Wednesday, August 26, 2020

ഓണം കെങ്കേമമാക്കാൻ വിവിധ പ്രോഗ്രാമുകളും സിനിമയുമായി സീ കേരളം എത്തുന്നു

 



കൊച്ചി: ടിവി പ്രേക്ഷരുടെ ഓണാഘോഷത്തിന് പൊലിമ കൂട്ടാന്‍ സവിശേഷമായ വിനോദ പരിപാടികളും സിനിമകളുമായി സീ കേരളം. കോവിഡ് കാലത്ത് സ്വന്തം സുരക്ഷയും സാമൂഹിക ഉത്തരവാദിത്തവും ഏറ്റെടുത്ത് എല്ലാവരും അകലം പാലിച്ച് കഴിയുമ്പോള്‍ 'മനസ്സുകൊണ്ട് ഒന്നിച്ച് ഒരു പൊന്നോണം' എന്ന പേരിലാണ് സീ കേരളം വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നത്. സീ കേരളത്തിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയല്‍ താരങ്ങള്‍ അണിനിരക്കുന്ന പ്രത്യേക പരിപാടി 'ഓണം ബംപര്‍' ആദ്യ എപിസോഡ് ശനിയാഴ്ച വൈകീട്ട് ആറിന് സംപ്രേഷണം ചെയ്യും. ജനപ്രിയ ഷോ ആയ 'ഫണ്ണി നൈറ്റ്‌സി'ന്റെ പ്രത്യേക ഓണപ്പതിപ്പ് 'ഫണ്ണി നൈറ്റ്‌സ് ഓണപ്പൂരം' ശനിയാഴ്ച ഏഴു മണിക്കു പ്രേക്ഷകരുടെ മുന്നിലെത്തും. പ്രശസത നടനും കോമേഡിയനുമായ സൂരാജ് സുരാജ് വെഞ്ഞാറമൂട് ഒരിടവേളക്ക് ശേഷം മിനി-സ്‌ക്രീനിൽ അവതാരകനായെത്തുന്നൂ എന്നതാണ് ഫണ്ണി നൈറ്റ്‌സിന്റെ പ്രത്യേകത.

നടന്മാരായ രമേശ് പിഷാടരടിയും ശ്രീനാഥ് ഭാസിയെയും  കൂടാതെ സരിഗമപ ഫൈനലിസ്റ്റുകളായ ലിബിന്‍, അശ്വിന്‍, ജാസിം, ശ്വേത, ശ്രീജിഷ്, കീര്‍ത്തന, അക്ബർ എന്നിവര്‍ പങ്കെടുക്കുന്നതാണ് ഷോ. സരിഗമപ ഫിനാലെ താരങ്ങളുടെ വീണ്ടുമൊരു ഒത്തൊരുമിക്കൽ വേദി കൂടിയാണ് 'ഫണ്ണി നൈറ്റ്‌സ് ഓണപ്പൂരം.

ഓഗസ്റ്റ് 30ന് ഞായറാഴ്ച ഓണം ബംപറിന്റെ രണ്ടാം സ്‌പെഷ്യല്‍ എപിസോഡിനു പുറമെ രണ്ട് ഹിറ്റ് സിനിമകളാണ് പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുന്നത്. ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്ന 'കുട്ടിമാമ'യുടെ ആഗോള ടിവി റിലീസ് ഉച്ചയ്ക്ക് 12 മണിക്ക് കാണാം. ആസിഫലിയും ഉണ്ണി മുകുന്ദനും ഒന്നിച്ചെത്തുന്ന 'അവരുടെ രാവുകള്‍' വൈകീട്ട് മൂന്നിന് സംപ്രേഷണം ചെയ്യും.

തിരുവോണ ദിവസമായ ഓഗസ്റ്റ് 31 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് പ്രണയ ചിത്രമായ 'ടു സ്റ്റേറ്റ്സ്' വൈകിട്ട് 3 ന് സംപ്രേഷണം ചെയ്യും. ഇത്തവണ സീ കേരളത്തിന്റെ 'മനസ്സുകൊണ്ട് ഒന്നിച്ച് ഒരു പൊന്നോണം' ആഘോഷങ്ങള്‍ പ്രേക്ഷകര്‍ക്ക് വേറിട്ട കാഴ്ചാ വിരുന്നാണ് ഒരുക്കുന്നത്.

