Sunday, April 11, 2021

'ജീപ്പ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്' അവതരിപ്പിച്ചു

 


ജീപ്പ് ഇന്ത്യ ആക്‌സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ചു    
   

  കൊച്ചി: ജീപ്പ് ഉപഭോക്താക്കള്‍ക്കും ജീപ്പ് ബ്രാന്‍ഡ് ഡീലര്‍മാര്‍ക്കും ധനകാര്യ സേവനം ലഭ്യമാക്കുന്നതിന്  ജീപ്പ് ഇന്ത്യ, ആക്‌സിസ് ബാങ്കുമായി  പങ്കാളിത്തം പ്രഖ്യാപിച്ചു. 'ജീപ്പ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്'എന്ന പേരിലുള്ള ഈ പങ്കാളിത്തം ജീപ്പിന്റെ ഇന്ത്യ ബിസിനസ് വളര്‍ച്ചയ്ക്കു പിന്തുണ നല്‍കും. ജീപ്പ് ബ്രാന്‍ഡ് ഡീലര്‍മാര്‍ക്കു  നല്‍കുന്നപ്രത്യേക പലിശനിരക്ക് അവരുടെ റീട്ടെയില്‍ ബിസിനസ് സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ സഹായിക്കുമെന്ന് എഫ്‌സിഎ ഇന്ത്യ ഓട്ടോമൊബൈല്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. പാര്‍ത്ഥ ദത്ത പറഞ്ഞു. രാജ്യത്തുടനീളമുള്ള ജീപ്പ് ഉപഭോക്താക്കള്‍ക്ക്  ആക്‌സിസ് ബാങ്കിന്റെ 4586 ശാഖകള്‍ വഴി  ധനകാര്യ സേവനം ലഭിക്കും. കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ള ജീപ്പ് ഡീലര്‍ഷിപ്പുകളില്‍ ബാങ്ക് കൗണ്ടറുകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും ക്ലാസ് ഫണ്ടിംഗ് പരിഹാരങ്ങളാണ് തങ്ങള്‍  വാഗ്ദാനം ചെയ്യുന്നതെന്ന്   ആക്‌സിസ് ബാങ്ക് റീട്ടെയില്‍ ലെന്‍ഡിംഗ് തലവനും പ്രസിഡന്റുമായ സുമിത് ബാലി പറഞ്ഞു. ഇതുവഴി കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ കഴിയുമെന്നു കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.  ഇപ്പോള്‍, ഒരു ജീപ്പ് എസ്യുവി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു ഉപഭോക്താവിനും ഒരു ജീപ്പ് ഡീലര്‍ ഷോറൂമിലേക്കോ ഏതെങ്കിലും ആക്‌സിസ് ബാങ്ക് ബ്രാഞ്ചിലേക്കോ എത്തിയാല്‍ മതിയാകും അവരുടെ സ്വപ്നം പൂര്‍ത്തീകരിക്കുവാനെന്നും അദ്ദേഹം പറഞ്ഞു.
  ജീപ്പ് ഉപഭോക്താക്കള്‍ക്കായി ഉയര്‍ന്ന ഓണ്‍-റോഡ് ഫണ്ടിംഗ് പരിഹാരങ്ങള്‍, ദീര്‍ഘകാല കാലാവധിയിലുള്ള ആക്‌സിസ് ബാങ്ക് വാഹന വായ്പ,  ജീപ്പ് ഡീലര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കുമുള്ള വായ്പയ്ക്ക് പ്രത്യേക പലിശ നിരക്ക് തുടങ്ങിയവയാണ് ജീപ്പ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ മുഖ്യ സവിശേഷതകള്‍.ജീപ്പ് ഇന്ത്യ 250 ദശലക്ഷം നിക്ഷേപം നടത്തി നാലു പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കും. ഇതില്‍ രണ്ടെണ്ണം (പുതിയ ജീപ്പ് കോമ്പസും ജീപ്പ് റാങ്‌ലറും) ഇതിനകം വിപണിയില്‍ എത്തിച്ചുക്കഴിഞ്ഞു.
 

