ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ നവ്യാനുഭവം സമ്മാനിക്കാന്‍ ലുലു ഫാഷന്‍ വീക്കിന് ബുധനാഴ്ച തുടക്കമാകും
; രാജ്യത്തെ ഏറ്റവും മികച്ച ഫാഷന്‍ ഷോകളിലൊന്നായ ലുലു ഫാഷന്‍ വീക്കിന് ബുധനാഴ്ച (08/05/2024) കൊച്ചിയില്‍ തുടക്കമാകും
സിനിമാതാരങ്ങളായ ടൊവിനോ തോമസും ഭാവനയും ചേര്‍ന്ന് ലുലു ഫാഷന്‍ വീക്ക് ലോഗോ പ്രകാശനം ചെയ്തു
രാജ്യാന്തര മോഡലുകളും മുന്‍നിര സിനിമാതാരങ്ങളുമടക്കം ഭാഗമാകുന്ന ഷോയില്‍ ആഗോള ബ്രാന്‍ഡുകളുടെ ഏറ്റവുംപുതിയ ട്രെന്‍ഡുകള്‍ അവതരിപ്പിക്കും
ഫാഷനും സിനിമയും സംസ്കാരവും ഇടകലരുന്ന പ്രത്യേക ടോക്ക് ഷോയില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും
മെയ് 8ന് തുടങ്ങി മെയ് 12 വരെ നീളുന്നതാണ് ഷോ. ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും അണിനിരക്കുന്ന ലുലു ഫാഷന്‍വീക്ക് വേറിട്ടഅനുഭവമാണ് സമ്മാനിക്കുക. രാജ്യത്തെ മുന്‍നിര സെലിബ്രിറ്റകളും, രാജ്യാന്തര മോഡലുകളും ഷോയില്‍ ഭാഗമാകും.
ഫാഷന്‍ വീക്ക് 2024ന്‍റെ ലോഗോ സിനിമാതാരം ടൊവിനോ തോമസ് നടി ഭാവനയ്ക്ക് കൈമാറി. ഫാഷന്‍ ലോകത്തെ സമാനതകളില്ലാത്ത കാഴ്ചാനുഭവമാണ് വരും ദിവസങ്ങളില്‍ ലുലു സമ്മാനിക്കുക.
ലോകോത്തര ബ്രാന്‍ഡുകളുടെ ആകര്‍ഷകമായ ഏറ്റവും പുതിയ സ്പ്രിങ് സമ്മര്‍ കളക്ഷനുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് നിരവധി ഫാഷന്‍ ഷോകളാണ് അരങ്ങേറുക. ഏറ്റവും പുതിയ പതിപ്പുകള്‍ ഷോയില്‍ അവതരിപ്പിക്കും. പെപ്പെ ജീന്‍സ് ലണ്ടന്‍, അമുക്തി, പീറ്റര്‍ ഇംഗ്ലണ്ട്, ലൂയിസ് ഫിലിപ്പ്, ക്രോയ്ഡോ? യുകെ, സിന്‍ ഡെനിം തുടങ്ങിയ ആഗോള ബ്രാന്‍ുകള്‍ ഷോയില്‍ മുഖ്യഭാഗമാകും. ഇതിന് പുറമെ പ്രത്യേക ഷോകളും അരങ്ങേറും. മുന്‍നിര താരങ്ങളും റാംപില്‍ ചുവടുവയ്ക്കും. ലിവൈസ്, ഐഡന്‍റിറ്റി, മധുര ഫാമിലി, പാര്‍ക്ക് അവന്യൂ, ക്രിമസൗണ്‍ ക്ലബ്ല്, ബ്ലാക്ക്ബെറീസ്, സെലിയോ, ലിനന്‍ ക്ലബ്, ക്ലാസിക് പോളോ, ജോക്കി, ബീച്ച് ക്ലബ്, ലിബാസ്, കാപ്രീസ്, മഗ്നോളിയ, വിഐപി, അമേരിക്കന്‍ ടൂറിസ്റ്റര്‍, സഫാരി, ജിനി ആന്‍ഡ് ജോണി, പെപ്പര്‍മിന്‍റ്, ഡൂഡിള്‍, റഫ്, ടിനി ഗേള്‍, കാറ്റ്വാക്ക്, ലീ കൂപ്പര്‍ എണ, വെന്‍ഫീള്‍ഡ്, വി സ്റ്റാര്‍, ഡെമോസ, ബ്ലോസം, ലാവി, ക്രോകോഡൈല്‍, ഗോ കളേഴ്സ് തുടങ്ങി മുന്‍നിര ബ്രാന്‍ഡുകള്‍ക്ക്) വേണ്ടി പ്രമുഖ മോഡലുകള്‍ റാമ്പില്‍ ചുവടുവയ്ക്കും. പ്രശസ്ത സെലിബിറിറ്റി സ്റ്റൈലിസ്റ്റും ഡിസൈനറുമായ ഷയ് ലോബോ (മുംബൈ) ആണ് ഷോ ഡയറക്ടര്‍. ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും അണിനിരക്കുന്ന ലുലു ഫാഷന്‍വീക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുക.
ഫാഷന്‍, എന്‍റര്‍ടെയ്ന്‍മെന്‍റ്, റീട്ടെയ്ല്‍ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരും ഷോയില്‍ ഭാഗമാകും. ഫാഷന്‍ രംഗത്തെ ആകര്‍ഷകമായ സംഭാവനകള്‍ മുന്‍നിര്‍ത്തി ഫാഷന്‍ ടൈറ്റിലുകളും, മികച്ച വസ്ത്ര ബ്രാന്‍ഡുകള്‍ക്ക്എക്സ്ക്ലൂസിവ് ഫാഷന്‍ അവാര്‍ഡും സമ്മാനിക്കും. കൂടാതെ, ഫാഷന്‍ ട്രെന്‍ഡുകള്‍ സിനിമാ മേഖലയില്‍ കൊണ്ടുവന്ന സ്വാധീനവും മാറ്റങ്ങളും ചര്‍ച്ച ചെയ്യാന്‍ സ്പെഷ്യല്‍ ടോക്ക് ഷോയും സംഘടിപ്പിക്കുന്നുണ്ട്. മനീഷ് നാരായണന്‍, മെല്‍വി ജെ, സ്റ്റെഫി സേവ്യര്‍, ദിവ്യ ജോര്‍ജ്, മഷര്‍ ഹംസ തുടങ്ങി സിനിമാ മേഖലയില്‍ വിദഗ്ധര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും.