Tuesday, February 22, 2022

ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു


 

കൊച്ചി: പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന  വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതില്‍ മുന്‍ നിരക്കാരായ ആകാശ് എഡ്യൂക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൊല്ലത്തും പ്രവര്‍ത്തനമാരംഭിച്ചു.  കൊല്ലം സെന്ററില്‍ 450 ഓളം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാനാകും.
ഡോക്ടര്‍മാരാകാനും ഐഐടിയില്‍ ചേരാനും ഒളിമ്പ്യാഡ് പോലുള്ള മല്‍സരങ്ങളില്‍ വിജയിക്കാനും ആഗ്രഹിക്കുന്ന പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ അനുഗ്രഹമായിരിക്കും കൊല്ലത്തെ ആദ്യ ക്ലാസ് റൂം സെന്ററെന്നും ഇന്ത്യയൊട്ടാകെയുള്ള സെന്ററുകളിലൂടെ നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ ആകാശ് ഇന്ന് പ്രശസ്തമാണെന്നും തങ്ങളുടെ വിദ്യാഭ്യാസ ഉള്ളടക്കങ്ങളും പഠന മാര്‍ഗങ്ങളും മികച്ചതാണെന്ന് വിജയിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം സാക്ഷ്യപ്പെടുത്തുന്നുവെന്നും ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ആകാശ് ചൗധരി പറഞ്ഞു.
കൊല്ലത്ത് തേവള്ളിയില്‍ ഹൈസ്‌കൂള്‍ ജംഗ്ഷനിലെ ശ്രിനിസ് ടവറിന്റെ ഒന്നും രണ്ടും നിലകളിലാണ് ക്ലാസ് റൂം സെന്റര്‍. ഇന്ന് നടന്ന ഉദ്ഘാടന ചടങ്ങില്‍  ആകാശ് എജ്യുക്കേഷണല്‍ സര്‍വീസ് ലിമിറ്റഡ് ഡെ . ഡയറക്ടര്‍ സഞ്ജയ് കുമാര്‍ ശര്‍മ്മ , ഏരിയ ബിസിനസ് ഹെഡ് ബിജി നായര്‍, അസി.ഡയറക്ടര്‍ നാമി നാഗേന്ദ്ര എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment

ആപ്കോസ് സംഘം പ്രസിഡന്‍റുമാരുടെ യോഗം സംഘടിപ്പിച്ചു

  കൊച്ചി : ക്ഷീരമേഖലയിലെ ആനുകാലിക വിഷയങ്ങളും, സംഘങ്ങളുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് എറണാകുളം മേഖലാ യൂണിയന്‍ സംഘടിപ്പിച്ച ആപ്കോസ് സംഘ...