Saturday, July 18, 2020
BUSINESS & Tec: സമ്പര്‍ക്ക രഹിത ഡൈന്‍ ഇന്‍ കൂടുതല്‍ ശക്തമാക്കിക്കൊ...
BUSINESS & Tec: സമ്പര്‍ക്ക രഹിത ഡൈന്‍ ഇന്‍ കൂടുതല്‍ ശക്തമാക്കിക്കൊ...: കൊച്ചി: പിസാ ഹട്ട് കേരളത്തിലെ തങ്ങളുടെ റസ്‌റ്റോറന്റുകളിലുള്ള സമ്പൂര്‍ണമായും സമ്പര്‍ക്ക രഹിത ഡൈന്‍ ഇന്‍ കൂടുതല്‍ ശക്തമാക്കി. അവനില്...
സമ്പര്‍ക്ക രഹിത ഡൈന്‍ ഇന്‍ കൂടുതല്‍ ശക്തമാക്കിക്കൊണ്ട് പിസാ ഹട്ട്
കൊച്ചി: പിസാ ഹട്ട് കേരളത്തിലെ തങ്ങളുടെ റസ്‌റ്റോറന്റുകളിലുള്ള സമ്പൂര്‍ണമായും
സമ്പര്‍ക്ക രഹിത ഡൈന്‍ ഇന്‍ കൂടുതല്‍ ശക്തമാക്കി.
അവനില്‍ നിന്നു പുറത്തെത്തന്നതു
മുതല്‍ മനുഷ്യ സ്‌പര്‍ശമില്ലാത്ത പിസ കഴിക്കുവാന്‍ ആഗ്രഹിക്കുന്ന
ഉപഭോക്താക്കള്‍ക്കായാണ് ഇതു രൂപകല്‍പന ചെയ്‌തത്. മെനു പരിശോധിക്കുന്നതു മുതല്‍
പണം നല്‍കുന്നതു വരെ എല്ലാം ഡിജിറ്റല്‍ മാര്‍ഗത്തിലൂടെയാണെന്ന സവിശേഷതയാണ്
സമ്പൂര്‍ണ സമ്പര്‍ക്ക രഹിത ഡൈന്‍ ഇന്‍ റസ്‌റ്റോറന്റുകള്‍ക്കുള്ളത്.
സര്‍ക്കാരിന്റേയും ലോകാരോഗ്യ സംഘടനയുടേയും ഭക്ഷ്യ സുരക്ഷാ ഏജന്‍സിയുടേയും നിയന്ത്രണ
മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ട് അടുക്കളയും ഭക്ഷണം കഴിക്കുന്ന
ഇടവുമെല്ലാം തുടര്‍ച്ചയായി സാനിറ്റൈസു ചെയ്യുന്നുമുണ്ട്. എല്ലാ
റസ്‌റ്റോറന്റുകളിലും ഉപഭോക്താക്കളേയും ജീവനക്കാരേയും ശരീര താപനിലാ പരിശോധനയ്‌ക്കു
വിധേയരാക്കുന്നുമുണ്ട്.
ജീവനക്കാര്‍ മുഴുവന്‍ സമയവും മാസ്‌ക്ക് ധരിക്കും. സാമൂഹിക
അകല മാനദണ്ഡങ്ങള്‍ പാലിച്ച് പുനക്രമീകരിച്ചിട്ടുള്ള ഇരിപ്പിടങ്ങള്‍ക്കെല്ലാം സമീപം
അധികമായി സ്ഥാപിച്ചിട്ടുള്ള ഭക്ഷണ വിതരണ മേശയിലാവും ജീവനക്കാര്‍ ഭക്ഷണമെത്തിക്കുക.
അവിടെ നിന്ന് ഉപഭോക്താക്കള്‍ എടുത്ത് കഴിക്കുകയാവും ചെയ്യുക. പുറത്തു പോയി ഭക്ഷണം
കഴിക്കാന്‍ തുടക്കത്തിലുണ്ടായിരുന്ന താല്‍പ്പര്യക്കുറവ്
മാറിക്കൊണ്ടിരിക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച പിസ ഹട്ട് ഇന്ത്യ
മാര്‍ക്കറ്റിങ് ഡയറക്ടര്‍ നേഹ ചൂണ്ടിക്കാട്ടി.
സമ്പൂര്‍ണമായും ഡിജിറ്റല്‍
പ്രക്രിയയിലൂടെ സുരക്ഷിതമായ അനുഭവമാണ് ഉപഭോക്താക്കള്‍ക്കു നല്‍കുന്നതെന്നും നേഹ
ചൂണ്ടിക്കാട്ടി. ലോക്‌ഡൗണ്‍ കാലത്തു മുതലുള്ള സമ്പര്‍ക്ക രഹിത ഡെലിവെറിയും ടേക്
എവേ സേവനവും പിസാ ഹട്ട് തുടരുന്നുണ്ട്.
