എയര്‍ഏഷ്യ ആഗോളതലത്തില്‍ 600 ദശലക്ഷം അതിഥികളെ സ്വീകരിച്ചതിന്‍റെ ആഘോഷങ്ങളുടെ ഭാഗമായാണ് ബിഗ് സെയില്‍
കൊച്ചി: ലോകത്തിലെ ഏറ്റവും സ്വീകാര്യതയുള്ള ചെലവുകുറഞ്ഞ എയര്‍ലൈനായ എയര്‍ ഏഷ്യ ഒട്ടേറെ ആകര്‍ഷകമായ ഓഫറുകളുമായി ബിഗ് സെയില്‍ പ്രഖ്യാപിച്ചു. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഓഫര്‍ കാലാവധിയില്‍ എയര്‍ഏഷ്യയുടെ എല്ലാ ലക്ഷ്യകേന്ദ്രങ്ങളിലേയ്ക്കും പറക്കുന്നവര്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ സ്വന്തമാക്കാം. ആഭ്യന്തര റൂട്ടുകളില്‍ ഏറ്റവും കുറഞ്ഞത് 899 രൂപ നിരക്കിലും അന്താരാഷ്ട്ര റൂട്ടുകളില്‍ ഏറ്റവും കുറഞ്ഞത് 2099 രൂപ നിരക്കിലും ടിക്കറ്റുകള്‍ സ്വന്തമാക്കാം.
പൊതുജനങ്ങള്‍ക്ക് സെപ്റ്റംബര്‍ 23 രാത്രി 9.30 മുതല്‍ 26 രാത്രി 9.30 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. എയര്‍ഏഷ്യ 'ബിഗ്' അംഗങ്ങള്‍ക്ക് വില്‍പ്പനയുടെ 24 മണിക്കൂര്‍ മുമ്പുതന്നെ ടിക്കറ്റുകള്‍ വാങ്ങാന്‍ സാധിക്കും. 2020 ഫെബ്രുവരി പത്തു മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവിലാണ് അതിഥികള്‍ക്ക് യാത്ര ചെയ്യാവുന്നത്.
ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ചെലവുകുറഞ്ഞ വിമാനസര്‍വീസുകളിലൊന്നായ എയര്‍ ഏഷ്യ ലോകമെങ്ങും സഞ്ചരിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് എയര്‍ഏഷ്യ ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു. അവധികളും ഉത്സവസീസണും അടുത്തുവരുന്ന ഇക്കാലത്ത് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എയര്‍ഏഷ്യയുടെ ബിഗ് സെയില്‍ ഏറ്റവും അനുയോജ്യമായരീതിയില്‍ യാത്ര പ്ലാന്‍ ചെയ്യാന്‍ സഹായകമായിരിക്കും. ലോകത്തെല്ലായിടത്തേയ്ക്കും എല്ലാവര്‍ക്കും യാത്ര ചെയ്യാനുള്ള അവസരമാണ് എയര്‍ഏഷ്യ ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെമ്പാടുമായി 20 കേന്ദ്രങ്ങളിലേയ്ക്കാണ് എയര്‍ഏഷ്യ സര്‍വീസ് നടത്തുന്നത്.