് അഷ്വറന്‍സ് കാര്‍ഡും ആഭരണത്തിനുള്ളില്‍ പിടി950 എന്ന പരിശുദ്ധിമുദ്രയും ഈ സ്‌കീമിനു കീഴില്‍ ലഭ്യമാണ്. 1000 ഘടകത്തില്‍ ചുരുങ്ങിയത് 950 ഘടകവും പ്ലാറ്റിനമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതൊരു ബൈ-ബാക്ക് ഉറപ്പായും ഉപയോഗിക്കാവുന്നതാണ്.

പിജിഐ സ്ഥാപിക്കപ്പെട്ടതിനു ശേഷം ഇതുവരെ ആഗോളതലത്തില്‍ 8 കോടി ഔണ്‍സ് പ്ലാറ്റിനം ആഭരണങ്ങള്‍ക്കുള്ള വിപണി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്

ബ്ലോക്‌ചെയിന്‍ വിദഗ്ധരുടെ സംഗമവും ഹാക്കത്തോണും,

 
കൊച്ചിയില്‍ നാലു നാളത്തെ  പരിപാടികള്‍ ചൊവ്വാഴ്ച മുതല്‍

കൊച്ചി: ബ്ലോക് ചെയിന്‍ സാങ്കേതികവിദ്യയില്‍ കേരളത്തിന് മുന്‍കൈ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന പരിപാടികളുടെ ഭാഗമായി ഈ സാങ്കേതിക മേഖലയിലെ വിദഗ്ധരുടെ സംഗമമായ ബ്ലോക്ഹാഷും ഇതിനു മുന്നോടിയായി ബ്ലോക്ഹാക്ക് എന്ന മത്സരവും കൊച്ചിയില്‍ നടക്കൂം. 

അത്യാധുനികമായ ഈ സാങ്കേതികവിദ്യ പൊതുജനോപകാരപ്രദമാക്കി  കേരളത്തിനു പരമാവധി പ്രയോജനപ്പെടുത്തുന്നതിനുവേണ്ടിയാണ്  ബ്ലോക്‌ചെയിന്‍ ഉച്ചകോടിയുടെ രണ്ടാമത് പതിപ്പായ 'ബ്ലോക്ഹാഷ് ലൈവ് 2019' ഡിസംബര്‍ 12, 13 തിയതികളില്‍ ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാട്ടില്‍ നടത്തുന്നത്. 

വിദേശത്തുനിന്നടക്കം ലോകപ്രശസ്തരായ ബ്ലോക്‌ചെയിന്‍ വിദഗ്ധര്‍ അണിനിരക്കുന്ന സമ്മേളനം    സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഉന്നതപഠന-ഗവേഷണ സ്ഥാപനമായ ഐഐഐടിഎം-കെയുടെ ആഭിമുഖ്യത്തിലുള്ള കേരള ബ്ലോക്‌ചെയിന്‍ അക്കാദമിയാണ് സംഘടിപ്പിക്കുന്നത്. ആദ്യ ബ്ലോക്‌ചെയിന്‍ ഉച്ചകോടി തിരുവനന്തപുരത്തായിരുന്നു.

ഹൈപ്പര്‍ ലെഡ്ജര്‍ ഇക്കോസിസ്റ്റം ഡയറക്ടര്‍ മാര്‍ത്താ പിയര്‍കാര്‍സ്‌കാ-ഗിയാറ്റര്‍, ലിനക്‌സ് ഫൗണ്ടേഷന്‍ ഹൈപ്പര്‍ ലെഡ്ജര്‍ ഏഷ്യാ-പസിഫിക് വൈസ് പ്രസിഡന്റ് ജൂലിയന്‍ ഗോര്‍ഡന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ സെന്റര്‍ ഫോര്‍ ബ്ലോക്‌ചെയിന്‍ ടെക്‌നോളജിയിലെ ഗ്ലോബല്‍ സോഷ്യല്‍ ഇംപാക്ട് തോട്ട് ലീഡര്‍ ഡോ. ജെയിന്‍ തോംസണ്‍, അലയന്‍സ് ടെക്‌നോളജി ഇന്ത്യ സിഇഒ ആശിഷ് പട്ടേല്‍,  അലയന്‍സ് ടെക്‌നോളജി ചീഫ് ആര്‍ക്കിടെക്ടും ബ്ലോക്‌ചെയിന്‍ ആഗോള മേധാവിയുമായ ബോബ് ക്രോസിയര്‍, ഇന്റല്‍ ഏഷ്യ പ്ലാറ്റ്‌ഫോം സെക്യുരിറ്റി ഡിവിഷനിലെ സ്ട്രാറ്റജിക് ബിസിനസ് കൊളാബറേഷന്‍ ഡയറക്ടര്‍ നീല്‍ ഭാട്ടിയ, അലയന്‍സ് ടെക്‌നോളജി ലീഡ് ബ്ലോക്‌ചെയിന്‍ ആര്‍ക്കിടെക്ട് വോങ് ചുന്‍ ഡാനി, ബൗദ്ധികാവകാശ, ക്രിമിനല്‍, സൈബര്‍ നിയമ വിദഗ്ധ അഡ്വ. എംഎസ് നാപ്പിനായി, ബേണ്‍മാര്‍ക്ക് സഹസ്ഥാപകയും സിഇഒയുമായ ദേവി മോഹന്‍, പിഡബ്ല്യുസി പാര്‍ട്ണര്‍ ശ്രീറാം അനന്തശയനം, അലയന്‍സ് ടെക്‌നോളജി ഇന്ത്യ ഗ്ലോബല്‍ ബ്ലോക്‌ചെയിന്‍ സെന്റര്‍ ഓഫ് കോംപീറ്റന്‍സിയിലെ ചീഫ് ടെക്‌നിക്കല്‍ ആര്‍ക്കിടെക്ട് സുനില്‍ രവീന്ദ്രന്‍ തുടങ്ങി നിരവധി വിദഗ്ധര്‍ ദ്വിദിന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 

നൂറുപേര്‍ക്കാണ് ഉച്ചകോടിയില്‍ പങ്കെടുക്കാനാവുക.  രജിസ്‌ട്രേഷന്‍ നടത്തേണ്ടത് http://blockhash.live  എന്ന വെബ്‌സൈറ്റിലാണ്. 

ഇതിനു മുന്നോടിയായാണ് ബ്ലോക്ക്ഹാക്ക് മത്സരം 10, 11 തിയതികളിലായി കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്‌സില്‍ നടക്കുന്നത്. കേരള സ്റ്റാര്‍ട്ടപ് മിഷന്‍, അലയാന്‍സ് ടെക്‌നോളജി,  ക്വിക്ക് കേരള എന്നിവയുടെ സഹകരണത്തോടെ കേരള ബ്ലോക്‌ചെയിന്‍ അക്കാദമി തുടര്‍ച്ചയായ ഈ 24 മണിക്കൂര്‍ പരിപാടി നടത്തുന്നത്. ഇന്‍ഷുറന്‍സ് മേഖലയില്‍ ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ

എങ്ങനെ പ്രായോഗികമാക്കാം എന്നതാണ് മത്സരത്തിന്റെ പമേയം. മത്സരത്തിന് വന്‍പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. രജിസ്‌ട്രേഷന്‍ നേരത്തെ അവസാനിപ്പിച്ചു. ആഗോള ഇന്‍ഷുറന്‍സ് കമ്പനികള്‍പോലും പ്രീമിയം ശേഖരിക്കുന്നത് ഇപ്പോള്‍ ലോകമെങ്ങുമുള്ള തങ്ങളുടെ ഓഫീസുകള്‍ വഴിയാണ്. ഇത് എങ്ങനെ ബ്ലോക് ചെയിന്‍ സാങ്കേതികവിദ്യയിലൂടെ സുഗമമാക്കാം എന്നാണ് ബ്ലോക്ഹാക്ക് പരിശോധിക്കുക.
ഹാക്കത്തോണില്‍ വിജയിക്കുന്ന ടീം 12-ന് വൈകുന്നേരം ബ്ലോക്ഹാഷില്‍ വിദഗ്ധര്‍ക്കുമുന്നില്‍ അവതരണം നടത്തും.

kochi design week


താമസിക്കാന്‍ 96 ചതുരശ്ര അടി സ്ഥലം മതി,
പ്രതിഷ്ഠാപനവുമായി കൊച്ചി ഡിസൈന്‍ വീക്ക്

കൊച്ചി: കിടപ്പുമുറി, പഠന മേശ, എല്ലാ സജ്ജീകരണവുമുള്ള ബാത്‌റൂം, ഭക്ഷണത്തിന് സംവിധാനങ്ങള്‍, എന്നിങ്ങനെ എല്ലാമടങ്ങിയ  വാസസ്ഥലം, അതും കേവലം 96 ചതുരശ്ര അടി സ്ഥലത്ത്!

