Tuesday, December 10, 2019

പൈതൃക ഹോട്ടലായ സ്‌കോട്‌ലാന്‍ഡ്‌യാഡ് ലണ്ടനില്‍ തുറന്നു


 
2800 കോടി രൂപയുടെ നിക്ഷേപവുമായി ലുലുവിന്റെ ട്വന്റി14 ഹോള്‍ഡിംഗ്‌സ് യുകെയില്‍ ചരിത്രം രചിക്കുന്നു




കൊച്ചി: ലണ്ടന്‍ സ്‌കോട്‌ലാന്‍ഡ്‌യാര്‍ഡിന്റെ ഉദ്ഘാടനത്തോടെ ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി നിക്ഷേപ സംരംഭമായ ട്വന്റി 14 ഹോള്‍ഡിംഗ്‌സിന് യുകെയില്‍ 2800 കോടി രൂപയുടെ നിക്ഷേപമായി. 2015ല്‍ 1,025 കോടി രൂപക്കാണ് ചരിത്രപരമായ നിരവധി പ്രത്യേകതകള്‍ അവകാശപ്പെടുന്ന ഈ നിര്‍മിതി ട്വന്റി 14 ഹോള്‍ഡിംഗ്‌സ് സ്വന്തമാക്കിയത്. ഇതില്‍ 512 കോടിരൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളും ഗ്രൂപ്പ് നടത്തി. ഇതിന് പുറമെ വാള്‍ഡ്‌റോഫ് അസ്റ്റോറിയ എഡിന്‍ബറോ-ദി കാലിഡോണിയനും 2018ല്‍ കമ്പനി സ്വന്തമാക്കിയിട്ടുണ്ട്.

വെസ്റ്റ്മിനിസ്റ്ററില്‍ സെയ്ന്റ് ജെയിംസിലാണ് സ്‌കോട്‌ലാന്‍ഡ്‌യാഡ്സ്ഥിതിചെയ്യുന്നത്. ഈ പൈതൃക ഹോട്ടല്‍ നടത്തിപ്പ് ഹയാത്ത് ബ്രാന്‍ഡിനാണ്. 1910ല്‍ ബ്രിട്ടീഷ് ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസായും റോയല്‍ പോലീസ് കാര്യാലയമായും പ്രവര്‍ത്തിച്ച ഈ നിര്‍മിതി ചാള്‍സ് ഡിക്കിന്‍സ്, സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ അടക്കമുള്ള നിരവധി എഴുത്തുകാരുടെ സൃഷ്ടികളിലൂടെയും ഖ്യാതിനേടിയിട്ടുണ്ട്. തുഡോര്‍ കാലഘട്ടത്തില്‍ സ്‌കോട്ട്‌ലാന്‍ഡ് സന്ദര്‍ശിക്കുന്നരാജാക്കന്‍മാരുടെ താമസകേന്ദ്രമായും ഈ കെട്ടിടം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലോകത്തെ വിഖ്യാത നഗരങ്ങളിലൊന്നായ ലണ്ടന്റെ സവിശേഷ ചരിത്രത്തേയും ആധുനിക കാല പ്രാധാന്യത്തേയും ഗ്രേറ്റ് സ്‌കോട്‌ലാന്‍ഡ് യാഡ് ഹോട്ടല്‍ പ്രതിനിധീകരിക്കുന്നുവെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ.യൂസഫലി പറഞ്ഞു. ഈ ചരിത്ര നിര്‍മിതിയെ ആതിഥ്യമര്യാദയുടെ ഉന്നത പ്രതീകമാക്കി മാറ്റിയെടുത്ത് സമാനതകളില്ലാത്ത അനുഭവങ്ങളാണ് ഇവിടെ അതിഥികള്‍ക്കായി ഞങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ വിസ്മയങ്ങള്‍ നേരിട്ടനുഭവിക്കാന്‍ എല്ലാവരേയും ക്ഷണിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഡ്വാഡിയന്‍ - വിക്ടോറിയന്‍ വാസ്തു ശില്‍പ മാതൃകയില്‍ 93,000 ചതുരശ്രഅടി വിസ്തൃതിയുള്ള ഈ ആഢംബര ബുട്ടീക്ക് ഹോട്ടലല്‍ ഏഴുനിലകളിലായി 153 മുറികളും 15 സ്യൂട്ടുകളുമുണ്ട്. വ്യവസായ പ്രമുഖര്‍, സെലിബ്രിറ്റികള്‍, രാഷ്ട്രത്തലവന്മാര്‍ എന്നിവര്‍ക്കായി രണ്ട് ബെഡ്‌റൂം ടൗണ്‍ ഹൗസ് വിഐപി സ്യൂട്ടുകളും ഇതിലുള്‍പ്പെടും. 120 സീറ്റുള്ള കോണ്‍ഫറന്‍സ് റൂമും ഇതിന്റെ പ്രത്യേകതയാണ്.

