Thursday, July 9, 2020

നിസ്സാന്‍ പുതിയ ബി-എസ്.യു.വിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു


തിരുവനന്തപുരം:   നിസ്സാന്‍ പുതിയ ബി-എസ്.യു.വി കണ്‍സെപ്റ്റിന്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്തിറക്കി. ബി-എസ്.യു.വി കണ്‍സെപ്റ്റിന്റെ ഹെഡ്‌ലൈറ്റുകളുടെയും ഗ്രില്ലിന്റെയും ദൃശ്യങ്ങളാണ് നിസ്സാന്‍ അവതരിപ്പിച്ചത്. 2020 ജൂലൈ 16ന് നിസ്സാന്റെ ഗ്ലോബല്‍ ആസ്ഥാനത്തുവെച്ച് ബി-എസ്.യു.വി കണ്‍സെപ്റ്റ് പ്രദര്‍ശിക്കും.

ഇന്ത്യന്‍ വിപണിയില്‍ 'നിസ്സാന്‍-നെസിനെ' പ്രതിഫലിപ്പിക്കുന്ന കമ്പനിയുടെ ആദ്യത്തെ കോംപാക്റ്റ് ബി-എസ്.യു.വിയാണിത്. മികച്ച ഉല്‍പ്പന്നങ്ങളിലൂടെയും സാങ്കേതികവിദ്യകളിലൂടെയും ആളുകളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു തത്ത്വചിന്തയാണ് നിസ്സാന്‍-നെസ്. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കോംപാക്റ്റ് ബി-എസ്.യു.വി അവതരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

നിസ്സാന്റെ ഗ്ലോബല്‍ എസ്.യു.വി പൈതൃകവും നൂതന സാങ്കേതികവിദ്യയും അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്നാണ് പുതിയ കോംപാക്റ്റ് എസ്.യു.വി. നാളത്തെ യാത്രയ്ക്കായി സ്‌റ്റൈലിഷ് ഡിസൈനോടെ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ബി-എസ്.യു.വി ശക്തവും ചലനാത്മകവുമായ റോഡ് സാന്നിധ്യം വാഗ്ദാനം ചെയ്യുന്നു. നിസ്സാന്റെ ഇന്റലിജന്റ് മൊബിലിറ്റിയുടെ ഭാഗമായി ഏറ്റവും പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചാണ് വാഹനം നിര്‍മ്മിക്കുന്നത്. നിസ്സാന്റെ ജാപ്പനീസ് എഞ്ചിനീയറിംഗിന്റെയും നവീകരണത്തിന്റെയും എസ്.യു.വി ഡിഎന്‍എ സ്പിരിറ്റിന്റെ സാക്ഷ്യമാണ് പുതിയ ബി-എസ്.യു.വി.

പോകോ എം2 പ്രോ പ്രഖ്യാപിച്ചു



അപ്‌സ്റ്റോക്ക്‌സില്‍ ഉപഭോക്താക്കളുടെ രജിസ്‌ട്രേഷന്‍ പത്തു ലക്ഷം കടന്നു




കൊച്ചി: രാജ്യത്തെ മുന്‍നിര ബ്രോക്കിങ് സ്ഥാപനങ്ങളിലൊന്നായ അപ്‌സ്റ്റോക്ക്‌സിന്റെ ഉപഭോക്താക്കളുടെ രജിസ്‌ട്രേഷന്‍ പത്തു ലക്ഷം കടന്നു. ഈ വര്‍ഷം ഡിസംബറോടെ ഉപഭോക്താക്കളുടെ രജിസ്‌ട്രേഷന്‍ ഇരട്ടിയാക്കാനാണ് അപ്‌സ്റ്റോക്ക്‌സ് ലക്ഷ്യമിടുന്നത്. 2019 ഒക്ടോബറിനു ശേഷം ആറര ലക്ഷത്തിലേറെ പുതിയ ഉപഭോക്താക്കളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
            ആര്‍എസ്‌കെവി സെക്യൂരിറ്റീസ് ഇന്ത്യ എന്നു കൂടി അറിയപ്പെടുന്ന അപ്‌സ്റ്റോക്കിന്റെ ആകെയുളള ഉപഭോക്താക്കളില്‍ 75 ശതമാനത്തോളം 35 വയസിനു താഴെയുള്ളവരാണ്. ഒരു വര്‍ഷത്തിലേറെയായി ചെറുകിട പട്ടണങ്ങളില്‍ നിന്ന് വളരെയേറെ ഉപഭോക്താക്കളെയാണ് അപസ്റ്റോക്ക് ആകര്‍ഷിച്ചിട്ടുള്ളത്. കമ്പനിയുടെ ആകെ ഉപഭോക്താക്കളില്‍ 80 ശതമാനത്തിലേറെയും കണ്ണൂര്‍, തിരുവള്ളൂര്‍, ഗുണ്ടൂര്‍ പോലുള്ള രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളില്‍ നിന്നാണ്.
           അപ്‌സ്റ്റോക്കിന്റെ ഉപഭോക്തൃനിര പത്തു ലക്ഷം എന്ന നാഴികക്കല്ലു കടന്നത് ഉപഭോക്താക്കളും ട്രേഡര്‍മാരും തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ പ്രതീകം കൂടിയാണെന്ന് അപ്‌സ്റ്റോക്ക് സഹ സ്ഥാപകന്‍ രവികുമാര്‍ ചൂണ്ടിക്കാട്ടി. 2020 ഡിസംബറോടെ അടുത്ത പത്തു ലക്ഷം ഉപഭോക്താക്കളുടെ കൂടി രജിസ്‌ട്രേഷന്‍ എന്നതാണു തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.