ഡിസംബര്‍ 12 ന് കൊച്ചിയില്‍ ആരംഭിക്കുന്ന ഡിസൈന്‍ വീക്ക് ഉച്ചകോടിയുടെ ഭാഗമായി അവതരിപ്പിക്കുന്ന ഈ പ്രതിഷ്ഠാപനം ഒരുക്കിയിരിക്കുന്നത് എംജി റോഡിലാണ്. പ്രതിഷ്ഠാപനത്തിന്റെ ഉദ്ഘാടനം രാവിലെ 11 മണിക്ക് നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. ഡിസൈന്‍ വീക്കിന്റെ പങ്കാളിയായ അസെറ്റ് ഫൗണ്ടേഷനാണ് ഇതിന്റെ ശില്പികള്‍.

ഡിസൈന്‍ വീക്ക് നടക്കുന്ന 12, 13, 14 തിയതികളില്‍ അസെറ്റ് ഹോംസിന്റെ രവിപുരത്ത് എംജി റോഡിലുള്ള അസെറ്റ് മൂഗ്രേസ് പ്രൊജക്ട് സൈറ്റില്‍  പൊതുജനങ്ങള്‍ക്ക് സൗജന്യമായി പ്രതിഷ്ഠാപനം കാണാനവസരമുണ്ട്.

കൊച്ചി ഡിസൈന്‍ വീക്കിന്റെ ആദ്യ ലക്കത്തില്‍ സുസ്ഥിര നിര്‍മ്മാണ രീതികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ ആശയത്തെക്കുറിച്ച് അസെറ്റ് ഫൗണ്ടേഷന്‍ ആലോചിക്കുന്നതെന്ന് അസെറ്റ് ഹോംസ് എംഡി സുനില്‍ കുമാര്‍ വി പറഞ്ഞു. ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍, അവിവാഹിതരായ ജോലിക്കാര്‍ തുടങ്ങി നിരവധി പേര്‍ക്ക് സഹായകരമാകുന്നതാണ് പദ്ധതി. മാറിയ സാഹചര്യത്തില്‍ വൃത്തിയും ശുചിത്വവും ജീവിതത്തിലെ വലിയ ഘടകങ്ങളായി മാറിയിട്ടുണ്ട്. ഈ വിഭാഗത്തിന് ഏറ്റവും പറ്റിയ വാസസ്ഥലം രൂപകല്‍പ്പന ചെയ്യുകയെന്നതായിരുന്നു വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു.

ഡിസൈന്‍ വീക്കിലൂടെ  ഉയര്‍ന്നു വന്ന ആശയങ്ങള്‍ സാധാരണക്കാരന് ഉപയോഗപ്രദമാകുന്ന രീതിയില്‍ യാഥാര്‍ത്ഥ്യമാകുന്നതിലൂടെ പരിപാടിയുടെ യഥാര്‍ത്ഥ ലക്ഷ്യം കൈവരിക്കുകയാണെ് ഉച്ചകോടിയുടെ സ്‌പെഷ്യല്‍ ഓഫീസറും മുഖ്യമന്ത്രിയുടെ ഐടി ഫെലോയുമായ അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു. പ്രളയത്തിനു ശേഷമുള്ള സുസ്ഥിര നിര്‍മ്മാണത്തെക്കുറിച്ചായിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന ഡിസൈന്‍ വീക്കിന്റെ പ്രമേയം. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഉച്ചകോടിയുടെ പ്രധാന പങ്കാളികളായ അസെറ്റ് ഫൗണ്ടേഷന്‍ മുന്‍കയ്യെടുത്ത് ഈ നിര്‍മ്മിതി രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
  
12 അടി നീളവും 8 അടി വീതിയുമുള്ളതാണ് വാസസ്ഥലം. അതില്‍ മടക്കി വയ്ക്കാവുന്ന് രീതിയിലാണ് കട്ടിലും ബെഡും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്. ഐടി പാര്‍ക്കുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തുടങ്ങിയ മേഖലകളില്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നതാണ് ഈ ഡിസൈന്‍. കുറഞ്ഞ ചെലവില്‍ ഇത് ലഭ്യമാക്കാനും കഴിയും.

രൂപകല്‍പ്പനയിലും വാസ്തുവിദ്യയിലും രാജ്യത്തെ ഏറ്റവും വലിയ ഹബ്ബാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ്  സംസ്ഥാന ഇലക്‌ട്രോണിക്‌സ്-ഐടി വകുപ്പ് ഡിസൈന്‍ വീക്ക് ഉച്ചകോടി ഒരുക്കുന്നത്. ഡിസൈനുമായി ബന്ധപ്പെട്ട സമസ്തമേഖലയിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളുമുള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ അന്താരാഷ്ട്ര വിദഗ്ധരുള്‍പ്പെടെ അയ്യായിരത്തില്‍പരം പേരാണ് പങ്കെടുക്കുന്നത്.  https://kochidesignweek.org/  എന്ന വെബ്‌സൈറ്റ് വഴി ഉച്ചകോടിയില്‍ രജിസ്റ്റര്‍ ചെയ്യാം.  

https://www.facebook.com/kochidesignweek/

ക്രിസ്മസ് കേക്ക് നിര്‍മാണ മത്സരം



റോട്ടറി ക്ലബ് ക്രിസ്മസ് കേക്ക് നിര്‍മാണ മത്സരം സംഘടിപ്പിക്കുന്നു

കൊച്ചി: ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മധുരം പകരാന്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലാന്‍ഡ്സ് എന്‍ഡ്  'ദി ക്രിസ്മസ് ബേക് ഓഫ്' എന്ന പേരില്‍ കേക്ക്, മോക്ക്ടെയില്‍ മത്സരം സംഘടിപ്പിക്കുന്നു. പൊതുജങ്ങള്‍ക്കും റോട്ടറി അംഗങ്ങള്‍ക്കും പ്രത്യേകമായാണ് മത്സരം. പ്ലം കേക്ക്, മോക്ക്ടെയില്‍  എന്നീ വിഭാഗങ്ങളില്‍ ഡിസംബര്‍ 14ന് ഒബ്റോണ്‍ മാളിലാണ് മത്സരം. വീട്ടില്‍ നിര്‍മിച്ച കേക്കുകളാണ് മത്സരത്തിലേക്ക് പരിഗണിക്കുന്നത്. മത്സരത്തിലേക്കായി സമര്‍പ്പിക്കുന്ന കേക്കുകള്‍ മത്സരാര്‍ത്ഥികള്‍ സ്വന്തമായി നിര്‍മിച്ചതാകണം. അര കിലോഗ്രാം മുതല്‍ ഒരു കിലോഗ്രാം വരെയുള്ള കേക്കുകളാണ് പരിഗണിക്കുന്നത്. കേക്കിനോടൊപ്പം അതിന്‍റെ ചേരുവക്കുറിപ്പ് കേക്ക് നിര്‍മിച്ചതിന്‍റെ ഷോട്ട് വീഡിയോ അല്ലെങ്കില്‍ ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ടതാണ്. മോക്ക്ടെയില്‍ മത്സരാര്‍ത്ഥികള്‍ ആവശ്യമായ സാമഗ്രികള്‍ സ്വന്തമായി കരുതണം. മോക്ക്ടെയില്‍  നിര്‍മാണത്തില്‍ പരമ്പരാഗത ചേരുവകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

പ്രശസ്ത ഫുഡ് സ്റ്റൈലിസ്റ്റും, വ്ളോഗറുമായ ലിസ ജോജി, സെലിബ്രിറ്റി ഷെഫുമാരായ ജിഷോ തോമസ്, രാജീവ് മേനോന്‍ എന്നിവരടങ്ങുന്ന മൂന്നംഗ  ജഡ്ജിങ് പാനല്‍ വിജയികളെ തിരഞ്ഞെടുക്കും. ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും. ഈ  മത്സരത്തില്‍ നിന്ന് ലഭിക്കുന്ന തുക സന്നദ്ധ സേവന പ്രവര്‍ത്തങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് റോട്ടറി ക്ലബ് അറിയിച്ചു.

ക്രിസ്മസ് ബേക്ക് ഓഫ്  മത്സരങ്ങളുടെ ഉദ്ഘാടനം പ്രശസ്ത ലിറ്റില്‍ ഷെഫ് കിച്ച നിര്‍വഹിക്കും. ഇതോടൊപ്പം ലെ മെറിഡിയന്‍ ബാര്‍മാന്‍ നരേന്ദ്ര നയിക്കുന്ന വിവിധ മോക്ക്ടെയിലുകളുടെ നിര്‍മാണം വിശദീകരിക്കുന്ന ക്ലാസും, ഇന്ത്യയിലെ മുന്‍നിര പേസ്ട്രി ഷെഫുമാരില്‍ ഒരാളായ റുമാന ജസീല്‍ നയിക്കുന്ന കേക്ക് ഡെക്കറേറ്റിങ്ങ്  ക്ലാസും ഉണ്ടായിരിക്കും. റോട്ടറി മ്യൂസിക് ഫ്രറ്റേര്‍ണിറ്റി സംഘടിപ്പിക്കുന്ന ഗാനമേളയും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: 9895088388, 8129490264

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സ്കെയിലത്തോണ്‍ സമ്മേളനം


ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കായി

കൊച്ചി: ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും വാധ്വാനി ഫൗണ്ടേഷനും ചേര്‍ന്ന് സ്കെയിലത്തോണ്‍ സമ്മേളനം സംഘടിപ്പിക്കുന്നു.