Friday, July 17, 2020
'കപ്പിത്താനില്ലാ കപ്പല്‍'
'കപ്പിത്താനില്ലാ കപ്പല്‍' നിര്‍മിക്കാനൊരുങ്ങി കൊച്ചിന്‍ ഷിപ് യാര്‍ഡ്
കൊച്ചി: ഡ്രൈവറില്ലാ കാറുകളെ പോലെ സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകളുടെ നിര്‍മാണത്തിന് കൊച്ചി കപ്പല്‍ശാല ഒരുങ്ങുന്നു. ഇതിനായി നോര്‍വീജിയന്‍ കമ്പനിയുടെ കരാര്‍ കൊച്ചിന്‍ ഷിപ്‌യാര്‍ഡ് സ്വന്തമാക്കി. നോര്‍വെ കമ്പനിയായ അസ്‌കോ മരിടൈം എഎസിനു വേണ്ടി രണ്ടു ഓട്ടോണമസ് ഇലക്ട്രിക് ഫെറികള്‍ നിര്‍മിച്ചു കയറ്റുമതി ചെയ്യാനാണ് കരാര്‍. കേന്ദ്ര പൊതുമേഖലാ സ്ഥാപനവും ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ കപ്പല്‍ നിര്‍മാണ ശാലയുമായ കൊച്ചിന്‍ ഷിപ്‌യാര്‍ഡും നോര്‍വെയിലെ റീട്ടെയ്ല്‍ ഭീമനായ നോര്‍ജെസ് ഗ്രുപന്‍ എഎസ്എയുടെ ഉപകമ്പനിയായ അസ്‌കോ മാരിടൈമും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പിട്ടു. രണ്ടു സമാന ഫെറികള്‍ കൂടി നിര്‍മിക്കാനും ഇരു കമ്പനികളും ധാരണയായിട്ടുണ്ട്. ഓസ്ലോ കടലിടുക്കിലൂടെ മലിനീകരണ രഹിത ചരക്കു നീക്കം ലക്ഷ്യമിട്ടുള്ള സുപ്രധാന നോര്‍വെ പദ്ധതിയാണ് ഈ 'കപ്പിത്താനില്ലാ കപ്പലായ' ഓട്ടോണമസ് ഇലക്ട്രിക് ഫെറിയുടെ നിര്‍മാണം. ഈ പദ്ധതിക്ക് നോര്‍വെ സര്‍ക്കാരിന്റെ ഭാഗികമായ സാമ്പത്തിക പിന്തുണയും ഉണ്ട്.
67 മീറ്റര്‍ നീളമുള്ള ഈ ചെറു കപ്പലുകള്‍ പൂര്‍ണ സജ്ജമായ ഇലക്ട്രിക് ഗതാഗത ഫെറി ആയിട്ടായിരിക്കും നോര്‍വെക്കു കൈമാറുക. 1846 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയിലായിരിക്കും ഇതു പ്രവര്‍ത്തിക്കുക. കപ്പിത്താനില്ലാ കപ്പലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ആദ്യ കമ്പനിയായ മാസറ്റേര്‍ലി എഎസ് ആയിരിക്കും ഈ ഫെറി കൈകാര്യം ചെയ്യുക. ഓട്ടോണമസ് സാങ്കേതികവിദ്യാ രംഗത്ത് ലോകത്തെ മുന്‍ നിര കമ്പനിയായ കൊങ്‌സ്‌ബെര്‍ഗും മുന്‍നിര മാരിടൈം ഷിപ്പിങ് കമ്പനിയായ വിലെംസെനും സംയുക്തമായി രൂപം നല്‍കിയ കമ്പനിയാണ് മാസ്റ്റേര്‍ലി എഎസ്. കൊച്ചിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി നോര്‍വെയിലെത്തിച്ച ശേഷമായിരിക്കും കപ്പിത്താനില്ലാ കപ്പലിന്റെ പരീക്ഷണ ഓട്ടവും കമ്മീഷനിങും. ചരക്കു നീക്കത്തിനുപയോഗിക്കുന്ന 16 ഭീമന്‍ ട്രെയ്‌ലറുകള്‍ വഹിക്കാനുള്ള ശേഷി ഈ ഫെറികള്‍ക്കുണ്ടാകും. കൊച്ചിന്‍ ഷിപ്‌യാര്‍ഡ് പൂര്‍ണമായും എന്‍ജിനീയറിങ് നിര്‍വഹിക്കുന്ന ഈ കപ്പലിന്റെ രൂപകല്‍പ്പന നേവല്‍ ഡൈനമിക്‌സ് നോര്‍വെ ആണ് നിര്‍വഹിച്ചിരിക്കുന്നത്.
