Wednesday, February 5, 2020




500 സിസി എഞ്ചിന് ആദരവ് അർപ്പിച്ച് ലിമിറ്റഡ് എഡീഷൻ മോഡലുമായി റോയൽ  എൻഫീൽഡ്


റോയൽ എൻഫീൽഡ് മോഡലുകളിൽ നിന്ന് പിൻവലിക്കുന്ന 500 സിസി സിംഗിൾ സിലിണ്ടർ എഞ്ചിന് ആദരവ് അർപ്പിച്ച് ലിമിറ്റഡ് എഡീഷൻ മോഡൽ 500 സിസി വാഹനവുമായി റോയൽ എൻഫീൽഡ്. ലിമിറ്റഡ് എഡീഷൻ, എൻഡ് ഓഫ് പ്രൊഡക്ഷൻ കൊമ്മൊമ്മറേറ്റീവ് മോഡൽ എന്ന ബാഡ്‍ജ് ഈ മോഡലിലെ എല്ലാ വാഹനങ്ങളിലും ഉണ്ടായിരിക്കും.  500 സിസി ട്രിബ്യൂട്ട് ബ്ലാക്ക് - എൻഡ് ഓഫ് പ്രൊഡക്ഷൻ ലിമിറ്റഡ് എഡീഷൻ എന്നാണ് മോഡലിന്‍റെ പേര്. 2020 മാർച്ച് 31 വരെ മാത്രമെ 500 സിസി സിംഗിൾ സിലിണ്ടർ യൂണിറ്റ് കൺസ്ട്രക്ഷൻ എഞ്ചിൻ വാഹന മോഡലുകൾ റീട്ടെയിൽ കേന്ദ്രങ്ങളിൽ ലഭ്യമാകുകയുള്ളു. നിലവിൽ ക്ലാസിക്, ബുള്ളറ്റ് സ്റ്റാൻഡേർഡ്, തണ്ടർബേർഡ് എന്നീ മോഡലുകളിലാണ് ഈ എഞ്ചിനുള്ളത്. ഫെബ്രുവരി 10ന് ഓൺലൈനിലൂടെ ആയിരിക്കും വാഹനത്തിന്‍റെ വിൽപ്പന. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും സെയിലിൽ പങ്കെടുക്കാനാകുന്നത്. എഞ്ചിന്‍റെ ഉൽപ്പാദനം നിർത്തുകയാണെങ്കിലും സ്പെയർ പാർട്ട്സുകളും സർവീസും തുടർന്നും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് റോയൽ എൻഫീൽഡ് വെബ്സൈറ്റ് സന്ദർശിക്കുക.

No comments:

Post a Comment

സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റർമാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്...