അഞ്ച് കോടി രൂപയില്‍ കൂടുതല്‍ വിറ്റുവരവുള്ള സംരംഭങ്ങള്‍ക്കുവേണ്ടി നടക്കുന്ന ഈ സമ്മേളനം ഡിസംബര്‍ 17, 18 തിയതികളില്‍ കളമശ്ശേരിയിലെ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലാണ് നടക്കുന്നത്. കഴിഞ്ഞ സെപ്തംബറില്‍ നടന്ന ഹഡില്‍ കേരളയില്‍ വച്ച് വാധ്വാനി ഫൗണ്ടേഷനും കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ഉണ്ടാക്കിയ ധാരണാപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്കെയിലത്തോണ്‍ സമ്മേളനം നടത്തുന്നത്.

വാധ്വാനി ഫൗണ്ടേഷനിലെ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്താനും സംരംഭങ്ങളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കാനുമുള്ള വിദഗ്ധോപദേശം ലഭിക്കുന്നതിനുമുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കുന്നത്. മികച്ച സംരംഭങ്ങള്‍ക്ക് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സഹായപരിപാടികളും വാധ്വാനി ഫൗണ്ടേഷന്‍ നല്‍കും.

ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കി വരുന്ന വിവിധ പദ്ധതികളെക്കുറിച്ച് രണ്ടാം ദിനത്തില്‍ പ്രത്യേക സെഷനുകള്‍ ഉണ്ടായിരിക്കും. സാങ്കേതിക വിദഗ്ധര്‍, സാമ്പത്തിക മാനേജ്മെന്‍റ് വിദഗ്ധര്‍, പ്രമുഖ വ്യവസായികള്‍ തുടങ്ങിയവര്‍ സ്കെയിലത്തോണില്‍ പങ്കെടുക്കും. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി)യും സമ്മേളനത്തില്‍ പങ്കാളികളാണ്.

താത്പര്യമുള്ള ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് http://bit.ly/SMEmete എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍ വിപണിയില്‍



യുവത്വം നിറയുന്ന സവിശേഷമായ സുഗന്ധനിരയാണ് ഫാസ്റ്റ്ട്രാക്കിന്‍റേത്
നടി അനന്യ പാണ്ഡെ ബ്രാന്‍ഡ് അംബാസിഡര്‍

കൊച്ചി: ടൈറ്റന്‍ കമ്പനിയില്‍ നിന്നുള്ള പ്രമുഖ യൂത്ത് ഫാഷന്‍ ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് സുഗന്ധങ്ങളുടെ രംഗത്തേയ്ക്ക് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകളുമായി എത്തുന്നു. മുംബൈയില്‍ നടന്ന ചടങ്ങില്‍ യുവതാരം അനന്യ പാണ്ഡെടൈറ്റന്‍ കമ്പനി ലിമിറ്റഡ് ഫ്രാഗ്രന്‍ഡ് ആന്‍ഡ് ആക്സസറീസ് വിഭാഗം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മനീഷ് ഗുപ്ത എന്നിവര്‍ ചേര്‍ന്ന് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍ പുറത്തിറക്കി. ചടങ്ങില്‍ അനന്യയെ ഫാസ്റ്റ്ട്രാക്കിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചു.

യുവാക്കളുടെ ഫാഷനുമായി ഒത്തുപോകുന്നതാണ് ഫാസ്റ്റ്ട്രാക്ക്  ബ്രാന്‍ഡ്. യുവാക്കള്‍ക്കായി ഒട്ടേറെ ഫാഷന്‍ ആക്സസറികള്‍ ബ്രാന്‍ഡ് പുറത്തിറക്കിയിട്ടുണ്ട്. സുഗന്ധവുമായി ബന്ധപ്പെട്ട ഭാവനകള്‍ക്ക് പുതുരൂപം നല്കാനായി രൂപപ്പെടുത്തിയതാണ് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍. ട്രാന്‍സ്ബീറ്റ് ആന്‍ഡ് പള്‍സ് എന്നിങ്ങനെ യുവാക്കള്‍ക്കും യുവതികള്‍ക്കുമായും സോളോ എന്ന പേരില്‍ സിഗ്നേച്ചര്‍ യുണിസെക്സ് പെര്‍ഫ്യൂമും ഉള്‍പ്പെടെ ഏഴ് വ്യത്യസ്ത പെര്‍ഫ്യൂമുകളാണ് ഫാസ്റ്റ്ട്രാക്ക് പുറത്തിറക്കിയിരിക്കുന്നത്.

ഓരോ മൂഡിനും അവസരത്തിനും അനുയോജ്യമാകുന്ന രീതിയില്‍ ലോകത്തിലെതന്നെ ഏറ്റവും മികച്ച പെര്‍ഫ്യൂമേഴ്സ് രൂപപ്പെടുത്തിയതാണ് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍. വര്‍ണശബളവും രസം പകരുന്നതും എടുപ്പുള്ളതുമാണ് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍.

മികച്ച സുഗന്ധം പ്രസരിപ്പിക്കുകയെന്നത് ഭംഗിയായി അണിഞ്ഞൊരുങ്ങുന്നതില്‍ ഏറെ പ്രധാനപ്പെട്ട കാര്യമാണെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ഫ്രാഗ്രന്‍സ് ആന്‍ഡ് ആക്സസറീസ് വിഭാഗം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മനീഷ് ഗുപ്ത പറഞ്ഞു. അതുകൊണ്ടാണ് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍ മികച്ച ഗുണമേന്മയില്‍ അവതരിപ്പിക്കുന്നത്. രാജ്യത്ത് പുതിയ പ്രവണതകള്‍ അവതരിപ്പിക്കുന്ന പെര്‍ഫ്യൂം ബ്രാന്‍ഡ് ആയിരിക്കും ഫാസ്റ്റ്ട്രാക്ക് എന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും സ്റ്റൈലിഷ് ബ്രാന്‍ഡുകളില്‍ ഒന്നായ ടൈറ്റന്‍ കമ്പനിയുടെ മുഖമാകുന്നതില്‍ സന്തോഷമുണ്ടെന്ന് യുവതാരം അനന്യ പാണ്ഡെ പറഞ്ഞു. അതിശയിപ്പിക്കുന്നതും മികച്ച തനിമയുള്ളതുമാണ് ഫാസ്ട്രാക്ക് പെര്‍ഫ്യൂമുകള്‍. നിങ്ങളുടെ വ്യക്തിത്വത്തിനു ചേര്‍ന്നതും നിങ്ങളെ വേര്‍തിരിച്ചുനിര്‍ത്തുന്നതുമാണ് ഫാസ്റ്റ്ട്രാക്കിന്‍റെ വൈവിധ്യമാര്‍ന്ന പെര്‍ഫ്യൂമുകള്‍ എന്ന് അനന്യ പറഞ്ഞു.

ട്രാന്‍സ്ബീറ്റ് ആന്‍ഡ് പള്‍സ് എന്നിവയ്ക്ക് 100 മില്ലിലിറ്ററിന് 845 രൂപയും സോളോയ്ക്ക് 995 രൂപയുമാണ് വില. ഫാസ്റ്റ്ട്രാക്ക് സ്റ്റോറുകളിലും ഫാസ്റ്റ്ട്രാക്ക്ഡോട്ട്ഇന്‍ എന്ന വെബ്സൈറ്റിലും പ്രമുഖ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറുകളിലും ബ്യൂട്ടികോസ്മെറ്റിക് സ്റ്റോറുകളിലും ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍ ലഭിക്കും.

ഫോട്ടോ ക്യാപ്ക്ഷന്‍:
മുംബൈയില്‍ നടന്ന ചടങ്ങില്‍ യുവതാരം അനന്യ പാണ്ഡെടൈറ്റന്‍ കമ്പനി ലിമിറ്റഡ് ഫ്രാഗ്രന്‍ഡ് ആന്‍ഡ് ആക്സസറീസ് വിഭാഗം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മനീഷ് ഗുപ്ത എന്നിവര്‍ ചേര്‍ന്ന് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍ പുറത്തിറക്കുന്നു.

