Tuesday, May 16, 2023

ഹിമാലയ അശ്വഗന്ധ





ബാംഗ്ലൂര്‍: വര്‍ദ്ധിച്ചുവരുന്ന സ്‌ട്രെസ്സിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയിലെ മുന്‍നിര വെല്‍നസ്‌ ബ്രാന്‍ഡുകളിലൊന്നായ ഹിമാലയ വെല്‍നസ്‌ കമ്പനി, ജീവിതത്തില്‍ ഒന്നിലധികം സമ്മര്‍ദ്ദങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സ്വാഭാവിക വഴികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോടൊപ്പം ശ്രദ്ധിക്കപ്പെടാത്ത സമ്മര്‍ദ്ദത്തിന്റെ ആഘാതത്തെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുന്നതിനായി `അബ്‌ സ്‌ട്രെസ്സ്‌ നഹി, ഡിസ്‌ട്രെസ്സ്‌ കീജിയേ` എന്ന കാമ്പയിന്‍ ആരംഭിച്ചു

പുതിയ സ്‌മാര്‍ട്ട്‌ ടാങ്ക്‌ പ്രിന്ററുകളുമായി എച്ച്‌ പി





കൊച്ചി: സൂക്ഷ്‌മചെറുകിട ബിസിനസുകാര്‍ക്കും വീടുകളിലും ഉപയോഗിക്കാവുന്ന പുതിയ സ്‌മാര്‍ട്ട്‌ ടാങ്ക്‌ പ്രിന്റര്‍ എച്ച്‌ പി.പുറത്തിറക്കി. വളര്‍ന്നുവരുന്ന സംരംഭകര്‍ക്കും ബിസിനസ്സുകാര്‍ക്കും പുതിയ എച്ച്‌ പി സ്‌മാര്‍ട്ട്‌ ടാങ്ക്‌ പ്രിന്ററുകള്‍ ഉപയോഗപ്രദമാണ്‌. സ്‌മാര്‍ട്ട്‌ ഫീച്ചറുകള്‍, മികച്ച കണക്ടിവിറ്റി, സ്‌മാര്‍ട്ട്‌ ആപ്പ്‌, സ്‌മാര്‍ട്ട്‌ അഡ്വാന്‍സ്‌ എന്നിവയും പ്രത്യേകതയാണ്‌. 12,000 ബ്ലാക്ക്‌ പേജുകളും 6,000 കളര്‍ പേജുകളും പ്രിന്റ്‌ ചെയ്യാനുള്ള പുതിയ മഷി ടാങ്ക്‌ പ്രിന്റിലുണ്ട്‌.

പുതിയ എച്ച്‌പി സ്‌മാര്‍ട്ട്‌ ടാങ്ക്‌ പ്രിന്ററില്‍ ഐഡി കാര്‍ഡുകള്‍ കോപ്പി ചെയ്യുന്നതിനും ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യുന്നതിനും ഉപയോഗിക്കാം. സ്‌മാര്‍ട്ട്‌ ടാങ്ക്‌ ശ്രേണി ചെലവ്‌ കുറഞ്ഞ കളര്‍, മോണോ പ്രിന്റിംഗും നല്‍കുന്നു. ദൈനംദിന പ്രിന്റ്‌, സ്‌കാന്‍, കോപ്പി, ഫാക്‌സ്‌ ടാസ്‌ക്കുകള്‍ എന്നിവയില്‍ സഹായിക്കാന്‍ എച്ച്‌പി സ്‌മാര്‍ട്ട്‌ ആപ്പ്‌ സ്‌മാര്‍ട്ട്‌ ഗൈഡഡ്‌ ബട്ടണുകളുമുണ്ട്‌.
വീടുകളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ വ്യക്തിഗത സുരക്ഷ എച്ച്‌പി വുള്‍ഫ്‌ എസന്‍ഷ്യല്‍ സെക്യൂരിറ്റി സെന്‍സിറ്റീവ്‌ സംരംക്ഷിക്കും.
എച്ച്‌പി സ്‌മാര്‍ട്ട്‌ ടാങ്ക്‌ 580 ന്‌ 18,848 രൂപയുംഎച്ച്‌പി സ്‌മാര്‍ട്ട്‌ ടാങ്ക്‌ 520 ന്‌ 15,,980 രൂപയും എച്ച്‌പി സ്‌മാര്‍ട്ട്‌ ടാങ്ക്‌ 210 ന്‌ 13,326 രൂപയുമാണ്‌.
രാജ്യത്തിന്റെ ജിഡിപിയുടെ 30% സംഭാവന ചെയ്യുന്ന സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങളാണ്‌ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഊര്‍ജ്ജം. ഭാവിയെക്കുറിച്ച്‌ ശുഭാപ്‌തിവിശ്വാസം പുലര്‍ ത്തുന്ന എംഎസ്‌എംഇകള്‍ മത്സരാധിഷ്‌ഠിത നേട്ടം നല്‍കുന്ന സ്‌മാര്‍ട്ട്‌ സാങ്കേതിക പരിഹാരങ്ങള്‍ തേടുകയും ചെയ്യുന്നുണ്ടെന്നും എച്ച്‌പി ഇന്ത്യ മാര്‍ക്കറ്റ്‌ പ്രിന്റിംഗ്‌ സിസ്റ്റംസ്‌ സീനിയര്‍ ഡയറക്ടര്‍ സുനീഷ്‌ രാഘവന്‍ പറഞ്ഞു.

