Tuesday, May 7, 2024

ജോധ്പൂര്‍ ആസ്ഥാനമായ എ.എസ്.ജി ഐ. ഹോസ്പിറ്റല്‍ വാസന്‍ ഐ കെയറിനെ ഏറ്റെടുത്തു




കൊച്ചി: നേത്ര ചികിത്സാരംഗത്തെ കേരളത്തിലെ പ്രമുഖ ആശുുപത്രിയായ വാസന്‍ ഐ കെയറിനെ രാജസ്ഥാനിലെ ജോധ്പൂര്‍ ആസ്ഥാനമായ  ആശുപത്രി ശ്യംഖലയായ എ.എസ്.ജി ഐ. ഹോസ്പിറ്റല്‍്സ് ഏറ്റെടുത്തു.കേരളത്തിലെ വാസന്‍ ആശുപത്രികള്‍ ഇനി മുതല്‍ എ.എസ്.ജി വാസന്‍ ഐ ഹോസ്പിറ്റല്‍സ് എന്ന പേരില്‍ അറിയപ്പെടും,

ഇതോടെ രാജ്യമെമ്പാടും എ.എസ്.ജിയുടെ എണ്ണം 200 കവിയും. കേരളത്തിലെ വാസന്‍ ഐ കെയറിന്‍റെ കീഴിലുള്ള കോഴിക്കോട്,കോട്ടയം ,തിരുവനന്തപുരം ,കൊച്ചി എന്നിവടങ്ങളിലെ അഞ്ച് വാസന്‍ ഐ കെയര്‍ ആശുപത്രികളും എ.എസ്.ജിയുടെ കീഴില്‍ വരും  കേരളത്തിലെ വാസന്‍ ആശുപത്രികള്‍ ഇനി മുതല്‍ എ.എസ്.ജി വാസന്‍ ഐ ഹോസ്പിറ്റല്‍സ് എന്ന പേരില്‍ അറിയപ്പെടുമെന്ന് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചു. ഇതോടെ ഇന്ത്യയിലെമ്പാടുമായി 150 ശാഖകളും  600 ലധികം നേത്രരോഗ വിദഗ്ധരുമായി രാജ്യത്തെ മുന്‍നിര  നേത്ര പരിചരണ ആശുപത്രി ശ്യംഖലയായി എ.എസ്.ജി. ഐ ഹോസ്പിറ്റല്‍സ് മാറി. 21 സംസ്ഥാനങ്ങളിലെ 83 നഗരങ്ങളിലാണ് എ.എസ്.ജിയുടെ സാന്നിധ്യമുള്ളത്.കൊച്ചിയിലെ വാസന്‍ ഐ കെയറിന്‍റെ 25,000 ചതുരശ്ര അടിവരുന്ന ആശുപത്രി കഴിഞ്ഞ വര്‍ഷങ്ങളായി അടഞ്ഞ നിലയിലായിരുന്നു. പുതിയ മാനേജ്മെന്‍റിന്‍റെ കീഴില്‍ വരുന്നതതോടെ വാസന്‍ ഐ കെയറിനു പുതു ജീവന്‍ ലഭ്യമാകും.

 തിമിര ശസ്ത്രക്രിയ, റിഫ്രാക്റ്റീവ് സര്‍ജറി, കാഴ്ച പുനരധിവാസ സേവനങ്ങള്‍,ന്യൂറോ-ഓഫ്താല്‍മോളജി, യുവെയ്റ്റിസ്, റെറ്റിന, ഗ്ലോക്കോമ, കോര്‍ണിയ, ഒക്യുലോപ്ലാസ്റ്റി തുടങ്ങിയ സേവനങ്ങളെല്ലാം താങ്ങാനാകുന്ന ചിലവില്‍ ലഭ്യമാക്കുമെന്നും ഇതോടൊപ്പം എല്ലാ കേന്ദ്രങ്ങളിലും അടിയന്തര നേത്രചികിത്സകള്‍ ഉള്‍പ്പെടെ 24 മണിക്കൂര്‍ സേവനവും രോഗികള്‍ക്കായി പ്രത്യേക പരിചരണവും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.ടോറിക്, മള്‍ട്ടിഫോക്കല്‍, ഇഡോഫ്, ട്രൈഫോക്കണ്‍ തുടങ്ങിയ പ്രമുഖ പ്രീമിയം ലെന്‍സുകളുടെ സഹായത്തോടെ ഗുണനിലവാരമുള്ള നേത്രചികിത്സകള്‍ക്കുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. അത്യാധുനിക സൗകര്യങ്ങള്‍ക്കൊപ്പം വിദഗ്ധ ഡോക്ടര്‍മാര്‍, അത്യാധുനിക യന്ത്രങ്ങള്‍ എന്നിവയുടെ സഹായത്തോടെ സുഗമമായ അന്തരീക്ഷത്തില്‍  അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സയാണ് എ.എസ്.ജി വാസന്‍ ഐ കെയര്‍ ആശുപത്രി വാഗ്ദാനം ചെയ്യുന്നത്.രോഗികള്‍ക്ക് വേണ്ട ഇന്‍ഷുറന്‍സ്, എക്സ്-സര്‍വീസ്മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീം തുടങ്ങിയ സേവനങ്ങളും എ.എസ്.ജി വാസന്‍ ഐ കെയര്‍ ആശുപത്രികളിലുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...