കൊച്ചി: പ്രമുഖ എഡ്
ടെക് കമ്പനിയായ ബൈജൂസി്‌ന്റെ സഹോദര സ്ഥാപനമായ ആകാശ് എഡ്യുക്കേഷന്‍ സര്‍വീസസ്
ഐപിഓയ്‌ക്ക് ഒരുങ്ങുന്നു. അടുത്ത വ?ഷം പകുതിയോടെ ആകാശിന്റെ പ്രാഥമിക ഓഹരി
വില്‍പ്പന ആരംഭിക്കുമെന്നാണ് ബൈജൂസ്
പ്രഖ്യാപിച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥിക?ക്ക് നിരവധി പഠനപദ്ധതികള്‍
ലഭ്യമാക്കുന്ന ആകാശന്റെ വളര്‍ച്ചയിലെ ഒരു നാഴികക്കല്ലാണ് ഈ ഐപിഓ. ഐപിഒയ്‌ക്ക്
ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചതോടെ ഓഹരി വില്‍പ്പനയ്‌ക്ക് വേണ്ട ബാങ്കിന്റെ
നിയമനം ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതാണെന്ന് ബൈജൂസ് അറിയിച്ചു.
ഈ ഐപിഓയിലൂടെ
അടുത്ത തലത്തിലേയ്‌ക്കുള്ള ആകാശിന്റെ വളര്‍ച്ചയ്‌ക്ക് വേണ്ട മൂലധനം സമാഹരിക്കാന്‍
കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസ
പദ്ധതികള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളിലേയ്‌ക്ക് എത്തിക്കാന്‍ ഇതിലൂടെ
സാധ്യമാകും.
ബൈജൂസ് ഏറ്റെടുത്ത ശേഷം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍
ആകാശിന്റെ വരുമാനത്തില്‍ മൂന്ന് മടങ്ങ് വളര്‍ച്ചയാണുണ്ടായത്. 2023-24 സാമ്പത്തിക
വര്‍ഷത്തില്‍ 4000 കോടിയാണ് വരുമാനം പ്രതീക്ഷിക്കുന്നത്.
പ്രവേശന
പരീക്ഷക?ക്കുള്ള പരിശീലന കോഴ്‌സുകളുടെ 2020-25 കാലയളവിലെ വിപണി വളര്‍ച്ച 9.3
ശതമാനമാണ്. ഇതില്‍ മുന്നില്‍ നില്‍ക്കുന്ന ഓണ്‍ലൈന്‍ പരിശീലന ക്ലാസുകള്‍ ഈ
കാലയളവല്‍ നേടിയ വിപണി വള?ച്ച 42.3 ശതമാനമാണെന്നാണ് കെന്‍ റിസര്‍ച്ചിന്റെ
കണ്ടെത്തല്‍
ഈ വളര്‍ച്ച ഏറ്റവും മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍
സജ്ജമാണ് ആകാശ്. ക്ലാസ് മുറികളിലൂടെയുള്ള അധ്യയനത്തിന്റെ പ്രയോജനങ്ങളും ആധുനിക
സാങ്കേതിക വിദ്യയും ഒത്തുചേര്‍ന്നതാണ് എഞ്ചിനീയറിംഗ്, മെഡിക്കല്‍ പ്രവേശന
പരീക്ഷകള്‍ക്ക് വേണ്ടി ആകാശ് പ്രത്യേകം തയ്യാറാക്കിയതാണ് പഠനപദ്ധതികള്‍.