Monday, December 9, 2024

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍




 കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്‍ക്കു പവിഴം ഉല്‍പന്നങ്ങളില്‍ കോംബോ ഓഫര്‍ പദ്ധതി ആരംഭിച്ചതായി ചെയര്‍മാന്‍ എന്‍ പി  ജോര്‍ജ്  അറിയിച്ചു.
        എല്ലാ 10 കിലോ പവിഴം അരി ബാഗിലും 25 മുതല്‍ 100 രൂപ വരെ വില വരുന്ന വിവിധ പവിഴം ഉല്‍പന്നങ്ങള്‍ ഉണ്ടായിരിക്കും. വിവിധതരം മസാലകള്‍, പൊടിയരി, റെഡ് ബ്രാന്‍ റൈസ്, ഓയിലുകള്‍, അരിപ്പൊടികള്‍ തുടങ്ങിയ നൂറില്‍പരം പവിഴം ഉല്‍ പന്നങ്ങളാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പദ്ധതിയിലൂടെ  കമ്പനി  ഉപഭോക്താക്കള്‍ക്കു വാഗ്ദാനം ചെയ്യുന്നത്. കോംബോ ഓഫറിലൂടെ ലഭിക്കുന്ന ഉല്പന്നത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ +9188850505 എന്ന വാട് സ് ആപ്പ് നമ്പറിലൂടെ അറിയിക്കുന്ന ഉപഭോക്താക്കളില്‍ നിന്നും 10 പേര്‍ക്ക് എല്ലാ മാസവും ഒരു ഗ്രാമിന്‍റെ സ്വര്‍ണം നാണയങ്ങള്‍ നല്‍കുന്നതും ഈ പദ്ധതിയുടെ ആകര്‍ഷണമാണ്.
             ജയ, വടി, ഉണ്ട, സുരേഖ, ചെറുമണി, സിംഗിള്‍ മട്ട, മട്ട പച്ചയരി, പൊടിയരി, തവിടു കളയാത്ത റോബിന്‍ ഫുഡ് റെഡ് ബ്രാന്‍ റൈസ് എന്നീ അരികളും അവല്‍, അരിപ്പൊടികള്‍, റൈസ് ബ്രാന്‍ ഓയില്‍, വെളിച്ചെണ്ണ, സണ്‍ ഫ്ളവര്‍ ഓയില്‍, കുക്ക് ഓഫ് കറി പൗഡറുകള്‍ തുടങ്ങിയ പവിഴം ഉല്പന്നങ്ങളെക്കുറിച്ചു ഉപഭോക്തക്കളുടെ അഭിപ്രായം അറിയുകയെന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ടെന്ന്  കമ്പനി ഡയറക്ടര്‍മാരായ റോയി ജോര്‍ജ്, ഗോഡ്വിന്‍  ആന്‍റണി  എന്നിവര്‍ അറിയിച്ചു.

Thursday, October 10, 2024

അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്;

 അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്; ആറ് 

പുതിയ ഉല്‍പ്പന്നങ്ങളുമായി ഈസ്റ്റേണ്‍ 



:അഞ്ചു മിനിറ്റ് കൊണ്ട്  പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്ന '5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്' ശ്രേണിയില്‍ ആറ് പുതിയ ഉല്‍പ്പന്നങ്ങള്‍  ഓര്‍ക്ക്ല ഇന്ത്യ സി ഇ ഒ സഞ്ജയ് ശര്‍മയുടെ സാന്നിധ്യത്തില്‍ വിപണിയില്‍ ഈസ്റ്റേണ്‍ അവതരിപ്പിച്ചു.

പുട്ട്, പാലപ്പം,  ഉപ്പുമാവ്, ദോശ, ഇഡ്ഡലി, ഇടിയപ്പം എന്നി ആറിനങ്ങളിലെ പ്രഭാത ഭക്ഷണത്തിന്‍റെ ഇന്‍സ്റ്റന്‍റ് ശ്രേണിയാണ് ഈസ്റ്റേണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

തിരക്കിട്ട ജീവിതക്രമത്തിനിടയില്‍ പ്രഭാത ഭക്ഷണം പരമ്പരാഗത രീതിയില്‍ ഒരുക്കുന്നതിന് സമയവും അധ്വാനവും വേണ്ടി വരുന്നുണ്ട്. അതിനാല്‍ തന്നെ കേരളത്തിന്‍റെ പ്രഭാത ഭക്ഷണങ്ങളെ മെനുവിനെ തന്നെ മാറ്റിവെച്ചു കൊണ്ട്, മറ്റ് ഭക്ഷണങ്ങളെ ഉപഭോക്താക്കള്‍ ആശ്രയിക്കുന്നുവെന്ന് ഈസ്റ്റേണ്‍ നടത്തിയ പഠനത്തില്‍ മനസിലാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് സമയം കുറച്ചു കൊണ്ടും അധ്വാനം ലഘൂകരിച്ചു കൊണ്ടും പാചകം ചെയ്യാന്‍ കഴിയുന്ന പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.. 

മാറിയ ജീവിത സാഹചര്യത്തിനനുസരിച്ച് മലയാളിയുടെ ജീവിതങ്ങള്‍ മാറിയെങ്കിലും നമ്മുടെ പരമ്പരാഗത ഭക്ഷണരീതികള്‍ ചേര്‍ത്ത് പിടിക്കുന്നതില്‍ മലയാളികള്‍ ഇപ്പോഴും ശ്രദ്ധാലുക്കളാണ്. പ്രഭാത ക്ഷണം തനതായി ഉണ്ടാക്കുന്നതില്‍ കേരളീയര്‍ പുലര്‍ത്തുന്ന വൈഭവം ശ്രദ്ധേയമാണ്. 

ഇതിന്‍റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളുമായി സംസാരിക്കുകയും പ്രഭാത ഭക്ഷണം പാചകം ചെയ്യുന്നതില്‍ ഓരോരുത്തരും നേരിടുന്ന അധിക സമയം, അധിക അധ്വാനവും ഇല്ലാതാക്കുന്ന ഭക്ഷണ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി സാന്നിധ്യം ഇല്ലെന്നറിഞ്ഞാണ് ഈസ്റ്റേണ്‍ ഇത്തരത്തില്‍  '5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്' അവതരിപ്പിച്ചിട്ടുള്ളത്.  ഈസ്റ്റേണ്‍ ഭക്ഷണ ഉല്‍പ്പന്നങ്ങളെ കൈനീട്ടി സ്വീകരിച്ച ഉപഭോക്താക്കള്‍ ഇതും സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്ന് ഈസ്റ്റേണ്‍ സിഎംഒ  മനോജ് ലാല്‍വാനി  പറഞ്ഞു.

1983-ല്‍ സ്ഥാപിതമായ ഈസ്റ്റേണ്‍, ഇന്ത്യന്‍ സുഗന്ധവ്യഞ്ജന വിപണിയിലെ മുന്‍നിര കമ്പനികളില്‍  ഒന്നാണ്. മസാലകള്‍, മസാല മിശ്രിതങ്ങള്‍, അരിപ്പൊടികള്‍, കാപ്പി, അച്ചാറുകള്‍, പ്രഭാതഭക്ഷണ മിക്സുകള്‍, പരമ്പരാഗത കേരള മധുരപലഹാരങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരം മാര്‍ക്കറ്റില്‍ ഈസ്റ്റേണ്‍ അവതരിപ്പിച്ചിട്ടുണ്ട്. തെക്കേ ഇന്ത്യയിലെ പ്രിയപ്പെട്ട ഭക്ഷണ ബ്രാന്‍ഡുകളില്‍ ഒന്നാണ് ഈസ്റ്റേണ്‍. കൂടാതെ, അന്താരാഷ്ട്ര വിപണിയിലും ഈസ്റ്റേണിന്‍റെ  വിപുലമായ സാന്നിധ്യമുണ്ട്. ഈസ്റ്റേണിനെ നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്ക്ല ഇന്ത്യന്‍ ഉപസ്ഥാപനമായ എംടിആര്‍ ഫുഡ്സ് വഴി 2021-ല്‍ ഏറ്റെടുത്തിരുന്നു

Friday, September 20, 2024

5 SEPT


 

മെഴ്സിഡസ് ഇക്യുഎസ് എസ് യുവി 580 4മാറ്റിക് പുറത്തിറക്കി




കൊച്ചി: ആഢംബരവും സാങ്കേതികതയും ഒത്തൊരുമിക്കുന്ന ലോകോത്തര ബാറ്ററി വൈദ്യുത കാറായ

ഇക്യുഎസ് എസ് യുവി 580 4മാറ്റിക് പുറത്തിറക്കി മെഴ്സിഡീസ് ബെന്‍സ്. പൂനെയിലെ

അത്യാധുനിക ഫാക്റ്ററിയില്‍നിന്നും പ്രാദേശികമായി നിര്‍മിക്കുന്നു എന്ന സവിശേഷതയുമുണ്ട്  

 ഇക്യുഎസ്എസ് യുവി 580 4 മാറ്റിക്കിന്. യുഎസിന് പുറത്ത് ആദ്യമായാണ് 580 4മാറ്റിക് ഒരു രാജ്യത്ത്

പ്രാദേശികമായി നിര്‍മിക്കുന്നത്. നേരെത്ത ഇക്യുഎസ് 580 സെഡാനും ഇന്ത്യയില്‍ നിന്നുതന്നെ

മേഴ്സിഡീസ് നിര്‍മിച്ചിട്ടുണ്ട്.

 ഇ ത്തരത്തില്‍ രണ്ട് ആഢംബര കാറുകള്‍ ഇന്ത്യയില്‍തന്നെ നിര്‍മിക്കുന്ന ആദ്യ

കമ്പനിയായും മേഴ്സിഡീസ് മാറി. ഇത് 30 വര്‍ഷെത്ത മേഴ്സിഡീസ് ബെന്‍സിന്‍റെ ഇ ന്ത്യന്‍

ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് എക്സിക്യൂട്ടിവ് ഡയരക്റ്റര്‍ വെങ്കടേശ് കുല്‍ക്കര്‍ണി പറഞ്ഞു. ഇക്യുഎ,

ഇക്യുബി, ഇക്യുഇ എസ് യുവി, ഇക്യുഎസ് എസ് യുവി, ഇക്യുഎസ് സെഡാന്‍, മെഴ്സിഡീസ്

മെയ്ബാക്ക് എന്നിവയ്ക്കുശേഷം മേഴ്സിഡീസില്‍നിന്നുള്ള ആറാമെത്ത വൈദ്യുത വാഹനം കൂടിയാണ്

ഇക്യുഎസ് എസ് യുവി 680 4മാറ്റിക്.

പ്രകടന ത്തിലും കാര്യക്ഷമതയിലും ചാര്‍ജിങ് മികവിലുമെല്ലാം ഇക്യുഎസ് എസ് യുവി 580

4മാറ്റിക് നിലവാരം പുലര്‍ത്തുന്നു. നൂതനവും സുരക്ഷിതവും കാര്യക്ഷമവുമാണ് ബാറ്ററിസംവിധാനം. 

കാറിലെ എംബക്സ് ഹൈപ്പര്‍ സ്ക്രീന്‍ ത്രസിപ്പിക്കുന്ന ഒരു ഡിജിറ്റല്‍ പാനലാണ്.

സുരക്ഷയും സ്ഥിരതയും കാറില്‍ ഒ ത്തുചേരുന്ന വാഹന ത്തില്‍ ആര്‍-1234 വൈഎഫ് റഫ്രിജറന്‍റ് ഗ്യാസ്

ആണ് ഉപയോഗിക്കുന്നത്. ഇഇ സോഫ്റ്റ് വെയര്‍, ഉയര്‍ന്ന വോള്‍ട്ടേജ് ആര്‍ക്കിടെക്ചര്‍ തുടങ്ങിയവ

ഇക്യുഎസ് എസ് യുവി 580 4മാറ്റിക്കിന്‍റെ നിര്‍മാണ ത്തിലും വിന്യാസ ത്തിലുമുള്ള ശ്രദ്ധയും മികവും

വിളിച്ചാതുന്നു.

Sunday, August 11, 2024

ഉല്‍പ്പന്ന നിര്‍മ്മാണം നിര്‍ത്തിയാലും സ്പെയര്‍പാര്‍ട്സുകള്‍ ലഭ്യമാക്കേണ്ടത് നിര്‍മാതാക്കളുടെ ഉത്തരവാദിത്വം



:കൊച്ചി: ഉല്‍പ്പന്നങ്ങളുടെ സ്പെയര്‍ പാര്‍ട്സു കള്‍ വിപണിയില്‍ ലഭ്യമാക്കാനുള്ള നിയമപരമായ ബാധ്യത നിര്‍മാതാക്കള്‍ക്കുണ്ടെന്ന്എറണാകുളം ജില്ല ഉപഭോക്തര്‍ തര്‍ക്ക പരിഹാര കോടതി.എറണാകുളം, കലൂര്‍ സ്വദേശിയും ഹൈക്കോടതി അഭിഭാഷകനുമായ അബ്ദുല്‍ റസാക്ക് ,സോണി ഇന്ത്യ , മഡോണ ഇലക്ട്രോണിക്സ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ  ഉത്തരവ്.
2013ല്‍ 62,000 രൂപയ്ക്കാണ് പരാതിക്കാരന്‍ ടിവി സെറ്റ് വാങ്ങിയത്. ആറു വര്‍ഷത്തിന് ശേഷം പരാതിക്കാരന്‍റെ ടിവി പ്രവര്‍ത്തന രഹിതമായി. റിപ്പയര്‍ ചെയ്യുന്നതിനായി സര്‍വീസ് സെന്‍്ററെ സമീപിച്ചു.വാറണ്ടി കാലാവധി കഴിഞ്ഞതിനാല്‍ ഫ്രീ സര്‍വീസ് നല്‍കാനാവില്ലെന്നും ടിവിയുടെ സ്പെയര്‍പാര്‍ട്സുകള്‍ നിലവില്‍ വിപണിയില്‍ ലഭ്യമല്ലെന്നും സര്‍വീസ് സെന്‍റര്‍ പരാതിക്കാരനെ അറിയിച്ചു.33,000 രൂപ നല്‍കിയാന്‍ പ്രത്യേക ഓഫറിലൂടെ പുതിയ ടിവി നല്‍കാമെന്ന് വാഗ്ദാനവും അവര്‍ നല്‍കി.വാങ്ങിയ ടിവി റിപ്പയര്‍ ചെയ്തു നല്‍കാതെ വലിയ വില കൊടുത്ത് പുതിയ ടിവി വില്‍ക്കാനുള്ള എതിര്‍കക്ഷികളുടെ നീക്കം അധാര്‍മികമായ കച്ചവട രീതിയാണെന്ന് പരാതിക്കാരന്‍ കോടതി മുമ്പാകെ ബോധിപ്പിച്ചു.
ടിവി പ്രവര്‍ത്തനരഹിതമായതിനാല്‍ തെരഞ്ഞെടുപ്പ് വാര്‍ത്തകളും ലോക ക്രിക്കറ്റ് മത്സരങ്ങളും പരാതിക്കാരന് കാണാന്‍ കഴിഞ്ഞില്ല.ടിവിയുടെ സ്പെയര്‍പാര്‍ട്സുകള്‍ ലഭ്യമല്ലാത്തതിന് ഉത്തരവാദി സര്‍വീസ് സെന്‍റര്‍ അല്ല ടിവിയുടെ നിര്‍മ്മാതാക്കളാണ്  ഉത്തരവാദികളൊന്നും സര്‍വീസ് സെന്‍റര്‍ വാദിച്ചു
 വില്‍പ്പനാനന്തര സേവനം നല്‍കാതെ പുതിയ ഉല്‍പ്പന്നം ഉപഭോക്താക്കള്‍ക്ക് വലിയ വിലയ്ക്ക് വില്‍ക്കുന്ന വ്യാപാര രീതി അധാര്‍മികവും നിയമവിരുദ്ധവുമാണെന്ന് കോടതി വിലയിരുത്തി. വാങ്ങിയ ഉല്‍പ്പന്നം റിപ്പയര്‍ ചെയ്ത് ഉപയോഗിക്കാനുള്ള ഉപഭോക്താവിന്‍റെ 'റൈറ്റ്  ടു റിപ്പയര്‍ 'എന്ന അവകാശത്തിന്‍റെ ലംഘനമാണിതെന്ന് ഡി.ബി ബിനു അധ്യക്ഷനും , വി രാമചന്ദ്രന്‍ , ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് വിലയിരുത്തി.
ടിവി നിര്‍മ്മാതാക്കളായ സോണി ഇന്ത്യ  43,400 രൂപയും സര്‍വ്വീസ് സെന്‍്ററുമായി ചേര്‍ന്ന് 30,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കാന്‍ കോടതി എതിര്‍കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.ു




1AUG

 


Tuesday, July 30, 2024

ഗറില്ല 450 അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്




കൊച്ചി :450 സി.സി. എന്‍ജിന്‍റെ കരുത്തുമായി റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് മറ്റൊരു മോഡല്‍ കൂടി നിരത്തുകളിലേക്ക് എത്തുന്നു. ഗറില്ല 450 എന്ന പേരില്‍. 

റെട്രോ റോഡ്സ്റ്റര്‍ ബൈക്ക് ശ്രേണിയിലേക്കാണ് ഈ മോഡലിനെ റോയല്‍ എന്‍ഫീല്‍ഡ് പ്ലെയ്സ് ചെയ്തിരിക്കുന്നത്. മൂന്ന് വേരിയന്‍്റുകളില്‍ എത്തുന്ന ഈ പുതിയ മോഡലിന് 2.39 ലക്ഷം രൂപ മുതല്‍ 2.54 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. 

ഹിമാലയന്‍ 450-യുമായി പ്ലാറ്റ്ഫോം പങ്കിട്ടെത്തുന്ന ആദ്യ മോഡല്‍ എന്ന സവിശേഷതയും ഗറില്ല 450-ക്ക് ഉണ്ട്.അടിസ്ഥാന വേരിയന്‍റിന് അനലോഗ് എന്നും മധ്യനിര പതിപ്പിന് ഡാഷ് എന്നും ഉയര്‍ന്ന വകഭേദത്തിന് ഫ്ളാഷ് എന്നും പേര് നല്‍കിയാണ് ഗറില്ല 450 എത്തിയിരിക്കുന്നത്. 

മണ്‍സൂണ്‍ കാലത്തേക്കായി പുതിയ സുഗന്ധ ലേപനങ്ങള്‍

 



കൊച്ചി: മണ്‍സൂണ്‍ വേളയിലേക്കായി ബാത്ത് ആന്‍റ് ബോഡി വര്‍ക്ക്സ് സവിശേഷമായ സെന്‍റുകളുടെ നിര അവതരിപ്പിച്ചു. 

ڔഓരോ മൂഡിനും സ്റ്റൈലിനും അനുയോജ്യമായരീതിയില്‍ വിപുലമായ തെരഞ്ഞെടുപ്പുകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. ڔ1999 രൂപവീതമുള്ള ڔഗിങ്ഹാം ബ്ലൂ ഫൈന്‍ ഫ്രാഗ്രന്‍സ് മിസ്റ്റ്, ജപാനീസ് ചെറി ബ്ലോസം ഫൈന്‍ഫ്രാഗ്രന്‍സ് മിസ്റ്റ്, 2099 രൂപ വീതം വിലയുള്ള ڔഎ തൗസന്‍റ് വിഷസ് ഫൈന്‍ ഫ്രാഗ്രന്‍സ്മിസ്റ്റ്, ഇന്‍ ദി സ്റ്റാര്‍സ് ഫൈന്‍ ഫ്രാഗ്രന്‍സ് മിസ്റ്റ്, ഷാമ്പെയില്‍ ടോസ്റ്റ് ഫൈന്‍ ഫ്രാഗ്രന്‍സ്മിസ്റ്റ്, ڔഇന്‍റു ദി നൈറ്റ് ഫൈന്‍ ഫ്രാഗ്രന്‍സ് മിസ്റ്റ് ڔ എന്നിവയാണ് അവതരിപ്പിച്ചത്.

 ബാത്ത്ആന്‍റ് ബോഡി വര്‍ക്ക്സ് സ്റ്റോറുകളിലുംڔയമവേമിറയീറ്യംീൃസെ.ശിڔവഴി ഓണ്‍ലൈനായും ഇതു വാങ്ങാം.

ബാത്ത് & ബോഡി വര്‍ക്കുകളുടെ മികച്ച സുഗന്ധമുള്ള മൂടല്‍മഞ്ഞുകളുടെ ശ്രേണിയുമായി ഒരു സെന്‍സറിയല്‍ യാത്ര ആരംഭിക്കുക, അവ ഓരോന്നുംസവിശേഷമായ സെന്‍സറി അനുഭവം പ്രദാനം ചെയ്യുന്നതിനായി രൂപകല്‍പ്പനചെയ്തിരിക്കുന്നു, അവയെ ഏത് അവസരത്തിനും അനുയോജ്യമായ അനുബന്ധമാക്കി മാറ്റുന്നു.  ദിവസം ആരംഭിക്കാന്‍ പുതുമയുള്ളതും ഉന്മേഷദായകവുമായ ഒരു ഗന്ധമോ അല്ലെങ്കില്‍ നിങ്ങളുടെ സായാഹ്നത്തെകാറ്റുകൊള്ളാന്‍ ഊഷ്മളവും ആശ്വാസദായകവുമായ സുഗന്ധം തേടുകയാണെങ്കിലും, ബാത്ത് & ബോഡി വര്‍ക്കുകള്‍ നിങ്ങളെ ഉള്‍ക്കെള്ളുന്ന നിങ്ങളുടെ ഓരോ മാനസികാവസ്ഥയ്ക്കും ശൈലിക്കും അനുയോജ്യമായ വൈവിധ്യമാര്‍ന്ന ചോയ്സുകള്‍ നല്‍കിക്കൊണ്ടുള്ളതാണ് ഞങ്ങളുടെ ശേഖരം 

പകല്‍ മുതല്‍ രാത്രി വരെ പരിധികളില്ലാതെമാറുന്നു.മികച്ച സുഗന്ധമുള്ള മൂടല്‍മഞ്ഞുകളുടെ ശ്രദ്ധേയമായസവിശേഷതകളിലൊന്ന് അവയുടെ ലേയര്‍ ചെയ്യാനുള്ള കഴിവാണ്, ഇത് നിങ്ങളുടേതായ ഒരു വ്യക്തിഗത സുഗന്ധം സൃഷ്ടിക്കാന്‍ നിങ്ങളെ അനുവദിക്കുന്നു.

ഓരോ നിമിഷവും നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന, ബാത്ത് ബോഡി വര്‍ക്ക്സ് സുഗന്ധ മൂടല്‍മഞ്ഞ്, ലേയര്‍ ചെയ്യാവുന്നതോ വ്യക്തിഗതമായി ആസ്വദിക്കുന്നതോ ആയ സുഗന്ധങ്ങളുടെ വൈവിധ്യമാര്‍ന്ന ശ്രേണി വാഗ്ദാനംചെയ്യുന്നു, ഇത് എല്ലായ്പ്പോഴും നിങ്ങളുടെ തികഞ്ഞ പൊരുത്തം കണ്ടെത്തുമെന്ന് ഉറപ്പുനല്‍കു

Sunday, July 28, 2024

കുട്ടികള്‍ക്ക് സൗജന്യ ഓഫറുകളുമായി ദുബായ് സമ്മര്‍ സര്‍പ്രൈസ്




കുട്ടികള്‍ക്ക് സൗജന്യ ഓഫറുകളുമായി വീണ്ടും ദുബായ് സമ്മര്‍ സര്‍പ്രൈസസ്. നഗരത്തിലുടനീളം, ദുബായിലെ ലോകോത്തര റിസോര്‍ട്ടുകള്‍, ആകര്‍ഷണങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവയിലുടനീളം കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ വാലറ്റ്-സൗഹൃദ താമസങ്ങളും ദിവസങ്ങളും ആസ്വദിക്കാം. ഡിഎസ്എസ്ന്‍റെ ഭാഗമായി ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്‍റ് (ഉഎഞഋ) സംഘടിപ്പിക്കുന്ന കിഡ്സ് ഗോ ഫ്രീ, നഗരത്തിന്‍റെ ഏറ്റവും മികച്ച അനുഭവങ്ങള്‍ ആഘോഷിക്കുവാന്‍ കുടുംബങ്ങളെ സഹായിക്കുന്നു.


വിശാലമായ ബീച്ച് സൈഡ് റിസോര്‍ട്ടുകള്‍ മുതല്‍ കൂള്‍ സിറ്റി റിട്രീറ്റുകള്‍ വരെയുള്ള നഗരത്തിലെ നൂറുകണക്കിന് ഹോട്ടലുകള്‍ രണ്ട് കുട്ടികളെ വരെ ഒരു മുറിയില്‍ അധിക നിരക്കൊന്നും കൂടാതെ താമസിക്കാന്‍ അനുവദിക്കുന്നു, കൂടാതെ അവരുടെ മാതാപിതാക്കളുടെ അതേ ഭക്ഷണ പദ്ധതികള്‍ ആസ്വദിക്കുവാന്‍ അവസരം നല്‍കുന്നു. കുട്ടികള്‍ക്ക് സൗജന്യമായി താമസിക്കാന്‍ മാത്രമല്ല, നിരവധി പ്രോപ്പര്‍ട്ടികള്‍ കോംപ്ലിമെന്‍ററി പ്ലേ സെഷനുകളും രസകരമായ എക്സ്ട്രാകളും ഇവര്‍ വാഗ്ദാനം നല്‍കുന്നുണ്ട്.