പിയാജിയോ ആപെ എക്‌സ്‌ട്രാ എല്‍ ഡി എക്‌സ്‌ വിപണിയില്‍

 





പൂനെ: പ്രമുഖ വാണിജ്യ വാഹന നിര്‍മാതാക്കളായ പിയാജിയോ വെഹിക്കിള്‍സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌, മുച്ചക്രവാഹനമായ ആപെ എക്‌സ്‌ട്രാ എല്‍ ഡി എക്‌സ്‌വിപണിയിലിറക്കി. സി എന്‍ ജി യിലോടുന്ന ആപെ എക്‌സ്‌ട്രാ എല്‍ ഡി എക്‌സിന്റെ മേല്‍ തട്ട്‌ നീളം കൂടിയതാണ്‌. 5.5 അടി. മികച്ച ഇന്ധന ക്ഷമത, കുറഞ്ഞ പ്രവര്‍ത്തനച്ചെലവ്‌ എന്നിവ പ്രത്യേകതകളാണ്‌.3 വാല്‍വ്‌ സാങ്കേതിക വിദ്യയോടു കൂടിയ30 സിസി എയര്‍കൂള്‍ഡ്‌ എഞ്ചിന്‍, ഭാരം വലിക്കുന്നതിലെ അനായാസത, പ്രവര്‍ത്തന ക്ഷമത, കുറഞ്ഞ പ്രവര്‍ത്തനച്ചെലവ്‌എന്നിവ ഉറപ്പാക്കുന്നു. ഉയരങ്ങള്‍ താണ്ടാനുള്ള ശേഷി നേരത്തെവിപണിയിലുള്ള വാഹനങ്ങളിലേതിനേക്കാള്‍ 26 ശതമാനം ശേഷി വര്‍ധിപ്പിച്ചതിനാല്‍ ഫ്‌ളൈഓവറുകളിലും മലമ്പാതകളിലുംകയറ്റം അനായാസമാകുന്നു. ഉയര്‍ന്ന കാര്യശേഷിയും തടസ്സമില്ലാത്ത ഡ്രൈവിങ്ങും ഉറപ്പ്‌വരുത്തുന്ന ട്യൂബ്‌ രഹിത ടയര്‍, കൂടുതല്‍ ചരക്ക്‌ കൈകാര്യംചെയ്യാന്‍ സാധിക്കും വിധം ഉയര്‍ന്ന(17.1 എന്‍ എം) ടോര്‍ക്ക്‌,ഒരു കിലോ സി എന്‍ ജിയില്‍ 40 കിലോമീറ്റര്‍ മൈലേജ്‌എന്നിവ ആപേ എക്‌സ്‌ട്രാ എല്‍ ഡി എക്‌സിന്റെ സവിശേഷതകളാണെന്ന്‌ പിയാജിയോ വെഹിക്കിള്‍സ്‌ മാനേജിങ്‌ ഡയറക്‌റ്റര്‍ ഡിയാഗോ ഗ്രാഫി പറഞ്ഞു. മൂന്ന്‌ വര്‍ഷമോ അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്ററോ ആണ്‌ വാറണ്ടി, കുറഞ്ഞ വില 2,51,586 രൂപ.

