Friday, May 17, 2024

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

 





കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി. അമേരിക്കയില്‍ അടുത്തിടെ ആവിഷ്കരിച്ച ഈ ചികിത്സാരീതി, നിലവിലുള്ള മറ്റെല്ലാ ഇടുപ്പുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകളെക്കാളും ഏറെ ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുള്ളതാണ്. കേരളത്തിലെ എല്ലുരോഗചികിത്സാ രംഗത്തെ വന്‍ മാറ്റത്തിനാണ് ആസ്റ്റര്‍ മെഡ്സിറ്റി തുടക്കംകുറിക്കുന്നത്. പരമ്പരാഗത ഇടുപ്പുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകളില്‍ അനുബന്ധപേശികള്‍ എല്ലില്‍ നിന്ന് മുറിച്ചുമാറ്റേണ്ടി വരാറുണ്ട്  . എന്നാല്‍ ഡയറക്റ്റ് ആന്‍റീരിയര്‍ രീതിയിലൂടെ ഇത് ഒഴിവാക്കി ശസ്ത്രക്രിയ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. 

രോഗികളെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആശ്വാസമാണ്.വളരെ കുറഞ്ഞ വേദനയും രക്തനഷ്ടവുമാണ് ഈ ശസ്ത്രക്രിയാ രീതിയുടെ ഗുണങ്ങള്‍. ഓപ്പറേഷന് ശേഷമുള്ള അവശതകള്‍ വളരെവേഗം ഭേദമാകുകയും ചെയ്യും. ശസ്ത്രക്രിയ പൂര്‍ത്തിയായാലുടന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്വന്തമായി ചലിക്കാനും കഴിയും. നിലവിലുള്ള ചികിത്സ രീതികളെക്കാള്‍ രോഗമുക്തി വളരെ വേഗത്തിലുമാണ്.

വരുംനാളുകളില്‍ ഈ രീതിയിലുള്ള ശസ്ത്രക്രിയക്ക് വലിയ സ്വീകാര്യത കിട്ടുമെന്നും ഇടുപ്പുമാറ്റിവെയ്ക്കല്‍ കൂടുതല്‍ എളുപ്പമാകുമെന്നും ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഓര്‍ത്തോപീഡിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. വിജയ മോഹന്‍ എസ് പറഞ്ഞു.

ബിര്‍ള ഓപ്പസ് പെയിന്‍റ് അവതരിപ്പിക്കുന്നു

 




മുബൈ: ആദിത്യ ബിര്‍ള ഗ്രൂപ്പ് 2024 ഫെബ്രുവരിയില്‍ 'ബിര്‍ള ഓപസ്' അവതരിപ്പിച്ചുകൊണ്ട് പെയിന്‍റ് വ്യവസായത്തിലേക്ക് സുപ്രധാനമായ ചുവടുവെപ്പ് നടത്തി. ബിര്‍ള ഓപസുമൊത്ത്, 10,000 കോടി രൂപയുടെ അഭൂതപൂര്‍വ്വമായ തോതിലുള്ള മുന്‍കൂര്‍ നിക്ഷേപത്തോടെ ആദിത്യ ബിര്‍ള ഗ്രൂപ്പ് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന 80,000 കോടി രൂപ വിറ്റുവരവുള്ള ഇന്ത്യന്‍ അലങ്കാര പെയിന്‍റ് വിപണിയിലേക്ക് പ്രവേശിച്ചു. 2024 മെയ് 15 മുതല്‍, ബിര്‍ള ഓപസിന്‍റെ ഉല്‍പ്പന്ന ശ്രേണി ഇപ്പോള്‍ അതിന്‍റെ കരുത്തുറ്റ ഡീലര്‍ നെറ്റ്വര്‍ക്കിലൂടെ രാജ്യവ്യാപകമായി ലഭ്യമാണ്.


കൊച്ചി മെട്രോ ഫീഡര്‍ ഓട്ടോയില്‍ ഇനി മുതതല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമടക്കാം