2021 സിബിആര്‍ 650 ആര്‍, സിബി 650 ആര്‍ എന്നിവ പുറത്തിറക്കി ഹോണ്ട

 




 കൊച്ചി:  ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്  പുതിയ 2021 സിബിആര്‍ 650 ആര്‍, സിബി 650  എന്നിവ പുറത്തിറക്കി. സികെഡി  ( കംപ്ലീറ്റിലി നോക്ക്ഡ് ഡൗണ്‍)  രീതിയിലാണ്  ഇത് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുക.
കാന്‍ഡി ക്രോമോസ്പിയര്‍ റെഡ്, മാറ്റെ ഗണ്‍പൗഡര്‍ ബ്ലാക് മെറ്റലിക് എന്നീ നിറങ്ങളില്‍ സിബി 650 ആര്‍ ലഭിക്കുമ്പോള്‍  2021 സിബിആര്‍ 650 ആര്‍ ഗ്രാന്റ് പ്രിക്‌സ് റെഡ്, മാറ്റെ ഗണ്‍പൗഡര്‍ ബ്ലാക് മെറ്റലിക്  നിറങ്ങളില്‍ ലഭിക്കും.  ഹരിയാനയിലെ എക്‌സ്‌ഷോറൂം വില 2021 സിബിആര്‍ 650 ആറിന്  യഥാക്രമം 8.88 ലക്ഷം രൂപയും സിബി 650 ആറിന് 8.67 ലക്ഷം രൂപയും വീതമാണ്.

 കൊച്ചി ഉള്‍പ്പെടെ  ബിഗ് വിംഗ് ടോപ്‌ലൈന്‍ ( ഹരിയാന) മുംബൈ, ബംഗളരൂ, ഇന്‍ഡോര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഭാരം കുറഞ്ഞതും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതുമായ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ്  2021 സിബിആര്‍ 650 ആറിന്റെ പ്രത്യേകത.  മെച്ചപ്പെട്ട  യാത്രാസുഖത്തിനൊപ്പം ഇതിന്റെ ഉപയോഗക്ഷമതയും പ്രായോഗികതയും  മെച്ചപ്പെട്ടുത്തിയിട്ടുണ്ട്.

തങ്ങളുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് 2021 സിബിആര്‍ 650 ആര്‍, സിബി 650 ആര്‍ എന്നിവയെ കൂട്ടിച്ചേര്‍ക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന്  ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്‌സുഷി ഓഗറ്റ പറഞ്ഞു,  

 ''പുറത്തിറങ്ങിയതുമുതല്‍, യുവ മോട്ടോര്‍ സൈക്കിള്‍ പ്രേമികളുടെ ആവേശമാണ് സിബിആര്‍ 650 ആര്‍ . ഇടത്തരം കായിക വിഭാഗത്തില്‍  പുതിയ 650 സഹോദരങ്ങള്‍ സവാരി ചെയ്യുന്നവര്‍ക്ക് ആവേശകരമായ അനുഭവം പ്രദാനം ചെയ്യുമെന്നാണ് പ്രതീക്ഷ.'', ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യാദവീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞുപറഞ്ഞു.

  ഭാരം കുറയ്ക്കുന്നതിനൊപ്പം മാസ് കേന്ദ്രീകരണം സഫിലീകരിക്കുന്ന രൂപകല്‍പ്പനയും സ്റ്റൈലുമാണ്  ഈ ഇരട്ട മോട്ടോര്‍സൈക്കിളുകള്‍ക്കു നല്‍കിയിട്ടുള്ളത്.  ഹോണ്ടയുടെ  പുതിയ മോട്ടോര്‍സൈക്കിള്‍  ആശയമായ നിയോ സ്‌പോര്‍ട്‌സ് കഫെ സ്റ്റൈലിന് അനുസൃതമായിട്ടാണ് ഈ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കിയിട്ടുള്ളത്. നീളം കുറഞ്ഞതും കടപ്പുമുള്ളതുമായ പിന്‍ഭാഗം, ചെറിയ റൗണ്ട് ഹെഡ്‌ലൈറ്റ്,നീളമുള്ള ഇന്ധനടാങ്ക്,  ചെറിയ സൈഡ് പാനലുകള്‍തുടങ്ങിയവ ഇതിന്റെ സവിശേഷതകളാണ്.

