ആലപ്പുഴ: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ബിഗ് വിങ് ഷോറൂം ആലപ്പുഴയിലും ആരംഭിച്ചു. സൗത്ത് ആലപ്പുഴയില്‍ പഴവീട് സത്യ കാസിലില്‍, എഎംസിഡബ്ല്യു 22/749, ഷൈമാസ് അസോസിയേറ്റ്‌സിലാണ് പുതിയ ഷോറൂം. ഹോണ്ട ബിഗ് വിങ് ഷോറൂം വ്യാപിപ്പിക്കുന്നതിലാണ് ശ്രദ്ധയെന്നും ആലപ്പുഴയിലെ ഈ പുതിയ പ്രീമിയം ഔട്ട്‌ലെറ്റിലൂടെ ഉപഭോക്താവിന് തികച്ചും വ്യത്യസ്തമായൊരു അനുഭവം പകരുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിളുകള്‍ ഉപഭോക്താക്കളിലേക്ക് ഇടത്തരം റേഞ്ചിലുള്ള പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ അവരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.
No comments:
Post a Comment