 കൊച്ചി മെട്രോ ഫീഡര്‍ ഓട്ടോയില്‍




കൊച്ചി മെട്രോയുടെ ഫീഡര്‍ ഓട്ടോറിക്ഷകളില്‍ പിഓഎസ് മെഷീനുകള്‍ വഴി നിരക്കുകള്‍ നല്‍കാനാകുന്ന സേവനം ആരംഭിച്ചു. ഫീഡര്‍ ഓട്ടോ റിക്ഷയ്ക്കായുള്ള നിരക്കുകള്‍ ക്രെഡിറ്റ് കാര്‍ഡിലെ യുപിഐ ആപ്പുകള്‍ വഴി നല്‍കാം. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ചും പണമടക്കാം . സ്ംസ്ഥാനത്ത് ആദ്യമായാണ് ഓട്ടോ റിക്ഷകളില്‍ പിഓഎസ് മെഷീനുകള്‍ സജ്ജീകരിക്കുന്നത്. ഗതാഗത സേവനങ്ങള്‍ നവീകരിക്കുന്നതിനും ഫീഡര്‍ സര്‍വീസുകളിലെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിലും മറ്റൊരു നാഴികകല്ല് പിന്നിടുകയാണ് കൊച്ചി മെട്രോയുടെ ഫീഡര്‍ ഓട്ടോറിക്ഷകള്‍.
യാത്രയുടെ വിശദാംശങ്ങളും നിരക്ക് വിവരങ്ങളും അടങ്ങിയ ഡിജിറ്റല്‍ രസീതുകള്‍ ഉപഭോക്താക്കള്‍ക്ക് ല ഭിക്കും. ഇതുവഴി നിരക്കിലുള്‍്പ്പെടെ സുതാര്യത ഉറപ്പാക്കാന്‍ സാധിക്കും. പെയ് മെന്‍റ് 100 ശതമാനം ഡിജിറ്റലാക്കുവാനും ഇത് ഉപകരിക്കും. എറണാകുളം ജില്ലയിലെ ഓട്ട ഡ്രൈവേഴ്സ് കോ ഓ്പ്പറേറ്റീവ് സൊസൈറ്റി ,വണ്‍ ഡി സ്മാര്‍ട്ട് മൊബിലിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്
ഇതിനകം തന്നെ ഗൂഗിള്‍ വാലറ്റില്‍ മെട്രോ ടിക്കറ്റും യാത്രാ പാസും സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനവും ഒരുക്കി. പ്രുഡന്‍റ് ടെക്നോളജീസിന്‍റെ സാങ്കേതിക പിന്തുണയോടെയാണ് ഇത് നട്പ്പിലാക്കുക.

Thursday, May 16, 2024

ഐക്യൂബ് നിരയിലേക്ക് പുതിയ വകഭേദങ്ങളുമായി ടിവിഎസ്

 





കൊച്ചി: എല്ലാവര്‍ക്കും ഇലക്ട്രിക് മൊബിലിറ്റി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ആഗോള വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, ഐക്യൂബ് നിരയിലേക്ക് പുതിയ മൂന്ന് വകഭേദങ്ങള്‍ കൂടി അവതരിപ്പിച്ചു.



 2.2 കെഡബബ്ല്യുഎച്ച് ബാറ്ററിയോടു കൂടിയ പുതിയ ടിവിഎസ് ഐക്യൂബ്, 3.4 കെഡബബ്ല്യുഎച്ച്, 5.1 കെഡബബ്ല്യുഎച്ച് വേരിയന്‍റില്‍ ടിവിഎസ് ഐക്യൂബ് എസ്ടി എന്നിവയാണ് പുതുതായി അവതരിപ്പിച്ചത്. പുതിയ വേരിയന്‍റുകളുടെ വില്പന ആരംഭിച്ചു. ഈ വിഭാഗത്തിലെ ഏറ്റവും വലിയ ബാറ്ററി പായ്ക്കിനൊപ്പം 11 നിറങ്ങളിലായി 5 വേരിയന്‍റുകളില്‍, മൂന്ന് ബാറ്ററി ഓപ്ഷനുകളില്‍ ഉപഭോക്താക്കള്‍ക്ക് ഇനി ടിവിഎസ് ഐക്യൂബ് സീരീസ് ലഭിക്കും.

94,999 രൂപയാണ് ടിവിഎസ് ഐക്യൂബ് 2.2 കെഡബബ്ല്യുഎച്ച് വേരിയന്‍റിന്‍റെ ബെംഗളൂരു എക്സ്ഷോറൂം വില. 30 ലിറ്ററാണ് അണ്ടര്‍ സീറ്റ് സ്റ്റോറേജ് സ്പേസ്. 950 വാട്ട് ചാര്‍ജര്‍ രണ്ട് മണിക്കൂര്‍ കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യും. ടിവിഎസ് ഐക്യൂബ് എസ്ടി 3.4 കെഡബബ്ല്യുഎച്ച് വേരിയന്‍റ് 1,55,555 ലക്ഷം രൂപ, ടിവിഎസ് ഐക്യൂബ് എസ്ടി 5.1 കെഡബബ്ല്യുഎച്ച് 1,85,373 ലക്ഷം രൂപ എന്നിങ്ങനെയാണ് വില. 7 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി ടച്ച് സ്ക്രീന്‍, 950 വാട്ട് ചാര്‍ജര്‍, 118ലധികം കണക്ടഡ് ഫീച്ചേര്‍സ്, 30 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ് സ്പേസ് എന്നിവയാണ് ഇരു വേരിയന്‍റുകളുടെയും പൊതുവായ സവിശേഷതകള്‍

ബി.എം.ഡബ്ല്യു ഐ5 എം60 എക്സ്സ് ഡ്രൈവ് ഇന്ത്യയില്‍ അവതരിപ്പിച്ചു



കൊച്ചി:ഫസ്റ്റ്-എവര്‍ ബി.എം.ഡബ്ല്യു ഐ5  ഇന്ത്യയില്‍ അവതരിപ്പിച്ചു, ഇത് ഒരു എക്സ്ക്ലൂസീവ് ബി.എം.ഡബ്ല്യു  എം പെര്‍ഫോമന്‍സ് മോഡല്‍, ബി.എം.ഡബ്ല്യു ഐ5 എം60 എക്സ്സ് ഡ്രൈവ് ഡ്രൈവായി ലഭ്യമാകും.