Tuesday, November 12, 2019

ടോംബോയ് കഥപറയുന്ന സീരിയലുമായി സീ കേരളം



കൊച്ചി: ചുരുങ്ങിയ കാലയളവില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ മലയാളത്തിലെ ഏറ്റവും പുതിയ വിനോദ ചാനല്‍ സീ കേരളം പ്രേക്ഷകര്‍ക്കായി പുതിയ സീരിയല്‍ ആരംഭിക്കുന്നു. ഇതുവരെ ആരും പറയാത്ത പുതുമയുള്ള പരമ്പര 'സത്യ എന്ന പെണ്‍കുട്ടി' നവംബര്‍ 18 മുതല്‍ പ്രക്ഷേപണം തുടങ്ങും. മലയാള സീരിയല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായി ടോംബോയ് വേഷത്തിലെത്തുന്ന ബോള്‍ഡ് ആയ പെണ്‍കുട്ടിയാണ് മുഖ്യകഥാപാത്രം. മെക്കാനിക്കായി ജോലി ചെയ്യുന്ന സത്യ എല്ലാത്തരം ബൈക്കുകളും അനായാസം കൈകാര്യം ചെയ്യും. സ്വന്തം തീരുമാനങ്ങളില്‍ ഉറച്ചു വിശ്വസിക്കുകയും അവയുമായി മുന്നോട്ടു പോകുകയും ചെയ്യുന്ന ശക്തമായ സ്ത്രീ കഥാപാത്രമാണ് സത്യ. മൂത്ത സഹോദരിയോട് കലഹിച്ചു കൊണ്ടിരിക്കുന്ന സത്യയാണ് കുടുംബത്തെ പോറ്റുന്നതും. നീനുവാണ് സത്യ എന്ന മുഖ്യ കഥാപാത്രത്തിനു ജീവന്‍ നല്‍കുന്നത്. ബിഗ് ബോസ് ഫെയ്ം ശ്രീനിഷ് നായക വേഷത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചു വരുന്നതും ഈ സീരിയലിലൂടെയാണ്.

വേറിട്ട കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാമെന്ന പ്രതീക്ഷയിലാണ് നീനു. "സത്യ തീര്‍ത്തും വ്യത്യസ്തവും വളരെ വെല്ലുവിളികള്‍ നിറഞ്ഞതുമായി കഥാപാത്രമാണ്. ബൈക്ക് ഓടിക്കേണ്ടി വന്നതെല്ലാം ആദ്യ പ്രയാസമുണ്ടാക്കി. എങ്കിലും ഷൂട്ട് തുടങ്ങുന്നതിനു മുമ്പു തന്നെ എല്ലാ പഠിച്ചെടുത്തു. വളരെ ആത്മവിശ്വാസത്തോടെയാണ് അഭിനയിച്ചത്," നീനു പറഞ്ഞു.

ചെറിയൊരു ഇടവേളയ്ക്കു ശേഷം അഭിനയ രംഗത്ത് തിരിച്ചെത്തുന്ന ശ്രീനിഷും പ്രതീക്ഷയോടെയാണ് ഈ സീരിയലിനെ കാണുന്നത്. "കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പല ഓഫറുകളും വന്നിരുന്നെങ്കിലും മികച്ച അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. സീ നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കുന്ന സീരിയലുകളുടെ മികവ് കണക്കിലെടുത്താണ് ഈ സീരിയലില്‍ നായക കഥാപാത്രം ഏറ്റെടുത്തത്. ഞാന്‍ സീ തമിഴിന്റെ ഒരു ആരാധകന്‍ കൂടി ആയതിനാല്‍ ഓഫര്‍ വന്നപ്പോള്‍ പിന്നെ ഒന്നും നോക്കേണ്ടി വന്നില്ല. എന്റെ റോളില്‍ വലിയ പ്രതീക്ഷയുണ്ട്-," ശ്രീനിഷ് പറഞ്ഞു.   


കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് അറ്റാദായത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച



കൊച്ചി: പ്രമുഖ വസ്ത്ര നിര്‍മാണ വ്യാപാര കമ്പനിയായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ അറ്റാദായത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച. സെപ്തംബര്‍ 30ന് അവസാനിച്ച് രണ്ടാം പാദത്തില്‍ 46 ശതമാനം വര്‍ധനവോടെ 38.32 കോടി രൂപ കിറ്റെക്‌സ് അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 26.25 കോടി രൂപയായിരുന്നു ഇത്. സെപ്തംബര്‍ 30ന് അവസാനിച്ച അര്‍ധവാര്‍ഷികത്തില്‍ അറ്റാദായം 18 ശതമാനം വര്‍ധിച്ച് 52.85 കോടി രൂപയിലെത്തി.



15 ശതമാനം വളര്‍ച്ചയോടെ 2019.19 കോടി രൂപയുടെ വരുമാനമാണ് രണ്ടാം പാദത്തില്‍ കമ്പനി നേടിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 181.10 കോടി രൂപയായിരുന്നു വരുമാനം. അര്‍ദ്ധസാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം 13 ശതമാനം വര്‍ധനവോടെ 355.84 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 313.37 കോടിയാണ് വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്.

സിഎംഎഫ്ആർഐയുടെ മത്സ്യ-ഭക്ഷ്യ-കാർഷിക മേള




കൊച്ചി: മത്സ്യപ്രേമികൾക്കൊരു സന്തോഷ വാർത്ത. പിടയ്ക്കുന്ന കാളാഞ്ചിയും തിലാപ്പിയയും മറ്റ് മത്സ്യങ്ങളും ജീവനോടെ സ്വന്തമാക്കണമെങ്കിൽ ഹൈക്കോർട്ടിന് സമീപമുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) വരാം.  കർഷകർ നേരിട്ടാണ് സ്വന്തമായി കൃഷിചെയ്ത് വിളവെടുത്ത മീൻ എത്തിക്കുന്നത്. നാളെ (വ്യാഴം) മുതൽ 16 വരെ സിഎംഎഫ്ആർഐയിൽ നടക്കുന്ന മത്സ്യ-ഭക്ഷ്യ-കാർഷിക മേളയിൽ മീൻ മാത്രമല്ല, കാർഷിക കൂട്ടായ്മയിൽ വിളയിച്ച് ഗുണമേൻമയുള്ള അനേകം ഉൽപന്നങ്ങളും വിവിധ കൃഷിരീതികളുടെ പ്രദർശനങ്ങളുമുണ്ട്. സ്വദേശി ശാസ്ത്രപ്രസ്ഥാനവുമായി സഹകരിച്ചാണ് പരിപാടി.

ലക്ഷദ്വീപിലെ ജൈവ ഉൽപന്നങ്ങൾ, പലഹാരങ്ങൾ തുടങ്ങിയവയ്ക്കായി മേളയിൽ പ്രത്യേക പവലിയനുണ്ട്. ജൈവരീതിയിൽ കൃഷി ചെയ്ത നൂറുകണക്കിന് നിത്യോപയോഗ കാർഷികോൽപന്നങ്ങൾക്ക് പുറമെ, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ മേൽനോട്ടത്തിൽ ഉൽപാദിപ്പിച്ച മായം കലരാത്തതും ഉയർന്ന ഗുണമേന്മയുള്ളതുമായ സുഗന്ധവ്യഞ്ജനങ്ങൾ, മൂല്യവർധിത ഉൽപ്പന്നങ്ങളായ പലയിനം എണ്ണകൾ, സോപ്പുകൾ, തുളസി ഫെയ്‌സ് വാഷ് പോലുള്ള സൗന്ദര്യവർധക വസ്തുക്കൾ, കറി പൗഡറുകൾ തുടങ്ങിയവയും മേളയിൽ ലഭ്യമാകും. ജൈവ പച്ചക്കറി, പൊക്കാളി അരി, പൊക്കാളി പുട്ട് പൊടി, മീനിൽ നിന്നുള്ള മൂല്യവർധിത ഉൽപനങ്ങൾ, അത്യുൽപാദന ശേഷിയുള്ള മഞ്ഞൾ, ഇഞ്ചി തുടങ്ങിയവയുടെ വിത്തുകളും കുറ്റിക്കുരുമുളകിന്റെ തൈകളുമടക്കം അനേകം ഉൽപ്പന്നങ്ങൾ മേളയിൽ നിന്ന് വാങ്ങാം.  നീര, ശുദ്ധമായ വെളിച്ചെണ്ണ, തേങ്ങ ചിപ്‌സ്, നീര ഉപയോഗിച്ചുള്ള സ്വീറ്റ്‌സ് തുടങ്ങിയ ഉൽപ്പന്നങ്ങൾ നാളികേര വികസന ബോർഡിന്റെ സ്റ്റാളിൽ ലഭിക്കും. വാഴക്കന്ന്, കറിവേപ്പ്, പാഷൻ ഫ്രൂട്ട്, പൈനാപ്പിൾ തുടങ്ങിയുള്ള ഫലവൃക്ഷതൈകൾ, ജൈവപച്ചക്കറി വിത്തുകൾ, ചക്ക പൗഡർ, വിവിധ ജൈവവളങ്ങൾ, ജൈവകീടിനാശിനി, വേപ്പെണ്ണ, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയ ഉൽപ്പന്നങ്ങളും മേളയിൽ ലഭിക്കും.

