ബാങ്കില്‍ കൂടുതല്‍ ഓഹരി നിക്ഷേപത്തിന് സാധ്യത തെളിഞ്ഞു
കൊച്ചി- രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ലക്ഷ്മി വിലാസ് ബാങ്കിന് 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 92.86 കോടി രൂപ ലാഭം. വലിയ ലാഭം നേടാനായതോടെ ബാങ്കിന്റെ മൂല്യവും ലിക്വിഡിറ്റി പൊസിഷനും ഭദ്രമാകുകയും കൂടുതല്‍ ഓഹരി നിക്ഷേപം ലഭിക്കുന്നതിനുള്ള സാധ്യതകള്‍ തെളിയുകയും ചെയ്തു.
2019-20 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ബാങ്കിന്റെ മൂല്യം 996.14 കോടി രൂപയാണ്. ഇതേ കാലയളവില്‍ ബാങ്കിന്റെ പലിശ വരുമാനം 1.56 ശതമാനമാണ്. ബാങ്കിന്റെ ലിക്വിഡിറ്റി കവറേജ് 273.21 ശതമാനവും.
ഇടപാടുകാര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നതിലും ഇത് വഴി ബിസിനസ് വര്‍ധിപ്പിക്കുന്നതിലും ലക്ഷ്മി വിലാസ് ബാങ്ക് ഏറെ മുന്നിലാണ്. ഇന്റര്‍നെറ്റ്, മൊബൈല്‍ സങ്കേതങ്ങള്‍ വഴി പൂര്‍ണ തോതിലുള്ള സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ബാങ്കിന് കഴിയുന്നുണ്ട്. ലോക്ഡൗണ്‍ കാലയളവില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ 99.5 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഈ കാലയളവില്‍ ബാങ്കിന്റെ 99 ശതമാനം ബ്രാഞ്ചുകളും 90 ശതമാനം എ ടി എമ്മുകളും പ്രവര്‍ത്തന സജ്ജമായിരുന്നു.
പ്രമുഖ നിക്ഷേപ സ്ഥാപനമായ ക്ലിക്‌സ് ഗ്രൂപ്പിന്റെ കീഴിലുള്ള ക്ലിക്‌സ് ക്യാപിറ്റല്‍ സര്‍വീസസിനെ ലക്ഷ്മി വിലാസ് ബാങ്കുമായി ലയിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 1900 കോടി രൂപയുടെ ഓഹരി നിക്ഷേപവും 4600 കോടി രൂപയുടെ ആസ്തിയുമുള്ളതാണ് ക്ലിക്‌സ് ക്യാപിറ്റല്‍ സര്‍വീസസ്. ലയന നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഓഹരികളും ആസ്തികളും ലക്ഷ്മി വിലാസ് ബാങ്കിലേക്ക് കൈമാറ്റം ചെയ്യും.
No comments:
Post a Comment