ആഗോള തലത്തില്‍ മുന്‍നിര കപ്പല്‍ നിര്‍മാണ കമ്പനികളെ പിന്തള്ളിയാണ് ഈ ഓട്ടോണമസ് ഇലക്ട്രിക് ഫെറി നിര്‍മാണ കരാര്‍ കൊച്ചി കപ്പല്‍ശാല സ്വന്തമാക്കിയത്. സാങ്കേതിക തികവുള്ള മികച്ച ഹൈ എന്‍ഡ് കപ്പലുകള്‍ നിര്‍മിച്ച് നേരത്തെ പടിഞ്ഞാറന്‍ യുറോപ്പിലേക്ക് കയറ്റുമതി ചെയ്ത ട്രാക്ക് റെക്കോര്‍ഡാണ് കൊച്ചി കപ്പല്‍ശാലയ്ക്ക് തുണയായത്. കോവിഡ്19 പ്രതിസന്ധി കാലത്തും പ്രതിബന്ധങ്ങളെ മറികടന്നാണ് ഈ അന്താരാഷ്ട്ര കപ്പല്‍ നിര്‍മാണ കരാര്‍ നേട്ടമെന്നതും ശ്രദ്ധേയമാണ്. കൊച്ചി വാട്ടര്‍ മെട്രോയ്ക്കു വേണ്ടി 23 ഹൈബ്രിഡ് ഇലക്ട്രിക് ബോട്ടുകള്‍ കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്നുണ്ട്. പുതിയ കരാറോടെ കൊച്ചിന്‍ ഷിപ്‌യാര്‍ഡിന് ആഗോള തലത്തില്‍ മുന്‍നിര കപ്പല്‍നിര്‍മാതാക്കളുടെ ശ്രേണിയില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഗോദ്‌റെജ് പ്രൊട്ടെക്റ്റ് ശുചിത്വ ശ്രേണി അവതരിപ്പിച്ചു
ഗോദ്റെജ് പ്രൊട്ടെക്റ്റ് പന്ത്രണ്ട് ഉല്പ്പന്നങ്ങളുടെ വ്യക്തിഗത, ഗാര്ഹിക ശുചിത്വ ശ്രേണി അവതരിപ്പിച്ചു
ശുചിത്വം അടിസ്ഥാനമാക്കിയുള്ള സുരക്ഷിത ട്രെയിന്‍ യാത്രയ്ക്ക് ഇന്ത്യന്‍ റെയില്വേയുമായി പങ്കാളിത്തം
കൊച്ചി: പുതിയ ഈ സാഹചര്യത്തിലും നിര്ഭയമായി ജീവിക്കാന്‍ ആളുകളെ പ്രാപ്തരാക്കുന്നതിനായി ഗോദ്റെജ് കണ്സ്യൂമര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡിന്റെ ഇന്ത്യയിലെ വിശ്വസ്ത ശുചിത്വ ബ്രാന്ഡായ ഗോദ്റെജ് പ്രൊട്ടെക്റ്റ് പന്ത്രണ്ട് ഉല്പ്പന്നങ്ങളുടെ സമ്പൂര്ണ്ണ വ്യക്തിഗത, ഗാര്ഹിക ശുചിത്വ ശ്രേണി അവതരിപ്പിച്ചു.
അണുക്കള്‍, ബാക്റ്റീരിയ, വൈറസ് എന്നിവയ്ക്കെതിരെ 99.9 ശതമാനം സംരക്ഷണം നല്കുന്ന ശ്രേണിയില്‍ ഗോദ്റെജ് പ്രൊട്ടെക്റ്റ് ഹെല്ത്ത് സോപ്പ്, ബോഡി വാഷ്, ജേം പ്രൊട്ടക്ഷന്‍ ഫ്രൂട്ട് & വെജ്ജീ വാഷ്, ജേം പ്രൊട്ടക്ഷന്‍ ഡിഷ് വാഷ് ലിക്വിഡ്, ഒരു രൂപയുടെ ഹാന്ഡ് സാനിറ്റൈസര്‍ സാഷെ, വായു-പ്രതല അണുമുക്ത സ്പ്രേ, അണുമുക്തമാക്കുന്ന സ്പ്രേ, പ്രതല-ചര്മ ആന്റി-ബാക്ക്റ്റീരിയല്‍ വൈപ്പുകള്‍, പിഡബ്ല്യു95 മാസ്ക്കുകള്‍, ബഹുമുഖ അണുമുക്ത ലായനി തുടങ്ങിയവ ഉള്പ്പെടുന്നു.
ഉപഭോക്താക്കളുടെ വ്യക്തിപരവും ഗാര്ഹികവുമായ ശുചിത്വ ആശങ്കകള്‍ ദൂരീകരിക്കുകയാണ് ഗോദ്റെജ് പ്രൊട്ടക്റ്റിന്റെ ലക്ഷ്യമെന്നും, വീട്, അടുക്കള, വ്യക്തിപരമായ ഉപയോഗം തുടങ്ങിയവയ്ക്കെല്ലാം അനുയോജ്യമായ സമ്പൂര്‍ണ ശുചിത്വ ശ്രേണി തങ്ങളുടെ പക്കലുണ്ടെന്നും ഒരു ബ്രാന്ഡ് എന്ന നിലയില്‍ ഗോദ്റെജ് പ്രൊട്ടക്റ്റ് അടുത്ത മൂന്നു വര്ഷത്തിനുള്ളില്‍ 500 കോടി രൂപയാണ് ലക്ഷ്യമിടുന്നതെന്നും ഗോദ്റെജ് കണ്സ്യൂമര്‍ പ്രൊഡക്റ്റ്സ് ഇന്ത്യ, സാര്ക്ക് സിഇഒ സുനില്‍ കത്താരിയ പറഞ്ഞു.
ഗോദ്റെജ് പ്രൊട്ടക്റ്റ് സെന്ട്രല്‍ റെയില്വേ ഡിവിഷനുമായി ചേര്ന്ന് ശുചിത്വ ബോധവല്ക്കരണ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. 400 പ്രാദേശിക, ദീര്ഘ ദൂര കോവിഡ്-19 സ്പെഷ്യല്‍ ട്രെയിനുകളും പരിപാടിയുടെ കീഴില്‍ വരും. മുംബൈയില് നിന്നും കേരളത്തിലേക്കും, വിവിധ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്നവര്ക്ക് ഉപകാരപ്പെടുന്നതാണ് പരിപാടി. ഗോദ്റെജ് പ്രൊട്ടക്റ്റിന്റെ രണ്ടു ലക്ഷത്തോളം ശുചിത്വ ഉല്പ്പന്നങ്ങള്‍ ഈ പരിപാടിയില്‍ നല്കും.