4കെ യുഎച്ച്ഡി ടിവിയും അൺബോക്സ് മാജിക് 3.0 ടിവി റേഞ്ചും സാംസങ് അവതരിപ്പിച്ചു;

2020 ക്രിസ്റ്റൽ 4കെ യുഎച്ച്ഡി ടിവിയും അൺബോക്സ് മാജിക് 3.0 ടിവി റേഞ്ചും സാംസങ് അവതരിപ്പിച്ചു; റിയലിസ്റ്റിക്ക് നിറങ്ങളും ആകർഷകമായ സ്‍മാർട്ട് ഫീച്ചറുകളും അനുഭവിച്ചറിയൂ




ക്രിസ്റ്റൽ 4കെ യുഎച്ച്ഡി ടിവികളിൽ ഡ്യുവൽ എൽഇഡി, മൾട്ടി വ്യൂ ടെക്നോളജി, ത്രീ സൈഡ് ബെസൽ ലെസ് ഡിസൈൻ എന്നിവയുണ്ട്

2020 ജൂലൈ  – ഇന്ത്യയിലെ ഏറ്റവും വലുതും ഏറ്റവും വിശ്വാസ്യതയുള്ളതുമായ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, ക്രിസ്റ്റൽ 4കെ യുഎച്ച്ഡി, അൺബോക്സ് മാജിക് 3.0 സീരീസിലുള്ള 2020 സ്‍മാർട്ട് ടിവി ലൈനപ്പ് പ്രഖ്യാപിച്ചു. 

സ്വാഭാവികതയുള്ള മികച്ചതും വൈവിധ്യവുമായ പിക്ച്ചർ ക്വാളിറ്റി നൽകുന്നതിനായി ഡിസൈൻ ചെയ്തിരിക്കുന്ന ഈ ലൈൻ-അപ്പ് അസാധാരണമായ നിറങ്ങളും മികച്ച ഡെപ്ത്തും ആഴത്തിലുള്ള കോൺട്രാസ്റ്റുകളും വർക്ക്-ഫൺ ബാലൻസിനായി സ്‍മാർട്ട് ഫീച്ചറുകളും നൽകുന്നു

ഹോണ്ടാ സീൽ പവർ പ്രോഡക്റ്റ്സ്

ഹോണ്ടാ സീൽ പവർ പ്രോഡക്റ്റ്സ് ലിമിറ്റഡ് ഹോണ്ടാ ഇന്ത്യ പവർ പ്രോഡക്റ്റ്സ് ലിമിറ്റഡ് എന്ന് പേര് മാറ്റി

ന്യൂഡൽഹി, ജൂലൈ 2020: ഇന്ത്യയിൽ പവർ ഉൽപ്പന്നങ്ങളുടെ മുൻനിര നിർമ്മാതാക്കളായ ഹോണ്ടാ സീൽ പവർ പ്രോഡക്റ്റ്സ് ലിമിറ്റഡ് (എച്ച്എസ്‍പിപി) ഹോണ്ടാ ഇന്ത്യ പവർ പ്രോഡക്റ്റ്സ് ലിമിറ്റഡ് (എച്ച്ഐപിപി) എന്ന് പേര് മാറ്റുന്നതായി പ്രഖ്യാപിച്ചു. 