സ്‌കോട്ട്‌ലാന്‍ഡ്‌യാഡ് ഒരു സ്വപ്‌ന സാക്ഷാത്കാരമാണെന്ന് ട്വന്റി 14 ഹോള്‍ഡിംഗ്‌സ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പൈതൃക നിര്‍മിതികളിലൊന്നായ ഇതിന്റെ നവീകരണം ഏറെ നാളായി നടന്നുവരികയായിരുന്നു. അസംഖ്യം കഥകള്‍ ഉറങ്ങിക്കിടക്കുന്ന ഈ നിര്‍മ്മിതിയുടെ കീര്‍ത്തി ഒട്ടും കുറഞ്ഞ് പോകാത്ത വിധത്തിലുള്ള പ്രവര്‍ത്തനമാണ് നടക്കുകയെന്നുംഅദ്ദേഹംപറഞ്ഞു. വിഖ്യാത ഷെഫ് റോബിന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ വിശേഷപ്പെട്ട ബ്രിട്ടീഷ് ഭക്ഷണ വിഭവങ്ങളടക്കം ശ്രേഷ്ടമായഭക്ഷണ പാനീയങ്ങളാണ് ഇവിടെ വിളമ്പുന്നത്. ബ്രിട്ടനിലെ ജയില്‍ തടവുകാരിലെ കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയായ കോസ്റ്റലര്‍ ട്രസ്റ്റുമായി സഹകരിച്ച് തടവുകാരുടെ മികച്ച ചിത്ര രചനകളും ശില്‍പ്പങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഇത്തരമൊരു ചരിത്രസ്മാരകത്തെ അതിന്റെ യശസ് ഒട്ടും ചോരാതെ നിലനിര്‍ത്താന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനിക്കുന്നതായി ഹയാത്ത് ഹോട്ടല്‍ഗ്രൂപ്പ് പ്രസിഡന്റ് പീറ്റര്‍ ഫുല്‍ടന്‍ പറഞ്ഞു. ലുലുഗ്രൂപ്പ് നല്‍കിയ വിശ്വാസത്തിന് നന്ദിയറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പ്ലാറ്റിനം ലൗ ബാന്‍ഡുകളുമായി പ്ലാറ്റിനം ഗില്‍ഡ്



കൊച്ചി: ആഗോള പ്ലാറ്റിനം ആഭരണ വിപണിയുടെ വികസനം ലക്ഷ്യമിട്ട് 1975-ല്‍ സ്ഥാപിക്കപ്പെട്ട വിപണന സംഘടനയായ പ്ലാറ്റിനം ഗില്‍ഡ് ഇന്റര്‍നാഷനല്‍ (പിജിഐ) അതിന്റെ പ്ലാറ്റിനം ഡേയ്‌സ് ഓഫ് ലൗ പരമ്പരയില്‍ ഗ്രേറ്റര്‍ റ്റുഗദര്‍ എന്ന പേരില്‍ പ്ലാറ്റിനം ലൗ ബാന്‍ഡുകള്‍ വിപണിയിലിറക്കി. സോ ഡിഫറന്റ് ആന്‍ഡ് സോ ഇന്‍ ലൗ, ട്വിന്‍ സോള്‍സ് ഇന്‍ ലൗ, ദി സര്‍ക്ക്ള്‍ ഓഫ് ലൗ എന്നീ മൂന്ന് ഇതിവൃത്തങ്ങളിലാണ് ലൗ ബാന്‍ഡുകള്‍ വിപണിയിലെത്തിയിട്ടുള്ളത്. പേര് സൂചിപ്പിക്കുന്നതുപോലെ വിപരീതങ്ങള്‍ ആകര്‍ഷിക്കുന്നു എന്ന തത്വത്തിലാണ് ആദ്യ ഇതിവൃത്തം ഊന്നുന്നത്. കണ്ണാടിയിലെ പ്രതിച്ഛായപോലെ സംഭവിക്കുന്ന തരം ബന്ധങ്ങളുടെ ഡിസൈനാണ് സാമ്യമുള്ള ടെക്‌സ്ചറുകളും സമാന മോടിഫുകളുമായെത്തുന്ന ട്വിന്‍ സോള്‍സ് ഇന്‍ ലൗവില്‍ പ്രതിഫലിക്കുന്നത്. സ്ത്രീയ്ക്കു പുരുഷനുമിടയില്‍ പരസ്പര പൂരകങ്ങളാകുന്ന വൃത്താകാര രൂപകല്‍പ്പനയും ഇടകലര്‍ന്ന വര്‍ണങ്ങളുമാണ് ദി സര്‍ക്ക്ള്‍ ഓഫ് ലവിലുള്ളത്. രാജ്യത്തെ എല്ലാ പ്രമുഖ ജ്വല്ലറി ഷോപ്പുകളിലും വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്ന പ്ലാറ്റിനം ഡേയ്‌സ് ഓഫ് ലൗവിന്റെ വിലനിലവാരം ആരംഭിക്കുന്നത് 45,000 രൂപയില്‍.

