ഫോൺപേ, ഗൂഗിൾ പേ, പേടിഎം എന്നിങ്ങനെയുള്ള ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് സേവനങ്ങളോട് മത്സരിക്കാൻ പുതിയ ആപ്പ് വരുന്നു. ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് വിഭാഗം പിടിച്ചെടുക്കാൻ ടാറ്റ ഗ്രൂപ്പാണ് പുതിയ പ്ലാറ്റ്ഫോം തയ്യാറാക്കുന്നത്. ടാറ്റ ഗ്രൂപ്പ് ഒരു പുതിയ ആപ്ലിക്കേഷനിലൂടെ യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സെഗ്‌മെന്റിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സേവനത്തിനായി ടാറ്റ ഗ്രൂപ്പ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോട് (എൻസിപിഐ) അനുമതി തേടിയിട്ടുണ്ട്.