തിലാപ്പിയ ഭക്ഷ്യമേള
കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ മത്സ്യ കർഷകസംഘങ്ങൾ പ്രാദേശികമായി കൃഷിചെയ്ത തിലാപ്പിയയുടെ ലൈവ് കിച്ചണാണ് മേളയുടെ മറ്റൊരു പ്രധാന ആകർഷണം. തിലാപിയ കറി, പൊരിച്ചത്, പൊള്ളിച്ചത് തുടങ്ങിയ വിവഭങ്ങൾക്കൊപ്പം തിലാപിയയുടെ പോഷകമൂല്യങ്ങളെ കുറിച്ചുള്ള ബോധവൽകരണവുമുണ്ടാകും.

കാർഷിക സാങ്കേതികവിദ്യകളുടെ പ്രദർശനത്തിൽ,  ഹൈഡ്രോപോണിക്്കൃഷിയിൽ   ഉപയോഗിക്കുന്ന പുല്ലുൽപാദിപ്പിക്കുന്ന യന്ത്രമടക്കമുള്ള ഉപകരണങ്ങളഉടെ പ്രദർശനം കർഷകർക്ക് പുത്തനറിവ് നൽകും.  

ഈസി ബാങ്ക് വായ്പ
ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് കാർഷിക സംരഭങ്ങൾ തുടങ്ങുന്നവർക്ക് ബാങ്ക് വായ്പ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിന് പ്രത്യേക ലോൺമേളയും നടത്തുന്നുണ്ട്. ഇതിനുള്ള രേഖകൾ സഹിതം വരുന്നവർക്ക് മേളയിൽ വെച്ചുതന്നെ വായ്പ അനുവദിക്കുന്നതിനുള്ള സൗകര്യമുണ്ടാകും. ബാങ്ക് പ്രതിനിധികളോട് സംശയം തീർക്കാനും അവരം ലഭിക്കും. ഇതിനു പുറമെ, നബാർഡിന്റെ നേതൃത്വത്തിൽ കാർഷികോൽപന്നങ്ങളുടെ ബയർ സെല്ലർ മീറ്റും നടക്കും.

ജൈവകർഷകർ, കർഷക ഉൽപാദന കമ്പനികൾ, സ്വയം സഹായക സംഘങ്ങൾ എന്നിവർക്ക് പുറമെ, കാർഷിക സർവകലാശാല, വിവിധ കേന്ദ്രഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവരുടെ സ്റ്റാളുകളും മേളയിലുണ്ടാകും. സമയം രാവിലെ 10 മുതൽ രാത്രി 9 വരെ.

ഇന്ത്യൻ ഭക്ഷണക്രമത്തിൽ പ്രോട്ടീനുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം

ഇന്ത്യൻ ഭക്ഷണക്രമത്തിൽ പ്രോട്ടീനുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി റൈറ്റ് ടൂ പ്രോട്ടീൻ ക്യാമ്പെയിൻ


ഇന്ത്യൻ ഭക്ഷണക്രമത്തിൽ പ്രോട്ടീനുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിനായി റൈറ്റ് ടൂ പ്രോട്ടീൻ ക്യാമ്പെയിൻ സംഘടിപ്പിക്കുന്നു. ഇന്ത്യൻ ജനസംഖ്യയുടെ 90 ശതമാനം ആളുകൾക്കും തങ്ങൾക്ക് വേണ്ട പ്രോട്ടീന്റെ അളവിനെക്കുറിച്ചോ അവ ലഭിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ചോ അറിവില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജനങ്ങൾക്ക് ബോധവത്ക്കരണം നൽകുന്നതിനൊപ്പം അവരുടെ പ്രോട്ടീൻ ഉപഭോഗം ട്രാക്ക് ചെയ്യുന്നതിനായി പ്രോട്ടീൻ കാൽക്കുലേറ്റർ എന്നൊരു ഓൺലൈൻ ടൂളും അവതരിപ്പിച്ചിട്ടുണ്ട്. ഓരോ ആളുകളുടെയും ശാരീരിക പ്രത്യേകതകൾ, ഭാരം, കഴിക്കുന്ന ഭക്ഷണം എന്നിവ കണക്കിലെടുത്ത് പ്രോട്ടീൻ ഉപഭോഗം എന്തുമാത്രം വേണമെന്നും അത് എങ്ങനെ ലഭിക്കുമെന്നും പ്രോട്ടീൻ ഒ മീറ്റർ എന്ന സംവിധാനം നിർദ്ദേശിക്കും. Www.righttoprotein.com/protein-o-meter/ -ൽ ലോഗിൻ ചെയ്ത് ആർക്കും ഈ സംവിധാനം ഉപയോഗിക്കാനാകും

  

ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത് യുവതലമുറ





കൊച്ചിവായ്പകളുടെ കാര്യത്തില് കൂടുതല് ഗൗരവകരമായ സമീപനം കൈക്കൊള്ളുന്നത് യുവതലമുറയാണെന്ന് ട്രാന്സ്യൂണിയന് സിബില് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. വായ്പകള് പ്രയോജനപ്പെടുത്തുന്നതിലും ക്രെഡിറ്റ് സ്കോര് ഉയര്ന്ന നിലയില് നിര്ത്തുന്നതിലും യുവ തലമുറ വലിയ ശ്രദ്ധയാണു പതിപ്പിക്കുന്നത്.
            2016-8 കാലഘട്ടത്തില് പുതിയ ക്രെഡിറ്റ് കാര്ഡ് കരസ്ഥമാക്കിയ യുവാക്കളുടെ എണ്ണം 58 ശതമാനം വര്ധിച്ചപ്പോള് മറ്റുള്ളവരുടെ എണ്ണത്തില് 14 ശതമാനം വര്ധനവു മാത്രമാണുണ്ടായത്തങ്ങളുടെ ക്രെഡിറ്റ് സ്കോര് സ്വയം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവരില് 67 ശതമാനവും യുവാക്കളാണ്ഇങ്ങനെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന യുവാക്കളുടെ ശരാശരി സിബില് സ്ക്കോര് 740 ആണ്മറ്റുള്ളവരുടെ കാര്യത്തില് ഇത് 734 മാത്രമാണ്.
            ക്രെഡിറ്റ് സ്കോര് അടക്കമുള്ള വിവരങ്ങള് സ്വയം പരിശോധിക്കുന്ന യുവാക്കളില് 51 ശതമാനവും മഹാരാഷ്ട്രകര്ണാടകതമിഴ്നാട്യുപിഡെല്ഹി എന്നിവിടങ്ങളില് നിന്നാണ്. 1982-നും 1996-നും മധ്യെ ജനിച്ചവരെയാണ് ഇവിടെ യുവാക്കളായി കണക്കാക്കിയിരിക്കുന്നത്ക്രെഡിറ്റ് കാര്ഡ്പേഴ്സണല് ലോണ്ഉപഭോക്തൃ വായ്പ എന്നിവ പോലുള്ള ആസ്തികളില്ലാത്ത വായ്പകളിലാണ് യുവാക്കള്ക്കു കൂടുതല് താല്പര്യം എന്നും പഠനം ചൂണ്ടിക്കാട്ടുന്നുയുവാക്കള് പ്രയോജനപ്പെടുത്തിയിട്ടുള്ള വായ്പകളില് 72 ശതമാനവും  വിഭാഗത്തില് പെട്ടവയാണ്.
            യുവാക്കളില് വായ്പാ അവബോധവും മികച്ച സാമ്പത്തിക സ്വഭാവങ്ങളും വര്ധിച്ചു വരുന്നത് ആവേശകരമാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ട്രാന്സ്യൂണിയന് സിബില് ഡയറക്ട് ടു കണ്സ്യൂമര് ഇന്ട്രാറ്റീവ് വിഭാഗം മേധാവിയും വൈസ് പ്രസിഡന്റുമായ സുജാത അഹല്വത് ചൂണ്ടിക്കാട്ടി. തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള് കൈവരിക്കാനുള്ള മാര്ഗമായാണ് യുവാക്കള് വായ്പകളെ കാണുന്നതെന്നും അവര് ചൂണ്ടിക്കാട്ടി.

