Wednesday, July 15, 2020

യെസ് ബാങ്ക് എഫ്പിഒ വഴിയുളള ഓഹരി വിൽപ്പന ഇന്ന് ആരംഭിക്കും



കൊച്ചി: യെസ് ബാങ്ക് എഫ്പിഒ വഴിയുളള ഓഹരി വിൽപ്പന ഇന്ന് ആരംഭിക്കും. വിപണിയിലൂടെ 15,000 കോടി രൂപ സമാഹരിക്കാനാണ് ബാങ്കിന്റെ ലക്ഷ്യം. ഒരു ഓഹരിക്ക് 12 രൂപ നിരക്കാണ് നിശ്ചയിച്ചിരുക്കുന്നത്. വില്പന ഇന്ന് ആരംഭിച്ച് 2020 ജൂലൈ 17 ന് അവസാനിക്കും. 

കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ്, എസ്‌ബി‌ഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഡി‌എസ്‌പി മെറിൽ ലിഞ്ച് ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആൻഡ് ക്യാപിറ്റൽ മാർക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ് യെസ് സെക്യൂരിറ്റീസ് (ഇന്ത്യ) ലിമിറ്റഡ് എന്നിവരാണ് പബ്ലിക് ഇഷ്യുവിന് നേതൃത്വം നല്‍കുക.
Thanks and Regards,

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...