കൊച്ചി :
ഇന്ത്യയിലെ പ്രമുഖ ഫിന്‍ടെക് കമ്പനികളിലൊന്നായി ഭാരത് പെ വ്യാപാരികളി്‌ല്‍
കോവിഡ് 19 വാക്‌സിന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കോവിഡ് വാക്‌സിന് ക്യാഷ്
ബാക്ക് പദ്ധതി ആരംഭിച്ചു.
ഭാരത് പെ വ്യാപാരികള്‍ അവരുടെ പ്രതിരോധ
കുത്തിവയ്‌പ്പ് നടത്തിയ സര്‍ട്ടിഫിക്കറ്റ് ഭാരത് പെ ആപ്പ് വഴി സ്‌കാന്‍
ചെയ്‌ത് അയച്ചാല്‍ തല്‍ക്ഷണം കച്ചവടക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍ 300 രൂപ
ലഭിക്കും . കമ്പനിയുടെ സാമൂഹിക പ്രതിബദ്ധത സംരംഭമായ ഭാരത് പെ കെയേഴ്‌സ് ന്റെ
കീഴിലുള്ള ഈ പദ്ധതി നൂറ് നഗരങ്ങളിലെ ആറ് ദശലക്ഷം വ്യാപാരികള്‍ക്ക് പ്രയോജനം
ചെയ്യും .
കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ അറിയുന്നതിന് '
കോവിഡ് 19 വാക്‌സിന്‍ ട്രാക്കര്‍ ആപ്പും ആരംഭിച്ചിട്ടുണ്ട് .ഇത് ഉപയോഗിച്ച്
വ്യാപാരികള്‍ക്ക് അവരുടെ ഏരിയയിലെ ഏറ്റവും അടുത്തുള്ള വാക്‌സിനേഷന്‍ സെന്റര്‍ ,
സ്ലോട്ട് എന്നിവ മനസ്സിലാക്കി രജിസ്റ്റര്‍ ചെയ്യുന്നതിനും സ്ലോട്ട്
ലഭ്യമാകുമ്പോള്‍ അറിയിപ്പ് നേടാനും സാധിക്കുമെന്ന് ഭാരത് പെ സഹ സ്ഥാപകനും സി ഇ ഒ
യുമായ അഷ്‌നീര്‍ ഗ്രോവര്‍ അറിയിച്ചു . 50 ലക്ഷത്തോളം വരുന്ന ശക്തരായ ചെറുകിട
ഇടത്തരം വ്യാപാരികളുടെ ബിസിനസ് ശാക്തീകരണത്തിനു കമ്പനിയെ ഒരു ഡിജിറ്റല്‍ ബാങ്കായി
മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു .
No comments:
Post a Comment