അറ്റ്ലാന്‍റിസ് ദി പാം, സെന്‍റ് റെജിസ് ദുബായ്, ദി പാം, ലെ മെറിഡിയന്‍ ദുബായ്, അഡ്രസ് സ്കൈ വ്യൂ, അഡ്രസ് ഫൗണ്ടന്‍ വ്യൂ, വിദാ ക്രീക്ക് ഹാര്‍ബര്‍, വിദ എമിറേറ്റ്സ് ഹില്‍സ്, പാലസ് ഡൗണ്‍ടൗണ്‍ എന്നിവിടങ്ങളില്‍ അവിസ്മരണീയമായ സ്റ്റേ-കേകള്‍ ഉപയോഗിച്ച് മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും വേനല്‍ക്കാലം പരമാവധി പ്രയോജനപ്പെടുത്താം ഒപ്പം ഗോള്‍ഡന്‍ സാന്‍ഡ്സ്, ഈ ഡി.എസ്.എസ്., പുള്ള്മാന്‍, സ്വിസ്സോട്ടല്‍, മെര്‍ക്കറെ, മോവന്‍പിക്ക്, ഐബിസ്, നോവോട്ടേല്‍ എന്നീ ഹോട്ടലുകളും യുവ അതിഥികളെ സൗജന്യമായി സ്വാഗതം ചെയ്യുന്നു.


താങ്ങാനാവുന്ന വിനോദം ഹോട്ടലുകളില്‍ അവസാനിക്കുന്നില്ല. കിഡ്സ് ഗോ ഫ്രീ ഓഫറുകള്‍ ലെഗോലാന്‍ഡ് ദുബായ്, മാഡം തുസാഡ്സ് തുടങ്ങിയ ആകര്‍ഷണങ്ങളില്‍ കൂടി ലഭ്യമാണ്. ദി വ്യൂ അറ്റ് ദി പാം, ദുബായ് ക്രോക്കൊഡൈല്‍ പാര്‍ക്, ല പാര്‍ലെ ബൈ ഡ്രാഗണ്‍്, സ്കി ദുബായ്, ആയാ യൂണിവേഴ്സ്  എന്നിവിടങ്ങളില്‍ കുട്ടികള്‍ക്ക് സൗജന്യ പ്രവേശനവുമായി അവിസ്മരണീയമായ ദിനങ്ങളും കാത്തിരിക്കുന്നു.

സൗരോര്‍ജ നിലയങ്ങള്‍ ഇനി തവണ വ്യവസ്ഥയില്‍



കൊച്ചി:  ബിന്‍മിന്‍ പവര്‍ സിസ്റ്റംത്തിന്‍റെ സബ്സിഡിയോടുകൂടിയ സൗരോര്‍ജ നിലയങ്ങള്‍ ഇനി തവണ വ്യവസ്ഥയില്‍ ലഭ്യമാകുമെന്ന് കമ്പനി സി ഇ ഒ രത്നകുമാര്‍. പ്രധാനമന്ത്രി സൂര്യഘര്‍ പദ്ധതിയില്‍ സബ്സിഡി വ്യവസ്ഥയില്‍ 

7 % പലിശ നിരക്കില്‍  കമ്പനി സ്ഥാപിച്ച ആദ്യത്തെ സൗരോര്‍ജ്ജനിലയത്തിന്‍റെ 

സ്വിച്ച് ഓണ്‍  കര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്  ബി ഐ  ,കാനറാ ബാങ്ക് , ഗ്രാമീണ്‍ബാങ്ക് എന്നിവ  കൂടാതെ എല്ലാ ദേശസാല്‍കൃത ബാങ്കുകളിലും ഈ സൗകര്യം ലഭ്യമാണ് .

                                              എല്ലാവര്ക്കും സൗരോര്‍ജം എന്ന സര്‍ക്കാരിന്‍റെ ലക്ഷ്യം കൈവരിക്കാന്‍  സോളാര്‍ ലോണ്‍ സഹായിക്കും  .മൂന്നു കിലോവാട്ട് വരെയുള്ള സോളാര്‍ പ്ലാന്‍റുകളാണ് ബിന്‍മിന്‍ പവര്‍ സിസ്റ്റം 7 %പലിശ നിരക്കില്‍ സ്ഥാപിക്കുന്നത് .അതിനു മുകളിലുള്ള സൗരോര്‍ജ നിലയങ്ങള്‍ക്ക് 10 % ആണ് പലിശ നിരക്ക്.

്കൃത്യമായി വായ്പ  തിരിച്ചടക്കുന്ന ഉപഭോക്താക്കളുടെ അവസാനത്തെ 5 തവണകള്‍ ബിന്‍മിന്‍ പവര്‍ സിസ്റ്റം അടക്കുമെന്ന് കമ്പനി സി എഫ് ഒ ജിജോ

Friday, July 26, 2024

ഹോണര്‍ 200 സീരീസ് പുറത്തിറങ്ങി

 





കൊച്ചി: നയന സൗഹൃദ ഡിസ്പ്ലേയും എഐ പോര്‍ട്രെയ്റ്റ് എന്‍ജിനുമായി ഹോണര്‍ 200 സീരീസ് പുറത്തിറങ്ങി. ഹോണര്‍ 200 പ്രൊ 5ജി, ഹോണര്‍ 200 5ജി എന്നിവയാണ് സീരീസിലുള്ളത്. മികച്ച ഹാര്‍ഡ് വെയര്‍ പ്രകടനം, ഉപയോക്തൃ കേന്ദ്രീകൃത എഐ അനുഭവം തുടങ്ങിയവ സവിശേഷതകളാണ്. 50എംപി പോര്‍ട്രെയ്റ്റ് മെയിന്‍ കാമറ, 50എംപി പോര്‍ട്രെയ്റ്റ് ടെലിഫോട്ടൊ കാമറ, 12എംപി അള്‍ട്ര വൈഡ് ലെന്‍സ്, 50എംപി പോര്‍ട്രെയ്റ്റ് സെല്‍ഫി കാമറ തുടങ്ങിയവ ഉള്‍പ്പെടെ ഫോട്ടോഗ്രഫിയില്‍ മികച്ച പ്രകടനവുമായാണ് ഹോണര്‍ 200 സീരീസിന്‍റെ വരവ്. സ്റ്റുഡിയോ ഹാര്‍കോര്‍ട്ടുമായി ചേര്‍ന്നാണ് എഐ പോര്‍ട്രെയ്റ്റ് എന്‍ജിന്‍ അവതരിപ്പിക്കുന്നത്. വെളിച്ചം, തൊലിനിറം, വര്‍ണതാപം, രംഗതാളം തുടങ്ങിയവയില്‍ മികവുനല്‍കി ഫോണ്‍ സ്റ്റുഡിയൊ ലെവല്‍ പോര്‍ട്രെയ്റ്റുകള്‍ സാധ്യമാക്കുന്നു.

ഹോണറിന്‍റെ മാജിക് എല്‍എം എഐക്കൊപ്പം മാജിക് ഒഎസ് 8.0 (ആന്‍ഡ്രോയ്ഡ്14) അമോലെഡ് ക്വാഡ്  കര്‍വ്ഡ് ഡിസ്പ്ലേ ആണ്  ഫോണിന്‍റേത്. ഹോണല്‍ 200 പ്രൊയില്‍ സ്നാപ്ഡ്രാഗണ്‍ 8എസ് ജെന്‍3യും ഹോണര്‍ 200ല്‍ സ്നാപ്ഡ്രാഗണ്‍7 ജെന്‍3യുമാണ് ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററി 5200എംഎഎച്ച് സിലിക്കണ്‍ കാര്‍ബണ്‍. 41 മിനിറ്റിനകം ഹോണര്‍ 200 പ്രൊ പൂര്‍ണമായും ചാര്‍ജാവും. ഓഷ്യന്‍ സിയാന്‍, കറുപ്പ് നിറങ്ങളില്‍ ലഭ്യമാണ്. വില- 57,999 രൂപ.

എല്ലാ ഉപഭോക്താക്കള്‍ക്കും 8,000 രൂപയുടെ വിലയിളവുണ്ട്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 3000 രൂപയുടെ ഇളവുകൂടി സ്വന്തമാക്കാം. ആറു മാസ എഡിഎല്‍ഡി, 90 ശതമാനം ബൈബാക്ക്, ആറു മാസ അധിക വോറന്‍റി, 18 മാസത്തെ വാതില്‍പ്പടി സേവനം, മൂന്നു മാസത്തെ സൈബര്‍ സുരക്ഷാ കവര്‍, പൂജ്യം ഡൗണ്‍പെയ്മെന്‍റ് തുടങ്ങിയ സവിശേഷതകളുമുണ്ട്. ഹോണറിന്‍റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് 200 സീരീസ് എന്ന് ജോയിന്‍റ് മാനെജിങ് ഡയരക്റ്റര്‍ സി.പി ഖണ്ഡെല്‍വാല്‍ പറഞ്ഞു.

വിയുടെ പോസ്റ്റ് പെയ്ഡ് റോമിങ് പദ്ധതികള്‍

 കസക്കിസ്ഥാന്‍, ഉസ്ബെകിസ്ഥാന്‍, ജോര്‍ദാന്‍ 

എന്നിവിടങ്ങളിലേക്കായി വിയുടെ പോസ്റ്റ് പെയ്ഡ് റോമിങ് പദ്ധതികള്‍



കൊച്ചി: കസക്കിസ്ഥാന്‍, ഉസ്ബെകിസ്ഥാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്കായി വി 649 രൂപ മുതലുള്ള അന്താരാഷ്ട്ര റോമിങ് പദ്ധതികള്‍ അവതരിപ്പിച്ചു. യാത്രാ ആവശ്യങ്ങള്‍ക്ക് അനുസൃതമായി 24 മണിക്കൂര്‍ മുതല്‍ പത്തു ദിവസവും 14 ദിവസവും 30 ദിവസവും വരെയുള്ള പദ്ധതികള്‍ ലഭ്യമാണ്.

വി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ വെറും 649 രൂപയ്ക്ക് 120 രാജ്യങ്ങളില്‍ തടസമില്ലാതെ കണക്ടഡ് ആയിരിക്കാം. പദ്ധതി കാലാവധി തീര്‍ന്നതിനു ശേഷം ഉയര്‍ന്ന അന്താരാഷ്ട്ര റോമിങ് ചാര്‍ജുകള്‍ വരാതിരിക്കാനുള്ള സംവിധാനങ്ങളും വി അവതരിപ്പിക്കുന്നുണ്ട്.

അസെര്‍ബൈജാനിലേക്കും തെരഞ്ഞെടുത്ത ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുമുള്ള റോമിങ് അടുത്തിടെയാണ് വി അവതരിപ്പിച്ചത്.

Thursday, July 25, 2024

ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുമായി ഇന്‍ഡ്കല്‍ ടെക്നോളോജിസ്




കൊച്ചി,, : ടെക്നോളജി കമ്പനിയായ ഇന്‍ഡ്കല്‍ ടെക്നോളജീസ് ഇന്ത്യയില്‍  സ്മാര്‍ട് ഫോണുകള്‍ പുറത്തിറക്കുന്നു. 

ഐസിടി കമ്പനിയായ ഏയ്സര്‍ ഇന്‍കോര്‍പ്പറേറ്റഡുമായി ഒപ്പുവച്ച ട്രേഡ് മാര്‍ക്ക് ലൈസന്‍സിങ്ങ് കരാറിന്‍റെ കീഴിലാണ് 2024 പകുതിയോടു കൂടെ 15,000 രൂപക്കും 50,000 രൂപക്കുമിടയില്‍ വില നിശ്ചയിച്ചിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തുന്നത്.

 'മികച്ച രീതിയില്‍ ഡിസൈന്‍ ചെയ്ത, സ്മാര്‍ട്ട് ഫോണുകളുടെ വലിയ ഒരു നിരയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുവാന്‍ പോകുന്നതെന്ന് ഇന്‍ഡ്കല്‍ ടെക്നോള്‍ജീസിന്‍റെ സി ഇ ഒ ആനന്ദ് ദുബെ പറഞ്ഞു.

 'ഇന്ത്യന്‍ വിപണിയില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നു," ഏയ്സര്‍ ഇന്‍ കോര്‍പ്പറേറ്റഡിന്‍റെ ഗ്ലോബല്‍ സ്ട്രാറ്റജിക് അലയന്‍സസ് വൈസ് പ്രസിഡന്‍റായ ജെയ്ഡ് ഷൂ പറഞ്ഞു.