ഈ ഓള്‍-ഇലക്ട്രിക് സ്പോര്‍ട്ടി എക്സിക്യുട്ടീവ് സെഡാന്‍, തലയെടുപ്പ്, നൂതന ടെക്നോളജി, ഡൈനാമിക് പ്രകടനം എന്നിവയാല്‍ നയിക്കപ്പെടുന്നു. ബി.എം.ഡബ്ല്യുഎം-ല്‍ നിന്നുള്ള ഒരു പെര്‍ഫോമന്‍സ് മോഡല്‍ എന്ന നിലയില്‍, ഓള്‍-ഇലക്ട്രിക് ബി.എം.ഡബ്ല്യു ഐ5 എം60 എക്സ്സ് ഡ്രൈവ് അതിന്‍റെ മികച്ച സ്പോര്‍ട്സ് സാധ്യതകളെ ദൃശ്യപരമായി അടിവരയിടുന്ന പ്രത്യേക ബാഹ്യ സവിശേഷതകകള്‍ സ്റ്റാന്‍ഡേര്‍ഡായാണ് വരുന്നത്. ഫസ്റ്റ്-എവര്‍ ബി.എം.ഡബ്ല്യു ഐ5 എം60 എക്സ്സ് ഡ്രൈവ് എക്സ്-ഷോറൂം വിലയായ ഐ എന്‍ ആര്‍ 1,19, 50,000  യില്‍ ലഭ്യമാകും.ആല്‍പൈന്‍ വൈറ്റില്‍ നോണ്‍-മെറ്റാലിക് പെയിന്‍്റ്വര്‍ക്കായും അതോടൊപ്പം ങ ബ്രൂക്ലിന്‍ ഗ്രേ, ങ കാര്‍ബണ്‍ ബ്ലാക്ക്, കേപ് യോര്‍ക്ക് ഗ്രീന്‍,ഫൈറ്റോണിക് ബ്ലൂ, ബ്ലാക്ക് സഫയര്‍, സോഫിസ്റ്റോ ഗ്രേ, ഓക്സൈഡ് ഗ്രേ, മിനറല്‍ വൈറ്റ്എന്നീ മെറ്റാലിക് പെയിന്‍റ് വര്‍ക്കുകളായും ലഭ്യമാണ്. ഫ്രോസ? പോര്‍ട്ടിമാവോ ബ്ലൂ,ഫ്രോസണ്‍ ഡീപ് ഗ്രേ, ഫ്രോസണ്‍ പ്യുവര്‍ ഗ്രേ, ടാന്‍സാനൈറ്റ് ബ്ലൂ എന്നീ ആങണ-വിന്താഴെയുള്ള ഇന്‍ഡിവിജ്വല്‍ പെയിന്‍്റ് വര്‍ക്കുകളും ഒരു ഓപ്ഷനായി ലഭ്യമാണ്.സ്റ്റാന്‍ഡേര്‍ഡ് ഇന്‍്റീരിയര്‍ ട്രിം കാര്‍ബണ്‍ ഫൈബറിലാണ്, അതോടൊപ്പം അപ്ഹോള്‍സ്റ്ററിഓപ്ഷനുകളില്‍ വെഗന്‍സ ബ്ലാക്ക് ഉള്‍പ്പെടുന്നു. വെഗന്‍സ, ലെതര്‍ മെറിനോ അപ്ഹോള്‍സ്റ്ററികള്‍ ഓപ്ഷണല്‍ അപ്ഗ്രേഡുകളായിലഭ്യമാണ്.

പരിമിതികളില്ലാത്ത കിലോമീറ്ററുകളിലുള്ള സ്റ്റാന്‍ഡേര്‍ഡ് ടു ഇയര്‍വാറന്‍്റിയോടെയാണ് കാര്‍ വരുന്നത്. പ്രവര്‍ത്തനത്തിന്‍്റെ മൂന്നാം വര്‍ഷംമുതല്‍ പരമാവധി അഞ്ചാം വര്‍ഷം വരെ മൈലേജ് പരിധിയില്ലാതെവാറന്‍്റി ആനുകൂല്യങ്ങള്‍ ദീര്‍ഘിപ്പിക്കുവാന്‍ റിപ്പയര്‍ ഇന്‍ക്ലൂസീവ് ലൂടെസാധ്യമാകും. ആങണ ശ5 ങ60 ഃഡ്രൈവ്-ലെ ഹൈ വോള്‍ട്ടേജ് ബാറ്ററിക്ക് എട്ട്വര്‍ഷത്തേക്ക് അല്ലെങ്കില്‍ 160,000 കിലോമീറ്റര്‍ വരെ വാറന്‍്റി കവറേജ്ഉണ്ട്.


അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്;

 അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്; ആറ്  പുതിയ ഉല്‍പ്പന്നങ്ങളുമായി ഈസ്റ്റേണ്‍  : അഞ്ചു മിനിറ്റ് കൊണ്ട്  പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്...