Monday, May 15, 2023

തുറമുഖ മന്ത്രാലയത്തിന്റെ സാഗര്‍ ശ്രേഷ്‌ഠ പുരസ്‌കാരം കൊച്ചിന്‍ പോര്‍ട്ടിന്‌

കൊച്ചി കേന്ദ്ര തുറമുഖ മന്ത്രാലയത്തിന്റെ 2022-23 വര്‍ഷത്തെ മികച്ച തുറമുഖത്തിനും ജലപാതയ്‌ക്കുമുള്ള സാഗര്‍ ശ്രേഷ്‌ഠ പുരസ്‌കാരം കൊച്ചിന്‍പോര്‍ട്ടിന്‌സമ്മാനിച്ചു.ഇന്ത്യയിലെ മികച്ച പ്രകടനം കാഴ്‌ചവെച്ച പ്രധാന തുറമുഖങ്ങളെ ആദരിക്കുന്ന ചടങ്ങില്‍ കേന്ദ്ര തുറമുഖ മന്ത്രി, സര്‍ബാനന്ദ സോനോവാളില്‍ നിന്ന്‌്‌ ഡോ. എം. ബീന ഐഎഎസ്‌ ഏറ്റുവാങ്ങി. കൊച്ചി തുറമുഖത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ്‌ ഈ അവാര്‍ഡ്‌ കൊച്ചിയില്‍ ഡ്രൈ ബള്‍ക്ക്‌, ലിക്വിഡ്‌ ബള്‍ക്ക്‌ ചരക്ക്‌ കപ്പലുകള്‍ കൈകാര്യം ചെയ്യുന്നു. തുറമുഖം 48 മണിക്കൂറില്‍ ശരാശരി 43,800 മെട്രിക്‌ ടണ്‍ ചരക്ക്‌ കൈകാര്യം ചെയ്യുന്നതായാണ്‌ വിലയിരുത്തല്‍.. കപ്പല്‍ തുറമുഖത്ത്‌ എത്തി ക്യാപ്‌റ്റന്‍ കപ്പല്‍ കൊച്ചിതുറമുഖം വിടുന്നതുവരെയുള്ള പ്രകടനമാണ്‌ ടിആര്‍ടി എന്ന പാരാമീറ്ററില്‍ വിലയിരുത്തിയാണ്‌ അവാര്‍ഡ്‌ നല്‍കുന്നത്‌ കേന്ദ്ര തുറമുഖ മന്ത്രാലയത്തിലെയും മേജര്‍ തുറമുഖങ്ങളിലെയും മുതര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു കൂടാതെ വ്യവസായ പ്രമുഖന്‍ ശ്രീപദ്‌ നായിക്‌, സഹമന്ത്രി സുധാന്‍ഷ്‌ എന്നിവരുംരാജീവ്‌ ജലോട്ട, ഇന്ത്യന്‍ പോര്‍ട്ട്‌സ്‌ അസോസിയേഷന്‍ ചെയര്‍മാന്‍.വികാസ്‌ നര്‍വാല്‍ , ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍, വിപിന്‍ ആര്‍ മേനോത്ത്‌, ട്രാഫിക്‌ മാനേജര്‍, ക്യാപ്‌റ്റന്‍.ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ജോസഫ്‌ ആലപ്പാട്ട്‌, സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ സതീഷ്‌ എന്നിവരും പങ്കെടുത്തു.

