Tuesday, June 8, 2021

ഹോണ്ട ഇന്ത്യ പവര്‍ പ്രൊഡക്‌റ്റ്‌സ്‌ ഹെഡ്‌ പോര്‍ട്ടബിള്‍ വാട്ടര്‍ പമ്പുകള്‍ പുറത്തിറക്കി




കൊച്ചി : ഇന്ത്യയിലെ പ്രമുഖ ഊര്‍ജ്ജ ഉല്‍പന്ന നിര്‍മാതാക്കളായ ഹോണ്ട ഇന്ത്യ പവര്‍ പ്രൊഡക്ട്‌സ്‌ ലിമിറ്റഡ്‌ (എച്ച്‌ഐപിപി) കൃഷിസ്ഥലങ്ങള്‍ ഫലപ്രദമായും ചെലവുകുറഞ്ഞ രീതിയിലും ജലസേചനം നടത്തുന്നതിന്‌ കൃഷിക്കാര്‍ക്കായി 2 ഇഞ്ച്‌,3 ഇഞ്ച്‌ വിഭാഗത്തിലുള്ള 'സെല്‍ഫ്‌ െ്രെപമിങ്‌' 'ഗ്യാസോലിന്‍ (പെട്രോള്‍) വാട്ടര്‍ പമ്പുകള്‍' ലഭ്യമാക്കുന്നു.
വിളകള്‍ക്ക്‌ കാര്യക്ഷമമായ ജലസേചനം നല്‍കി ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന്‌ കര്‍ഷകര്‍ ഭാരം കുറഞ്ഞതും ചെലവു കുറഞ്ഞതുമായ പമ്പുകള്‍ളാണ്‌ ആവശ്യം.
ഏറ്റവും പുതിയ WB20XD, WB30XD മോഡലുകളുടെ കൂട്ടിച്ചേര്‍ക്കല്‍ മലയോര പ്രദേശങ്ങളിലും വയലോരങ്ങളിലുമുള്ള വിളകളുടെ ജലസേചന ആവശ്യങ്ങള്‍ നിറവേറ്റുന്നു. അതുവഴി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെയും വിഭാഗങ്ങളിലെയും കര്‍ഷകരെ ഇത്‌ ആകര്‍ഷിക്കുന്നു.
WB 20XD 2 ഇഞ്ച്‌ മോഡല്‍ മികച്ച പ്രകടനത്തില്‍ 32 മീറ്റര്‍ ഹെഡ്‌, മിനിറ്റില്‍ 670 ലിറ്റര്‍ ഡിസ്‌ചാര്‍ജ്‌ വോളിയം വെള്ളം എത്തിക്കുന്നു. 24 കിലോഗ്രാം ഭാരമേയുള്ളൂ എതിനാല്‍ മലയോര മേഖലയിലെ കര്‍ഷകര്‍ക്ക്‌ കൊണ്ടുനടക്കുന്നതിനും പ്രയാസമുണ്ടാകില്ല.
WB 30XD 3 ഇഞ്ച്‌ കാറ്റഗറി മോഡല്‍ സമതലങ്ങളിലെ കര്‍ഷകരുടെ സമയബന്ധിതവും കാര്യക്ഷമവുമായ ജലസേചന ആവശ്യങ്ങള്‍ നിറവേറ്റുന്നു. മിനിറ്റില്‍ 1,100 ലിറ്റര്‍ ഡിസ്‌ചാര്‍ജും 23 മീറ്റര്‍ ഹെഡും, കനാലുകള്‍, കുളങ്ങള്‍ എന്നിങ്ങനെ എല്ലാ തരത്തിലുമുള്ള ജലാശയങ്ങളില്‍ നിന്നും വെള്ളം വിതരണം ചെയ്യുന്നു
പുതുതായി പുറത്തിറക്കിയ വാട്ടര്‍ പമ്പുകള്‍ ഇപ്പോള്‍ രാജ്യമെമ്പാടുമുള്ള ഹോണ്ടയുടെ റീട്ടെയില്‍ ഡീലര്‍ഷിപ്പ്‌ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാണ്‌. കൂടുതല്‍ വിവരങ്ങള്‍ www.hondaindiapower.com, Facebook പേജ്‌ / /hondapowerproductsindia എന്നിവയില്‍ ലഭിക്കും. ഉപയോക്താക്കള്‍ക്ക്‌ ഏതെങ്കിലും ഡെമോ / സെയില്‍സ്‌ അന്വേഷണത്തിന്‌ ആവശ്യമെങ്കില്‍ ഹോണ്ടയുടെ ടോള്‍ ഫ്രീ നമ്പറായ 1800112323 ല്‍ വിളിക്കാം. 