പ്ലാറ്റിനം ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പുവരുത്തുന്നതിനായി പിജിഐക്കു കീഴിലുള്ള പ്ലാറ്റിനം ഗില്‍ഡ് ഇന്ത്യ നടപ്പാക്കുന്ന ക്വാളിറ്റി അഷ്വറന്‍സ് സ്‌കീം ഓഡിറ്റു ചെയ്യുന്നതിനായി ട്രസ്റ്റ് എവര്‍ അഷ്വറന്‍സ് സര്‍വീസസ് എന്ന സ്ഥാപനത്തെ നിയമിച്ചതായും പിജിഐയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയില്‍ എവിടെ നിന്നും വാങ്ങുന്ന അംഗീകൃത പ്ലാറ്റിനം ആഭരണങ്ങള്‍ക്കൊപ്പം ക്വാളിറ്റ് അഷ്വറന്‍സ് കാര്‍ഡും ആഭരണത്തിനുള്ളില്‍ പിടി950 എന്ന പരിശുദ്ധിമുദ്രയും ഈ സ്‌കീമിനു കീഴില്‍ ലഭ്യമാണ്. 1000 ഘടകത്തില്‍ ചുരുങ്ങിയത് 950 ഘടകവും പ്ലാറ്റിനമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതൊരു ബൈ-ബാക്ക് ഉറപ്പായും ഉപയോഗിക്കാവുന്നതാണ്.

പിജിഐ സ്ഥാപിക്കപ്പെട്ടതിനു ശേഷം ഇതുവരെ ആഗോളതലത്തില്‍ 8 കോടി ഔണ്‍സ് പ്ലാറ്റിനം ആഭരണങ്ങള്‍ക്കുള്ള വിപണി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്

ബ്ലോക്‌ചെയിന്‍ വിദഗ്ധരുടെ സംഗമവും ഹാക്കത്തോണും,

 
കൊച്ചിയില്‍ നാലു നാളത്തെ  പരിപാടികള്‍ ചൊവ്വാഴ്ച മുതല്‍

കൊച്ചി: ബ്ലോക് ചെയിന്‍ സാങ്കേതികവിദ്യയില്‍ കേരളത്തിന് മുന്‍കൈ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന പരിപാടികളുടെ ഭാഗമായി ഈ സാങ്കേതിക മേഖലയിലെ വിദഗ്ധരുടെ സംഗമമായ ബ്ലോക്ഹാഷും ഇതിനു മുന്നോടിയായി ബ്ലോക്ഹാക്ക് എന്ന മത്സരവും കൊച്ചിയില്‍ നടക്കൂം. 

അത്യാധുനികമായ ഈ സാങ്കേതികവിദ്യ പൊതുജനോപകാരപ്രദമാക്കി  കേരളത്തിനു പരമാവധി പ്രയോജനപ്പെടുത്തുന്നതിനുവേണ്ടിയാണ്  ബ്ലോക്‌ചെയിന്‍ ഉച്ചകോടിയുടെ രണ്ടാമത് പതിപ്പായ 'ബ്ലോക്ഹാഷ് ലൈവ് 2019' ഡിസംബര്‍ 12, 13 തിയതികളില്‍ ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാട്ടില്‍ നടത്തുന്നത്. 

വിദേശത്തുനിന്നടക്കം ലോകപ്രശസ്തരായ ബ്ലോക്‌ചെയിന്‍ വിദഗ്ധര്‍ അണിനിരക്കുന്ന സമ്മേളനം    സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഉന്നതപഠന-ഗവേഷണ സ്ഥാപനമായ ഐഐഐടിഎം-കെയുടെ ആഭിമുഖ്യത്തിലുള്ള കേരള ബ്ലോക്‌ചെയിന്‍ അക്കാദമിയാണ് സംഘടിപ്പിക്കുന്നത്. ആദ്യ ബ്ലോക്‌ചെയിന്‍ ഉച്ചകോടി തിരുവനന്തപുരത്തായിരുന്നു.