ഓണത്തിന് പുതിയ ഉല്‍പന്നങ്ങളും ആനുകൂല്യങ്ങളുമായി ഗോദ്‌റെജ് ഇന്റീരിയോ


                                                       


 

കൊച്ചിഓണത്തോടനുബന്ധിച്ച് ഗോദ്റെജ് ഇന്റീരിയോപുതിയ സോഫാ സെറ്റ്ബെഡ്റൂം സെറ്റ് ശ്രേണികള്‍ അവതരിപ്പിച്ചുബോബിന്‍, ഗ്രേഡിയന്റ് ശ്രേണികളിലുള്ള സോഫകളും അപക്സ് ബെഡ്റൂം സെറ്റുമാണ് പുതുതായി അവതരിപ്പിച്ചത്.  പകര്ച്ചവ്യാധി തുടര്ന്ന് വീട്ടിലെ സ്ഥലവും സൗകര്യങ്ങളും മെച്ചപ്പെടുത്താന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന പ്രവണത വര്ധിച്ചിട്ടുണ്ട്ഇതിനു കൂടി സഹായകമാകുന്ന രീതിയിലാണ് പുതിയ ഉല്പന്നങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്.

 

ലാപ്ടോപ് പോലുള്ള സമ്മാനങ്ങള്‍ ലഭിക്കാനുള്ള അവസരവും 25 ശതമാനം വരെയുള്ള ഡിസ്ക്കൗണ്ടുകളും സൗജന്യ സമ്മാനങ്ങളും അടക്കമുള്ള ആനുകൂല്യങ്ങളും ഓണത്തോടനുബന്ധിച്ച് കേരളത്തില്‍ ലഭ്യമാണ്.

 

തങ്ങളുടെ വീട്ടിലെ സൗകര്യങ്ങള്ക്കനുസരിച്ചുള്ള ഫര്ണീച്ചറാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്ഇതാണ് പുതുതായി അവതരിപ്പിക്കുന്ന ബോബിന്‍, ഗ്രേഡിയന്റ് ശ്രേണികളിലുള്ള സോഫകളും അപെക്സ് ബെഡ്റൂം സെറ്റും സാധ്യമാക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ഗോദ്റെജ് ഇന്റീരിയോ സിഒഒ അനില്‍ മാത്തൂര്‍ പറഞ്ഞു.

10-ാം വാര്‍ഷികത്തില്‍ സൗജന്യ ധനസമാഹരണത്തിന് അവസരമൊരുക്കി ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്‌ഫോം മിലാപ്

 





കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ മിലാപ്, 10 വര്‍ഷം പൂര്‍ത്തിയാകുന്ന അവസരത്തില്‍ പ്ലാറ്റ്‌ഫോം ഫീസ് തികച്ചും സൗജന്യമാക്കി. ഇതോടെ മിലാപ്പിലൂടെ കൂടുതല്‍ ആളുകള്‍ക്ക് അവരര്‍ഹിക്കുന്ന നേരിട്ടുള്ള സഹായം, എത്രയും വേഗം ലഭ്യമാക്കാന്‍ കഴിയും. ഈ പ്ലാറ്റ്‌ഫോമിലൂടെ കേരളത്തിലെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ 4000-ലേറെ ആളുകളില്‍ നിന്നായി 15 കോടിയിലധികം രൂപ സമാഹരിച്ചിട്ടുണ്ട്. ഈ ഫണ്ടിന്റെ 90% അര്‍ബുദ ചികിത്സ, അവയവ മാറ്റിവയ്ക്കലുകള്‍ ഉള്‍പ്പെടെയുള്ള അടിയന്തര ചികിത്സകള്‍ക്കാണ് ഉപകരിച്ചത്. കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും 2 കോടിയിലേറെ രൂപ സമാഹരിച്ചിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന് ദുരിതത്തിലായ ലക്ഷക്കണക്കിനാളുകളെ സഹായിക്കാനായി കഴിഞ്ഞ ഏതാനും മാസങ്ങളില്‍ നിരവധി ആളുകള്‍ മിലാപ്പിലൂടെ ധനസമാഹരണം നടത്തുകയുണ്ടായെന്ന് മിലാപ് സിഇഒയും സഹസ്ഥാപകനുമായ മയൂഖ് ചൗധരി പറഞ്ഞു. പ്ലാറ്റ്‌ഫോം ഫീസ് സൗജന്യമാക്കിയെങ്കിലും മികച്ച ഉപഭോക്തൃ സേവനം ലഭ്യമാക്കുന്നതിന് തങ്ങളെ സഹായിക്കാനായി ദാതാക്കളില്‍ നിന്നും സ്വമേധയായുള്ള സംഭാവനകള്‍ സ്വാഗതം ചെയ്യുമെനന്ും അദ്ദേഹം പറഞ്ഞു.  

കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ സാധാരണക്കാര്‍ക്ക് വലിയ അളവില്‍ പ്രാപ്യമാക്കാന്‍ കഴിഞ്ഞത് മിലാപുമായുള്ള സഹകരണം കൊണ്ടാണെന്ന്
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, അവയവം മാറ്റിവയ്ക്കല്‍ ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ വിഷമിക്കുന്ന രോഗികള്‍ക്ക് മിലാപ് നിര്‍ദ്ദേശിക്കാറുള്ള കേരളത്തിലെ അറിയപ്പെടുന്ന ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സ്‌പെഷ്യലിസ്റ്റായ ഡോ. മാത്യു ജേക്കബ് പറയുന്നു. എറണാകുളത്ത് ഹുബൈല്‍ അബ്രാര്‍ എന്ന ഒരു വയസ് മാത്രം പ്രായമുണ്ടായിരുന്ന കുട്ടിക്ക് കരള്‍ മാറ്റിവെയ്ക്കാനായി 48 മണിക്കൂറിനുള്ളില്‍ മിലാപ്പിലൂടെ 14 ലക്ഷം രൂപ സമാഹരിക്കാനായതായി ഡോ. മാത്യു ജേക്കബ് പറഞ്ഞു. മിലാപ്പിലൂടെ സമാഹരിച്ച തുകയിലൂടെ കേരളത്തിലെ 60-ലേറെ കുട്ടികളില്‍ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെയും അവയവ മാറ്റിവയ്ക്കലുകള്‍ക്ക് മാത്രമായി മിലാപ് 125 കോടിയിലേറെ രൂപ സമാഹരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക-

മുബീന്‍ മൊഹമ്മദ് അലി ഖാന്‍ സി പി
കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് - മിലാപ്
8147891895

കിടിലന്‍ ഓണം ഓഫറുമായി വി-ഗാര്‍ഡ്



കൊച്ചി:
 ഈ ഓണം സീസണില്‍ ലളിതമായ തവണ വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഇന്ത്യയിലെ മുന്‍നിര ഇലക്ട്രോണിക്, ഇലക്ടിക്കല്‍ ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫര്‍ അവതരിപ്പിച്ചു.  ബജാജ് ഫിനാന്‍സുമായി സഹകരിച്ചാണ് ആകര്‍ഷകവും ചെലവ് കുറഞ്ഞതുമായ തവണ വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാവുന്ന പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഇതു പ്രകാരം 3000 രൂപയ്ക്കു മുകളില്‍ വിലയുള്ള വി-ഗാര്‍ഡ് ഉല്‍പ്പന്നങ്ങള്‍ ബജാജ് ഫിനാന്‍സ് ഇഎംഐ കാര്‍ഡ് ഉപയോഗിച്ച് പര്‍ചേസ് ചെയ്യാം. ഇലക്ട്രിക് വാട്ടര്‍ ഹീറ്റര്‍, സോളാര്‍ വാട്ടര്‍ ഹീറ്റര്‍, ഡിജിറ്റല്‍ യുപിഎസ്, ഫാന്‍, വോള്‍ട്ടേജ് സ്റ്റെബിലൈസര്‍, എയര്‍ കൂളര്‍ എന്നീ ഉല്‍പ്പന്നങ്ങള്‍ക്കാണ് ഈ ഓഫര്‍. ഫാനുകള്‍ക്കും സ്റ്റെബിലൈസറുകള്‍ക്കും വി-ഗാര്‍ഡ് ആദ്യമായാണ് ഇഎംഐ ഓഫര്‍ നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത ഷോപ്പുകളില്‍ ഈ ഓഫര്‍ ലഭിക്കും.