അന്താരാഷ്ട്ര പണം കൈമാറ്റ സേവനം വൈസ്‌ ഇന്ത്യയില്‍ എത്തുന്നു

 












കൊച്ചി : അന്താരാഷ്ട്രതലത്തില്‍ പണം നീക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങള്‍ ലഭ്യമാക്കുന്ന ആഗോള സാങ്കേതിക കമ്പനിയായ വൈസ്‌ ഇന്ത്യയില്‍ നിന്ന്‌ കുറഞ്ഞ ചെലവിലും വേഗത്തിലുമുള്ള അന്താരാഷ്ട്ര പണ കൈമാറ്റങ്ങള്‍ ആരംഭിക്കുന്നു.
ഇതോടെ ഇന്ത്യാക്കാര്‍ക്ക്‌ രാജ്യത്തില്‍ നിന്ന്‌ യു.കെ, യു.എസ്‌, സിംഗപ്പൂര്‍ , മലേഷ്യ , യുഎഇ , യുറോ സോണിലെ രാജ്യങ്ങള്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ 44 രാജ്യങ്ങളിലേക്ക്‌ പണം അയക്കാന്‍ കഴിയും ആന്‍ഡ്രോയിഡ്‌ ,ഐഒഎസ്‌ , വെബ്‌ എന്നിവയില്‍ എല്ലാം ഈ സേവനം ലഭ്യമാണ്‌.
സവിശേഷതകള്‍: ബാങ്കുകളുമായും പേപാല്‍ പോലുള്ള മറ്റ്‌ ദാതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ ശരാശരി രണ്ട്‌ മടങ്ങ്‌ ചെലവ്‌ കുറഞ്ഞതാണെന്നു ഗവേഷണ സ്ഥാപനമായ ആന്‍ഡേഴ്‌സണ്‍ കണ്‍സല്‍ട്ടിംഗ്‌ നടത്തിയ വിശകലനം ചൂണ്ടിക്കാണിക്കുന്നു. ആഗോളതലത്തിലെ കൈമാറ്റങ്ങളില്‍ 38 ശതമാനം തല്‍ക്ഷണം (20 സെക്കന്റിനുള്ളില്‍ )പൂര്‍ത്തിയാക്കാനാകും. ഉപയോക്താക്കള്‍ക്ക്‌ വീട്ടില്‍ നിന്ന്‌ ഇറങ്ങേണ്ടതില്ല. പരിശോധിച്ചുറപ്പിക്കല്‍ മുതല്‍ കൈമാറ്റങ്ങള്‍ തുടങ്ങിയവ സജ്ജീകരിക്കുന്നതു വരെയുള്ളവ എല്ലാം 100 ശതമാനം ഓണ്‍ ലൈനില്‍, ഈ സേവനം റോയി്‌ട്ടേഴ്‌സില്‍ കാണുന്ന യഥാര്‍ത്ഥ മധ്യ-വിപണി വിനിമയ നിരക്ക്‌ ഉപയോഗിക്കുന്നതിനാല്‍ ഏറെ സുതാര്യവും.


നിലവില്‍ യുഎസിലേക്ക്‌ 50,000 രൂപ അയക്കുന്നതിന്‌ ്‌ വൈസില്‍ വെറും 1,038 രുപയാണ്‌ എന്നാല്‍ ബാങ്കുകളില്‍ ശരാശരി 1909 രൂപയാകും.
അമേരിക്കയിലെ ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക്‌ ഇന്ത്യയിലെ ഗൂഗിള്‍ പേ ഉപയോക്താക്കളിലേക്ക്‌ ഇന്ത്യന്‍ രുപ അയക്കുന്നതിനുള്ള സൗകര്യ വൈസ്‌ പ്രാപ്‌തമാക്കിയിട്ടുണ്ട്‌. .ആഗോള സേവനമെന്ന നിലയില്‍ വൈസിന്‌ ഒരു ലക്ഷത്തിലധികം അവലോകനങ്ങളില്‍ നിന്ന്‌ അഞ്ചില്‍ 4.6 റേറ്റങ്‌ ലഭിച്ചിട്ടുണ്ടെന്ന്‌ വൈസിലെ എപിഎസി (മിഡില്‍ ഈസ്റ്റ്‌ )വിപുലീകരണ മേധാവി വെങ്കടേഷ്‌ സാഹ പറഞ്ഞു..കഴിയുന്ന വേഗത്തിലും എളുപ്പത്തിലും ,ചെലവ്‌ കുറച്ചും വിദേശത്തേക്ക്‌ പണം അയക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചിരിക്കുന്നതായി വൈസിന്റെ സിഇഒയും സ്ഥാപകനുമായ ക്രിസ്റ്റോ കോര്‍മാന്‍ പറഞ്ഞു.



പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...