ഹൈപ്പര്‍ ലെഡ്ജര്‍ ഇക്കോസിസ്റ്റം ഡയറക്ടര്‍ മാര്‍ത്താ പിയര്‍കാര്‍സ്‌കാ-ഗിയാറ്റര്‍, ലിനക്‌സ് ഫൗണ്ടേഷന്‍ ഹൈപ്പര്‍ ലെഡ്ജര്‍ ഏഷ്യാ-പസിഫിക് വൈസ് പ്രസിഡന്റ് ജൂലിയന്‍ ഗോര്‍ഡന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ സെന്റര്‍ ഫോര്‍ ബ്ലോക്‌ചെയിന്‍ ടെക്‌നോളജിയിലെ ഗ്ലോബല്‍ സോഷ്യല്‍ ഇംപാക്ട് തോട്ട് ലീഡര്‍ ഡോ. ജെയിന്‍ തോംസണ്‍, അലയന്‍സ് ടെക്‌നോളജി ഇന്ത്യ സിഇഒ ആശിഷ് പട്ടേല്‍,  അലയന്‍സ് ടെക്‌നോളജി ചീഫ് ആര്‍ക്കിടെക്ടും ബ്ലോക്‌ചെയിന്‍ ആഗോള മേധാവിയുമായ ബോബ് ക്രോസിയര്‍, ഇന്റല്‍ ഏഷ്യ പ്ലാറ്റ്‌ഫോം സെക്യുരിറ്റി ഡിവിഷനിലെ സ്ട്രാറ്റജിക് ബിസിനസ് കൊളാബറേഷന്‍ ഡയറക്ടര്‍ നീല്‍ ഭാട്ടിയ, അലയന്‍സ് ടെക്‌നോളജി ലീഡ് ബ്ലോക്‌ചെയിന്‍ ആര്‍ക്കിടെക്ട് വോങ് ചുന്‍ ഡാനി, ബൗദ്ധികാവകാശ, ക്രിമിനല്‍, സൈബര്‍ നിയമ വിദഗ്ധ അഡ്വ. എംഎസ് നാപ്പിനായി, ബേണ്‍മാര്‍ക്ക് സഹസ്ഥാപകയും സിഇഒയുമായ ദേവി മോഹന്‍, പിഡബ്ല്യുസി പാര്‍ട്ണര്‍ ശ്രീറാം അനന്തശയനം, അലയന്‍സ് ടെക്‌നോളജി ഇന്ത്യ ഗ്ലോബല്‍ ബ്ലോക്‌ചെയിന്‍ സെന്റര്‍ ഓഫ് കോംപീറ്റന്‍സിയിലെ ചീഫ് ടെക്‌നിക്കല്‍ ആര്‍ക്കിടെക്ട് സുനില്‍ രവീന്ദ്രന്‍ തുടങ്ങി നിരവധി വിദഗ്ധര്‍ ദ്വിദിന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 

നൂറുപേര്‍ക്കാണ് ഉച്ചകോടിയില്‍ പങ്കെടുക്കാനാവുക.  രജിസ്‌ട്രേഷന്‍ നടത്തേണ്ടത് http://blockhash.live  എന്ന വെബ്‌സൈറ്റിലാണ്. 

ഇതിനു മുന്നോടിയായാണ് ബ്ലോക്ക്ഹാക്ക് മത്സരം 10, 11 തിയതികളിലായി കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്‌സില്‍ നടക്കുന്നത്. കേരള സ്റ്റാര്‍ട്ടപ് മിഷന്‍, അലയാന്‍സ് ടെക്‌നോളജി,  ക്വിക്ക് കേരള എന്നിവയുടെ സഹകരണത്തോടെ കേരള ബ്ലോക്‌ചെയിന്‍ അക്കാദമി തുടര്‍ച്ചയായ ഈ 24 മണിക്കൂര്‍ പരിപാടി നടത്തുന്നത്. ഇന്‍ഷുറന്‍സ് മേഖലയില്‍ ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ

എങ്ങനെ പ്രായോഗികമാക്കാം എന്നതാണ് മത്സരത്തിന്റെ പമേയം. മത്സരത്തിന് വന്‍പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. രജിസ്‌ട്രേഷന്‍ നേരത്തെ അവസാനിപ്പിച്ചു. ആഗോള ഇന്‍ഷുറന്‍സ് കമ്പനികള്‍പോലും പ്രീമിയം ശേഖരിക്കുന്നത് ഇപ്പോള്‍ ലോകമെങ്ങുമുള്ള തങ്ങളുടെ ഓഫീസുകള്‍ വഴിയാണ്. ഇത് എങ്ങനെ ബ്ലോക് ചെയിന്‍ സാങ്കേതികവിദ്യയിലൂടെ സുഗമമാക്കാം എന്നാണ് ബ്ലോക്ഹാക്ക് പരിശോധിക്കുക.
ഹാക്കത്തോണില്‍ വിജയിക്കുന്ന ടീം 12-ന് വൈകുന്നേരം ബ്ലോക്ഹാഷില്‍ വിദഗ്ധര്‍ക്കുമുന്നില്‍ അവതരണം നടത്തും.

