അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം
കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കുകയും ബാഗേജുകള്‍ വൈകിയാല്‍ നഷ്ടപരിഹാരം നല്‍കുകയുംചെയ്യുന്ന ബാഗ് ട്രാക്ക് ആന്‍റ് പ്രൊട്ടക്ട് സേവനമൊരുക്കി എയര്‍ ഇന്ത്യഎക്സ്പ്രസ്. ബ്ലൂ റിബണ്‍ ബാഗുമായി ചേര്‍ന്നുള്ള ഈ നൂതന സംവിധാനം വഴിയാത്രക്കാര്‍ക്ക് ബാഗേജിനെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ എസ്എംഎസ്അല്ലെങ്കില്‍ ഇ-മെയില്‍ മുഖേന ലഭിക്കും.വിമാനം ലാന്‍റ് ചെയ്ത് 96 മണിക്കൂറിനകം ബാഗേജുകള്‍ ലഭിച്ചില്ലെങ്കില്‍ആഭ്യന്തര യാത്രികര്‍ക്ക് 19,000 രൂപയും അന്താരാഷ്ട്ര യാത്രികര്‍ക്ക് 66,000രൂപയും ഒരു ബാഗിനെന്ന നിരക്കില്‍ നഷ്ടപരിഹാരമായി ലഭിക്കും. എയര്‍ഇന്ത്യയുടെ മൊബൈല്‍ ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ(www.airindiaexpress.com) ഈ സേവനം മുന്‍കൂര്‍ ബുക്ക് ചെയ്യാം. ആഭ്യന്തരയാത്രക്കാര്‍ക്ക് 95 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 330 രൂപയുമാണ്ബുക്കിംഗ് നിരക്ക്.സാങ്കേതിക വിദ്യയില്‍ ഊന്നിയുള്ള ഇത്തരം സേവനങ്ങള്‍ വഴി യാത്രക്കാര്‍ക്ക്കൂടുതല്‍ അനായാസവും സുഖപ്രദവുമായ യാത്ര ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന്എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ഡോ.അങ്കുര്‍ഗാര്‍ഗ് പറഞ്ഞു. ബാഗേജ് ട്രാക്കിംഗ് പോലെയുള്ള സേവനങ്ങളിലൂടെ യാത്രകള്‍കൂടുതല്‍ വ്യക്തിഗതമാക്കാനും സുതാര്യത ഉറപ്പാക്കാനും സാധിക്കുന്നുന്നെുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എയര്‍ ഇന്ത്യ എക്സ്പ്രസുമായുള്ള പങ്കാളിത്തത്തില്‍ തങ്ങള്‍ വളരെസന്തുഷ്ടരാണെന്ന് ബ്ലൂ റിബണ്‍ ബാഗ്സിന്‍റെ പാര്‍ട്ണറും സീനിയര്‍ വൈസ്പ്രസിഡന്‍റുമായ സിറാജ് ഷാ പറഞ്ഞു. ബാഗേജ് ട്രാക്കിങ്ങിലുംസംരക്ഷണത്തിലുമുള്ള തങ്ങളുടെ വൈദഗ്ധ്യം എയര്‍ ഇന്ത്യ എക്സ്പ്രസിലെയാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവവും ഉപഭോക്തൃ സംതൃപ്തിയുംസമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി നിരവധി സേവനങ്ങളാണ് എയര്‍ഇന്ത്യ എക്സ്പ്രസ് വാഗ്ദാനം ചെയ്യുന്നത്. ചെക്ക് ഇന്‍ ബാഗേജില്ലാത്തയാത്രയ്ക്കുള്ള പ്രത്യേക നിരക്കായ എക്സ്പ്രസ് ലൈറ്റ്, ര് മണിക്കൂര്‍മുന്‍പ് വരെ വിമാനം മാറാന്‍ കഴിയുന്ന എക്സ്പ്രസ് ഫ്ളെക്സ്തുടങ്ങിയവക്കൊപ്പം ഗൊര്‍മേര്‍ ഭക്ഷണവും മറ്റ് മുന്‍ഗണന സേവനങ്ങളും ഇതിന്ഉദാഹരണമാണ്.കൂടുതല്‍ ലെഗ്റൂമും വിശാലമായ സീറ്റുകളും ബിസിനസ് ക്ലാസ് സൗകര്യങ്ങളുള്ളപുതിയ ഹൈബ്രിഡ് വിമാനങ്ങളാണ് വിവിധ സെക്ടറുകളിലായി എയര്‍ ഇന്ത്യഎക്സ്പ്രസ് അവതരിപ്പിക്കുന്നത്. 2024 ഫെബ്രുവരിയിലെഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവുംകൃത്യ സമയക്രമം പാലിച്ച് ഇന്ത്യയില്‍ സര്‍വ്വീസ് നടത്തുന്ന വിമാനകമ്പനിയും എയര്‍ ഇന്ത്യ എക്സ്പ്രസാണ്.
No comments:
Post a Comment