ഗോദ്റെജ് പ്രൊട്ടക്റ്റുമായി ചേര്ന്നുള്ള ബോധവല്ക്കരണ പരിപാടിയിലൂടെ സെന്ട്രല്‍ റെയില്വേ ശുചിത്വത്തോടും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയിലും ഉള്ള പ്രതിജ്ഞാബദ്ധതയാണ് വ്യക്തമാക്കുന്നതെന്നും കൂടുതല്‍ ആളുകളെ ട്രെയിന്‍ യാത്രയ്ക്കായി പ്രോല്സാഹിപ്പിക്കുമെന്നും യാത്രക്കാരെ ഡിജിറ്റല്‍ മീഡിയ വഴി ഈ പരിപാടിയുമായി ബന്ധിപ്പിക്കുമെന്നും, കൂടുതല്‍ മേഖലകളിലേക്ക് പരിപാടി വ്യാപിപ്പിക്കുമെന്നും സെന്ട്രല്‍ റെയില്വേ മുംബൈ ഡിവിഷന്‍ സീനിയര്‍ ഡിസിഎം ഗൗരവ് ജാ പറഞ്ഞു
ഹൈടെക് തയ്യല്‍ മെഷീനുകളുമായി ഉഷ
കൊച്ചി:
എംബ്രോയ്‌ഡറി, മെത്ത നിര്‍മാണം എന്നിവ എളുപ്പമാക്കുന്ന നാല് ഹൈടെക് തയ്യല്‍
മെഷീനുകള്‍ ഉഷ ഇന്റര്‍നാഷണല്‍ വിപണിയിലെത്തിച്ചു. ഉഷ ജെനോം മെമ്മറി ക്രാഫ്‌റ്റ്
ശ്രേണിയില്‍പെടുന്ന ഉഷ മെമ്മറി ക്രാഫ്‌റ്റ് സ്‌കൈലൈന്‍ എസ്-9, മെമ്മറി
ക്രാഫ്‌റ്റ് 9850, 6700 പി, മെമ്മറി ക്രാഫ്‌റ്റ് 550 ഇ എന്നിവ തയ്യല്‍ ഒരു
ഹോബിയായെടുത്തവര്‍ക്കും ചെറിയ ബിസിനസ് സ്ഥാപനങ്ങള്‍ക്കും പ്രയോജനപ്രദമാണ്.
തയ്യലിനും എംബ്രോയ്‌ഡറിയ്‌ക്കും ഉപയോഗിക്കാവുന്ന മെമ്മറി ക്രാഫ്‌റ്റ്
സ്‌കൈലൈന്‍ എസ്-9, മെമ്മറി ക്രാഫ്‌റ്റ് 9850 എന്നിവയില്‍ നമുക്കാവശ്യമായ ഡിസൈന്‍
മെഷീനിലേക്കെടുക്കാന്‍ സഹായകമായ യു എസ് ബി പോര്‍ട്ടുണ്ട്.കൂടാതെ കമ്പ്യുട്ടറില്‍
നിന്നോ ഐ- പാഡില്‍ നിന്നോ എംബ്രോയ്‌ഡറി ഡിസൈനുകള്‍ മെഷീനിലേക്കെടുക്കുന്നതിനുള്ള
വൈഫൈ സംവിധാനവും സ്‌കൈലൈന്‍ എസ്-9ലുണ്ട്. ആര്‍ട്ടിസ്റ്റിക് ഡിജിറ്റലൈസര്‍ എന്ന
പേരില്‍ വിന്‍ഡോസിലും ഐഒഎസിലും ഉപയോഗിക്കാവുന്ന ഡിസൈനിങ് സോഫ്‌റ്റവേറുമുണ്ട്
എന്നതാണ് സ്‌കൈലൈന്‍ എസ്-9-ന്‍റെ സവിശേഷത. മെമ്മറി ക്രാഫ്‌റ്റ് 6700 പി അറകളുള്ള
മെത്ത തുന്നാന്‍ സാധിക്കുംവിധം ഇടത്തു നിന്നും വലത്തോട്ട് 91 സൂചികളോടുകൂടിയതാണ്.
എംബ്രോയ്‌ഡറി ആവശ്യങ്ങള്‍ക്ക് മാത്രമായ മെമ്മറി ക്രാഫ്‌റ്റ് 550 ഇ
ജൗളിക്കടക്കാര്‍ക്കായി വന്‍തോതിലുള്ള ജോലികള്‍ ഏറ്റെടുക്കാന്‍ സാധിക്കുംവിധം
വിശാലമായ എംബ്രോയ്‌ഡറി ഏരിയയോടുകൂടിയതാണ്. വിന്‍ഡോസിലും ഐഒഎസ്സിലും
ഉപയോഗിക്കാവുന്ന ആര്‍ട്ടിസ്റ്റിക് ഡിജിറ്റലൈസര്‍ എഡിറ്റിങ് സോഫ്‌റ്റ്‌വേറും
ഇതിലുണ്ട്.
സ്‌കൈലൈന്‍ എസ്-9- 2,40,000 രൂപ, മെമ്മറി ക്രാഫ്‌റ്റ് 9850-
2,05,000 രൂപ, 6700 പി-1,35,000 രൂപ, 550 ഇ-1,65,000 രൂപ എന്നിങ്ങനെയാണ് വില.
സംസ്ഥാനത്ത് എറണാകുളം രവിപുരത്തെ ഉഷ ഹാബ് സ്റ്റോറില്‍ ഇവ ലഭ്യമാണ്.
