Tuesday, May 2, 2023

ഇന്‍ഫിനിക്‌സ്‌ 30ഐ വിപണിയില്‍



കൊച്ചി: ഇരട്ടി മെമ്മറിയും ആകര്‍ഷകമായ രൂപകല്‍പ്പനവുമായി ഇന്‍ഫിനിക്‌സ്‌ ഹോട്ട്‌ 30ഐ വിപണിയില്‍.

 16 ജിബി എക്‌സ്‌പാന്‍ഡബിള്‍ റാം, 128ജിബി സ്‌റ്റോറേജ്‌, പ്രീമിയം ഡയമണ്ട്‌ രൂപകല്‍പ്പന, മികച്ച ബാറ്ററി, 50എംപി ഡ്യൂവല്‍ എഐ ക്യാമറ തുടങ്ങിയ സവിശേഷതകള്‍ ഫോണിനുണ്ട്‌. ഗ്ലേസിയര്‍ ബ്ലൂ, മിറര്‍ ബ്ലാക്ക്‌, ഡയമണ്ട്‌ വൈറ്റ്‌, മാരിഗോള്‍ഡ്‌ നിറങ്ങളില്‍ ലഭ്യമായ ഹോട്ട്‌ 30ഐയുടെ ഉദ്‌ഘാടന ഓഫര്‍ വില 8,999 രൂപയാണ്‌. ഇന്‍ഫിനിക്‌സ്‌മെംഫ്യൂഷന്‍ സാങ്കേതികതയില്‍ എത്തുന്ന ഹോട്ട്‌ 3ഐയില്‍ ഒരേ സമയം 19 ആപ്പുകള്‍ അനായാസം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഫോണിന്റെ റാം എട്ടില്‍നിന്ന്‌ 16ലേക്ക്‌ വികസിപ്പിക്കാമെങ്കില്‍ മൂന്ന്‌ സ്ലോട്ടുകളുള്ള ഫോണിന്റെ മെമ്മറി 1 ടിബി വരെ വികസിപ്പിക്കാം. ഒക്‌റ്റാകോര്‍ മീഡിയടെക്‌ ജി37 സിപിയു ഉള്ള ആന്‍ഡ്രൊയ്‌ഡ്‌ 12 ആണ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റം. പ്രിമിയം ലുക്കും ഫീലും, മികച്ച കാമറ അനുഭവം, 5000 എംഎഎച്ച്‌ ബാറ്ററി തുടങ്ങിയവയുള്ള ഹോട്ട്‌ 30ഐ ഉപഭോക്താക്കള്‍ക്ക്‌ മള്‍ട്ടിടാസ്‌ക്‌ അനുഭവം പ്രദാനം ചെയ്യുന്നു. 

No comments:

Post a Comment

23 JUN 2025 TVM