ഉഷാ ഇന്‍റർനാഷ്ണൽ ലിമിറ്റഡുമായി ഉണ്ടായിരുന്ന ദീർഘകാല സംയുക്ത സംരഭ കരാർ അവസാനിപ്പിച്ചതിന് ശേഷമാണ് എച്ച്എസ്‍പിപി കോർപ്പറേറ്റ് നെയിം ചെയിഞ്ചിന് അപേക്ഷിച്ചത്. കേന്ദ്രസർക്കാരിന് കീഴിുള്ള കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ റജിസ്ട്രാർ ഓഫ് കമ്പനീസ് പേര് മാറ്റുന്നതിന് അനുമതിപത്രം നൽകുകയും ചെയ്തു. പേര് മാറ്റം ഉടനടി പ്രാബല്യത്തിൽ വരും.

വിപ്രോ മാക്സ്ക്ലീൻ ഡിസ്ഇൻഫെക്റ്റന്റ് സർഫസ് സാനിറ്റൈസർ

കീടാണുക്കളില്ലാത്ത വീടുകൾക്കായി - വിപ്രോ മാക്സ്ക്ലീൻ ഡിസ്ഇൻഫെക്റ്റന്റ് സർഫസ് സാനിറ്റൈസർ

India,2020: ഓരോ വ്യക്തിയുടെയും മനസ്സിലുള്ള പ്രധാന ആശങ്കകളിലൊന്നാണ് ശുചിത്വം. നമ്മുടെ കൈ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നമുക്ക് അറിയാം. എന്നാൽ, നമ്മളെ പൂർണമായും സുരക്ഷിതരാക്കാൻ കൈകൾ സാനിറ്റൈസ് ചെയ്യുന്നതിനൊപ്പം തന്നെ നാം എപ്പോഴും ഇടപെടുന്ന ചുറ്റുപാടുകളും സർഫസുകളും സാനിറ്റൈസ് ചെയ്യുക എന്നതും പ്രധാനമാണ്. വർദ്ധിച്ച് വരുന്ന ഈ ആവശ്യം മനസ്സിലാക്കി വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് - വിപ്രോ മാക്സ്ക്ലീൻ ഡിസ്ഇൻഫെക്റ്റന്റ് സർഫസ് സാനിറ്റൈസർ അവതരിപ്പിച്ചു. വിവിധ തരത്തിലുള്ള വൈറസുകൾക്ക് എതിരെയും കീടാണുക്കൾ, ബാക്റ്റീരിയ, ഫംഗി എന്നിവയ്ക്ക് എതിരെയും 99.9% സംരക്ഷണം ഉറപ്പാക്കുന്ന ഉൽപ്പന്നമാണിത്.

ഹോണ്ട ടു വീലേഴ്‌സ് ഓണ്‍ലൈന്‍ ബുക്കിങ് അവതരിപ്പിച്ചു



      കൊച്ചി: ഹോണ്ട ടു വീലേഴ്‌സ് സുരക്ഷിതവും സൗകര്യപ്രദവുമായ ഡിജിറ്റല്‍ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം അവതരിപ്പിച്ചു. www.honda2wheelersindia.com. എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ലളിതമായ ആറു നീക്കങ്ങളിലൂടെ തങ്ങളുടെ പ്രിയപ്പെട്ട ഹോണ്ട ഇരുചക്ര മോഡലും നിറവും അംഗീകൃത ഡീലറേയുമെല്ലാം ഇതിലൂടെ തെരഞ്ഞെടുക്കാം.
     വീടിനു പുറത്തിറങ്ങാതെ തന്നെ തങ്ങളുടെ പ്രിയപ്പെട്ട ഹോണ്ട ഇരുചക്ര വാഹനം ബുക്കു ചെയ്യാനുള്ള തികച്ചും ലളിതമായ സൗകര്യമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യ വിപണന വിഭാഗം ഡയറക്ടര്‍ യാദ് വിന്ദര്‍ സിങ് ഗുലേറിയ ചൂണ്ടിക്കാട്ടി.
    തികച്ചും സുരക്ഷിതമായ രീതിയിലുമാണ് ഈ ബുക്കിങ് പ്രക്രിയ അവതരിപ്പിച്ചിരിക്കുന്നത്. പേടിഎം, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍, നെറ്റ് ബാങ്കിങ്, യുപിഐഭീം തുടങ്ങിയ ഓണ്‍ലൈന്‍ രീതികളിലേതെങ്കിലും പ്രയോജനപ്പെടുത്തി 1,999 രൂപയ്ക്ക് ബുക്കിങ് നടത്താനാവും. ഇതു കാന്‍സല്‍ ചെയ്യുകയാണെങ്കില്‍ മുഴുവന്‍ ബുക്കിങ് തുകയും തിരിച്ചു നല്‍ക്കുകയും ചെയ്യും.