കാനന്‍ ഇഓഎസ് ആര്‍ 1, ഇഓഎസ് ആര്‍ 5 മാര്‍ക്ക് 2 അവതരിപ്പിച്ചു

 






 കൊച്ചി : ഡിജിറ്റല്‍ ഇമേജിംഗ് സൊല്യൂഷനുകളിലെ മുന്‍നിര കമ്പനിയായ കാനന്‍ ഇന്ത്യ, അതിന്‍റെ ഇഓഎസ് ആര്‍ സീരീസിലേക്ക് ശ്രദ്ധേയമായ   ആര്‍ 1,ഇഓഎസ് ആര്‍ 5  മാര്‍ക്ക് കക എന്നിവ അവതരിപ്പിച്ചു.ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി വിഭാഗത്തിലെ മുന്‍?നിരക്കാര്‍ എന്ന നിലയില്‍, കാനന്‍ വീണ്ടും വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കാനും തങ്ങളുടെ നെക്സ്റ്റ് ജെന്‍ ഇന്‍റലിജന്‍സ് സവിശേഷതകള്‍, ഗുണനിലവാരം, വേഗത, സൗകര്യം എന്നിവയിലൂടെ ഉപഭോക്തൃ പ്രതീക്ഷകളെ മറികടക്കാനും തയ്യാറായിക്കഴിഞ്ഞു.ഇഓഎസ് ആര്‍ 1,. 630,995 രൂപ മുതലും ഇഓഎസ് ആര്‍ 5 മാര്‍ക്ക് 2 405,995.00 രൂപ മുതല്‍ ലഭ്യമാണ്

കാറുകള്‍ വാങ്ങുന്നവര്‍ക്കായി വിഷ്ബോക്സ് പുറത്തിറക്കി മേഴ്സിഡീസ് ബെന്‍സ്






കൊച്ചി: കാറുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി വിഷ്ബോക്സ് പുറത്തിറക്കി മേഴ്സിഡീസ് ബെന്‍സ്. സ്റ്റെപ്പപ്പ് ഇഎംഐ, ഉയര്‍ന്ന വാര്‍ഷിക അടവുമായി കുറഞ്ഞ ഇഎംഐ, ഇഎംഐ ഹോളിഡേ തുടങ്ങിയവയാണ് വിഷ്ബോക്സില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ചെറിയ ഇഎംഐയില്‍ തുടങ്ങി വലുതായി അവസാനിക്കുന്നതാണ് സ്റ്റെപ്പപ്പ് ഇഎംഐ സംവിധാനം. ശമ്പളത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ബിസിനസ് അഭിവൃദ്ധി പ്രതക്ഷീക്കുന്നവര്‍ക്കുമെല്ലാം ഇത് ഉപകരിക്കും. 39,000 ആണ് തുടക്ക ഇഎംഐ. പ്രതിമാസം ചെറിയ പെയ്മെന്‍റും വലിയ വാര്‍ഷിക  അടവും നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ളതാണ് ഈസി ആന്വല്‍ ബെനിഫിറ്റ്. വാര്‍ഷിക ബോണസ് പോലുള്ളവ പ്രതീക്ഷിക്കുന്നവര്‍ക്ക് ഇത് ഉപകരിക്കും. 60,000 രൂപയാണ് തുടക്കം. ആദ്യ മൂന്നു മാസം ഇഎംഐ ഇല്ലാതിരിക്കുന്നതാണ് ഇഎംഐ ഹോളിഡേ.  വാഹനം വാങ്ങുമ്പോള്‍ പണം ചെലവിട്ടതിനാല്‍ ആശ്വാസം വേണ്ടവരെ ഉദ്ദേശിച്ചുള്ളതാണിത്. നാലാമത്തെ മാസം മുതലാണ് തിരിച്ചടവ് തുടങ്ങുക. 57,000 രൂപയിലാണു തുടക്കം.
മേഴ്സിഡീസ് ബെന്‍സില്‍നിന്നുള്ള സ്റ്റാര്‍ എഗിലിറ്റി പ്ലസ് ഫിനാന്‍ഷ്യല്‍ സര്‍വിസസിന്‍റെ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. സമഗ്രപാക്കേജുകള്‍, ബൈബാക്ക് മൂല്യം, വര്‍ധിത വോറന്‍റി, 40 ശതമാനം കുറഞ്ഞ പ്രതിമാസ അടവുകള്‍ തുടങ്ങിയവ ഉള്‍ക്കൊളളുന്നതാണ് മേഴ്സിഡീസിന്‍റെ സ്റ്റാര്‍ എഗിലിറ്റി പ്ലസ്.

Sunday, July 21, 2024

BUSINESS PAGE 18 JUL

 


എയര്‍ ഇന്ത്യ എക്സ്പ്രസിലൂടെ വിമാന യാത്രയ്ക്കൊപ്പം ടൂര്‍ പാക്കേജും ബുക്ക് ചെയ്യാം





കൊച്ചി: ദുബായ്, കശ്മീര്‍ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുടുംബ സമേതമോ ഒറ്റയ്ക്കോ കൂട്ടൂകാര്‍ക്കൊപ്പമോ അവധിക്കാല യാത്ര നടത്തുന്നവര്‍ക്ക് വിമാന ടിക്കറ്റിനൊപ്പം ടൂര്‍ പാക്കേജും കുറഞ്ഞ നിരക്കില്‍ എയര്‍ ഇന്ത്യ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാന്‍ അവസരം ഒരുങ്ങുന്നു. എക്സ്പ്രസ് ഹോളിഡേസ് എന്ന പേരില്‍ മേക്ക് മൈ ട്രിപ്പുമായി ചേര്‍ന്നാണ് ഈ പുതിയ പദ്ധതി.

ദുബായ്, കശ്മമീര്‍, രാജസ്ഥാന്‍, ഗോവ, അമര്‍നാഥ്, മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മശൃശിറശമലഃുൃലൈ.രീാ എന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വൈബ്സൈറ്റിലൂടെ ഈ സേവനം ബുക്ക് ചെയ്യാം. 15,876 രൂപ മുതല്‍ ഗോവ പാക്കേജും 44,357 രൂപ മുതല്‍ ദുബായ് പാക്കേജും ലഭ്യമാണ്. കശ്മീരിലേക്ക് 39,258 രൂപ മുതലും അമര്‍നാഥിലേക്ക് 33,000 രൂപ മുതലും പാക്കേജുകള്‍ ലഭ്യമാണ്.

ഇരുവശത്തേക്കുമുള്ള വിമാന ടിക്കറ്റ്, മൂന്ന് രാത്രിയും നാല് പകലും ഫോര്‍ സ്റ്റാര്‍ ഹോട്ടലിലെ താമസം, എയര്‍പോര്‍ട്ടില്‍ നിന്നും ഹോട്ടലിലേക്കും തിരികെ എയര്‍പ്പോര്‍ട്ടിലേക്കും ടാക്സി സേവനം, ഭക്ഷണം, തുടങ്ങിയവ അടക്കമാണുള്ളതാണ് പാക്കേജ്. ഇരുവശത്തേക്കുമുള്ള വിമാന ടിക്കറ്റ്, വിസ, സൈറ്റ് സീയിംഗ്, താമസ സൗകര്യം അടക്കം അടക്കം നാല് രാത്രിയും അഞ്ച് പകലും നീണ്ടു നില്‍ക്കുന്നതാണ് ദുബായ് പാക്കേജ്.

മേക്ക് മൈ ട്രിപ്പുമായി ചേര്‍ന്ന് എക്സ്പ്രസ് ഹോളിഡേസിന് തുടക്കമിട്ടതോടെ രാജ്യത്തുടനീളം യാത്ര ചെയ്യുന്നതിനൊപ്പം മികച്ച ഓഫറില്‍ താമസിക്കാനുമുള്ള അവസരം കൂടിയാണ് തുറന്നിടുന്നതെന്നുഎയര്‍ ഇന്ത്യ എക്സ്പ്രസ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ അങ്കുര്‍ ഗാര്‍ഗ് പറഞ്ഞു.

വേള്‍പൂള്‍ ഇന്ത്യ ഐസ് മാജിക് പ്രോ ഗ്ലാസ് ഡോര്‍ റഫ്രിജറേറ്റര്‍ ശ്രേണി അവതരിപ്പിച്ചു




: വേള്‍പൂള്‍ കോര്‍പ്പറേഷന്‍റെ അനുബന്ധ കമ്പനിയായ വേള്‍പൂള്‍ ഓഫ് ഇന്ത്യ,മികച്ച മനോഹാരിതയുടെയും വൈദഗ്ധ്യത്തിന്‍റെയും സംയോജനമായ ഐസ് മാജിക്പ്രോ ഗ്ലാസ് ഡോര്‍ എന്ന ഒരു പുതിയ ശ്രേണി സിംഗിള്‍ ഡോര്‍ റഫ്രിജറേറ്ററുകള്‍വിപണിയിലെത്തിച്ചു. ڔ

അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഭവനങ്ങളുടെ നവീകരണവുമായിചേര്‍ന്നു പോകുംവിധം തങ്ങളുടെ ഉല്‍പ്പന്നം സ്റ്റൈലിഷുംസമകാലികവുമാകണമെന്നാണ് വേള്‍പൂള്‍ വിശ്വസിക്കുന്നത്. ഗ്ലാസ് ഡോറില്‍ ;ഇതുവരെകണ്ടിട്ടില്ലാത്ത പാറ്റേണുകളുള്ള പുതിയ ശ്രേണി റഫ്രിജറേറ്ററുകള്‍ ഇന്ത്യന്‍ഭവനങ്ങളെ പരിഷ്കൃതമാക്കിയും ലിവിംഗ് സ്പേസിനെ ഉത്കൃഷ്ടമാക്കിയും ഒരുവിശിഷ്ട തലം നല്‍കി വീട്ടകങ്ങള്‍ക്ക് ആധുനികത സമ്മാനിക്കും. ڔഇന്ത്യയിലെ കലകളെയും കരകൗശല വിദഗ്ധരെയും വൈവിധ്യമാര്‍ന്നസംസ്കാരത്തെയും ആഘോഷിക്കും വിധം ഗോള്‍ഡ് ഡസ്റ്റ്, സില്‍വിയ, നൈറ്റ് ബ്ലൂം എന്നീ മൂന്ന് വ്യത്യസ്ത ഡിസൈനുകളിലാണ് പുതിയ ശ്രേണി വരുന്നത്.

കശ്മീര്‍ പ്രദേശത്തെ തദ്ദേശീയ കരകൗശല വൈദഗ്ധ്യത്തെ മാനിച്ചുകൊണ്ട്,പ്രശസ്തമായ പശ്മിനയുടെ ഗഹനതകളും മണ്ണിന്‍റെ നിറങ്ങളും സ്വാധീനിച്ചതാണ്ഗോള്‍ഡ് ഡസ്റ്റ്. ഇന്ത്യന്‍ വെള്ളിയാഭരണ നിര്‍മാണ ചാതുര്യത്തില്‍ നിന്നും കരകൗശലവിദഗ്ധരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊമ്ടതാണ് സില്‍വിയ ഡിസൈന്‍.പുഷ്പസംബന്ധവും പ്രകൃതി അലങ്കരണങ്ങളും ഈ രൂപകല്‍പ്പനയുടെ ഭാഗമാണ്.ഇന്ത്യന്‍ സംസ്കാരത്തില്‍ പുഷ്പങ്ങളുടെ പവിത്രത ആഘോഷിക്കുന്ന നൈറ്റ്ബ്ലൂം,പ്രശാന്തതയ്ക്കും ഭക്തിക്കും ഒരു ഭാവഗീതം അര്‍പ്പിച്ചുകൊണ്ട് രാത്രി ആകാശത്ത്നിലാവില്‍ വിടരുന്ന പൂക്കളെ സുഗമമായി സമന്വയിപ്പിക്കുന്നു. ڔസൗന്ദര്യാനുഭൂതിക്കപ്പുറം, പുതിയ ശ്രേണിയിലുള്ള റഫ്രിജറേറ്ററുകള്‍ കാഴ്ച്ചാഭംഗികൂടാതെ മികച്ച പെര്‍ഫോന്‍സ് ഉറപ്പാക്കുുന്ന നൂതന സവിശേഷതകള്‍ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. ڔ

മൈക്രോബ്ലോക്ക് ടെക്നോളജി എന്ന ട്രേഡ്മാര്‍ക്ക് സാങ്കേതികവിദ്യഉപയോഗിക്കുന്നതിലൂടെ ഏഴ് ദിവസം വരെ ഗാര്‍ഡന്‍ ഫ്രഷ്നസ് ഉറപ്പുനല്‍കുന്നതാണ് പുതിയ ഐ എം പ്രോ ഗ്ലാസ് ഡോര്‍. മാത്രമല്ല, ഭക്ഷണത്തിന്‍റെ പോഷകമൂല്യംനിലനിര്‍ത്താനും സഹായിക്കുന്നു. പവര്‍കട്ട് സമയത്തുപോലും 12 മണിക്കൂര്‍നേരത്തേക്ക് പാല്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ നൂതന സാങ്കേതികവിദ്യ ഉപകരിക്കും.ഊര്‍ജ്ജക്ഷമതകണക്കിലെടുത്താണ് ഈ ശ്രേണി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപയോഗംഫലപ്രദമായി കുറയ്ക്കുകയും വൈദ്യുതി ബില്ലുകള്‍ ഷോക്ക് ആകാതിരിക്കാന്‍സഹായിക്കുകയും ചെയ്യുന്നു. ڔപുതിയ ലോഞ്ചിനെക്കുറിച്ച്, വേള്‍പൂള്‍ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്‍റ് മാര്‍ക്കറ്റിംഗ കുമാര്‍ ഗൗരവ് സിംഗ് പറഞ്ഞു

Saturday, July 6, 2024

സ്കോര്‍പിയോ-എന്‍ ഇസഡ്8 ശ്രേണിയില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് മഹീന്ദ്ര




         ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്‍പിയോ-എന്‍ ഇസഡ്8 ശ്രേണിയില്‍ പുതിയ പ്രീമിയം ഫീച്ചറുകള്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സൗകര്യവും സുരക്ഷയും ലഭ്യമാക്കുന്ന തരത്തിലാണ് പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വെന്‍റിലേറ്റഡ് സീറ്റുകള്‍, ഓട്ടോ ഡിമ്മിങ് ഐആര്‍വിഎം, ആക്റ്റീവ് കൂളിങോടു കൂടിയ വയര്‍ലെസ് ചാര്‍ജര്‍, ഹൈ-ഗ്ലോസ് സെന്‍റര്‍ കണ്‍സോള്‍ എന്നിവ പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഇതോടൊപ്പം മുഴുവന്‍ ഇസഡ്8 പ്രീമിയം ശ്രേണിയിലും മിഡ്നൈറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനും ലഭ്യമാക്കിയിട്ടുണ്ട്.