kochi design week


താമസിക്കാന്‍ 96 ചതുരശ്ര അടി സ്ഥലം മതി,
പ്രതിഷ്ഠാപനവുമായി കൊച്ചി ഡിസൈന്‍ വീക്ക്

കൊച്ചി: കിടപ്പുമുറി, പഠന മേശ, എല്ലാ സജ്ജീകരണവുമുള്ള ബാത്‌റൂം, ഭക്ഷണത്തിന് സംവിധാനങ്ങള്‍, എന്നിങ്ങനെ എല്ലാമടങ്ങിയ  വാസസ്ഥലം, അതും കേവലം 96 ചതുരശ്ര അടി സ്ഥലത്ത്!

ഡിസംബര്‍ 12 ന് കൊച്ചിയില്‍ ആരംഭിക്കുന്ന ഡിസൈന്‍ വീക്ക് ഉച്ചകോടിയുടെ ഭാഗമായി അവതരിപ്പിക്കുന്ന ഈ പ്രതിഷ്ഠാപനം ഒരുക്കിയിരിക്കുന്നത് എംജി റോഡിലാണ്. പ്രതിഷ്ഠാപനത്തിന്റെ ഉദ്ഘാടനം രാവിലെ 11 മണിക്ക് നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. ഡിസൈന്‍ വീക്കിന്റെ പങ്കാളിയായ അസെറ്റ് ഫൗണ്ടേഷനാണ് ഇതിന്റെ ശില്പികള്‍.

ഡിസൈന്‍ വീക്ക് നടക്കുന്ന 12, 13, 14 തിയതികളില്‍ അസെറ്റ് ഹോംസിന്റെ രവിപുരത്ത് എംജി റോഡിലുള്ള അസെറ്റ് മൂഗ്രേസ് പ്രൊജക്ട് സൈറ്റില്‍  പൊതുജനങ്ങള്‍ക്ക് സൗജന്യമായി പ്രതിഷ്ഠാപനം കാണാനവസരമുണ്ട്.

കൊച്ചി ഡിസൈന്‍ വീക്കിന്റെ ആദ്യ ലക്കത്തില്‍ സുസ്ഥിര നിര്‍മ്മാണ രീതികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ ആശയത്തെക്കുറിച്ച് അസെറ്റ് ഫൗണ്ടേഷന്‍ ആലോചിക്കുന്നതെന്ന് അസെറ്റ് ഹോംസ് എംഡി സുനില്‍ കുമാര്‍ വി പറഞ്ഞു. ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍, അവിവാഹിതരായ ജോലിക്കാര്‍ തുടങ്ങി നിരവധി പേര്‍ക്ക് സഹായകരമാകുന്നതാണ് പദ്ധതി. മാറിയ സാഹചര്യത്തില്‍ വൃത്തിയും ശുചിത്വവും ജീവിതത്തിലെ വലിയ ഘടകങ്ങളായി മാറിയിട്ടുണ്ട്. ഈ വിഭാഗത്തിന് ഏറ്റവും പറ്റിയ വാസസ്ഥലം രൂപകല്‍പ്പന ചെയ്യുകയെന്നതായിരുന്നു വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു.

ഡിസൈന്‍ വീക്കിലൂടെ  ഉയര്‍ന്നു വന്ന ആശയങ്ങള്‍ സാധാരണക്കാരന് ഉപയോഗപ്രദമാകുന്ന രീതിയില്‍ യാഥാര്‍ത്ഥ്യമാകുന്നതിലൂടെ പരിപാടിയുടെ യഥാര്‍ത്ഥ ലക്ഷ്യം കൈവരിക്കുകയാണെ് ഉച്ചകോടിയുടെ സ്‌പെഷ്യല്‍ ഓഫീസറും മുഖ്യമന്ത്രിയുടെ ഐടി ഫെലോയുമായ അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു. പ്രളയത്തിനു ശേഷമുള്ള സുസ്ഥിര നിര്‍മ്മാണത്തെക്കുറിച്ചായിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന ഡിസൈന്‍ വീക്കിന്റെ പ്രമേയം. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഉച്ചകോടിയുടെ പ്രധാന പങ്കാളികളായ അസെറ്റ് ഫൗണ്ടേഷന്‍ മുന്‍കയ്യെടുത്ത് ഈ നിര്‍മ്മിതി രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
  
12 അടി നീളവും 8 അടി വീതിയുമുള്ളതാണ് വാസസ്ഥലം. അതില്‍ മടക്കി വയ്ക്കാവുന്ന് രീതിയിലാണ് കട്ടിലും ബെഡും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്. ഐടി പാര്‍ക്കുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തുടങ്ങിയ മേഖലകളില്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നതാണ് ഈ ഡിസൈന്‍. കുറഞ്ഞ ചെലവില്‍ ഇത് ലഭ്യമാക്കാനും കഴിയും.