കൈന്‍ടെല്‍സ് അവതരിപ്പിച്ചു കൊണ്ട് ടെകീഡാ ഇന്ത്യ





കൊച്ചി: ടെകീഡാ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ കൈന്‍ടെല്‍സ് ഇന്ത്യയിലും അവതരിപ്പിച്ചു. വേഡോലിസ്യൂമോബ് എന്ന ജനറിക് നാമമുള്ള ഇത് ടെകീഡാ ഇന്ത്യയുടെ ദഹനസംബന്ധ വിഭാഗത്തിന്റെ ഭാഗമായാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇന്‍ഫ്‌ളമേറ്ററി ബൗള്‍ ഡിസീസിനോടൊപ്പം അള്‍സറാറ്റീവ് കൊളിറ്റിസ്, ക്രോണ്‍സ് ഡിസീസ് എന്നിവ രൂക്ഷമായി ബാധിച്ചിട്ടുള്ള പ്രായമായര്‍ക്കുള്ള ചികില്‍സയ്ക്കാണ് കൈന്‍ടെല്‍സ്  ഉപയോഗിക്കാനാവുക. ഇന്ത്യയില്‍ 15 ലക്ഷത്തോളം പേരാണ് ഇന്‍ഫ്‌ളമേറ്ററി ബൗള്‍ സിന്‍ഡ്രോം അനുഭവിക്കുന്നവരായുള്ളത്. അപൂര്‍വ രോഗങ്ങള്‍ക്കുള്ള ചികില്‍സയ്ക്കു ശേഷം ടെകീഡാ ഫാര്‍സ്യൂട്ടിക്കല്‍സ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൈകാര്യം ചെയ്യുന്ന രണ്ടാമത്തെ വിഭാഗമാണ് ദഹന സംബന്ധിയായ ചികില്‍സകള്‍. രോഗികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന വിധത്തില്‍ നവീനമായ ഔഷധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിന് തങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു വരികയാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ടെകീഡാ ഇന്ത്യ കണ്‍ട്രി ഹെഡ് കോകി സാറ്റോ പറഞ്ഞു.  ഏഷ്യന്‍ രാജ്യങ്ങളില്‍ ഐബിഡിയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ അുഭവിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ടെകീഡാ ഇന്ത്യയുടെ മെഡിക്കല്‍ അഫയേഴ്‌സ് മേധാവി ഡോ. സന്ദീപ് അറോറ പറഞ്ഞു. പുതിയ മാര്‍ഗം സുരക്ഷിതമായ ചികില്‍സാ സൗകര്യമാണു ലഭ്യമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാംസങ് കോണ്ടാക്ട്ലെസ് കസ്റ്റമര്‍ സര്‍വ്വീസ് ഓഫറിംഗുകള്‍ മെച്ചപ്പെടുത്തുന്നു



സാംസങ് വെബ്സൈറ്റിലും യൂട്യൂബിലും റിമോട്ട് സപ്പോര്‍ട്ട്, ലൈവ് ചാറ്റ്, കോള്‍ സെന്‍റര്‍ സപ്പോര്‍ട്ട്, DIY വീഡിയോകള്‍ ഉള്‍പ്പെടെ സാംസങ് ഉപഭോക്താക്കള്‍ക്ക് അനവധി കോണ്ടാക്ട്ലെസ് സര്‍വ്വീസ് ഓപ്ഷനുകള്‍ പ്രദാനം ചെയ്യുന്നു
 