കൂടുതല്‍ പ്രീമിയം അനുഭവത്തിനായി ഇസഡ്8 എസ്, ഇസഡ്8, ഇസഡ്8 എല്‍ വേരിയന്‍റുകളിലാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇസഡ്8 എസ്, ഇസഡ്8 വേരിയന്‍റുകളിലാണ് വയര്‍ലെസ് ചാര്‍ജര്‍, ഹൈ-ഗ്ലോസ് സെന്‍റര്‍ കണ്‍സോള്‍ ഫീച്ചറുകള്‍ വരുന്നത്. ഇസഡ്8 എല്‍ വേരിയന്‍റില്‍ വെന്‍റിലേറ്റഡ് സീറ്റുകള്‍, ഓട്ടോ ഡിമ്മിങ് ഐആര്‍വിഎം, ആക്റ്റീവ് കൂളിങോടു കൂടിയ വയര്‍ലെസ് ചാര്‍ജര്‍, ഹൈ ഗ്ലോസ് സെന്‍റര്‍ കണ്‍സോള്‍ എന്നീ ഫീച്ചറുകളുണ്ടാവും.

സുനിദ്ര മാട്രസ്സ് , പുതിയ ആഢംബര മെത്ത 'സില്‍ക്കി' പുറത്തിറക്കി




കൊച്ചി: മാട്രസ് വിപണിയിലെ കേരളത്തിന്‍റെ സ്വന്തം ബ്രാന്‍ഡായ സുനിദ്ര 25 വര്‍ഷത്തിലേക്ക് കടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഏറ്റവും പുതിയ പ്രീമിയം മോഡലായ  'സില്‍ക്കി' പുറത്തിറക്കി.

 ഒപ്പം തന്നെ ഓണത്തിന്  ഉപഭോക്താക്കള്‍ക്ക് വേണ്ടി 'നാടെങ്ങും നിദ്രാഘോഷം' എന്ന കണ്‍സ്യൂമര്‍ ഓഫറും  അവതരിപ്പിച്ചു . 'സില്‍ക്കി'യെന്ന പുതിയ ഉല്‍പ്പന്നവും 'നാടെങ്ങും നിദ്രാഘോഷം' എന്ന ഓഫറും  അവതരിപ്പിക്കുന്നത് ഉപഭോക്താക്കള്‍ തന്ന അചഞ്ചലമായ പിന്തുണയുടെ ശക്തിയിലാണ്. മികവിന്‍റെയും പുതുമയുടെയും വഴിയില്‍ യാത്ര തുടരാന്‍ സുനിദ്രക്ക് കഴിയുമെന്നും മാനേജിംഗ് ഡയറക്ടര്‍ ഷെറിന്‍ നവാസ് പറഞ്ഞു.


Friday, July 5, 2024

1 JULY 2024


 

BUSINESS PAGE 4 JUL 2024

 


ആമസോണ്‍ സൂപ്പര്‍ വാല്യൂ ഡേയ്സ്

 





കൊച്ചി: ആമസോണ്‍ ഫ്രഷില്‍ മികച്ച ഓഫറുകളുമായി സൂപ്പര്‍ വാല്യൂ ഡേയ്സ് ആരംഭിച്ചു. ജൂലൈ 7 വരെ ഗ്രോസറി, നിത്യോപയോഗ സാധനങ്ങള്‍, പാക്കേജ്?ഡ് ഫുഡ്, സ്നാക്ക്, ബീവറേജസ്, സ്റ്റേപ്പിള്‍സ് എന്നിവയ്ക്ക് 45% വരെ ഇളവ് ലഭ്യമാകും. പഴം, പച്ചക്കറികള്‍ എന്നിവ വാങ്ങുമ്പോള്‍ പുതിയ ഉപഭോക്താക്കള്‍ക്ക് ആദ്യത്തെ നാല് ഓര്‍ഡറുകള്‍ക്ക് 400 രൂപ ക്യാഷ്ബാക്ക്, പ്രൈം റിപ്പീറ്റ് ഉപഭോക്താക്കള്‍ക്ക് 200 രൂപ വരെ ക്യാഷ്ബാക്ക് എന്നിവയുമുണ്ട്.  ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളില്‍ 10% വരെ ഇന്‍സ്റ്റന്‍റ് ഡിസ്ക്കൗണ്ട് ലഭിക്കും. മറ്റ് മുന്‍നിര  ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളിലും  ഓഫറുകളുണ്ട്. അതിനൊപ്പം, പ്രത്യേകമായി തയ്യാറാക്കിയ ചോക്ലേറ്റ് ഡേ സ്റ്റോറും ആമസോണ്‍ ഫ്രഷില്‍ ഒരുക്കിയിട്ടുണ്ട്.

എന്‍. പി ജോര്‍ജിന് ബിസിനസ് എക്സലന്‍സ് അവാര്‍ഡ്

 



കൊച്ചി: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ആര്‍ട്സ് ആന്‍റ് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍  ബിസിനസ് എക്സലന്‍സ് അവാര്‍ഡ് 2024 ന് പവിഴം ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. പി ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു.
 അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടന്ന ചടങ്ങില്‍  സിനിമ നടന്‍ ശങ്കര്‍ അവാര്‍ഡ് സമ്മാനിച്ചു.
മില്ലേനിയം ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ സൂരജ് പ്രഭാകര്‍ അധ്യക്ഷനായിരുന്നു.
 സിനിമ താരങ്ങളായ സ്വാസിക, റഫീഖ് ചോക്ലി, സഹദ് റിജു ചിറക്കല്‍, മമ്മി സെഞ്ചറി, ഡബ്ലിയു എ സി എഫ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഐബിഎസ് സോഫ്റ്റ് വെയറിനെ തെരഞ്ഞെടുത്തു

 എയര്‍ ഇന്ത്യയുടെ കാര്‍ഗോ 

ഡിജിറ്റലൈസേഷന്‍

ഐബിഎസ് സോഫ്റ്റ് വെയറിനെ തെരഞ്ഞെടുത്തു




തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ആഗോള എയര്‍ലൈനായ എയര്‍ ഇന്ത്യയുടെ  കാര്‍ഗോ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി മുന്‍നിര ഏവിയേഷന്‍ സോഫ്റ്റ് വെയര്‍ നിര്‍മ്മാതാക്കളായ ഐബിഎസ് സോഫ്റ്റ് വെയറിനെ തെരഞ്ഞെടുത്തു. ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെയുള്ള എയര്‍ ഇന്ത്യയുടെ വളര്‍ച്ച വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് ഐബിഎസിന്‍റെ കാര്‍ഗോ സൊല്യൂഷനെ തെരഞ്ഞെടുത്തിട്ടുള്ളത്.

എയര്‍ ഇന്ത്യയുടെ എയര്‍ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യാന്‍ ഐബിഎസിന്‍റെ ഐകാര്‍ഗോ സൊല്യൂഷന്‍ വിന്യസിക്കും. ഒറ്റ പ്ലാറ്റ് ഫോമില്‍ എന്‍ഡ് ടു എന്‍ഡ് കാര്‍ഗോ പ്രവര്‍ത്തനങ്ങളെ തടസ്സമില്ലാതെ സംയോജിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. കാര്‍ഗോ-ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ഇത് എയര്‍ ഇന്ത്യയെ സഹായിക്കും.

പാസഞ്ചര്‍ സര്‍വീസുകള്‍, ഫ്ളീറ്റ്, കാര്‍ഗോ ഓപ്പറേഷന്‍സ് തുടങ്ങിയ പ്രധാന ബിസിനസുകളില്‍ എയര്‍ ഇന്ത്യ ഡിജിറ്റല്‍ പരിവര്‍ത്തനം ആരംഭിച്ച സമയത്താണ് ഐബിഎസുമായുള്ള ഈ പങ്കാളിത്തം.

എയര്‍ ഇന്ത്യയിലെ ഐബിഎസിന്‍റെ ആദ്യ എന്‍ഡ് ടു എന്‍ഡ് ഐകാര്‍ഗോ സൊല്യൂഷന്‍ വിന്യസിക്കല്‍ ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകും. 2030-ഓടെ പ്രതിവര്‍ഷം പത്ത് ദശലക്ഷം ടണ്‍ എയര്‍ കാര്‍ഗോ കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരിക്കും തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കുക.

വ്യോമയാന മേഖലയില്‍ ആഗോളതലത്തിലെ സുപ്രധാന സ്ഥാനം ഉറപ്പിക്കുന്നതിനൊപ്പം ഭാവിയിലെ വളര്‍ച്ചയ്ക്ക് അടിത്തറയുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി എയര്‍ ഇന്ത്യ മുന്നോട്ടു പോകുകയാണെന്ന് എയര്‍ ഇന്ത്യ ചീഫ് കൊമേഴ്സ്യല്‍ ആന്‍ഡ് ട്രാന്‍സ്ഫോര്‍മേഷന്‍ ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു.

Tuesday, June 18, 2024

സിഎംഎഫ്ആര്‍ഐ ഇന്‍കോയിസുമായി കൈകോര്‍ക്കുന്നു




കൊച്ചി: സമുദ്രമത്സ്യ മേഖലയില്‍ ഗവേഷണ സഹകരത്തിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ഇന്ത്യന്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസുമായി (ഇന്‍കോയിസ്) ധാരണാപത്രം ഒപ്പുവെച്ചു. മത്സ്യലഭ്യതയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ഉപദേശം നല്‍കുന്നതിനുള്ള നിലവിലുള്ള സാങ്കേതികവിദ്യകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള മേഖലകളിലാണ് ഗവേഷണ സഹകരണം ലക്ഷ്യമിടുന്നത്.
ധാരണാപത്രത്തില്‍ സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ.എ.ഗോപാലകൃഷ്ണനും ഇന്‍കോയ്സ് ഡയറക്ടര്‍ ഡോ ടി ശ്രീനിവാസകുമാറും ഒപ്പുവച്ചു. ഇതുപ്രകാരം, സിഎംഎഫ്ആര്‍ഐയും ഇന്‍കോയിസും സംയുക്ത പദ്ധതികളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും, മത്സ്യബന്ധന സമുദ്രശാസ്ത്രം, സമുദ്ര പരിസ്ഥിതി ആഘാത പഠനം,  റിമോട്ട് സെന്‍സിംഗ്, ജിഐഎസ്  ജൈവവൈവിധ്യം, മത്സ്യസമ്പത്തിന്‍റെ പരിപാലനം,  സാമൂഹിക ബോധവല്‍കരണം തുടങ്ങിയ മേഖലകളില്‍ സംയുക്ത പഠനത്തിനാണ് ധാരണയായത്.മത്സ്യലഭ്യതയെ കുറിച്ച്, മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ കൃത്യവും ഫലപ്രദവുമായ ഉപദേശങ്ങള്‍ നല്‍കുന്നതിന് നിലവിലുള്ള സാങ്കേതിക വിദ്യകള്‍ പരിഷ്കരിക്കാന്‍  സംയുക്ത സഹകരണം സഹായകരമാകും.മത്സ്യബന്ധന-സമുദ്ര പാരിസ്ഥിതിക വിവരങ്ങള്‍ ശേഖരിക്കുന്നതിന് സംയുക്ത പര്യവേക്ഷണ സര്‍വേകള്‍ നടത്താനും ധാരണയുണ്ട്. മത്സ്യസമ്പത്ത്, സമുദ്ര ആവാസവ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യം എന്നിവ മനസ്സിലാക്കുന്നതിന് ഈ ഡേറ്റ നിര്‍ണായകമാകും.സമുദ്രമത്സ്യ മേഖലയില്‍ സാറ്റലൈറ്റ് റിമോട്ട് സെന്‍സിംഗ് ഉപയോഗിച്ച് തീരദേശ സമൂഹങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പ്രയോജനകരമാകുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കല്‍, സംയുക്ത പരിശീലന പരിപാടികള്‍, തൊഴില്‍ നൈപുണ്യവും
മത്സ്യലഭ്യതയുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ മീന്‍പിടുത്ത മേഖകള്‍ മനസ്സിലാക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ സഹായകരമാകുമെന്ന് ഇന്‍കോയിസ് ഡയറക്ടര്‍ ഡോ ടി ശ്രീനിവാസകുമാര്‍ പറഞ്ഞു.

