Friday, May 17, 2024

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

 





കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി. അമേരിക്കയില്‍ അടുത്തിടെ ആവിഷ്കരിച്ച ഈ ചികിത്സാരീതി, നിലവിലുള്ള മറ്റെല്ലാ ഇടുപ്പുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകളെക്കാളും ഏറെ ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുള്ളതാണ്. കേരളത്തിലെ എല്ലുരോഗചികിത്സാ രംഗത്തെ വന്‍ മാറ്റത്തിനാണ് ആസ്റ്റര്‍ മെഡ്സിറ്റി തുടക്കംകുറിക്കുന്നത്. പരമ്പരാഗത ഇടുപ്പുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകളില്‍ അനുബന്ധപേശികള്‍ എല്ലില്‍ നിന്ന് മുറിച്ചുമാറ്റേണ്ടി വരാറുണ്ട്  . എന്നാല്‍ ഡയറക്റ്റ് ആന്‍റീരിയര്‍ രീതിയിലൂടെ ഇത് ഒഴിവാക്കി ശസ്ത്രക്രിയ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. 

രോഗികളെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആശ്വാസമാണ്.വളരെ കുറഞ്ഞ വേദനയും രക്തനഷ്ടവുമാണ് ഈ ശസ്ത്രക്രിയാ രീതിയുടെ ഗുണങ്ങള്‍. ഓപ്പറേഷന് ശേഷമുള്ള അവശതകള്‍ വളരെവേഗം ഭേദമാകുകയും ചെയ്യും. ശസ്ത്രക്രിയ പൂര്‍ത്തിയായാലുടന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്വന്തമായി ചലിക്കാനും കഴിയും. നിലവിലുള്ള ചികിത്സ രീതികളെക്കാള്‍ രോഗമുക്തി വളരെ വേഗത്തിലുമാണ്.

വരുംനാളുകളില്‍ ഈ രീതിയിലുള്ള ശസ്ത്രക്രിയക്ക് വലിയ സ്വീകാര്യത കിട്ടുമെന്നും ഇടുപ്പുമാറ്റിവെയ്ക്കല്‍ കൂടുതല്‍ എളുപ്പമാകുമെന്നും ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഓര്‍ത്തോപീഡിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. വിജയ മോഹന്‍ എസ് പറഞ്ഞു.

No comments:

Post a Comment

അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്;

 അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്; ആറ്  പുതിയ ഉല്‍പ്പന്നങ്ങളുമായി ഈസ്റ്റേണ്‍  : അഞ്ചു മിനിറ്റ് കൊണ്ട്  പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്...