ഇന്ത്യ - ജൂലൈ, 2020 - ഇന്ത്യയില്‍ ഏറ്റവും വിശ്വസ്തത ആര്‍ജ്ജിച്ച കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡ് ആയ സാംസങ്, ഉപഭോക്താക്കള്‍ തങ്ങളുടെ വീടിന്‍റെ സൌകര്യത്തിലിരുന്ന് ഉന്നയിക്കുന്ന അന്വേഷണങ്ങള്‍ക്ക് യഥോചിതം പ്രതിവിധി നല്‍കാന്‍ വാട്ട്സാപ്പ് മുഖേനയുള്ള കസ്റ്റമര്‍ സപ്പോര്‍ട്ട് നല്‍കാന്‍ ആരംഭിച്ചിരിക്കുന്നു. ഇതോടെ സാംസങ് രാജ്യത്ത് അതിന്‍റെ കോണ്ടാക്ട്ലെസ് കസ്റ്റമര്‍ സര്‍വ്വീസ് ഓഫറിംഗ് ശക്തിപ്പെടുത്തിയിരിക്കുകയാണ്.
 
സാംസങ് ഉപഭോക്താക്കള്‍ക്ക് നിരവധി കോണ്ടാക്ട്ലെസ് സര്‍വ്വീസ് ഓപ്ഷനുകളാണ് ഉള്ളത്, അവര്‍ക്ക് വീട്ടില്‍ നിന്ന് പുറത്തു പോകാതെ തന്നെ തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അത് അവരെ സഹായിക്കുന്നു. അവര്‍ക്ക് കോള്‍ സെന്‍ററിലൂടെ അവര്‍ക്ക് റിമോട്ട് സപ്പോര്‍ട്ട്, ലൈവ് ചാറ്റ്, ടെക്നിക്കല്‍ സഹായം എന്നിവ എടുക്കാം, അതല്ലെങ്കില്‍ സാംസങ് വെബ്ബ്സൈറ്റിലും യൂട്യൂബിലും ഡൂ-ഇറ്റ്-യുവേര്‍സെല്‍ഫ് വീഡിയോകള്‍ ആക്സസ് ചെയ്യാം.

Monday, July 6, 2020

സെരിഫുമായിസാംസങ്; അൾട്രാപ്രീമിയം 2020 ക്യുഎൽഇഡി






നിങ്ങളുടെവീടിന്റെഅകംമോടിയെമാറ്റിമറിക്കുന്നചിക്ലൈഫ്സ്റ്റൈൽടിവിയായസെരിഫുമായിസാംസങ്; അൾട്രാപ്രീമിയം 2020 ക്യുഎൽഇഡി 8കെലൈനുംഅവതരിപ്പിച്ചു

-       ജൂലൈ 8-17 വരെആമസോണിൽസ്പെഷ്യൽവിലയിൽസെരിഫ്ലഭ്യമാകും
-       ജൂലൈ 1-10 വരെക്യുഎൽഇഡി 8കെടിവിപ്രി-ബുക്ക്ചെയ്യുമ്പോൾരണ്ട്ഗാലക്സിഎസ്20 പ്ലസ്സ്മാർട്ട്ഫോണുകൾനേടൂ
 ഇന്ത്യയിലെഏറ്റവുംവിശ്വാസ്യതയുള്ളകൺസ്യൂമർഇലക്ട്രോണിക്സ്, സ്മാർട്ട്ഫോൺബ്രാൻഡായസാംസങ്അവരുടെ 2020 ടെലിവിഷനുകളുടെപുതിയപോർട്ട്ഫോളിയോഇന്ത്യയിൽഅവതരിപ്പിച്ചു. നിങ്ങളുടെവീടിന്റെഅകത്തളങ്ങളുടെമോടിമാറ്റിവരയ്ക്കാൻപോന്നദ്സെരിഫ്, നിങ്ങളുടെലീവിംഗ്സ്പേസുകളെഅതിമനോഹരഡിസൈനുംപ്രീമിയംഫീച്ചറുകളുമാക്കിമാറ്റുന്ന 2020 ക്യുഎൽഇഡി 8കെടിവികൾഎന്നിവയാണ്പുതുതായിഅവതരിപ്പിച്ചിരിക്കുന്നത്.

ടിവികളുടെപരമ്പരാഗതആശയത്തിൽനിന്ന്വ്യതിചലിച്ച്, ലീവിംഗ്സ്പേസിലെഡിസൈൻപരിപോഷിപ്പിക്കുന്നഹോംഡെക്കോർപീസായാണ്ഇതിനെആശയവത്ക്കരിച്ചിരിക്കുന്നത്.സാംസങുംവിഖ്യാതപരീസിയൻഡിസൈനർമാരായറോണനുംഎർവാൻബോറോലെക്കുംചേർന്നാണ്ഈഡിസൈൻപരുവപ്പെടുത്തിയിരിക്കുന്നത്.