റൂപെ ക്രെഡിറ്റ്‌ കാര്‍ഡ്‌ പിന്തുണ ലഭ്യമാക്കി

 ആക്‌സിസ്‌ ബാങ്ക്‌ യുപിഐ ഇടപ്പാടുകള്‍ക്ക്‌




കൊച്ചി: യുപിഐ പണമിടപാടുകളില്‍ റൂപെ ക്രെഡിറ്റ്‌ കാര്‍ഡുകളുടെ പിന്തുണ ലഭ്യമാക്കിയതായി ആക്‌സിസ്‌ ബാങ്ക്‌ പ്രഖ്യാപിച്ചു. യുപിഐ ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോഴും കച്ചവടക്കാരുടെ പേജുകളില്‍ നിന്നു യുപിഐ വഴി ചെക്ക്‌ഔട്ട്‌ ചെയ്യുമ്പോഴും ബാങ്ക്‌ ഉപഭോക്താക്കള്‍ക്ക്‌ റൂപെ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ പണമടക്കാനുള്ള മാര്‍ഗമായി പ്രയോജനപ്പെടുത്താനും റിവാര്‍ഡ്‌ പോയിന്റുകള്‍ നേടാനും ഇതു സഹായിക്കും.
ബാങ്ക്‌ ഉപഭോക്താക്കള്‍ക്ക്‌ യുപിഐ പണമടയ്‌ക്കലുകള്‍ക്കായി ഇതുവരെ ബാങ്ക്‌ അക്കൗണ്ടുകള്‍ മാത്രമായിരുന്നു പ്രയോജനപ്പെടുത്താനാവുമായിരുന്നെതന്ന്‌ ഇതേക്കുറിച്ചു പ്രതികരിക്കവെ ആക്‌സിസ്‌ ബാങ്ക്‌ കാര്‍ഡ്‌സ്‌ ആന്റ്‌ പെയ്‌മെന്റ്‌സ്‌ വിഭാഗം മേധാവി സഞ്‌ജീവ്‌ മോഘെ പറഞ്ഞു.
യുപിഐയില്‍ റൂപെ ക്രെഡിറ്റ്‌ കാര്‍ഡു വഴിയുള്ള ഇടപ്പാടുകള്‍ വഴി പുതിയ സാധ്യതകളാണ്‌ തുറന്നു കൊടുക്കുന്നതെന്ന്‌ ഇതേക്കുറിച്ചു സംസാരിക്കവെ എന്‍പിസിഐ സിഒഒ പ്രവീണ റായ്‌ പറഞ്ഞു. 

ബജാജ്‌ അലയന്‍സ്‌ ലൈഫിന്റെ ഇന്‍ഷൂറന്‍സ്‌ പദ്ധതി

 ഇന്ത്യാ പോസ്റ്റ്‌ പെയ്‌മെന്റ്‌ ബാങ്ക്‌ ഉപഭോക്താക്കള്‍ക്കായി





കൊച്ചി: ഇന്ത്യാ പോസ്റ്റ്‌ പെയ്‌മെന്റ്‌ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്കു മാത്രമായി ബജാജ്‌ അലയന്‍സ്‌ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ ഗ്രൂപ്പ്‌ ടേം ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ പദ്ധതി അവതരിപ്പിച്ചു. നോണ്‍ ലിങ്ക്‌ഡ്‌, നോണ്‍ പാര്‍ട്ടിസിപേറ്റിങ്‌ വിഭാഗത്തില്‍ പെട്ട താങ്ങാനാവുന്ന വിധത്തിലെ പദ്ധതിയാണിത്‌. പര്യാപ്‌തമായ ചെറിയ തുകയുമായി ആവശ്യമായ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ പരിരക്ഷ നേടി ദീര്‍ഘകാല സാമ്പത്തിക സുരക്ഷിതത്വം ലഭ്യമാക്കാന്‍ ഈ പദ്ധതി സഹായകമാകും.
പരിരക്ഷ നേടിയ വ്യക്തിയുടെ വിയോഗത്തില്‍ നോമിനിക്ക്‌ ഉടനുള്ള ചെലവുകള്‍ നേരിടാനുള്ള ഒറ്റത്തവണ തുകയും കുടുംബത്തിന്‌ 5, 7, 10 വര്‍ഷ കാലാവധികളിലുള്ള പ്രതിമാസ തുകയും ബജാജ്‌ അലയന്‍സ്‌ ഗ്രൂപ്പ്‌ ടേം ലൈഫ്‌ പദ്ധതി വഴി ലഭിക്കും. വൈദ്യ പരിശോധനകളില്ലാതെ ആരോഗ്യം സംബന്ധിച്ച സത്യവാങ്‌ നല്‍കി ഇതില്‍ ചേരാം.
രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങളോടു പ്രതികരിക്കുന്ന രീതിയിലാണ്‌ ഇന്ത്യ പോസ്റ്റ്‌ പെയ്‌മെന്റ്‌സ്‌ ബാങ്കുമായുള്ള തങ്ങളുടെ സഹകരണമെന്ന്‌ ഇതേക്കുറിച്ചു പ്രതികരിക്കവെ ബജാജ്‌ അലയന്‍സ്‌ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ ഇന്‍സ്റ്റിറ്റിയൂഷണല്‍ ബിസിനസ്‌ മേധാവിയും ചീഫ്‌ ഡിസ്‌ട്രിബ്യൂഷന്‍ ഓഫിസറുമായ ധീരജ്‌ സെഹഗാള്‍ പറഞ്ഞു.