'ഉപഭോക്താക്കള്‍ക്ക് എല്ലായ്‌പ്പോഴും വേണ്ടത് മികച്ച ഉല്‍പ്പന്നങ്ങളാണ്. ഇത് അവര്‍ക്ക് ലളിതമായി ലഭ്യമാക്കാന്‍ വി-ഗാര്‍ഡ് പ്രതിജ്ഞാബദ്ധരാണ്. ബജാജ് ഫിനാന്‍സുമായുള്ള സഹകരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് വേഗത്തിലും ലളിതമായും സൗകര്യപ്രദമായ രീതിയില്‍ ഈ വെല്ലുവിളി നിറഞ്ഞ കാലത്ത് ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള വഴിയൊരുക്കിയിരിക്കുകയാണ്,' വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാര്‍ക്കറ്റിങ് വിഭാഗം വൈസ് പ്രസിഡന്റ് എം. വി മുരളീധരന്‍ പറഞ്ഞു.

കേരളത്തിലുടനീളം ബജാജ് ഫിനാന്‍സ് ഇഎംഐ കാര്‍ഡുള്ള ഉപഭോക്താക്കള്‍ക്ക് ലളിതമായ ഒരു സൈ്വപിലൂടെ വി-ഗാര്‍ഡ് ഉല്‍പ്പന്നങ്ങള്‍ പര്‍ചേസ് ചെയ്യാന്‍ ഇതുവഴി സാധിക്കും. നീണ്ട ഡോക്യുമെന്റേഷന്‍ പ്രോസസും ആവശ്യമില്ല. വി-ഗാര്‍ഡ് ഉല്‍പ്പന്നങ്ങളുടെ ലഭ്യത ബജാജ് ഫിനാന്‍സ് ആര്‍ഇഎംഐ മൊബൈല്‍ ആപ്പില്‍ ഉപഭോക്താക്കള്‍ക്ക് പരിശോധിക്കാനും കഴിയും. 

ഓണത്തിന് പുത്തന്‍ ഓഫറികളുമായി ഡിഷ് ടിവി

 



തിരുവനന്തപുരം:ഓണാഘോഷങ്ങളുടെ ഭാഗമായി പുതിയ ഓഫറുകളുമായി ഡിഷ് ടിവി ഇന്ത്യ.പുതിയ ചാനലുകള്‍,പാക്കുകള്‍ കൂടാതെ ആകര്‍ഷകമായ വിലയില്‍ റീചാര്‍ജുകള്‍ എന്നിവ നിലവിലെ ഉപഭൊക്താക്കള്‍ക്കും പുതിയ ഉപഭൊക്താക്കള്‍ക്കും ലഭ്യമാണ്.പ്രമുഖ മലയാളം ചാനലുകള്‍ ഉള്‍പ്പെടെ 8 എച്ച് ഡി ചാനലുക്കള്‍ ലഭ്യമാകുന്ന സില്‍വര്‍ മലയാളം എച്ച്ഡി കോംബോ,പ്രമുഖ മലയാളം ചാനലുകള്‍ ഉള്‍പ്പെടെ 13എച്ച് ഡി ചാനലുക്കള്‍ ലഭ്യമാകുന്ന സെലിബ്രേഷന്‍ എച്ച്ഡി കോംബോ എന്നിവയാണ് പ്രധാന ഓഫറുകള്‍.ഓണം പാക്കേജുകളുടെ ഭാഗമായി 219 രൂപ(30 ദിവസം)മുതല്‍ 999 രൂപ വരെയുള്ള നീണ്ടകാല റീചാര്‍ജ് ഓഫറുകളും ഡി2എച്ച് പ്രഖ്യാപ്പിച്ചു.ഈ ഓഫറിലൂടെ 84 ദിവസത്തെ റീചാര്‍ജിലൂടെ 6 ദിവസം അധികം കാണാന്‍ കഴിയുമെന്നത് മറ്റൊരു പ്രത്യേകതയാണ്.



Combo Name 

Validity 

Price in Rs.(Including GST) 

Silver Malayalam HD Combo 

30 days 

299 

Pay for 84 days & get 90 days 

839 

Silver Malayalam Combo 

30 days 

219 

Pay for 84 days & get 90 days 

616 

Celebration HD Combo 

30 days 

359 

Pay for 84 days & get 90 days 

999 

Dual Malayalam Tamil Combo 

30 days 

249 

Pay for 84 days & get 90 days 

699 

ഇതു കൂടാതെ പുതിയ ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു.ഈ ഓഫറുകള്‍ സെപ്റ്റംബര്‍ 30,2020 വരെ തുടരും.

Special Onam offers for new customers

New Connection Offer 

Offer Price 

Bundled Offer 

6 Months 

Rs.2949 

Celebration HD Combo with HD Box 

6 Months 

Rs.2749 

Silver Malayalam HD Combo with HD Box 


പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...