ഇംഗ്ലീഷ്അക്ഷരം '' യുടെരൂപത്തിലുള്ളയൂണി-ബോഡിഡിസൈൻമുതൽസ്പഷ്ടമായക്യുഎൽഇഡിപിക്ചർവരെയുള്ളദ്സെരിഫ്, ടിവിയുടെകാഴ്ച്ചാനുഭവംപുനർനിർവചിക്കുമെന്ന്മാത്രമല്ലഅകത്തളങ്ങളുടെഡിസൈൻഭംഗിഅങ്ങേയറ്റംമികച്ചതാക്കുകയുംആധുനികജീവിതരീതിക്ക്ഇണങ്ങുന്നതാക്കുകയുംചെയ്യും. തടസ്സമില്ലാത്തഎന്റർടെയ്ൻമെന്റിനായിഎൻഎഫ്സി (നിയർഫീൽഡ്കമ്മ്യൂണിക്കേഷൻ) ടെക്നോളജിഉപയോഗിക്കുന്നഏകടിവിയാണ്സെരിഫ്.

അൾട്രാതിൻഫോംഫാക്റ്റർ, പ്രീമിയം 8കെപിക്ച്ചർക്വാളിറ്റി, മതിപ്പുളവാക്കുന്നസറൌണ്ട്സൌണ്ട്ഓഡിയോഎന്നിവകൂട്ടിയിണക്കുന്നഈരംഗത്തെതന്നെആദ്യത്തെടിവിയാണ്സാംസങിന്റെഫ്ളാഗ്ഷിപ്പ്ക്യുഎൽഇഡി 8കെടിവി. 2020 ക്യുഎൽഇഡി 8കെടിവി 'ഇൻഫിനിറ്റിസ്ക്രീൻ' അവതരിപ്പിക്കുന്നു.99 ശതമാനംസ്ക്രീൻടുബോഡിഅനുപാതമുള്ളടിവിമുൻപെങ്ങുമില്ലാത്തവിധംകാഴ്ച്ചാനുഭവംസമ്മാനിക്കുന്നു.ഇതോടൊപ്പംപ്രീമിയംസൌണ്ട്ഫീച്ചറുകളായ - ക്യുസിംഫണി, ഒബ്ജെക്റ്റ്ട്രാക്കിംഗ്സൌണ്ട്+ (ഒടിഎസ്+), ആക്റ്റീവ്വോയിസ്ആംപ്ലിഫയർ (എവിഎ) എന്നിവയുമുണ്ട്.ഡൈമെൻഷണൽ, ഡൈനാമിക്ഓഡിയോയിലൂടെപരമാവധിഇമ്മേർസീവ്സൌണ്ട്നൽകിവലിയസ്ക്രീനിൽകാണുന്നതിന്സമാനമായകാഴ്ച്ചാനുഭവംനൽകുന്നു.

നിലവിലെകണ്ടന്റ്കൺസംപ്ഷൻട്രെൻഡ്പരിഗണിച്ച്പുതിയടിവികളിൽയൂട്യൂബ്, ആമസോൺപ്രൈം, നെറ്റ്ഫ്ളിക്സ്, സീ5, സോണിലിവ്, വൂട്ട്മുതലായഒടിടിപ്ലാറ്റ്ഫോമുകൾക്ക്പിന്തുണയുണ്ട്.