  ഉയര്‍ന്ന സുരക്ഷയാണ് പുതിയ മോട്ടോര്‍സൈക്കിളുകലില്‍ ലഭ്യമാക്കിയിട്ടുള്ളത്. പുതിയ സ്മാര്‍ട്ട് ഇഎസ്എസ്( എമര്‍ജിന്‍സി സ്റ്റോപ് സിഗ്നല്‍) സാങ്കേതികവിദ്യ പെട്ടെന്നു ബ്രേക്കിംഗ് നല്‍ക്കുകയും മുന്നിലേയും പിന്നിലേയും  മുന്നറിയിപ്പു ലൈറ്റുകളെ സജീവമാക്കുകയും ചെയ്യും. ഇതു സമീപത്തുള്ള വാഹനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുന്നു. മോഷണ ശ്രമമുണ്ടായാല്‍,  ഹോണ്ട ഇഗ്‌നിഷന്‍ സെക്യൂരിറ്റി സിസ്റ്റത്തിലൂടെ (എച്ച്‌ഐഎസ്എസ്)  എഞ്ചിന്‍ സ്റ്റാര്‍ട്ട് ആകുന്നത് തടയുന്നു.വളരെ മെച്ചപ്പെടുത്തിയ എന്‍ജിനും സസ്‌പെന്‍ഷനുമാണ് പുതിയ മോട്ടോര്‍ സൈക്കിളുകളുടേത്. ഇതിന്റെ ഇരട്ട ചാനല്‍ എബിഎസ് ബ്രേക്കിംഗ് വളരെ സുഗമമാക്കുന്നു.

യാത്രയ്ക്കിടയില്‍ മോട്ടോര്‍സൈക്കിളിനെ സംബന്ധിച്ച വിവരങ്ങളെല്ലാം തന്നെ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഗിയറിന്റെ സ്ഥാനം, ഇന്ധന നില, ഇന്ധന ഉപഭോഗം തുടങ്ങി എല്ലാം ഡിജിറ്റലായി ലഭ്യമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ഡിജിറ്റല്‍ ബാര്‍ ഗ്രാഫ് ടാക്കോമീറ്റര്‍, ഡ്യുവല്‍ ട്രിപ്പ് മീറ്ററുകള്‍, ഡിജിറ്റല്‍ ക്ലോക്ക് തുടങ്ങിയവയും  ലഭ്യമാക്കിയിട്ടുണ്ട്.

ഐബിഎം -ആര്‍ട്ടി ഫി ഷ്യ ല്‍ ഇന്റലി ജന്‍സ് വെ ക്കേ ഷന്‍ പ്രോ ഗ്രാം

 





കൊച്ചി:  സാങ്കേതിക വിദ്യ അതിവേഗം പുരോഗമിക്കുമ്പോള്‍ ഇനിയുള്ള കാലം നിര്‍മിതബുദ്ധി/കൃത്രിമ ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ന്റെ ലോകം ആയിരിക്കും. ആധുനിക ലോകത്ത് വളരെ വേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ ശാഖയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് അവബോധം നല്‍കാനും അതിലൂടെ അവരുടെ സര്‍ഗാത്മകവും മാനസികവുമായ കഴിവുകളെ ഉണര്‍ത്താനും നല്കുന്ന ഒരു പ്രോഗ്രാം ആഗോള ഭീമ•ാരയ ഐബിഎം സഹകരണത്തി ലൂടെ കേരള സര്‍ക്കാരിന്റെ സി ആപ്റ്റ് , കിറ്റ്‌സ് എന്നിവയുടെ ടെക്നിക്കല്‍ കണ്‍സല്‍ട്ടന്റ് ആയ എക്‌സ്ട്രീം മള്‍ട്ടീ മീഡിയ ഈ വേനലവധിക്കു നടത്തുന്നു. 4 മുതല്‍ 6 ക്ലാസ്സ് വരെ, ഏഴു മുതല്‍ ഒന്‍പതു ക്ലാസ്സ് വരെ, പത്തു മുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളില്‍ ഉള്ളവരെ മൂന്നായിതരം തിരിച്ചു 40 മുതല്‍ 50 മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ എഞ്ചിനീയറിംഗ് കോളേജുകളിലുള്ള ഇന്‍സ്റ്റക്ടര്‍മാര്‍ എടുക്കുന്നതാണ്. ഈ വെക്കേഷന്‍ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ www.xtreemgroup.com എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെ യ്യാ വുന്നതാ ണ്. കോഴ്‌സ് ഫീസ് 3000  കൂടുതല്‍ വി വരങ്ങള്‍ക്ക് 8848960401 എന്ന നമ്പറി ല്‍ ബന്ധപ്പെടാവുന്നതാണ്.