രൂപകല്‍പ്പനയിലും വാസ്തുവിദ്യയിലും രാജ്യത്തെ ഏറ്റവും വലിയ ഹബ്ബാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ്  സംസ്ഥാന ഇലക്‌ട്രോണിക്‌സ്-ഐടി വകുപ്പ് ഡിസൈന്‍ വീക്ക് ഉച്ചകോടി ഒരുക്കുന്നത്. ഡിസൈനുമായി ബന്ധപ്പെട്ട സമസ്തമേഖലയിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളുമുള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ അന്താരാഷ്ട്ര വിദഗ്ധരുള്‍പ്പെടെ അയ്യായിരത്തില്‍പരം പേരാണ് പങ്കെടുക്കുന്നത്.  https://kochidesignweek.org/  എന്ന വെബ്‌സൈറ്റ് വഴി ഉച്ചകോടിയില്‍ രജിസ്റ്റര്‍ ചെയ്യാം.  

https://www.facebook.com/kochidesignweek/

ക്രിസ്മസ് കേക്ക് നിര്‍മാണ മത്സരം



റോട്ടറി ക്ലബ് ക്രിസ്മസ് കേക്ക് നിര്‍മാണ മത്സരം സംഘടിപ്പിക്കുന്നു

കൊച്ചി: ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മധുരം പകരാന്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ലാന്‍ഡ്സ് എന്‍ഡ്  'ദി ക്രിസ്മസ് ബേക് ഓഫ്' എന്ന പേരില്‍ കേക്ക്, മോക്ക്ടെയില്‍ മത്സരം സംഘടിപ്പിക്കുന്നു. പൊതുജങ്ങള്‍ക്കും റോട്ടറി അംഗങ്ങള്‍ക്കും പ്രത്യേകമായാണ് മത്സരം. പ്ലം കേക്ക്, മോക്ക്ടെയില്‍  എന്നീ വിഭാഗങ്ങളില്‍ ഡിസംബര്‍ 14ന് ഒബ്റോണ്‍ മാളിലാണ് മത്സരം. വീട്ടില്‍ നിര്‍മിച്ച കേക്കുകളാണ് മത്സരത്തിലേക്ക് പരിഗണിക്കുന്നത്. മത്സരത്തിലേക്കായി സമര്‍പ്പിക്കുന്ന കേക്കുകള്‍ മത്സരാര്‍ത്ഥികള്‍ സ്വന്തമായി നിര്‍മിച്ചതാകണം. അര കിലോഗ്രാം മുതല്‍ ഒരു കിലോഗ്രാം വരെയുള്ള കേക്കുകളാണ് പരിഗണിക്കുന്നത്. കേക്കിനോടൊപ്പം അതിന്‍റെ ചേരുവക്കുറിപ്പ് കേക്ക് നിര്‍മിച്ചതിന്‍റെ ഷോട്ട് വീഡിയോ അല്ലെങ്കില്‍ ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ടതാണ്. മോക്ക്ടെയില്‍ മത്സരാര്‍ത്ഥികള്‍ ആവശ്യമായ സാമഗ്രികള്‍ സ്വന്തമായി കരുതണം. മോക്ക്ടെയില്‍  നിര്‍മാണത്തില്‍ പരമ്പരാഗത ചേരുവകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

പ്രശസ്ത ഫുഡ് സ്റ്റൈലിസ്റ്റും, വ്ളോഗറുമായ ലിസ ജോജി, സെലിബ്രിറ്റി ഷെഫുമാരായ ജിഷോ തോമസ്, രാജീവ് മേനോന്‍ എന്നിവരടങ്ങുന്ന മൂന്നംഗ  ജഡ്ജിങ് പാനല്‍ വിജയികളെ തിരഞ്ഞെടുക്കും. ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും. ഈ  മത്സരത്തില്‍ നിന്ന് ലഭിക്കുന്ന തുക സന്നദ്ധ സേവന പ്രവര്‍ത്തങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് റോട്ടറി ക്ലബ് അറിയിച്ചു.