ടപ്പര്‍വെയര്‍ ഔട്ട്‌ലെറ്റ്‌ ഇനി കൊച്ചിയിലും



 കേരളത്തിലെ ആദ്യത്തെ എക്‌സ്‌ക്ലൂസീവ്‌ ഔട്ട്‌ലെറ്റ്‌

കൊച്ചി : ഓര്‍ലാന്‍ഡോ, യു.എസ്‌ ആസ്ഥാനമായുള്ള പ്രശസ്‌ത കിച്ചണ്‍ കണ്ടെയ്‌നര്‍ ബ്രാന്‍ഡ്‌ ആയ ടപ്പര്‍വെയര്‍കൊച്ചിയില്‍ പുതിയ ഔട്ട്‌ലെറ്റ്‌തുടങ്ങി. കലൂര്‍ കടവന്ത്ര റോഡില്‍ ആരംഭിച്ച ശാഖ ഇന്ത്യയിലെ പതിനെട്ടാമത്തെ ടപ്പര്‍വെയര്‍ ഔട്ട്‌ലെറ്റുംകേരളത്തിലെ ആദ്യത്തേതുമാണ്‌. ഉല്‍പന്നങ്ങളുടെലഭ്യത സുഗമമാക്കുക, വിപണന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്‌ ഈ ചുവടുവയ്‌പ്‌.
ദക്ഷിണേന്ത്യയിലെ സുപ്രധാന വിപണിയായകൊച്ചിയില്‍ ടപ്പര്‍വെയറിന്‌ ഉപഭോക്താക്കള്‍ ഏറെയാണ്‌. ഔട്ട്‌ലെറ്റ്‌ലോഞ്ചിനെ പറ്റിയും പുതിയ വാണിജ്യ മാറ്റങ്ങളെപ്പറ്റിയും ടപ്പര്‍വെയര്‍ മാനേജിംഗ്‌ ഡയറക്ടര്‍ ദീപക്‌ ഛബ്ര പറയുന്നതിങ്ങനെ; കഴിഞ്ഞ 23 വര്‍ഷമായി നേരിട്ടുള്ള വിപണന രീതിയില്‍ ഉപഭോക്താക്കളെ സംതൃപ്‌തരാക്കാന്‍ കമ്പനിക്ക്‌ സാധിച്ചിട്ടുണ്ട്‌. വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയെ മാനിച്ചുകൊണ്ടാണ്‌കൊച്ചിയില്‍ ഈ ഔട്ട്‌ലെറ്റ്‌തുടങ്ങുന്നത്‌. ഇതിലൂടെവൈവിധ്യമാര്‍ന്ന ഉല്‍പന്ന ശ്രേണികള്‍ ഉപഭോക്താക്കള്‍ക്ക്‌ എത്തിക്കാന്‍ സാധിക്കും.
അടുത്ത ഒരു വര്‍ഷത്തില്‍ 35 മില്യണ്‍ ഉപഭോക്താക്കളിലേക്ക്‌ എത്തുക എന്ന ലക്ഷ്യത്തോടെ 30 എക്‌സ്‌ക്ലൂസീവ്‌ ബ്രാന്‍ഡ്‌ ഔട്ട്‌ലെറ്റ്‌സ്‌തുടങ്ങാനാണ്‌ ടപ്പര്‍വെയര്‍ പദ്ധതിയിടുന്നത്‌. ഇതിനു ആദ്യചുവടായി ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്‌, സൂറത്‌, പട്‌ന, അഹമ്മദാബാദ്‌, നാസിക്‌, കോട്ട, രായ്‌പൂര്‍, കുടക്‌, അമൃത്‌സര്‍ എന്നിവിടങ്ങളില്‍ ഔട്ട്‌ലെറ്റ്‌സ്‌ ആരംഭിച്ചിട്ടുണ്ട്‌.
ടപ്പര്‍വെയര്‍സൈറ്റിലും ഇ കൊമെഴ്‌സ്‌ പോര്‍ട്ടലുകളായ ആമസോണ്‍, ഫ്‌ളിപ്‌കാര്‍ട്ട്‌ എന്നിവയിലും ടപ്പര്‍വെയര്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാകുന്നതാണ്‌.
കൊച്ചി സ്വദേശിനിയായ മിഷേല്‍ ആണ്‌ കൊച്ചി ഔട്ട്‌ലെറ്റിന്റെ ഫ്രാഞ്ചൈസി.

For further information please contact;
Priya K |+91 9745222551

Sunday, September 22, 2019

ആകര്‍ഷകമായ ഓഫറുകളുമായി എയര്‍ഏഷ്യയുടെ ബിഗ് സെയില്‍



എയര്‍ഏഷ്യ ആഗോളതലത്തില്‍
 600 ദശലക്ഷം അതിഥികളെ സ്വീകരിച്ചതിന്‍റെ ആഘോഷങ്ങളുടെ ഭാഗമായാണ് ബിഗ് സെയില്‍

കൊച്ചി: ലോകത്തിലെ ഏറ്റവും സ്വീകാര്യതയുള്ള ചെലവുകുറഞ്ഞ എയര്‍ലൈനായ എയര്‍ ഏഷ്യ ഒട്ടേറെ ആകര്‍ഷകമായ ഓഫറുകളുമായി ബിഗ് സെയില്‍ പ്രഖ്യാപിച്ചു. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഓഫര്‍ കാലാവധിയില്‍ എയര്‍ഏഷ്യയുടെ എല്ലാ ലക്ഷ്യകേന്ദ്രങ്ങളിലേയ്ക്കും പറക്കുന്നവര്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ സ്വന്തമാക്കാം. ആഭ്യന്തര റൂട്ടുകളില്‍ ഏറ്റവും കുറഞ്ഞത്
 899 രൂപ നിരക്കിലും അന്താരാഷ്ട്ര റൂട്ടുകളില്‍ ഏറ്റവും കുറഞ്ഞത് 2099 രൂപ നിരക്കിലും ടിക്കറ്റുകള്‍ സ്വന്തമാക്കാം.

പൊതുജനങ്ങള്‍ക്ക് സെപ്റ്റംബര്‍
 23 രാത്രി 9.30 മുതല്‍ 26 രാത്രി 9.30 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. എയര്‍ഏഷ്യ 'ബിഗ്അംഗങ്ങള്‍ക്ക് വില്‍പ്പനയുടെ 24 മണിക്കൂര്‍ മുമ്പുതന്നെ ടിക്കറ്റുകള്‍ വാങ്ങാന്‍ സാധിക്കും. 2020 ഫെബ്രുവരി പത്തു മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവിലാണ് അതിഥികള്‍ക്ക് യാത്ര ചെയ്യാവുന്നത്.

ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ചെലവുകുറഞ്ഞ വിമാനസര്‍വീസുകളിലൊന്നായ എയര്‍ ഏഷ്യ ലോകമെങ്ങും സഞ്ചരിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് എയര്‍ഏഷ്യ ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു. അവധികളും ഉത്സവസീസണും അടുത്തുവരുന്ന ഇക്കാലത്ത് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എയര്‍ഏഷ്യയുടെ ബിഗ് സെയില്‍ ഏറ്റവും അനുയോജ്യമായരീതിയില്‍ യാത്ര പ്ലാന്‍ ചെയ്യാന്‍ സഹായകമായിരിക്കുംലോകത്തെല്ലായിടത്തേയ്ക്കും എല്ലാവര്‍ക്കും യാത്ര ചെയ്യാനുള്ള അവസരമാണ് എയര്‍ഏഷ്യ ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെമ്പാടുമായി
 20 കേന്ദ്രങ്ങളിലേയ്ക്കാണ് എയര്‍ഏഷ്യ സര്‍വീസ് നടത്തുന്നത്.
റൊസാറ്റമിന്റെ
ആദ്യ ആണവോര്‍ജ കപ്പല്‍ പേവെകിലെത്തി


കൊച്ചി: ആണവോര്‍ജ നിലയം ഉള്‍ക്കൊള്ളുന്ന കപ്പലായ അക്കാദമിക്‌ ലോമോനോസോവ്‌ അതിന്റെ സ്ഥിരകേന്ദ്രമായ റഷ്യയിലെ ചുകോറ്റ്‌കയിലുള്ള പേവെകിലെത്തി. ഈ വര്‍ഷം അവസാനം ഇത്‌ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ചെറിയ മോഡുലര്‍ റിയാക്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആദ്യത്തെ ആണവോര്‍ജ നിലയമായി മാറും അക്കാദമിക്‌ ലോമോനോസോവ്‌. 144 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമാണ്‌ ഈ കപ്പലിനുള്ളത്‌.
വൈദ്യുതി ഉല്‍പാദന രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന റഷ്യയിലെ ഏറ്റവും വലിയ കമ്പനിയായ റൊസാറ്റം രൂപകല്‍പന ചെയ്‌ത ആദ്യ ആണവോര്‍ജ കപ്പലാണിത്‌. ഇതൊരു ചെറിയ ചുവട്‌ വെപ്പാണെങ്കിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കാര്‍ബണ്‍ നീക്കിക്കളയുന്ന പ്രക്രിയയെ സംബന്ധിച്ചിടത്തോളം വലിയ ചുവട്‌ വെപ്പാണെന്ന്‌ റൊസാറ്റം സി.ഇ.ഒ അലക്‌സി ലിഖാച്ചേവ്‌ പറഞ്ഞു. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ വൈദ്യുതാവശ്യങ്ങള്‍ക്കു വേണ്ടി ചെറിയ റിയാക്ടറുകളുടെ ഒരു പരമ്പര തന്നെ നിര്‍മിക്കുന്നതോടെ ഡീസലിനേക്കാള്‍ കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുക വഴി പണം ലാഭിക്കാനും അപകടകരമായ പുറം തള്ളലുകള്‍ ഒഴിവാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഈ പദ്ധതിയെ ശാസ്‌ത്രജ്ഞരും ആണവോര്‍ജ രംഗത്തെ പ്രമുഖരും പരിസ്ഥിതി വിദഗ്‌ധരും സ്വാഗതം ചെയ്‌തിട്ടുണ്ട്‌. പതിനെട്ടാം നൂറ്റാണ്ടിലെ പ്രമുഖ റഷ്യന്‍ ശാസ്‌ത്രജ്ഞനായ മിഖായേല്‍ ലോമോനോസോവിന്റെ പേരാണ്‌ റൊസാറ്റം ആണവോര്‍ജ കപ്പലിനിട്ടിരിക്കുന്നത്‌. 