കല്യാണ്‍ ജൂവലേഴ്സ് മെഗാ ബൊണാന്‍സ ഓഫര്‍ അവതരിപ്പിച്ചു

 




കൊച്ചി: കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ് മെഗാ ബൊണാന്‍സ ഓഫര്‍ അവതരിപ്പിച്ചു. പ്രത്യേകാവസരങ്ങള്‍ അവസ്മരണീയമാക്കുന്നതിന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സവിശേഷമായ ഓഫറാണ് കല്യാണ്‍ ജൂവലേഴ്സ് അവതരിപ്പിക്കുന്നത്.
ജൂണ്‍ 30 വരെയുള്ള കാലയളവില്‍ എല്ലാ ആഭരണങ്ങളുടെയും പണിക്കൂലിയില്‍ 50 ശതമാനം ഇളവ് ലഭിക്കും. കൂടാതെ, വിപണിയിലെ ഏറ്റവും താഴ്ന്നതും എല്ലാ കല്യാണ്‍ ഷോറൂമുകളിലും ബാധകവുമായ കല്യാ? സ്പെഷ്യല്‍ ഗോള്‍ഡ് റേറ്റിലാകും സ്വര്‍ണാഭരണങ്ങള്‍ ലഭിക്കുക.  നിത്യവും അണിയുന്ന ആഭരണങ്ങള്‍ മുതല്‍ ഹെവിവെയ്റ്റ് ആഭരണങ്ങള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന ആഭരണങ്ങള്‍ക്ക് ഈ ഓഫര്‍ ബാധകമാണ്. ഇന്ത്യയിലെ കല്യാണ്‍ ജൂവലേഴ്സിന്‍റെ എല്ലാ ഷോറൂമുകളില്‍നിന്നും ഈ ഓഫര്‍ സ്വന്തമാക്കാം.
കല്യാണ്‍ ജൂവലേഴ്സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണ്. ആഭരണങ്ങള്‍ക്കൊപ്പം നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാണ്‍ ജൂവലേഴ്സിന്‍റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്‍റനന്‍സ് നടത്തുന്നതിനും സാധിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.
കല്യാണ്‍ ജൂവലേഴ്സിന്‍റെ ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളായ വിവാഹാഭരണങ്ങള്‍ അടങ്ങിയ മുഹൂര്‍ത്ത്, കരവിരുതാല്‍ തീര്‍ത്ത ആന്‍റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ആഭരണങ്ങളുടെ ശേഖരമായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ടുകള്‍ അടങ്ങിയ അപൂര്‍വ, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന രംഗ്, ഈയിടെ പുറത്തിറക്കിയ നിറമുള്ള സ്റ്റോണുകളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും ശേഖരമായ ലൈല എന്നിവയെല്ലാം ഷോറൂമുകളില്‍ ലഭ്യമാണ്.

വിക്സ് ഗുളിക ഇപ്പൊ വലുതായിരിക്കുന്നു

 




കൊച്ചി: : ഇന്ത്യയിലെ മുന്‍നിര കോള്‍ഡ്, ഫ്ലൂ ബ്രാന്‍ഡായ വിക്സ്, സൂപ്പര്‍സ്റ്റാര്‍ ര?വീര്‍ സിംഗ് അഭിനയിക്കുന്ന 'വിക്സ് ഗുളിക ഇപ്പൊ വലുതായിരിക്കുന്നു എന്ന പുതിയ കാമ്പെയ്ന്‍ ചിത്രം പുറത്തിറക്കി. മെന്തോള്‍, യൂക്കാലിപ്റ്റസ് ഓയില്‍, കര്‍പ്പൂരം തുടങ്ങിയ ഫലപ്രദവും അറിയപ്പെടുന്നതുമായ ആയുര്‍വേദ ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ പുതിയ വിക്സ് ഡബിള്‍ പവര്‍ കഫ് ഡ്രോപ്പ് തൊണ്ടവേദന, ചുമ എന്നിവയില്‍ നിന്നുള്ള ആശ്വാസത്തിനുള്ള മികച്ച ഉല്‍പ്പന്നമാണ്.

യിപ്പീസിന്‍റെ പുതിയ കാമ്പെയ്ന്‍



കൊച്ചി: യിപ്പീസിന്‍റെ പുതിയ കാമ്പെയ്ന്‍ 'ടോസ്'രാഹുല്‍ ദ്രാവിഡ്, ജസ്പ്രീത് ബുംറ, സൂര്യ കുമാര്‍ യാദവ് എന്നിവര്‍'ചേര്‍ന്ന് പുറത്തിറക്കി.                 ഐടിസിയുടെ മുന്‍നിര ഇന്‍സ്റ്റന്‍റ് നൂഡ്ല്‍, പാസ്ത ബ്രാന്‍ഡായ യിപ്പീ!യുടെ നൂഡ്ല്‍സ് നീളം കൂടിയതാണെന്നും ഒട്ടിപ്പിടിക്കാത്തതുമാണെന്ന തനത് ഗുണങ്ങളാണ് രാജ്യത്തെ പ്രമുഖ ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ ദ്രാവിഡ്, ജസ്പ്രീത് ബുംറ, സൂര്യ കുമാര്‍ യാദവ് എന്നിവര്‍ രസകരമായ ഈ കാമ്പെയ്നിലൂടെ ഉയര്‍ത്തിക്കാട്ടുന്നത്.
രാജ്യത്തുടനീളമുള്ള വിവിധ മാധ്യമങ്ങളിലൂടെ ടോസ് കാമ്പെയ്ന്‍ വ്യാപിപ്പിക്കാനാണ് ഐടിസിയുടെ തീരുമാനം. ഊര്‍ജ്ജസ്വലരായ അതിന്‍റെ ഉപയോക്താക്കളുമായി സംവദിക്കുന്നതിലൂടെ കളിയായ എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാന്‍ ടോസ് ചെയ്യുക എന്നതാണ് യിപ്പീ! മുന്നോട്ടു വെയ്ക്കുന്ന പരിഹാരം
        ക്രിക്കറ്റ് ഇന്ത്യയിലെ ഒരു വികാരം തന്നെയാണെന്നും ഈ സന്ദര്‍ഭത്തില്‍ ക്രിക്കറ്റും യിപ്പീ!യുടെ സ്വാദും ഒരുമിച്ചു ചേര്‍ക്കാനാവുന്നതിനേക്കാള്‍ മികച്ച സന്തോഷമെന്താണെന്നുമുള്ള ചിന്തയാണ് ഈ ക്യാമ്പെയിലേയ്ക്കെത്തിച്ചതെന്നും ഐടിസിയുടെ സ്നാക്സ്, നൂഡ്ല്‍സ് ആന്‍ഡ് പാസ്ത, ഫുഡ് ബിസിനസ്സ് സിഒഒ കവിതാ ചതുര്‍വേദി പറഞ്ഞു

Friday, June 7, 2024

ലെറ്റ്സ് നെറ്റ്ഫ്ളിക്സ്' നെറ്റ്ഫ്ളിക്സ് ബണ്ടില്‍ഡ് പ്ലാനുമായി വി





കൊച്ചി: ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിനോദങ്ങള്‍ ലഭ്യമാക്കുന്നതിനായി മുന്‍നിര ടെലകോം സേവനദാതാവായ വി യും നെറ്റ്ഫ്ളിക്സും ചേര്‍ന്ന് പുതിയ സഹകരണത്തിന് തുടക്കമിട്ടു. ഇതോടെ വിയുടെ വരിക്കാര്‍ക്ക് മൊബൈല്‍, ടിവി, ടാബ്ലറ്റ് തുടങ്ങിയവയില്‍ ലോകോത്തര നിലവാരമുള്ള വിനോദ വീഡിയോകള്‍ ആസ്വദിക്കാം.
ആദ്യഘട്ടമായി പ്രീ പെയ്ഡ് വരിക്കാര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. 1000 രൂപയില്‍ താഴെ മാത്രമാണ് ബണ്ടില്‍ഡ് പ്ലാനിനായി വി ഈടാക്കുന്നത്. പിന്നാലെ പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കും ഈ സേവനം ലഭിക്കും.
പരിധിയില്ലാത്ത കോളിനും ഡാറ്റയ്ക്കുമൊപ്പം നെറ്റ്ഫ്ളിക്സ് ബേസിക് സബ്സ്ക്രിപ്ഷന്‍ ഉള്‍പ്പെടുത്തിയ രണ്ട് ബണ്ടില്‍ഡ് പ്ലാനുകളാണ് വി അവതരിപ്പിച്ചിട്ടുള്ളത്. ഇതുപയോഗിച്ച് ടിവിയിലും മൊബൈലിലും നെറ്റ്ഫ്ളിക്സ് ആസ്വദിക്കാം.
998 രൂപയുടെ പ്ലാനില്‍ 70 ദിവസ കാലാവധിയില്‍ പ്രതിദിനം 1.5 ജിബി ഡാറ്റയും 1399 രൂപയ്ക്ക് 84 ദിവസ കാലാവധിയില്‍ പ്രതിദിനം 2.5 ജിബി ഡാറ്റയും ലഭിക്കും. പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 എസ്എംഎസുകളും അടങ്ങുന്നതാണ് ഈ പ്ലാനുകള്‍. കൂടാതെ 84 ദിവസം കാലാവധിയുള്ള പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഡാറ്റ ഡിലൈറ്റ് (2 ജിബി ഡാറ്റാ), രാത്രി 12 മുതല്‍ രാവിലെ 6 മണി വരെയുള്ള സൗജന്യ അ?ലിമിറ്റഡ് ഡാറ്റ, വീക്കെന്‍റ് ഡാറ്റ റോളോവര്‍ എന്നിവയും ലഭിക്കും.

വ്യാജ സ്പെയര്‍ പാര്‍ട്സ് നല്‍കി വഞ്ചിച്ച വ്യാപാരി നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി



കൊച്ചി: വാഹനത്തിന്‍റെ വ്യാജ ഹെഡ്ലൈറ്റുകള്‍ വിറ്റ് ഉപഭോക്താവിനെ കബളിപ്പിച്ച വ്യാപാരി ഒറിജിനല്‍ ഹെഡ് ലൈറ്റും 15,000 രൂപ നഷ്ടപരിഹാരവും ഉപഭോക്താവിന് നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്ത തര്‍ക്ക പരിഹാര കോടതി ഉത്തരവ് നല്‍കി.
 എറണാകുളം മഴുവന്നൂര്‍ സ്വദേശി പ്രമോദന്‍ വിഎസ്, പെരുമ്പാവൂര്‍ റൂട്ട്സ് ഓട്ടോ പാര്‍ട്ട്സ് എന്ന സ്ഥാപനത്തിനെതിരെ  സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
മഹേന്ദ്ര ബൊലേറോ പിക്കപ്പ് വാനിന്‍റെ ഓണറും ഡ്രൈവറും ആണ് പരാതിക്കാന്‍. ഒര്‍ജിനല്‍ ആണെന്ന് വിശ്വസിപ്പിച്ച് നല്‍കിയ വാഹനത്തിന്‍റെ ഹെഡ് ലൈറ്റുകളില്‍ വെള്ളം കയറിയതിനാല്‍ രാത്രി ഡ്രൈവിംഗ് അസാധ്യമായ സാഹചര്യത്തിലാണ് പരാതിക്കാരന്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
2023 ജനുവരിയിലാണ് രണ്ട്     ഹെഡ്ലൈറ്റുകള്‍ പരാതിക്കാരന്‍ 5,600 രൂപയ്ക്ക് വാങ്ങിയത്.
 മഹേന്ദ്രയുടെ ഒറിജിനല്‍ ഹെഡ് ലൈറ്റുകള്‍ ആണെന്ന് എതിര്‍കക്ഷി പരാതിക്കാരന് ഉറപ്പു നല്‍കി. ഹെഡ്ലൈറ്റില്‍ വെള്ളം കയറി ഉപയോഗശൂന്യമായ സാഹചര്യത്തില്‍ അത് മാറ്റി നല്‍കാന്‍ പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടും എതിര്‍കക്ഷി  തയ്യാറായില്ല.
മറ്റൊരു വര്‍ഷോപ്പില്‍ വാഹനം പരിശോധനയ്ക്കായി നല്‍കിയപ്പോഴാണ് ഹെഡ്ലൈറ്റുകള്‍ ഒറിജിനല്‍ അല്ല വ്യാജമാണെന്ന് പരാതിക്കാരന് മനസ്സിലായത് .വ്യാജ ഹെഡ് ലൈറ്റ് നല്‍കി പരാതിക്കാരനെ കബളിപ്പിച്ച എതിര്‍കക്ഷിക്കെതിരെ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നാണ് പരാതിയിലെ ആവശ്യം.
' ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് ഉല്‍പ്പന്നം വില്‍ക്കുകയും അത് മാറ്റി നല്‍കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്ത എതിര്‍കക്ഷിയുടെ നടപടി അധാര്‍മികമായ വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയുമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ്,പരാതിക്കാരന് നഷ്ടപരിഹാരം ലഭിക്കാന്‍ അവകാശമുണ്ടെന്ന് ഡി. ബിബിനു പ്രസിഡന്‍റും വി. രാമചന്ദ്രന്‍ , ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

സ്ത്രീ കൂട്ടായ്മയില്‍ നൂറുമേനി വിളവെടുപ്പുമായി കല്ലുമ്മക്കായ കൃഷി




കൊച്ചി: സ്ത്രീ കൂട്ടായ്മയില്‍ നൂറുമേനി വിളവെടുപ്പുമായി കല്ലുമ്മക്കായ കൃഷി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്‍റെ (സിഎംഎഫ്ആര്‍ഐ) മേല്‍നോട്ടത്തില്‍  മൂത്തകുന്നം, കോട്ടപ്പുറം കായലുകളില്‍ കുടുംബശ്രീ യൂണിറ്റുകള്‍ നടത്തിയ കൃഷിയില്‍ വിളവെടുത്തത് രണ്ടര ടണ്‍ കല്ലുമ്മക്കായ. മൂത്തകുന്നത്ത് നിന്ന് ഒന്നര ടണ്ണും കോട്ടപ്പുറത്ത് നിന്ന് ഒരു ടണ്ണും ലഭിച്ചു.
സിഎംഎഫ്ആര്‍ഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കര്‍ഷക സംഘങ്ങള്‍ കൃഷിയിറക്കിയത്. കഴിഞ്ഞ ഡിസംബറിലാണ് കൃഷി ആരംഭിച്ചത്. വിളവെടുത്ത ശേഷം ശാസ്ത്രീയമായി ശുദ്ധീകരിച്ച കല്ലുമ്മക്കായ പൊതുജനങ്ങള്‍ക്ക് വാങ്ങുന്നതിനായി സിഎംഎഫ്ആര്‍ഐയില്‍ ലഭ്യമാണ്. സിഎംഎഫ്ആര്‍ഐയുടെ ആറ്റിക് കൗണ്ടറില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10നും നാലിനുമിടയില്‍ വാങ്ങാം. 250 ഗ്രാം പാക്കറ്റിന് 250 രൂപയാണ് വില

Tuesday, June 4, 2024

.മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി ഷാരൂഖ് ഖാന്‍




കൊച്ചി: 137 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് ബ്ലൂ എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഷാരൂഖ്  ഖാനെ  ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചു. ബ്രാന്‍ഡിന്‍റെ സാന്നിധ്യം പ്രബലമാക്കുകയും രാജ്യമെമ്പാടുമുള്ള ജനങ്ങളുമായി  ബന്ധപ്പെടുകയും ചെയ്യുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ നാഴികക്കല്ലാണ് ഈ സഹകരണം.

 മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മുത്തൂറ്റ് മൈക്രോഫിന്‍, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ് ഹൗസിങ് ഫിനാന്‍സ് കമ്പനി തുടങ്ങിയവ അടക്കം ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്സികളുടെ പ്രമോട്ടറാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്.മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റ ബ്രാന്‍ഡ് അംബാസിഡറാകുന്നതില്‍ വളരെയധികം സന്തോഷിക്കുന്നതായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ പറഞ്ഞു. ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് രാജ്യത്തിന്‍റെ സാമ്പത്തിക മേഖലകളില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. തങ്ങളുടെ വിവിധ ഉത്പ്പന്നങ്ങളും സേവനങ്ങളും കൊണ്ട് രാജ്യത്തെ സാധാരണക്കാരുടെ  വലിയ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് സാധിക്കുന്നുണ്ടെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

എല്ലാവര്‍ക്കും ഔപചാരിക സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പാതയിലൂടെ മുന്നേറുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനു ഷാരൂഖ് ഖാന്‍ തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി എത്തുന്നതു വഴി ഈ നേട്ടം കൈവരിക്കാനുള്ള പാതയിലെ നിര്‍ണായക നാഴികക്കല്ലു പിന്നിടാനാവുകയാണ്.

എന്‍ എഫ് ആര്‍ കൊച്ചി ഫിലിം ഫെസ്റ്റിവലിന് തുടക്കമായി

 




കൊച്ചി: 'എന്‍ എഫ് ആര്‍ കൊച്ചി ഫെസ്റ്റിവല്‍' എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന നാല് മാസം നീണ്ടു നില്‍ക്കുന്ന ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന് നിയോ ഫിലിം സ്ക്കൂള്‍ ക്യാമ്പസില്‍ തുടക്കമായി. മേള ഒക്ടോബര്‍ ആറിന്  സമാപിക്കും.

 കേരളത്തിലെ വിവിധ കലാലയങ്ങള്‍, സംഘടനകള്‍ എന്നിവിടങ്ങളില്‍ നിന്നും 400 ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ ഫെസ്റ്റിവലിനായി ഒരുങ്ങുന്നുണ്ട്.  ജൂറി അംഗങ്ങള്‍, കോ?ക്ലേവ് പാനലുകള്‍,  ക്ലാസുകള്‍ നയിക്കുന്നവര്‍ എന്നിങ്ങനെ ആഗോള തലങ്ങളില്‍ പ്രശസ്തരായ 100-ല്‍ പരം പ്രമുഖ വ്യക്തികള്‍  പരിപാടിയില്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ നിന്നുള്ള 50 പേരടങ്ങുന്ന കമ്മിറ്റിയാണ് ഫെസ്റ്റിവലിന് നേതൃത്വം നല്‍കുന്നത്.

ക്രിയേറ്റീവ് ഇക്കോണമി ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഫിലിം മേക്കിങ്ങിലേക്ക് പുതുതായി കടന്നുവരുന്നവര്‍ക്ക് അന്തര്‍ദേശീയ കാഴ്ചപ്പാടും പ്രവര്‍ത്തന രൂപരേഖയും കൈമാറുകയും അതുവഴി സിനിമയിലെ നൂതന സാധ്യതകളുടെ പ്രായോജകരാകുകയെന്ന ലക്ഷ്യത്തോടെയാണ് എന്‍ എഫ് ആര്‍ കൊച്ചി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതെന്ന് ഡോ. ജയിന്‍ ജോസഫ് പറഞ്ഞു. ഈ മുന്നേറ്റം വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍, സംരംഭകര്‍, എല്ലാ മേഖലകളിലെയും കലാകാരന്മാര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയ വിവിധ രംഗങ്ങളിലുള്ളവര്‍ക്കു ഫെസ്റ്റിവല്‍ പ്രയോജനമാകും


ടൂറിസം ഭൂപടത്തില്‍ ദക്ഷിണേന്ത്യയെ മുന്‍നിരയിലെത്തിക്കാന്‍ ദക്ഷിണ ഭാരത് ഉത്സവ്


   



     കൊച്ചി: ടൂറിസം ഭൂപടത്തില്‍ ദക്ഷിണേന്ത്യയെ മുന്‍ നിരയിലെത്തിക്കാന്‍ കര്‍ണാടക സര്‍ക്കാരിന്‍റെ ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ ഫെഡറേഷന്‍ ഓഫ് കര്‍ണാടക ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍റസ്ട്രീസ് (എഫ്കെസിസിഐ) "ദക്ഷിണ ഭാരത് ഉത്സവ് 2024' സംഘടിപ്പിക്കുന്നു.

  ബാംഗ്ലൂര്‍ പാലസ് ഗ്രൗണ്ടിലെ പ്രിന്‍സസ് ഷെറൈനില്‍ ഈ മാസം 15, 16 തീയതികളിലാണ് ഈ മെഗാ സൗത്ത് ഇന്ത്യന്‍ ടൂറിസം മേള നടത്തുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര മേഖലകളിലെ നിക്ഷേപ സാധ്യതകളും തൊഴിലവസരങ്ങളും ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കുകയെന്നതാണ് മേളയുടെ ലക്ഷ്യം.

ടൂറിസം നിക്ഷേപ സംഗമം, സമ്പന്നമായ സംസ്കാരം, വ്യത്യസ്തങ്ങളായ പാചകരീതികള്‍ എന്നിവയുടെ പ്രദര്‍ശനം, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര മേഖലകളുടെ ആകര്‍ഷണങ്ങള്‍, കോണ്‍ഫ്രറന്‍സുകള്‍, ബി 2 ബി, ബി 2 ജി ചര്‍ച്ചകളിലൂടെ അമൂല്യമായ നെറ്റ്വര്‍ക്കിംഗ് അവസരങ്ങള്‍ കണ്ടെത്തുക തുടങ്ങിയ നിരവധി പ്രോഗ്രാമുകളുടെ ഒരു നിര തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. എക്സ്പോഷര്‍, നെറ്റ് വര്‍ക്കിംഗ്, നേരിട്ടുള്ള ഉപഭോത്കൃത ഇടപാടുകള്‍, ബിസിനസ് വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ എന്നിവയിലൂടെ ദക്ഷി? ഭാരത് ഉത്സവത്തില്‍ പങ്കെടുക്കുന്ന വ്യവസായികളുടെ വിപണിസാന്നിധ്യം വര്‍ദ്ധിക്കുന്നതിനൊപ്പം ബിസിനസിനോട് കൂടുതല്‍ അടുപ്പിക്കാനും, പഠിക്കാനും, വളര്‍ന്നുവരാനുമുള്ള ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുക കൂടിയാകുമിത്. ടൂറിസം ഓര്‍ഗനൈസേഷനുകളുടെ ദൃശ്യപരതയും വ്യാപനവും വര്‍ദ്ധിപ്പിക്കാനുള്ള അസാധാരണ അവസരം കൂടിയാകുമിത്

Friday, May 24, 2024

സോണി ഇന്ത്യ ഗൂഗിള്‍ ടിവിയുള്ള ബ്രാവിയ 2 സീരീസ് അവതരിപ്പിച്ചു





കൊച്ചി: ഉപഭോക്താക്കളുടെ വിനോദ അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് സോണി ഇന്ത്യ ഏറ്റവും പുതിയ  ബ്രാവിയ 2 സീരീസ് അവതരിപ്പിച്ചു.ഗൂഗിള്‍ ടിവിയുമായി സംയോജിപ്പിച്ച് എത്തുന്ന ബ്രാവിയ 2 സീരീസില്‍, 4കെ അള്‍ട്രാ എച്ച്ഡി എല്‍ഇഡി ഡിസ്പ്ലേയുമുണ്ട്. ഗൂഗിള്‍ ടിവിയുമായി          സംയോജിപ്പിച്ചതിനാല്‍  ഉപയോക്താക്കള്‍ക്ക് മുന്‍ഗണനകള്‍ക്കനുസൃതമായി വിവിധ ആപ്ലിക്കേഷനുകള്‍, സ്ട്രീമിങ് സേവനങ്ങള്‍ തത്സമയ ടിവി ചാനലുകള്‍ എന്നിവ അനായാസം ആക്സസ് ചെയ്യാന്‍ കഴിയും. സമാനതകളില്ലാത്ത ഗെയിമിങ് അനുഭവം നല്‍കുന്ന എസ്25, ഗെയിമിങിനപ്പുറം മറ്റു മികച്ച ഫീച്ചറുകള്‍ക്ക് മുന്‍ഗണന നല്‍കുന്ന എസ്20 എന്നിങ്ങനെ രണ്ട് വ്യത്യസ്ത പതിപ്പുകളാണ് ബ്രാവിയ 2 സീരീസ് വാഗ്ദാനം ചെയ്യുന്നത്.
108 സെ.മീ (43), 126 സെ.മീ (50), 139 സെ.മീ (55), 164 സെ.മീ (65) സ്ക്രീന്‍ സൈസുകളില്‍ ബ്രാവിയ 2 സീരീസ് ലഭിക്കും. എക്സ് വ? പിക്ചര്‍ പ്രോസസര്‍, ലൈവ് കളര്‍ ടെക്നോളജി, 4കെ റിയാലിറ്റി പ്രോ, ഡോള്‍ബി ഓഡിയോക്കൊപ്പം 20 വാട്ട് ശബ്ദം പ്രദാനം ചെയ്യുന്ന ഓപ്പണ്‍ ബാഫിള്‍ ഡൗണ്‍ ഫയറിങ് ട്വിന്‍ സ്പീക്കര്‍, എക്സ്-പ്രൊട്ടക്ഷന്‍ പ്രോ എന്നിവയാണ് മറ്റു സവിശേഷതകള്‍ .
ബ്രാവിയ 2 സീരീസിലൂടെ 10,000ലേറെ ആപ്പുകള്‍ അനായാസം ഡൗണ്‍ലോഡ് ചെയ്യാനും, 700,000ലേറെ സിനിമകളും ടിവി എപ്പിസോഡുകളും ലൈവ് ടിവിയും കാണാനും സാധിക്കും. കെഡി-65എസ്25 മോഡലിന് 95,990 രൂപയും, കെഡി-55എസ്25 74,990 രൂപയുമാണ് വില. ഇരുമോഡലുകളും  ഈ മാസം 24 മുതല്‍  വില്‍പനക്ക് ലഭ്യമാവും. കെഡി-50എസ്20, കെഡി-43എസ്20 മോഡലുകളുടെ വിലയും വില്‍പന തീയതിയും പിന്നീട് പ്രഖ്യാപിക്കും
ഇന്ത്യയിലെ എല്ലാ സോണി സെന്‍ററുകളിലും, പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും, ഇ-കൊമേഴ്സ് പോര്‍ട്ടലുകളിലും പുതിയ മോഡലുകള്‍ ലഭ്യമാകും.