10 വീട്ടമ്മമാർക്ക് അവരുടെ സംരംഭക യാത്രയ്ക്കായി 10 ലക്ഷം രൂപ വീതം



 60 വർഷത്തിലേറെ പഴക്കമുള്ളതും ഇന്ത്യയിലെ മൂന്നാമത്തെ വലിയ ബിസ്ക്കറ്റ് ബ്രാൻഡുമായ ബ്രിട്ടാനിയ മാരി ഗോൾഡ്, അവരുടെ വാർഷിക സ്ത്രീ സംരംഭകത്വ പദ്ധതിയായ, ബ്രിട്ടാനിയ മാരി ഗോൾഡ് മൈ സ്റ്റാർട്ട് അപ്പ് ക്യാംപെയ്ന്‍റെ 10 വിജയികളെ പ്രഖ്യാപിച്ചു. വെർച്വലായി നടന്ന ഫൈനലിൽ 10 വിജയികൾക്ക് അവരുടെ സംരംഭം മുന്നോട്ടു കൊണ്ടുപോകാനായി 10 ലക്ഷം രൂപ വീതം നൽകി. ബ്രിട്ടാനിയ മാരി ഗോൾഡ് മൈ സ്റ്റാർട്ട്അപ്പ് വീട്ടമ്മമാർക്ക് അവരുടെ സംരംഭകത്വ താൽപ്പര്യങ്ങളെ കരുപിടിപ്പിക്കാനും സാമ്പത്തിക സ്വാതന്ത്ര്യം നേടി തൊഴിൽദാതാക്കളാകാനുമുള്ള പ്ലാറ്റ്‌ഫോമാണ്.

സാമ്പത്തിക സഹായം കൂടാതെ, ബ്രിട്ടാനിയ മാരി ഗോൾഡ് മൈ സ്റ്റാർട്ട്അപ്പ് പദ്ധതിയുടെ ഈ പതിപ്പിൽ 10,000 വീട്ടമ്മമാർക്ക് ഓൺലൈൻ സ്കിൽ ഡെവലപ്മെന്‍റ് പദ്ധതിയിലേക്ക് ആക്സസ് ലഭിക്കും. നാഷ്‌ണൽ സ്‌കിൽ ഡെവലപ്മെന്‍റ് കോർപ്പറേഷനുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. ഈ നൈപുണ്യ വികസന പരിശീലനത്തിൽ പങ്കെടുക്കുന്ന വീട്ടമ്മമാർ ഭാവിയിൽ സംരംഭകരാകുമെന്ന് ബ്രിട്ടാനിയ വിശ്വസിക്കുന്നു.

ആമസോൺ പാൻട്രി സേവനം ഇന്ത്യയിലെ 300 ല്പരം നഗരങ്ങളിലേക്കു വ്യാപിപ്പിച്ചു


മറ്റു പല നഗരങ്ങളുടെയും കൂട്ടത്തിൽ തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പാലക്കാട്,മലപ്പുറം, കൊല്ലം എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് ഇപ്പോൾ പലവ്യജ്ഞനഷോപ്പിംഗിന്മേൽ കൂടുതൽ ലാഭിക്കാൻ കഴിയും   


കൊച്ചി, 2020: Amazon.in അതിന്റെ ജനപ്രിയ പരിപാടി 'ആമസോൺ പാൻട്രി' രാജ്യത്തെ 300 ല്പരം നഗരങ്ങളിലേക്കു വ്യാപിപ്പിക്കുന്ന വിവരം ഇന്ന് പ്രഖ്യാപിച്ചു.  മറ്റു പല നഗരങ്ങളുടെയും കൂട്ടത്തിൽ തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം  എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് ഇനി ആമസോൺ പാൻട്രിയിൽ സൌകര്യപ്രദമായി പലവ്യജ്ഞനങ്ങൾ ഓർഡർ ചെയ്യാൻ സാധിക്കും.    
ആമസോൺ പാൻട്രിയ്ക്കൊപ്പം ഉപഭോക്താക്കൾക്ക് മുഖ്യാഹാരത്തിന്റെയും  FMCG ബ്രാൻഡഡ് ഉല്പന്നങ്ങളുടെയും പ്രതിമാസ പലവ്യജ്ഞനങ്ങൾക്കു മേൽ 35% വരെ ലാഭത്തിനൊപ്പം തിരഞ്ഞെടുത്ത പലചരക്കുകളും ദൈനംദിനാവശ്യത്തിനുള്ള വസ്തുക്കളും ലഭിക്കുന്നു, അവർക്ക് 200 ൽപ്പരം ബ്രാഡുകളിൽ നിന്നായി 3000 ഉല്പന്നങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാൻ കഴിയും ഒപ്പം വെറും 1-2 ദിവസത്തിനകം അത് അവരുടെ വീട്ടുപടിക്കൽ എത്തിച്ചു നേടാം. ബെംഗളൂരു, ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്. കൊൽകാത്ത, പുണെ തുടങ്ങിയ തിരഞ്ഞെടുത്ത നഗരങ്ങളിൽ തങ്ങളുടെ പാൻട്രി ഡെലിവറി ഷെഡ്യുൾ ചെയ്യുന്നതിന് സൌകര്യപ്രദമായ നിശ്ചിത സമയം തിരഞ്ഞെടുക്കാനും ഉപഭോക്താക്കൾക്കു കഴിയും.

