Friday, December 4, 2020

ഫ്ളാഗ്ഡേ ഫണ്ടിലേക്ക് എസ്ബിഐ പത്തു കോടി രൂപ സംഭാവന ചെയ്യും

 



കൊച്ചി: സായുധ സേനയെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനും പ്രാപ്തരാക്കുന്നതിനും സായുധ സേനയുടെ ഫ്ളാഗ്ഡേ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ മുന്നോട്ടുവന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനുഷികോപകാരപ്രദമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനുള്ള നിരന്തരമായ ശ്രമത്തിന്റെ ഭാഗമായാണ് മുന്‍ യുദ്ധ സൈനികരുടെ ആശ്രിതരായ പെണ്‍കുട്ടികള്‍, മുന്‍ സൈനികര്‍, യുദ്ധത്തില്‍ ഭര്‍ത്താക്കളെ നഷ്ടപ്പെട്ടവര്‍ തുടങ്ങിയവരുടെ ക്ഷേമത്തിനായി പത്തു കോടി രൂപ സംഭാവന ചെയ്യാന്‍ തീരുമാനിച്ചത്. എല്ലാ വര്‍ഷവും ഡിസംബര്‍ ഏഴിന് ആഘോഷിക്കുന്ന സായുധ സേനയുടെ പതാക ദിനത്തോടനുബന്ധിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഫണ്ട് വിനിയോഗിക്കുന്നതിന് ബാങ്ക് കേന്ദ്ര സൈനിക് ബോര്‍ഡുമായി (കെഎസ്ബി) ധാരണാപത്രം ഒപ്പിടും.
      8333 ആശ്രിതരായ പെണ്‍കുട്ടികള്‍ക്ക് ഒരു വര്‍ഷത്തേക്ക് പ്രതിമാസം ആയിരം രൂപ, പത്തു കോടി രൂപയുടെ എന്‍ഡോവ്മെന്റില്‍ നിന്ന് വിതരണം ചെയ്യും. സര്‍ക്കാര്‍ ആരംഭിച്ച ബേഠി ബച്ചാവോ ബേഠി പഠാവോ ക്യാമ്പയിന് കീഴില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ദേശീയ ലക്ഷ്യം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടി. യുദ്ധ സൈനികരുടെ കുടുംബങ്ങള്‍ക്ക് അവരുടെ സമ്പൂര്‍ണ പുരോഗതി ഉറപ്പാക്കാന്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യാനും ബാങ്ക് ഇതുവഴി ലക്ഷ്യമിടുന്നു.
    ഈ മുന്നേറ്റ സമ്പദ് വ്യവസ്ഥയില്‍, നമ്മുടെ രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് തുല്യ അവസരം നല്‍കാനുള്ള സര്‍ക്കാരിന്റെ സംരംഭത്തെ പ്രോത്സാഹിപ്പിക്കാനും ഉത്തേജിപ്പിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് ഉറപ്പുവരുത്തുന്നതിന്, കെഎസ്ബിയുമായി ധാരണാപത്രം ഒപ്പിട്ട്.ബേഠി ബച്ചാവോ ബേഠി പഠാവോ സംരംഭത്തെ പിന്തുണക്കാനുള്ള ഞങ്ങളുടെ എളിയശ്രമമാണിത്  എന്നും യുദ്ധ സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തില്‍ ഒരു മാറ്റം വരുത്താന്‍ ഞങ്ങളുടെ വിനീതമായ പരിശ്രമങ്ങള്‍ സഹായും ആക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്ന് -എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖര പറഞ്ഞു.

BUSINESS PAGE NOV 30


 

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...