Tuesday, June 4, 2024

എന്‍ എഫ് ആര്‍ കൊച്ചി ഫിലിം ഫെസ്റ്റിവലിന് തുടക്കമായി

 




കൊച്ചി: 'എന്‍ എഫ് ആര്‍ കൊച്ചി ഫെസ്റ്റിവല്‍' എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന നാല് മാസം നീണ്ടു നില്‍ക്കുന്ന ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന് നിയോ ഫിലിം സ്ക്കൂള്‍ ക്യാമ്പസില്‍ തുടക്കമായി. മേള ഒക്ടോബര്‍ ആറിന്  സമാപിക്കും.

 കേരളത്തിലെ വിവിധ കലാലയങ്ങള്‍, സംഘടനകള്‍ എന്നിവിടങ്ങളില്‍ നിന്നും 400 ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ ഫെസ്റ്റിവലിനായി ഒരുങ്ങുന്നുണ്ട്.  ജൂറി അംഗങ്ങള്‍, കോ?ക്ലേവ് പാനലുകള്‍,  ക്ലാസുകള്‍ നയിക്കുന്നവര്‍ എന്നിങ്ങനെ ആഗോള തലങ്ങളില്‍ പ്രശസ്തരായ 100-ല്‍ പരം പ്രമുഖ വ്യക്തികള്‍  പരിപാടിയില്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ നിന്നുള്ള 50 പേരടങ്ങുന്ന കമ്മിറ്റിയാണ് ഫെസ്റ്റിവലിന് നേതൃത്വം നല്‍കുന്നത്.

ക്രിയേറ്റീവ് ഇക്കോണമി ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഫിലിം മേക്കിങ്ങിലേക്ക് പുതുതായി കടന്നുവരുന്നവര്‍ക്ക് അന്തര്‍ദേശീയ കാഴ്ചപ്പാടും പ്രവര്‍ത്തന രൂപരേഖയും കൈമാറുകയും അതുവഴി സിനിമയിലെ നൂതന സാധ്യതകളുടെ പ്രായോജകരാകുകയെന്ന ലക്ഷ്യത്തോടെയാണ് എന്‍ എഫ് ആര്‍ കൊച്ചി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതെന്ന് ഡോ. ജയിന്‍ ജോസഫ് പറഞ്ഞു. ഈ മുന്നേറ്റം വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍, സംരംഭകര്‍, എല്ലാ മേഖലകളിലെയും കലാകാരന്മാര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയ വിവിധ രംഗങ്ങളിലുള്ളവര്‍ക്കു ഫെസ്റ്റിവല്‍ പ്രയോജനമാകും


No comments:

Post a Comment

10 APR 2025