മധുരപ്രേമികള്‍ക്ക് ആവേശമായി കൊച്ചി ലുലുവില്‍ ചോക്ലേറ്റ് ഫെസ്റ്റ്




കൊച്ചി : ലോകോത്തര ചോക്ലേറ്റ് വിഭവങ്ങളുമായി കൊച്ചി ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ചോക്ലേറ്റ് ഫെസ്റ്റിന് തുടക്കമായി.
മധുരപ്രേമികള്‍ക്ക് ഉത്സവാന്തരീക്ഷം സമ്മാനിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍ ലോഗോ പ്രകാശനം ചെയ്ത് ഫെസ്റ്റിന് തുടക്കംകുറിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ ചോക്ലേറ്റുകള്‍, വാഫിള്‍സ്, ഡോനട്ട്സ്, കേക്കുകള്‍ എന്നിവ  അടക്കം മുന്‍നിര ചോക്ലേറ്റ് ബ്രാന്‍ഡുകളുടെ സ്വാദിഷ്ഠമായ വിഭവങ്ങള്‍ളാണ് ചോക്ലേറ്റ് ഫെസ്റ്റില്‍ ഏവരെയും കാത്തിരിക്കുന്നത്.
നെസ്ലേ, ഫെറേറോ റോച്ചര്‍, ഹെര്‍ഷീ എന്നിവരുമായി സഹകരിച്ച് ഗാലക്സിയും സ്നികേഴ്സും അവതരിപ്പിക്കുന്ന ലുലു ചോക്കോ ഫെസ്റ്റില്‍ പുതിയ ചോക്ലേറ്റ് ഉല്‍പ്പന്നങ്ങളുടെ ലോഞ്ചുകളടക്കം നിരവധി മധുര വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. മെയ് 22ന് തുടങ്ങിയ ഫെസ്റ്റ് ജണ്‍ 2 വരെ നീണ്ടുനില്‍ക്കും. കൂടാതെ,  ആകര്‍ഷകമായ ഓഫറുകളും, ലുലു ചോക്ലേറ്റ് ഫെസ്റ്റില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

കൊച്ചിയേയും ദോഹയേയും ബന്ധിപ്പിക്കുന്ന വിമാന സര്‍വീസുകളുമായി ആകാശ എയര്‍

 




കൊച്ചി: ആകാശ എയര്‍ കൊച്ചിക്കും ദോഹക്കുമിടയില്‍ മുംബൈ വഴി 4 പ്രതിവാര വണ്‍-സ്റ്റോപ്പ് വിമാന സര്‍വീസുകള്‍ ആരംഭിച്ചു. കഴിഞ്ഞ 2 ദശാബ്ദങ്ങളില്‍ കൊച്ചിക്കും ദോഹക്കുമിടയില്‍ വിനോദസഞ്ചാരം മികച്ച തോതില്‍ നടന്നു വരികയാണ്. ബിസിനസ്, വിനോദം തുടങ്ങി വിവിധ വിഭാഗങ്ങളിലെ യാത്രക്കാരാണ് ടൂറിസം മേഖലക്ക് ഈ കുതിപ്പ് നല്‍കുന്നത്.
ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് മുംബൈ വഴിയുള്ള കൊച്ചി- ദോഹ വിമാന സര്‍വീസുകള്‍. 2022 ഓഗസ്റ്റില്‍ ആരംഭിച്ച ആകാശ എയര്‍ 80 ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കി കഴിഞ്ഞു. ദോഹ (ഖത്തര്‍), ഛദ്ദ (സൗദി അറേബ്യ), കൊച്ചി, ഡല്‍ഹി, മുംബൈ, അഹമദാബാദ്, ബംഗളൂരു തുടങ്ങി 24 നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് വിമാന സര്‍വീസുകള്‍ നടത്തി വരുന്നു. ആകാശ എയറിന്‍റെ വെബ്സൈറ്റിലൂടേയും ആന്‍ഡ്രോയ്ഡ്, ഐ ഒ എസ് ആപ്പുകളിലൂടേയും പ്രമുഖ ട്രാവല്‍ ഏജന്‍റുമാരിലൂടെയും (ഒടിഎ) ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

ഊര്‍ജ കാര്യക്ഷമതയുള്ള ഇക്കൊലിങ്ക് ഫാനുകളുമായി സിഗ്നിഫൈ




കൊച്ചി: ഊര്‍ജ കാര്യക്ഷമതയുള്ള നൂതന ഇക്കോലിങ്ക് ഫാനുകള്‍ പുറത്തിറക്കി സിഗ്നിഫൈ. എയ്റോജ്യോമട്രി, എയ്റോജ്യുവല്‍, എയ്റോസെഫിര്‍, എയ്റോസെറിനെയ്ഡ്, എയ്റോസ്വീക്ക് എന്നീ അഞ്ചു മോഡലുകളാണ് പുറത്തിറക്കിയത്. നൂതന സാങ്കേതികതയും ഊര്‍ജ കാര്യക്ഷമതയുമുള്ള ഫാനുകള്‍ക്ക് 3000 മുതല്‍ 5500 രൂപ വരെയാണ് വില. ആകര്‍ഷകമായ ജ്യാമീതിയ രൂപങ്ങള്‍, എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍ ഉള്ള ഡിസ്പ്ലേ സ്ക്രീന്‍, കാറ്റുവിതറാന്‍ അലൂമിനിയം ബ്ലെയ്ഡുകള്‍, ബിഎല്‍ഡിസി വൈദ്യുതി സംരക്ഷണ സാങ്കേതികത തുടങ്ങിയ സവിശേഷതകളുണ്ട് ഫാനുകള്‍ക്ക്. ഇന്‍വര്‍ട്ടറില്‍ ഇവ മൂന്നിരട്ടി കൂടുതല്‍ കറങ്ങും.
ബില്‍ഡിസി റേഞ്ചിന് 2+1 വര്‍ഷ വോറന്‍റിയും പഞ്ചനക്ഷത്ര ബിഇഇ റേറ്റിങും ഉണ്ട്. ഗൃഹോപകരണങ്ങള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നു എന്ന പരാതി സിഗ്നിഫൈയുടെ കാര്യത്തില്‍ ഒഴിവാകും. എയ്റോ ജ്യോമട്രി, എയ്റോ ജ്യൂവല്‍ മോഡലുകള്‍ സാധാരണ ഫാനുകളെക്കാള്‍ ഒരു വര്‍ഷം 1485 രൂപ വരെ ലാഭിച്ചുതരും. മറ്റു മോഡലുകള്‍ 895 രൂപ വരെയും. രണ്ടു വര്‍ഷമാണ് അവയുടെ വോറന്‍റി. ഡാര്‍ക്ക് കോഫി ബ്രൗണ്‍, ടൈറ്റാനിയം ഗ്രേ, സില്‍വര്‍ മിസ്റ്റ്, ആസ്പെന്‍ ഗോള്‍ഡ്, പേള്‍ വൈറ്റ്, സ്മോക്ക് മോച്ച ബ്രൗണ്‍ തുടങ്ങി ഏതു പ്രതലത്തിനും ചേരുന്ന വര്‍ണങ്ങളില്‍ ഇക്കൊലിങ്ക് ഫാനുകള്‍ ലഭ്യമാണ്.

Sunday, May 19, 2024

രോഹിത് ശര്‍മ ടിസിഎല്‍ അംബാസിഡര്‍




തിരുവനന്തപുരം: ടെലിവിഷന്‍-ഗൃഹോപകരണ നിര്‍മാതാക്കളായ ടിസിഎല്ലിന്‍റെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ചുമതലയേറ്റു. രോഹിതിന്‍റെ സാന്നിധ്യം ടിസിഎല്ലിന്‍റെ വിശ്വാസ്യതയും മൂല്യവും ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ.രാജ്യത്തിന്‍റെ ഹിറ്റ്മാനെ ബ്രാന്‍ഡ് അംബാസിഡറായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ടിസിഎല്‍ ഇന്ത്യ ജനറല്‍ മാനെജര്‍ ഫിലിപ്പ് സിയ പറഞ്ഞു.നൂതന സാങ്കേതികതകള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ ടിസിഎല്ലിന്‍റെ ശ്രമം പ്രശംസനീയമാണെന്ന് രോഹിത് ശര്‍മ പറഞ്ഞു. ക്രിക്കറ്റ് ലോകത്തെ കോര്‍ത്തിണക്കുന്നതില്‍ ടിസിഎല്‍ ബിഗ് സ്ക്രീന്‍ ടിവിയുടെ പങ്കാളിത്തം ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോണ്‍പേ ലങ്കാപേയുമായി കൈകോര്‍ക്കുന്നു




കൊളംബോ: കൊളംബോയില്‍ നടന്ന ചടങ്ങില്‍, ലങ്കാപേയുമായി സഹകരിച്ച് ലങ്കഝഞ മര്‍ച്ചന്‍്റ് പോയിന്‍്റുകളിലുടനീളം യു പി ഐ പേയ്മെന്‍്റ് സ്വീകരിക്കുന്നത് പ്രവര്‍ത്തനക്ഷമമാക്കിയതായി ഫോണ്‍പേ അറിയിച്ചു. ചടങ്ങില്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സന്തോഷ് ഝാ മുഖ്യാതിഥിയായി. ശ്രീലങ്കയിലേക്കു ഇന്ത്യയില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ പണം കൊണ്ടുപോകുകയോ കറന്‍സിമാറ്റത്തിനെക്കുറിച്ച് ആകുലരാകുകയോ ചെയ്യാതെ ഉപയോക്താക്കള്‍ക്ക്സുരക്ഷിതവും വേഗത്തിലുള്ളതുമായ പേയ്മെന്‍്റുകള്‍ നടത്താന്‍ ലങ്കാ QRകോഡ് സ്കാന്‍ ചെയ്യാനാകും. കറന്‍സി വിനിമയ നിരക്ക് കാണിച്ചുകൊണ്ട്അവരുടെ അക്കൗണ്ടില്‍ നിന്ന് രൂപയില്‍ തുക കുറയ്ക്കും. ഈ ഇടപാടുകള്‍ യൂണിഫൈഡ് പേയ്മെന്‍്റ് ഇന്‍റര്‍ഫേസും  (UPI) ലങ്കാപേ നാഷണല്‍പേയ്മെന്‍്റ് നെറ്റ്വര്‍ക്കും വഴി സുഗമമാക്കപ്പെട്ടിരിക്കുന്നു

പുതിയ കാംപയിനുമായി ചന്ദ്രിക




കൊച്ചി: വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ സോപ്പ് ബ്രാന്‍ഡായ ചന്ദ്രിക പുതിയ കാംപയിന്‍ പുറത്തിറക്കി.  സ്വന്തം വ്യക്തിത്വത്തെ അംഗീകരിച്ച് അതില്‍ ആത്മവിശ്വാസം കണ്ടെത്തുക എന്ന സന്ദേശമാണ് മുന്നോട്ട് വെയ്ക്കുന്നത്. ചന്ദ്രികയുടെ ബ്രാന്‍ഡ് അംബാസിഡറായ കീര്‍ത്തി സുരേഷാണ് കാംപയിനില്‍.

ചെറുപ്പക്കാരായ സ്ത്രീകള്‍ക്കിടയില്‍ ആത്മവിശ്വാസവും വ്യക്തിപ്രഭാവവും ഉത്തേജിപ്പിക്കുന്നതിനുള്ള നീക്കമാണ് ഈ കാംപയിനിലൂടെ നടത്തുന്നതെന്നു വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗിന്‍റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫിസര്‍ എസ്. പ്രസന്ന റായ് പറഞ്ഞു.


Friday, May 17, 2024

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

 





കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി. അമേരിക്കയില്‍ അടുത്തിടെ ആവിഷ്കരിച്ച ഈ ചികിത്സാരീതി, നിലവിലുള്ള മറ്റെല്ലാ ഇടുപ്പുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകളെക്കാളും ഏറെ ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുള്ളതാണ്. കേരളത്തിലെ എല്ലുരോഗചികിത്സാ രംഗത്തെ വന്‍ മാറ്റത്തിനാണ് ആസ്റ്റര്‍ മെഡ്സിറ്റി തുടക്കംകുറിക്കുന്നത്. പരമ്പരാഗത ഇടുപ്പുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകളില്‍ അനുബന്ധപേശികള്‍ എല്ലില്‍ നിന്ന് മുറിച്ചുമാറ്റേണ്ടി വരാറുണ്ട്  . എന്നാല്‍ ഡയറക്റ്റ് ആന്‍റീരിയര്‍ രീതിയിലൂടെ ഇത് ഒഴിവാക്കി ശസ്ത്രക്രിയ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. 

രോഗികളെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആശ്വാസമാണ്.വളരെ കുറഞ്ഞ വേദനയും രക്തനഷ്ടവുമാണ് ഈ ശസ്ത്രക്രിയാ രീതിയുടെ ഗുണങ്ങള്‍. ഓപ്പറേഷന് ശേഷമുള്ള അവശതകള്‍ വളരെവേഗം ഭേദമാകുകയും ചെയ്യും. ശസ്ത്രക്രിയ പൂര്‍ത്തിയായാലുടന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്വന്തമായി ചലിക്കാനും കഴിയും. നിലവിലുള്ള ചികിത്സ രീതികളെക്കാള്‍ രോഗമുക്തി വളരെ വേഗത്തിലുമാണ്.

വരുംനാളുകളില്‍ ഈ രീതിയിലുള്ള ശസ്ത്രക്രിയക്ക് വലിയ സ്വീകാര്യത കിട്ടുമെന്നും ഇടുപ്പുമാറ്റിവെയ്ക്കല്‍ കൂടുതല്‍ എളുപ്പമാകുമെന്നും ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഓര്‍ത്തോപീഡിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. വിജയ മോഹന്‍ എസ് പറഞ്ഞു.

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...