സാമൂഹിക അകലം പാലിക്കലും വീട്ടിലിരിക്കലുമാണ് ഈ കാലഘട്ടത്തിന്റെ പുതിയ രീതികൾ. പുതിയ രീതികളോട് നാമോരുരത്തരും പൊരുത്തപ്പെട്ട് വരുന്നുണ്ടെങ്കിലും, ഗർഭിണികളെ സംബന്ധിച്ച് ഇത് വല്ലാത്ത പിരിമുറുക്കം സൃഷ്ടിക്കുന്നതാണ്. ഈ സാഹചര്യത്തെ എങ്ങനെ മറികടക്കും എന്നതായിരിക്കും അവരുടെ ആശങ്ക.
"സാധ്യമെങ്കിൽ പുറത്തിറങ്ങാതെ ഇരിക്കുന്നതും ആൾക്കൂട്ടമുള്ള സ്ഥലങ്ങൾ ഒഴിവാക്കുന്നതുമാണ് അഭികാമ്യം. സാമൂഹിക അകലം പാലിക്കലും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. അതോടൊപ്പം, നിങ്ങൾക്ക് ചെയ്യാവുന്ന ഒരു കാര്യം പോസിറ്റീവായിരിക്കുക എന്നതാണ്. ഇത് കുട്ടിയുടെ ആരോഗ്യത്തിനും നല്ലതായിരിക്കും. നിങ്ങളുടെ മാനസിക ആരോഗ്യത്തെ പരിപാലിച്ചും ശാന്തമായിരുന്നും ഇത് നേടിയെടുക്കാനാകും" - ഹിമാലയ ഡ്രഗ് കമ്പനി, ആർ ആൻഡ് ഡി ആയുർവേദ എക്സ്പേർട്ട് ഡോ. പ്രതിഭാ ബാബ്ഷെട്ട് പറഞ്ഞു.
ഗർഭിണികിൾ ചർമ്മ പരിപാലനത്തിലും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഡോ. പ്രതിഭ ചൂണ്ടിക്കാട്ടുന്നു. "ദിനചര്യകളിൽ മാസാജുകളും മോയിസ്ച്ചറൈസേഷനുമൊക്കെ ഉൾപ്പെടുത്തുക. ഗർഭകാലത്തെ ചർമ്മപ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഇത് സഹായിക്കും. മസാജ് ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് രക്തയോട്ടം കൂടാൻ സഹായിക്കും. വരണ്ട ചർമ്മം ഇല്ലാതാക്കാൻ സഹായിക്കുന്ന ബോഡി ബട്ടറും നിങ്ങൾക്ക് ഉപയോഗിക്കാം. നിങ്ങളുടെ ദിനചര്യകൾ എന്താണെങ്കിലും ഹെർബൽ ആക്റ്റീവുകൾ ഉള്ളതും കെമിക്കലുകൾ ഇല്ലാത്തതുമായ ഉൽപ്പന്നങ്ങൾ വേണം ഉപയോഗിക്കാൻ"
ഈ സാഹചര്യത്തിൽ പ്രത്യേകിച്ചും, അമ്മമാർ ദിനചര്യകൾ വികസിപ്പിക്കാൻ ശ്രമിക്കണം. "ഡയറ്റ്, മെഡിറ്റേഷൻ, യോഗ, ചർമ്മ പരിപാലനം, ആവശ്യത്തിന് ഉറക്കം, പതിവ് മെഡിക്കൽ ചെക്കപ്പ് തുടങ്ങി ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി മുൻഗണന നൽകുക. ഗർഭകാലത്ത് തുടർച്ചയായ ചെക്ക്അപ്പുകൾ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യകാര്യത്തിൽ പ്രധാനമാണ്. ഡെലിവറി അടുത്തിരിക്കുന്ന ആളാണെങ്കിൽ ഡെലിവറി ഓപ്ഷനുകളെക്കുറിച്ചും പോസ്റ്റ് നേറ്റൽ കെയറിനെക്കുറിച്ചും ആലോചിച്ച് ഉറപ്പിക്കുക. ജോലിക്കോ ചെക്കപ്പിനോ പുറത്തിറങ്ങേണ്ടതുണ്ടെക്കിൽ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കാനും മാസ്ക്ക് ധരിക്കാനും സാനിറ്റൈസർ ഉപയോഗിക്കാനും മടികാണിക്കരുത്" - ഡോ. പ്രതിഭ പറഞ്ഞു.
No comments:
Post a Comment