'സ്‌വൈപ്പ് അപ്പ് വിത്ത് മോജ്' പ്രചാരണവുമായി മോജ്

 


കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഹ്രസ്വ വീഡിയോ ആപ്പായ മോജ് ബ്രാന്‍ഡ് ശക്തിപ്പെടുത്തുന്നതിനും ആത്യന്തിക വിനോദ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനുമായി 'സ്‌വൈപ്പ് അപ്പ് വിത്ത് മോജ്' ഹാഷ്ടാഗില്‍ പുതിയ പ്രചാരണം അവതരിപ്പിച്ചു. പ്രചാരണത്തിനായി ടോളിവുഡ് താരം വിജയ് ദേവര്‍കോണ്ഡയെയും ബോളിവുഡ് നായിക അനന്യ പാണ്ഡെയെയും ബ്രാന്‍ഡ് അംബാസഡര്‍മാരായി തെരഞ്ഞെടുത്തിട്ടുണ്ട്. ആപ്പിന്റെ ബ്രാന്‍ഡ് വീഡിയോകളിലും മോജ് സൃഷ്ടാക്കളായും ഇവര്‍ എത്തും.

രാജ്യത്തെ മോജിന്റെ വൈവിധ്യമാര്‍ന്ന പ്രേക്ഷകരെ കണക്കിലെടുത്ത് പരസ്യങ്ങള്‍ ഏപ്രില്‍ മൂന്ന് മുതല്‍ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ കാണാം. വിജയ് ദേവരകൊണ്ഡ ദക്ഷിണേന്ത്യയിലെ ബ്രാന്‍ഡിന്റെ സാന്നിദ്ധ്യം ശക്തമാക്കുമ്പോള്‍ അനന്യ പാണ്ഡെ ഹിന്ദി സംസാരിക്കുന്ന വിപണികളില്‍ ബ്രാന്‍ഡിന് ഊര്‍ജ്ജം പകരും.

ഉപയോക്താക്കളുടെ രസകരവും ആകര്‍ഷകവുമായ ഉള്ളടക്കത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയിലാണ് ഹാഷ്ടാഗ് സ്‌വൈപ്പ് അപ്പ് വിത്ത് മോജ് പ്രചാരണം കേന്ദ്രീകരിച്ചിരിക്കുന്നത്, അത് അവരുടെ ശ്രദ്ധ ആകര്‍ഷിക്കുകയും അവരുടെ ദൈനംദിന ജീവിതത്തില്‍ വിനോദം ചേര്‍ക്കുകയും അവരുടെ വിരസത അകറ്റുകയും ചെയ്യുന്നു. എവിടെയായിരുന്നാലും കാണാവുന്ന ഹ്രസ്വ വീഡിയോ ഫോര്‍മാറ്റ് ഉള്ളടക്കങ്ങളില്‍ മുന്‍ഗണനാക്രമത്തില്‍ ഇടം നേടിയിരിക്കുന്നു, ഡിജിറ്റല്‍ ജനങ്ങള്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ സ്‌വൈപ്പ് ചെയ്താല്‍ എളുപ്പത്തില്‍ ലഭ്യമാകുന്നു. മോജ് കൃത്യതയോടെ ഇത് അവസരമാക്കുന്നു, വെറുമൊരു സ്‌വൈപ്പിലൂടെ പുതിയ ഉള്ളടക്കങ്ങളിലേക്ക് പര്യവേഷണം ചെയ്ത് അനന്തമായ വിനോദത്തിന്റെ മറ്റൊരു ലോകത്തേക്ക് പ്രവേശിക്കുന്നതിന് ഉപയോക്താക്കളെ പ്രോല്‍സാഹിപ്പിക്കുന്നു.
ഇന്ത്യയില്‍ ഹ്രസ്വ വീഡിയോ രംഗത്ത് അസാധാരണമായ ഉയര്‍ച്ചയാണ് കാണുന്നതെന്നും ഏറ്റവും വലിയ ഹ്രസ്വ വീഡിയോ ഉള്ളടക്ക ശേഖരവുമായി മോജ് ഈ വിഭാഗത്തില്‍ മുന്നിലുണ്ടെന്നും സ്‌വൈപ്പ് അപ്പ് വിത്ത് മോജ് പ്രചാരണം മോജിനെ ഹാങ്ഔട്ട് ചെയ്യാന്‍ പറ്റിയ മികച്ച ഇടമാക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും വിരല്‍ തുമ്പില്‍ വിനോദം പകരുന്ന ഹ്രസ്വ വീഡിയോകളുടെ പര്യായമായി മോജിനെ മാറ്റുകയാണെന്നും ഇന്റര്‍നെറ്റ് ജനസംഖ്യയുടെ സിംഹഭാഗം കയ്യടക്കാന്‍ ലക്ഷ്യമിടുന്ന തങ്ങളുടെ രസകരമായ ഈ പുതിയ പ്രചാരണം പ്രേക്ഷകരുമായി ആഴമേറിയതും പുതിയതുമായ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും മോജ് ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ അജിത് വര്‍ഗീസ് പറഞ്ഞു.

Business Page April 12


 

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...