കൊച്ചി: ടൈറ്റന്‍ തങ്ങളുടെ പുതിയ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ച് ശേഖരം വിപണിയിലവതരിപ്പിച്ചു. സെറാമിക് നിര്‍മിതിയുടെയും ഓട്ടോമാറ്റിക് മൂവ്മെന്‍റുകളുടെയും വൈദഗ്ദ്ധ്യം ഒത്തു ചേരുന്നവയാണ് ഈ ശേഖരം. സെറാമികിന്‍റെ സവിശേഷതകളായ ഈടുനില്‍പ്പ്, പാടുകള്‍ വീഴുന്നതിനെ ചെറുത്തു നില്‍ക്കല്‍, കുറഞ്ഞ ഭാരം, ഹൈപോഅലര്‍ജനിക് സ്വഭാവങ്ങള്‍, വിവിധ നിറങ്ങള്‍ തുടങ്ങിയവക്കൊപ്പം ടൈറ്റന്‍റെ ഓട്ടോമാറ്റിക് സവിശേഷതകളും ഒത്തു ചേര്‍ത്ത് രൂപപ്പെടുത്തിയതാണ് പുതിയ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റികിസ് വാച്ച് ശേഖരം
ടൈറ്റന്‍റെ ഇന്‍-ഹൗസ് 7എ20-എസ് മൂവ്മെന്‍റിനൊപ്പം 22 രത്നങ്ങളും ചേര്‍ത്ത് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ വാച്ചുകള്‍ ദിവസവും -10 സെക്കന്‍ഡ് മുതല്‍ +30 സെക്കന്‍ഡ് വരെയുള്ള കൃത്യതയും ശക്തമായ 36 മണിക്കൂര്‍ പവര്‍ റിസര്‍വ്വും നല്‍കും. സ്കെലിറ്റല്‍ ഡയല്‍ ഫെയിസ് സങ്കീര്‍ണ്ണമായ ഓട്ടോമാറ്റിക് മൂവ്മെന്‍റ് ഭംഗിയായി കാണിക്കുന്നു. ഡോമ്ഡ് ക്രിസ്റ്റല്‍ ഗ്ലാസോടു കൂടിയ കോ?കേവ്, സ്ക്വയര്‍ ഡയലുകളാണ് സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെത്. ഡ്യുവല്‍-ടോണ്‍ സോളിഡ് ലിങ്ക് സ്റ്റെയിന്‍ലെസ് സ്റ്റീല്‍-സെറാമിക് ബ്രേസ്ലെറ്റുകളൊടു കൂടിയ ഈ വാച്ചുകള്‍ ഓട്ടോമാറ്റിക് വൈദഗ്ധ്യത്തിന്‍റെയും ചിക്ക് സെറാമിക് ഭംഗിയുടെയും മികച്ച സംയോജനമാണ്.
24,995 മുതല്‍ 26,995 രൂപ വരെയാണ് സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക്സ് വാച്ച് ശേഖരത്തിലെ വാച്ചുകളുടെ വില. ടൈറ്റന്‍ സ്റ്റോറുകളിലും ംംം.ശേമേി.രീ.ശി ലും ഈ ശേഖരം ലഭ്യമാണ
No comments:
Post a Comment