ക്രിസ്മസ് ബേക്ക് ഓഫ്  മത്സരങ്ങളുടെ ഉദ്ഘാടനം പ്രശസ്ത ലിറ്റില്‍ ഷെഫ് കിച്ച നിര്‍വഹിക്കും. ഇതോടൊപ്പം ലെ മെറിഡിയന്‍ ബാര്‍മാന്‍ നരേന്ദ്ര നയിക്കുന്ന വിവിധ മോക്ക്ടെയിലുകളുടെ നിര്‍മാണം വിശദീകരിക്കുന്ന ക്ലാസും, ഇന്ത്യയിലെ മുന്‍നിര പേസ്ട്രി ഷെഫുമാരില്‍ ഒരാളായ റുമാന ജസീല്‍ നയിക്കുന്ന കേക്ക് ഡെക്കറേറ്റിങ്ങ്  ക്ലാസും ഉണ്ടായിരിക്കും. റോട്ടറി മ്യൂസിക് ഫ്രറ്റേര്‍ണിറ്റി സംഘടിപ്പിക്കുന്ന ഗാനമേളയും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: 9895088388, 8129490264

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സ്കെയിലത്തോണ്‍ സമ്മേളനം


ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കായി

കൊച്ചി: ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും വാധ്വാനി ഫൗണ്ടേഷനും ചേര്‍ന്ന് സ്കെയിലത്തോണ്‍ സമ്മേളനം സംഘടിപ്പിക്കുന്നു.

അഞ്ച് കോടി രൂപയില്‍ കൂടുതല്‍ വിറ്റുവരവുള്ള സംരംഭങ്ങള്‍ക്കുവേണ്ടി നടക്കുന്ന ഈ സമ്മേളനം ഡിസംബര്‍ 17, 18 തിയതികളില്‍ കളമശ്ശേരിയിലെ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലാണ് നടക്കുന്നത്. കഴിഞ്ഞ സെപ്തംബറില്‍ നടന്ന ഹഡില്‍ കേരളയില്‍ വച്ച് വാധ്വാനി ഫൗണ്ടേഷനും കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ഉണ്ടാക്കിയ ധാരണാപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്കെയിലത്തോണ്‍ സമ്മേളനം നടത്തുന്നത്.

വാധ്വാനി ഫൗണ്ടേഷനിലെ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്താനും സംരംഭങ്ങളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കാനുമുള്ള വിദഗ്ധോപദേശം ലഭിക്കുന്നതിനുമുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കുന്നത്. മികച്ച സംരംഭങ്ങള്‍ക്ക് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സഹായപരിപാടികളും വാധ്വാനി ഫൗണ്ടേഷന്‍ നല്‍കും.

ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കി വരുന്ന വിവിധ പദ്ധതികളെക്കുറിച്ച് രണ്ടാം ദിനത്തില്‍ പ്രത്യേക സെഷനുകള്‍ ഉണ്ടായിരിക്കും. സാങ്കേതിക വിദഗ്ധര്‍, സാമ്പത്തിക മാനേജ്മെന്‍റ് വിദഗ്ധര്‍, പ്രമുഖ വ്യവസായികള്‍ തുടങ്ങിയവര്‍ സ്കെയിലത്തോണില്‍ പങ്കെടുക്കും. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി)യും സമ്മേളനത്തില്‍ പങ്കാളികളാണ്.

താത്പര്യമുള്ള ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് http://bit.ly/SMEmete എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍ വിപണിയില്‍



യുവത്വം നിറയുന്ന സവിശേഷമായ സുഗന്ധനിരയാണ് ഫാസ്റ്റ്ട്രാക്കിന്‍റേത്
നടി അനന്യ പാണ്ഡെ ബ്രാന്‍ഡ് അംബാസിഡര്‍

കൊച്ചി: ടൈറ്റന്‍ കമ്പനിയില്‍ നിന്നുള്ള പ്രമുഖ യൂത്ത് ഫാഷന്‍ ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് സുഗന്ധങ്ങളുടെ രംഗത്തേയ്ക്ക് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകളുമായി എത്തുന്നു. മുംബൈയില്‍ നടന്ന ചടങ്ങില്‍ യുവതാരം അനന്യ പാണ്ഡെടൈറ്റന്‍ കമ്പനി ലിമിറ്റഡ് ഫ്രാഗ്രന്‍ഡ് ആന്‍ഡ് ആക്സസറീസ് വിഭാഗം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മനീഷ് ഗുപ്ത എന്നിവര്‍ ചേര്‍ന്ന് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍ പുറത്തിറക്കി. ചടങ്ങില്‍ അനന്യയെ ഫാസ്റ്റ്ട്രാക്കിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചു.

