Thursday, May 25, 2023
വോഗ് ഐ വെയര്‍ 50-ാം വാര്‍ഷികം ആഘോഷിക്കുന്നു
ഈ പ്രത്യേക അവസരത്തെ അടയാളപ്പെടുത്തുന്നതിനായി, ബ്രാന്‍ഡ് അവരുടെ ഇന്ത്യന്‍ ബ്രാന്‍ഡ് ഫേസായ തപ്‌സി പന്നു അവതരിപ്പിക്കുന്ന ലെറ്റസ് വോഗ് ലൈക്ക് സൂപ്പര്‍ സ്റ്റാര്‍ എന്ന പുതിയ കാമ്പെയ്‌ന്‍ പുറത്തിറക്കി. വൈവിധ്യപൂര്‍ണ്ണവും വര്‍ണ്ണാഭമായതും ഉയര്‍ന്ന ശൈലിയിലുള്ളതുമായ പ്രത്യേകം ക്യൂറേറ്റ് ചെയ്‌ത വോഗ് ഐവെയറിന്റെ ആനിവേഴ്‌സറി എഡിഷനും ഈ അവസരത്തില്‍ കമ്പനി പുറത്തിറക്കി.
ആംവേ ഇന്ത്യ പുതിയ ആര്‍ടിസ്റ്ററി ശ്രേണി പുറത്തിറക്കി
കൊച്ചി:
ചര്‍മ്മസംരക്ഷണത്തിനായി പ്രത്യേക ശ്രേണി പുറത്തിറക്കി ആംവേ ഇന്ത്യ. ചര്‍മ്മത്തെ
സന്തുലിതമാക്കുന്നതിനും ജലാംശം നിലനിര്‍ത്തുന്നതിനുമുള്ള ഘടകങ്ങള്‍ അടങ്ങിയതാണ്
പുതിയ ആര്‍ട്ടിസ്‌ട്രി സ്‌കിന്‍ ന്യൂട്രീഷന്‍ ശ്രേണി.
ചര്‍മത്തിന്റെ യുവത്വം
നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. ന്യൂട്രിലൈറ്റ് ഫാമുകളില്‍ നിന്നുള്ള
സസ്യാധിഷ്‌ഠിത ബൊട്ടാണിക്കല്‍സ് ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഹൈഡ്രേറ്റിംഗും
ബാലന്‍സിങ്ങുമായ ഈ ശ്രേണികള്‍ വീഗനാണ്. പാരബെന്‍സ്, ഫ്‌താലേറ്റുകള്‍, സള്‍ഫേറ്റ്
സര്‍ഫാക്‌റ്റന്റുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടില്ല.
ചര്‍മത്തിന്റെ സ്വാഭാവിക
പ്രതിരോധം വര്‍ധിപ്പിച്ച് സ്‌ന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ട് ആന്റി ഏജിങിന്
സഹായിക്കുന്ന ഘടകങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്. 1700 രൂപ മുതല്‍ 3300 രൂപ വരെ വില
വരുന്ന ആര്‍ട്ടിസ്‌ട്രി സ്‌കിന്‍ ന്യൂട്രീഷന്‍ ഉല്‍പ്പന്നങ്ങള്‍
ഇന്ത്യയിലുടനീളമുള്ള ആംവേ ഡയറക്ട് സെല്ലിംഗ് പാര്‍ട്‌ണേഴ്‌സ് സ്‌റ്റോറുകള്‍ വഴി
ലഭ്യമാണ്.
വിയറ്റ് ജെറ്റ് കൊച്ചിയിലേക്ക് സര്‍വീസാരംഭിക്കുന്നു
മുംബൈ: വിയറ്റ്‌നാമിലെ നിരക്ക് കുറഞ്ഞ
വിമാനക്കമ്പനിയായ വിയറ്റ്‌ജെറ്റ്, വിയറ്റ്‌നാമിലെ ഹോ ചിമിന്‍ സിറ്റിയില്‍ നിന്ന്
കൊച്ചിയിലേക്ക്‌നേരിട്ട് സര്‍വീസാരംഭിക്കുന്നു
ഓഗസ്റ്റ് 12 നാണ് തുടക്കം.
തിങ്കള്‍, ബുധന്‍ ,വെള്ളി, ശനി ദിവസങ്ങളിലായി ആഴ്‌ചയില്‍ നാല് സര്‍വീസാണുണ്ടാവുക.
കൊച്ചിയില്‍ നിന്ന് ഇന്ത്യന്‍ സമയം രാത്രി 11.30 ന് പുറപ്പെട്ട് പ്രാദേശികസമയം
രാവിലെ 6.40 ന് ഹോചിമിന്‍ സിറ്റിയിലെത്തും. തിരിച്ച്‌ഹോചിമിന്‍ സിറ്റിയില്‍
നിന്ന് പ്രാദേശിക സമയം വൈകീട്ട് 7.20 ന്‌പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി
10.50 ന് കൊച്ചിയിലെത്തും.
ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് നഗരങ്ങളിലക്ക്
വിയറ്റ് ജെറ്റ് നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇന്ത്യന്‍ സഞ്ചാരികളില്‍
നിന്നുള്ള പ്രതികരണം മികച്ചതായതിനാലാണ് കൂടുതല്‍ സര്‍വീസുകളാരംഭിക്കാന്‍ വിയറ്റ്
ജെറ്റ്‌മുന്നോട്ടുവന്നിട്ടുള്ളത്.
കൂടുതല്‍ വിമാനങ്ങള്‍ എത്തുന്നുണ്ട്. ഈ
മാസം ആറാമത് എ 330 യ്‌ക്ക് പുറമെ മൂന്ന് എ321 നിയോ എസി എഫ്
എയര്‍ക്രാഫ്‌റ്റകളും എത്തിച്ചേരും.
ഇന്ധന ലാഭം, കുറഞ്ഞ കാര്‍ബണ്‍ എമിഷന്‍ എന്നിവ
ഉറപ്പ് വരുത്തുന്ന എയര്‍ക്രാഫ്‌റ്റുകളാണിവ. പഴയ വിമാനങ്ങള്‍ക്ക് പകരം ഇവ
സര്‍വീസുകളാരംഭിക്കുന്നതോടെ പ്രവ?ത്തന ശേഷി വര്‍ധിക്കുകയുംചെലവ് കുറയുകയും
ചെയ്യും. യാത്രക്കാ?ക്ക് ഇത് താങ്ങാനാവുന്ന ടിക്കറ്റ്‌നിരക്കി? സുഖകരമായ യാത്ര
ഉറപ്പാക്കുന്നു.വിയറ്റ്‌നാമിലെ ഹാനോയിയില്‍ നിന്ന് ജപ്പാനിലെ
ഹിരോഷിമയിലേക്കും ഹോ ചിമിന്‍ സിറ്റിയില്‍ നിന്ന്
ഇന്തോനേഷ്യയിലെ
ജക്കാര്‍ത്തയിലേക്കും വിയറ്റ് ജെറ്റ് സര്‍വീസ് തുടങ്ങുന്നു.
ഹാനോയ്- ഹിരോഷിമ സര്‍വീസ് ജൂലൈ 19നും ഹോചിമിന്‍ സിറ്റി - ജക്കാര്‍ത്ത സര്‍വീസ്
ആഗസ്റ്റ് 5നും തുടങ്ങും. ഹാനോയ്- ഹിരോഷിമ സര്‍വീസ് ബുധനാഴ്‌ചയും ഞായറാഴ്‌ചയുമായി
ആഴ്‌ചയില്‍ രണ്ട് ദിവസവും ഹോപിമിന്‍ സിറ്റി-ജക്കാര്‍ത്ത സര്‍വീസ് ദിവസേനയുമാണ്.
പുത്തന്‍ എയര്‍ ബസ് 330, എയര്‍ ബസ് 321
എയര്‍ക്രാഫ്‌റ്റുകളുമായി സര്‍വീസ് നടത്തുന്ന വിയറ്റ് ജെറ്റ്, കുറഞ്ഞ നിരക്കില്‍
വിമാന യാത്ര ലഭ്യമാക്കുന്ന ബജറ്റ് എയര്‍ലൈനുകളുടെ മുന്‍പന്തിയില്‍ സ്ഥാനം
പിടിക്കുകയാണ്.
ഓസ്‌ട്രേലിയ, ജപ്പാന്‍,, കൊറിയ, തായ് വാന്‍ . മലേഷ്യ ,
സിങ്കപ്പൂര്‍, കസാഖിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും സര്‍വീസ് നടത്തുന്ന
വിയറ്റ്‌ജെറ്റ് അഞ്ച് ഭൂഖണ്ഡങ്ങളിലേക്കും സര്‍വീസ് വ്യാപിപ്പിക്കുകയാണ്.
ഇതിനായി 210 മുതല്‍ 250 പേര്‍ക്കുവരെ സീറ്റിങ് കപ്പാസിറ്റിയുള്ളഎയര്‍ബസ് 330
അടക്കമുള്ള വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്
Subscribe to:
Posts (Atom)
പവിഴം അരി വാങ്ങുന്നവര്ക്ക് സ്വര്ണ്ണനാണയങ്ങള് വരെ ലഭിക്കുന്ന കോംബോ ഓഫര്
കൊച്ചി: അരിയും അനുബന്ധ ഉല്പ്പന്നങ്ങളുടെയും, ഉല്പാദന - വിതരണ സ്ഥാപനമായ അരിക്കാര് ഫുഡ്സിന്റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...
-
ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്പിയോ-എന് ഇസഡ്8 ശ്രേണിയില് പുതിയ പ്രീമിയം ...