പുരുഷന്മാര്‍ക്കും വനിതകള്‍ക്കായി വൈവിധ്യമാര്‍ന്ന വര്‍ക്ക് വെയര്‍ വാച്ചുകളുടെ പുതിയ ശേഖരം
കൊച്ചി: ടൈറ്റന്‍ കമ്പനിയുടെ ഏറ്റവും അധികം വില്‍പ്പനയുള്ള വാച്ച് ബ്രാന്‍ഡായ സൊണാറ്റ പുരുഷന്മാര്‍ക്കായി സ്ലീക്ക് 3.0 എന്ന പേരിലും വനിതകള്‍ക്കായി സില്‍വര്‍ ലൈനിംഗ്സ് എന്ന പേരിലും വൈവിധ്യമാര്‍ന്ന വർക്ക് വെയര്‍ വാച്ചുകളുടെ ശേഖരം പുറത്തിറക്കി. മെഷ് സ്ട്രാപ്പുകളാണ് ഈ വാച്ച് ശേഖരത്തിന്‍റെ പ്രത്യേകത. ഭാരം കുറഞ്ഞതും ആകര്‍ഷകവുമായ സ്മാര്‍ട്ട് ഫോര്‍മല്‍ വാച്ചുകള്‍ ദിവസവും ധരിക്കാന്‍ അനുയോജ്യമാണ്.
പുരുഷന്മാര്‍ക്കായുള്ള സ്ലീക്ക് 3.0 നിര വാച്ചുകള്‍ സ്റ്റീല്‍, ബ്ലാക്ക്, റോസ്ഗോള്ഡ് പ്ലേറ്റിംഗില്‍ ലഭ്യമാണ്. സില്‍വര്‍, മെഷ് സ്ട്രാപ്പുകളില്‍ വ്യത്യസ്ത നിറത്തിലുള്ള ഡയലുകള്‍ ഇവയുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു. ആധുനിക പുരുഷന്മാര്‍ക്ക് അനുയോജ്യമായ ഈ വാച്ചുകളുടെ ശേഖരത്തില്‍ ചിലതിന് ഡയലില്‍ തീയതികളുടെ ഡിസ്പ്ലേയുണ്ട്.
സില്‍വര്‍ ലൈനിംഗുകളോടുകൂടിയതും ആകര്‍ഷണീയമായ വര്‍ണങ്ങളിലുള്ളതുമാണ് ഫ്ളോറല്‍ രൂപകല്‍പ്പനയോടുകൂടിയ സില്‍വര്‍ ലൈനിംഗ് വാച്ചുകള്‍. ലളിതമായ സ്റ്റീല്‍ മെഷ് സ്ട്രാപ്പുകളും കനം കുറഞ്ഞ ഡയലുകളും ഏതുതരം ഫോര്‍മല്‍ വെയറിനൊപ്പവും അനുയോജ്യമാണ്.
ഫോര്‍മല്‍ വസ്ത്രവിധാനത്തിനൊപ്പം മെഷ് സ്ട്രാപ്പ് വാച്ചുകള്‍ അവശ്യഘടകമാണെന്ന് സൊണാറ്റയുടെ മാര്‍ക്കറ്റിംഗ് മേധാവി ഉത്കര്‍ഷ് താക്കൂര്‍ പറഞ്ഞു. അതുകൊണ്ടാണ് ലളിതവും സുന്ദരവുമായ വാച്ചുകളുടെ ശേഖരം പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമായി പുറത്തിറക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പതിനൊന്ന് വ്യത്യസ്തതരത്തിലുള്ള വാച്ചുകളാണ് സൊണാറ്റ സ്ലീക്ക് 3.0 ശേഖരത്തിലുള്ളത്. 1625 രൂപ മുതല്‍ 2399 രൂപ വരെയാണ് വില. വ്യത്യസ്ത രൂപകല്‍പ്പനയിലുള്ള ആകര്‍ഷകമായ പതിനൊന്ന് വേരിയന്‍റുകള്‍ സില്‍വര്‍ ലൈനിംഗ് ശേഖരത്തിലുമുണ്ട്. 1275 മുതല്‍ 1475 രൂപ വരെയാണ് വില.
No comments:
Post a Comment