ഏറ്റവും മികച്ച സ്ഥാപനത്തിനുള്ള പുരസ്‌കാരം സിഎംഎഫ്ആർഐക്ക്
കാർഷിക-അനുബന്ധ മേഖലകളിലെ രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനത്തിനുള്ള പുരസ്‌കാരം സിഎംഎഫ്ആർഐക്ക്
രണ്ടാം തവണയാണ് സിഎംഎഫ്ആർഐക്ക് ഐസിഎആറിന്റെ ഉന്നത പുരസ്‌കാരം ലഭിക്കുന്നത്
കൊച്ചി: കാർഷിക-അനുബന്ധ മേഖലകളിലെ രാജ്യത്തെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര കാർഷിക മന്ത്രാലയത്തിന് കീഴിലുള്ള ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐസിഎആർ) ഏറ്റവും മികച്ച ഗവേഷണ സ്ഥാപനത്തിനുള്ള സർദാർ പട്ടേൽ പുരസ്‌കാരമാണ് സിഎംഎഫ്ആർഐക്ക് ലഭിച്ചത്. ഐസിഎആറിന്റെ ഏറ്റവും ഉന്നതമായ ഈ പുരസ്‌കാരം 10 ലക്ഷം രൂപയും പ്രശസ്തപത്രവും അടങ്ങുന്നതാണ്. 2014 മുതൽ 2019 വരെയുള്ള കാലയളവിൽ സമുദ്രമത്സ്യ ഗവേഷണ രംഗത്ത് നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്‌കാരം. രാജ്യത്തെ 110 ലധികമുള്ള ഐസിഎആറിന് കീഴിലെ കാർഷിക-അനുബന്ധ ഗവേഷണ സ്ഥാപനങ്ങളെ പിന്നിലാക്കിയാണ് സിഎംഎഫ്ആർഐ പട്ടികയിൽ ഒന്നാമതെത്തിയത്. ഇത് രണ്ടാം തവണയാണ് ഈ സുവർണ നേട്ടം സിഎംഎഫ്ആർഐയെ തേടിയെത്തുന്നത്. നേരത്തെ ലഭിച്ചത് 2007ലായിരുന്നു.
കൂടുമത്സ്യകൃഷി, കടൽപായൽ കൃഷി, വിത്തുൽപാദനം തുടങ്ങി സമുദ്രകൃഷിരീതികളുമായി ബന്ധപ്പെട്ട ഗവേഷണപ്രവർത്തനങ്ങളാണ് ഇത്തവണ സിഎംഎഫ്ആർഐക്ക് ഈ നേട്ടം കരസ്ഥമാക്കാൻ വഴിയൊരുക്കിയത്. മത്സ്യത്തൊഴിലാളികളുടെ വരുമാനം കൂട്ടാൻ ഇത് വഴിയൊരുക്കി. കൂടാതെ, കടൽജൈവവൈവിധ്യത്തിൽ നിന്നുമുള്ള ഔഷധനിർമാണവുമായി (ന്യൂട്രാസ്യൂട്ടിക്കൽ) ബന്ധപ്പെട്ട ഗവേഷണങ്ങളിലൂടെയും ഇക്കാലയളവിൽ സിഎംഎഫ്ആർഐ ശ്രദ്ധേയമായി. പ്രമേഹം, സന്ധിവേദന, അമിതവണ്ണം, തൈറോയിഡ്, അമിതരക്തസമർദം എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള ഉൽപന്നങ്ങളാണ് സിഎംഎഫ്ആർഐ പുറത്തിറക്കിയത്. സമുദ്രമത്സ്യ സമ്പത്തിന്റെ സുസ്ഥിര പരിപാലനം ലക്ഷ്യമിട്ടുള്ള നയരൂപീകരണങ്ങൾക്ക് വേണ്ടി സിഎംഎഫ്ആർഐ നടത്തിയ ശ്രമങ്ങളും ഈ നേട്ടത്തിന് സഹായകരമായി. ദേശീയ കൂടുമത്സ്യ കൃഷി നയം, ചെറുമീനുകളെ പിടിക്കുന്നതിന് തടയിടുന്ന മിനിമം ലീഗൽ സൈസ് (എംഎൽഎസ്) അടക്കമുള്ള സിഎംഎഫ്ആർഐയുടെ പഠനനിർദേശങ്ങൾ മത്സ്യമേഖലയ്ക്ക മുതൽക്കൂട്ടായിരുന്നു.
ഐസിഎആറിന് കീഴിലുള്ള വലിയ സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് സിഎംഎഫ്ആർഐക്ക് മികച്ച സ്ഥാപനത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. മുംബൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട്് ഫോർ റിസർച്ച് ഓൺ കോട്ടൺ ടെക്നോളജി ചെറിയ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ പുരസ്‌കാരത്തിനർഹമായി. ഉത്തരാഖണ്ഢിലെ ഗോവിന്ദ് ബല്ലഭ് പന്ത് കാർഷിക-സാങ്കേതിക സർവകലാശാലയാണ് കാർഷിക സർവകലാശാലയുടെ വിഭാഗത്തിൽ പുരസ്‌കാരം നേടിയത്.