Sunday, July 5, 2020

ലുലു ഗ്രൂപ് ‘ഫ്‌ളൈ വിത് ഓണര്‍’

പ്രവാസികൾക്കാശ്വാസമായിയുഎഇ കെഎംസിസി


റാസല്‍ഖൈമ: കോവിഡ് പ്രതിസന്ധിയിലായ പ്രവാസികളില്‍ ഏറ്റവും അര്‍ഹരായ 175 യാത്രക്കാരെയും വഹിച്ചുള്ള സൗജന്യ ചാര്‍ട്ടേഡ് വിമാനം റാസല്‍ഖൈമ വിമാനത്താവളത്തില്‍ നിന്നും വെള്ളിയാഴ്ച കേരളത്തിലേക്ക് യാത്രയായി. യുഎഇ കെഎംസിസിയും ലുലു ഗ്രൂപ്പും കൈ കോര്‍ത്ത ‘ഫ്‌ളൈ വിത് ഓണര്‍’ പദ്ധതിയാണ് ഏറെ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്കായി സൗജന്യ യാത്ര സാധ്യമാക്കിയത്. യുഎഇ കെഎംസിസിയുടെ ഉദ്യമം പൂര്‍ണ വിജയത്തിലെത്തിക്കാന്‍ സഹായിച്ച ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലിക്ക് യാത്രക്കാരുടെയും കുടുംബാംഗങ്ങളുടെയും പേരിലും കെഎംസിസിക്ക് വേണ്ടിയും നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ കൃതജ്ഞത അറിയിച്ചു.
കോവിഡ് കാലയളവില്‍ തൊഴില്‍ നഷ്ടപ്പെട്ടും മറ്റും തീര്‍ത്തും പ്രതിസന്ധിയിലായ പ്രവാസികളില്‍ നാട്ടിലേക്കുള്ള മടക്കയാത്രക്ക് പോലും പരസഹായം ആവശ്യമായവര്‍ ഉണ്ടെന്നറിഞ്ഞാണ് യുഎഇ കെഎംസിസി സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിച്ചത്. എല്ലാ എമിറേറ്റുകളില്‍ നിന്നുമുള്ള അപേക്ഷകരില്‍ ഏറ്റവും അര്‍ഹരായവര്‍ക്ക് ടിക്കറ്റുകള്‍ സൗജന്യമായി അനുവദിക്കുകയാണ് ചെയ്തത്. ഈ ഉദ്യമത്തെ കുറിച്ചറിഞ്ഞ് സഹായിക്കാന്‍ തയാറായി ലുലു ഗ്രൂപ് മുന്നോട്ടു വന്നതോടെ പദ്ധതി എളുപ്പത്തില്‍ സാധ്യമാക്കാന്‍ കഴിഞ്ഞതായി പുത്തൂര്‍ വ്യക്തമാക്കി.
ജോലി നഷ്ടപ്പെട്ടവരും 1,200 ദിര്‍ഹമില്‍ കുറഞ്ഞ വേതനത്തിന് ജോലി ചെയ്തിരുന്നവരുമായവര്‍ക്കും ഗാര്‍ഹിക വിസയില്‍ വന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്കും വിസിറ്റ് വിസയില്‍ ജോലി തേടി വന്ന് യുഎഇയില്‍ കുടുങ്ങിയവര്‍ക്കുമാണ് യുഎഇ കെഎംസിസി സൗജന്യ യാത്രാ സൗകര്യം ഒരുക്കിയത്. ഇത്തരത്തില്‍ പെട്ട അപേക്ഷകരില്‍ നിന്ന് ഏറ്റവും അര്‍ഹരായ 175 പേരാണ് ശനിയാഴ്ച രാവിലെ നാട്ടിലെത്തുന്നത്. യുഎഇ കെഎംസിസിയുടെ ‘ഫ്‌ളൈ വിത് ഓണര്‍’ ദൗത്യം ആവശ്യമാണെങ്കില്‍ തുടരുമെന്നും അതിനായി വിവിധ എമിറേറ്റുകളിലെ കെഎംസിസി പ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും നാഷണല്‍ കമ്മിറ്റി നേതാക്കള്‍ അറിയിച്ചു.

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...