കേരള ഔട്ട്‌ഡോര്‍ ഇന്‍ഡസ്‌ട്രീസ്‌ അസ്സോസിയേഷന്‍ സംസ്ഥാന സമ്മേളനം




കൊച്ചി: കേരളത്തിന്റെ പരസ്യവിപണന രംഗത്ത്‌ അരനൂറ്റാണ്ട്‌ പൂര്‍ത്തിയാക്കാന്‍ പോകുന്ന ഔട്ട്‌ ഡോര്‍ പരസ്യമേഖലയിലെ വ്യവസായികളും പ്രവര്‍ത്തകരും അടങ്ങിയയ കേരള ഔട്ട്‌ഡോര്‍ ഇന്‍ഡസ്‌ട്രീസ്‌ അസ്സോസിയേഷന്റെ (ഗഅകഅ) സംസ്ഥാനസമ്മേളനം ഈ മാസം 26, 27 തീയതികളില്‍ കണ്ണൂരില്‍ നടക്കും കേരളത്തിന്റെ വാണിജ്യ വ്യവസായ സംരംഭക മേഖലയില്‍ പൊതുജനങ്ങള്‍ക്ക്‌ ഉല്‍പ്പന്നങ്ങളുമായും, സേവനങ്ങളുമായും, സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട പരസ്യങ്ങള്‍ ഏറ്റവും വിശദമായ തരത്തിലും കാഴ്‌ചയുടെ വലിപ്പത്തിലും ആസ്വാദ്യ കരവും സുന്ദരവും ആയ രീതിയില്‍ പൊതുജനങ്ങളിലേക്ക്‌ താരതമ്യേന കുറഞ്ഞ ചെലവില്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ്‌ ഔട്ട്‌ഡോര്‍ രംഗത്ത്‌ പൊതുവായ രീതിയും സംവിധാനവും നിലനിന്നുപോരുന്നത്‌.
ഏകദേശം ഒന്നരലക്ഷത്തിലേറെ പേര്‍ നേരിട്ടും അല്ലാതെയും ഇടപെടുന്ന മേഖല എന്ന നിലയില്‍ സംസ്ഥാനമൊട്ടാകെ ശക്തമായ സംഘടനാ സംവിധാനത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.അഞ്ചുവര്‍ഷത്തെ ഇടവേളക്കുശേഷമാണ്‌ ഗഅകഅയുടെ സംസ്ഥാനസമ്മേളന ത്തിന്‌ കണ്ണൂര്‍ വേദിയാകുന്നത്‌. കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങളും മഹാമാരിയും കേരളത്തിലെ പരസ്യവ്യവസായികളെ വളരെ വലിയ തോതില്‍ പ്രതി സന്ധിയിലാക്കി, എന്നാകിലും ഈ മേഖലയില്‍ ഉള്‍പ്പെട്ട ഒട്ടനവധി പ്രവര്‍ത്തകരെയും കുടുംബങ്ങളെയും സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവശ്യമായ തരത്തില്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ദൈനംദിന ജീവിതസാഹചര്യങ്ങള്‍ മുന്നോട്ട്‌കൊണ്ടുപോകാന്‍ ഒരു വലിയ അളവുവരെ ഗഅകഅ ക്കു കഴിഞ്ഞു
സമ്മേളനത്തോടനുബന്ധിച്ച്‌ കണ്ണൂരില്‍ 26 നു വൈകീട്ട്‌ നടക്കുന്ന റോഡ്‌ ഷോയിലും മേല്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടു റാലി സംഘടിപ്പിക്കുന്നുണ്ട്‌.
രാജ്യത്തെ ഏറ്റവും മികച്ച പരസ്യവിപണന മാധ്യമങ്ങളില്‍ ഒന്നായ ഛഛഒ (ഛഡഠ ഛഎ ഒഛങഋ ങഋഉകഅ) മേഖലയില്‍ ദേശീയ തലത്തില്‍ ഏറ്റവും മികച്ച സംഘടനാ സംവിധാനമാണ്‌ ഗലൃമഹമ അറ്‌ലൃശേശെിഴ കിറൗേെൃശല െഅീൈരശമശേീി (ഗഅകഅ )ന്‌ നിലവിലുള്ളത്‌.
ഇന്ത്യന്‍ ഔട്ട്‌ഡോര്‍ അഡ്വര്‍ടൈസിങ്‌ അസോസിയേഷന്‍ (കഛഅഅ) കൗണ്‍സില്‍ അംഗങ്ങളില്‍ 2 പേര്‍ കേരളത്തില്‍ നിന്നാണ്‌.
ഈ വര്‍ഷത്തെ സംഘടനയുടെ പൊതുതെരഞ്ഞെടുപ്പും പ്രതിനിധി സമ്മേളനവും പൊതു ചര്‍ച്ചകളും പ്രമേയാവതരണങ്ങളും സാംസ്‌കാരിക സമ്മേളനവുമാണ്‌ പ്രധാന പരിപാടികള്‍ സമ്മേളന ത്തിന്റെ പ്രചരണാര്‍ത്ഥം 100
പരസ്യ ബോര്‍ഡുകള്‍ പൊതുജനബോധവല്‍ക്കരണത്തിനായി പ്രദര്‍ശിപ്പിക്കും .  