Wednesday, July 15, 2020
വോക്കല്‍ ഫോര്‍ ലോക്കല്‍ ക്യാമ്പയിനുമായി ജ്യോതി ലാബ്സ്
കൊച്ചി: സ്വയംപര്യാപ്ത ഇന്ത്യക്ക് വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വോക്കല്‍ ഫോര്‍ ലോക്കല്‍ ആഹ്വാനത്തെ പിന്തുണച്ച് പ്രമുഖ ഇന്ത്യന്‍ എഫ്എംസിജി കമ്പനികളിലൊന്നായ ജ്യോതി ലാബ്സ് ലിമിറ്റഡ് (ജെഎല്എല്‍) പുതിയ ടിവി ക്യാമ്പയിന്‍ ആരംഭിച്ചു. 1983 മുതലുള്ള കമ്പനിയുടെ പാരമ്പര്യത്തിന്റെ യാത്രയാണ്, കമ്പനിയുടെ ധാര്മികതയെയും മൂല്യങ്ങളെയും വിവരിക്കുന്ന മനോഹരമായ ഒരു ഗാനത്തിലൂടെ ക്യാമ്പയിനില്‍ അവതരിപ്പിക്കുന്നത്.
രാജ്യ താല്പര്യത്തിലൂന്നിയുള്ള ജ്യോതി ലാബിന്റെ പരിണാമവും പ്രവര്ത്തനവും കേന്ദ്രീകരിക്കുന്ന ക്യാമ്പയിനില്‍, രാജ്യത്തുടനീളമുള്ള വിവിധ നൂതന ഉല്പ്പന്നങ്ങളിലൂടെ ഉപഭോക്താക്കളെ സേവിക്കുന്ന യഥാര്ഥ ഇന്ത്യന്‍ കമ്പനിയായതിന്റെ സന്തോഷവും പങ്കുവയ്ക്കുന്നു.
പ്രധാനമന്ത്രിയുടെ വോക്കല്‍ ഫോര്‍ ലോക്കല്‍ സംരംഭത്തിന് ശക്തമായ പിന്തുണ വാഗ്ദാനം ചെയ്യുന്നതായി പുതിയ ക്യാമ്പയിന്‍ അവതരണത്തെ കുറിച്ച് സംസാരിച്ച ജ്യോതി ലാബ്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജ്യോതി എം.ആര്‍ പറഞ്ഞു. കഴിഞ്ഞ 37 വര്ഷം തങ്ങള്‍ രാജ്യത്തെയും പൗരന്മാരെയും മുന്നിരയില്‍ നിര്ത്തി, ഒരു ഇന്ത്യനെന്ന നിലയില്‍ ചിന്തിക്കുകയും പ്രവര്ത്തിക്കുകയും സേവിക്കുകയും ചെയ്തിട്ടുണ്ട്. ഉപഭോക്താവിന്റെ ആവശ്യം നിറവേറ്റുക മാത്രമല്ല, നൂതന ഉല്പ്പന്നങ്ങള്‍ നല്കുന്നതിലൂടെ രാഷ്ട്രനിര്മാണത്തില്‍ സംഭാവന ചെയ്യുക എന്നത് കൂടിയായിരുന്നു തുടക്കം മുതലുള്ള തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം, ജ്യോതി കൂട്ടിച്ചേര്ത്തു.
ഹോണ്ടാ ഇന്ത്യ പവർ പ്രോഡക്റ്റ്സ് ലിമിറ്റഡ് എന്ന് പേര് മാറ്റി
ന്യൂഡൽഹി, ജൂലൈ 2020: ഇന്ത്യയിൽ പവർ ഉൽപ്പന്നങ്ങളുടെ മുൻനിര നിർമ്മാതാക്കളായ ഹോണ്ടാ സീൽ പവർ പ്രോഡക്റ്റ്സ് ലിമിറ്റഡ് (എച്ച്എസ്‍പിപി) ഹോണ്ടാ ഇന്ത്യ പവർ പ്രോഡക്റ്റ്സ് ലിമിറ്റഡ് (എച്ച്ഐപിപി) എന്ന് പേര് മാറ്റുന്നതായി പ്രഖ്യാപിച്ചു.