കൃത്യനിഷ്ഠയില്‍ ചരിത്രം സൃഷ്ടിച്ച് ഗോ എയര്‍

കൃത്യനിഷ്ഠയില്‍ ചരിത്രം സൃഷ്ടിച്ച് ഗോ എയര്‍

കൊച്ചി : കൃത്യനിഷ്ഠയില്‍ ചരിത്രം സൃഷ്ടിച്ച് ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന എയര്‍ലൈനായ ഗോ എയര്‍. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട ഡാറ്റയിലാണ് ഏറ്റവും കൃത്യനിഷ്ഠയുള്ള 2019 ഓഗസ്റ്റിലെ എയര്‍ലൈനായി ഗോ എയറിനെ തെരഞ്ഞെടുത്തത്. തുടര്‍ച്ചയായ 12 -ാം തവണയാണ് ഗോ എയര്‍ ഓണ്‍-ടൈം-പെര്‍ഫോമന്‍സില്‍ ഒന്നാമതാകുന്നത്.

ഇന്ത്യന്‍ വ്യോമ മേഖലയ്ക്കും വ്യോമ മന്ത്രാലയത്തിനും അഭിമാനകരമായ കാര്യമാണ് ഗോ എയര്‍ ഇന്ന് നേടിയതെന്നും 12 മാസവും ഓണ്‍-ടൈം-പെര്‍ഫോമന്‍സ് നിലനിര്‍ത്തുന്ന തരത്തിലുള്ള പക്വമായ നേട്ടം വ്യോമ മേഖല ആഘോഷിക്കേണ്ട സമയമാണിതെന്നും ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജേ വാഡിയ പറഞ്ഞു.

ഗോ എയര്‍ ദിവസവും 320 ലധികം ഫ്‌ളൈറ്റ് സര്‍വീസുകള്‍ നടത്തുന്നു. ഓഗസ്റ്റില്‍ 13.91 ലക്ഷം യാത്രക്കാരാണ് ഗോ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്തത്. ബാങ്കോക്ക്, ഫുക്കറ്റ്, മാലി, മസ്‌ക്കറ്റ്, ദുബായ്, അബുദാബി, കുവൈറ്റ് എന്നിങ്ങനെ ഏഴ് അന്താരാഷ്ട്ര സര്‍വീസുകളും അഹമ്മദാബാദ്, ബാഗ്‌ദോഗ്ര, ബെംഗളൂരു, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹട്ടി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, ലേ, ലഖ്‌നൗ, മുംബൈ, നാഗ്പൂര്‍, പാറ്റ്‌ന, പോര്‍ട് ബ്ലെയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍ എന്നീ 24 ആഭ്യന്തര സര്‍വീസുകളും ഗോ എയര്‍ നടത്തിവരുന്നു.

പുതിയ മീ ഉത്പന്നങ്ങളുമായി ഷവമി

പുതിയ മീ ഉത്പന്നങ്ങളുമായി ഷവമി

സ്‌മാർട്ട് ലീവിംഗ് 2020 ലോഞ്ചിൽ പുതിയ മീ ഉത്പന്നങ്ങളുമായി ഷവമി. മീ 4കെ ടിവികൾ, വാട്ടർ പ്യൂരിഫയർ, സ്‌മാർട്ട് ബാൻഡ് 4 എന്നിവയാണ് ഷവമി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. മീ ടിവി 4X സീരീസിൽ ആൻഡ്രോയിഡ് പൈയിൽ പ്രവർത്തിക്കുന്ന, പരിഷ്ക്കരിച്ച പാച്ച്‌വാൾ ഉള്ള ടിവിയാണ് ഷവമി അവതരിപ്പിച്ചിരിക്കുന്നത്. നെറ്റ്ഫ്ളിക്‌സ്, പ്രൈംവീഡിയോ തുടങ്ങിയ സ്ട്രീമിംഗ് പ്ളാറ്റ്ഫോമുകളും ഗൂഗിളിന്‍റെ ഡാറ്റാ സേവറും ഈ ടിവിയിലുണ്ട്. ഇതാദ്യമായാണ് ഒരു ടിവിയിൽ ഡാറ്റാ സേവർ അവതരിപ്പിക്കുന്നത്. ഷവമി തന്നെ വികസിപ്പിച്ച വിവിഡ് പിക്‌ചർ എൻജിൻ സാങ്കേതികവിദ്യ ടിവിയ്ക്ക് കൂടുതൽ മികച്ച കാഴ്ച്ചാനുഭവം നൽകും. ഇന്ത്യയലെ സ്‌മാർട്ട് ടിവി വിപണിയിൽ 32% വിപണി വിഹിതമുള്ള ഷവമി കഴിഞ്ഞ 5 ക്വാർട്ടറുകളിലായി മാർക്കറ്റ് ലീഡറാണ്.


ഇന്ത്യയ്ക്ക് വേണ്ടി മാത്രമാണ് പുതിയ മീ സ്‍മാർട്ട് വാട്ടർ പ്യൂരിഫയർ അവതരിപ്പിക്കുന്നത്. ഷവമി ആദ്യമായാണ് വാട്ടർ പ്യൂരിഫയറുകൾ പുറത്തിറക്കുന്നത്. ഇതോടൊപ്പം മീ ബാൻഡ് 3 യുടെ പരിഷ്ക്കരിച്ച പതിപ്പായ സ്‌മാർട്ട് ബാൻഡ് 4, സ്‍മാർട്ട് ഹോം ലൈറ്റിംഗ് വിഭാഗത്തിൽ - മീ മോഷൻ ആക്റ്റിവേറ്റഡ് നൈറ്റ് ലൈറ്റ് 2 എന്നീ ഉത്പന്നങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.


ആമസേണ്‍ ഗ്രേറ്റ്‌ ഇന്ത്യ ഫെസ്റ്റവല്‍ 29 മുതല്‍

Ba-tkm¬ t{Käv C³Uy³ s^Ìn-h {]Jym-]n-¡p¶p
C´ybnse Gähpw anI¨h H¶n¸n¨v bm{X-bbv-¡p¶p 

Amazon.in sâ Gähpw henb DÕ-h-¡me BtLmjw "t{Käv C³Uy³ s^Ìn-hÂ' sk]väw-_À 29 AÀ²-cm-{Xn-bn Bcw-`n¨v HIvtSm-_À 04 \v cm{Xn 11:59 hsc XpScpw F¶ Imcyw C¶p {]Jym-]n-¨p. ss{]w AwK-§Ä¡v sk]väw-_À 28 \v D¨bv¡v 12 apX {]tXy-I-ambn ap³Iq«n {]th-i\w e`n-¡p-¶-Xm-Wv. D]-t`m-àm-¡Ä¡v Hcp e£-¯n-e-[nIw hnev]-\-¡m-cn \n¶pÅ kvamÀ«vt^m¬, henb A¹-b³kp-Ifpw Snhn-Ifpw, Krtlm-]-I-c-W-§fpw ASp-¡f D]-I-c-W-§-fpw, ^mj³, t{Kmkdn t]mse-bpÅ D]-t`màr hkvXp-¡Ä, _yq«n, I¬kyq-aÀ Ce-Ivt{Sm-WnIvkv IqSmsX ]eXnsâbpw At§-bäw hnkvXr-X-amb ske-£-\n aps¼§pw e`n-¡m¯ hn[-¯n-epÅ Uoep-IÄ e`y-am-Ipw.

"C\n _Päv C´y-bpsS BtLm-js¯ ]nt¶m«p hen-¡nÃ' F¶ Xoan-s\m-¸w, Cu hÀjs¯ t{Käv C³Uy³ s^Ìn-h sU_näv & s{IUnäv ImÀUp-I-fn-t·epw _PmPv ^n³skÀhn \n¶p-apÅ ]en-i-c-lnX ss^\m³kv Hm]vj-\p-IÄ, SBI sU_näv & s{IUnäv ImÀUp-I-fn-t·Â 10% C³Ìâv _m¦v UnkvIu-­v, FIvkvtN©v Hm^-dp-IÄ F¶nh t]mse At\Iw hmbv]m sFÑn-I-§Ä A[n-I-ambn \ÂIpw. Amazon.in {]tXyI "s^Ìohv Iymjv_m¡v Hm^-dp-IÄ' Ah-X-cn-¸n-¨n-«p-­v, AXn\p Iogn Amazon.in se t{Käv C³Uym s^Ìn-h Châv t]Pv kµÀin-¡pI hgn D]-t`m-àm-¡Ä¡v cq. 900 hne-bpÅ Hm^-dp-IÄ tiJ-cn-¨p XpS-§m-hp-¶-Xm-Wv.