ആയുര്‍വേദ ഫെസ്റ്റ്‌ ഡിസംബറില്‍ തിരുവനന്തപുരത്ത്‌



തിരുവനന്തപുരം: മഹത്തായ പാരമ്പര്യമുള്ള ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനും ആയുര്‍വേദ പങ്കാളികളും ഡോക്ടര്‍മാരും തമ്മിലുള്ള സഹകരണത്തിന്‌ വേദിയൊരുക്കാനും ലക്ഷ്യമിട്ടുള്ള അഞ്ചാമത്‌ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ (ജി.എ.എഫ്‌-2023) ഡിസംബര്‍ ഒന്നു മുതല്‍ അഞ്ചുവരെ തിരുവനന്തപുരത്ത്‌ നടക്കും.


ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും എന്നതാണ്‌ ജി.എ.എഫിന്റെ പ്രമേയമെന്ന്‌ കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററികാര്യ
സഹമന്ത്രിയും ജി.എ.എഫ്‌-2023ചെയര്‍മാനുമായ വി. മുരളീധരന്‍ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന ആയുഷ്‌ വകുപ്പുകള്‍, ആയുര്‍വേദ മേഖലയിലെ സന്നദ്ധ സ്ഥാപനങ്ങളായഎ.എം.എ.ഐ,എ.എം.എം.ഒ.ഐ, എ.എച്ച്‌.എം.എ, കെ.ഐ.എസ്‌.എം.എ, എ.ഡി.എം.എ, വിശ്വ ആയുര്‍വേദ പരിഷത്ത്‌, മറ്റ്‌ 14 ആയുര്‍വേദഅസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ്‌ സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ്‌ ആന്‍ഡ്‌ സോഷ്യല്‍ ആക്ഷന്‍ (സി.ഐ.എസ്‌.എസ്‌.എ) കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്‌ സ്റ്റേഡിയത്തില്‍ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്‌.
ആയുര്‍വേദത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവരെയും ഉള്‍പ്പെടുത്തി 200 ല്‍ പരം അംഗങ്ങളുള്ള സംഘാടക സമിതിജി.എ.എഫ്‌ നടത്തിപ്പിനായി രൂപീകരിച്ചിട്ടുണ്ട്‌.
നൊബേല്‍ ജേതാക്കളടക്കം അമ്പതോളം ശാസ്‌ത്രജ്ഞര്‍ ജി.എ.എഫില്‍ പങ്കെടുക്കും. 500-ഓളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്ന അന്തര്‍ദേശീയ സെമിനാറിനും 750 പോസ്റ്റര്‍ പ്രസന്റേഷനും ജി.എ.എഫ്‌ സാക്ഷ്യം വഹിക്കും.
75രാജ്യങ്ങളില്‍ നിന്നായി 500 വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ 7500 പ്രതിനിധികളാണ്‌ ജി.എ.എഫില്‍ പങ്കെടുക്കുക.അഞ്ച്‌ ദിവസം കൊണ്ട്‌ അഞ്ച്‌ ലക്ഷം സന്ദര്‍ശകരെയാണ്‌ മേള പ്രതീക്ഷിക്കുന്നത്‌.
ആയുര്‍വേദ മരുന്നുകള്‍, ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍, വെല്‍നസ്‌ സേവനങ്ങള്‍, ആയുര്‍വേദഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ പരിചയപ്പെടാന്‍ സന്ദര്‍ശകര്‍ക്ക്‌ എക്‌സ്‌പോ അവസരമൊരുക്കും.

15 may 2023


 

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...