ഉഷാ ഇന്‍റർനാഷ്ണൽ ലിമിറ്റഡുമായി ഉണ്ടായിരുന്ന ദീർഘകാല സംയുക്ത സംരഭ കരാർ അവസാനിപ്പിച്ചതിന് ശേഷമാണ് എച്ച്എസ്‍പിപി കോർപ്പറേറ്റ് നെയിം ചെയിഞ്ചിന് അപേക്ഷിച്ചത്. കേന്ദ്രസർക്കാരിന് കീഴിുള്ള കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ റജിസ്ട്രാർ ഓഫ് കമ്പനീസ് പേര് മാറ്റുന്നതിന് അനുമതിപത്രം നൽകുകയും ചെയ്തു. പേര് മാറ്റം ഉടനടി പ്രാബല്യത്തിൽ വരും
ബയോഫ്‌ളോക്ക് മത്സ്യകൃഷി കേരളത്തില്‍ പ്രചരിപ്പിക്കും
കൊച്ചി - കേരളത്തിന്റെ മത്സ്യോല്‍പാദനം വലിയതോതില്‍ വര്‍ദ്ധിപ്പിക്കാന്‍ വിട്ടുമുറ്റങ്ങളിലെ ബയോഫ്‌ളോക്ക് മത്സ്യകൃഷിക്ക് കഴിയുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ദേശിയ മത്സ്യകര്‍ഷക ദിനാചരണത്തോട് അനുബന്ധിച്ച് കേരള ഫിഷറീസ്-സമുദ്രപഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കര്‍ഷകര്‍ക്കായുള്ള ബയോഫ്‌ളോക്ക് മത്സ്യകൃഷി പരിശീലന പരിപാടി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജെ.മേഴ്‌സിക്കുട്ടിയമ്മ. ബയോഫ്‌ളോക്ക് മത്സ്യകൃഷിയില്‍ കേരളത്തിന് വലിയ പ്രതീക്ഷയുണ്ട്. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ചിങ്ങം ഒന്നിന് കര്‍ഷക ദിനത്തില്‍ സംസ്ഥാന വ്യാപകമായി ബയോഫ്‌ളോക്ക് യൂണിറ്റുകള്‍ നിലവില്‍ വരുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു. ബയോഫ്‌ളോക്ക് യൂണിറ്റുകള്‍ക്ക് വേണ്ട മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനായി മലമ്പുഴ, കുളുത്തൂപ്പുഴ, വരാപ്പുഴ എന്നിവിടങ്ങളില്‍ വ്യവസായിക അടിസ്ഥാനത്തിലുള്ള ഹാച്ചറികള്‍ തുടങ്ങുമെന്നും ജെ.മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ഫിഷറീസ് വകുപ്പ് സെക്രട്ടറിയും കുഫോസ് വൈസ് ചാന്‍സലറുമായ റ്റിങ്കു ബിശ്വാള്‍ ഐ.എ.എസ്
അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ എം.ജി.രാജമാണിക്യം ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. കുഫോസ് രജിസ്ട്രാര്‍ ഡോ.ബി.മനോജ്കുമാര്‍ സ്വാഗതവും ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഇഗ്നേഷ്യഷ് മണ്‍റോ നന്ദിയും പറഞ്ഞു.
കുഫോസ് ഗവേഷണ വിഭാഗം മേധാവി ഡോ.ദേവിക പിള്ളയുടെ നേതൃത്വത്തില്‍ നടക്കുന്ന നാല് ദിവസത്തെ ബയോഫ്‌ളോക്ക് കര്‍ഷകപരിശീലനത്തില്‍ തെരഞ്ഞെുത്ത 20 കര്‍ഷകരാണ് പങ്കെടുക്കുന്നത്. പരിശീലന പരിപാടിയില്‍ ഓണ്‍ലൈനായി കേരളത്തിന്റെ ഏത് ഭാഗത്തുള്ള കര്‍ഷകനും പങ്കെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്
ലക്ഷ്മി വിലാസ് ബാങ്കിന് നാലാം പാദത്തില്‍ 92.86 കോടി ലാഭം
ബാങ്കില്‍ കൂടുതല്‍ ഓഹരി നിക്ഷേപത്തിന് സാധ്യത തെളിഞ്ഞു
കൊച്ചി- രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ലക്ഷ്മി വിലാസ് ബാങ്കിന് 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 92.86 കോടി രൂപ ലാഭം. വലിയ ലാഭം നേടാനായതോടെ ബാങ്കിന്റെ മൂല്യവും ലിക്വിഡിറ്റി പൊസിഷനും ഭദ്രമാകുകയും കൂടുതല്‍ ഓഹരി നിക്ഷേപം ലഭിക്കുന്നതിനുള്ള സാധ്യതകള്‍ തെളിയുകയും ചെയ്തു.
2019-20 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ബാങ്കിന്റെ മൂല്യം 996.14 കോടി രൂപയാണ്. ഇതേ കാലയളവില്‍ ബാങ്കിന്റെ പലിശ വരുമാനം 1.56 ശതമാനമാണ്. ബാങ്കിന്റെ ലിക്വിഡിറ്റി കവറേജ് 273.21 ശതമാനവും.
ഇടപാടുകാര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നതിലും ഇത് വഴി ബിസിനസ് വര്‍ധിപ്പിക്കുന്നതിലും ലക്ഷ്മി വിലാസ് ബാങ്ക് ഏറെ മുന്നിലാണ്. ഇന്റര്‍നെറ്റ്, മൊബൈല്‍ സങ്കേതങ്ങള്‍ വഴി പൂര്‍ണ തോതിലുള്ള സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ബാങ്കിന് കഴിയുന്നുണ്ട്. ലോക്ഡൗണ്‍ കാലയളവില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ 99.5 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഈ കാലയളവില്‍ ബാങ്കിന്റെ 99 ശതമാനം ബ്രാഞ്ചുകളും 90 ശതമാനം എ ടി എമ്മുകളും പ്രവര്‍ത്തന സജ്ജമായിരുന്നു.
പ്രമുഖ നിക്ഷേപ സ്ഥാപനമായ ക്ലിക്‌സ് ഗ്രൂപ്പിന്റെ കീഴിലുള്ള ക്ലിക്‌സ് ക്യാപിറ്റല്‍ സര്‍വീസസിനെ ലക്ഷ്മി വിലാസ് ബാങ്കുമായി ലയിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 1900 കോടി രൂപയുടെ ഓഹരി നിക്ഷേപവും 4600 കോടി രൂപയുടെ ആസ്തിയുമുള്ളതാണ് ക്ലിക്‌സ് ക്യാപിറ്റല്‍ സര്‍വീസസ്. ലയന നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഓഹരികളും ആസ്തികളും ലക്ഷ്മി വിലാസ് ബാങ്കിലേക്ക് കൈമാറ്റം ചെയ്യും.