യുവാക്കളുടെ ഫാഷനുമായി ഒത്തുപോകുന്നതാണ് ഫാസ്റ്റ്ട്രാക്ക്  ബ്രാന്‍ഡ്. യുവാക്കള്‍ക്കായി ഒട്ടേറെ ഫാഷന്‍ ആക്സസറികള്‍ ബ്രാന്‍ഡ് പുറത്തിറക്കിയിട്ടുണ്ട്. സുഗന്ധവുമായി ബന്ധപ്പെട്ട ഭാവനകള്‍ക്ക് പുതുരൂപം നല്കാനായി രൂപപ്പെടുത്തിയതാണ് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍. ട്രാന്‍സ്ബീറ്റ് ആന്‍ഡ് പള്‍സ് എന്നിങ്ങനെ യുവാക്കള്‍ക്കും യുവതികള്‍ക്കുമായും സോളോ എന്ന പേരില്‍ സിഗ്നേച്ചര്‍ യുണിസെക്സ് പെര്‍ഫ്യൂമും ഉള്‍പ്പെടെ ഏഴ് വ്യത്യസ്ത പെര്‍ഫ്യൂമുകളാണ് ഫാസ്റ്റ്ട്രാക്ക് പുറത്തിറക്കിയിരിക്കുന്നത്.

ഓരോ മൂഡിനും അവസരത്തിനും അനുയോജ്യമാകുന്ന രീതിയില്‍ ലോകത്തിലെതന്നെ ഏറ്റവും മികച്ച പെര്‍ഫ്യൂമേഴ്സ് രൂപപ്പെടുത്തിയതാണ് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍. വര്‍ണശബളവും രസം പകരുന്നതും എടുപ്പുള്ളതുമാണ് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍.

മികച്ച സുഗന്ധം പ്രസരിപ്പിക്കുകയെന്നത് ഭംഗിയായി അണിഞ്ഞൊരുങ്ങുന്നതില്‍ ഏറെ പ്രധാനപ്പെട്ട കാര്യമാണെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ഫ്രാഗ്രന്‍സ് ആന്‍ഡ് ആക്സസറീസ് വിഭാഗം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മനീഷ് ഗുപ്ത പറഞ്ഞു. അതുകൊണ്ടാണ് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍ മികച്ച ഗുണമേന്മയില്‍ അവതരിപ്പിക്കുന്നത്. രാജ്യത്ത് പുതിയ പ്രവണതകള്‍ അവതരിപ്പിക്കുന്ന പെര്‍ഫ്യൂം ബ്രാന്‍ഡ് ആയിരിക്കും ഫാസ്റ്റ്ട്രാക്ക് എന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും സ്റ്റൈലിഷ് ബ്രാന്‍ഡുകളില്‍ ഒന്നായ ടൈറ്റന്‍ കമ്പനിയുടെ മുഖമാകുന്നതില്‍ സന്തോഷമുണ്ടെന്ന് യുവതാരം അനന്യ പാണ്ഡെ പറഞ്ഞു. അതിശയിപ്പിക്കുന്നതും മികച്ച തനിമയുള്ളതുമാണ് ഫാസ്ട്രാക്ക് പെര്‍ഫ്യൂമുകള്‍. നിങ്ങളുടെ വ്യക്തിത്വത്തിനു ചേര്‍ന്നതും നിങ്ങളെ വേര്‍തിരിച്ചുനിര്‍ത്തുന്നതുമാണ് ഫാസ്റ്റ്ട്രാക്കിന്‍റെ വൈവിധ്യമാര്‍ന്ന പെര്‍ഫ്യൂമുകള്‍ എന്ന് അനന്യ പറഞ്ഞു.

ട്രാന്‍സ്ബീറ്റ് ആന്‍ഡ് പള്‍സ് എന്നിവയ്ക്ക് 100 മില്ലിലിറ്ററിന് 845 രൂപയും സോളോയ്ക്ക് 995 രൂപയുമാണ് വില. ഫാസ്റ്റ്ട്രാക്ക് സ്റ്റോറുകളിലും ഫാസ്റ്റ്ട്രാക്ക്ഡോട്ട്ഇന്‍ എന്ന വെബ്സൈറ്റിലും പ്രമുഖ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറുകളിലും ബ്യൂട്ടികോസ്മെറ്റിക് സ്റ്റോറുകളിലും ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍ ലഭിക്കും.

ഫോട്ടോ ക്യാപ്ക്ഷന്‍:
മുംബൈയില്‍ നടന്ന ചടങ്ങില്‍ യുവതാരം അനന്യ പാണ്ഡെടൈറ്റന്‍ കമ്പനി ലിമിറ്റഡ് ഫ്രാഗ്രന്‍ഡ് ആന്‍ഡ് ആക്സസറീസ് വിഭാഗം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മനീഷ് ഗുപ്ത എന്നിവര്‍ ചേര്‍ന്ന് ഫാസ്റ്റ്ട്രാക്ക് പെര്‍ഫ്യൂമുകള്‍ പുറത്തിറക്കുന്നു.

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...