മോട്ടൊറോളയും ഫ്ളിപ്കാർട്ട്അവരുടെ ആദ്യത്തെ സ്മാർട്ട് ടി വിയും മോട്ടോ ഇ6s ഉം ഇന്ത്യയില് അവതരിപ്പിക്കുന്നു.


മോട്ടൊറോളയും ഫ്ളിപ്കാർട്ട്അവരുടെ ആദ്യത്തെ സ്മാർട്ട് ടി വിയും മോട്ടോ ഇ6s ഉം ഇന്ത്യയില് അവതരിപ്പിക്കുന്നു.
.
India, 2019ഇന്ത്യയിലെ നേതൃനിരയിലുള്ള ഇ കൊമേഴ്സ് മാർക്കറ്റ് പ്ലെയ്സായ ഫ്ലിപ്കാർട്ടുമായുള്ള പങ്കാളിത്തത്തി മോട്ടൊറോള ഇന്ന് അതിൻറ ആദ്യ റേഞ്ചായ ആന്ഡ്രോയിഡ് 9.0 ടി വി ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കുന്നു. മോട്ടൊറോള സ്മാര്ട്ട് ടിവി ഉപഭോക്തൃ സ്ഥിരതയിൽ  മോട്ടൊറോളയുടെ പ്രാതിനിധ്യം കുറിക്കുകയും ഇത് എച്ച് ഡി റെഡിഫുള് എച്ച ഡിഅള്ട്രാ എച്ച ഡി(4കെ) വില ആരംഭിക്കുന്നത് 13,999 രൂപ 29 സെപ്റ്റംബർ 2019 മുതല്.  സ്മാർട്ട് ഫോണ് ബ്രാന്ഡ് മോട്ടോ ഇ കുടുംബത്തിലെ 6ാമത്തെ തലമുറയായ മോട്ടോ e6 ഉം ഇതോടൊപ്പം അവതരിപ്പിക്കുന്നു. മോട്ടോ e6s. ഏറ്റവും മികച്ച സ്റ്റോറേജ് നല്കുകയും താങ്ങാനാവുന്ന വിട്ടുവീഴ്ചയില്ലാത്ത വിലയായ ഇന്ത്യന് രൂപ 7999/- ന് ലഭിക്കുകയും ചെയ്യുന്നു.

Saturday, May 18, 2019

കേരളത്തിനായി കാവിന്‍ കെയറിന്റെമീര ചെമ്പരത്തി താളി


സിനിമ താരം അജു വര്‍ഗീസ് പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചു



കൊച്ചി: നീണ്ട, തിളക്കമുള്ള മുടി ഇനി ഒരു വിദൂര സ്വപ്‌നമല്ല. പ്രമുഖ എഫ്എംസിജി കമ്പനിയായ കാവിന്‍ കെയറിന്റെ പ്രശസ്ത ബ്രാന്‍ഡായ മീരയുടെ പേരില്‍ മീര ചെമ്പരത്തി താളി അവതരിപ്പിക്കുന്നു. പരമ്പരാഗത കേശ സംരക്ഷണ ഉല്‍പ്പന്നമായ താളി കൂടുതല്‍ മെച്ചപ്പെടുത്തി സമകാലിക പാക്കേജില്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി എത്തിക്കുകയാണ്. അലോവേര, ചെറിയ ഉള്ളി എന്നിവയുടെ ഗുണങ്ങളെല്ലാം അടങ്ങിയതാണ് മീര ചെമ്പരത്തി താളി. സിനിമ താരവും നിര്‍മ്മാതാവുമായ അജു വര്‍ഗീസ് പുതിയ ഉല്‍പ്പന്നം, കാവിന്‍ കെയര്‍  നേതൃത്വ സംഘത്തിന്റെ സാന്നിധ്യത്തില്‍ അവതരിപ്പിച്ചു.

ഓരോ പ്രദേശത്തിനും ആവശ്യമായ ഉല്‍പ്പന്നം അവതരിപ്പിക്കുക എന്ന ആപ്തവാക്യത്തിന്റെ ചുവടുപിടിച്ചാണ് കേരള വിപണിക്കായി പരമ്പരാഗത ശീലങ്ങള്‍ നിലനിര്‍ത്തികൊണ്ട് മീര ചെമ്പരത്തി താളി അവതരിപ്പിക്കുന്നത്. കാവിന്‍ കെയറിന്റെ ഗവേഷണ ടീം വികസിപ്പിച്ചെടുത്ത ഉല്‍പ്പന്നത്തില്‍ സ്വാഭാവിക ചേരുവകളായ ചെമ്പരത്തി, ചെറിയ ഉള്ളി, അലോവേര തുടങ്ങിയവയെല്ലാം ചേര്‍ന്നിട്ടുണ്ട്. ഇത് മുടിക്ക് സമഗ്ര സംരക്ഷണവും താരനില്‍ നിന്നും മോചനവും നല്‍കുന്നു. താരന്‍ കളയാനായി പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നതാണ് ഉള്ളിയുടെ നീര്. ഇത് തേച്ച് മുടി കഴുകുമ്പോള്‍ നീണ്ടു നില്‍ക്കുന്ന സുഗന്ധം ലഭിക്കുന്നത് വേനലില്‍ ഉപകാരപ്രദമാണ്.

പരമ്പരാഗത കേശ സംരക്ഷണ മാര്‍ഗങ്ങളും ചേരുവകളും ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയില്‍ എത്തിച്ച് വിശ്വാസം നേടിയിട്ടുള്ള ബ്രാന്‍ഡാണ് മീര. മീര ചെമ്പരത്തി താളിയിലൂടെ ഈ പെരുമ കേരള വിപണിയിലേക്ക് എത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കാവിന്‍ കെയര്‍ സീനിയര്‍ ബ്രാന്‍ഡ് മാനേജര്‍ വെങ്കടേഷ് പറഞ്ഞു. ചെമ്പരത്തിയിലൂടെ പരമ്പരാഗത താളിയുടെ ഗുണങ്ങള്‍ അതേപടി നിലനിര്‍ത്തുന്നുവെന്നും ചെറിയ ഉള്ളി, അലോവേര എന്നിവയുടെ ഗുണങ്ങള്‍ നേരത്തെ തന്നെ തെളിഞ്ഞിട്ടുള്ളതാണെന്നും ഈ ഉല്‍പ്പന്നം ഓരോ ഉപഭോക്താവിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുമെന്നും എല്ലാ വീടുകളിലും എത്തുമെന്നും ഞങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും അദേഹം കൂട്ടിചേര്‍ത്തു.

മീര ചെമ്പരത്തി താളിയുടെ അവതരണത്തിലൂടെ കേരള വിപണിയിലേക്കുള്ള കാവിന്‍കെയറിന്റെ നിര്‍ണായക ചുവടുവയ്പ്പിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കേശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി എല്ലാ വീടുകളിലും താളി ഉപയോഗിക്കാറുണ്ടെന്നും കാവിന്‍ കെയര്‍ ഇത് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന തരത്തില്‍ എത്തിക്കുന്നുവെന്നും ഇതില്‍ അടങ്ങിയിട്ടുള്ള ചേരുവകള്‍ നൂതനമാണെന്നും ഉല്‍പ്പന്നം കേരളത്തിലെ ഉപഭോക്താക്കള്‍ക്കിടയില്‍ പെട്ടെന്ന് ഹിറ്റാകുമെന്നും നിവിന്‍ പോളിയും നയന്‍താരയും അഭിനയിക്കുന്ന 'ലൗ ആക്ഷന്‍ ഡ്രാമ'യെന്ന ഞങ്ങളുടെ പുതിയ ചിത്രത്തില്‍ ഉല്‍പ്പന്നം അവതരിപ്പിച്ച് മീര ബ്രാന്‍ഡുമായുള്ള സഹകരണം വ്യാപിപ്പിക്കുകയാണെന്നും  അജു വര്‍ഗീസ് പറഞ്ഞു.

ഉപഭോക്താവിന് ഒറ്റ നോട്ടത്തില്‍ തന്നെ പുതുമ തോന്നാനായി വെള്ളയും പച്ചയും നിറങ്ങള്‍ ചേര്‍ന്നൊരു പാക്കിലാണ് പുതിയ മീര ചെമ്പരത്തി താളി വരുന്നത്. 80 മില്ലിലിറ്റര്‍ (60 രൂപ), 180 മില്ലിലിറ്റര്‍ (120രൂപ) ബോട്ടിലുകളില്‍ ലഭ്യമാണ്. രണ്ടു രൂപയുടെ ചെറിയ ഷാസെകളായും കേരളത്തിലെ എല്ലാ കടകളിലും ലഭിക്കും.  



-കെവിന്‍ കെയര്‍ ബ്രാന്‍ഡ് മാനേജര്‍ വെങ്കിടേഷ് ,സ്റ്റേറ്റ് ഹെഡ് റെനി പി.ഒ.,  സിനിമ താരം അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് മീര ചെമ്പരത്തി താളി അവതരിപ്പിക്കുന്നു

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...