ഗ്ലെന്‍മാര്‍ക്ക് പോസ്റ്റ് മാര്‍ക്കറ്റിങ് സര്‍വൈലന്‍സ് പഠനം ആരംഭിച്ചു
കൊവിഡ് രോഗികളില്‍ ഗ്ലെന്‍മാര്‍ക്ക് പോസ്റ്റ് മാര്‍ക്കറ്റിങ് സര്‍വൈലന്‍സ് പഠനം ആരംഭിച്ചു
* ഓറല്‍ ആന്റിവൈറല്‍ മരുന്നിന് 27 ശതമാനം വില കുറച്ചു
കൊച്ചി : കൊവിഡ്-19 ചികിത്സയ്ക്ക് ഫാബിഫ്‌ളൂ ഉപയോഗിച്ച 1000 രോഗികളില്‍ പോസ്റ്റ് മാര്‍ക്കറ്റിങ് സര്‍വൈലന്‍സ് പഠനം ആരംഭിച്ചതായി മരുന്ന് പുറത്തിറക്കിയ ഗവേഷണാധിഷ്ഠിത ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക്. മരുന്നിന്റെ ഫലപ്രാപ്തിയും സുരക്ഷയും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാണ് ഇത്.
കൂടാതെ ഓറല്‍ ആന്റിവൈറല്‍ മരുന്നായ ഫാബിഫ്‌ളൂവിന്റെ ഇന്ത്യയിലെ വില 27 ശതമാനം കുറച്ചു. 103 രൂപയില്‍ നിന്ന് 75 രൂപയായാണ് വില കുറച്ചിരിക്കുന്നത്. ഗ്ലെന്‍മാര്‍ക്കിന്റെ ആഭ്യന്തര ഗവേഷണ വിഭാഗമാണ് ഫാബിഫ്‌ളൂ വികസിപ്പിച്ചത്. മിതമായ ലക്ഷണങ്ങളുള്ള രോഗികളിലാണ് ഫാബിഫ്‌ളൂ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത്. ഫാബിഫ്‌ളൂ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. പരീക്ഷണഫലം ഉടന്‍ ലഭ്യമാകും.
പോസ്റ്റ് മാര്‍ക്കറ്റിങ് സര്‍വൈലന്‍സ് പഠനം മരുന്നിന്റെ ക്ലിനിക്കല്‍ ഫലപ്രാപ്തിയെക്കുറിച്ചും രോഗികളുടെ സുരക്ഷയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളെന്ന് ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡന്റ് ആന്‍ഡ് ഹെഡ്-ഇന്ത്യ ബിസിനസ് അലോക് മാലിക് പറഞ്ഞു. സാധാരണക്കാര്‍ക്കു ലഭ്യമാകുന്ന ഫലപ്രദമായ ചികിത്സ കണ്ടെത്താനാണ് ഈ മഹാവ്യാധിയുടെ തുടക്കം മുതലേ ഞങ്ങള്‍ ശ്രമിക്കുന്നത്. ആഭ്യന്തരമായി വികസിപ്പിച്ചെടുത്തതു കൊണ്ടുതന്നെ മറ്റു രാജ്യങ്ങളിലേതിനേക്കാള്‍ വിലക്കുറവില്‍ ഇന്ത്യയില്‍ ഇത് ലഭ്യമാക്കാന്‍ കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്. ഇപ്പോള്‍ വീണ്ടും വില കുറയ്ക്കുന്നതിലൂടെ കോവിഡ്-19 ചികിത്സയില്‍ എല്ലാവര്‍ക്കും പ്രാപ്യമായ ഒരു മരുന്നായി ഫാബിഫ്‌ളൂ മാറി - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യെസ് ബാങ്ക് എഫ്പിഒ വഴിയുളള ഓഹരി വിൽപ്പന ഇന്ന് ആരംഭിക്കും
കൊച്ചി: യെസ് ബാങ്ക് എഫ്പിഒ വഴിയുളള ഓഹരി വിൽപ്പന ഇന്ന് ആരംഭിക്കും. വിപണിയിലൂടെ 15,000 കോടി രൂപ സമാഹരിക്കാനാണ് ബാങ്കിന്റെ ലക്ഷ്യം. ഒരു ഓഹരിക്ക് 12 രൂപ നിരക്കാണ് നിശ്ചയിച്ചിരുക്കുന്നത്. വില്പന ഇന്ന് ആരംഭിച്ച് 2020 ജൂലൈ 17 ന് അവസാനിക്കും.
കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ്, എസ്‌ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഡിഎസ്‌പി മെറിൽ ലിഞ്ച് ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആൻഡ് ക്യാപിറ്റൽ മാർക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ് യെസ് സെക്യൂരിറ്റീസ് (ഇന്ത്യ) ലിമിറ്റഡ് എന്നിവരാണ് പബ്ലിക് ഇഷ്യുവിന് നേതൃത്വം നല്‍കുക.
Thanks and Regards,
Subscribe to:
Posts (Atom)
പവിഴം അരി വാങ്ങുന്നവര്ക്ക് സ്വര്ണ്ണനാണയങ്ങള് വരെ ലഭിക്കുന്ന കോംബോ ഓഫര്
കൊച്ചി: അരിയും അനുബന്ധ ഉല്പ്പന്നങ്ങളുടെയും, ഉല്പാദന - വിതരണ സ്ഥാപനമായ അരിക്കാര് ഫുഡ്സിന്റെ പവിഴം ബ്രാന്ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്‍...
-
ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്പിയോ-എന് ഇസഡ്8 ശ്രേണിയില്‍ പുതിയ പ്രീമിയം ...